Contents
Displaying 16551-16560 of 25119 results.
Content:
16923
Category: 1
Sub Category:
Heading: ‘സ്വർഗസ്ഥനായ പിതാവേ’ ഓസ്‌ട്രേലിയൻ പാർലമെന്റിൽ നിന്നു നീക്കാനുള്ള ശ്രമത്തിന് പരാജയം
Content: മെൽബൺ: ‘സ്വർഗസ്ഥനായ പിതാവേ’ എന്ന കർതൃപ്രാർത്ഥന പാർലമെന്റിൽ നിന്നു നീക്കം ചെയ്യാനുള്ള പ്രമേയാവതരണത്തിന് ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ പരാജയം. പാർലമെന്റ് നടപടി ക്രമം ആരംഭിക്കുന്നതിന് മുന്നോടിയായി ചൊല്ലുന്ന 'സ്വർഗസ്ഥനായ പിതാവേ…' എന്ന പ്രാർത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിക്‌ടോറിയൻ സംസ്ഥാന പാർലമെന്റിൽ മെട്രോപൊളിറ്റനിൽനിന്നുള്ള പാർലമെന്റ് അംഗം ഫിയോണ പാറ്റൻ കൊണ്ടുവന്ന പ്രമേയമാണ് പരാജയപ്പെട്ടത്. നാഷണൽ, ലിബറൽ പാർട്ടി അടക്കമുള്ള പ്രധാന കക്ഷികളുടെ പിന്തുണ നേടാൻ കഴിയാതിരുന്നതാണ് പ്രമേയം പരാജയപ്പെടാൻ കാരണം. കർതൃപ്രാർത്ഥനയ്ക്ക് പകരം, മൗന പ്രാർത്ഥന ഏർപ്പെടുത്തണമെന്ന നിർദേശവുമായാണ് ഫിയോണ പാറ്റൻ പ്രമേയം കൊണ്ടുവന്നത്. എന്നാൽ, ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പ്രാർത്ഥനയും ഇ മെയിൽ ക്യാംപെയിനും ഉൾപ്പെടെ വിശ്വാസീസമൂഹം നടത്തിയ കൂട്ടായ പ്രതിരോധം ചർച്ചയായിരുന്നു. കർത്തൃ പ്രാർത്ഥന നടത്തുന്ന പാരമ്പര്യം പാർലമെന്റിൽ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് വിക്‌ടോറിയൻ പാർലമെന്റ് അംഗങ്ങൾക്ക് ആയിരങ്ങളാണ് ഇ മെയിൽ അയച്ചത്. പാർലമെന്റിൽ നടക്കുന്ന ഈ നീക്കം ദേശീയതലത്തിലേക്കും വ്യാപിക്കുമെന്ന സൂചനകൾ മുന്നിൽക്കണ്ട് ക്രിസ്ത്യൻ സംഘടനയായ ‘ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ലോബി’യാണ് (എ.സി.എൽ) ഇ മെയിൽ ക്യാംപെയിന് തുടക്കം കുറിച്ചത്. അതേസമയം 1918 മുതൽ പാർലമെന്ററി നടപടികളുടെ ഭാഗമായ കർതൃപ്രാർത്ഥന ഇനിയും തുടരുമെന്ന് ഉറപ്പായെങ്കിലും സമാനമായ പ്രമേയം ഇനിയും ഉയർന്നുവരാനുള്ള സാധ്യത ഉണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. വിശ്വാസികളും ക്രൈസ്തവ സംഘടനകളും ശക്തമായ നിലപാടുമായി രംഗത്ത് ഉണ്ടെന്നതാണ് പ്രതീക്ഷ പകരുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-07-16:21:37.jpg
Keywords: സ്വർഗ്ഗ

16924
Category: 22
Sub Category:
Heading: ജോസഫ്: ദൈവത്തിന്റെ വഴി സ്വന്തം വഴിയാക്കിയവൻ
Content: "ആത്മാക്കളുടെ വേട്ടക്കാരന്‍” എന്നു അറിയപ്പെട്ടിരുന്ന വിശുദ്ധ കജേറ്റന്റെ (1480-1547) തിരുനാൾ ദിനമാണ് ആഗസ്റ്റ് മാസം ഏഴാം തീയതി. വിശുദ്ധൻ്റേതായി രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് ഉദ്ധരണികളാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. തീയാറ്റിൻസ് (The Congregation of Clerics Regular) എന്ന സമർപ്പിത സമൂഹത്തിൻ്റെ സഹസ്ഥാപകനായിരുന്ന കജേറ്റൻ "എന്റെ ആഗ്രഹം എന്റെ വഴികൾ പിൻതുടരുകയല്ല മറിച്ച് നിന്റെ വഴികളിലൂടെ നീങ്ങുകയാണ് " എന്നു ഇടയ്ക്കിടെ പറയുമായിരുന്നു. സ്നേഹിക്കുക മാത്രം ജിവിത നിയമമാക്കിയ കജേറ്റൻ മറ്റുള്ളവരെ ഇപ്രകാരം ഉപദേശിച്ചിരുന്നു: "ഈശോ നിങ്ങളെ സ്നേഹിക്കണമെന്നും സഹായിക്കണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളെ അവനെ സ്നേഹിക്കുകയും എപ്പോഴും അവനെ എല്ലാക്കര്യങ്ങളിലും പ്രസാദിപ്പിക്കുകയും ചെയ്യണം. നിങ്ങളുടെ ലക്ഷ്യത്തിൽ നിന്നു വ്യതിചലിക്കരുത് കാരണം എല്ലാ വിശുദ്ധരും സൃഷ്ട പ്രഞ്ചത്തിലെ സകല ജീവികളും നിന്നെ ഉപേക്ഷിച്ചാലും, ഈശോ നിങ്ങളുടെ ആവശ്യങ്ങൾ എന്തായിരുന്നാലും എപ്പോഴും നിങ്ങളുടെ അടുത്തായിരിക്കും ". യൗസേപ്പിതാവിനു സ്വന്തം വഴികൾ ഇല്ലായിരുന്നു, ദൈവത്തിന്റെ വഴി സ്വന്തം വഴിയാക്കി ഈ വിശുദ്ധ മരപ്പണിക്കാരൻ രൂപാന്തരപ്പെടുത്തുകയായിരുന്നു. ദൈവപുത്രന്റെ മനുഷ്യവതാര രഹസ്യത്തിൽ സഹകാർമ്മികനായിരുന്ന യൗസേപ്പിതാവിൻ്റെ ജീവിത നിയോഗം ഈശോയെ എല്ലാ നിമിഷങ്ങളിലും സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുകയായിരുന്നു. ചുരുക്കത്തിൽ അവൻ്റെ ജീവിത മന്ത്രം തന്നെ ദൈവത്തെ പ്രസാദിപ്പിക്കുകയായിരുന്നു. ദൈവത്തിന്റെ വഴികൾ നമ്മുടെ വഴികളാക്കി ഈശോയെ സ്നേഹിക്കുകയും അവനെ പ്രസാദിപ്പിക്കുകയും ചെയ്യാം
Image: /content_image/SeasonalReflections/SeasonalReflections-2021-08-07-21:34:49.jpg
Keywords: ജോസഫ, യൗസേ

16925
Category: 1
Sub Category:
Heading: ആണവായുധ നിരോധന കരാർ എത്രയും വേഗം പ്രാബല്യത്തിൽ കൊണ്ടുവരണം: പാക്സ് ക്രിസ്തി
Content: ലണ്ടന്‍: ഐക്യരാഷ്ട്രസഭയുടെ ആണവായുധ നിരോധന ഉടമ്പടി ഉടൻ പ്രാബല്യത്തിലാക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര കത്തോലിക്ക സമാധാന സംഘടനയായ പാക്സ് ക്രിസ്തി. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോബാക്രമണം ഉണ്ടായതിൻറെ 76-ാം വാർഷികത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഇക്കാര്യം ഊന്നിപ്പറഞ്ഞിരിക്കുന്നത്. ജപ്പാനിലെ രണ്ടു നഗരങ്ങളെ ചുട്ടെരിക്കുകയും ലക്ഷക്കണക്കിനാളുകളുടെ ജീവനെടുക്കുകയും അനേകരെ ഇപ്പോഴും അണുപ്രസരണത്തിൻറെ ദുരന്തഫലങ്ങൾ പേറുന്നവരാക്കുകയും ചെയ്ത ആദ്യ അണുബോംബാക്രമണങ്ങൾ നരകുലം ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത അപായമണി ആണെന്ന് പാക്സ് ക്രിസ്തി പ്രസ്താവിച്ചു. ആണവ ആക്രമണത്തിന്റെ 76-ാം വാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച യുകെയിലെ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിനു മുന്പില്‍ സമാധാന ആഹ്വാനവുമായി പാക്സ് ക്രിസ്തി യുകെ വിഭാഗം രണ്ട് മണിക്കൂർ പ്രാർത്ഥന നടത്തിയിരിന്നു. ആണവായുധ നിരോധന ഉടമ്പടിയിൽ ഒപ്പിടാൻ യുകെ സര്‍ക്കാരിനോട് സംഘടന ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമായി, ബ്രിട്ടീഷ് ആണവ ആയുധശേഖരം വിപുലീകരിക്കാൻ യുകെ സർക്കാർ പദ്ധതിയിടുന്ന പശ്ചാത്തലത്തിലാണ് സംഘടനയുടെ അഭ്യര്‍ത്ഥന. 1945-ല്‍ ഫ്രാന്‍സില്‍ സ്ഥാപിക്കപ്പെട്ട പാക്സ് ക്രിസ്റ്റി ഇന്റർനാഷണൽ അന്താരാഷ്ട്ര കത്തോലിക്ക സമാധാന പ്രസ്ഥാനമാണ്. അക്രമം, തീവ്രവാദം, അസമത്വങ്ങൾ, ആഗോള അരക്ഷിതാവസ്ഥ എന്നിവയാൽ നടുങ്ങിപ്പോയ ലോകത്തെ മാറ്റുക എന്നതാണ് സംഘടനയുടെ ദൌത്യമായി വിശേഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-07-22:02:36.jpg
Keywords: ഹിരോഷി

16926
Category: 18
Sub Category:
Heading: 15ന് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയേറ്റ് ധര്‍ണ
Content: കോട്ടയം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 80:20 വിഷയത്തില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക, മൈനോരിറ്റീസ് ആക്ടിലെ സെക്ഷന്‍ 9(കെ) പൂര്‍ണമായും നടപ്പാക്കുക, ക്രൈസ്തവ ഹൈന്ദവ മതപഠന കേന്ദ്രങ്ങളിലെ അധ്യാപകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, ക്രൈസ്തവ വിശ്വാസ അവഹേളന സിനിമകള്‍ക്ക് അനുമതി നിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 15ന് സെക്രട്ടേറിയേറ്റിനു മുന്പില്‍ കത്തോലിക്ക കോണ്ഗ്രിസിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ സംഘടിപ്പിക്കും. ധര്‍ണയില്‍ വിവിധ മതമേലധ്യക്ഷന്മാരും, സമുദായ നേതാക്കളും രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. ആരുടെയും ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടിയല്ല, െ്രെകസ്തവര്‍ക്കു നിയമപ്രകാരം ലഭിക്കേണ്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയാണു സമരമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് പി. പി. ജോസഫ്, ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു വള്ളപ്പുര, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, സെക്രട്ടറിമാരായ ഷെയ്ന്‍ ജോസഫ്, ജോയി പാറപ്പുറം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2021-08-08-07:49:29.jpg
Keywords: കത്തോലിക്ക

16927
Category: 14
Sub Category:
Heading: പ്രതികരണങ്ങൾ ആവശ്യമാണ്, പക്ഷേ...!: 'ഈശോ' സിനിമ വിവാദത്തില്‍ കെസിബിസിയ്ക്കു പറയാനുള്ളത്
Content: കഴിഞ്ഞ ചില ദിവസങ്ങൾക്കിടയിൽ സോഷ്യൽമീഡിയയിലെ ചില പ്രതികരണങ്ങളെപ്പറ്റിയുള്ള ചർച്ചകൾ പലയിടങ്ങളിലായി കാണുന്നുണ്ട്. ക്രൈസ്തവരുടെ പ്രതികരണരീതികളെപ്പറ്റി ആശങ്കയോടെ പ്രതികരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു. ഏറെ വിഷയത്തിലുള്ള ഭിന്നാഭിപ്രായങ്ങൾ നമുക്കിടയിൽ വിഭാഗീയതയ്ക്ക് കാരണമാകുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട മറ്റൊരു വസ്തുത. നമുക്ക് ഹിതകരമല്ലാത്ത ഒന്ന് സംഭവിച്ചാൽ പ്രതികരിക്കേണ്ടതില്ലേ ?പ്രതികരിക്കേണ്ടതുണ്ടെങ്കിൽ എപ്രകാരമാണ് പ്രതികരിക്കേണ്ടത് ?ഈ രണ്ടു ചോദ്യങ്ങൾക്കുള്ള വ്യത്യസ്ത ഉത്തരങ്ങളാണ് നമുക്കിടയിൽ പലപ്പോഴും പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. അത്തരം ഏറ്റുമുട്ടലുകൾ ചിലപ്പോഴെങ്കിലും കൂടുതൽ ദോഷകരമാണ് എന്നുള്ള കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്. "ഈശോ" എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ ചർച്ചകളിലേയ്ക്ക് വഴിമാറിയിരിക്കുന്നു. ഈ വിഷയം പലകാരണങ്ങൾക്കൊണ്ടും നമുക്കിടയിൽ ചർച്ച ചെയ്യപ്പെടേണ്ടിയിരുന്നു എന്നുള്ളത് നിസ്തർക്കമാണ്. ക്രൈസ്തവരുടെ വിശ്വാസത്തിന്റെ ഭാഗമായത് എന്ന നിലയിൽ മാത്രമല്ല, ഒരു മതത്തിൽ പെട്ടവരുടെയും നിഷ്കളങ്കമായ വിശ്വാസ വിഷയങ്ങളിൽ അവർക്ക് അസ്വസ്ഥത തോന്നുന്ന രീതിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ കൈകടത്തുന്നത് നല്ലതല്ല. കല ആത്യന്തികമായി മനുഷ്യരെ ഒരുമിപ്പിക്കാനുള്ളതായിരിക്കണം, അസ്വസ്ഥതകൾക്ക് അത് ഇടയാക്കിക്കൂടാ. മതങ്ങളുടെ ഭാഗമായ യാതൊന്നും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാണ് എന്നല്ല ഈ പറഞ്ഞതിന്റെ അർഥം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിന്റെതായ പ്രസക്തി ഇവിടെയുണ്ട്. എന്നാൽ, വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനോ, ശ്രദ്ധ കിട്ടാനോ വേണ്ടി ഒരു വിഭാഗത്തെ വേദനിപ്പിക്കുന്ന പ്രവണത ഒഴിവാക്കപ്പെടേണ്ടതാണ്. കേവലം പൊതുജന ശ്രദ്ധ ലഭിക്കുന്നതിനായി "ഈശോ" എന്ന പേര് ഒരു സിനിമയിലെ നായകനും, ആ സിനിമയ്ക്കും നൽകിയിരിക്കുന്നു എന്നുള്ളതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. മനസിലാക്കാൻ സാധിച്ചതനുസരിച്ച്, ഒരു ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന പ്രസ്തുത ചലച്ചിത്രത്തിനും അതിലെ നായകനും "ഈശോ" എന്ന പേര് നൽകിയില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. അതേസമയം, സിനിമയുടെ ഉള്ളടക്കത്തിൽ ക്രൈസ്തവ വിരുദ്ധമായ ആശയങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല എന്ന സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കേണ്ട കാര്യവുമില്ല. #{blue->none->b->മലയാള സിനിമയിലെ ക്രൈസ്തവ വിരുദ്ധത }# മലയാള സിനിമയിൽ ക്രൈസ്തവ വിരുദ്ധത ചിത്രീകരിക്കപ്പെടുന്നത് അപൂർവമല്ല എന്നുള്ളത് ഏവരും മനസിലാക്കിയിരിക്കുന്ന ഒരു കാര്യമാണ്. ക്രൈസ്തവ സമൂഹവും കത്തോലിക്കാ സഭയും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് ക്രിസ്തീയതയ്ക്ക് തികച്ചും വ്യാജമായ മറ്റൊരു ഭാഷ്യം നൽകുന്ന സിനിമകൾ പോലും ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്ന സിനിമ ഒരു ഉദാഹരണമാണ്. ക്രൈസ്തവർ അമൂല്യമായ കരുതുന്ന പലതിനെയും വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കുന്നതിനായി പിച്ചിച്ചീന്തുന്ന രീതിയും സമീപകാലങ്ങളിലായി പതിവായി കാണപ്പെടുന്നുണ്ട്. അത്തരം പ്രവണതകൾ തികച്ചും പ്രതിഷേധാർഹവും ഒഴിവാക്കപ്പെടേണ്ടതുമാണ്. ഇത്തരത്തിലുള്ള പ്രവണതകൾ വർദ്ധിച്ചുവരുന്നതുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ക്രൈസ്തവ സമുദായത്തിൽ പലകോണുകളിലായി പുകഞ്ഞുകൊണ്ടിരിക്കുകയും, ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ ചില ആസൂത്രിത ശ്രമങ്ങൾ ഉണ്ടെന്ന ആരോപണങ്ങൾ ശക്തിപ്പെടുകയും ചെയ്തിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് ഒരേ സംവിധായകന്റെ രണ്ടു സിനിമകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്. ആ രണ്ടു സിനിമകളുടെയും പേരുകൾക്ക് ക്രൈസ്തവ വിശ്വാസവുമായി ബന്ധമുണ്ടായിരുന്നു എന്നുള്ളത് കുറേപ്പേരെ പ്രകോപിതരാക്കുകയും പതിവിലേറെ പ്രതിഷേധം ആ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഉയരുകയും ചെയ്തു. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കേണ്ടതേയില്ല എന്ന വാദഗതി യുക്തമല്ല. എന്നാൽ, ക്രൈസ്തവ പ്രതികരണങ്ങൾ ക്രിസ്തീയവും മാതൃകാപരവുമായിരിക്കണം എന്നുള്ളതിൽ സംശയമില്ലതാനും. സോഷ്യൽമീഡിയയിലും സമൂഹത്തിലും ചില പ്രത്യേക വിഭാഗങ്ങൾ അക്രമസ്വഭാവത്തോടെ പ്രതികരിക്കുന്നു എന്നതിനാൽ, ആ രീതി ക്രൈസ്തവർ സ്വീകരിക്കുന്നത് ആശാസ്യമല്ല. ശത്രുക്കളായി കണ്ട് യുദ്ധം ചെയ്ത് തോൽപ്പിക്കാനല്ല, വിവേകത്തോടെ പ്രതികരിച്ച് ശാശ്വത പരിഹാരം നേടാനാണ് നാം പരിശ്രമിക്കേണ്ടത്. പ്രതികരണങ്ങൾക്കൊണ്ട് ശത്രുക്കളെ സൃഷ്ടിക്കുന്ന രീതി ക്രിസ്തീയമാണെന്ന് കരുതാനാവില്ല. #{blue->none->b->ബാഹ്യ ഇടപെടലുകളെ സൂക്ഷിക്കണം }# ഇത്തരം വിഷയങ്ങളിൽ അതിവൈകാരികത സൃഷ്ടിച്ച് വർഗീയ വിദ്വേഷം വിതയ്ക്കാൻ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടലുകളുണ്ടോ എന്നും സംശയിക്കേണ്ടതുണ്ട്. രൂക്ഷപ്രതികരണങ്ങളുമായി രംഗപ്രവേശംചെയ്ത ചിലരുടെയെങ്കിലും ഉദ്ദേശ്യശുദ്ധി നല്ലതാണെന്ന് കരുതാനാവില്ല. പ്രശസ്‌തിക്കോ രാഷ്ട്രീയ നേട്ടങ്ങൾക്കോ ഇത്തരം അവസരങ്ങളെ ഉപയോഗിക്കാൻ കരുതിയിരിക്കുന്ന വ്യക്തികളെയും സംഘടനകളെയും തിരിച്ചറിഞ്ഞ് മാറ്റിനിർത്താനുള്ള ഉത്തരവാദിത്തവും എല്ലാവർക്കുമുണ്ട്. അതോടൊപ്പം, ഇത്തരത്തിൽ സൃഷ്ടിക്കപ്പെടുന്ന വിവാദങ്ങൾ വിപരീതമായ ഫലങ്ങൾ ഉളവാക്കുന്ന അവസ്ഥ സംജാതമാകുന്നതിനെക്കുറിച്ചും നാം ജാഗരൂകരാകണം. സിനിമയുടെ നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം ഏതുതരത്തിലുള്ള വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നതും, അത് സിനിമയുടെ റിലീസിന് തടസമായി മാറുന്നില്ലെങ്കിൽ പ്രചാരണത്തിന് നല്ലതാണ്. അത്തരത്തിൽ അനർഹമായ നെഗറ്റിവ് പബ്ലിസിറ്റി സമ്പാദിച്ചുകൊടുക്കുവാൻ അതിരുവിട്ട ചർച്ചകൾ കാരണമായേക്കാം. അമിതവൈകാരികത പ്രകടിപ്പിക്കുന്ന ചർച്ചകൾ തീവ്രവാദപരമായി മാറുന്നത് ക്രൈസ്തവ സമൂഹത്തിന്റെ പൊതുവായ സൽപ്പേരിനും സാമാന്യ ജനതയ്ക്കിടയിലുള്ള സ്വീകാര്യതയ്ക്കും കോട്ടം വരുത്തിയേക്കാം എന്നുള്ള അപകടവുമുണ്ട്. #{blue->none->b->പ്രതികരണങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾ }# ഇത്തരം പ്രതികരണങ്ങൾക്കുമേലുള്ള തുടർചർച്ചകൾ കൂടുതൽ രൂക്ഷമായി മാറുന്നതാണ് സോഷ്യൽമീഡിയയിലെ മറ്റൊരു പ്രതിഭാസം. വിഭാഗീയതയെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയുള്ള യാഥാർഥ്യബോധത്തോടെയുള്ള സമീപനം പലപ്പോഴും നമുക്ക് കൈമോശം വന്നുപോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതികരണത്തിന്റെ ശൈലിയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസം ശത്രുതയിലേക്കല്ല, സംവാദത്തിലേയ്ക്കും സമവായത്തിലേയ്ക്കുമാണ് നമ്മെ നയിക്കേണ്ടത്. തങ്ങൾ ചിന്തിക്കുന്നത് മാത്രമാണ് ശരി എന്ന വിധത്തിലുള്ള ചിന്തകളുടെ പ്രാമുഖ്യം സോഷ്യൽമീഡിയയുടെ അതിപ്രസരത്തിന്റെ പശ്ചാത്തലത്തിൽ നമുക്കിടയിൽ വളർന്നുവരുന്നുണ്ട്. ഒരു വിഷയത്തിന്റെ വിവിധ വശങ്ങൾ വിവേകപൂർവ്വം വിശകലനം ചെയ്ത് സന്തുലിതവും സ്വീകാര്യവുമായ നിലപാടുകൾ സ്വീകരിക്കാനാണ് എല്ലാവരും കൂടുതൽ ശ്രദ്ധിക്കേണ്ടത്. ക്രൈസ്തവ സമൂഹത്തിൽ സമീപകാലങ്ങളായി വളർന്നുവന്ന സമുദായബോധത്തിന് ഒട്ടേറെ സത്ഗുണങ്ങളുണ്ട്. ഒരുമിച്ചു മുന്നേറണമെന്നും അതിക്രമങ്ങളെയും കടന്നുകയറ്റങ്ങളെയും ഒരുമിച്ചുനിന്ന് പ്രതിരോധിക്കണമെന്നുമുള്ള തിരിച്ചറിവ് മോശമല്ലാത്ത ഒരു വിഭാഗം ക്രൈസ്തവരിൽ രൂപപ്പെട്ടിരിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. അത്തരം കാഴ്ചപ്പാടുകളുടെ നന്മയും കാലികപ്രസക്തിയും മനസിലാക്കി പ്രതികരിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണ്. അതോടൊപ്പം, ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്കപ്പുറം വിവേകവും ബുദ്ധിയും വിനിയോഗിച്ചുകൊണ്ടുള്ള ക്രിസ്തീയമായ ഇടപെടലുകളിലേയ്ക്ക് സമുദായബോധവും പ്രതികരണ ശൈലിയും മാറ്റപ്പെടേണ്ടതും അത്യന്താപേക്ഷിതമാണ്. (കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി.ഒ.സി ഡയറക്റുമാണ് ലേഖകനായ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി) #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-08-08:12:02.jpg
Keywords: സിനിമ, ചലച്ചി

16928
Category: 1
Sub Category:
Heading: ക്രൈസ്തവരുടേത് ദയനീയ സാഹചര്യം, പല രാജ്യങ്ങളിലും ക്രൈസ്തവര്‍ ആസൂത്രിതമായി ഉന്മൂലനം ചെയ്യപ്പെടുന്നു: റഷ്യന്‍ മെത്രാപ്പോലീത്ത ഹിലാരിയോണ്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: സമീപകാലത്തായി ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം നിരവധി രാജ്യങ്ങളില്‍ ദുരിതപൂര്‍വ്വമായ സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണെന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ മോസ്കോ പാത്രിയാര്‍ക്കേറ്റ് ‘ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എക്സ്‌റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ്’ (ഡി.ഇ.എസി.ആര്‍) ചെയര്‍മാനും വോളോകോലാംസ്കിലെ മെട്രോപ്പൊളിറ്റനുമായ ഹിലാരിയോണ്‍. വാഷിംഗ്‌ടണ്‍ ഡി.സിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ പേരില്‍ മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ നേരിടുന്ന ശാരീരിക പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിച്ചമര്‍ത്തലുകളെക്കുറിച്ചു അന്താരാഷ്ട്ര ക്രിസ്ത്യന്‍ മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സ് നടത്തുന്ന ‘സഭയും ലോകവും’ എന്ന പരിപാടിയില്‍ ഡി.ഇ.എസി.ആര്‍ ചെയര്‍മാന്‍ വിവരിച്ചു. സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ഒന്നര ദശലക്ഷം ക്രൈസ്തവര്‍ ഉണ്ടായിരുന്ന ഇറാഖില്‍ ഇപ്പോള്‍ അതിന്റെ പത്തിലൊന്ന് മാത്രമേയുള്ളൂവെന്നും, ലിബിയയിലാകട്ടെ ക്രിസ്ത്യാനികള്‍ അവശേഷിക്കുന്നില്ലെന്നും മെത്രാപ്പോലീത്ത ഉദാഹരണമായി ചൂണ്ടിക്കാട്ടി. യുദ്ധമല്ല തീവ്രവാദം കാരണമാണ് സിറിയന്‍ ക്രൈസ്തവര്‍ രാജ്യം വിടുവാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്ന്‍ പറഞ്ഞ മെട്രോപ്പൊളിറ്റന്‍ തീവ്രവാദികള്‍ അധികാരങ്ങളിലിരിക്കുന്ന രാജ്യങ്ങളില്‍ ആസൂത്രിതമായി ക്രിസ്ത്യന്‍ ജനസംഖ്യ ഉന്മൂലനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും, മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികളുടെ എണ്ണം അതിവേഗം കുറഞ്ഞുവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ ജനസംഖ്യയുടെ 50 ശതമാനത്തോളമുള്ള ലെബനോനില്‍പ്പോലും ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയ്ക്കും ഇതില്‍ ഭാഗികമായ പങ്കുണ്ടെന്നു അദ്ദേഹം ആരോപിച്ചു. ഇറാഖ് ആക്രമിച്ചപ്പോള്‍ അവിടെ ജനാധിപത്യം പുനസ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കിയ അമേരിക്ക അത് പാലിച്ചില്ലെന്നും ഇറാഖിലെ നിയന്ത്രണാതീതമായ സ്ഥിതി ക്രിസ്ത്യാനികളെ പലായനത്തിന് നിര്‍ബന്ധിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി നിരന്തരം ശബ്ദമുയര്‍ത്തുന്ന മെത്രാപ്പോലീത്തയാണ് ഹിലാരിയോണ്‍ ആല്‍ഫയേവ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-08-08:43:20.jpg
Keywords: റഷ്യ, ഓര്‍ത്ത

16929
Category: 14
Sub Category:
Heading: പെറുവില്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട വൈദികരുടെ സ്മാരകം തുറന്ന് പോളിഷ് എംബസി
Content: ലിമാ, പെറു: മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെറുവില്‍വെച്ച് ‘ഷൈനിംഗ് പാത്ത്’ എന്ന മാര്‍ക്സിസ്റ്റ് തീവ്രവാദികളാല്‍ കൊല്ലപ്പെട്ട വാഴ്ത്തപ്പെട്ട മിഗ്വേല്‍ ടോമാസേക്, സ്ബിഗ്ന്യു സ്ട്രസാല്‍കോവ്സ്കി എന്നിവരുടെ പേരിലുള്ള സ്മാരകം ലിമായില്‍ ഉദ്ഘാടനം ചെയ്തു. 1991-ല്‍ രക്തസാക്ഷിത്വം വരിച്ച പോളിഷ് വൈദികരുടെ മുപ്പതാമത് രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 5ന് ലിമായിലെ പോളിഷ് എംബസിയും, കോണ്‍വെന്റ്വല്‍ മൈനര്‍ ഫ്രാന്‍സിസ്കന്‍ സഭയും സംയുക്തമായാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. ലിമായിലെ ജീസസ് മരിയ ജില്ലയിലെ പാര്‍ക്യു പോളോണിയയിലാണ് സ്മാരകം സ്ഥാപിച്ചിരിക്കുന്നത്. 2015 ഫെബ്രുവരി 3ന് ഈ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന പ്രമാണപത്രത്തില്‍ ഫ്രാന്‍സിസ് പാപ്പ ഒപ്പുവെച്ചത് ബിഷപ്പ് ജിറാസോളി സ്മരിച്ചു. ജനനന്മയ്ക്കായി സ്വജീവന്‍ ബലികഴിച്ച ഈ രക്തസാക്ഷികളെ ഒന്നിപ്പിക്കാൻ ഫ്രാൻസിസ് പാപ്പ ആഗ്രഹിക്കുന്നുണ്ടെന്നും അതുകൊണ്ട് ഇതൊരു ചരിത്രസ്മരണ മാത്രമല്ലെന്നും, ഇവര്‍ ചിന്തിയ രക്തം നമ്മെ ശുദ്ധീകരിക്കുന്നതും, ശക്തിപ്പെടുത്തുന്നതും നമുക്ക് പ്രതീക്ഷ നല്‍കുന്നതുമാണെന്നും ബിഷപ്പ് ജിറാസോളി പറഞ്ഞു. വൈദികര്‍ നടത്തിയിരുന്ന വിദ്യാഭ്യാസപരവും, സാമൂഹിക സഹായങ്ങളും അനുസ്മരിച്ചു പോളണ്ടിലെ ഫോറിന്‍ അഫയേഴ്സ് മന്ത്രാലയത്തിലെ സെക്രട്ടറി സിമോണ്‍ സിന്‍കോവ്സ്കി വെല്‍ എഴുതിയ കത്ത് ചടങ്ങില്‍ വായിച്ചു. 1991 ഓഗസ്റ്റ് 9-ന് പരിയാക്കോട്ടോ ജില്ലയില്‍ കഴിഞ്ഞിരിന്ന മിഗ്വേല്‍ ടോമാസേക്, സ്ബിഗ്ന്യു സ്ട്രസാല്‍കോവ്സ് എന്നിവരുടെ ഭവനത്തില്‍ അതിക്രമിച്ചു കയറിയ പോരാളികളായ ‘ഷൈനിംഗ് പാത്ത്’ അംഗങ്ങള്‍ ഇവരെ സെമിത്തേരിയിലേക്ക് കൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തുകയായിരിന്നു. ഇപ്പോള്‍ ജെയിലില്‍ കഴിയുന്ന ഷൈനിംഗ് പാത്ത് സ്ഥാപകന്‍ അബിമായേല്‍ ഗുസ്മാന്‍ ഇവരുടെ കൊലപാതകത്തില്‍ പശ്ചാത്തപിച്ചിരിന്നുവെന്ന്‍ ചിംബോട്ടയിലെ അന്നത്തെ മെത്രാനും, രക്തസാക്ഷികളുടെ നാമകരണ നടപടികള്‍ക്ക് മുന്‍കൈ എടുക്കുകയും ചെയ്ത മോണ്‍. ലൂയിസ് ബംബാരെന്‍ 2015-ല്‍ വെളിപ്പെടുത്തിയിരുന്നു. 2015 ഡിസംബര്‍ 5ന് ചിംബോട്ടയില്‍വെച്ച് നടന്ന ചടങ്ങില്‍ വെച്ച് അന്നത്തെ നാമകരണ തിരുസംഘം തലവനായിരുന്ന കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാട്ടോയാണ് ഈ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നടന്ന സ്മാരക ഉദ്ഘാടന ചടങ്ങില്‍ പോളിഷ് അംബാസിഡര്‍ അന്റോണിയ മഗ്ദലേന സ്നിയാഡെക്ക കൊടാര്‍സ്ക, അപ്പസ്തോലിക ന്യൂണ്‍ഷോ ബിഷപ്പ് നിക്കോള ജിറാസോളി, സാന്‍ അന്റോണിയോ ഡെ പാദുവയിലെ ഫ്രേ മരിയന്‍ ഗോലാബ്, ചിംബോട്ടെ ബിഷപ്പ് മോണ്‍. ഏഞ്ചല്‍ സൈമണ്‍ പിയോര്‍ണോ തുടങ്ങിയവരും രണ്ടു രക്തസാക്ഷികളും അംഗമായിരുന്ന ഡിപ്ലോമാറ്റിക്ക് കോര്‍പ്സ് ഫ്രാന്‍സിസ്കന്‍ വൈദികരും, പെറുവിലെ പോളിഷ് കോളനി അംഗങ്ങളും ഉദ്ഘാടനത്തില്‍ പങ്കെടുത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-08-09:23:35.jpg
Keywords: തീവ്രവാദ

16930
Category: 13
Sub Category:
Heading: 'ക്രിസ്ത്യാനിയെന്ന നിലയില്‍ ക്രിസ്തുവിന്റെ പ്രതിച്ഛായയില്‍ ജീവിക്കുകയാണ് ലക്ഷ്യം': റെക്കോര്‍ഡ് സ്വര്‍ണ്ണ നേട്ടം കര്‍ത്താവിന് സമര്‍പ്പിച്ച് അമേരിക്കന്‍ താരം അതിങ് മു
Content: ടോക്കിയോ: ട്രാക്കിലും ജീവിതത്തിലും ക്രിസ്തുവിനെ മുന്‍നിറുത്തി പോരാടിയ പത്തൊന്‍പതുകാരിയായ അമേരിക്കന്‍ കായികതാരത്തിന് വനിതകളുടെ 800 മീറ്ററില്‍ അമേരിക്കന്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം. 1 മിനിറ്റും 55.22 സെക്കന്‍ഡുകളും എടുത്താണ് ന്യൂ ജേഴ്സിയില്‍ താമസിക്കുന്ന സുഡാന്‍ വംശജയായ അതിങ് മു 800 മീറ്ററില്‍ സ്വര്‍ണ്ണം നേടിയത്. തന്റെ ചരിത്രപരമായ വിജയത്തിന് ശേഷം സമൂഹമാധ്യമത്തിലൂടെ മു ദൈവത്തിനു നന്ദി പറഞ്ഞു. തനിക്ക് വേണ്ടി ദൈവമാണ് പോരാടിയതെന്നും ദൈവത്തിനു നന്ദി പറയുന്നുവെന്നുമാണ് ‘മു’ വിന്റെ ട്വീറ്റില്‍ പറയുന്നത്. തന്റെ ക്രിസ്തു വിശ്വാസം പരസ്യമായി തുറന്നുപറഞ്ഞിട്ടുള്ള താരമാണ് അതിങ്. “ദൈവത്തോടടുക്കുന്നതിനും ദൈവവുമായി ബന്ധപ്പെടുന്നതിനും ക്രിസ്തുവിന്റെ അനുയായിയെന്ന നിലയില്‍ ക്രിസ്തുവിന്റെ പ്രതിച്ഛായയില്‍ ജീവിക്കുക എന്നതാണ് നമ്മുടെ പ്രധാന ലക്ഷ്യ”മെന്നു ജൂണില്‍ ടെക്സാസിലെ എ & എം കാംപസ് വാര്‍ത്താപത്രമായ ദി ബറ്റാലിയന് നല്‍കിയ അഭിമുഖത്തില്‍ മു പറഞ്ഞിരിന്നു. “കര്‍ത്താവ് നിന്നെ ജനതകളുടെ നേതാവാക്കും. നീ ആരുടേയും ആജ്ഞാനുവര്‍ത്തി ആയിരിക്കില്ല, ഇന്ന്‍ ഞാന്‍ നിനക്ക് നല്‍കുന്ന നമ്മുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പ്പനകള്‍ ശ്രവിച്ച് അവ ശ്രദ്ധാപൂര്‍വ്വം പാലിക്കുമെങ്കില്‍ നിനക്ക് അഭിവൃദ്ധിയുണ്ടാകും; നിനക്ക് ഒരിക്കലും അധോഗതി ഉണ്ടാവില്ല” (നിയമാവര്‍ത്തനം 28:13) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് ദൈവം നമുക്ക് അനുഗ്രഹങ്ങള്‍ ചൊരിയുമ്പോഴാണ് നാം ദൈവത്തില്‍ കൂടുതല്‍ വിശ്വസിക്കുന്നതെന്നും, ചില ലക്ഷ്യങ്ങളോടെയാണ് ദൈവം നമുക്ക് അനുഗ്രഹങ്ങള്‍ തരുന്നതെന്നും, ഇക്കാര്യത്തില്‍ എപ്പോഴും മുകളിലായിരിക്കുക എന്നതാണ് ദൈവത്തിന്റെ ഉദ്ദേശമെന്നും മു പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">God definitely took the battle for this one! So, thank you Lord! </p>— Athing Mu (@athiiing) <a href="https://twitter.com/athiiing/status/1422575884033314826?ref_src=twsrc%5Etfw">August 3, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> “ദൈവത്തിനു നന്ദി പറയുക മാത്രമാണ് എനിക്ക് ചെയ്യാന്‍ കഴിയുന്നത്. ദൈവമില്ലായിരുന്നെങ്കില്‍ ഈ സീസണിലെ ഇതുവരെയുള്ള നേട്ടങ്ങളൊന്നും എനിക്ക് ലഭിക്കുമായിരുന്നില്ല” ഒളിമ്പിക്സ് വിജയത്തിന് മുന്നേ തന്നെ ‘വിമന്‍സ്റണ്ണിംഗ്.കോം’ന് നല്‍കിയ അഭിമുഖത്തില്‍ മു പറഞ്ഞു. ഒരു കോളേജ് അത്ലറ്റ് എന്ന നിലയില്‍ തന്റെ നേട്ടങ്ങളുടെ പിന്നില്‍ ദൈവം നല്‍കിയ ആത്മവിശ്വാസമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മു വെറുമൊരു ഓട്ടക്കാരി മാത്രമല്ല ദൈവം നല്‍കിയ കഴിവുകളുടെ ഉടമ കൂടിയാണെന്നും, എപ്പോഴും സന്തോഷം നിറഞ്ഞ അവളില്‍ ദൈവത്തോടടുത്ത ഒരു ഹൃദയമുണ്ടെന്നും കോളേജിലെ അവളുടെ മുതിര്‍ന്ന ടീമംഗമായ ജീന്‍ ജെന്‍കിന്‍സ് ബറ്റാലിയനോട് പറഞ്ഞു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ‘മു’ വിന് 19 വയസ്സ് തികഞ്ഞത്. 1968-ലെ മെക്സിക്കോ സിറ്റി ഒളിമ്പിക്സില്‍ മഡലിന്‍ മാന്നിംഗിന്റെ വിജയത്തിന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കന്‍ വനിത 800 മീറ്ററില്‍ സ്വര്‍ണ്ണം നേടുന്നതെന്നത് ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-08-19:15:12.jpg
Keywords: ക്രിസ്തു, സുവര്‍ണ്ണ

16931
Category: 22
Sub Category:
Heading: ജോസഫ്: എളിമ ഉടയാടയാക്കിയവൻ
Content: ആഗസ്റ്റു മാസം എട്ടാം തീയതി വിശുദ്ധ ഡോമിനിക്കിൻ്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തും പതിമൂന്നാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലുമായി ജീവിച്ചിരുന്ന വിശുദ്ധ ഡോമിനിക് (1170- 1221) അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിനെപ്പോലെ ക്രൈസ്തവ ലോകത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തിയായിരുന്നു. ഇരുപത്തിയഞ്ചാം വയസ്സിൽ പുരോഹിതനായ ഡോമിനിക് സ്വയം പരിത്യാഗം, പരിശുദ്ധി, ദൈവഭക്തി, പ്രേഷിത തീക്ഷ്ണത എന്നിവയിൽ ആ കാലഘട്ടത്തിലെ മറ്റു പലരേയും പിന്നിലാക്കി. മാംസം ഭക്ഷിക്കുവാനോ കിടക്കയിൽ ഉറങ്ങുവാനോ ഈ സ്പാനിഷ് വൈദീകൻ തയ്യാറായിരുന്നില്ല. 1215 ൽ ഡോമിനിക്കൻ സന്യാസ സഭ( Order of Preachers) സ്ഥാപിച്ചു. വിശുദ്ധ ആഗ്സ്തിനോസിൻ്റെ നിയമമാണ് ദൈവ വചനത്തിൻ്റെ പ്രഘോഷണം മുഖ്യ കാരിസമായി തിരഞ്ഞെടുത്തിരിക്കുന്ന ഈ സമർപ്പിത സമൂഹം പിൻതുടരുന്നത്. ഇന്നത്തെ ജോസഫ് ചിന്തകൾ വിശുദ്ധ ഡോമിനിക്കുമായി ബന്ധപ്പെടുത്തുവാനാണ് എനിക്ക് ആഗ്രഹം. " വാളിനെക്കാൾ പ്രാർത്ഥന കൊണ്ട് സ്വയം പ്രതിരോധം തീർക്കുക ; മൃദുല വസ്ത്രങ്ങളേക്കാൾ എളിമയായിരിക്കട്ടെ നിങ്ങളുടെ ഉടയാട. ” അദ്ദേഹം തൻ്റെ സഹ സന്യാസിമാരെ നിരന്തരം ഉദ്ബോധിപ്പിച്ചിരുന്നു. യൗസേപ്പിതാവിൻ്റെ ആയുധവും പ്രാർത്ഥനയായിരുന്നു .വിനയവും എളിമയുമായിരുന്നു അവൻ്റെ ഉടയാട. ദൈവപുത്രൻ്റെ വളർത്തു പിതാവെന്ന അതുല്യ സ്ഥാനം യൗസേപ്പിതാവിനെ കൂടുതൽ എളിമയുള്ളവനാക്കുകയാണ് ചെയ്തത്. "സ്തുതിക്കുക, അനുഗ്രഹിക്കുക, പ്രസംഗിക്കുക"എന്നതായിരുന്നു വിശുദ്ധ ഡൊമിനിക്കിന്റെ മുദ്രാവാക്യം. യൗസേപ്പിതാവിൻ്റെ ജീവിതം നിരന്തരം ദൈവ സ്തുതി കീർത്തനമായായിരുന്നു. നസറത്തിലെ അനുഗ്രഹമായവൻ ഇന്നു ലോകം മുഴുവൻ അനുഗ്രഹം ചൊരിയുന്നു. ദൈവഹിതം ജീവിതം കൊണ്ടു പ്രലോഷിച്ച ഏറ്റവും വാചാലമായ സുവിശേഷ പ്രസംഗമായിരുന്നു യൗസേപ്പിതാവിൻ്റെ നിശബ്ദ ജീവിതം. 1221 ആഗസ്റ്റ് 6 തീയതി മരിക്കുന്നതിനു മുമ്പ് വിശുദ്ധ ഡോമിനിക്ക് സഹോദരങ്ങളോടു പറഞ്ഞു ." എൻ്റെ മരണത്തിൽ നിങ്ങൾ കരയരുത്, കാരണം മരണശേഷമായിരിക്കും ഞാൻ നിങ്ങൾക്ക് കൂടുതൽ ഉപകാരിയാക്കുന്നത്. മരണശേഷം ഞാൻ നിങ്ങളെ ജീവിച്ചിരുന്നതിനെക്കാൾ കൂടുതൽ ഫലപ്രദമായി സഹായിക്കും." യൗസേപ്പിതാവിൻ്റെ ജീവിതവും ഈ അർത്ഥത്തിൽ നൂറു ശതമാനവും ശരിയാണ്, സ്വർഗ്ഗത്തിൽ മഹനീയ സ്ഥാനം അലങ്കരിക്കുന്ന യൗസേപ്പിതാവ് സ്വർഗ്ഗത്തിൽ നിന്ന് അനുഗ്രഹങ്ങളുടെ പെരുമഴ ഭൂമിയിലുള്ള മക്കളിലേക്കു വർഷിക്കാൻ യാതൊരു വൈമന്യസ്യവും കാണിക്കില്ല.
Image: /content_image/SeasonalReflections/SeasonalReflections-2021-08-08-21:25:14.jpg

16932
Category: 1
Sub Category:
Heading: വാക്സിന്‍ എടുക്കണം, അല്ലെങ്കില്‍ കോവിഡ് ടെസ്റ്റ് ചെയ്യണം: സന്ദര്‍ശനത്തിന് നിബന്ധന ശക്തമാക്കി വത്തിക്കാനും
Content: റോം: കോവിഡ് 19 വ്യാപനം തടയാന്‍ മുൻകരുതൽ എന്ന നിലയിൽ വത്തിക്കാൻ സന്ദർശിക്കാനെത്തുന്നവർക്ക് ഗ്രീൻ പാസ് അധികൃതർ നിർബന്ധമാക്കി. വാക്സിൻ എടുത്തിട്ടുണ്ടോ, കോവിഡ് 19 നിന്ന് മുക്തി നേടിയോ, റിസൾട്ട് നെഗറ്റീവ് ആണോ തുടങ്ങിയ വിശദാംശങ്ങളാണ് ഗ്രീൻ പാസിൽ പൂരിപ്പിക്കേണ്ടത്. ചില സ്ഥലങ്ങളിലേക്കുളള പ്രവേശനം സുഗമമാക്കാൻ യൂറോപ്യൻ യൂണിയൻ ഇറക്കിയ കോവിഡ് 19 സർട്ടിഫിക്കറ്റിന് സമാനമാണ് വത്തിക്കാന്റെ ഗ്രീൻ പാസ്. വത്തിക്കാനിലെ പ്രസിദ്ധമായ സിസ്റ്റൈന്‍ ചാപ്പലിലേക്കും വത്തിക്കാൻ മ്യൂസിയം സന്ദര്‍ശിക്കുന്നതിനും കോവിഡ് 19 ഗ്രീന്‍ പാസുകൾ പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. ക്യു ആർ കോഡ് സ്കാൻ ചെയ്യാൻ നിൽക്കുന്ന വത്തിക്കാന്‍ തീർത്ഥാടകരുടെ തിരക്ക് ദൃശ്യമായിരുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. തിയേറ്ററുകൾ, ഹോട്ടലുകൾ, ജിം, മ്യൂസിയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ അയൽരാജ്യമായ ഇറ്റലി പാസ് നിർബന്ധമാക്കിയ അതേ ദിവസം തന്നെയാണ് വത്തിക്കാനും ഔദ്യോഗികമായി പാസ് ഇറക്കിയത്. ഈ നിയമം ആദ്യമായി നിലവിൽ വന്ന യൂറോപ്യൻ യൂണിയൻ രാജ്യം ഫ്രാൻസാണ്. അധ്യാപകർക്കും, സർവലാശാല വിദ്യാർഥികൾക്കും, ദൂര യാത്രക്ക് പോകുന്നവർക്കും സെപ്റ്റംബർ ഒന്നാം തീയതി മുതൽ പാസ് നിർബന്ധമാക്കുമെന്ന് വ്യാഴാഴ്ച ഇറ്റലി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-09-09:44:29.jpg
Keywords: വത്തിക്കാ