category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading‘സ്വർഗസ്ഥനായ പിതാവേ’ ഓസ്‌ട്രേലിയൻ പാർലമെന്റിൽ നിന്നു നീക്കാനുള്ള ശ്രമത്തിന് പരാജയം
Contentമെൽബൺ: ‘സ്വർഗസ്ഥനായ പിതാവേ’ എന്ന കർതൃപ്രാർത്ഥന പാർലമെന്റിൽ നിന്നു നീക്കം ചെയ്യാനുള്ള പ്രമേയാവതരണത്തിന് ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ പരാജയം. പാർലമെന്റ് നടപടി ക്രമം ആരംഭിക്കുന്നതിന് മുന്നോടിയായി ചൊല്ലുന്ന 'സ്വർഗസ്ഥനായ പിതാവേ…' എന്ന പ്രാർത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിക്‌ടോറിയൻ സംസ്ഥാന പാർലമെന്റിൽ മെട്രോപൊളിറ്റനിൽനിന്നുള്ള പാർലമെന്റ് അംഗം ഫിയോണ പാറ്റൻ കൊണ്ടുവന്ന പ്രമേയമാണ് പരാജയപ്പെട്ടത്. നാഷണൽ, ലിബറൽ പാർട്ടി അടക്കമുള്ള പ്രധാന കക്ഷികളുടെ പിന്തുണ നേടാൻ കഴിയാതിരുന്നതാണ് പ്രമേയം പരാജയപ്പെടാൻ കാരണം. കർതൃപ്രാർത്ഥനയ്ക്ക് പകരം, മൗന പ്രാർത്ഥന ഏർപ്പെടുത്തണമെന്ന നിർദേശവുമായാണ് ഫിയോണ പാറ്റൻ പ്രമേയം കൊണ്ടുവന്നത്. എന്നാൽ, ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പ്രാർത്ഥനയും ഇ മെയിൽ ക്യാംപെയിനും ഉൾപ്പെടെ വിശ്വാസീസമൂഹം നടത്തിയ കൂട്ടായ പ്രതിരോധം ചർച്ചയായിരുന്നു. കർത്തൃ പ്രാർത്ഥന നടത്തുന്ന പാരമ്പര്യം പാർലമെന്റിൽ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് വിക്‌ടോറിയൻ പാർലമെന്റ് അംഗങ്ങൾക്ക് ആയിരങ്ങളാണ് ഇ മെയിൽ അയച്ചത്. പാർലമെന്റിൽ നടക്കുന്ന ഈ നീക്കം ദേശീയതലത്തിലേക്കും വ്യാപിക്കുമെന്ന സൂചനകൾ മുന്നിൽക്കണ്ട് ക്രിസ്ത്യൻ സംഘടനയായ ‘ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ലോബി’യാണ് (എ.സി.എൽ) ഇ മെയിൽ ക്യാംപെയിന് തുടക്കം കുറിച്ചത്. അതേസമയം 1918 മുതൽ പാർലമെന്ററി നടപടികളുടെ ഭാഗമായ കർതൃപ്രാർത്ഥന ഇനിയും തുടരുമെന്ന് ഉറപ്പായെങ്കിലും സമാനമായ പ്രമേയം ഇനിയും ഉയർന്നുവരാനുള്ള സാധ്യത ഉണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. വിശ്വാസികളും ക്രൈസ്തവ സംഘടനകളും ശക്തമായ നിലപാടുമായി രംഗത്ത് ഉണ്ടെന്നതാണ് പ്രതീക്ഷ പകരുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-07 16:18:00
Keywordsസ്വർഗ്ഗ
Created Date2021-08-07 16:21:37