Content | റോം: കോവിഡ് 19 വ്യാപനം തടയാന്‍ മുൻകരുതൽ എന്ന നിലയിൽ വത്തിക്കാൻ സന്ദർശിക്കാനെത്തുന്നവർക്ക് ഗ്രീൻ പാസ് അധികൃതർ നിർബന്ധമാക്കി. വാക്സിൻ എടുത്തിട്ടുണ്ടോ, കോവിഡ് 19 നിന്ന് മുക്തി നേടിയോ, റിസൾട്ട് നെഗറ്റീവ് ആണോ തുടങ്ങിയ വിശദാംശങ്ങളാണ് ഗ്രീൻ പാസിൽ പൂരിപ്പിക്കേണ്ടത്. ചില സ്ഥലങ്ങളിലേക്കുളള പ്രവേശനം സുഗമമാക്കാൻ യൂറോപ്യൻ യൂണിയൻ ഇറക്കിയ കോവിഡ് 19 സർട്ടിഫിക്കറ്റിന് സമാനമാണ് വത്തിക്കാന്റെ ഗ്രീൻ പാസ്. വത്തിക്കാനിലെ പ്രസിദ്ധമായ സിസ്റ്റൈന്‍ ചാപ്പലിലേക്കും വത്തിക്കാൻ മ്യൂസിയം സന്ദര്‍ശിക്കുന്നതിനും കോവിഡ് 19 ഗ്രീന്‍ പാസുകൾ പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്.
ക്യു ആർ കോഡ് സ്കാൻ ചെയ്യാൻ നിൽക്കുന്ന വത്തിക്കാന്‍ തീർത്ഥാടകരുടെ തിരക്ക് ദൃശ്യമായിരുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. തിയേറ്ററുകൾ, ഹോട്ടലുകൾ, ജിം, മ്യൂസിയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ അയൽരാജ്യമായ ഇറ്റലി പാസ് നിർബന്ധമാക്കിയ അതേ ദിവസം തന്നെയാണ് വത്തിക്കാനും ഔദ്യോഗികമായി പാസ് ഇറക്കിയത്. ഈ നിയമം ആദ്യമായി നിലവിൽ വന്ന യൂറോപ്യൻ യൂണിയൻ രാജ്യം ഫ്രാൻസാണ്. അധ്യാപകർക്കും, സർവലാശാല വിദ്യാർഥികൾക്കും, ദൂര യാത്രക്ക് പോകുന്നവർക്കും സെപ്റ്റംബർ ഒന്നാം തീയതി മുതൽ പാസ് നിർബന്ധമാക്കുമെന്ന് വ്യാഴാഴ്ച ഇറ്റലി പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|