category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവരുടേത് ദയനീയ സാഹചര്യം, പല രാജ്യങ്ങളിലും ക്രൈസ്തവര്‍ ആസൂത്രിതമായി ഉന്മൂലനം ചെയ്യപ്പെടുന്നു: റഷ്യന്‍ മെത്രാപ്പോലീത്ത ഹിലാരിയോണ്‍
Contentവാഷിംഗ്‌ടണ്‍ ഡി.സി: സമീപകാലത്തായി ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം നിരവധി രാജ്യങ്ങളില്‍ ദുരിതപൂര്‍വ്വമായ സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണെന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ മോസ്കോ പാത്രിയാര്‍ക്കേറ്റ് ‘ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എക്സ്‌റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ്’ (ഡി.ഇ.എസി.ആര്‍) ചെയര്‍മാനും വോളോകോലാംസ്കിലെ മെട്രോപ്പൊളിറ്റനുമായ ഹിലാരിയോണ്‍. വാഷിംഗ്‌ടണ്‍ ഡി.സിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ പേരില്‍ മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ നേരിടുന്ന ശാരീരിക പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിച്ചമര്‍ത്തലുകളെക്കുറിച്ചു അന്താരാഷ്ട്ര ക്രിസ്ത്യന്‍ മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സ് നടത്തുന്ന ‘സഭയും ലോകവും’ എന്ന പരിപാടിയില്‍ ഡി.ഇ.എസി.ആര്‍ ചെയര്‍മാന്‍ വിവരിച്ചു. സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ഒന്നര ദശലക്ഷം ക്രൈസ്തവര്‍ ഉണ്ടായിരുന്ന ഇറാഖില്‍ ഇപ്പോള്‍ അതിന്റെ പത്തിലൊന്ന് മാത്രമേയുള്ളൂവെന്നും, ലിബിയയിലാകട്ടെ ക്രിസ്ത്യാനികള്‍ അവശേഷിക്കുന്നില്ലെന്നും മെത്രാപ്പോലീത്ത ഉദാഹരണമായി ചൂണ്ടിക്കാട്ടി. യുദ്ധമല്ല തീവ്രവാദം കാരണമാണ് സിറിയന്‍ ക്രൈസ്തവര്‍ രാജ്യം വിടുവാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്ന്‍ പറഞ്ഞ മെട്രോപ്പൊളിറ്റന്‍ തീവ്രവാദികള്‍ അധികാരങ്ങളിലിരിക്കുന്ന രാജ്യങ്ങളില്‍ ആസൂത്രിതമായി ക്രിസ്ത്യന്‍ ജനസംഖ്യ ഉന്മൂലനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും, മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികളുടെ എണ്ണം അതിവേഗം കുറഞ്ഞുവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ ജനസംഖ്യയുടെ 50 ശതമാനത്തോളമുള്ള ലെബനോനില്‍പ്പോലും ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയ്ക്കും ഇതില്‍ ഭാഗികമായ പങ്കുണ്ടെന്നു അദ്ദേഹം ആരോപിച്ചു. ഇറാഖ് ആക്രമിച്ചപ്പോള്‍ അവിടെ ജനാധിപത്യം പുനസ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കിയ അമേരിക്ക അത് പാലിച്ചില്ലെന്നും ഇറാഖിലെ നിയന്ത്രണാതീതമായ സ്ഥിതി ക്രിസ്ത്യാനികളെ പലായനത്തിന് നിര്‍ബന്ധിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി നിരന്തരം ശബ്ദമുയര്‍ത്തുന്ന മെത്രാപ്പോലീത്തയാണ് ഹിലാരിയോണ്‍ ആല്‍ഫയേവ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-08 10:16:00
Keywordsറഷ്യ, ഓര്‍ത്ത
Created Date2021-08-08 08:43:20