Contents

Displaying 16591-16600 of 25119 results.
Content: 16963
Category: 1
Sub Category:
Heading: 25 പ്രതികള്‍ക്കെതിരെ 23,750 കുറ്റം: ഒടുവില്‍ ഈസ്റ്റര്‍ ദിന സ്ഫോടന പരമ്പരക്കേസില്‍ കുറ്റപത്രം
Content: കൊളംബോ: 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന സ്‌ഫോടന പരമ്പരക്കേസില്‍ ശ്രീലങ്കന്‍ പോലീസ് ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിച്ചതായി പ്രസിഡന്റ് ഗോട്ടാഭയ രജപക്‌സെയുടെ ഓഫീസ്. 25 പ്രതികള്‍ക്കെതിരെ 23,750 കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. അതിവേഗം വിചാരണ പൂര്‍ത്തിയാക്കാനായി ഹൈക്കോടതി ജഡ്ജിമാരുടെ മൂന്നംഗ ബെഞ്ച് രൂപീകരിക്കാനും അറ്റോര്‍ണി ജനറല്‍ ചീഫ് ജസ്റ്റീസിനോടാവശ്യപ്പെട്ടു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ മെല്ലപ്പോക്ക് നയം തുടരുന്നതിനെതിരെ ശ്രീലങ്കയിലെ കത്തോലിക്ക സഭ വ്യാപക പ്രതിഷേധത്തിലായിരിന്നു. സ്‌ഫോടന പരമ്പരക്കേസില്‍ പാര്‍ലമെന്റ് അംഗവും മുസ്ലിം നേതാവുമായ റിഷാദ് ബതിയുദ്ദീനും സഹോദരന്‍ റിയാജ് ബതിയുദ്ദീനും അടക്കമുള്ള പ്രമുഖരും അറസ്റ്റിലായിരിന്നു. മുൻ വ്യവസായ വാണിജ്യ മന്ത്രിയും പ്രധാന പ്രതിപക്ഷ പാർട്ടിയുടെ ഭാഗമായ ന്യൂനപക്ഷ മുസ്ലീം പാർട്ടിയുടെ നേതാവുമായ റിഷാദ് ബതിയുദ്ദീനെയും അദ്ദേഹത്തിന്റെ സഹോദരൻ റിയാജിനെയും ഇക്കഴിഞ്ഞ ഏപ്രിൽ 24ന് അതത് വസതികളിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടനവുമായി ബന്ധപ്പെട്ട് മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ, മുൻ ഇൻസ്പെക്ടർ ജനറൽ പുജിത് ജയസുന്ദര എന്നിവർ കുറ്റക്കാരാണെന്ന് ശ്രീലങ്ക അറ്റോർണി ജനറൽ ഡിപ്പാർട്ട്മെൻ്റ് കണ്ടെത്തിയിരിന്നു. അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോർട്ടിൽ ചുമതലകൾ നിർവഹിക്കുന്നതിലെ ഇവരുടെ വീഴ്ചകള്‍ ചാവേറുകളുടെ ജോലി സുഗമമാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. 2019 ഏപ്രില്‍ 21നാണ് ശ്രീലങ്കയിലെ ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്നു ഹോട്ടലുകളിലും ചാവേര്‍ സ്‌ഫോടനങ്ങളുണ്ടായത്. എട്ടു ചാവേറുകള്‍ അടക്കം 277 പേരാണു കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള രണ്ടു പ്രാദേശിക ഭീകരസംഘടനകളാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് തെളിഞ്ഞിരിന്നു. എന്നാല്‍ കേസ് അനന്തമായി നീളുന്നതിലുള്ള ആശങ്കയും പ്രതിഷേധവും അറിയിച്ച് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ നേതാക്കള്‍ ശ്രീലങ്കന്‍ പ്രസിഡന്റിന് കത്തയച്ചിരിന്നു. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അലംഭാവം ആക്രമണങ്ങള്‍ക്ക് സഹായകരമായെന്നും, ആക്രമണം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും കുറ്റമാരോപിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നുമായിരിന്നു ആരോപണം. ചില കുറ്റവാളികളെ കേസില്‍ നിന്ന്‍ ഒഴിവാക്കിയതു അടക്കമുള്ള കാര്യങ്ങള്‍ കത്തില്‍ വിമര്‍ശിക്കപ്പെട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-12-10:02:55.jpg
Keywords: ശ്രീലങ്ക, ഈസ്റ്റര്‍
Content: 16964
Category: 1
Sub Category:
Heading: തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയിട്ട് 4 വര്‍ഷം: കന്യാസ്ത്രീയുടെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥന യാചിച്ച് ഹൃദയസ്പര്‍ശിയായ വീഡിയോ
Content: മാലി: നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ നിന്നും ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ‘മിഷ്ണറി ഓഫ് ദി ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് മരിയ ഇമ്മാക്കുലേറ്റ്’സഭാംഗവും കൊളംബിയന്‍ സ്വദേശിനിയുമായ കന്യാസ്ത്രീയുടെ മോചനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടരണമെന്ന അഭ്യര്‍ത്ഥനയുമായി ഇ.യു.കെ മാമി ഫൗണ്ടേഷന്റെ ‘പ്രൊജക്റ്റ് എവേക്ക്’ന്റെ വീഡിയോ. മാലിയിലെ കാരന്‍ഗാസ്സോയില്‍ നിര്‍ധനരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഇടയില്‍ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കെ 2017-ലാണ് സിസ്റ്റര്‍ ഗ്ലോറിയ സെസിലിയ എന്ന കന്യാസ്ത്രീയെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. വാസ്തവത്തില്‍ ഈ കന്യാസ്ത്രീയായിരുന്നില്ല തീവ്രവാദികളുടെ ലക്ഷ്യമെന്നും തന്റെ കൂട്ടായ്മയിലെ യുവതിയായ കന്യാസ്ത്രീയെ രക്ഷിക്കുവാനായി സിസ്റ്റര്‍ ഗ്ലോറിയ സ്വയം ബലിയാടാവുകയായിരുന്നുവെന്നും സിസ്റ്ററിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. “നാം ഒരിക്കലും സിസ്റ്ററിനെ മറക്കരുത്, എല്ലാറ്റിനുമുപരിയായി അവര്‍ക്ക് വേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകളും മുടക്കരുത്. നമ്മുടെ പ്രാര്‍ത്ഥനകള്‍ സ്വര്‍ഗ്ഗത്തിലെ വിശുദ്ധരുടെ ഗണത്തിന്റെ ശക്തി അവളുടെ ഹൃദയത്തെ ദൈവവുമായുള്ള അടുപ്പത്തില്‍ നിലനിര്‍ത്തുകയും, ഈ കഠിനമായ പരീക്ഷണഘട്ടം തരണം ചെയ്യുവാന്‍ പ്രാപ്തയാക്കുകയും ചെയ്യും”- പ്രൊജക്റ്റ് എവേക്കിന്റെ വീഡിയോയില്‍ പറയുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ഗ്ലോറിയ സ്വന്തം കൈപ്പടയില്‍ എഴുതിയ 11 വരികളുള്ള ഒരു കത്ത് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ പുറത്തുവന്നിരിന്നു. താന്‍ ഇപ്പോള്‍ പുതിയ സംഘത്തിന്റെ തടങ്കലില്‍ ആണെന്നും തന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുമായിരുന്നു കത്തിന്റെ സാരം. തന്റെ മോചനത്തിനും, താന്‍ വിശ്വാസത്തില്‍ അചഞ്ചലമായി നിലനില്‍ക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സിസ്റ്റര്‍ ഗ്ലോറിയ അഭ്യര്‍ത്ഥിക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിരുന്നു. 2019-ല്‍ തന്റെ മോചനത്തിനായി ഫ്രാന്‍സിസ് പാപ്പയുടെ സഹായം അഭ്യര്‍ത്ഥിക്കുന്ന സിസ്റ്ററുടെ വീഡിയോ പുറത്തുവന്നത് വലിയ ചര്‍ച്ചയായിരിന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടതിന്റെ നാലാം വാര്‍ഷികത്തില്‍ കൊളംബിയന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ മിഷ്ണറി ആനിമേഷന്‍ വിഭാഗത്തിന്റെ പ്രസിഡന്റായ ബിഷപ്പ് ഫ്രാന്‍സിസ്കോ മുനേറ സിസ്റ്റര്‍ ഗ്ലോറിയയുടെ മോചനത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനാഹ്വാനം നടത്തിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-12-14:37:05.jpg
Keywords: കന്യാസ്ത്രീ
Content: 16965
Category: 1
Sub Category:
Heading: ഫ്രഞ്ച് വൈദികന്റെ കൊലപാതകത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ
Content: റോം/ പാരീസ്: കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ കൊല്ലപ്പെട്ട മോണ്ട്ഫോര്‍ട്ട്‌ മിഷ്ണറീസ് (ദി കമ്പനി ഓഫ് മേരി) സഭയുടെ ഫ്രഞ്ച് പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായ ഫാ. ഒലിവിയര്‍ മെയ്റെ കൊല്ലപ്പെട്ട സംഭവത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച പൊതുകൂടിക്കാഴ്ചയില്‍ ഫ്രാന്‍സില്‍ നിന്നുള്ള വിശ്വാസികളെ അഭിവാദ്യം ചെയ്തപ്പോഴാണ് വൈദികന്റെ മരണത്തിൽ പാപ്പ ദുഃഖം പ്രകടിപ്പിച്ചത്. ഫാ. ഒലിവിയർ മെയ്റിന്റെ മരണത്തെക്കുറിച്ച് വളരെ സങ്കടത്തോടെ അറിഞ്ഞുവെന്നും വെന്‍ഡിയിലെ സെയിന്റ്-ലോറന്റ്-സുര്‍-സെവ്രെയിലെ മോണ്ട്ഫോര്‍ട്ട്‌ സമൂഹത്തോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ഫ്രാൻസിലെ എല്ലാ കത്തോലിക്കരോടും അനുശോചനം അറിയിക്കുന്നുവെന്നുമാണ് പാപ്പ പറഞ്ഞത്. വൈദികന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നവര്‍ക്ക് തന്റെ ആത്മീയ സാമീപ്യം അറിയിക്കുകയാണെന്നും പാപ്പ പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫ്രാന്‍സിലെ ലുക്കോണ്‍ രൂപതയില്‍ ഉള്‍പ്പെടുന്ന വെന്‍ഡിയിലെ സെയിന്റ്-ലോറന്റ്-സുര്‍-സെവ്രെ ഇടവകയില്‍വെച്ചു ഫാ. ഒലിവിയര്‍ കൊല്ലപ്പെട്ടത്. നാന്റെസ് കത്തീഡ്രലില്‍ ഉണ്ടായ തീപിടുത്തത്തില്‍ സംശയിക്കപ്പെടുന്ന റുവാണ്ടന്‍ സ്വദേശിയും നാല്‍പ്പതുകാരനുമായ അബായിസെനഗാ എന്ന അഭയാര്‍ത്ഥിയാണ് വൈദികനെ കൊലപ്പെടുത്തിയത്. ഇദ്ദേഹം പോലീസില്‍ കീഴടങ്ങിയിരിന്നു. വൈദികന്‍ അഭയം നല്‍കിയ അഭയാര്‍ത്ഥിയാണ് കൊലപാതകം നടത്തിയത്. ഫാ. ഒലിവിയര്‍ മെയ്റെയുടെ കൊലപാതകത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിനും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. ഫ്രാൻസിലെ കത്തോലിക്ക സമൂഹത്തിന് പ്രസിഡന്‍റ് ഐക്യദാര്‍ഢ്യവും അറിയിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-12-17:13:48.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച
Content: 16966
Category: 10
Sub Category:
Heading: ബൈബിള്‍ വാങ്ങുന്നതിന് നിരീശ്വരവാദി സംഘടന തടയിട്ടു: നാഷ്ണല്‍ പോലീസിന് 500 ബൈബിളുകള്‍ കൈമാറി കൊളംബിയന്‍ രൂപത
Content: ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ കൊളംബിയയിലെ നാഷ്ണല്‍ പോലീസിന്റെ വിശ്വാസ ജീവിതത്തിനു ഊര്‍ജ്ജം പകരുവാന്‍ സഹായിക്കുന്നതിനായി കൊളംബിയന്‍ സൈനീക രൂപത നാഷണല്‍ പോലീസിന് 500 ബൈബിളുകള്‍ സംഭാവന ചെയ്തു. നാഷണല്‍ പോലീസിന്റെ ജനറല്‍ ചാപ്ലൈന്‍സിക്ക് വേണ്ടി 720 ബൈബിളുകള്‍ വാങ്ങുവാനുള്ള തീരുമാനം ബൊഗോട്ട നിരീശ്വരവാദി അസോസിയേഷന്റെ അഭിഭാഷകനായ നിക്കോളാസ് കാള്‍ഡെറോണ്‍ ഗ്രിസാലെസിന്റെ അപേക്ഷപ്രകാരം റദ്ദാക്കിയ സാഹചര്യത്തിലാണ് മിലിട്ടറി രൂപത ബൈബിളുകള്‍ സംഭാവന ചെയ്തത്. ഓഗസ്റ്റ് 10ന് കൊളംബിയന്‍ മിലിട്ടറി ബിഷപ്പ് മോണ്‍. വിക്ടര്‍ മാനുവല്‍ ഒച്ചോവ കഡാവിഡാണ് ബൈബിളുകള്‍ പോലീസിന് കൈമാറിയത്. ദൈവവചനം ജീവന്റെ ഉറവിടമാണെന്നും, ലോകത്തിലെ അനേകം സ്ത്രീ പുരുഷന്മാരുടെ ജീവിതത്തിന് പ്രചോദനം നൽകുന്ന മഹത്തായതും ഉന്നതവുമായ മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങളുടെ അടിത്തറയാണ് ബൈബിളെന്നും ബിഷപ്പ് വിക്ടര്‍ മാനുവൽ പ്രസ്താവിച്ചു. നമ്മുടെ ആത്മീയതയുടെ ഉറവിടമായ ദൈവവചനം നമുക്ക് ശരിയായ മാര്‍ഗ്ഗം കാണിച്ചു തരികയും, നമ്മുടെ സായുധ സേനയ്ക്കു ഉന്നത മൂല്യങ്ങള്‍ നല്‍കുമെന്നും പറഞ്ഞ ബിഷപ്പ്, ഇസ്രായേല്‍ മക്കളുടെ ജീവിതത്തെ സജീവമാക്കിയ ദൈവവചനങ്ങള്‍ സുരക്ഷാസേനയിലും വിശ്വാസം ഉളവാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സായുധ സേനക്ക് പ്രോത്സാഹനമേകുന്ന ദൈവവചനം സ്ഥാപിതമൂല്യങ്ങളുടെ ഭാഗമാണെന്നും മെത്രാന്‍ ഓര്‍മ്മിപ്പിച്ചു. കൊളംബിയന്‍ നാഷ്ണല്‍ പോലീസ് സേനയുടെ 32 ഡിപ്പാര്‍ട്ട്മെന്റുകളിലായി ജനറല്‍ ചാപ്ലൈന്‍സിയുടെ കീഴിലുള്ള 64 ചാപ്പലുകളില്‍ വിതരണം ചെയ്യുന്നതിനായി ബൈബിളുകള്‍ വാങ്ങുവാനുള്ള തീരുമാനമാണ് നിരീശ്വരവാദി അസോസിയേഷന്റെ ഓഗസ്റ്റ് 2-ലെ അപേക്ഷ കാരണം റദ്ദാക്കിയത്. ബൈബിള്‍ വാങ്ങുന്നത് രാഷ്ട്രത്തിന്റെ മതനിരപേക്ഷതയുടേയും, ഭരണഘടനയുടെ ലംഘനമാണെന്നുമായിരിന്നു സംഘടനയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകനായ നിക്കോളാസിന്റെ ആരോപണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-12-19:56:09.jpg
Keywords: കൊളംബിയ, ബൈബി
Content: 16967
Category: 11
Sub Category:
Heading: ‘ദി ചോസണ്‍’ ടീമിന് ഇത് അനുഗ്രഹീത നിമിഷം: 'സ്ക്രീനിലെ ക്രിസ്തു'വും കൂട്ടരും പത്രോസിന്റെ പിന്‍ഗാമിയെ കണ്ടുമുട്ടി
Content: റോം: ലോകമെമ്പാടും കോടിക്കണക്കിന് പ്രേക്ഷകരുടെ മനം കവര്‍ന്നു വിജയകരമായി മുന്നേറുന്ന ‘ദി ചോസണ്‍’ ജനപ്രിയ ബൈബിള്‍ ടെലിവിഷന്‍ പരമ്പരയില്‍ യേശുവായി അഭിനയിച്ച നടന്‍ ജോനാഥന്‍ റൌമിയുടെ ചിരകാലാഭിലാഷം പൂവണിഞ്ഞു. ഫ്രാന്‍സിസ് പാപ്പയെ കാണുക എന്ന ജോനാഥന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമാണ് സഫലമായത്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ റോമിലെത്തിയ ജോനാഥന്‍ ഇന്നലെ ബുധനാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. “എന്റെ ബാല്യകാല സ്വപ്നം നിറവേറി” എന്നായിരുന്നു പാപ്പയെ കണ്ടതിനു ശേഷമുള്ള ജോനാഥന്റെ പ്രതികരണം. 2019-ല്‍ ആരംഭിച്ച ‘ദി ചോസണ്‍’ എന്ന പരമ്പരയിലൂടെ ജോനാഥന്‍ കൈക്കാര്യം ചെയ്യുന്ന യേശുവിന്റെ വേഷം ലക്ഷകണക്കിന് ആളുകളെ സ്വാധീനിച്ചിട്ടുണ്ട്. ബുധനാഴ്ചത്തെ തന്റെ പൊതു അഭിസംബോധനയ്ക്കു ശേഷമാണ് പാപ്പ പരമ്പരയുടെ അണിയറക്കാരെ കണ്ടത്. പരമ്പരയുടെ സംവിധായകനായ ഡള്ളാസ് ജെന്‍കിന്‍സും, വിതരണക്കാരായ ഏഞ്ചല്‍ സ്റ്റുഡിയോയുടെ സി.ഇ.ഒ നീല്‍ ഹാര്‍മണും ജോനാഥനൊപ്പം ഉണ്ടായിരുന്നു. സ്പാനിഷ് ഭാഷയില്‍ ഫ്രാന്‍സിസ് പാപ്പയെ അഭിസംബോധന ചെയ്ത ജോനാഥന്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പയോട് അഭ്യര്‍ത്ഥിച്ചു. തന്റെ കുട്ടിക്കാലം മുതലേ മാർപാപ്പയെ കാണുവാനും, ലോക യുവജന ദിനത്തില്‍ പങ്കെടുക്കുവാനും തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും, പക്ഷേ അതെങ്ങിനെ സാധിക്കണമെന്ന് തനിക്കോ, കുടിയേറ്റക്കാരായ തന്റെ മാതാപിതാക്കള്‍ക്കോ അറിയില്ലായിരുന്നെന്നും ജോനാഥന്‍ പറഞ്ഞു. പാപ്പയുടെ നര്‍മ്മബോധവും, മാധുര്യമേറിയ പെരുമാറ്റവും തനിക്കിഷ്ടമായെന്നായിരുന്നു ജെന്‍കിന്‍സിന്റെ പ്രതികരണം. താനൊരു പ്രൊട്ടസ്റ്റന്റ് സഭാംഗമാണെന്നും യേശുവിനെ കുറിച്ച് ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു പരിപാടി താന്‍ സംവിധാനം ചെയ്യുകയാണെന്നും പറഞ്ഞപ്പോള്‍ തന്നെ അത്ഭുതപ്പെടുത്തിയ പ്രതികരണമായിരുന്നു പാപ്പയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇവനാണോ യേശു?’ എന്ന് ജോനാഥനെ ചൂണ്ടി പാപ്പ ചോദിച്ചു. പിന്നീട് ‘നീ യൂദാസാണോ?’ എന്ന് പാപ്പ തമാശരൂപേണ ചോദിച്ചതും അല്ലെന്ന് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചതും അദ്ദേഹം സ്മരിച്ചു. പാപ്പയുടെ നര്‍മ്മ ബോധം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജെന്‍കിന്‍സ് കൂട്ടിച്ചേര്‍ത്തു.

വിശുദ്ധരുടെ ശവകുടീരങ്ങളും തങ്ങളുടെ പരമ്പരയിലുള്ള അപ്പസ്തോലന്‍മാരുടേയും, മറ്റ് ബൈബിള്‍ കഥാപാത്രങ്ങളുടേയും തിരുശേഷിപ്പുകള്‍ അടങ്ങിയ ചരിത്ര ദേവാലയങ്ങളും 'ചോസണ്‍' ടീം സന്ദര്‍ശിച്ചു. 7 സീസണുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പരമ്പരയുടെ ആദ്യ സീസണിലെ പ്രമേയം യേശു തന്റെ അപ്പസ്തോലന്‍മാരേ കണ്ടെത്തുന്നതായിരിന്നു. വലിയ ജനസ്വീകാര്യതയാണ് പരമ്പരയ്ക്കു ഓരോ ദിവസവും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. 2020 ഓഗസ്റ്റിൽ, 180 രാജ്യങ്ങളിൽ 50 ദശലക്ഷം തവണ പരമ്പര കണ്ടു. 2021 മാർച്ച് അവസാനത്തോടെ, ആദ്യ സീസൺ കണ്ടവരുടെ എണ്ണം 100 ദശലക്ഷമായി ഉയര്‍ന്നു. 2021 ജൂണിൽ, ഈ പരമ്പര 50 ഭാഷകളിലായി 150 ദശലക്ഷം തവണയാണ് പ്രേക്ഷകര്‍ കണ്ടത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-12-21:59:46.jpg
Keywords: ചോസ
Content: 16968
Category: 22
Sub Category:
Heading: ജോസഫ്: ഈശോ അഭിനിവേശമായവൻ
Content: ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റു മാസം പന്ത്രണ്ടാം തീയതി വാഴ്ത്തപ്പെട്ട കാൾ ലൈസനർ (1915-1945) എന്ന വൈദീകന്റെ ഓർമ്മ ഓർമ്മദിനം ആഘോഷിക്കുന്നു. നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വ്യക്തിയായിരുന്നു ഫാ. കാൾ. ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തു ദാഹാവിൽ ഹിറ്റ്ലർ സ്ഥാപിച്ച ആദ്യ നാസി തടങ്കൽ പാളയത്തിലെ പ്രീസ്റ്റ് ബ്ലോക്കിലെ ചാപ്പലിൽ 1944 ഡിസംബർ 17നു ആഗമനകാലത്തെ മൂന്നാമത്തെ ഞായറാഴ്ച ബിഷപ്പ് ഗബ്രിയേൽ പിഗുവറ്റാണ് കാളിനെ ക്രിസ്തുവിൻ്റെ പുരോഹിതനായി അഭിഷേകം ചെയ്തത്. ഡിസംബർ 26 നു വിശുദ്ധ സ്റ്റീഫന്റെ തിരുനാൾ ദിനത്തിൽ കാൾ തന്റെ പ്രഥമ ദിവ്യബലി അർപ്പിച്ചു ഈ വർഷം ജൂൺ 23 നു (1996 ജൂൺ 23 ) കാൾ ലൈസനറിനെ ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയതിന്റെ രജത ജൂബിലി വർഷമായിരുന്നു. ഈശോയെ ജീവിതത്തിൻ്റെ സർവ്വസ്വവുമായി കണ്ട കാൾ 1934 മെയ് 1 ന് തന്റെ തൻ്റെ ഡയറിയിൽ എഴുതി: "ക്രിസ്തുവേ നീ എന്റെ അഭിനിവേശമാണ് (Passion) ! ക്രിസ്തുവേ വൈമനസ്യം കാണിക്കാതെ ഞാൻ നിനക്കു എന്റെ ജീവിതം നൽകുന്നു. ഈ ജീവിതത്തിൽ എന്തു ചെയ്യണമെന്ന് നീ മാത്രം തീരുമാനിച്ചാലും, ഫിയാത്ത്. " ഈശോയെ ജീവിതത്തിന്റെ അഭിനിവേശമായി കണ്ട വ്യക്തിയായിരുന്നു യൗസേപ്പിതാവ്. മനുഷ്യന്റെ ബോധത്തിന്റെ തലത്തിൽ ഉയർന്നുവരുന്ന ശക്തമായ ബോധ്യത്തിൻ്റെയും കാഴ്ചപ്പാടുകളുടെയും ബഹിർസുഫ് രണമാണല്ലോ അഭിനിവേശം. ജിവിതവിജയത്തിനാവശ്യമായ പോസറ്റീവ് എനർജി അതു നൽകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈശോയെ ജീവിതത്തിന്റെ അഭിനിവേശമായി കരുതുന്നവർ തീർച്ചയായും രക്ഷയുടെ, ജീവിതവിജയത്തിന്റെ പാതയിലാണ്.ഈശോ അഭിനിവേശമാകുന്ന ജീവിതം ഒരു തുറന്ന സുവിശേഷമാകുന്നു, അപരർക്കു സൗഖ്യവും സന്തോഷവും സമാധാനവും നൽകുന്ന സുവിശേഷം. അത്തരക്കാരുടെ ജീവിതത്തിന്റെ ലക്ഷ്യം ഈ ജീവിതമല്ല മറ്റൊരു ജീവിതമാണ്. സ്വർഗ്ഗം ദർശിച്ചു കൊണ്ടുള്ള ഈ ജീവിത ശൈലിയിൽ ആത്മപരിത്യാഗവും ആത്മസമർപ്പണവും ഉൾപ്പെടുന്നു. യൗസേപ്പിതാവിന്റെ നിശബ്ദ ജീവിതം അതാണു നമ്മെ പഠിപ്പിക്കുന്നത്.
Image: /content_image/SeasonalReflections/SeasonalReflections-2021-08-12-22:15:00.jpg
Keywords: ജോസഫ, യൗസേ
Content: 16969
Category: 18
Sub Category:
Heading: അഗതി മന്ദിരങ്ങളിലെ ക്ഷേമപെന്‍ഷന്‍ റദ്ദ് ചെയ്ത നടപടി പുനഃപരിശോധിക്കണം: കെ‌സി‌ബി‌സി
Content: കാഞ്ഞിരപ്പള്ളി: അഗതിമന്ദിരങ്ങളിലെ പാവപ്പെട്ട മനുഷ്യര്‍ക്ക് ലഭ്യമായിരുന്ന ക്ഷേമപെന്‍ഷന്‍ റദ്ദ് ചെയ്തുകൊണ്ടുള്ള ധനവകുപ്പിന്റെ ഉത്തരവ് തികച്ചും നിര്‍ഭാഗ്യകരമാണെന്നും ഉത്തരവ് ഉടന്‍തന്നെ പുനഃപരിശോധിക്കണമെന്നും കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ ജോസ് പുളിക്കല്‍. 2016ല്‍ സാമൂഹ്യ നീതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ക്ഷേമപെന്‍ഷനുകള്‍ കൊടുക്കേണ്ടതും അഗതികളെ സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നിരിക്കെ വിവിധ സംഘടനകളും സമുദായങ്ങളും സഭയും നടത്തുന്ന ഈ സ്ഥാപനങ്ങളെ വേണ്ടവിധം പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പുതിയ ഉത്തരവ് പ്രകാരം ഇത്തരം സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടേണ്ട ഗുരുതരാവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ഉത്തരവ് ഉടന്‍തന്നെ പുനഃപരിശോധിക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-13-08:24:29.jpg
Keywords: അഗതി
Content: 16970
Category: 18
Sub Category:
Heading: അനാഥ വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള പെന്‍ഷന്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തം
Content: കോട്ടയം: അനാഥ, അഗതി, വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തം. 2016 ജനുവരി 30നു സര്‍ക്കാര്‍ ഉത്തരവിട്ട സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നിര്‍ത്തിലാക്കി കഴിഞ്ഞ മാസം 28നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാരിന്റെ ഉത്തരവ് ഉത്തരവാദിത്വരഹിതവും മനുഷ്യത്വമില്ലാത്തതും ക്രൂരത നിറഞ്ഞതുമാണെന്ന് അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ (എഒസിഐകെ) സംസ്ഥാന പ്രസിഡന്റ് ഫാ. റോയി മാത്യു വടക്കേല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പരാശ്രയം വേണ്ട പൗരന് സംരക്ഷണം നല്‍കാനുള്ള പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കെ അഗതികളുടെ പൂര്‍ണ ഉത്തരവാദിത്വം ധര്‍മസ്ഥാപനങ്ങള്‍ക്കാണെന്ന വിചിത്രമായ ഉത്തരവാണ് ധനകാര്യ വകുപ്പ് ഇറക്കിയിരിക്കുന്നത്. ഏഴു വര്‍ഷത്തിനിടെ 100 രൂപ മാത്രമാണു കഴിഞ്ഞ സര്‍ക്കാര്‍ ഗ്രാന്റ് വര്‍ധിപ്പിച്ചത്. അതും കൂടി ചേര്‍ത്താല്‍ നിലവില്‍ ഒരു അന്തേവാസിക്കുള്ള ഗ്രാന്റ് 1100 രൂപയാണ്. ഭക്ഷണം, മരുന്ന്, വസ്ത്രം, പുനരധിവാസ ക്രമീകരണങ്ങള്‍ എന്നിവയ് ക്കെല്ലാംകൂടി നല്‍കുന്ന തുകയാണിത്. ഈ തുക തന്നെ നല്‍കുന്നത് മുന്‍ വര്‍ഷം ചെലവഴിച്ച തുകയുടെ തിരിച്ചടവായിട്ടാണ്. ചെലവാക്കിയ തുക രണ്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് സാധാരണരീതിയില്‍ ലഭിക്കുക. ഇത്തരത്തില്‍ കോടിക്കണക്കിനു രൂപയുടെ കുടിശിക നല്‍കാനുമുണ്ട്. കേരളത്തില്‍ ഇരുന്നൂറോളം മാനസികരോഗ പുനരധിവാസ കേന്ദ്രങ്ങളുണ്ട്. നൂറുകണക്കിനു ആള്‍ക്കാരെ താമസിപ്പിക്കുന്ന അനവധി സ്ഥാപനങ്ങള്‍ ഇതില്‍പ്പെടും. ഇതില്‍ 50 പേര്‍ക്കു മാത്രമാണ് ഒരു സ്ഥാപനത്തില്‍ ഗ്രാന്റ് നല്‍കുക. സമയബന്ധിതമായി ആ പണം ലഭിക്കുന്നുമില്ല. ഒരു സ്ഥാപനത്തിനു ഗ്രാന്റ് ലഭിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. പുതിയ സ്ഥാപനങ്ങള്‍ക്കു ഗ്രാന്റിന് അനുമതി നല്‍കിയിട്ട് ആറു വര്‍ഷത്തിലധികമായി. ബാലനീതി നിയമം 2016ല്‍ ഭേദഗതി ചെയ്തപ്പോള്‍ ഒരു കുട്ടിക്ക് 2000 രൂപ എന്ന നിലയിലും ജീവനക്കാരുടെ വേതനം തുടങ്ങി ഇതര ധനസഹായവും നല്‍കുമെന്നു പറഞ്ഞിരുന്നു. ഒരു രൂപ പോലും സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ബാലനീതി നിയമത്തിന്റെ സങ്കീര്‍ണതകള്‍ മൂലം അടച്ചുപൂട്ടേണ്ടിവന്ന അനാഥാലയങ്ങളിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ പോലും ഹനിക്കപ്പെട്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി കാലത്ത് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതില്‍പോലും സര്‍ക്കാര്‍ സഹായമില്ല. അനേകരുടെ സഹായത്താലാണ് ഈ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് പൊതുജനങ്ങളുടെ സഹകരണം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഗ്രാന്റ് സമയബന്ധിതമായി ലഭിക്കാതിരിക്കുന്നതും മനുഷ്യത്വരഹിതമായ ഉത്തരവുകളിലൂടെ നിലവില്‍ ലഭിക്കുന്ന സഹായംകൂടി നിര്‍ത്തലാക്കുന്നതും ഏറെ പ്രതിഷേധാര്‍ഹമാണെന്ന് ഫാ. റോയി മാത്യു പറഞ്ഞു. ക്ഷേമസ്ഥാപനങ്ങളോടുള്ള വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ തിരുവോണദിനത്തില്‍ എല്ലാ കളക്ടറേറ്റുകള്‍ക്കു മുന്പിലും സെക്രട്ടേറിയറ്റ് പടിക്കലും പട്ടിണിസമരം ഇരിക്കാനും തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഇതര സമരപരിപാടികളുമായി മുന്നോട്ടു പോകാനും അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഫാ. മാത്യു കെ. ജോണ്‍, ട്രഷറര്‍ പി.കെ. ജോണി എന്നിവരും പങ്കെടുത്തു.
Image: /content_image/India/India-2021-08-13-08:35:30.jpg
Keywords: പെന്‍ഷന്‍, വൃദ്ധ
Content: 16971
Category: 14
Sub Category:
Heading: ബെത്ലഹേം തിരുപ്പിറവി ദേവാലയത്തിലെ 800 വര്‍ഷം പഴക്കമുള്ള പൈപ്പ് ഓര്‍ഗന്‍ പുനര്‍നിര്‍മ്മിക്കുവാന്‍ ശ്രമം
Content: ജെറുസലേം: യേശുക്രിസ്തുവിന്റെ ജനനം കൊണ്ട് പ്രസിദ്ധമായ ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലെ 800 വര്‍ഷങ്ങളുടെ പഴക്കമുള്ള പുരാതന പൈപ്പ് ഓര്‍ഗന്‍ പുനര്‍നിര്‍മ്മിക്കുവാനുള്ള ശ്രമം ആരംഭിച്ച് സംഗീത ശാസ്ത്രജ്ഞനും, ചരിത്രകാരനുമായ ഡേവിഡ് കാറ്റലുന്യ. ജെറുസലേമില്‍ എത്തിയ ഡേവിഡ്, പൈപ്പുകളെ കുറിച്ചുള്ള പ്രാഥമിക പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മെറ്റല്‍ അനാലിസിസ്, ത്രീഡി സ്കാനിംഗ്, സി.ടി സ്കാന്‍ തുടങ്ങിയ ശാസ്ത്രീയ പഠനങ്ങള്‍ നടത്തുകയാണ് അടുത്ത പടി. യഥാര്‍ത്ഥ പൈപ്പുകളുടെ പകര്‍പ്പുണ്ടാക്കി ഓര്‍ഗന്റെ നഷ്ടപ്പെട്ട ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിച്ച് 800 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഓര്‍ഗന്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നതാണ് ഈ പരിശോധനകളുടെ പിന്നിലെ ലക്ഷ്യം. പുരാതന പൈപ്പ് ഓര്‍ഗന് അവശേഷിക്കുന്ന 221 പൈപ്പുകളെകുറിച്ച് വിശകലനം നടത്തിക്കൊണ്ടിരിക്കുന്ന ഡേവിഡ്, ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ റിസര്‍ച്ച് ഫെല്ലോ കൂടിയാണ്. പൈപ്പ് ഓര്‍ഗന്റെ ചരിത്രത്തേക്കുറിച്ചും, സാംസ്കാരിക പശ്ചാത്തലത്തേക്കുറിച്ചും, മധ്യകാലഘട്ടത്തിലെ സഭാ സംസ്കാരത്തെക്കുറിച്ചും, സംഗീതത്തേക്കുറിച്ചും, സാങ്കേതികവിദ്യയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ നല്‍കുവാന്‍ ഈ സംഗീത ഉപകരണത്തിന്റെ പൈപ്പുകള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ഡേവിഡ്. 1906-ല്‍ തിരുപ്പിറവി ദേവാലയത്തിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ നടത്തിയ ഉദ്ഖനനത്തിലാണ് ദൈവാരാധനക്ക് ഉപയോഗിച്ചിരുന്ന മറ്റ് സംഗീത ഉപകരണങ്ങള്‍ക്കും, മണികള്‍ക്കും ഒപ്പം ഈ ഓര്‍ഗന്റെ പൈപ്പുകളും കണ്ടെത്തുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഫ്രഞ്ച് കുരിശുയുദ്ധക്കാരായിരിക്കാം ഈ ഓര്‍ഗന്‍ ജെറുസലേമിലേക്ക് കൊണ്ടുവന്നതെന്നാണ് അനുമാനം. 1187-ല്‍ ഈജിപ്ത് സുല്‍ത്താന്‍ സലാഡിന്‍ കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തിയ സമയത്ത് ദേവാലയ മണികള്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ പ്രതീകങ്ങള്‍ മുഴുവന്‍ നശിപ്പിച്ചിട്ടും ഈ ഓര്‍ഗന്‍ നിലക്കൊണ്ടത് ഒരുപക്ഷേ മരം കൊണ്ടുള്ള ഫര്‍ണിച്ചര്‍ ആണെന്ന് തെറ്റിദ്ധരിച്ചതാകാമെന്നും 1244-ല്‍ തുര്‍ക്കികള്‍ ആക്രമിക്കാന്‍ വരുന്നതറിഞ്ഞതുകൊണ്ടാകാം ഈ സാധനങ്ങള്‍ ഭൂഗര്‍ഭ അറയില്‍ ഒളിപ്പിച്ചതെന്നുമാണ് ഡേവിഡ് പറയുന്നത്. തന്റെ പരിശോധനയുടെ ആദ്യ മൂന്ന്‍ ദിവസങ്ങളില്‍ ഒരു ഗവേഷകനെന്ന നിലയില്‍ തനിക്ക് വളരെയേറെ പുരോഗതിയുണ്ടാക്കുവാന്‍ കഴിഞ്ഞുവെന്ന്‍ പറഞ്ഞ ഡേവിഡ്, മധ്യകാലഘട്ടത്തിലെ മറ്റൊരു ഓര്‍ഗന്‍ പൈപ്പുകളും പതിനഞ്ചാം നൂറ്റാണ്ടിനപ്പുറം അതിജീവിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. വിശുദ്ധ നാട്ടിലെ ഫ്രാന്‍സിസ്കന്‍ കസ്റ്റഡിയിലുള്ള ഈ അമൂല്യ നിധി കഴിഞ്ഞ ഒരു നൂറ്റാണ്ടായി ‘സ്റ്റഡിയം ബിബ്ലിക്കം ഫ്രാന്‍സിസ്ക്കാന’ത്തില്‍ സൂക്ഷിച്ചു വരികയായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-13-08:57:49.jpg
Keywords: ബെത്ല
Content: 16972
Category: 9
Sub Category:
Heading: പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗ്ഗാരോഹണ മഹിമയെ പ്രഘോഷിച്ചുകൊണ്ട് നാളെ ശനിയാഴ്ച്ച കൺവെൻഷൻ
Content: പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗാരോഹണത്തിന്റെ മഹിമയെ പ്രഘോഷിച്ചുകൊണ്ട് ആഗസ്റ്റ്‌ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട, പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ, വർത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവിൽ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് ഓൺലൈനിലാണ് ഇത്തവണയും നടക്കുക. പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന, വിവിധ ഭാഷാദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന, കൺവെൻഷനിൽ ആഴമാർന്ന സഭാ സ്നേഹത്തെ പ്രഘോഷിച്ചുകൊണ്ട് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകൻ ബ്രദർ സാബു കാസർകോഡ്, അഭിഷേകാഗ്നി യുകെയിൽനിന്നും ബ്രദർ കൊളീൻ മക്ഗർനഹാൻ എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ പങ്കെടുക്കും . മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും, മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും കൺവെൻഷൻ നടക്കുക. കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. www.sehionuk.org/live എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. 8894210945 എന്ന ZOOM പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും. രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ ആഗസ്റ്റ് 14ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. > കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ ‭+44 7506 810177‬ * അനീഷ് ‭07760 254700‬ * ബിജുമോൻ മാത്യു ‭07515 368239‬
Image: /content_image/Events/Events-2021-08-13-12:24:50.jpg
Keywords: രണ്ടാം