category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബൈബിള്‍ വാങ്ങുന്നതിന് നിരീശ്വരവാദി സംഘടന തടയിട്ടു: നാഷ്ണല്‍ പോലീസിന് 500 ബൈബിളുകള്‍ കൈമാറി കൊളംബിയന്‍ രൂപത
Contentബൊഗോട്ട: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ കൊളംബിയയിലെ നാഷ്ണല്‍ പോലീസിന്റെ വിശ്വാസ ജീവിതത്തിനു ഊര്‍ജ്ജം പകരുവാന്‍ സഹായിക്കുന്നതിനായി കൊളംബിയന്‍ സൈനീക രൂപത നാഷണല്‍ പോലീസിന് 500 ബൈബിളുകള്‍ സംഭാവന ചെയ്തു. നാഷണല്‍ പോലീസിന്റെ ജനറല്‍ ചാപ്ലൈന്‍സിക്ക് വേണ്ടി 720 ബൈബിളുകള്‍ വാങ്ങുവാനുള്ള തീരുമാനം ബൊഗോട്ട നിരീശ്വരവാദി അസോസിയേഷന്റെ അഭിഭാഷകനായ നിക്കോളാസ് കാള്‍ഡെറോണ്‍ ഗ്രിസാലെസിന്റെ അപേക്ഷപ്രകാരം റദ്ദാക്കിയ സാഹചര്യത്തിലാണ് മിലിട്ടറി രൂപത ബൈബിളുകള്‍ സംഭാവന ചെയ്തത്. ഓഗസ്റ്റ് 10ന് കൊളംബിയന്‍ മിലിട്ടറി ബിഷപ്പ് മോണ്‍. വിക്ടര്‍ മാനുവല്‍ ഒച്ചോവ കഡാവിഡാണ് ബൈബിളുകള്‍ പോലീസിന് കൈമാറിയത്. ദൈവവചനം ജീവന്റെ ഉറവിടമാണെന്നും, ലോകത്തിലെ അനേകം സ്ത്രീ പുരുഷന്മാരുടെ ജീവിതത്തിന് പ്രചോദനം നൽകുന്ന മഹത്തായതും ഉന്നതവുമായ മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങളുടെ അടിത്തറയാണ് ബൈബിളെന്നും ബിഷപ്പ് വിക്ടര്‍ മാനുവൽ പ്രസ്താവിച്ചു. നമ്മുടെ ആത്മീയതയുടെ ഉറവിടമായ ദൈവവചനം നമുക്ക് ശരിയായ മാര്‍ഗ്ഗം കാണിച്ചു തരികയും, നമ്മുടെ സായുധ സേനയ്ക്കു ഉന്നത മൂല്യങ്ങള്‍ നല്‍കുമെന്നും പറഞ്ഞ ബിഷപ്പ്, ഇസ്രായേല്‍ മക്കളുടെ ജീവിതത്തെ സജീവമാക്കിയ ദൈവവചനങ്ങള്‍ സുരക്ഷാസേനയിലും വിശ്വാസം ഉളവാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സായുധ സേനക്ക് പ്രോത്സാഹനമേകുന്ന ദൈവവചനം സ്ഥാപിതമൂല്യങ്ങളുടെ ഭാഗമാണെന്നും മെത്രാന്‍ ഓര്‍മ്മിപ്പിച്ചു. കൊളംബിയന്‍ നാഷ്ണല്‍ പോലീസ് സേനയുടെ 32 ഡിപ്പാര്‍ട്ട്മെന്റുകളിലായി ജനറല്‍ ചാപ്ലൈന്‍സിയുടെ കീഴിലുള്ള 64 ചാപ്പലുകളില്‍ വിതരണം ചെയ്യുന്നതിനായി ബൈബിളുകള്‍ വാങ്ങുവാനുള്ള തീരുമാനമാണ് നിരീശ്വരവാദി അസോസിയേഷന്റെ ഓഗസ്റ്റ് 2-ലെ അപേക്ഷ കാരണം റദ്ദാക്കിയത്. ബൈബിള്‍ വാങ്ങുന്നത് രാഷ്ട്രത്തിന്റെ മതനിരപേക്ഷതയുടേയും, ഭരണഘടനയുടെ ലംഘനമാണെന്നുമായിരിന്നു സംഘടനയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകനായ നിക്കോളാസിന്റെ ആരോപണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-12 19:55:00
Keywordsകൊളംബിയ, ബൈബി
Created Date2021-08-12 19:56:09