Contents

Displaying 16631-16640 of 25119 results.
Content: 17003
Category: 14
Sub Category:
Heading: അത്മായ ശാക്തീകരണം: ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ചാപുട്ടിന് പ്രഥമ ‘മദര്‍ ആഞ്ചലിക്ക’പുരസ്കാരം
Content: വാഷിംഗ്‌ടണ്‍ ഡി.സി: ലോകത്തെ ഏറ്റവും വലിയ മത-മാധ്യമ ശ്രംഖലയും കത്തോലിക്ക മാധ്യമവുമായ ‘ഇ.ഡബ്ല്യു.ടി.എന്‍ (എറ്റേണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്) സ്ഥാപകയായ മദര്‍ ആഞ്ചെലിക്കയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം മുന്‍ ഫിലാഡെല്‍ഫിയ മെത്രാപ്പോലീത്ത ചാള്‍സ് ജെ. ചാപുട്ടിന്. ‘ഫോക്കസ്’ (ഫെല്ലോഷിപ്പ് കാത്തലിക് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്), ദി അഗസ്റ്റീനിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍ഡോവ് (എജ്യൂക്കേറ്റിംഗ് ഓണ്‍ ദി നേച്ചര്‍ ആന്‍ഡ്‌ ഡിഗ്നിറ്റി ഓഫ് വിമന്‍) തുടങ്ങിയ അപ്പസ്തോലിക കൂട്ടായ്മകളുടെ പ്രോത്സാഹനത്തിനും, അത്മായരുടെ ശാക്തീകരണത്തിനുമായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് എഴുപ്പത്തിയാറുകാരനായ മെത്രാപ്പോലീത്തയെ അവാര്‍ഡിനര്‍ഹനാക്കിയത്. ഇ.ഡബ്ല്യു.ടി.എന്‍ ഗ്ലോബല്‍ കത്തോലിക്കാ നെറ്റ്വര്‍ക്കിന്റെ നാല്‍പ്പതാമത് വാര്‍ഷിക ദിനമായ ഓഗസ്റ്റ്‌ 15-ന് ഇ.ഡബ്ല്യു.ടി.എന്‍ ചെയര്‍മാനും, ‘സി.ഇ.ഒ’യുമായ മൈക്കേല്‍ പി. വാഴ്സോയാണ് പ്രഥമ ‘മദര്‍ ആഞ്ചലിക്ക’ പുരസ്കാരം മെത്രാപ്പോലീത്തക്ക് കൈമാറിയത്. മദര്‍ ആഞ്ചലിക്ക ചെയ്തതുപോലെ സുവിശേഷപ്രഘോഷണത്തിലൂടെ, പ്രത്യേകിച്ച് നവസുവിശേഷവത്കരണത്തിലൂടെ സഭയുടെ വളര്‍ച്ചക്കായി ജീവിതം സമര്‍പ്പിച്ചവരെ ആദരിക്കുക വഴി മദര്‍ ആഞ്ചലിക്കയെ അംഗീകരിക്കുന്നതിനും അവരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാനുമാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും, അവാര്‍ഡ് നല്‍കേണ്ട വ്യക്തിയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചാപുട്ട് മെത്രാപ്പോലീത്തയേക്കാള്‍ അര്‍ഹതയുള്ള മറ്റൊരു വ്യക്തിയുടെ പേര് തന്റെ മനസ്സില്‍ വന്നില്ലെന്നും വാഴ്സോ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫിലാഡല്‍ഫിയ അതിരൂപതയുടെ മെത്രാപ്പോലീത്ത പദവിയില്‍ നിന്നും വിരമിച്ച ചാപുട്ട് മെത്രാപ്പോലീത്ത ഡെന്‍വര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായും സേവനം ചെയ്തിട്ടുണ്ട്. 10 വര്‍ഷക്കാലം വൈസ് ചെയര്‍മാനായിരുന്നതു ഉള്‍പ്പെടെ നീണ്ട 25 വര്‍ഷത്തെ സേവനത്തിനു ശേഷം സമീപകാലത്താണ് മെത്രാപ്പോലീത്ത ഇ.ഡബ്ല്യു.ടി.എന്നിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സില്‍ നിന്നും വിരമിച്ചത്. 2016-ല്‍ നടന്ന മദര്‍ ആഞ്ചലിക്കായുടെ മൃതസംസ്കാര കര്‍മ്മത്തിലെ മുഖ്യ കാര്‍മ്മികനും ചാപുട്ട് മെത്രാപ്പോലീത്തയായിരുന്നു. അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളും, ബെനഡിക്ട് പതിനാറാമന്റെ വാക്കുകളുമാണ് തന്റെ പ്രചോദനമെന്ന് പറഞ്ഞ മെത്രാപ്പോലീത്ത മദറിനൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ തനിക്ക് ലഭിച്ച അനുഗ്രഹങ്ങളാണെന്നും, ഇ.ഡബ്ല്യു.ടി.എന്നിലൂടെ മദറിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ ദൈവത്തോട് നന്ദി പറയുകയും ചെയ്തു. എത്രപ്രായമായാലും, എന്തൊക്കെ കഷ്ടപ്പാടുണ്ടെങ്കിലും നമ്മുടെ നിരാശയില്‍ നിന്നും അധൈര്യത്തില്‍ നിന്നും സാഹസിക മനോഭാവത്തോടെ ഉയര്‍ത്തെണീക്കണമെന്ന പുതു സുവിശേഷകര്‍ക്കുള്ള നിര്‍ദേശവുമായാണ് മെത്രാപ്പോലീത്തയുടെ അഭിമുഖം അവസാനിച്ചത്. 1981-ലാണ് മദര്‍ തന്റെ ആശ്രമത്തിന്റെ ഗ്യാരേജില്‍ വെറും 200 ഡോളര്‍ മൂലധനവുമായാണ് ‘എറ്റേര്‍ണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്’ ആരംഭിക്കുന്നത്. ഇന്ന് 150 രാജ്യങ്ങളിലെ ഇ.ഡബ്ല്യു.ടി.എന്നിന്റെ വിവിധ ഡിജിറ്റല്‍, റേഡിയോ പ്ലാറ്റ്ഫോമുകളിലൂടെ 38 കോടി പ്രേക്ഷകരിലേക്കാണ് ഓരോ പരിപാടിയും എത്തുന്നത്.
Image: /content_image/News/News-2021-08-17-10:54:22.jpg
Keywords: ആഞ്ചലിക്ക
Content: 17004
Category: 24
Sub Category:
Heading: നാദിയ ലോകത്തോട് കഥ പറയുമ്പോൾ
Content: സിൻജാറിലെ കൊച്ചോ എന്ന ഗ്രാമം ലോകത്തിനു പരിചിതമായത് ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ യസീദി വംശഹത്യയിലൂടെയല്ല, നാദിയ ലോകത്തോട് തന്റെയും തന്റെ ഗ്രാമത്തിന്റെയും കഥ പറഞ്ഞപ്പോളാണ്! പുരുഷന്മാരെ കൂട്ടക്കുരുതി നടത്തിയതിന്റെയും പ്രായമായ സ്ത്രീകളെ കൂട്ടത്തോടെ കൊന്നു കുഴിച്ചു മൂടിയതിന്റെയും പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി ചന്തകളിൽ കച്ചവടം നടത്തിയതിന്റെയും, സങ്കൽപ്പിക്കാൻ കഴിയാത്ത കൊടിയ പീഡനങ്ങൾക്ക് അവരെ വിധേയരാക്കിയതിന്റെയും കഥകൾ പറഞ്ഞുകൊണ്ടാണ് നാദിയ മുറാദ് യസീദികളുടെ അവകാശ പോരാട്ടങ്ങളുടെ നായികയായത്. നോവുന്ന ഓർമ്മകളിൽ ജീവിച്ചുകൊണ്ട്, ഹതാശയാകാതെ നീതിക്കുവേണ്ടി പൊരുതുന്നവൾ! സഹനത്തിലൂടെയാണ് അവൾ അവളുടെ സ്വത്വവും സ്വാതന്ത്ര്യവും തിരിച്ചു പിടിച്ചത്. ലോകത്തിന്റെ മനസാക്ഷിയോട് തന്റെയും തന്റെ കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും കഥപറഞ്ഞുകൊണ്ട്, തന്റെ കഥയുള്ള അവസാനത്തെ പെൺകുട്ടിയാവണം താനെന്ന് അവൾ ആഗ്രഹിക്കുന്നു! യസീദി വംശഹത്യ ലോകത്തിനുമുന്നിൽ കൊണ്ടുവരുന്നതിൽ അവൾ വിജയിച്ചു. ഐസിസിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടം അവൾ തുടർന്നുകൊണ്ടേയിരിക്കുന്നു. സുന്നികൾ മാത്രമുള്ള ഒരു ഇറാഖിനെ സ്വപ്നം കണ്ടിരുന്നവരോട്, അത്തരം സ്വപ്‌നങ്ങൾ അപകടമാണെന്നവൾ തുറന്നു പറയുന്നു! ഐസിസിനെപ്പോലെയുള്ള ഭീകര പ്രസ്ഥാനങ്ങളെ തള്ളിപ്പറയണമെന്നു സുന്നി നേതാക്കളോട് അവൾ അഭ്യർത്ഥിക്കുന്നു! അക്രമം അവസാനിപ്പിക്കാനുള്ള കരുത്ത് അവർക്കുണ്ടെന്ന് അവൾ വിശ്വസിക്കുന്നു! ലോക നേതാക്കൾ, പ്രത്യേകിച്ച് മുസ്‌ലിം നേതാക്കൾ, പീഡനത്തിനിരയായവരുടെ സംരക്ഷണത്തിന് തയ്യാറാകണമെന്ന് അവൾ ഓർമ്മിപ്പിക്കുന്നു! പ്രിയപ്പെട്ടവരിൽ പലരും ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നറിയുമ്പോഴും ജീവിച്ചിരിക്കുന്നവർക്കായി തളരാതെ അവൾ അധ്വാനിക്കുന്നു! കൂട്ടക്കുഴിമാടങ്ങളിൽ കുഴിച്ചുമൂടപ്പെട്ട തന്റെ പ്രിയപ്പെട്ടവരെ വിളിച്ചുണർത്താനാവില്ലെന്നവൾക്കറിയാം. എന്നാൽ ലോക മനസാക്ഷിയെ വിളിച്ചുണർത്താൻ അവളുടെ കണ്ണീരണിഞ്ഞ കഥകൾക്ക് ശക്തിയുണ്ട്! നീതിയുടെ രശ്മികൾ കണ്ടുതുടങ്ങിയിരിക്കുന്നു! താനും തന്റെ സഹോദരിമാരും അടങ്ങുന്ന യസീദി പെൺകുട്ടികൾ അസ്ഥിനുറുങ്ങുംവരെ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും, രക്ഷപ്പെടാനുള്ള ശ്രമങ്ങൾക്കിടെ ഭീകരരാൽ വേട്ടയാടപ്പെട്ടപ്പോഴും, വീണ്ടും ചന്തയിൽ വിലപേശി വിൽക്കപ്പെട്ടപ്പോഴും, ചുറ്റുമുള്ളവരുടെ നിസ്സംഗത അവളെ കൂടുതൽ ഭയചകിതയാക്കി! ഐസിസ് പ്രത്യയശാസ്ത്രത്തോടും ഖാലിഫേറ്റെന്ന ആശയത്തോടും മൊസൂളിലെ ജനങ്ങൾക്ക് യോജിപ്പായിരുന്നോ? അവരുടെ കൺമുന്പിലാണ് അവളും മറ്റനേകം യസീദി പെൺകുട്ടികളും സബായ (ലൈംഗിക അടിമ) കളായി പീഡിപ്പിക്കപ്പെട്ടത്. അവരാണ് ഒളിച്ചോടിയ സബായകളെ പിടികൂടി ഐസിസിന് തിരികെയേൽപ്പിച്ചത്! കൊച്ചോയിൽ ഐസിസ് എത്തിയപ്പോഴത്തെ അനുഭവവും വ്യത്യസ്തമായിരുന്നില്ല എന്നവൾ ഓർക്കുന്നു! യസീദികളുമായി ഏറെ അടുപ്പമുണ്ടായിരുന്ന നിരവധി സുന്നികൾ ഐസിസുമായിച്ചേർന്ന് അവരെ വഞ്ചിച്ചിട്ടുണ്ട്! എന്നാൽ, ഒളിച്ചോട്ട ശ്രമത്തിനുള്ള ശിക്ഷയായി, ഹാജി സാന്റെ വീട്ടിലെ കൂട്ട ബലാത്സംഗത്തിന് ശേഷം, ആദ്യമായി രക്ഷപ്പെടൽ എന്ന ആശയം മനസ്സിൽ വന്ന ഹാജി അമീറിന്റെ വീട്ടിൽനിന്നും, പൂട്ടാതെകിടന്ന മുൻവതിലിലൂടെ മൊസൂളിന്റെ ഇരുട്ടിലേക്കിറങ്ങിയ അവൾക്കു ഹിഷാം എന്ന സുന്നി മുസ്ലീമിന്റെ വീടുപകർന്ന വെളിച്ചം ചെറുതായിരുന്നില്ല! മാഹ എന്ന അയാളുടെ ഭാര്യ, നാസർ, ഹുസ്സൈൻ എന്നീ ആൺമക്കൾ, നാസറിന്റെ ഭാര്യയും കുഞ്ഞും, മിന എന്ന മകളും അവളുടെ ഭർത്താവായ ബഷീറും! ആപത്തിൽ അവൾക്കു അവർ നല്ല അയൽക്കാരായി! തെളിനീരുപോലെ കുളിർമ്മ പകരുന്ന അനുഭവം! മൊസൂളിൽനിന്നും കുർദിസ്ഥാനിലെ കിർകുക്കിലേക്കും തുടർന്ന് സുലൈമാനിയയിലേക്കും അവിടെനിന്നു എർബിലിലേക്കുമുള്ള അവളുടെ രക്ഷപ്പെടലിന്റെ കഥ ത്രസിപ്പിക്കുന്ന അനുഭവമാണ്. ഏതു നിമിഷവും ഭീകരരാൽ പിടിക്കപ്പെടാവുന്ന ആ യാത്രയിൽ, വ്യാജ തിരിച്ചറിയൽ കാർഡിൽ, അബായയും ഹിജാബും ധരിച്ചു നാസറിന്റെ ഭാര്യയായി അഭിനയിക്കുക! ഓരോ ചെക് പോയിന്റിലും ഭീകരരുടെ ചോദ്യങ്ങൾക്കു മറുപടി പറയുക! അവളുടെ കണ്ണിലെ ഭീതികണ്ടാൽ ആർക്കും മനസ്സിലാകുമായിരുന്നു അവളൊരു യസീദി പെൺകുട്ടിയാണെന്ന്! എന്നാൽ, ഭർത്താവിന്റെ മുൻപിൽവച്ചു ഹിജാബുമാറ്റാൻ ഐസിസ് ഭീകരർ ആവശ്യപ്പെടുകയില്ല എന്ന ഉറപ്പിലാണ് യാത്ര! പിടിക്കപ്പെട്ടാൽ തന്റെ ജീവിതം മാത്രമല്ല നാസറിന്റെ ജീവനും തീർന്നതുതന്നെ! അഭയംതേടിവന്ന യസീദിപെണ്കുട്ടിയെ രക്ഷപ്പെടുത്തുന്നതിനായി ഇറങ്ങിത്തിരിച്ച നാസർ എന്ന ചെറുപ്പക്കാരനോടും കുടുംബത്തോടും ഒരുപക്ഷെ, നാദിയയ്ക്കു തോന്നിയതിനേക്കാൾ കടപ്പാടും കൃതജ്ഞതയും വായനക്കാരന് തോന്നും "അവസാനത്തെ പെൺകുട്ടി" എന്ന നാദിയ മുറാദിന്റെ അനുഭവ കഥ വായിച്ചാൽ. പിൻകുറിപ്പ്: നാദിയയുടെ കഥ സിനിമയാക്കാൻ കഴിയുന്നവർ മലയാള സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടോ എന്നെനിക്കു നിശ്ചയമില്ല. നാസറിന്റെ കഥയെങ്കിലും സിനിമയാക്കാൻ കഴിഞ്ഞാൽ അതൊരു ക്‌ളാസ്സിക് അനുഭവം ആയിരിക്കും. അതിന് "ഈശോ" എന്നു പേരിട്ടാൽ, ഞാൻ സന്തോഷിക്കുകയേ ഉള്ളു!
Image: /content_image/SocialMedia/SocialMedia-2021-08-17-11:29:03.jpg
Keywords: ഇസ്ലാ
Content: 17005
Category: 1
Sub Category:
Heading: മുസ്ലിങ്ങള്‍ ഇത്രയ്ക്ക് ഭയക്കുന്നുണ്ടെങ്കില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ?: അഫ്ഗാനിലെ ക്രൈസ്തവരുടെ സുരക്ഷയിൽ ആശങ്കയുമായി സന്നദ്ധ സംഘടന
Content: കാബൂള്‍: ഇസ്ലാമിക തീവ്രവാദികളായ താലിബാൻ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ സുരക്ഷയിൽ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇറ്റാലീന ആശങ്ക രേഖപ്പെടുത്തി. രാജ്യത്ത് ഉണ്ടായിരുന്ന വളരെക്കുറച്ച് വൈദികരും, സന്യസ്തരും രാജ്യം വിടുകയല്ലാതെ വേറൊരു മാർഗ്ഗവും മുമ്പിൽ കാണുന്നില്ലെന്നും അസ്ഥിരമായ സാഹചര്യത്തിൽ തങ്ങളുടെ അഫ്ഗാനിസ്ഥാനിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനെപ്പറ്റി ആലോചന നടക്കുകയാണെന്നും ഞായറാഴ്ച ഇറക്കിയ പത്രക്കുറിപ്പിൽ സംഘടന വ്യക്തമാക്കി. 1990 മുതല്‍ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ മേൽനോട്ടത്തിൽ അഫ്ഗാനില്‍ കാരിത്താസ് ഇറ്റാലീന പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ ഇസ്ലാം മതസ്ഥര്‍ക്ക് പോലും പിടിച്ചു നില്ക്കാന്‍ പറ്റാത്ത വിധത്തില്‍ താലിബാനെ ഭയപ്പെടുമ്പോള്‍ തീവ്രവാദികള്‍ ശത്രുക്കളായി കരുതുന്ന ക്രൈസ്തവരുടെ അവസ്ഥ ഏറെ ദയനീയമായേക്കുമെന്നാണ് സൂചന. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സംഘടന കടുത്ത ആശങ്ക പ്രകടിപ്പിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു. വളരെ കുറച്ച് ക്രൈസ്തവ വിശ്വാസികൾ മാത്രമുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ. ക്രൈസ്തവ വിശ്വാസം പൊതുസ്ഥലത്ത് വെളിപ്പെടുത്തിയാൽ മരണശിക്ഷ പോലും ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. വിവിധ സഭകളില്‍ നിന്നായി 2000-3000 വിശ്വാസികളാണ് രാജ്യത്തുള്ളത്. 2018ൽ 200 കത്തോലിക്കാ വിശ്വാസികളാണ് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നത്. രാജ്യത്തെ ഏക ദേവാലയം ഇറ്റാലിയൻ എംബസിയോട് ചേർന്നുള്ള ചാപ്പലാണ്. ചെറിയൊരു സമൂഹം ആയിരുന്നെങ്കിലും ക്രൈസ്തവ വിശ്വാസികൾ പാവപ്പെട്ടവരെ സഹായിക്കാൻ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നുവെന്ന് കാരിത്താസ് ഇറ്റാലീന പറഞ്ഞു. പാക്കിസ്ഥാനിലുള്ള അഫ്ഗാൻ അഭയാർത്ഥികളുടെ അവസ്ഥ ഇപ്പോൾ തങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി. നിരവധി സ്കൂളുകളുടെയും, ഭവനങ്ങളുടെ നിർമാണപ്രവർത്തനങ്ങൾക്ക് കാരിത്താസ് ഇറ്റാലീന നേതൃത്വം നൽകിയിരിന്നു. അമേരിക്കൻ സൈനികർ രാജ്യത്തു നിന്ന് പിൻവാങ്ങാൻ ആരംഭിച്ചതിനെത്തുടർന്നാണ് താലിബാൻ തീവ്രവാദികൾ ആക്രമണം രാജ്യതലസ്ഥാനത്തേയ്ക്ക് തന്നെ വ്യാപിപ്പിച്ചത്. ഒട്ടുമിക്ക പട്ടണങ്ങളും പിടിച്ചടക്കിയ താലിബാൻ തീവ്രവാദികൾ, ഓഗസ്റ്റ് 15നു രാജ്യ തലസ്ഥാനമായ കാബൂളും തങ്ങളുടെ കൈപ്പിടിയിലൊതുക്കി. പ്രസിഡന്റിന്റെ കൊട്ടാരം അടക്കം ഇപ്പോൾ അവരുടെ കയ്യിലാണ്. താലിബാനെ ഭയപ്പെട്ട് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ എയർപോർട്ടിൽ എത്തി നിസ്സഹായരായി നിൽക്കുന്ന ആളുകളുടെ ദൃശ്യങ്ങള്‍ ലോകജനതയുടെ മുന്നില്‍ കണ്ണീരായി മാറിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-17-13:11:43.jpg
Keywords: അഫ്ഗാ
Content: 17006
Category: 18
Sub Category:
Heading: അ​​ഗ​​തി​​മ​​ന്ദി​​ര​​ങ്ങ​​ളി​​ലെ ക്ഷേ​​മ​​പെ​​ൻ​​ഷ​​ൻ റദ്ദ് ചെയ്ത ധനകാര്യ വകുപ്പിന്റെ നടപടി ദൗർഭാഗ്യകരം: ചങ്ങനാശ്ശേരി അതിരൂപത
Content: ചങ്ങനാശ്ശേരി: അഗതിമന്ദിരങ്ങളെയും അന്തേവാസികളെയും സംരക്ഷിക്കേണ്ടതും അവര്ക്ക്ത സാമൂഹ്യ സുരക്ഷാ ക്ഷേമപെന്‍ഷനുകള്‍ കൊടുക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ മനുഷ്യത്വരഹിതമായി ധനവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സര്ക്കാകര്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേരള ലേബര്‍ മൂവ്‌മെന്റ് (കെഎല്എംഃ) ചങ്ങനാശ്ശേരി അതിരൂപതാ സമിതി യോഗം സര്ക്കാതരിനോട് അഭ്യര്ത്ഥിംച്ചു. വിവിധ സംഘടനകളും സമുദായങ്ങളും സഭയും നടത്തുന്ന സ്ഥാപനങ്ങളില്‍ എത്തിച്ചേരുന്നത് സ്വന്തമായി ഒരു നേരത്തെ ആഹാരത്തിനോ, മരുന്നിനോ, വസ്ത്രത്തിനോ, വകയില്ലാത്തവരും സംരക്ഷിക്കാന്‍ മക്കളോ, മാതാപിതാക്കളോ, ബന്ധുക്കളോ ഇല്ലാത്തവരുമായ അനാഥര്‍, മാനസിക രോഗികള്‍, ബുദ്ധിപരമായ വളര്ച്ചധ ഇല്ലാത്തവര്‍, വിധവകള്‍, കുട്ടികള്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍,വൃദ്ധര്‍ എന്നിവരാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഈ സ്ഥാപനങ്ങളെ വേണ്ടവിധം പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സര്ക്കാുര്‍ ഗ്രാന്ഡ്് കിട്ടുന്ന സ്ഥാപനങ്ങള്‍ കുറവാണ്. 619 വൃദ്ധസദനങ്ങളില്‍ ആയി 17937 അന്തേവാസികളുണ്ട്. 285 വികലാംഗ മന്ദിരങ്ങളില്‍ 9321 പേരും, 19 യാചക മന്ദിരങ്ങളില്‍ 965 പേരും താമസിക്കുന്നുണ്ട്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇത്തരം സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടേണ്ട ഗുരുതരാവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും കെ എല്എം് അഭിപ്രായപ്പെട്ടു. 2016 ല്‍ സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് സര്ക്കാ ര്‍ ഭേദഗതി ചെയ്തിരിക്കുന്നത്. അതിനാല്‍ ധനകാര്യ വകുപ്പിന്റെ ഈ അശാസ്ത്രീയമായ ഉത്തരവ് ഉടന്‍ തന്നെ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോടും, ധനകാര്യ വകുപ്പ് മന്ത്രിയോടും, സാമൂഹ്യ നീതിവകുപ്പ് മന്ത്രിയോടും കേരള ലേബര്‍ മൂവ്‌മെന്റ് (കെഎല്എംി) ചങ്ങനാശ്ശേരി അതിരൂപത സമിതി അയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-08-17-15:57:49.jpg
Keywords: അ​​ഗ​​തി​​
Content: 17007
Category: 14
Sub Category:
Heading: വിശുദ്ധ പാദ്രെ പിയോയെ ആസ്പദമാക്കി ഹോളിവുഡില്‍ പുതിയ സിനിമ ഒരുങ്ങുന്നു
Content: ഇന്ത്യാന: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ മിസ്റ്റിക്കുകളില്‍ പ്രധാനിയും പഞ്ചക്ഷതമുണ്ടാകുവാന്‍ ഭാഗ്യം ലഭിച്ച ഇറ്റാലിയന്‍ വൈദികന്‍ വിശുദ്ധ പാദ്രെ പിയോയുടെ ജീവിതം ആസ്പദമാക്കി പുതിയ സിനിമ വരുന്നു. സിനിമാ നിര്‍മ്മാതാവായ ആബേല്‍ ഫെറാര സംവിധാനം ചെയ്യുന്ന സിനിമയില്‍, വിശുദ്ധന്റെ വേഷം കൈകാര്യം ചെയ്യുന്നത് യഹൂദ മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഷിയാ ലാബ്യൂഫാണ്. സൂപ്പര്‍ഹിറ്റ്‌ ചിത്രമായ ട്രാന്‍സ്ഫോര്‍മേഴ്സിലെയും ഇന്ത്യാന ജോണ്‍സ് സിനിമകളിലെയും അഭിനയത്തിന് പുറമേ നിരവധി ഡിസ്നി ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രസിദ്ധനാണ് ലാബ്യൂഫ്. 2014-ല്‍ ഫ്യൂരി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് താന്‍ യഹൂദ മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്ന് മുപ്പത്തിയഞ്ചുകാരനായ ലാബ്യൂഫ് മാഗസിന്’ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ വിശ്വാസ പരിവര്‍ത്തനത്തെ കുറിച്ച് പറഞ്ഞ ലാബെയൗഫ്, ആദ്യകാലങ്ങളില്‍ പേജിലുണ്ടായിരുന്ന പ്രാര്‍ത്ഥനകള്‍ വായിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും, അത് പക്ഷേ തനിക്ക് രക്ഷ തന്ന കാര്യമായി മാറിയെന്നും കൂട്ടിച്ചേര്‍ത്തു. സന്യാസിയായ പാദ്രെ പിയോയെ കുറിച്ച് തങ്ങള്‍ ഒരു സിനിമ ചെയ്യുന്നുവെന്നും, ഈശോയുടെ പഞ്ചക്ഷത ഭാഗ്യം ലഭിച്ച അദ്ദേഹം ഇപ്പോള്‍ ഒരു വിശുദ്ധനാണെന്നും ലോകചരിത്രത്തിലെ ഏറ്റവും കലുഷിതമായ രാഷ്ട്രീയ കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്നും ‘വെറൈറ്റി’ക്ക് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ ഫെറാര പറഞ്ഞിരിന്നു. സമീപകാല സിനിമ പ്രൊജക്റ്റുകള്‍ വെച്ച് നോക്കുമ്പോള്‍ ഇതൊരു വന്‍ പ്രൊജക്റ്റായിരിക്കുമെന്നാണ് ഫെറാര പറയുന്നത്. അതേസമയം വിശുദ്ധ പാദ്രെ പിയോയുടെ പേരിലുള്ള സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിശ്വാസികള്‍. തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ തിരുപ്പട്ടം സ്വീകരിച്ച പാദ്രെ പിയോയ്ക്കു നിരവധി തവണ പഞ്ചക്ഷതാനുഭവം ഉണ്ടായിട്ടുണ്ട്. വിശുദ്ധ പാദ്രെ പിയോ കുമ്പസാരിപ്പിച്ചിട്ടുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് 2012 ജൂണ്‍ 16-ന് പാദ്രെ പിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-17-16:31:24.jpg
Keywords: സിനിമ, ചലച്ചി
Content: 17008
Category: 18
Sub Category:
Heading: അനുഗ്രഹമായി ദൈവകരുണയുടെ മഹാ സമ്മേളനം
Content: ഡിവിന മിസരികോര്‍ഡിയ ഇന്‍റര്‍നാഷണല്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ദൈവകരുണയുടെ മഹാസമ്മേളനം സൂം പ്ലാറ്റ്‌ഫോമിലൂടെയും യൂട്യൂബിലും ഫേസ്ബുക്കിലും ലൈവായും ഓണ്‍ലൈനായി നടന്നു. പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാളും ഭാരത മണ്ണിന്റെ സ്വാതന്ത്ര്യദിനവും ആചരിക്കപ്പെട്ട ആഗസ്റ്റ് 15 ന് മൂന്ന് റീത്തുകളുടെയും സഭാദ്ധ്യക്ഷന്മാരുടെയും മറ്റ് പിതാക്കന്മാരുടെയും സാന്നിദ്ധ്യത്തില്‍ വിളിച്ചു ചേര്‍ക്കപ്പെട്ട സമ്മേളനത്തില്‍ പല രാജ്യങ്ങളിലുള്ള വിശ്വാസികളും ദൈവ കരുണയുടെ ചരിത്രസമ്മേളനത്തിന് സാക്ഷികളായി. ദൈവകരുണയുടെ പ്രവാചകശബ്ദവും അപ്പസ്‌തോലികയുമായ വിശുദ്ധ മരിയ ഫൗസ്റ്റീനയിലൂടെ നല്കപ്പെട്ട ദൈവകരുണയുടെ സന്ദേശങ്ങള്‍ കൊണ്ട് അനുഗ്രഹീതമാക്കപ്പെട്ട സമ്മേളനത്തില്‍ മിനിസ്ട്രിയുടെ പേട്രന്‍ മാര്‍ വര്‍ഗ്ഗീസ് ചക്കാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മിനിസ്ട്രിയുടെ നിയമാവലി പ്രകാശനം ചെയ്തു. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ഗീവര്‍ഗീസ് മാര്‍ മക്കാരിയോസ് എന്നിവര്‍ മിനിസ്ട്രിയുടെ ആത്മീയ നേതൃനിരയിലേക്ക് കടന്നുവന്നത് മിനിസ്ട്രിക്ക് ഏറെ അഭിമാനകരമായി. മാര്‍ ആന്റണി ചിറയത്ത്, മാര്‍ ജോര്ജ്ജ് മഠത്തിക്കണ്ടത്തില്‍, സാമുവല്‍ മാര്‍ ഐറേനിയോസ്, മാര്‍ പോള്‍ മുല്ലശ്ശേരി, ഫാ.ജോസ് സെബാസ്റ്റ്യന്‍, ഫാ.റോയ് കണ്ണന്‍ ചിറ, ബഹു. ജസ്റ്റീസ് കുര്യന്‍ ജോസഫ്, എന്നിവര്‍ അനുഗ്രഹ പ്രഭ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോസ് സെബാസ്റ്റ്യന്‍ മിനിസ്ടിയുടെ ആത്മീയ പ്രവര്‍ത്തന അവലോകനം നടത്തി. സഭയ്ക്കുള്ളില്‍ മിനിസ്ട്രി എങ്ങനെ കരുണയുടെ മുഖമായി മാറണം എന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിവരിച്ചു. ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളെ എങ്ങനെ ദൈവകരുണയില്‍ ആശ്രയിച്ച് നേരിടണം എന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉത്‌ബോധിപ്പിച്ചു. പുതിയ ഭാരവാഹികളെ അവരോധിച്ചതിനു ശേഷം മിനിസ്ട്രിയുടെ ഭാവി പരിപാടികളെപ്പറ്റി പേട്രണ്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ വിവരിച്ചു. സ്പിരിച്വല്‍ ഡയറക്ടറായ മാര്‍ ആന്റണി ചിറയത്ത് ആത്മാക്കളുടെ രക്ഷയും ജീവിത വിശുദ്ധീകരണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. നമ്മുടെ പിതാവായ തോമാശ്ലീഹ വെളിപ്പെടുത്തിയ ദൈവകരുണയെപ്പറ്റി മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വരച്ചു കാട്ടി. ദൈവകരുണയുടെ മാതാവിലൂടെ ദൈവകരുണയിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ബിഷപ്പ് പോള്‍ മുല്ലശ്ശേരി സംസാരിക്കുകയും സമര്‍പ്പണം നടത്തുകയും ചെയ്തു. ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനീയസ് ഒരു ശുശ്രൂഷ എങ്ങനെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടണം എന്ന് ഉത്‌ബോധിപ്പിച്ചു. ഈ കാലഘട്ടത്തില്‍ നാം എങ്ങനെ കരുണ പങ്കു വയ്ക്കുന്നവരായി തീരണം എന്ന് ഫാ. റോയി കണ്ണഞ്ചിറ സി.എം.ഐ. ചൂണ്ടി കാണിച്ചു. ഇന്‍ഡ്യന്‍ ആനിമേറ്റര്‍ റവ. സി. ലിസ്സി മാളിയേക്കല്‍ നന്ദി അര്‍പ്പിക്കുകയും ചെയ്തു. 63 അംഗങ്ങള്‍ ചേര്‍ന്നു തുടങ്ങിയ ദൈവകരുണയുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മ ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യാര്‍ത്തികള്‍ കടന്ന് 54 രാജ്യങ്ങളിലേക്ക് വ്യാപിച്ചതും അനേകം ബിഷപ്പുമാരും വൈദീകരും സന്യസ്തരും അല്മായരും ചേര്‍ന്നു 36000-ല്‍ പരം അംഗങ്ങളുള്ള ഒരു വലിയ കൂട്ടായ്മയായി മാറി. മിനിസ്ട്രിയുടെ ഉത്ഭവത്തെയും വളര്‍ച്ചയെയും കുറിച്ച് മിനിസ്ട്രിയുടെ സ്ഥാപകന്‍ സജു ക്ലീറ്റസ് ബ്രദറും, 24 മണിക്കൂറും ലൈവായി ശുശ്രൂഷ നടക്കുന്ന മിനിസ്ട്രിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കോ-ഓര്ഡിനേറ്റര്‍ പ്രിന്സ്‍ സെബാസ്റ്റ്യനും മിനിസ്ട്രിയുടെ ദര്‍ശനത്തെയും ദൗത്യത്തെയും കുറിച്ച് അസി. കോഡിനേറ്റര്‍ ഡോ. ജോഷി ജോസഫും വിശദീകരിച്ചു. ആയിരങ്ങളെ സാക്ഷിയാക്കി അനുഗ്രഹീതമായ ചരിത്ര നിമിഷങ്ങള്‍ സമ്മാനിച്ച ദൈവകരുണയുടെ മഹാ സമ്മേളനം രാത്രി 9.00 പാപ്പാ ഗാനത്തോടെ സമാപിച്ചു.
Image: /content_image/India/India-2021-08-17-17:14:18.jpg
Keywords: ദൈവകരു
Content: 17009
Category: 1
Sub Category:
Heading: ഭൂകമ്പത്തിനിരയായ ഹെയ്തിയ്ക്കു അഞ്ചുലക്ഷം ഡോളറിന്റെ അടിയന്തര സഹായവുമായി പൊന്തിഫിക്കല്‍ സംഘടന
Content: പോര്‍ട്ട്‌ ഒ പ്രിന്‍സ്: റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ അതിതീവ്ര ഭൂകമ്പത്തിനിരയായ കരീബിയന്‍ രാജ്യമായ ഹെയ്തിക്ക് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) അടിയന്തിര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. അഞ്ചു ലക്ഷത്തിലധികം യൂറോയുടെ അടിയന്തിര സഹായത്തിനാണ് എ.സി.എന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 14 പ്രാദേശിക സമയം രാവിലെ എട്ടരയോടടുത്തുണ്ടായ ഭൂകമ്പത്തില്‍ ഇന്നലെ വരെ ഏതാണ്ട് ആയിരത്തിമുന്നൂറിലധികം ആളുകള്‍ മരണപ്പെടുകയും, അയ്യായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു. എസിഎന്‍ പ്രാര്‍ത്ഥനയിലൂടെ ഹെയ്തിക്കൊപ്പമുണ്ടെന്നും, ഭൂകമ്പത്തിനിരയായ ഹെയ്തി ജനതക്ക് അഞ്ചുലക്ഷം യൂറോ (5,89,000 ഡോളര്‍) അടിയന്തിരമായി നല്‍കുമെന്നും സംഘടന പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 2010-ല്‍ മൂന്ന്‍ ലക്ഷം പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനു ശേഷം ഹെയ്തി നേരിടുന്ന ഏറ്റവും വലിയ ഭൂകമ്പമാണിത്. 2019 മുതല്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു ഇരയായിക്കൊണ്ടിരിക്കുകയും ഇക്കഴിഞ്ഞ ജൂലൈ ആദ്യത്തില്‍ പ്രസിഡന്റ് ജോവെനെല്‍ മോയ്സെ കൊല്ലപ്പെടുകയും ചെയ്ത ഹെയ്തിയില്‍ നിന്നും ഹൃദയഭേദകമായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നതെന്നും രാജ്യത്തെ തുടച്ചു നീക്കിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും, തട്ടിക്കൊണ്ടുപോകലുകളും, പ്രകൃതി ദുരന്തങ്ങളെയും തുടര്‍ന്നു പട്ടിണിയിലായ ഹെയ്തിയിലുണ്ടായ ഭൂകമ്പം ആയിരകണക്കിന് കുടുംബങ്ങളെ സമാനതകളില്ലാത്ത ഭീകര സാഹചര്യത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്നും എ.സി.എന്‍ ചീഫ് എക്സിക്യുട്ടീവ്‌ തോമസ്‌ ഹെയിനെ-ഗെല്‍ഡേണ്‍ പറഞ്ഞു. അടിയന്തിര ദുരിതാശ്വാസം ആവശ്യമുള്ള ദേവാലയങ്ങളെക്കുറിച്ചറിയുവാന്‍ ഹെയ്തിയിലെ രൂപതകളുമായി തങ്ങള്‍ ബന്ധപ്പെട്ടുവരികയാണ്. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള സ്ഥലങ്ങള്‍ പ്രത്യേകിച്ച് ലെസ് കായെസ്, അന്‍സെ-അ-വ്യൂ, ജെറെമി എന്നീ രൂപതകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ ഒറ്റപ്പെട്ടുപോയ ജെറെമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും എസിഎന്‍ തലവന്‍ അറിയിച്ചു. ദുരന്ത സാഹചര്യത്തില്‍ തന്റെ ജനങ്ങളെ രക്ഷപ്പെടുത്തുവാന്‍ ശ്രമിക്കുന്ന സഭയെ ഒറ്റപ്പെടുത്തുവാന്‍ നമുക്കാവില്ലെന്ന്‍ പറഞ്ഞ ഗെല്‍ഡേണ്‍, കൊടുങ്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്കയും പങ്കുവെച്ചു. ഹെയ്തി ജനതയ്ക്കു വേണ്ടി രാജ്യത്തിന്റെ മധ്യസ്ഥയും സംരക്ഷകയുമായ നിത്യ സഹായ മാതാവിനോടുള്ള പ്രാര്‍ത്ഥനയോടെയാണ് ഗെല്‍ഡേണിന്റെ പ്രസ്താവന അവസാനിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-17-18:40:04.jpg
Keywords: നീഡ്
Content: 17010
Category: 18
Sub Category:
Heading: ഐക്യവും ഐക്യരൂപ്യവും സുപ്രധാനമാണ്: സിനഡിനെ അഭിസംബോധന ചെയ്ത് വത്തിക്കാൻ സ്ഥാനപതി
Content: കാക്കനാട്: സീറോമലബാർ സഭയുടെ സിനഡു സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിൽ മാർപാപ്പയുടെ ഇന്ത്യയിലെ സ്ഥാനപതിയായ ആർച്ച് ബിഷപ്പ് ലിയോ പോൾ ദോ ജിറേല്ലി സിനഡിനെ അഭിസംബോധന ചെയ്തു. കോവിഡ് മഹാമാരിയെ നേരിടുന്നതിൽ സീറോമലബാർ സഭ നൽകുന്ന മാതൃകാപരമായ നേതൃത്വത്തെ ആർച്ച് ബിഷപ്പ് അഭിനന്ദിച്ചു. അജപാലന, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ സീറോമലബാർ സഭയുടെ പ്രവർത്തനങ്ങൾ സാർവ്വത്രിക സഭയ്ക്കുതന്നെ ശക്തിപകരുന്നതാണ്. പൗരസ്ത്യ സഭകൾ തങ്ങളുടെ തനതു പാരമ്പര്യങ്ങൾ പാലിച്ചുകൊണ്ട് സാർവ്വത്രിക സഭാകൂട്ടായ്മയിൽ തുടരുമ്പോഴാണ് സഭ സജീവമാകുന്നത്. സഭയുടെ ഐക്യത്തിന് ആരാധനാക്രമത്തിലെ ഐക്യരൂപ്യം അനിവാര്യമാണ്. ഈ വിഷയത്തിൽ ഫ്രാൻസീസ് മാർപാപ്പ നൽകിയ നിർദേശം നടപ്പിലാക്കാൻ സിനഡിന് ഉത്തരവാദിത്തം ഉണ്ടെന്ന് വത്തിക്കാൻ സ്ഥാനപതി ഓർമ്മിപ്പിച്ചു. മാർപാപ്പയുടെ തീരുമാനം നടപ്പിലാക്കുന്നത് സഭയുടെ ഐക്യത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സഭയിൽ ആവശ്യമാണ്. ഇതിനായി സഭയിലെ മെത്രാന്മാരും വൈദീകരും ഒരുമനസ്സോടെ ദൈവജനത്തോട് ചേർന്ന് ചിന്തിക്കണം. നിഷിപ്ത താൽപര്യങ്ങളോടെയുള്ള സമ്മർദ്ദ തന്ത്രങ്ങൾ സഭയുടെ അരൂപിക്കു ചേർന്നതല്ല. സഭയോടൊത്ത് ചിന്തിക്കുന്നതിലൂടെയാണ് സഭയുടെ കൂട്ടായ്മ സാധ്യമാകുന്നതെന്ന് ആർച്ച്ബിഷപ് ഓർമ്മിപ്പിച്ചു. സഭയുടെ നിർദേശങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ച് ഇഴയ്ക്കുന്നത് തിരുസഭയുടെ മുഖം വികൃതമാക്കാൻ മാത്രമെ ഉപയോഗപ്പെടുകയുള്ളൂ. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി വത്തിക്കാൻ സ്ഥാനപതിക്ക് ഊഷ്മളമായ സ്വാഗതം ആശംസിച്ചു. പുതിയ ശുശ്രൂഷയിൽ എല്ലാ സഹകരണവും പ്രാർത്ഥനയും മേജർ ആർച്ച് ബിഷപ്പ് വാഗ്ദാനം ചെയ്തു. സിനഡിന്റെ സെക്രട്ടറിയായ മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ വത്തിക്കാൻ സ്ഥാനപതിക്ക് കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു. വത്തിക്കാൻ സ്ഥാനപതിയുടെ പ്രഭാഷണത്തിനു ശേഷം ആരാധനാക്രമത്തെ ആധാരമാക്കിയുള്ള ചർച്ചകൾക്ക് സിനഡിൽ തുടക്കംകുറിച്ചു.
Image: /content_image/India/India-2021-08-17-21:41:23.jpg
Keywords: വത്തിക്കാ
Content: 17011
Category: 22
Sub Category:
Heading: ജോസഫ്: സ്വർഗ്ഗരാജ്യത്തിലെ വലിയവൻ
Content: ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കാൻ വന്ന ദൈവപുത്രനു സംരക്ഷണമൊരുക്കാൻ ലോകത്തിനു മുമ്പിൽ സ്വയം പിൻനിരയിലേക്കു പിന്മാറിയ നല്ല മനുഷ്യനായിരുന്നു യൗസേപ്പിതാവ്. ആ പിന്മാറ്റം സ്വർഗ്ഗരാജ്യത്തിൻ മുമ്പന്മാരിൽ ഒരാളാക്കി യൗസേപ്പിതാവിനെ മാറ്റി. ലോകം നൽകുന്ന നേട്ടങ്ങളോ മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ആശങ്കകളോ ദൈവഹിതം നിറവേറ്റുന്നതിൽ നിന്നു ആ മരപ്പണിക്കാരനെ പിൻതിരിപ്പിച്ചില്ല. നീതിമാൻ എന്നതിനു സ്വയം ആത്മപരിത്യാഗത്തിൻ്റെ നേർവശം കൂടിയുണ്ട് എന്നാ വത്സല പിതാവു ലോകത്തെ പഠിപ്പിച്ചു. നിശബ്ദതയിലൂടെ ദൈവത്തോടു ഹൃദയ ഐക്യം സ്ഥാപിക്കാമെന്നും അവൻ കാട്ടി തന്നു. വെട്ടിപ്പിടിക്കേണ്ട സാമ്രാജ്യമല്ല സ്വർഗ്ഗരാജ്യം. വിധേയത്വത്തിലൂടെയും അനുസരണയിലൂടെയും നിങ്ങുമ്പോൾ ദൈവം നമുക്കു മുമ്പിൽ തുറന്നു തരുന്ന വാതിലാണത്. സ്വയം പിൻനിരയിൽ നിൽക്കാൻ ധൈര്യം കാണിച്ച വ്യക്തിയായിരുന്നു ജോസഫ്. ദൈവപുത്രനും ദൈവമാതാവിനും യൗസേപ്പിതാവ് സംരക്ഷണമൊരുക്കിയത് സാമ്പത്തിക സുസ്ഥിരത കൊണ്ടായിരുന്നില്ല. അടിയുറച്ച ദൈവാശ്രയ ബോധത്തിലധിഷ്ഠിതമായ കഠിനാധ്വാനം കൊണ്ടായിരുന്നു. സമ്പത്തുകൊണ്ടും സ്ഥാനമാനങ്ങൾകണ്ടും നേടാനാവാത്ത സ്വർഗ്ഗരാജ്യം ദൈവഹിതപ്രകാരമുള്ള പിന്മാറ്റത്തിലുടെയും ആത്മസമർപ്പണത്തിലൂടെയും കരഗതമാക്കാൻ നമുക്കും പരിശ്രമിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-08-17-21:55:49.jpg
Keywords: ജോസഫ, യൗസേ
Content: 17012
Category: 1
Sub Category:
Heading: സ്ഥിതിഗതികൾ കുഴഞ്ഞുമറിയുന്നു: അഫ്ഗാനില്‍ നിന്നും ജാര്‍ഖണ്ഡ് സ്വദേശിയായ ജെസ്യൂട്ട് വൈദികന്റെ സന്ദേശം
Content: കാബൂള്‍: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഭീകരര്‍ പിടിച്ചെടുത്തതിനെത്തുടർന്ന് രാജ്യത്തെ ദയനീയ സാഹചര്യം വിവരിച്ച് അഫ്ഗാനിസ്ഥാനിലെ ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് മേധാവിയും ജാര്‍ഖണ്ഡ് സ്വദേശിയുമായ ഫാ. ജെറോം സിക്വേരയുടെ സന്ദേശം. രാജ്യത്തെ സ്ഥിതിഗതികൾ കുഴഞ്ഞുമറിഞ്ഞു മാറുന്ന ദയനീയ സ്ഥിതിയാണ് ഉള്ളതെന്ന് അദ്ദേഹം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും എഴുതിയ സന്ദേശത്തില്‍ പറയുന്നു. ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് ഇതിനകം നിർത്തിവച്ചിട്ടുണ്ട്. തങ്ങളുടെ ദൌത്യമേഖലകളിലെ എല്ലാ ശുശ്രൂഷകരുടെയും ജീവനക്കാരുടെയും പ്രവർത്തനങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു, എല്ലാവരും അവരായിരിക്കുന്ന ഭവനങ്ങളിലോ സമൂഹങ്ങളിലോ കഴിയുകയാണ്. ഫാ. സെക്വേര കുറിച്ചു. കർണാടക സ്വദേശിയായ ഫാ.റോബർട്ട് റോഡ്രിഗസ് എന്ന ജെസ്യൂട്ട് വൈദികനും അഫ്ഗാനിസ്ഥാനിലെ ബമിയാനില്‍ തുടരുകയാണ്. യുഎൻ ഏജൻസികളുടെ സഹായത്തോടെ അദ്ദേഹത്തെ ബാമിയാനിൽ നിന്ന് കാബൂളിലേക്ക് മാറ്റാൻ സാധ്യമായ വഴി തങ്ങള്‍ തേടുകയാണ്. തങ്ങളുടെ സുരക്ഷയ്ക്കായുള്ള പ്രാർത്ഥനകൾക്ക് നന്ദി പറയുന്നുവെന്നും തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്നും ഫാ. സെക്വേര പ്രസ്താവിച്ചു. അതേസമയം ഇരുവരും സുരക്ഷിതരാണെന്ന് ദക്ഷിണേഷ്യയിലെ ജെസ്യൂട്ട് കോൺഫറൻസ് പ്രസിഡന്റ് ഫാ സ്റ്റാനി ഡിസൂസ പ്രസ്താവിച്ചു. തങ്ങള്‍ അവരുമായി ബന്ധപ്പെടുന്നുണ്ടെന്നും അന്താരാഷ്ട്ര വിദഗ്ധരുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലിബാന്‍ സൃഷ്ട്ടിച്ച അരക്ഷിതാവസ്ഥയില്‍ ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് സംഘടനയും പ്രവര്‍ത്തനം നിര്‍ത്തിയതോടെ കൂടുതല്‍ അവതാളത്തിലാകുകയാണ് അഫ്ഗാനിലെ നൂറുകണക്കിന് ജീവിതങ്ങള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-18-11:28:06.jpg
Keywords: അഫ്ഗാ