Contents

Displaying 16641-16650 of 25119 results.
Content: 17013
Category: 13
Sub Category:
Heading: മാതൃക: ഗാസയിലെ ആണ്‍കുട്ടിക്ക് കിഡ്നി ദാനം ചെയ്ത് ഇസ്രായേലി വനിത, മറ്റൊരു ഇസ്രായേലി പൗരയ്ക്കു കിഡ്നി പകുത്തു നല്‍കി കുട്ടിയുടെ പിതാവും
Content: ജെറുസലേം: ആഗോള തലത്തില്‍ വലിയ ചര്‍ച്ചയായി മാറിയ ഇസ്രായേല്‍ - ഗാസ സംഘര്‍ഷങ്ങള്‍ക്കിടെ സ്നേഹത്തിന്റെ മഹത്തായ മാതൃകയുമായി ഇസ്രായേലി വനിതയും പലസ്തീനിലെ യുവാവും. വന്‍ പാര്‍ട്ടികളും ആഘോഷവുമായി അന്‍പതാം ജന്മദിനമാഘോഷിക്കുന്ന ഇക്കാലത്ത് തന്റെ കിഡ്നി മറ്റൊരാള്‍ക്ക് ദാനം ചെയ്തുകൊണ്ട് വളരെ വ്യത്യസ്തമായ രീതിയില്‍ അന്‍പതാം ജന്മദിനമാഘോഷിച്ച ഇദിത്ത് ഹാരെല്‍ സെഗാള്‍ എന്ന ഇസ്രായേലി വനിതയും പലസ്തീനിലെ ഒരു യുവാവുമാണ് മാധ്യമ ശ്രദ്ധ നേടുന്നത്. ഗാസ മുനമ്പിലെ ഒരു ആണ്‍കുട്ടിയ്ക്കാണ് ഇദിത്ത് തന്റെ കിഡ്നി ദാനം ചെയ്തത്. ഗാസയിലെ കുട്ടിയുടെ കുടുംബത്തിലുള്ള ആരെങ്കിലും ഇസ്രായേലിലുള്ള ആള്‍ക്ക് കിഡ്നി ദാനം ചെയ്യുകയാണെങ്കില്‍ അത് വലിയ സന്ദേശമാകുമെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നു സെഗാള്‍ കിഡ്നി ദാനം ചെയ്ത അതേ ദിവസം തന്നെ കുട്ടിയുടെ പിതാവിന്റെ കിഡ്നി ഇസ്രായേലിലെ 2 കുട്ടികളുടെ അമ്മയായ സ്ത്രീക്ക് നല്‍കിയിരിന്നു. എല്ലാവരും സുഖം പ്രാപിച്ചുവരികയാണ്. ജീവന്‍ സംരക്ഷിക്കുന്നതിനേക്കാള്‍ മഹത്തായ പ്രവര്‍ത്തിയില്ലെന്ന തന്റെ അന്തരിച്ച മുത്തച്ചന്റെ വാക്കുകളാണ് കിഡ്നി ദാനം ചെയ്യുവാന്‍ പ്രചോദനമായതെന്നു ഇദിത്ത് പറഞ്ഞു. കിഡ്നി ദാനം ചെയ്യണമെന്ന ആഗ്രഹവുമായി കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപികയായ സെഗാള്‍ കിഡ്നി ദാതാക്കളും, സ്വീകര്‍ത്താക്കളും അടങ്ങുന്ന ഗ്രൂപ്പുമായി ബന്ധപെടുകയായിരുന്നു. അങ്ങിനെ ഒന്‍പതു മാസങ്ങള്‍ നീണ്ട നടപടിക്രമങ്ങള്‍ ഗാസയിലെ ബാലന് കിഡ്നി ദാനം ചെയ്യുന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. “നിനക്ക് എന്നെ അറിയില്ല, പക്ഷേ അധികം താമസിയാതെ നീ എന്നോടു ഒരുപാട് അടുക്കും, കാരണം എന്റെ കിഡ്നി നിന്റെ ശരീരത്തിന്റെ ഭാഗമാകുവാന്‍ പോവുകയാണ്. ഈ സര്‍ജറി വിജയമാവുമെന്നും, നീണ്ടകാലം അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം ജീവിക്കണമെന്നും പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ പ്രതീക്ഷിക്കുന്നു. സമാധാനത്തിനും സ്നേഹത്തിനും വേണ്ടിയുള്ള പ്രതീക്ഷ ഞാന്‍ കാണുന്നു. നമ്മെപോലെ ഒരുപാട് പേരുണ്ടെങ്കില്‍ യുദ്ധം ചെയ്യേണ്ടതിന്റെ ആവശ്യമേ വരില്ല”- സെഗാള്‍ തന്റെ കിഡ്നിയുടെ സ്വീകര്‍ത്താവായ ആണ്‍കുട്ടിയുടെ കുടുംബത്തിനു നേരത്തെ കത്തില്‍ പറയുന്നു. കുടുംബത്തിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് സെഗാള്‍ ഗാസയിലെ കുട്ടിക്ക് കിഡ്നി ദാനം ചെയ്യുന്നത്. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകളും പാലസ്തീനിയന്‍ ആക്രമണങ്ങളില്‍ ഇവരുടെ കുടുംബത്തിലെ ചിലരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുള്ളതുമാണ് കുടുംബത്തിന്റെ എതിര്‍പ്പിനു കാരണമായത്. പലസ്തീനിയന്‍ ആണ്‍കുട്ടിക്ക് കിഡ്നി ദാനം ചെയ്യുന്നത് കുടുംബാംഗങ്ങള്‍ക്ക് അംഗീകരിക്കുവാന്‍ കഴിയില്ലെന്ന കാരണത്താല്‍ തുടക്കത്തില്‍ സ്വീകര്‍ത്താവിനെ കുറിച്ചുള്ള വിവരങ്ങള്‍ കുടുംബാംഗങ്ങളില്‍ നിന്നും സെഗാള്‍ മറച്ചുവെച്ചിരിന്നു. താന്‍ കിഡ്നി ദാനം ചെയ്ത ആണ്‍കുട്ടിയുടെ കുടുംബവുമായി സെഗാള്‍ ഇപ്പോഴും ബന്ധപ്പെടുന്നുണ്ട്. സെഗാള്‍ എടുത്ത തീരുമാനം കൊണ്ട് വാസ്തവത്തില്‍ രണ്ടു പേരാണ് പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഗാസ-ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ക്കിടെയുള്ള മഹത്തായ സാഹോദര്യത്തിന്റെ ഈ സന്ദേശത്തെ വലിയ പ്രാധാന്യത്തോടെയാണ് പൊതുസമൂഹം നിരീക്ഷിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-18-13:24:32.jpg
Keywords: ഗാസ
Content: 17014
Category: 1
Sub Category:
Heading: ദക്ഷിണ സുഡാനില്‍ രണ്ടു കത്തോലിക്ക സന്യാസിനികള്‍ കൊല്ലപ്പെട്ടു: ദുഃഖം പ്രകടിപ്പിച്ച് പാപ്പ
Content: ജുബ: ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനിലെ ജുബയില്‍ ആയുധധാരികൾ നടത്തിയ ആക്രമണത്തില്‍ രണ്ടു കത്തോലിക്ക സന്യാസിനികള്‍ കൊല്ലപ്പെട്ടു. സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് എന്ന കോൺഗ്രിഗേഷന്‍ അംഗങ്ങളായ സിസ്റ്റർ മേരി അബടും സിസ്റ്റർ റെജീന റോബയുമാണ് കൊല്ലപ്പെട്ടത്. ടോറിറ്റ് രൂപതയിലെ ഒരു ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം മിനിബസിൽ രാജ്യ തലസ്ഥാനമായ ജുബയിലേക്ക് മടങ്ങുമ്പോള്‍ നിമുലെ റോഡിൽവെച്ചാണ് ആക്രമണം ഉണ്ടായത്. ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കന്യാസ്ത്രീകളുടെ ആകസ്മികമായ വേര്‍പാടില്‍ ജൂബ അതിരൂപത അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അതിരൂപതയുടെ കീഴിലുള്ള സെമിനാരികൾ, സർവകലാശാലകൾ, കോളേജുകൾ, നഴ്സറികൾ, കത്തോലിക്കാ സ്കൂളുകൾ എന്നിവ ആഗസ്റ്റ് 23 തിങ്കളാഴ്ച വരെ അടച്ചിടുമെന്ന് സഭാനേതൃത്വം വ്യക്തമാക്കി. ഇരുവരുടെയും മൃതസംസ്കാരം ഓഗസ്റ്റ് 20 വെള്ളിയാഴ്ച ജുബയിലെ സെന്റ് തെരേസ കത്തീഡ്രൽ ദേവാലയത്തില്‍ നടക്കും. അതേസമയം സന്യാസിനികളുടെ കൊലപാതകത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. സന്യാസിനികളുടെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നും സന്യസ്തരുടെ നിത്യരക്ഷയ്ക്കും അവരുടെ വേര്‍പാടില്‍ വേദനിക്കുന്നവരുടെ ആശ്വാസത്തിനുമായി പ്രാര്‍ത്ഥനകള്‍ നേരുന്നുവെന്നും പ്രദേശത്ത് സമാധാനവും ഐക്യവും സുരക്ഷയും ഉണ്ടാകുന്നതിന് ഇവരുടെ ജീവത്യാഗമെങ്കിലും കാരണമാകട്ടെയെന്നും സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയാത്രോ പരോളിന്‍ വഴി അയച്ച ടെലഗ്രാം സന്ദേശത്തില്‍ പാപ്പ കുറിച്ചു. കൊല്ലപ്പെട്ട സിസ്റ്റർ മേരി അബടും സന്യാസ സമൂഹത്തിന്റെ മുന്‍ സുപ്പീരിയർ ജനറലായിരിന്നു. നിലവില്‍ ജുബയിലെ ഓർഡറിന്റെ ഒരു സ്കൂളിൽ ഹെഡ്മിസ്ട്രസ് ആയി സേവനാം ചെയ്യുകയായിരിന്നു. സിസ്റ്റര്‍ റോബ വാവിലെ ഒരു നഴ്സ് ട്രെയിനിംഗ് സ്കൂളിന്റെ ടൂട്ടറും അഡ്മിനിസ്ട്രേറ്ററുമായി സേവനമനുഷ്ഠിക്കുകയായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-18-15:44:02.jpg
Keywords: പാപ്പ, സുഡാ
Content: 17015
Category: 9
Sub Category:
Heading: യേശുവിൽ നവജീവനേകി സെപ്റ്റംബർ മാസ രണ്ടാം കൺവെൻഷനായി ബർമിങ്ഹാം ബെഥേൽ സെന്റർ ഒരുങ്ങുന്നു: യുകെ വീണ്ടും ആത്മീയ ഉണർവ്വിലേക്ക്
Content: ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ അച്ചന്റെ ശുശ്രൂഷകളുടെ തുടർച്ചയായി യൂറോപ്പ് കേന്ദ്രീകരിച്ച് യുകെ യിൽ 2009 ൽ റവ.ഫാ. സോജി ഓലിക്കൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച കാത്തലിക് ബൈബിൾ കൺവെൻഷൻ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനുശേഷം സെപ്റ്റംബർ മാസത്തിൽ വീണ്ടും സ്ഥിരം വേദിയായ ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ പുനരാരംഭിക്കുന്നു . ലോക്ഡൗണിൽ ഓൺലൈനിലായിരുന്നു ഇതുവരെയും കൺവെൻഷൻ നടത്തപ്പെട്ടത്. ജപമാല രാഞ്ജിയുടെ മാധ്യസ്ഥം തേടി സെപ്റ്റംബർ മാസ കൺവെൻഷൻ 11 ന് വിവിധ ശുശ്രൂഷകളുമായി ബെഥേലിൽ നടക്കും. റവ.സേവ്യർ ഖാൻ വട്ടായിൽ സ്ഥാപിച്ച ഫാ സോജി ഓലിക്കലിലൂടെ യുകെ യിലും യൂറോപ്പിലും തുടക്കമിട്ട സെഹിയോൻ മിനിസ്ട്രിയിലൂടെ സവിശേഷമായ യൂറോപ്യൻ സംസ്കാരത്തിൽ യേശുവിനെ രക്ഷകനും നാഥനുമായി ആയിരങ്ങൾ കണ്ടെത്തുവാൻ ഇടയാക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ വീണ്ടും ബെഥേലിൽ നടക്കുമ്പോൾ യുകെയുടെ വിവിധ ദേശങ്ങളിൽ പ്രാർത്ഥനാപൂർവ്വമായ ഒരുക്കങ്ങൾ നടന്നുവരികയാണ് . കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി വിവിധ ഭാഷാ ദേശക്കാരായ അനേകർ എത്തിച്ചേരുന്ന കൺവെൻഷനായി പ്രശസ്‌ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ വൻ ഒരുക്കങ്ങൾ നടന്നുവരികയാണ്. കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും കൺവെൻഷനിൽ ഉണ്ടായിരിക്കും. കുമ്പസാരം , സ്പിരിച്വൽ ഷെയറിംങ് , എന്നിവയും മലയാളം , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നടക്കുന്നതാണ്. അത്ഭുതകരമായ വിടുതലും ജീവിത നവീകരണവും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് , ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന വി. കുർബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. ➤ കൂടുതൽ വിവരങ്ങൾക്ക്: * ജോൺസൺ ‭+44 7506 810177‬ * അനീഷ് ‭07760 254700‬ * ബിജുമോൻ മാത്യു ‭07515 368239‬ ➤യുകെയിലെ വിവിധ ദേശങ്ങളിൽ നിന്നായി കൺവെൻഷനിലേക്ക്‌ ഏർപ്പെടുത്തിയിരിക്കുന്ന കോച്ചുകളെയും മറ്റ് വാഹനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾക്ക്: * ബിജു എബ്രഹാം 07859 890267 * ജോബി ഫ്രാൻസിസ് 07588 809478
Image: /content_image/Events/Events-2021-08-18-16:29:36.jpg
Keywords: യു‌കെ‌, സെഹിയോ
Content: 17016
Category: 10
Sub Category:
Heading: സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ ജസ്ന ഗോര മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചത് 40,000 വിശ്വാസികള്‍
Content: സെസ്റ്റോച്ചോവ: പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനോട് അനുബന്ധിച്ച് ഓഗസ്റ്റ് 15ന് പോളണ്ടിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ സെസ്റ്റോച്ചോവയിലെ ‘ജസ്ന ഗോര’ മരിയന്‍ ദേവാലയത്തിലെത്തിയത് നാല്‍പ്പതിനായിരത്തോളം തീര്‍ത്ഥാടകര്‍. വിവിധ സ്ഥലങ്ങളില്‍ നിന്നു ആരംഭിച്ച 63 തീര്‍ത്ഥാടനങ്ങളിലൂടെയാണ് ഇത്രയും വിശ്വാസികള്‍ ദേവാലയത്തില്‍ എത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ പാലിച്ചായിരുന്നു ഇക്കൊല്ലത്തെ തീര്‍ത്ഥാടനം. റാഡോം രൂപതയുടെ നാല്‍പ്പത്തിമൂന്നാമത് കാല്‍നട തീര്‍ത്ഥാടനത്തില്‍ റാഡോം ബിഷപ്പ് മോണ്‍. മാരെക് സോളാര്‍സിക്കും പങ്കെടുത്തിരിന്നു.

Abp Wacław Depo na #JasnaGóra mówił o mrzonkach człowieka o świecie bez nieba i piekła, granic między dobrem i złem, bez religii i Ojczyzny i pytał: "czy świat naprawdę będzie lepszy, gdy staniemy się ludźmi bez granic, bez ojczyzn, kultur, tradycji a nade wszystko bez Boga?”. pic.twitter.com/uyrxyKR0Eb
— JasnaGoraNews (@JasnaGoraNews) August 15, 2021

വൈദികരും സന്യസ്തരും അത്മായരും ഉള്‍പ്പെടുന്ന സമൂഹത്തിന്റെ വിവിധ തുറകളിലും വിവിധ പ്രായത്തിലുമുള്ള നിരവധി തീര്‍ത്ഥാടക സംഘങ്ങളാണ് ഈ വര്‍ഷം മെയ് മാസത്തിനും ഓഗസ്റ്റ് പകുതിക്കും ഇടയിലായി തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചതെന്നു ജസ്ന ഗോര പ്രസ്സ് ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 133 കാല്‍നട തീര്‍ത്ഥാടക സംഘവും 185 സൈക്കിള്‍ തീര്‍ത്ഥാടക സംഘവും, ഓട്ടക്കാരുടെ 13 സംഘവും, കുതിരപ്പുറത്തെത്തിയ ഒരു സംഘവും ഇതില്‍ ഉള്‍പ്പെടുന്നു. യൂറോപ്യന്‍ തീര്‍ത്ഥാടകരില്‍ 20 ശതമാനവും പോളണ്ട് സ്വദേശികള്‍ തന്നെയാണെന്നും ബാക്കിയുള്ളവരില്‍ 5 ശതമാനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നുമാണ് പ്രസ്സ് ഓഫീസിന്റെ കണക്കുകള്‍ പറയുന്നത്.

Od #MatkaBoża do św. Józefa - pątnicy z @Diecezja_Kalisz wyruszyli w drogę powrotną do domu. - Musimy wrócić z krzyżem, który zobowiązaliśmy się nieść - mówili. W sumie na szlak wyruszyło ponad 130 osób. Pielgrzymi są jedną z nielicznych grup, które z #JasnaGóra wracają pieszo. pic.twitter.com/FfO78F2F1w
— JasnaGoraNews (@JasnaGoraNews) August 16, 2021

മരിയന്‍ തീര്‍ത്ഥാടനത്തോടുള്ള പോളിഷ് കത്തോലിക്കരുടെ വലിയ ആഗ്രഹത്തെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന്‍ നിരീക്ഷിക്കപ്പെടുന്നു. സെസ്റ്റോച്ചോവയില്‍ നടന്ന ലോക യുവജന ദിനത്തിന്റെ മുപ്പതാമത് വാര്‍ഷിക നന്ദി പ്രകാശനമെന്ന പ്രത്യേകത കൂടി ഇക്കൊല്ലത്തിന്റെ തീര്‍ത്ഥാടനത്തിനുണ്ട്. ഇതിനുപുറമേ, മദര്‍ എല്‍സ്ബിയറ്റ റോസാ ക്സാക്കാക്കൊപ്പം ഈ വരുന്ന സെപ്റ്റംബര്‍ 12ന് പോളിഷ് കര്‍ദ്ദിനാള്‍ സ്റ്റെഫാന്‍ വിസിന്‍സ്കി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നതും കണക്കിലെടുത്തായിരുന്നു ഇക്കൊല്ലത്തെ തീര്‍ത്ഥാടനം.

#PolskaPielgrzymuje odbywało się zgodnie z wytycznymi GIS. Wszystkie grupy bezpiecznie dotarły na #JasnaGóhttps://t.co/VlCKnWNoNk uroczystość Wniebowzięcia NMP przyszły 63 #pielgrzymka a w nich 39 tys. pątników. Od maja do dziś dotarły 133 grupy pieszo,185 na rowerach, 13 biegiem pic.twitter.com/SJWKUJJYWJ
— JasnaGoraNews (@JasnaGoraNews) August 14, 2021

വിശുദ്ധ ലൂക്ക വരച്ചതായി കരുതപ്പെടുന്ന 'ഔര്‍ ലേഡി ഓഫ് സെസ്റ്റോചോവ' അഥവാ 'ബ്ലാക്ക് മഡോണ' ചിത്രം സ്ഥിതി ചെയ്യുന്ന ദേവാലയമാണ് ‘ജസ്‌ന ഗോറെ’. ഇവിടെ സൂക്ഷിച്ചിരിക്കുന്ന നാലടി പൊക്കമുള്ള പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രത്തെ രാജ്യം ഏറെ ആദരവോടെയാണ് ഇന്നും കാണുന്നത്. 1652-ല്‍ പോളണ്ടിന്റെ രാജാവായിരുന്ന ജോണ്‍ രണ്ടാമന്‍ കാസിമിര്‍ രാജ്യത്തിന്റെ രാജ്ഞിയായി ദൈവമാതാവിനെ പ്രഖ്യാപിക്കുകയും, ബ്ലാക്ക് മഡോണ രൂപത്തിന് പ്രത്യേക പ്രാധാന്യം നല്‍കുകയും ചെയ്തിരിന്നു. 1717 സെപ്റ്റംബര്‍ എട്ടാം തീയതി ക്ലെമന്റ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ് മാതാവിന്റെ ചിത്രത്തെ കാനോനികമായ കിരീടധാരണത്തിലേക്ക് ഉയര്‍ത്തിയത്. റോമിന് പുറത്ത് ആദ്യമായി നടന്ന ആ ചടങ്ങില്‍ ഏതാണ്ട് രണ്ടു ലക്ഷത്തോളം വിശ്വാസികളാണ് അന്നു പങ്കെടുത്തത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-18-17:25:38.jpg
Keywords: തീര്‍ത്ഥാ
Content: 17017
Category: 1
Sub Category:
Heading: അഫ്ഗാന്‍ ജനതയുടെ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ് മിലിട്ടറി മെത്രാപ്പോലീത്ത
Content: വാഷിംഗ്‌ടണ്‍ ഡി.സി: മത തീവ്രവാദ ഭരണത്തിന്‍ കീഴിലാകുവാന്‍ പോകുന്ന അഫ്ഗാന്‍ ജനതയുടെ അവസ്ഥയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് യുഎസ് മിലിട്ടറി സര്‍വീസസ് മെത്രാപ്പോലീത്ത തിമോത്തി ബ്രോഗ്ലിയോ. രാജ്യത്തെ ജനങ്ങളുടെ മാനുഷികാന്തസ്സ് ബഹുമാനിക്കപ്പെടേണ്ടതാണെന്നും അഫ്ഗാനിസ്ഥാന്റെ പതനവും തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ പലായനവും ആശങ്കക്ക് കാരണമായിട്ടുണ്ടെന്നും, മനുഷ്യാവകാശങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകളുടേയും, പെണ്‍കുട്ടികളുടേയും നിഷേധിക്കപ്പെടുവാന്‍ സാധ്യതയുണ്ടെന്നും രണ്ടു പ്രാവശ്യം അഫ്ഗാന്‍ സന്ദര്‍ശിച്ചിട്ടുള്ള ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു. അഫ്ഗാന്‍ ജനതയ്ക്കു സുസ്ഥിരതയും, സമാധാനവും കൊണ്ടുവരുന്നതിനായി ജീവന്‍ പോലും നഷ്ടപ്പെടാവുന്ന ത്യാഗങ്ങള്‍ സഹിക്കുന്ന സായുധ സേനാംഗങ്ങളെ കുറിച്ചുള്ള തന്റെ മതിപ്പ് ശരിവെക്കുന്നതായിരുന്നു അഫ്ഗാനില്‍ താന്‍ നടത്തിയ രണ്ടു സന്ദര്‍ശനങ്ങളുമെന്നും മെത്രാപ്പോലീത്തയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. അഫ്ഗാന്‍ ജനതക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, അവിടെ നടന്നു കൊണ്ടിരിക്കുന്ന സഹായ പ്രവര്‍ത്തനങ്ങളെ പ്രത്യേകിച്ച് ക്രൈസ്തവ സന്നദ്ധ സംഘടനകള്‍ വഴിയുള്ള പ്രവര്‍ത്തങ്ങളെ പിന്തുണക്കുവാനും മാത്രമേ ഈ അവസരത്തില്‍ കഴിയുകയുള്ളൂ. അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴും അഭയാര്‍ത്ഥികളുടെ പ്രതിരോധത്തിനും രാജ്യത്തിന്റെ സ്വത്തുവകകളുടെ സംരക്ഷണത്തിനായും നിലകൊള്ളുന്ന അമേരിക്കന്‍ സായുധ സേനാംഗങ്ങളുടെ കാര്യത്തില്‍ തനിക്ക് കടുത്ത ആശങ്കയുണ്ട്. രാജ്യം വിട്ടുപോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അക്രമങ്ങള്‍ കൂടാതെ സുരക്ഷിതമായും സമാധാനപരമായും രാജ്യം വിട്ടുപോകാന്‍ കഴിയട്ടേ എന്ന പ്രാര്‍ത്ഥനയോടെയാണ് മെത്രാപ്പോലീത്തയുടെ പ്രസ്താവന അവസാനിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നവർക്കും അവരുടെ ആശ്രിതർക്കും കത്തോലിക്കാ സഭയുടെ ഇടയ ആത്മീയ സേവനങ്ങൾ നല്‍കുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ടതാണ് യു‌എസ് മിലിട്ടറി ഓർഡിനേറിയറ്റ്. സൈനിക നാവിക വ്യോമസേനകള്‍ തുടങ്ങീ എല്ലാ മേഖലകളിലെയും സേനകള്‍ക്ക് മിലിട്ടറി ഓർഡിനേറിയറ്റ് അജപാലക ശുശ്രൂഷ ലഭ്യമാക്കുന്നുണ്ട്. ശുശ്രൂഷയുടെ ഭാഗമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ രണ്ടു തവണ അഫ്ഗാനിസ്ഥാനില്‍ ഇടയ സന്ദര്‍ശനം നടത്തിയിരിന്നു. അതേസമയം അഫ്ഗാനിസ്ഥാനിലെ അരക്ഷിതാവസ്ഥയില്‍ യു‌എസ് മെത്രാന്‍ സമിതി പ്രാര്‍ത്ഥനാഹ്വാനം നടത്തി. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടരാമെന്നും, സമാധാനത്തിനായി നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാമെന്നും അമേരിക്കന്‍ മെത്രാന്‍ സമിതി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-18-19:13:15.jpg
Keywords: അഫ്ഗാ
Content: 17018
Category: 22
Sub Category:
Heading: ഭയപ്പെടേണ്ടതില്ല യൗസേപ്പിതാവ് നമ്മോടൊപ്പമുണ്ട്
Content: പത്തൊമ്പതാം നൂറ്റാണ്ടിലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏറ്റവും വലിയ അപ്പസ്തോലയെന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ വിശേഷിപ്പിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ വാഴ്ത്തപ്പെട്ട പെത്രായാണ് 1845-1906 (Petra of St Joseph) ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. പെത്രായുടെ ജ്ഞാനസ്നാന നാമം അന്ന ജോസഫാ എന്നായിരുന്നു. ഉപേക്ഷിക്കപ്പെട്ടവരുടെ അമ്മമാരുടെ (Congregation of the Mothers of Abandoned ) എന്ന പേരിൽ ഒരു സമർപ്പിത സമൂഹത്തിനു 1883 ൽ അവൾ രൂപം നൽകി. വിശുദ്ധ യൗസേപ്പിതാവിനോടുള്ള അഗാധമായ അവൾ സ്ഥാപിച്ച എല്ലാ ഭവനങ്ങളിലും ചാപ്പലുകളിലും നമുക്കു കാണാൻ കഴിയും, പ്രത്യേകിച്ച് സെപ് യിനിലെ ബാഴ്സലോണയിലെ മലമുകളിൽ നിർമ്മിച്ച വിശുദ്ധ യൗസേപ്പിൻ്റെ നാമത്തിലുള്ള രാജകീയ ദൈവാലയം (The Royal of Saint Joseph of the Mountain) ഇതിനു മകുടോദാഹരണമാണ്. "ശാന്തമായിരിക്കുക ഭയപ്പെടേണ്ടതില്ല കാരണം യൗസേപ്പിതാവ് നമ്മോടൊപ്പമുണ്ട് അവൻ നമ്മളെ സഹായിക്കും." എന്നു കൂടെക്കൂടെ മദർ തൻ്റെ സഹോദരിമാരെ ധൈര്യപ്പെടുത്തുമായിരുന്നു. 1994 ഒക്ടോബർ പതിനാറാം തീയതി മദർ പെത്രോയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചുകൊണ്ടു ജോൺ പോൾ രണ്ടാമൻ പാപ്പ ഇപ്രകാരം പറഞ്ഞു: "നമ്മൾ വിശുദ്ധ യൗസേപ്പിൻ്റെ കാലത്താണ് എത്തിയിരിക്കുന്നത്, മറിയത്തിൻ്റെ ഏറ്റവും നിർമ്മലനായ ജീവിത പങ്കാളിയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നത് അവൾക്കു കൂടുതൽ സന്തോഷം നൽകുമെന്ന് എനിക്കറിയാം." യൗസേപ്പിതാവിന്റെ വർഷത്തിൽ യൗസേപ്പിതാവിനൊപ്പം നടന്ന് ഭയത്തെ നമുക്കു ദൂരെയകറ്റാം.
Image: /content_image/SeasonalReflections/SeasonalReflections-2021-08-18-19:50:19.jpg
Keywords: ജോസഫ, യൗസേ
Content: 17019
Category: 1
Sub Category:
Heading: 'ഞങ്ങള്‍ തുടച്ചുനീക്കപ്പെട്ടേക്കാം': നിലനില്‍പ്പ് ആശങ്കാജനകമെന്നു അഫ്ഗാനിലെ ക്രൈസ്തവര്‍; ഭീഷണി കനക്കുന്നു
Content: കാബൂള്‍: ഇസ്ലാം മതതീവ്രവാദികളായ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണ്ണമായും കൈയടക്കിയതോടെ ജീവിതം മുന്നോട്ടെന്തെന്ന് അറിയാതെ ക്രൈസ്തവ സമൂഹം. തീവ്രവാദികള്‍ എല്ലാ മേഖലകളിലും സാന്നിധ്യമുറപ്പിച്ചതോടെ ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിലാണ് കഴിയുന്നത്. ക്രൈസ്തവരെ ഭീഷണിപ്പെടുത്തി ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 'നിങ്ങളെത്തേടി വരും'' എന്ന രീതിയിലുള്ള സന്ദേശങ്ങളാണ് അജ്ഞാതര്‍ മുഴക്കി കൊണ്ടിരിക്കുന്നത്. തങ്ങള്‍ ഉന്മൂലനം ഭയക്കുന്നുവെന്നും താലിബാൻ അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യൻ ജനസംഖ്യ ഇല്ലാതാക്കാൻ പോകുന്നുവെന്നും അഫ്ഗാനിലെ ഹെറാത് നഗരത്തില്‍ താമസിക്കുന്ന ഹമീദ് (സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ യഥാര്‍ത്ഥ പേരല്ല) എന്ന ക്രൈസ്തവ വിശ്വാസി അമേരിക്ക ആസ്ഥാനമായ സിബിഎൻ ന്യൂസിനോട് പറഞ്ഞു. ജനങ്ങള്‍ക്കു തുല്യത ഉറപ്പാക്കുമെന്ന താലിബാന്‍ അവകാശവാദങ്ങളില്‍ സംശയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയില്‍ ക്രൈസ്തവര്‍ രാജ്യത്തു നിലനില്‍ക്കുന്നുണ്ടെന്നും താലിബാന്‍ അധിനിവേശത്തോടെ മൂന്നു നഗരങ്ങളിലെ ക്രൈസ്തവരുമായുള്ള ബന്ധം നഷ്ട്ടമായെന്നും അദ്ദേഹം വെളിപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരിലെ ഭൂരിഭാഗവും ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണ്. ഇസ്ലാം മതത്തില്‍നിന്നു ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് വലിയ കുറ്റമായാണു അഫ്ഗാനില്‍ കണക്കാക്കുന്നത്. ഇതിനാല്‍ തന്നെ തീവ്രഇസ്ലാമിക നിലപാടു പിന്തുടരുന്ന താലിബാന്‍ തീവ്രവാദികള്‍ക്ക് ക്രൈസ്തവര്‍ ശത്രുക്കളാണ്. ഈ സാഹചര്യത്തില്‍ ആശങ്കയേറുകയാണ്. അതേസമയം താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചതിനുശേഷം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ കുട്ടികളുടെയും സ്ത്രീകളുടെയും കാര്യത്തില്‍ കടുത്ത ഭീതി നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ബുര്‍ഖ ധരിക്കാത്തതിനെ തുടര്‍ന്നു ഒരു സ്ത്രീയെ താലിബാന്‍ തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയിരിന്നു. പെണ്‍കുട്ടികളെ ബലമായി പിടിച്ചുക്കൊണ്ടു പോയി വിവാഹം ചെയ്യുന്നതും ആണ്‍കുട്ടികളെ താലിബാന്‍ സംഘത്തില്‍ ചേര്‍ക്കുന്നതുമായ സംഭവങ്ങള്‍ ഓരോ മണിക്കൂറിലും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഇത് ക്രൈസ്തവ സമൂഹത്തില്‍ ഉയര്‍ത്തുന്ന ആശങ്ക വളരെ വലുതാണ്. #{blue->none->b->നമ്മുടെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാം/ ‍}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-19-10:13:30.jpg
Keywords: അഫ്ഗാ
Content: 17020
Category: 18
Sub Category:
Heading: 'ക്രൈസ്തവരുള്‍പ്പെടെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും തുല്യനീതി നടപ്പിലാക്കണം'
Content: കോട്ടയം: ഏതാനും സ്‌കോളര്‍ഷിപ്പുകളില്‍ മാത്രം ഒതുങ്ങുന്നതല്ല സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളെന്നും സര്‍ക്കാര്‍ ഖജനാവിലെ ഫണ്ടുപയോഗിച്ച് ന്യൂനപക്ഷ ക്ഷേമവകുപ്പിലൂടെ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളിലും ക്രൈസ്തവരുള്‍പ്പെടെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും തുല്യനീതി നടപ്പിലാക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോടതിവിധിയെത്തുടര്‍ന്ന് ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം പരിഹരിച്ചുവെന്ന് നടത്തുന്ന ആസൂത്രിതമായ പ്രചാരണവും അടിസ്ഥാനമില്ലാത്തതാണ്. സ്‌കോളര്‍ഷിപ്പുകൂടാതെ ഒട്ടേറെ പദ്ധതികള്‍ ന്യൂനപക്ഷങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതികളിലെല്ലാം കടുത്ത വിവേചനമാണു കാലങ്ങളായി െ്രെകസ്തവര്‍ നേരിടുന്നത്. ന്യൂനപക്ഷ കമ്മീഷന്‍, ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍, ന്യൂനപക്ഷ ഡയറക്ടറേറ്റ് എന്നിവ കൂടാതെ വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ നടത്തിപ്പു സമിതികളിലും െ്രെകസ്തവര്‍ പുറന്തള്ളപ്പെട്ടിരിക്കുന്ന സാഹചര്യമിപ്പോഴും തുടരുന്നു. കേന്ദ്രസര്‍ക്കാര്‍ ഫണ്ടിലൂടെ സംസ്ഥാനത്തു നടപ്പിലാക്കുന്ന പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം ഉള്‍പ്പെടെയുള്ള പദ്ധതികളിലും ക്രൈസ്തവരെ പരിപൂര്‍ണമായി ഒഴിവാക്കിയിരിക്കുന്നതിനും നീതീകരണമില്ല. ന്യൂനപക്ഷ കമ്മീഷന്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്‌പോള്‍ സര്‍ക്കാര്‍ അടിയന്തര തിരുത്തലുകള്‍ക്ക് തയാറാകണം. കേന്ദ്രസര്‍ക്കാര്‍ നേരിട്ടു നടത്തുന്ന പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പുകളുടെ അനുപാതം സംസ്ഥാന സര്‍ക്കാര്‍ മാതൃകയാക്കണം. അയല്‍സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ക്രൈസ്തവര്‍ക്കായി നടത്തുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പഠനവിഷയമാക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2021-08-19-11:44:54.jpg
Keywords: ക്രൈസ്തവ
Content: 17021
Category: 18
Sub Category:
Heading: കത്തോലിക്ക സഭയ്ക്കുനേരേ അപകടകരമായ ഗൂഢാലോചനകള്‍ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ടെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Content: കൊച്ചി: സമീപകാലത്ത് കത്തോലിക്ക സഭയ്ക്കുനേരേ അപകടകരമായ ഗൂഢാലോചനകള്‍ മാധ്യമങ്ങളിലൂടെ നടക്കുന്നുവെന്നും സമൂഹം ഇതില്‍ ജാഗ്രത പാലിക്കണമെന്നും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളിലൂടെ ചില കേന്ദ്രങ്ങള്‍ തങ്ങളുടെ രഹസ്യ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. സിനിമകളിലൂടെയും നവ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ആസൂത്രിതമായി വിശ്വാസവിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നു. ചാനല്‍ ചര്‍ച്ചകളില്‍ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടര്‍ച്ചയായി ഏകപക്ഷീയമായി അവതരിപ്പിച്ച് നിക്ഷിപ്ത താത്പര്യങ്ങള്‍ അടിച്ചേല്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വിശ്വാസത്തെ അവഹേളിക്കുന്ന ചിത്രീകരണങ്ങള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സിനിമകളിലൂടെ അവതരിപ്പിക്കുന്നത് ഒരു സമൂഹത്തെ വ്രണപ്പെടുത്തുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. നവ മാധ്യമങ്ങളിലൂടെ സംഘടിതമായി ചില വ്യക്തികള്‍ വ്യാജ മേല്‍വിലാസത്തില്‍ പോലും സഭയുടെ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്നതും ഗൂഢാലോചനകളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങള്‍ അര്‍ഹമായ രീതിയില്‍ ക്രൈസ്തവ സമുദായത്തിന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നു ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണത്തില്‍ ആവശ്യപ്പെട്ടു. ആരുടെയും അവകാശങ്ങള്‍ ഹനിക്കാതെ സമുദായത്തിന് അര്‍ഹമായത് ലഭ്യമാക്കണം. ഈശോ എന്ന പേരില്‍ സിനിമ നിര്‍മിച്ച് പോസ്റ്ററുകളിലൂടെ നടത്തുന്ന ചിത്രീകരണങ്ങള്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് കര്‍മപദ്ധതികള്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ അവതരിപ്പിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, ഫാ. വര്‍ഗീസ് കുത്തൂര്‍, വൈസ് പ്രസിഡന്റ് ഡോ. ജോസുകുട്ടി ഒഴുകയില്‍, അഡ്വ. പി.ടി. ചാക്കോ, ടെസി ബിജു, രാജേഷ് ജോണ്‍, സെക്രട്ടറി ബെന്നി ആന്റണി എന്നിവര്‍ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കി.
Image: /content_image/India/India-2021-08-19-12:11:42.jpg
Keywords: താഴ
Content: 17022
Category: 1
Sub Category:
Heading: താലിബാനില്‍ നിന്നും രക്ഷപ്പെടാൻ മാർപാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ച് അഫ്ഗാനിലെ ക്രൈസ്തവ കുടുംബം
Content: റോം/ കാബൂള്‍: താലിബാന്റെ ക്രൂര ഭരണത്തിൽ നിന്നും രക്ഷപ്പെടാൻ ഫ്രാൻസിസ് മാർപാപ്പയോട് സഹായം തേടിയുള്ള അഫ്ഗാനിസ്ഥാനിലെ ഒരു ക്രൈസ്തവ കുടുംബത്തെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നു. ഇറ്റലിയിലെ റോമിൽ ജീവിക്കുന്ന അലി എഹ്സാനി എന്ന ക്രൈസ്തവ വിശ്വാസിയായ അഫ്ഗാൻ വംശജനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാപ്പയോട് അഫ്ഗാൻ കുടുംബം സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള കത്ത് അലിയുടെ കൈവശമുണ്ട്. ഇത് എങ്ങനെയെങ്കിലും മാർപാപ്പയുടെ കൈവശം എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹമിപ്പോൾ. 1989ൽ കാബൂളിൽ ജനിച്ച അലിയുടെ മാതാപിതാക്കളെ താലിബാൻ ഭീകരർ വധിച്ചതിനെ തുടർന്ന് സഹോദരനോടൊപ്പം അലി രക്ഷപ്പെടുകയായിരുന്നു. 2015ൽ അദ്ദേഹം റോമിലെ ഒരു സർവകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദം എടുത്തു. ഇതിനുശേഷം മാതൃരാജ്യത്തെ ക്രൈസ്തവ വിശ്വാസികളെ സഹായിക്കുക എന്ന ദൗത്യവുമായി അലി മുന്നോട്ടുപോവുകയായിരുന്നു. ഇതിനിടെ ഒരു അഫ്ഗാൻ പൗരനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ ക്ലേശം അനുഭവിക്കുന്ന ക്രൈസ്തവ കുടുംബത്തെപ്പറ്റി അലി മനസ്സിലാക്കുകയും അവരുമായി ബന്ധപ്പെടുകയും ചെയ്തു. മൂന്നുമാസം മുന്‍പാണ് താനുമായി ബന്ധമുള്ള അഫ്ഗാനിസ്ഥാനിലെ കുടുംബം കത്തോലിക്കാ വിശ്വാസികളാണെന്ന് അലിക്ക് മനസ്സിലായത്. അവർക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അവസരം ഇല്ലാത്തതിനാൽ, ഇറ്റലിയിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധകുർബാന ഓൺലൈനിൽ കാണാൻ അദ്ദേഹം അവസരം ഒരുക്കിക്കൊടുത്തു. എന്നാൽ ഇത് പിന്നീട് അയൽക്കാർ മനസ്സിലാക്കുകയും, അവരുടെ കുടുംബം അവിടെ നിന്ന് പലായനം ചെയ്യേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്തു. ക്രൈസ്തവവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് നിയമംമൂലം അഫ്ഗാനിസ്ഥാനിൽ ശിക്ഷാര്‍ഹമാണ്. ഇതേതുടര്‍ന്നു കുടുംബനാഥൻ ആറു ദിവസങ്ങൾക്ക് മുമ്പാണ് പിടിയിലായത്. മറ്റുള്ള കുടുംബാംഗങ്ങൾക്ക് അദ്ദേഹമിപ്പോൾ എവിടെയുണ്ടെന്ന് വ്യക്തതയില്ല. ക്രൈസ്തവ കുടുംബങ്ങൾ എവിടെയെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു താലിബാൻകാർ ഇപ്പോൾ വീടുകൾ കയറിയിറങ്ങുകയാണെന്ന് ഈ കുടുംബം അലിയെ അറിയിച്ചിരിന്നു. ഇതിനുശേഷം തനിക്ക് ശരിക്കും ഉറങ്ങാൻ പോലും സാധിച്ചിട്ടില്ലായെന്ന് അലി വെളിപ്പെടുത്തി. ഇറ്റാലിയൻ സർക്കാർ തങ്ങളുടെ പൗരന്മാരെ അടക്കം തിരികെ കൊണ്ടുവരാൻ നടത്തുന്ന പദ്ധതിയിൽ അവരെ കൂടി ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് അലി ഇപ്പോൾ. ഒപ്പം പാപ്പയുടെ ശ്രദ്ധയില്‍പ്പെടുത്തുവാനുള്ള ശ്രമവും. താലിബാൻ കാബൂൾ പിടിച്ചടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പ അഫ്ഗാൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-19-13:03:25.jpg
Keywords: താലിബാ