category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദക്ഷിണ സുഡാനില്‍ രണ്ടു കത്തോലിക്ക സന്യാസിനികള്‍ കൊല്ലപ്പെട്ടു: ദുഃഖം പ്രകടിപ്പിച്ച് പാപ്പ
Contentജുബ: ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനിലെ ജുബയില്‍ ആയുധധാരികൾ നടത്തിയ ആക്രമണത്തില്‍ രണ്ടു കത്തോലിക്ക സന്യാസിനികള്‍ കൊല്ലപ്പെട്ടു. സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് എന്ന കോൺഗ്രിഗേഷന്‍ അംഗങ്ങളായ സിസ്റ്റർ മേരി അബടും സിസ്റ്റർ റെജീന റോബയുമാണ് കൊല്ലപ്പെട്ടത്. ടോറിറ്റ് രൂപതയിലെ ഒരു ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം മിനിബസിൽ രാജ്യ തലസ്ഥാനമായ ജുബയിലേക്ക് മടങ്ങുമ്പോള്‍ നിമുലെ റോഡിൽവെച്ചാണ് ആക്രമണം ഉണ്ടായത്. ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കന്യാസ്ത്രീകളുടെ ആകസ്മികമായ വേര്‍പാടില്‍ ജൂബ അതിരൂപത അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അതിരൂപതയുടെ കീഴിലുള്ള സെമിനാരികൾ, സർവകലാശാലകൾ, കോളേജുകൾ, നഴ്സറികൾ, കത്തോലിക്കാ സ്കൂളുകൾ എന്നിവ ആഗസ്റ്റ് 23 തിങ്കളാഴ്ച വരെ അടച്ചിടുമെന്ന് സഭാനേതൃത്വം വ്യക്തമാക്കി. ഇരുവരുടെയും മൃതസംസ്കാരം ഓഗസ്റ്റ് 20 വെള്ളിയാഴ്ച ജുബയിലെ സെന്റ് തെരേസ കത്തീഡ്രൽ ദേവാലയത്തില്‍ നടക്കും. അതേസമയം സന്യാസിനികളുടെ കൊലപാതകത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. സന്യാസിനികളുടെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നും സന്യസ്തരുടെ നിത്യരക്ഷയ്ക്കും അവരുടെ വേര്‍പാടില്‍ വേദനിക്കുന്നവരുടെ ആശ്വാസത്തിനുമായി പ്രാര്‍ത്ഥനകള്‍ നേരുന്നുവെന്നും പ്രദേശത്ത് സമാധാനവും ഐക്യവും സുരക്ഷയും ഉണ്ടാകുന്നതിന് ഇവരുടെ ജീവത്യാഗമെങ്കിലും കാരണമാകട്ടെയെന്നും സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയാത്രോ പരോളിന്‍ വഴി അയച്ച ടെലഗ്രാം സന്ദേശത്തില്‍ പാപ്പ കുറിച്ചു. കൊല്ലപ്പെട്ട സിസ്റ്റർ മേരി അബടും സന്യാസ സമൂഹത്തിന്റെ മുന്‍ സുപ്പീരിയർ ജനറലായിരിന്നു. നിലവില്‍ ജുബയിലെ ഓർഡറിന്റെ ഒരു സ്കൂളിൽ ഹെഡ്മിസ്ട്രസ് ആയി സേവനാം ചെയ്യുകയായിരിന്നു. സിസ്റ്റര്‍ റോബ വാവിലെ ഒരു നഴ്സ് ട്രെയിനിംഗ് സ്കൂളിന്റെ ടൂട്ടറും അഡ്മിനിസ്ട്രേറ്ററുമായി സേവനമനുഷ്ഠിക്കുകയായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-18 15:35:00
Keywordsപാപ്പ, സുഡാ
Created Date2021-08-18 15:44:02