Content | വാഷിംഗ്‌ടണ്‍ ഡി.സി: മത തീവ്രവാദ ഭരണത്തിന്‍ കീഴിലാകുവാന്‍ പോകുന്ന അഫ്ഗാന്‍ ജനതയുടെ അവസ്ഥയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് യുഎസ് മിലിട്ടറി സര്‍വീസസ് മെത്രാപ്പോലീത്ത തിമോത്തി ബ്രോഗ്ലിയോ. രാജ്യത്തെ ജനങ്ങളുടെ മാനുഷികാന്തസ്സ് ബഹുമാനിക്കപ്പെടേണ്ടതാണെന്നും അഫ്ഗാനിസ്ഥാന്റെ പതനവും തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ പലായനവും ആശങ്കക്ക് കാരണമായിട്ടുണ്ടെന്നും, മനുഷ്യാവകാശങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകളുടേയും, പെണ്‍കുട്ടികളുടേയും നിഷേധിക്കപ്പെടുവാന്‍ സാധ്യതയുണ്ടെന്നും രണ്ടു പ്രാവശ്യം അഫ്ഗാന്‍ സന്ദര്‍ശിച്ചിട്ടുള്ള ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു. അഫ്ഗാന്‍ ജനതയ്ക്കു സുസ്ഥിരതയും, സമാധാനവും കൊണ്ടുവരുന്നതിനായി ജീവന്‍ പോലും നഷ്ടപ്പെടാവുന്ന ത്യാഗങ്ങള്‍ സഹിക്കുന്ന സായുധ സേനാംഗങ്ങളെ കുറിച്ചുള്ള തന്റെ മതിപ്പ് ശരിവെക്കുന്നതായിരുന്നു അഫ്ഗാനില്‍ താന്‍ നടത്തിയ രണ്ടു സന്ദര്‍ശനങ്ങളുമെന്നും മെത്രാപ്പോലീത്തയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്.
അഫ്ഗാന്‍ ജനതക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, അവിടെ നടന്നു കൊണ്ടിരിക്കുന്ന സഹായ പ്രവര്‍ത്തനങ്ങളെ പ്രത്യേകിച്ച് ക്രൈസ്തവ സന്നദ്ധ സംഘടനകള്‍ വഴിയുള്ള പ്രവര്‍ത്തങ്ങളെ പിന്തുണക്കുവാനും മാത്രമേ ഈ അവസരത്തില്‍ കഴിയുകയുള്ളൂ. അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴും അഭയാര്‍ത്ഥികളുടെ പ്രതിരോധത്തിനും രാജ്യത്തിന്റെ സ്വത്തുവകകളുടെ സംരക്ഷണത്തിനായും നിലകൊള്ളുന്ന അമേരിക്കന്‍ സായുധ സേനാംഗങ്ങളുടെ കാര്യത്തില്‍ തനിക്ക് കടുത്ത ആശങ്കയുണ്ട്. രാജ്യം വിട്ടുപോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അക്രമങ്ങള്‍ കൂടാതെ സുരക്ഷിതമായും സമാധാനപരമായും രാജ്യം വിട്ടുപോകാന്‍ കഴിയട്ടേ എന്ന പ്രാര്‍ത്ഥനയോടെയാണ് മെത്രാപ്പോലീത്തയുടെ പ്രസ്താവന അവസാനിക്കുന്നത്.
അമേരിക്കൻ ഐക്യനാടുകളിലെ സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നവർക്കും അവരുടെ ആശ്രിതർക്കും കത്തോലിക്കാ സഭയുടെ ഇടയ ആത്മീയ സേവനങ്ങൾ നല്‍കുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ടതാണ് യുഎസ് മിലിട്ടറി ഓർഡിനേറിയറ്റ്. സൈനിക നാവിക വ്യോമസേനകള്‍ തുടങ്ങീ എല്ലാ മേഖലകളിലെയും സേനകള്‍ക്ക് മിലിട്ടറി ഓർഡിനേറിയറ്റ് അജപാലക ശുശ്രൂഷ ലഭ്യമാക്കുന്നുണ്ട്. ശുശ്രൂഷയുടെ ഭാഗമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ രണ്ടു തവണ അഫ്ഗാനിസ്ഥാനില്‍ ഇടയ സന്ദര്‍ശനം നടത്തിയിരിന്നു. അതേസമയം അഫ്ഗാനിസ്ഥാനിലെ അരക്ഷിതാവസ്ഥയില്‍ യുഎസ് മെത്രാന്‍ സമിതി പ്രാര്‍ത്ഥനാഹ്വാനം നടത്തി. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടരാമെന്നും, സമാധാനത്തിനായി നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാമെന്നും അമേരിക്കന്‍ മെത്രാന്‍ സമിതി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |