Contents

Displaying 16601-16610 of 25119 results.
Content: 16973
Category: 1
Sub Category:
Heading: താലിബാന്റെ ഭീകരത വ്യാപിക്കുന്നു: ഭാവി എന്താകുമെന്ന ആശങ്കയിൽ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവർ
Content: കാബൂള്‍/കാണ്ഡഹാർ: അമേരിക്കൻ സൈനികർ അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയതോടെ താലിബാൻ ഭീകരർ സുപ്രധാന പ്രദേശങ്ങൾ കീഴടക്കുന്നത് രാജ്യത്തെ ക്രൈസ്തവ വിശ്വാസികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. അമേരിക്കൻ സൈനികരുടെ പിന്മാറ്റം വലിയൊരു അരക്ഷിതാവസ്ഥയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. താലിബാന്റെ മുന്നേറ്റത്തെ തടയുന്നതിൽ അഫ്ഗാൻ സൈനികർ പരാജയപ്പെടുന്ന സാഹചര്യം ഉടലെടുത്തതോടെ ആഭ്യന്തര യുദ്ധത്തിലേക്കാണ് അഫ്ഗാനിസ്ഥാൻ ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ക്രൈസ്തവരുടെ അവസ്ഥ അതീവ ദയനീയമായ സാഹചര്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. നിലവില്‍ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവർ രഹസ്യമായിട്ടാണ് ആരാധനയ്ക്കായി ഒരുമിച്ച് കൂടാറുള്ളത്. രാജ്യത്തുള്ള ഏക കത്തോലിക്കാ ദേവാലയം ഇറ്റാലിയൻ എംബസിക്കുളളിൽ സ്ഥിതിചെയ്യുന്ന ദേവാലയമാണ്. കോവിഡ് വ്യാപന ഭീഷണിയെത്തുടർന്ന് അതും അടച്ചിട്ടിരിക്കുകയായിരുന്നു. പരസ്യമായുള്ള സുവിശേഷപ്രഘോഷണവും, ക്രൈസ്തവവിശ്വാസത്തിലേക്കുള്ള മതപരിവർത്തനവും 2004ലെ നിയമനിർമാണത്തിലൂടെ അഫ്ഗാൻ സർക്കാർ നിരോധിച്ചതിനെ തുടർന്നു ക്രൈസ്തവരുടെ ജീവിതം കൂടുതൽ ക്ലേശകരമായിരിന്നു. അതിനു മുന്‍പും നിരവധി പ്രതിസന്ധികൾ ക്രൈസ്തവർ അഭിമുഖീകരിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ മുഴുവൻ നിയന്ത്രണം താലിബാന്റെ കൈയിൽ ആയാൽ ക്രൈസ്തവരുടെ അവസ്ഥ അതിഭീകരമായ അവസ്ഥയിലേക്ക് മാറുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയി ക്രൂര പീഡനത്തിന് വിധേയമാക്കുന്നത് ഉള്‍പ്പെടെ നിരവധി പൈശാചിക ഇടപെടലുകളാണ് ഇസ്ലാമിക തീവ്രവാദ സംഘടനയായ താലിബാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരുടെ അവകാശങ്ങൾ ഹനിച്ചും രാജ്യത്തിന്റെ സന്തുലിതാവസ്ഥയ്ക്കു വലിയ പ്രഹരമേല്‍പ്പിച്ചും കൊണ്ടുള്ള താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ രൂക്ഷമായ വിധത്തില്‍ വ്യാപിക്കുകയാണ്. അതേസമയം അഫ്‌ഗാനിസ്ഥാന്റെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ പിടിച്ചടക്കിയെന്ന് താലിബാൻ ഇന്നലെ വ്യക്തമാക്കിയിരിന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 99% മുസ്ലിങ്ങളാണ്. 0.3% മാത്രമാണ് രാജ്യത്തെ ക്രൈസ്തവര്‍. അതേസമയം ഓരോ വര്‍ഷവും നൂറുക്കണക്കിന് ഇസ്ലാം മതസ്ഥര്‍ രഹസ്യമായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ പീഡനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-13-13:29:45.jpg
Keywords: താലിബാ, അഫ്ഗാ
Content: 16974
Category: 1
Sub Category:
Heading: താലിബാന്റെ ഭീകരത വ്യാപിക്കുന്നു: ഭാവി എന്താകുമെന്ന ആശങ്കയിൽ അഫ്ഗാനിലെ ക്രൈസ്തവർ
Content: കാബൂള്‍/കാണ്ഡഹാർ: അമേരിക്കൻ സൈനികർ അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയതോടെ താലിബാൻ ഭീകരർ സുപ്രധാന പ്രദേശങ്ങൾ കീഴടക്കുന്നത് രാജ്യത്തെ ക്രൈസ്തവ വിശ്വാസികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. അമേരിക്കൻ സൈനികരുടെ പിന്മാറ്റം വലിയൊരു അരക്ഷിതാവസ്ഥയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. താലിബാന്റെ മുന്നേറ്റത്തെ തടയുന്നതിൽ അഫ്ഗാൻ സൈനികർ പരാജയപ്പെടുന്ന സാഹചര്യം ഉടലെടുത്തതോടെ ആഭ്യന്തര യുദ്ധത്തിലേക്കാണ് അഫ്ഗാനിസ്ഥാൻ ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ക്രൈസ്തവരുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലായിരിക്കുകയാണ്. നിലവില്‍ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവർ രഹസ്യമായിട്ടാണ് ആരാധനയ്ക്കായി ഒരുമിച്ച് കൂടാറുള്ളത്. രാജ്യത്തുള്ള ഏക കത്തോലിക്കാ ദേവാലയം ഇറ്റാലിയൻ എംബസിക്കുളളിൽ സ്ഥിതിചെയ്യുന്ന ദേവാലയമാണ്. കോവിഡ് വ്യാപന ഭീഷണിയെത്തുടർന്ന് അതും അടച്ചിട്ടിരിക്കുകയായിരുന്നു. പരസ്യമായുള്ള സുവിശേഷപ്രഘോഷണവും, ക്രൈസ്തവവിശ്വാസത്തിലേക്കുള്ള മതപരിവർത്തനവും 2004ലെ നിയമനിർമാണത്തിലൂടെ അഫ്ഗാൻ സർക്കാർ നിരോധിച്ചതിനെ തുടർന്നു ക്രൈസ്തവരുടെ ജീവിതം കൂടുതൽ ക്ലേശകരമായിരിന്നു. അതിനു മുന്‍പും നിരവധി പ്രതിസന്ധികൾ ക്രൈസ്തവർ അഭിമുഖീകരിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ മുഴുവൻ നിയന്ത്രണം താലിബാന്റെ കൈയിൽ ആയാൽ ക്രൈസ്തവരുടെ അവസ്ഥ അതിഭീകരമായ അവസ്ഥയിലേക്ക് മാറുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയി ക്രൂര പീഡനത്തിന് വിധേയമാക്കുന്നത് ഉള്‍പ്പെടെ നിരവധി പൈശാചിക ഇടപെടലുകളാണ് ഇസ്ലാമിക തീവ്രവാദ സംഘടനയായ താലിബാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരുടെ അവകാശങ്ങൾ ഹനിച്ചും രാജ്യത്തിന്റെ സന്തുലിതാവസ്ഥയ്ക്കു വലിയ പ്രഹരമേല്‍പ്പിച്ചും കൊണ്ടുള്ള താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ രൂക്ഷമായ വിധത്തില്‍ വ്യാപിക്കുകയാണ്. അതേസമയം അഫ്‌ഗാനിസ്ഥാന്റെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ പിടിച്ചടക്കിയെന്ന് താലിബാൻ ഇന്നലെ വ്യക്തമാക്കിയിരിന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 99% മുസ്ലിങ്ങളാണ്. 0.3% മാത്രമാണ് രാജ്യത്തെ ക്രൈസ്തവര്‍. അതേസമയം ഓരോ വര്‍ഷവും നൂറുക്കണക്കിന് ഇസ്ലാം മതസ്ഥര്‍ രഹസ്യമായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ പീഡനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-13-13:30:58.jpg
Keywords: താലിബാ, അഫ്ഗാ
Content: 16975
Category: 10
Sub Category:
Heading: ഡൗണ്‍ സിന്‍ഡ്രോം, കുഞ്ഞിനെ ഉപേക്ഷിച്ചില്ലെങ്കില്‍ ബാധ്യതയെന്ന് ഡോക്ടര്‍മാര്‍: പ്രാര്‍ത്ഥനയോടെ സ്വീകരിച്ച കുഞ്ഞ് ഇന്ന് പൂര്‍ണ്ണ ആരോഗ്യവതി; ജീവന്റെ സാക്ഷ്യവുമായി മാധ്യമപ്രവര്‍ത്തകന്‍
Content: കൊച്ചി: ഗര്‍ഭഛിദ്ര അനുകൂല പ്രതികൂലവാദങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നതിനിടെ ശക്തമായ ജീവന്റെ സാക്ഷ്യവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍. 24 ന്യൂസ് റീജിയണല്‍ ബ്യൂറോ ചീഫ് ടോം കുര്യാക്കോസാണ് തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തില്‍ ശക്തമായ ജീവന്റെ സാക്ഷ്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ജീവിതപങ്കാളി ഗര്‍ഭിണിയായി അഞ്ചാം മാസത്തെ സ്കാനിംഗില്‍ കുഞ്ഞിന് ഡൗൺ സിൻഡ്രോമാണെന്നും ഉപേക്ഷിച്ചില്ലെങ്കില്‍ ബാധ്യതയായി മാറുമെന്ന്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതും എന്നാല്‍ ജീവന്റെ മൂല്യത്തെ മാനിച്ച് പ്രാര്‍ത്ഥനയോടെ കുഞ്ഞിനെ സ്വീകരിച്ചതും കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയായി പിറന്നതും അടക്കമുള്ള കാര്യങ്ങളാണ് ടോം തന്റെ പോസ്റ്റില്‍ വിവരിക്കുന്നത്. ജീവന്റെ മൂല്യം ഉയര്‍ത്തിക്കാട്ടിയുള്ള ബോളിവുഡ് ചിത്രം 'മിമി'യുടെ കഥ വിവരിച്ചുക്കൊണ്ടാണ് ഈ മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമ കഥയുടെ വെളിച്ചത്തില്‍ സ്വന്തം ജീവിതത്തിൽ നേരിട്ട അനുഭവം പങ്കുവയ്ക്കണമെന്ന് തോന്നിയെന്ന വാക്കുകളോടെയാണ് സ്വന്തം ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയും അതിനെ അടിയുറച്ച തീരുമാനവും പ്രാര്‍ത്ഥനയും കൊണ്ടും അതിജീവിച്ച സംഭവം അദ്ദേഹം വിവരിക്കുന്നത്. ഡൗൺ സിൻഡ്രോം ഉള്ള കുട്ടിയാണെങ്കിലും മനുഷ്യജീവനല്ലേ എന്ന തിരിച്ചറിവിൽ ഡോക്ടറോട് കാര്യം വ്യക്തമാക്കിയതടക്കമുള്ള കാര്യങ്ങള്‍ ഹൃദയസ്പര്‍ശിയായ രീതിയിലാണ് ടോം കുറിച്ചിരിക്കുന്നത്. തങ്ങളുടെ തീരുമാനത്തിന് പിന്നില്‍ ദൈവത്തിലുള്ള വിശ്വാസം, ഒരു കുഞ്ഞ് ജീവനെ നശിപ്പിക്കരുതെന്ന തോന്നല്‍, സഭ പകർന്നു നൽകിയ പാഠം എന്നിവയൊക്കെയാകാമെന്നും ടോം പറയുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന പേരില്‍ ജീവന്റെ മഹത്വത്തെ സംബന്ധിച്ചുള്ള കുറിപ്പ് ചോദ്യം ചെയ്യാന്‍ വരുന്നവര്‍ക്ക് ശക്തമായ താക്കീത് കൊടുത്തുക്കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്. മാധ്യമ പ്രവർത്തകർ പുരോഗമനവാദികളല്ലേ, ഇത്തരം വിശ്വാസപ്രമാണങ്ങളെ കൂട്ടുപിടിക്കാമോ എന്ന് ഉള്ളിൽ ചോദിക്കുന്നവരോട് മറുപടി ഒന്നേയുള്ളൂവെന്നും എനിക്ക് എൻ്റേതായ വിശ്വാസമുണ്ട്, രാഷ്ട്രീയമുണ്ട്, കാഴ്ചപ്പാടുകളുണ്ടെന്നും എന്നാല്‍ മാധ്യമപ്രവർത്തനം സ്വതന്ത്രമായിരിക്കുമെന്നാണ് അദ്ദേഹം അവസാനമായി കുറിച്ചിരിക്കുന്നത്. #{blue->none->b->ടോം ജോസഫിന്റെ ഹൃദയസ്പര്‍ശിയായ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ‍}# ലക്ഷ്മൺ ഉത്തേഗർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം "മിമി" റിലീസ് ചെയ്ത് ദിവസങ്ങൾക്കകം ചർച്ചയായി കഴിഞ്ഞിരിക്കുന്നു. സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ഭ്രൂണഹത്യക്കെതിരെ ശക്തമായ സന്ദേശമാണ് നൽകുന്നത്. വാടക ഗർഭപാത്രം അന്വേഷിച്ചെത്തിയ രണ്ട് അമേരിക്കൻ ദമ്പതികളിൽ നിന്ന് തുടങ്ങുന്ന കഥ. അവർ മിമി എന്നൊരു പെൺകുട്ടിയെ രാജസ്ഥാനിൽ നിന്നും ഇതിനായി കണ്ടെത്തുന്നു. 20 ലക്ഷം രൂപ അവർ പ്രതിഫലമായി വാഗ്ദാനം ചെയ്തു. അങ്ങനെ ഐവിഎഫ് പ്രക്രിയയിലൂടെ മിമി ഗർഭിണിയായി. ഇതിനിടയിലാണ് മിമിയുടെ ഉദരത്തിൽ ഉള്ള കുട്ടിക്ക് ഡൗൺ സിൻഡ്രോം ആണെന്ന് അമേരിക്കൻ ദമ്പതികൾ അറിയുന്നത്. ആ കുട്ടിയെ തങ്ങൾക്ക് വേണ്ടെന്നും, ഭ്രൂണഹത്യ ചെയ്യുന്നതാണ് ഉചിതമെന്ന് മിമിയോട് നിർദ്ദേശിക്കുകയും ചെയ്തതിനുശേഷം അവർ തിരിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാൽ മിമി തന്റെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിനെ നശിപ്പിക്കാൻ തയ്യാറായില്ല. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Ftomkuriakose.marangoly%2Fposts%2F4394495117238159&show_text=true&width=400" width="300" height="533" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ഏതാനും നാളുകൾക്ക് ശേഷം ഡൗൺ സിൻഡ്രോം ബാധിക്കുമന്ന് ഡോക്ടർമാർ വിധിയെഴുതിയ കുട്ടി പൂർണ്ണ ആരോഗ്യവാനായി ജനിച്ചു. ഏതാനും നാളുകൾക്ക് ശേഷം ഇരുവരെയും സമൂഹ മാധ്യമങ്ങളിൽ അവിചാരിതമായി കണ്ട അമേരിക്കൻ ദമ്പതികൾ തങ്ങളുടെ കുട്ടിയെ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെത്തി. ഒടുവിൽ വേദനയോടെ ആണെങ്കിലും കുട്ടിയെ തിരികെ നൽകാമെന്ന് മിമി പറഞ്ഞു. ആ കുട്ടിയും ഗർഭം നൽകിയ മിമിയും തമ്മിലുള്ള സ്നേഹം കണ്ടതോടെ അവർ പിന്മാറുകയും മറ്റൊരു കുട്ടിയെ ദത്തെടുത്ത് അമേരിക്കയിലേയ്ക്ക് മടങ്ങുകയും ചെയ്യുന്നു. ഇവിടെയാണ് ചിത്രം അവസാനിക്കുന്നത്. ഈ സിനിമാ കഥ കേട്ടപ്പോൾ സ്വന്തം ജീവിതത്തിൽ നേരിട്ട അനുഭവം പങ്കുവയ്ക്കണമെന്ന് തോന്നി. അതാണ് ഇവിടെ കുറിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏത് ദമ്പതികളും ആഗ്രഹിക്കുന്ന കാര്യമാണ് ഒരു കുഞ്ഞ്. എൻ്റെ ഭാര്യ പിങ്കു, ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ച് അഞ്ചാം മാസത്തെ സ്കാനിങ്ങിലാണ് ഉദരത്തിലുള്ള കുട്ടിക്ക് ഡൗൺ സിൻഡ്രോം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞത്. കുഞ്ഞിനെ ഉപേക്ഷിക്കുന്നതാകും ഉചിതമെന്നും ഇല്ലെങ്കിൽ ഈ കുട്ടി ഭാവിയിൽ നിങ്ങൾക്ക് ബാധ്യതയാകുമെന്നും ഡോക്ടർ വിശദീകരിച്ചു. ഇത് കേട്ടതോടെ പൊട്ടിക്കരഞ്ഞ ഭാര്യയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് പോലും കഴിയാത്ത അവസ്ഥ. ഉടൻ എൻ്റെ മമ്മിയെയും പിങ്കുവിൻ്റെ അമ്മയെയും വിളിച്ച് ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു. ഒടുവിൽ മറ്റൊന്നും ചിന്തിച്ചില്ല, ഡൗൺ സിൻഡ്രോം ഉള്ള കുട്ടിയാണെങ്കിലും മനുഷ്യജീവനല്ലേ എന്ന തിരിച്ചറിവിൽ ഞങ്ങൾ ഡോക്ടറോട് കാര്യം വ്യക്തമാക്കി, ഈ ഗർഭധാരണവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. അത് ദൈവത്തിലുള്ള ഞങ്ങളുടെ വിശ്വാസമാകാം, ഒരു കുഞ്ഞ് ജീവനെ നശിപ്പിക്കരുതെന്ന തോന്നലാകാം, ഞങ്ങളുടെ സഭ പകർന്നു നൽകിയ പാഠമാകാം. പിന്നീടുള്ള നാലു മാസം ഉള്ളിൽ തീയുമായാണ് കഴിഞ്ഞത്. പക്ഷെ ദൈവം നല്ലത് മാത്രമേ തരൂ എന്ന വിശ്വാസം മുറുകേ പിടിച്ചു. നിരവധി പേരുടെ പ്രാർത്ഥന (ഞങ്ങളുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, വൈദീകർ - പ്രത്യേകിച്ച് ഷിബു അച്ചൻ, ബിജിൽ അച്ചൻ).. പ്രാർത്ഥനയുടെ നാളുകൾക്ക് ശേഷം 2016 ജനുവരി 22 ന് ഞങ്ങളുടെ മിലു (മിറേല - മിറക്കിൾ ഓഫ് ഗോഡ്) ജനിച്ചു. പൂർണ്ണ ആരോഗ്യവതി... ദൈവത്തോടുള്ള വിശ്വാസത്തിൽ ശാസ്ത്രം തോറ്റതാകാം... (ഉള്ളിൽ വിമർശിക്കുന്നവരോട് വിനയത്തോടെ പറയട്ടേ, അത് ഞങ്ങളുടെ വിശ്വാസമാണ്).... ഇന്ന് കുഞ്ഞനിയൻ മിക്കുവിനൊപ്പം അവൾ കളിച്ച് ആഘോഷിച്ച് നടക്കുന്നു... ഓൺലൈനിൽ ആണെങ്കിലും ഒന്നാം ക്ലാസുകാരിയായി. കൂടുതൽ കുട്ടികളുടെയും ഭ്രൂണഹത്യയുടെയും പേര് പറഞ്ഞ് വിമർശിക്കുന്നവരോട് പ്രത്യേകിച്ച് മറുപടിയില്ല. പക്ഷെ ഞങ്ങളുടെ അനുഭവം ഒരു സാക്ഷ്യമായി പങ്കുവയ്ക്കുകയാണ്. ഗർഭത്തിലുള്ള കുഞ്ഞിനും ജീവനുണ്ടെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണമെന്ന് മാത്രമാണ് അപേക്ഷ. പക്ഷെ പരീക്ഷണ ഘട്ടത്തിൽ വിശ്വാസത്തെ മുറുകെ പിടിച്ച് ധീരമായ തീരുമാനമെടുത്ത പ്രിയപ്പെട്ട പിങ്കു, എല്ലാത്തിനും പ്രാർത്ഥനയോടെ പിന്തുണ നൽകിയ മമ്മി, ചാച്ചൻ, അമ്മ, സഹോദരങ്ങൾ...... എല്ലാവരോടും ഒരുപാട് സ്നേഹം. ദൈവത്തിന് ഒരായിരം നന്ദി... ഒപ്പം അനുഗ്രഹിക്കപ്പെട്ട മിലുവിനെയും മിക്കുവിനെയും ചേർത്തുപിടിക്കുന്നു. [മാധ്യമ പ്രവർത്തകർ പുരോഗമനവാദികളല്ലേ, ഇത്തരം വിശ്വാസപ്രമാണങ്ങളെ കൂട്ടുപിടിക്കാമോ എന്ന് ഉള്ളിൽ ചോദിക്കുന്നവരോട് മറുപടി ഒന്നേയുള്ളൂ... എനിക്ക് എൻ്റേതായ വിശ്വാസമുണ്ട്, രാഷ്ട്രീയമുണ്ട്, കാഴ്ചപ്പാടുകളുണ്ട്.... അതൊന്നും തൊഴിലിടത്ത് പ്രകടിപ്പിക്കില്ല, മാധ്യമപ്രവർത്തനം സ്വതന്ത്രമായിരിക്കും] #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-13-16:05:00.jpg
Keywords: ജീവ
Content: 16976
Category: 1
Sub Category:
Heading: അനാഥ ജന്മങ്ങളെ സർക്കാരിനും വേണ്ട! ലജ്ജാകരം ഈ ഉത്തരവ്
Content: സംസ്ഥാനത്തെ നൂറുകണക്കിന് അനാഥാലയങ്ങളിലും വൃദ്ധ സദനങ്ങളിലുമായി കഴിയുന്ന രോഗികളും നിരാലംബരുമായ പതിനായിരക്കണക്കിന് പേരോടുള്ള സർക്കാരിന്റെ അവഗണന ലജ്ജാകരമാണ്. ആരോരുമില്ലാത്ത ഇത്തരക്കാർക്കുവേണ്ടി സംസാരിക്കാൻ ആരും തയ്യാറാകുന്നില്ല എന്ന ഇന്നത്തെ പരിതഃസ്ഥിതി അതിലേറെ വേദനാജനകവുമാണ്. അൽപ്പം മനുഷ്യത്വമെങ്കിലും ഉള്ളിൽ അവശേഷിച്ചിട്ടുള്ളവർക്ക് വേദന തോന്നുന്ന ഇത്തരം അനീതിനിറഞ്ഞ നിലപാടുകൾ ചർച്ച ചെയ്യാൻ മുഖ്യധാരാ മാധ്യമങ്ങൾ മടികാണിക്കുന്നത് അവരുടെ നിലപാടുകളുടെ പൊള്ളത്തരം വെളിവാക്കുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന സർക്കാർ ഉത്തരവനുസരിച്ച്, സാമൂഹ്യ സുരക്ഷാ പെൻഷന്റെ അർഹതാ പട്ടികയിൽനിന്ന് അനാഥാലയങ്ങളിലും വൃദ്ധമന്ദിരങ്ങളിലും കഴിയുന്നവരുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഏതെങ്കിലും വിധത്തിൽ ന്യായീകരിക്കാൻ കഴിയുന്നതാണ് ധനകാര്യവകുപ്പിന്റെ ഇത്തരമൊരു നടപടി എന്ന് കരുതാൻ വയ്യ. കാലങ്ങളായി അനാഥാലയങ്ങളോടും വൃദ്ധമന്ദിരങ്ങളോടും തുടരുന്ന സർക്കാർ അവഗണനയ്ക്ക് ഒരു പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിനെ കണ്ട് ചർച്ച നടത്തിയ ഓർഫനേജ് അസോസിയേഷൻ അംഗങ്ങൾ, തങ്ങളുടെ നിവേദനത്തിന് ഫലമുണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഇരുട്ടടിപോലെ ധനകാര്യവകുപ്പിന്റെ പുതിയ ഉത്തരവ് ഇറങ്ങുന്നത്. ജൂലായ് 28ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ, അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങളിൽ ജീവിക്കുന്നവർ പ്രസ്തുത സ്ഥാപനങ്ങളുടെ സംരക്ഷണയിലാണ് കഴിയുന്നത് എന്നതിനാൽ അവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ ആവശ്യമില്ല എന്ന വിചിത്രമായ നിലപാടാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ കേരളത്തിലുള്ള നൂറുകണക്കിന് സ്ഥാപനങ്ങളിൽ "അർഹതയുള്ളവയ്ക്ക്" സർക്കാർ ഗ്രാന്റ് നൽകുന്നുണ്ട് എന്നും ഉത്തരവിൽ പരാമർശിച്ചിരിക്കുന്നു. ഭൂരിപക്ഷം സ്ഥാപനങ്ങൾക്കും സർക്കാർ ധനസഹായം അനുവദിക്കപ്പെട്ടിട്ടില്ല എന്നും, അനുവദിക്കപ്പെട്ടിട്ടുള്ളവയ്ക്ക് പോലും ശരിയായ രീതിയിൽ ഗ്രാന്റ് ലഭിക്കുന്നില്ല എന്നുമുള്ള യാഥാർത്ഥ്യം കൂടി മനസിലാക്കുമ്പോഴാണ് ഈ സർക്കാർ ഉത്തരവിന് പിന്നിലെ അനീതിയും മനുഷ്യാവകാശ നിഷേധവും വ്യക്തമാകുന്നത്. 2014നുശേഷം രജിസ്റ്റർ ചെയ്യപ്പെട്ട അഞ്ഞൂറിൽ പരം സ്ഥാപനങ്ങൾക്ക് ഗ്രാന്റ് അനുവദിക്കുന്ന കാര്യത്തിൽ ഇനിയും സർക്കാർ തീരുമാനമുണ്ടായിട്ടില്ല എന്നതിനാൽ ആയിരക്കണക്കിന് അന്തേവാസികളുള്ള ആ സ്ഥാപനങ്ങൾക്ക് ഒരു രൂപപോലും സർക്കാർ സഹായം ലഭിക്കുന്നില്ല. പല കാരണങ്ങളാൽ ഗ്രാന്റ് നിഷേധിക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ വേറെയുമുണ്ട്. സർക്കാർ ഗ്രാന്റ് നൽകിവരുന്ന സ്ഥാപനങ്ങളിലെ അനുഭവങ്ങളും വിചിത്രമാണ്. പ്രസ്തുത സ്ഥാപനങ്ങളിലെ അന്തേവാസികളുടെ വിവിധ ആവശ്യങ്ങൾക്കായി (ഭക്ഷണം, മരുന്ന്, വസ്ത്രം) സ്ഥാപനം ചെലവാക്കിയ തുകയിൽ വർഷം 1100 രൂപയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ധനലഭ്യതയ്ക്കനുസരിച്ച് റീഇമ്പേഴ്സ് ചെയ്ത് നൽകുന്നത്. എല്ലാ സർക്കാർ ക്ഷേമപെൻഷൻ പദ്ധതികളും 1600 രൂപയായിരിക്കെ ഇത്തരത്തിൽ ഗ്രാന്റ് ആയി നൽകുന്നത് ഒരു വ്യക്തിക്ക് 1100 രൂപ മാത്രമാണ്. കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടെ കേവലം നൂറ് രൂപ മാത്രമാണ് ഗ്രാന്റിൽ വർദ്ധനവ് വരുത്തിയിട്ടുള്ളത്. അതേസമയം നിരവധി സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ ഗ്രാന്റ് ആയി ലഭിക്കേണ്ട കോടിക്കണക്കിന് രൂപ കുടിശിഖയായി അവശേഷിക്കുന്നുമുണ്ട്. കോവിഡ് മഹാമാരി കാലയളവിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ഥാപനങ്ങൾക്ക് കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് നൽകേണ്ട ഗ്രാന്റിന്റെ 40 ശതമാനം മാത്രമാണ് ഇതിനകം വിതരണം ചെയ്തിട്ടുള്ളത്. ചില വിഭാഗം സ്ഥാപനങ്ങൾക്ക് ഒരുരൂപപോലും നൽകിയിട്ടുമില്ല. അഗതിമന്ദിരങ്ങളോടുള്ള സർക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും അവഗണനയും ഇത്തരത്തിൽ തുടരുമ്പോഴാണ്, ഏതെങ്കിലും ഒരു പെൻഷന് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് അർഹതയുണ്ടെന്ന 2016 ലെ സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവിനെ മറികടന്ന് ധനകാര്യവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആർക്കും വേണ്ടാത്തവരായി ഒറ്റപ്പെടുന്നവരോടും അവരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ ഏറ്റെടുക്കാൻ മനസുകാണിക്കുന്നവരോടുമുള്ള ഇത്തരം അവഗണനകൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. കേരളത്തിൽ എല്ലാവർക്കും കോവിഡ് കാലത്ത് സൗജന്യ കിറ്റുകൾ നൽകുന്ന സർക്കാർ, ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഇതുവരെ നാലുപേർക്ക് ഒന്ന് എന്ന കണക്കിൽ മൂന്ന് തവണ മാത്രമാണ് കിറ്റ് നൽകിയിട്ടുള്ളത്. ഓണത്തിന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കിറ്റ് ലഭിക്കുന്നവരുടെ പട്ടികയിൽ ഇവർ ഉൾപ്പെടുത്തപ്പെട്ടിട്ടുമില്ല. ഇത്തരത്തിൽ കാലങ്ങളായി തുടരുന്ന അവഗണനയുടെ ആഴം പരിശോധിച്ചാൽ രോഗികളും വൃദ്ധരുമായ ഒരു വലിയവിഭാഗം ജനങ്ങളോട് സർക്കാർ കാണിക്കുന്ന ക്രൂരത വ്യക്തമാകും. അനാഥാലയങ്ങൾ, ഭിന്നശേഷിക്കാരും വികലാംഗരുമായവർക്കുള്ള ഭവനങ്ങൾ, വൃദ്ധസദനങ്ങൾ എന്നിങ്ങനെ കേരളത്തിലെ എല്ലാ ജില്ലകളിലുമായി നിരാലംബരായ പതിനായിരങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുവരുന്നത് രണ്ടായിരത്തിലേറെ സ്ഥാപനങ്ങളാണ്. അവയിൽ ഏറിയപങ്കും കത്തോലിക്കാ സഭയുടെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭം കുറിച്ചിട്ടുള്ളവയാണ്. വിവിധ രൂപതകളും സന്യാസ സമൂഹങ്ങളും നേരിട്ട് നടത്തുന്നവയാണ് കൂടുതലും. കത്തോലിക്കരായ വ്യക്തികളും ചില കത്തോലിക്കാ സംഘടനകളും നടത്തുന്ന സ്ഥാപനങ്ങളും മറ്റ് ക്രൈസ്തവ വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ഏറെയുണ്ട്. ഒന്നേകാൽ ലക്ഷത്തിലേറെ അന്തേവാസികളാണ് ഇത്തരം ഭവനങ്ങളിൽ അഭയം തേടിയിട്ടുള്ളത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അവരിൽ ബഹുഭൂരിപക്ഷവും ഇതുപോലുള്ള ഇടങ്ങളിൽ എത്തിപ്പെടുന്നത് പോലീസ്, മെഡിക്കൽ ഓഫീസർമാർ, സാമൂഹ്യ നീതിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വഴിയാണ്. വാസ്തവത്തിൽ സർക്കാരിന്റെ വലിയ ബാധ്യതയായ ഇത്തരം പതിനായിരക്കണക്കിന് പേരുടെ സുരക്ഷിതത്വം യാതൊരു വിലപേശലുകളും ഡിമാന്റുകളും കൂടാതെ ഏറ്റെടുക്കാൻ സന്മനസ് കാണിക്കുകയാണ് സഭയും മറ്റ് അനേകരും ചെയ്തിരിക്കുന്നത്. ദുർബലരും രോഗികളും വൃദ്ധരുമായ അനാഥരുടെ സംരക്ഷണ ചുമതലയിൽ സർക്കാരിനൊപ്പം കൂട്ടുത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നിരിക്കുന്നവരാണ് കേരളത്തിലെ രണ്ടായിരത്തിൽപ്പരം അനാഥാലയങ്ങളുടെയും വൃദ്ധ സദനങ്ങളുടെയും മറ്റ് സ്‌പെഷ്യൽ ഹോമുകളുടെയും നടത്തിപ്പുകാർ. ഈ സമൂഹത്തിന് അളക്കാനാവാത്ത സേവനം ചെയ്യുകയും സർക്കാരിനെ നിർണ്ണായകമായ രീതിയിൽ പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ സ്ഥാപനങ്ങൾക്ക് കഴിയാവുന്ന രീതിയിലെല്ലാം പിന്തുണയും പിൻബലവും നൽകാനുള്ള ചുമതല ഭരണകർത്താക്കൾക്കുണ്ട്. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ പരിമിതമായെങ്കിലും അനുവദിച്ചിരുന്ന സാമ്പത്തിക സഹായം പോലും പിൻവലിക്കാൻ സർക്കാർ എടുത്ത തീരുമാനം പുനഃപരിശോധിക്കേണ്ടതാണ്. മാത്രമല്ല, തുടർന്നുള്ള നാളുകളിൽ ഇത്തരം സ്ഥാപനങ്ങൾക്ക് കൂടുതൽ പരിഗണന നൽകിക്കൊണ്ട് സാമൂഹ്യനീതി അർഹരായ ഈ വലിയ വിഭാഗത്തിന് അത് ഉറപ്പുവരുത്തുകയും വേണം. കേരളത്തിലെ മതേതര സമൂഹം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിന്ന് ശബ്ദമുയർത്തേണ്ടതും മാധ്യമങ്ങൾ ശക്തമായി ഇടപെടേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒപ്പം, കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണ് ഈ നീതിനിഷേധം എന്നതിനാൽ ഇത്തരം കാര്യങ്ങളിൽ ഇപ്പോഴും തുടർന്നും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുകളും ഉണ്ടാവേണ്ടതുണ്ട്. (കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി.ഒ.സി ഡയറക്റുമാണ് ലേഖകനായ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി)
Image: /content_image/SocialMedia/SocialMedia-2021-08-13-20:49:13.jpg
Keywords: അനാഥ
Content: 16977
Category: 22
Sub Category:
Heading: ജോസഫ്: എല്ലാം അറിയുന്ന ദൈവത്തിൽ ജീവിത മൂല്യം കണ്ടെത്തിയവൻ
Content: അൾത്താര ബാലന്മാരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ ബർക്കുമൻസിൻ്റെ (1599-1621) തിരുനാൾ ദിനമാണ് ആഗസ്റ്റു മാസം പതിമൂന്നാം തീയതി. കേവലം ഇരുപത്തു രണ്ടു വർഷം മാത്രം ഭൂമിയിൽ ജീവിച്ച് സ്വർഗ്ഗീയ ഭവനത്തിലേക്കു യാത്രയായ ബർക്കുമൻസ് മരണക്കിടയിൽ തൻ്റെ കുരിശു രൂപവും, ജപമാലയും ജീവിത നിയമവും ഹൃദയത്തോടു ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു :ഇവ മൂന്നും എൻ്റെ മൂന്നു നിധികളാണ്, ഇവ പിടിച്ചു കൊണ്ട് സന്തോഷമായി എനിക്കു മരിക്കണം." സ്വർഗ്ഗം കണ്ടു ജീവിച്ച ഈ യുവ വിശുദ്ധൻ മറ്റൊരിക്കൽ പറഞ്ഞു: "മനുഷ്യർ നമ്മളെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നതിലല്ല നമ്മുടെ യഥാർത്ഥ മൂല്യം. ദൈവത്തിനു നമ്മളെക്കുറിച്ച് എന്തറിയാം എന്നതിലാണ് നമ്മുടെ യഥാർത്ഥ മൂല്യം." മറ്റുള്ളവർ എന്നെപ്പറ്റി എന്തും വിചാരിക്കും എന്ന മാനദണ്ഡത്തിൽ ജീവിതം ക്രമപ്പെടുത്തുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. ദൈവം എന്തു വിചാരിക്കും എന്ന ചിന്ത പലപ്പോഴും അവർക്കില്ല. യൗസേപ്പിതാവിൻ്റെ ജീവിതത്തിലേക്കു നോക്കുമ്പോൾ മറ്റു മനുഷ്യർ തന്നെക്കുറിച്ച് എന്തു വിചാരിക്കും എന്ന ചിന്ത അദ്ദേഹത്തെ ഒട്ടും അലട്ടിയിരുന്നില്ല എന്നു കാണാം. തന്റെ ഉള്ളറിയുന്ന ദൈവത്തെ അറിഞ്ഞിരുന്ന യൗസേപ്പിതാവ് ദൈവഹിതമനുസരിച്ച് അനുദിനം മുന്നോട്ടു നീങ്ങി. മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നത് മനുഷ്യർ എന്തു ചിന്തിക്കും എന്ന മാനദണ്ഡത്തിലല്ല."അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന്‍ തീരുമാനിച്ചു. " (മത്തായി 1 : 19 ) ഞാൻ അങ്ങനെ ചെയ്താൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്ന മാനദണ്ഡത്തിൽ ദൈവത്തോടും സത്യവിശ്വാസത്തോടും കൂറു പുലർത്താൻ വൈമനസ്യം കാണിക്കുന്നവർക്കുള്ള തുറന്ന വെല്ലുവിളിയാണ് ദൈവത്തിനു നമ്മളെക്കുറിച്ച് എല്ലാം അറിയാം എന്ന മാനദണ്ഡത്തിൽ ജീവിതം ചിട്ടപ്പെടുത്തിയ യൗസേപ്പിതാവ്.
Image: /content_image/SeasonalReflections/SeasonalReflections-2021-08-13-22:41:02.jpg
Keywords: ജോസഫ, യൗസേ
Content: 16978
Category: 18
Sub Category:
Heading: 3765 പേജ് മലയാളം , 2500 പേജ് ഇംഗ്ലീഷ്: ഇരുഭാഷകളിലും സമ്പൂര്‍ണ്ണ ബൈബിള്‍ കൈയെഴുത്ത് നടത്തി സന്യാസിനി
Content: തൃശൂര്‍: സിസ്റ്റര്‍ ദയയുടെ ജീവിതാഭിലാഷമായിരുന്നു സമ്പൂര്‍ണ ബൈബിള്‍ തന്റെ മിഴിവാര്‍ന്ന കൈയക്ഷരത്തില്‍ എഴുതുകയെന്നത്. ആറുമാസത്തിനകം ഈ സ്വപ്നം സാക്ഷാത്കരിച്ചതോടെ അടുത്ത മോഹമുദിച്ചു. ഇനി ഇംഗ്ലീഷ് ബൈബിള്‍കൂടി എഴുതിയാലോ... അതുകൂടി യാഥാര്‍ഥ്യമായതോടെ ഇരുഭാഷയിലെയും സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതിയ ആദ്യ വ്യക്തിയായി സിസ്റ്റര്‍ ദയ സിഎച്ച്എഫ്. ഒരു മാസമായി തിരുവനന്തപുരം തിരുവല്ലം ഹോളിഫാമിലി കോണ്‍വന്റിലെ സുപ്പീരിയറാണു സിസ്റ്റര്‍. ലോക്ഡൗണ്‍ കാലത്തു ബൈബിള്‍ വായിക്കുന്നതിനിടെയാണ് ഇങ്ങനെയൊരു അഭിലാഷം അങ്കുരിച്ചത്. സന്യാസവ്രതം സ്വീകരിച്ചതിന്റെ രജതജൂബിലി ഈ വര്‍ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഉദ്യമം പൂര്‍ത്തിയാക്കണമെന്നു മനസിലുറച്ചു. അന്നു കോവളത്തിനടുത്തു വെങ്ങാനൂര്‍ മുട്ടക്കാവ് കൃപാതീര്‍ത്ഥം ഓള്‍ഡ് ഏജ് ഹോമിലെ അസിസ്റ്റന്റ് സുപ്പീരിയറായിരുന്നു. അഗതികളായ അമ്മമാരെ പരിചരിക്കുന്ന ജോലിയെല്ലാം കഴിഞ്ഞ് രാത്രി പത്തോടെയാണു ബൈബിളെഴുത്ത് ആരംഭിക്കുക. ഇതു പുലര്‍ച്ചെ രണ്ടും മൂന്നും മണിവരെ നീളും. എന്താണെന്നറിയില്ല, യാതൊരു ക്ഷീണമോ ഉറക്കമോ വരാറില്ല. വല്ലാത്തൊരു അഭിനിവേശം. അങ്ങനെയാണു 3765 പേജുകളിലായി മലയാളം സമ്പൂര്‍ണ ബൈബിള്‍ പൂര്‍ത്തിയാക്കിയത്. പിന്നെ, ഇംഗ്ലീഷ്. ഇതിന് 2500 ഓളം പേജുകളേ വേണ്ടിവന്നുള്ളൂ. ബൈബിളിനെ കുറച്ചുകൂടി ആഴത്തില്‍ മനസിലാക്കാന്‍ ഈ പകര്‍ത്തിയെഴുത്ത് ഇടയാക്കിയെന്ന് സിസ്റ്റര്‍ പറഞ്ഞു. മലയാളത്തില്‍ എഴുതിയ പഴയനിയമം രണ്ടു പുസ്തകമായും പുതിയ നിയമം ഒരു പുസ്തകമായുമാണ് ബൈന്‍ഡ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷാകട്ടെ പഴയ നിയമവും പുതിയ നിയമവും ഒന്നു വീതവും. എഴുതാനായി 236 പേനകള്‍ ആവശ്യമായി വന്നു. ബൈബിള്‍ കൈയെഴുത്തു പ്രതികളുടെ പ്രകാശനം ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. കോട്ടയം അയ്മനം പുലിക്കുട്ടിശേരി പായിപ്പാട്ടുതറയില്‍ വര്‍ക്കിമറിയം ദമ്പതികളുടെ ഇളയ മകളാണു സിസ്റ്റര്‍ ദയ. സഹോദരങ്ങള്‍: ബാബു, ഏലമ്മ.
Image: /content_image/News/News-2021-08-14-08:16:15.jpg
Keywords: കൈയെ
Content: 16979
Category: 18
Sub Category:
Heading: കോവിഡ് 19 ബോധവൽകരണ ഷോർട് ഫിലിം: കളക്ടറിൽ നിന്നും അംഗീകാരം ഏറ്റുവാങ്ങി വൈദികന്‍
Content: കല്‍പ്പറ്റ: കോവിഡ് 19 ബോധവൽകരണ ഷോര്‍ട്ട് ഫിലിമിന് കളക്ടറിൽ നിന്നും അംഗീകാരം ഏറ്റുവാങ്ങി മാനന്തവാടി രൂപത വൈദീകനും മരകാവ് സെന്റ് തോമസ് ഇടവക വികാരിയുമായ ഫാ. സജി പുതുകുളങ്ങര. BE CAREFULL മൂന്നാം തരംഗം എന്ന ഷോർട് ഫിലിമിലൂടെയാണ് അദ്ദേഹത്തെ തേടി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ അംഗീകാരം തേടിയെത്തിയത്. പഞ്ചായത്തിന്റെ പുരസ്കാരം വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഐ‌എ‌എസ് ഫാ. സജി പുതുകുളങ്ങരയ്ക്കു സമ്മാനിച്ചു. 'കോവിഡ് 19 മൂന്നാം തരംഗത്തിലേക്ക് നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് വിട്ടുകൊടുക്കാതിരിക്കാം' എന്നതാണ് ഹ്രസ്വ ചിത്രത്തിന്റെ പ്രധാന ആശയം. ഫാ. സജി പുതുകുളങ്ങര സ്ക്രിപ്റ്റ് എഴുതിയ ഹ്രസ്വ ചിത്രത്തിന് ഡോ. ജോമെറ്റ് പ്രൊഡക്ഷൻ കോർഡിനേറ്ററും, കെസി തങ്കച്ചൻ പ്രൊഡക്ഷൻ കോർഡിനേറ്ററുമായിരുന്നു. മരകാവ് ഇടവകയുടെ 'Voice Of Nasrayen' എന്ന യൂട്യൂബ് ചാനലിലൂടെ വയനാട് ജില്ലാ കളക്ടർ തന്നെയാണ് ഈ ഹൃസ്വചിത്രം റിലീസ് ചെയ്തത്. നിരവധി ഷോര്‍ട്ട് ഫിലിം നിര്‍മ്മാണത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ഇടവകയാണ് മരകാവ്. വയനാട് ജില്ലയെ പ്രതികൂലമായി ബാധിക്കാവുന്ന ബഫര്‍ സോണ്‍ പ്രശ്നം അവതരിപ്പിച്ചുക്കൊണ്ട് ഇടവക തയാറാക്കിയ ഹൃസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-14-09:48:30.jpg
Keywords: പുരസ്
Content: 16980
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പവ്വത്തിലിന് ഇന്നു 92ാം പിറന്നാള്‍
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷനും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി, കേരള കത്തോലിക്ക മെത്രാന്‍ സമിതി എന്നിവയുടെ പ്രസിഡന്റുമായിരുന്ന ആര്‍ച്ച് ബിഷപ്പ്സ് മാര്‍ ജോസഫ് പവ്വത്തിലിന് ഇന്ന് 92ാം പിറന്നാള്‍. പതിവുപോലെ ആഘോഷങ്ങളോ സന്ദര്‍ശനമോ ഇത്തവണയും ഇല്ല. 1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. ചങ്ങനാശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളജില്‍ 1962 മുതല്‍ 1972 വരെ ഇക്കണോമിക്‌സ് അധ്യാപകനായിരുന്നു. 1972 ജനുവരി 29നു ചങ്ങനാശേരി അതിരൂപത സഹായമെത്രാനായി. 1977 ഫെബ്രുവരി 26നു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി 1985 നവംബര്‍ അഞ്ചിനു നിയമിതനായി 21 വര്‍ഷം ശുശ്രൂഷയര്‍പ്പിച്ചു. 1993 മുതല്‍ 96 വരെ കെസിബിസി ചെയര്‍മാന്‍, 1994 മുതല്‍ 98വരെ സിബിസിഐ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 1990 മുതല്‍ 2013 വരെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ ചെയര്‍മാനുമായിരുന്നു. 19 പുസ്തകങ്ങളും ഒട്ടനവധി കാലോചിത ലേഖനങ്ങളും മാര്‍ പവ്വത്തില്‍ രചിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-14-10:20:12.jpg
Keywords: പവ്വത്തി
Content: 16981
Category: 1
Sub Category:
Heading: ഐക്യമില്ലാത്തതു കൊണ്ടല്ലേ ഐക്യരൂപവുമില്ലാത്തത്, പരിഹാരം സ്‌നേഹപൂർണമായ വിട്ടുവീഴ്ച: കുറിപ്പുമായി മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശ്ശേരി: സീറോ മലബാര്‍ സിനഡ് തിങ്കളാഴ്ച ആരംഭിക്കുവാനിരിക്കെ ഐക്യത്തിന്റെ ആഹ്വാനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. സഭയുടെ നവീകരിക്കപ്പെട്ട കുർബാനക്രമത്തിനു പരിശുദ്ധ സിംഹാസനം അംഗീകാരം നൽകി സിനഡില്‍ ഇത് സംബന്ധിച്ചു അന്തിമ തീരുമാനമെടുക്കുന്ന പശ്ചാത്തലത്തില്‍ വിവിധ വാദങ്ങള്‍ ഉയരുന്നതിനിടെയാണ് മാര്‍ തോമസ് തറയില്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഐക്യം മതി, ഐക്യരൂപ്യം വേണ്ട എന്ന് ചിലരെങ്കിലും പറഞ്ഞുതുടങ്ങിയിരിക്കുന്നുവെന്നും ഐക്യം ഉണ്ടെങ്കിൽ പിന്നെ ഐക്യരൂപ്യം സ്വീകരിക്കാൻ തടസ്മെന്താണെന്നും ഐക്യമില്ലാത്തതുകൊണ്ടല്ലേ ഐക്യരൂപ്യവുമില്ലാത്തതെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ ചോദ്യം ഉയര്‍ത്തി. ചരിത്രത്തിന്റെ മുറിപ്പാടുകൾക്കു പരിഹാരം സ്‌നേഹപൂർണമായ വിട്ടുവീഴ്ചകളാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. #{black->none->b->കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍}# </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fbishoptharayil%2Fposts%2F496970498333038&show_text=true&width=400" width="200" height="600" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ഐക്യം മതി, ഐക്യരൂപ്യം വേണ്ട എന്ന് ചിലരെങ്കിലും പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഐക്യം ഉണ്ടെങ്കിൽ പിന്നെ ഐക്യരൂപ്യം സ്വീകരിക്കാൻ തടസ്സമെന്ത്‌? ഐക്യമില്ലാത്തതുകൊണ്ടല്ലേ ഐക്യരൂപ്യവുമില്ലാത്തത്? അനൈക്യത്തിന്റെ കാരണം കണ്ടെത്തി സമവായത്തിലെത്തുന്നതിനെ നാം എതിർക്കുന്നതെന്തിന്? അനൈക്യത്തെ സ്ഥാപനവത്കരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് ദൈവത്തിന്റെ ആത്മാവ് തന്നെയാകുമോ? ഐക്യമുണ്ടെങ്കിൽ ഐക്യരൂപ്യം അഭിമാനമായി മാറും. ഗൗരവമായ അച്ചടക്കമില്ലായ്മയും നീണ്ടുനിൽക്കുന്ന വിദ്വേഷവും ഒരു സമൂഹത്തെ അസ്ഥിരപ്പെടുത്തുന്നു എന്ന് തിരിച്ചറിയാൻ സമകാലിക യാഥാർഥ്യങ്ങൾ ഒന്ന് നിരീക്ഷിച്ചാൽ മതി. ചരിത്രത്തിന്റെ മുറിപ്പാടുകൾക്കു പരിഹാരം സ്‌നേഹപൂർണമായ വിട്ടുവീഴ്ചകളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-14-11:15:33.jpg
Keywords: ചങ്ങനാ
Content: 16982
Category: 1
Sub Category:
Heading: മരിയൻ തീർത്ഥാടനം ഉപേക്ഷിക്കണം, കമ്മ്യൂണിസ്റ്റ് പാർട്ടി ശതാബ്ദി ആഘോഷിക്കണം: ചൈനയിലെ അവസ്ഥ വിവരിച്ച് മിഷ്ണറി വൈദികന്‍
Content: ബെയ്ജിംഗ്: കത്തോലിക്ക വിശ്വാസികൾ എല്ലാവർഷവും നടത്തിവരുന്ന മരിയൻ തീർത്ഥാടനം ഉപേക്ഷിക്കാനും, പകരം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനും ചൈനീസ് സർക്കാർ നിർദേശിച്ചതായി റിപ്പോർട്ട്. കത്തോലിക്കരുടെ ദേശീയ തീർത്ഥാടനകേന്ദ്രമായ അവർ ലേഡി ഓഫ് ഷേഷൻ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വിശ്വാസികളുടെ തീർത്ഥാടനത്തിനാണ് പാർട്ടി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് രണ്ട് പതിറ്റാണ്ടോളം ഏഷ്യാന്യൂസിന്റെ എഡിറ്റർ ഇൻ ചീഫ് ആയി പ്രവർത്തിച്ച മിഷ്ണറി വൈദികനും, മാധ്യമപ്രവർത്തകനുമായ ബർണാർഡോ സെർവേലേറ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നു വിവിധ രൂപതകളില്‍ ശതാബ്ദി ആഘോഷം നടന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. കത്തോലിക്കാ പ്രബോധനങ്ങൾ മുഴുവനായി വിശ്വാസികൾക്ക് പകർന്നു കൊടുക്കുന്നതിൽ നിന്നും വൈദികർക്ക് നിയന്ത്രണങ്ങൾ ഉണ്ടെന്നും, ദേശീയതയും, പാർട്ടിയോടുള്ള സ്നേഹവും വചന പ്രബോധനങ്ങളിൽ ഉൾപ്പെടുത്താൻ അവർ നിർബന്ധിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ഫാ. ബർണാർഡോ വെളിപ്പെടുത്തി. പാർട്ടിയുടെ നൂറാം വാർഷിക ആഘോഷങ്ങൾക്ക് മുന്നോടിയായി പാർട്ടിയെ ചോദ്യം ചെയ്യുന്ന ആളുകളുടെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യാനായി ഓൺലൈൻ സംവിധാനവും സർക്കാർ ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ മൂലം 1949ലെ ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം തങ്ങൾ അനുഭവിച്ച പീഡനങ്ങൾ പോലും ചർച്ച ചെയ്യുന്നതിൽ നിന്ന് കത്തോലിക്കർ വിലക്കപ്പെട്ടിരിക്കുകയാണ്. വിവിധ സമൂഹങ്ങളും, രൂപതകളും സര്‍ക്കാര്‍ നിര്‍ബന്ധത്തിന് വഴങ്ങി പരിപാടികൾ സംഘടിപ്പിക്കുകയും, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് തീർത്ഥാടനം പോകാൻ വരെ നിർബന്ധിക്കപ്പെടുകയും ചെയ്തുവെന്ന് ബർണാർഡോ സെർവേലേറ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. 2018 സെപ്റ്റംബർ മാസം ചൈനീസ് സർക്കാരും, വത്തിക്കാനുമായി കരാറുണ്ടാക്കിയതിനുശേഷം രഹസ്യ സഭയിലെ അംഗങ്ങളുടെ ജീവിതം വളരെ ക്ലേശം നിറഞ്ഞതായി മാറിയിരിക്കുകയാണെന്ന് ബർണാർഡോ സെർവേലേറ ചൂണ്ടിക്കാട്ടി. നിരവധി സന്യാസ മഠങ്ങളും, ദേവാലയങ്ങളും തകർക്കപ്പെട്ടു. വൈദികരെ ഇടവകകളിൽ നിന്നും ആട്ടിയോടിച്ചു, ദൈവശാസ്ത്രം പഠിക്കുന്നതിൽ നിന്നും സെമിനാരി വിദ്യാർഥികളെ വിലക്കി, മെത്രാന്മാർ അറസ്റ്റുചെയ്യപ്പെട്ടു. സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പാട്രിയോട്ടിക് അസോസിയേഷനിലെ വിശ്വാസികൾക്ക് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നില്ലെങ്കിലും ദേശീയതയും, പാർട്ടിയോടുള്ള സ്നേഹവും വചന പ്രബോധനങ്ങളിൽ ഉൾപ്പെടുത്താൻ അവർ നിർബന്ധിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ഫാ. ബർണാർഡോ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണയ്ക്കും എന്ന് മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകിയാൽ മാത്രമേ വൈദികർക്ക് ചൈനയിൽ പ്രവർത്തന സ്വാതന്ത്ര്യം പാർട്ടി അനുവദിക്കുകയുള്ളൂവെന്നും വെളിപ്പെടുത്തല്‍ ഉണ്ട്. 18 വയസ്സിന് മുകളിൽ ഉള്ള ആളുകളുടെ ഇടയിൽ മാത്രമേ ശുശ്രൂഷ ചെയ്യാൻ അവർക്ക് അനുവാദമുള്ളൂ. വത്തിക്കാന്‍- ചൈന കരാറൊപ്പിട്ടതിനുശേഷം ഇതുവരെ അഞ്ചു മെത്രാന്മാരാണ് ചൈനയിൽ ചുമതല ഏറ്റെടുത്തത്. ഇനി നാല്‍പ്പതു മെത്രാന്മാരുടെ എങ്കിലും സേവനം ചൈനയിലെ വിവിധ പ്രദേശങ്ങളിൽ ആവശ്യമുണ്ടെന്ന് ബർണാർഡോ സെർവേലേറ വിശദീകരിച്ചു. സ്ഥാനമേറ്റെടുത്ത അഞ്ച് മെത്രാന്മാർ പാട്രിയോട്ടിക് അസോസിയേഷനിലെ അംഗങ്ങൾ ആണെന്നും അതിനാൽ അവർക്ക് സർക്കാരുമായി അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങളെ തുടര്‍ന്നു ചൈനയിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന കടുത്ത പ്രതിസന്ധി നേരത്തെയും ചര്‍ച്ചയായിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-14-12:42:27.jpg
Keywords: കമ്മ്യൂണിസ്റ്റ്, ചൈന