Content | ചങ്ങനാശ്ശേരി: സീറോ മലബാര്‍ സിനഡ് തിങ്കളാഴ്ച ആരംഭിക്കുവാനിരിക്കെ ഐക്യത്തിന്റെ ആഹ്വാനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. സഭയുടെ നവീകരിക്കപ്പെട്ട കുർബാനക്രമത്തിനു പരിശുദ്ധ സിംഹാസനം അംഗീകാരം നൽകി സിനഡില്‍ ഇത് സംബന്ധിച്ചു അന്തിമ തീരുമാനമെടുക്കുന്ന പശ്ചാത്തലത്തില്‍ വിവിധ വാദങ്ങള്‍ ഉയരുന്നതിനിടെയാണ് മാര്‍ തോമസ് തറയില്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഐക്യം മതി, ഐക്യരൂപ്യം വേണ്ട എന്ന് ചിലരെങ്കിലും പറഞ്ഞുതുടങ്ങിയിരിക്കുന്നുവെന്നും ഐക്യം ഉണ്ടെങ്കിൽ പിന്നെ ഐക്യരൂപ്യം സ്വീകരിക്കാൻ തടസ്മെന്താണെന്നും ഐക്യമില്ലാത്തതുകൊണ്ടല്ലേ ഐക്യരൂപ്യവുമില്ലാത്തതെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ ചോദ്യം ഉയര്‍ത്തി. ചരിത്രത്തിന്റെ മുറിപ്പാടുകൾക്കു പരിഹാരം സ്‌നേഹപൂർണമായ വിട്ടുവീഴ്ചകളാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
#{black->none->b->കുറിപ്പിന്റെ പൂര്‍ണ്ണരൂപം }#
</p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fbishoptharayil%2Fposts%2F496970498333038&show_text=true&width=400" width="200" height="600" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ഐക്യം മതി, ഐക്യരൂപ്യം വേണ്ട എന്ന് ചിലരെങ്കിലും പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഐക്യം ഉണ്ടെങ്കിൽ പിന്നെ ഐക്യരൂപ്യം സ്വീകരിക്കാൻ തടസ്സമെന്ത്? ഐക്യമില്ലാത്തതുകൊണ്ടല്ലേ ഐക്യരൂപ്യവുമില്ലാത്തത്? അനൈക്യത്തിന്റെ കാരണം കണ്ടെത്തി സമവായത്തിലെത്തുന്നതിനെ നാം എതിർക്കുന്നതെന്തിന്? അനൈക്യത്തെ സ്ഥാപനവത്കരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് ദൈവത്തിന്റെ ആത്മാവ് തന്നെയാകുമോ? ഐക്യമുണ്ടെങ്കിൽ ഐക്യരൂപ്യം അഭിമാനമായി മാറും. ഗൗരവമായ അച്ചടക്കമില്ലായ്മയും നീണ്ടുനിൽക്കുന്ന വിദ്വേഷവും ഒരു സമൂഹത്തെ അസ്ഥിരപ്പെടുത്തുന്നു എന്ന് തിരിച്ചറിയാൻ സമകാലിക യാഥാർഥ്യങ്ങൾ ഒന്ന് നിരീക്ഷിച്ചാൽ മതി. ചരിത്രത്തിന്റെ മുറിപ്പാടുകൾക്കു പരിഹാരം സ്‌നേഹപൂർണമായ വിട്ടുവീഴ്ചകളാണ്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|