category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ക്രൈസ്തവരുള്‍പ്പെടെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും തുല്യനീതി നടപ്പിലാക്കണം'
Contentകോട്ടയം: ഏതാനും സ്‌കോളര്‍ഷിപ്പുകളില്‍ മാത്രം ഒതുങ്ങുന്നതല്ല സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളെന്നും സര്‍ക്കാര്‍ ഖജനാവിലെ ഫണ്ടുപയോഗിച്ച് ന്യൂനപക്ഷ ക്ഷേമവകുപ്പിലൂടെ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളിലും ക്രൈസ്തവരുള്‍പ്പെടെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും തുല്യനീതി നടപ്പിലാക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോടതിവിധിയെത്തുടര്‍ന്ന് ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം പരിഹരിച്ചുവെന്ന് നടത്തുന്ന ആസൂത്രിതമായ പ്രചാരണവും അടിസ്ഥാനമില്ലാത്തതാണ്. സ്‌കോളര്‍ഷിപ്പുകൂടാതെ ഒട്ടേറെ പദ്ധതികള്‍ ന്യൂനപക്ഷങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതികളിലെല്ലാം കടുത്ത വിവേചനമാണു കാലങ്ങളായി െ്രെകസ്തവര്‍ നേരിടുന്നത്. ന്യൂനപക്ഷ കമ്മീഷന്‍, ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍, ന്യൂനപക്ഷ ഡയറക്ടറേറ്റ് എന്നിവ കൂടാതെ വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ നടത്തിപ്പു സമിതികളിലും െ്രെകസ്തവര്‍ പുറന്തള്ളപ്പെട്ടിരിക്കുന്ന സാഹചര്യമിപ്പോഴും തുടരുന്നു. കേന്ദ്രസര്‍ക്കാര്‍ ഫണ്ടിലൂടെ സംസ്ഥാനത്തു നടപ്പിലാക്കുന്ന പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം ഉള്‍പ്പെടെയുള്ള പദ്ധതികളിലും ക്രൈസ്തവരെ പരിപൂര്‍ണമായി ഒഴിവാക്കിയിരിക്കുന്നതിനും നീതീകരണമില്ല. ന്യൂനപക്ഷ കമ്മീഷന്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്‌പോള്‍ സര്‍ക്കാര്‍ അടിയന്തര തിരുത്തലുകള്‍ക്ക് തയാറാകണം. കേന്ദ്രസര്‍ക്കാര്‍ നേരിട്ടു നടത്തുന്ന പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പുകളുടെ അനുപാതം സംസ്ഥാന സര്‍ക്കാര്‍ മാതൃകയാക്കണം. അയല്‍സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ക്രൈസ്തവര്‍ക്കായി നടത്തുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പഠനവിഷയമാക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-19 11:44:00
Keywordsക്രൈസ്തവ
Created Date2021-08-19 11:44:54