Contents
Displaying 16671-16680 of 25119 results.
Content:
17043
Category: 10
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ കേന്ദ്രമായ നൈജീരിയയില്‍ തിരുപ്പട്ട വസന്തം: ഒരാഴ്ചയ്ക്കിടെ വൈദികരായത് 24 ഡീക്കന്മാര്‍
Content: അബൂജ: ക്രിസ്തു വിശ്വാസത്തെ പ്രതി ഓരോ മാസവും നൂറുകണക്കിന് ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ കേന്ദ്രമായി മാറിയ നൈജീരിയയില്‍ പൗരോഹിത്യവസന്തം. ഒരാഴ്ചയ്ക്കിടെ 24 ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിച്ച് അഭിഷിക്തരായിരിക്കുന്നത്. തെക്കുകിഴക്കൻ നൈജീരിയന്‍ സംസ്ഥാനമായ എനുഗു സംസ്ഥാനത്തെ എൻസുക്ക രൂപതയ്ക്കുവേണ്ടി 20 പേര്‍ തിരുപ്പട്ടം സ്വീകരിച്ച് ക്രിസ്തുവിന്റെ രാജകീയ പുരോഹിത ഗണത്തില്‍ പ്രത്യേകം ചേര്‍ക്കപ്പെട്ടു. ഓഗസ്റ്റ് ഏഴിന് സെന്റ് തെരേസാസ് കത്തീഡ്രൽ ദേവാലയത്തില്‍വെച്ചായിരുന്നു ഇവരുടെ തിരുപ്പട്ട സ്വീകരണം. ഓഗസ്റ്റ് 14ന് മദർ ഓഫ് ഗോഡ് ദേവാലയത്തില്‍ ‘ക്ലാർക്ക് റെഗുലർ ഓഫ് സോമാസ്‌ക’ സന്യാസസമൂഹത്തിനുവേണ്ടി നാലു പേരും തിരുപ്പട്ടം സ്വീകരിച്ചതോടെയാണ് നൈജീരിയന്‍ സഭയ്ക്കു വേണ്ടി ഒരാഴ്ച്ചയ്ക്കിടെ തിരുപ്പട്ടം സ്വീകരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നത്. രണ്ടു സ്ഥലങ്ങളില്‍ നടന്ന ശുശ്രൂഷകള്‍ക്കും എൻസുക്ക ബിഷപ്പ് ഗോഡ്ഫ്രി ഇഗ്വെബ്യൂക്ക് ഓണ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 185 ഇടവകകളും 7 മിഷനും അടങ്ങുന്നതാണ് എൻസുക്ക രൂപത. 255 രൂപത വൈദികരും 21 സന്യാസ വൈദികരും അടക്കം 276 വൈദികരുമാണ് രൂപതയ്ക്കുള്ളത്. ഇതിനോടൊപ്പമാണ് 24 നവവൈദികര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ക്രൈസ്തവ പീഡനം രൂക്ഷമായതിന്റെ പേരില്‍ ക്രിസ്തീയ മാധ്യമങ്ങളില്‍ ദിനംപ്രതി ചര്‍ച്ചയായി മാറിയ രാജ്യമാണ് നൈജീരിയ. 2010 മുതല്‍ നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന മതപീഡനങ്ങളെ കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുന്ന ‘ദി ഇന്റര്‍നാഷ്ണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’യുടെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ 200 ദിവസത്തിനിടെ 3462 ക്രൈസ്തവര്‍ ഇസ്ലാമിക തീവ്രവാദികളാലും, ജിഹാദി അനുകൂലികളായ സുരക്ഷാ സേനാംഗങ്ങളാലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഒരു ദിവസം ശരാശരി 17 ക്രൈസ്തവരാണ് നൈജീരിയയില്‍ കൊല്ലപ്പെടുന്നതെന്നു റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിരിന്നു. പീഡിത ക്രൈസ്തവരുടെ രക്തം വീണ നൈജീരിയയില്‍ തിരുസഭ വേരുകള്‍ ആഴത്തില്‍ പതിപ്പിച്ചു വളരുകയാണെന്ന വ്യക്തമായ സന്ദേശമാണ് കൂട്ടത്തോടെയുള്ള ഈ തിരുപ്പട്ട സ്വീകരണം വിരല്‍ചൂണ്ടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-22-11:40:00.jpg
Keywords: തിരുപ്പട്ട, നൈജീ

17044
Category: 1
Sub Category:
Heading: രണ്ടാം ജന്മശതാബ്ദി: കൊറിയയുടെ പ്രഥമ വൈദികനും വിശുദ്ധനുമായ ആൻഡ്രൂ കിമിനെ അനുസ്മരിച്ച് പാപ്പ
Content: സിയോള്‍/ റോം: കൊറിയക്കാരനായ പ്രഥമ കത്തോലിക്ക വൈദികനും രക്തസാക്ഷിയുമായ വിശുദ്ധ ആൻഡ്രൂ കിമിനെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. വിശുദ്ധന്റെ രണ്ടാം ജന്മശതാബ്ദിയോടനുബന്ധിച്ച് ഇന്നലെ ആഗസ്റ്റ് 21ന് വത്തിക്കാനിൽ നടത്തിയ പ്രത്യേക ബലിയര്‍പ്പണത്തില്‍, സുവിശേഷവത്ക്കരണത്തിന്റെ അശ്രാന്തനായ അപ്പസ്തോലൻ എന്ന വിശേഷണമാണ് ഫ്രാന്‍സിസ് പാപ്പ, വിശുദ്ധ ആൻഡ്രൂവിന് നല്‍കിയത്. ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ മനോഹരമായ മുഖത്തെ വികൃതമാക്കുന്ന തിന്മയുടെ നിരവധി സ്വാധീനങ്ങളുടെ പശ്ചാത്തലത്തിൽ, മാമ്മോദീസ സ്വീകരിച്ച വ്യക്തിയുടെയും ദൗത്യത്തിന്റെ പ്രാധാന്യം നാം വീണ്ടും കണ്ടെത്തേണ്ടതുണ്ടെന്ന് വിശുദ്ധ കിമ്മിനെ ചൂണ്ടിക്കാട്ടി പാപ്പ ഓര്‍മ്മിപ്പിച്ചു. 1821-ലാണ് സെന്റ് ആൻഡ്രൂ കിമിന്റെ ജനനം. 1844-ല്‍ ഷാങ്ഹായിൽ ഫ്രഞ്ച് ബിഷപ്പ് ജീൻ-ജോസഫ്-ജീൻ-ബാപ്റ്റിസ്റ്റ് ഫെറോൾ നിന്ന് അദ്ദേഹം തിരുപട്ടം സ്വീകരിച്ചു. ജോസോൺ രാജവംശകാലത്ത് ക്രൈസ്തവ വിശ്വാസം അടിച്ചമർത്തപ്പെടുകയും അനേകം ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയും നിരവധി പേര്‍ മരണപ്പെടുകയും ചെയ്തു. ഇക്കാലയളവില്‍ ക്രൈസ്തവ വിശ്വാസം ഹൃദയത്തില്‍ സൂക്ഷിച്ചുക്കൊണ്ട് രഹസ്യമായാണ് ഇവര്‍ വിശ്വാസ അനുഷ്ഠാനങ്ങളില്‍ പങ്കുചേര്‍ന്നത്. ഇവരുടെ ഇടയില്‍ സജീവ ശുശ്രൂഷയുമായി വിശുദ്ധ കിം ഉണ്ടായിരിന്നു. 1846-ൽ, ഇരുപത്തിയഞ്ചാം വയസ്സിൽ ഹാൻ നദിയിലെ സിയോളിന് സമീപം അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ചു ശിരഛേദം ചെയ്തു കൊലപ്പെടുത്തുകയായിരിന്നു. 1984 മെയ് 6-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ അദ്ദേഹത്തെയും 102 കൊറിയൻ രക്തസാക്ഷികളെയും വിശുദ്ധരായി പ്രഖ്യാപിച്ചു.
Image: /content_image/News/News-2021-08-22-13:55:13.jpg
Keywords: പാപ്പ

17045
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി സഹായം, ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക വിഭാഗം: യൂറോപ്പിനു മാതൃകയായ ഹംഗറി വീണ്ടും ശ്രദ്ധാകേന്ദ്രം
Content: വാഷിംഗ്ടണ്‍ ഡിസി/ ബുഡാപെസ്റ്റ്: അടിച്ചമര്‍ത്തപ്പെടുന്ന പീഡിത ക്രൈസ്തവരെ സഹായിക്കുക എന്നത് ധാര്‍മ്മിക ഉത്തരവാദിത്വമായി കണക്കാക്കിയും ക്രിസ്തീയ മൂല്യങ്ങള്‍ക്ക് ശക്തമായ പിന്തുണ കൊടുക്കുന്ന ഹംഗറി സര്‍ക്കാര്‍ വീണ്ടും ക്രിസ്തീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. വാഷിംഗ്‌ടണില്‍വെച്ച് നടന്ന ‘ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം’ ഉച്ചകോടിയ്ക്കു പിന്നാലെ സി.ബി.എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടിയുള്ള ഹംഗറി സര്‍ക്കാരിന്റെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റാന്‍ അസ്ബേജ് രാഷ്ട്രത്തിന്റെ ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന്‍ ആവര്‍ത്തിച്ചിരിന്നു. ക്രൈസ്തവരാണ് ലോകത്ത് ഏറ്റവുമധികം പീഡനത്തിന് ഇരയാകുന്ന മതവിഭാഗമെന്ന് പറഞ്ഞ അസ്ബേജ് മാനുഷികാന്തസിന്റേയും, സ്വാതന്ത്ര്യത്തിന്റേയും, സംരക്ഷണത്തിന്റെ ഭാഗമായി ക്രിസ്തീയ വിശ്വാസത്തിനും, ബൈബിളിനും രാഷ്ട്രീയ നയത്തില്‍ പ്രാമുഖ്യം നല്‍കുവാനാണ് തങ്ങളുടെ ശ്രമമെന്നും കൂട്ടിച്ചേര്‍ത്തു. യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ 3.4 കോടി ക്രിസ്ത്യാനികള്‍ ലോകമെമ്പാടുമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന്‍ അസ്ബേജ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ ഇറാഖിലെ ടെല്‍സ്കുഫ് നഗരത്തിലും, ലെബനോനിലുമായി 67 ദേവാലയങ്ങളുടെ പുനരുദ്ധരണം ഉള്‍പ്പെടെ ഇരുപത്തിഅയ്യായിരത്തോളം ക്രിസ്ത്യാനികളെ സഹായിക്കുവാനും തങ്ങള്‍ക്ക് കഴിഞ്ഞു. അധിനിവേശകാലത്ത് ദേവാലയങ്ങള്‍ ഉള്‍പ്പെടെ തൊള്ളായിരത്തോളം ക്രൈസ്തവ കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ‘ഡോട്ടര്‍ ഓഫ് ഹംഗറി’ എന്ന തങ്ങളുടെ പദ്ധതിയിലൂടെ പലായനം ചെയ്ത ആയിരത്തിമുന്നൂറോളം കുടുംബങ്ങളില്‍ ആയിരം കുടുംബങ്ങളെ തിരികെ കൊണ്ടുവരുവാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ‘ഹംഗറി ഹെല്‍പ്സ്’ എന്ന പദ്ധതിയിലൂടെ പീഡിത ക്രിസ്ത്യാനികളെ സഹായിക്കുന്നതിനുള്ള ചുമതല അസ്ബേജിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അമേരിക്കയിലെ ഡെപ്യൂട്ടി സെക്രട്ടറിക്കുള്ള സ്ഥാനമാണ് ഹംഗറി സര്‍ക്കാരില്‍ അസ്ബേജിനുള്ളത്. വിവാഹം പുരുഷനും സ്തീയും തമ്മിലുള്ളതാണെന്ന്‍ തങ്ങളുടെ ഭരണഘടനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഗര്‍ഭധാരണം മുതലുള്ള ജീവന്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അസ്ബേജ് പറഞ്ഞു. കുടുംബത്തിന്റേയും, വിവാഹത്തിന്റേയും വിശുദ്ധിയും ഹംഗറിയുടെ നയത്തില്‍ ഉള്‍പ്പെടുന്നുണ്ട്. അമ്മ ഒരു സ്ത്രീയായിരിക്കണമെന്നും, പിതാവ് ഒരു പുരുഷനായിരിക്കണമെന്നും നിഷ്കര്‍ഷിക്കുന്ന ഭരണഘടനാ ഭേദഗതി സമീപകാലത്ത് ഹംഗറി പാസാക്കിയിരിന്നു. സ്വവര്‍ഗ്ഗ ബന്ധങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞുക്കൊണ്ട് ക്രിസ്തീയ കുടുംബ സങ്കല്‍പ്പത്തിന് പ്രാധാന്യം നല്‍കിയ ഹംഗറിയുടെ നിലപാടിന് ക്രൈസ്തവരുടെ നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. അതേസമയം താലിബാന്‍ ഭീകരര്‍ സൃഷ്ട്ടിച്ച കടുത്ത അരക്ഷിതാവസ്ഥയില്‍ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ഹംഗറി എന്തു തീരുമാനമെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് ക്രൈസ്തവ ലോകം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-22-18:57:16.jpg
Keywords: ഹംഗറി, ഹംഗേ

17046
Category: 22
Sub Category:
Heading: ജോസഫ്: നിത്യജീവൻ നൽകുന്ന വചനത്തിന്റെ കാവൽക്കാരൻ
Content: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്.(യോഹന്നാന്‍ 6 : 68) ശിഷ്യ പ്രമുഖനായ പത്രോസ് ഈശോയോടു ചോദിക്കുന്ന ചോദ്യവും അതിനു അവൻ തന്നെ നൽകുന്ന നിരീക്ഷണവുമാണിത്. ഈശോയുടെ വചനം കഠിനമായതിനാൽ അവനെ ഉപേക്ഷിച്ചു പോകാൻ ധാരാളം അനുയായികൾ തിരുമാനിക്കുമ്പോൾ പത്രോസ് ഉൾപ്പെടയുള്ള ശിഷ്യന്മാർ അവനോടൊപ്പം ഉറച്ചു നീങ്ങാൻ തീരുമാനിക്കുന്നു . ഈശോയുടെ കൂടെ വസിക്കാൻ തീരുമാനമെടുക്കുന്നു. ഈശോയുടെ കൂടെ വസിക്കുക എന്നാൽ ഈശോയെ ജീവിതത്തിൻ്റെ ഭാഗമായി തെരഞ്ഞെടുക്കുക എന്നാണ്. ദൈവപുത്രൻ നിത്യജിവൻ്റെ വചസ്സുമായി മനുഷ്യനായി ഭൂമിയിൽ ജനിക്കുമ്പോൾ അവനോടൊത്തു വസിക്കാൻ തീരുമാനമെടുത്ത വ്യക്തിയാണ് ജോസഫ്. യൗസേപ്പിതാവെന്ന ദൈവത്തിൻ്റെ നിശബ്ദ സുവിശേഷത്തിൻ്റെ ഇതിവൃത്തം തന്നെ ഈശോയോടൊത്തുള്ള യൗസേപ്പിതാവിൻ്റെ ജീവിതമായിരുന്നു. യൗസേപ്പിതാവിൻ്റെ ജീവിതം തിരഞ്ഞെടുപ്പിൻ്റെ ജീവിതമായിരുന്നു ദൈവഹിതത്തെ തിരഞ്ഞെടുക്കുന്നതിൻ്റെയും അതിനോടൊത്തു സഹകരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുന്നതിൻ്റെയും നിത്യജീവൻ്റെ വചനത്തിൻ്റെ കാവൽക്കാരനായിരുന്നു യൗസേപ്പിതാവ്. അവനെ സമീപിക്കുന്നവർക്കു നിത്യജീവനായ ഈശോയെ അവൻ സമൃദ്ധമായി നൽകും.
Image: /content_image/SeasonalReflections/SeasonalReflections-2021-08-22-22:07:45.jpg
Keywords: ജോസഫ, യൗസേ

17047
Category: 9
Sub Category:
Heading: ആത്മീയ സായൂജ്യത്തിനായി ബിർമിംഗ്ഹാം ബഥേൽ സെന്റർ ഒരുങ്ങുന്നു: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ വീണ്ടും ബെഥേലിലേക്ക്
Content: ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട്, സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപകൻ റവ. ഫാ. സേവ്യർഖാൻ വട്ടായിലച്ചന്റെ ശുശ്രൂഷകളുടെ തുടർച്ചയായി യൂറോപ്പ് കേന്ദ്രീകരിച്ച് യുകെ യിൽ 2009 ൽ റവ.ഫാ. സോജി ഓലിക്കൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച കാത്തലിക് ബൈബിൾ കൺവെൻഷൻ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനുശേഷം സെപ്റ്റംബർ മാസത്തിൽ വീണ്ടും സ്ഥിരം വേദിയായ ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ പുനരാരംഭിക്കുന്നു. ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ ബർണാഡ് ലോങ്‌ലി പിതാവ് , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ, സീറോ മലങ്കര സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ അഭിവന്ദ്യ യൂഹനാൻ മാർ തിയഡോഷ്യസ് എന്നിവർ പേട്രൺമാരായിട്ടുള്ള സെഹിയോൻ യുകെ മിനിസ്ട്രി നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ യുകെ യിലും യൂറോപ്പിലും പാരമ്പര്യ ക്രൈസ്തവ വിശ്വാസത്തെ വളർത്തിയെടുക്കുന്നതിനും അതുവഴി സഭയുടെ വളർച്ചയിലും നിത്യേന ഭാഗഭാക്കായിക്കൊണ്ടിരിക്കുകയാണ്. അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ റാഫേൽ തട്ടിൽ തുടങ്ങി അനവധി ബിഷപ്പുമാരും ഫാ. ജോർജ് പനക്കൽ, ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. ഡൊമനിക് വാളന്മനാൽ തുടങ്ങിയ നിരവധി വചന പ്രഘോഷകരും അൽമായ ശുശ്രൂഷകരും ഇതിനോടകം ഈ കൺവെൻഷനിൽ ശുശ്രൂഷകൾ നയിച്ചിട്ടുണ്ട്. ലോക്ഡൗണിൽ ഓൺലൈനിലായിരുന്നു ഇതുവരെയും കൺവെൻഷൻ നടത്തപ്പെട്ടത്. ജപമാല രാഞ്ജിയുടെ മാധ്യസ്ഥം തേടി സെപ്റ്റംബർ മാസ കൺവെൻഷൻ 11 ന് വിവിധ ശുശ്രൂഷകളുമായി ബെഥേലിൽ നടക്കും. സവിശേഷമായ യൂറോപ്യൻ സംസ്കാരത്തിൽ യേശുവിനെ രക്ഷകനും നാഥനുമായി ആയിരങ്ങൾ കണ്ടെത്തുവാൻ ഇടയാക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ വീണ്ടും ബെഥേലിൽ നടക്കുമ്പോൾ യുകെ യുടെ വിവിധ ദേശങ്ങളിൽ പ്രാർത്ഥനാപൂർവ്വമായ ഒരുക്കങ്ങൾ നടന്നുവരികയാണ്. കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി വിവിധ ഭാഷാ ദേശക്കാരായ അനേകർ എത്തിച്ചേരുന്ന കൺവെൻഷനായി പ്രശസ്‌ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ വൻ ഒരുക്കങ്ങൾ നടന്നുവരികയാണ്. കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും കൺവെൻഷനിൽ ഉണ്ടായിരിക്കും. കുമ്പസാരം, സ്പിരിച്വൽ ഷെയറിംങ്, എന്നിവയും മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നടക്കുന്നതാണ്. അത്ഭുതകരമായ വിടുതലും ജീവിത നവീകരണവും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വി. കുർബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. > കൂടുതൽ വിവരങ്ങൾക്ക്: * ജോൺസൺ +44 7506 810177 * അനീഷ് 07760 254700 * ബിജുമോൻ മാത്യു 07515 368239 > യുകെ യിലെ വിവിധ ദേശങ്ങളിൽ നിന്നായി കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിരിക്കുന്ന കോച്ചുകളെയും മറ്റ് വാഹനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾക്ക്: > ബിജു എബ്രഹാം 07859 890267 > ജോബി ഫ്രാൻസിസ് 07588 809478
Image: /content_image/Events/Events-2021-08-23-07:43:06.jpg
Keywords: സെഹിയോ

17048
Category: 1
Sub Category:
Heading: അഫ്ഗാനില്‍ നിന്നും സ്വീകരിക്കുന്ന അഭയാർത്ഥികളുടെ എണ്ണം കൂട്ടണം: ഓസ്ട്രേലിയന്‍ കത്തോലിക്ക മെത്രാന്‍ സമിതി
Content: മെല്‍ബണ്‍: അഭയം നല്കാനുദ്ദേശിക്കുന്ന അഫ്ഗാനിസ്ഥാൻകാരായ അഭയാർത്ഥികളുടെ എണ്ണം കൂട്ടാൻ ആസ്ത്രേലിയായിലെ കത്തോലിക്കാമെത്രാൻ സംഘം സർക്കാരിനോട് അഭ്യർത്ഥിച്ചു. പ്രാണരക്ഷാർത്ഥം അന്യനാടുകളിലേക്ക് പലായനം ചെയ്യുന്നവരിൽ ചുരുങ്ങിയത് ഇരുപതിനായിരം പേർക്കെങ്കിലും അഭയം നല്കണമെന്ന് മെത്രാൻ സംഘത്തിന്റെ അധ്യക്ഷനും ബ്രിസ്ബെയിൻ അതിരൂപതയുടെ ആർച്ചു ബിഷപ്പുമായ മാർക്ക് കൊളെറിഡ്ജ് ഓസ്ട്രേലിയായുടെ പ്രധാനമന്ത്രി സ്കോട്ട് മോറിസണിനു അയച്ച കത്തിൽ അഭ്യർത്ഥിച്ചു. താലിബാനെ എതിർക്കുന്ന ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ഭിന്ന മത, ജീവിതരീതികൾ പിന്തുടരുന്നവര്‍ പീഡിപ്പിക്കപ്പെടുന്ന അപകടസാധ്യതയെക്കുറിച്ചു ആർച്ച് ബിഷപ്പ് കൊളെറിഡ്ജ് മുന്നറിയിപ്പ് നല്‍കി. 3000 പേരെ മാത്രം സ്വീകരിക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ആർച്ച്ബിഷപ്പ് കൊളെറിഡ്ജ് ഈ അഭ്യർത്ഥന നടത്തിയത്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ആസ്ത്രേലിയ 8000 അഫ്ഗാൻ അഭയാർത്ഥികൾക്ക് അഭയം നല്കിയത് നന്ദിയോടെ അനുസ്മരിച്ച ആര്‍ച്ച് ബിഷപ്പ് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. പീഡിപ്പിക്കപ്പെടുന്നവർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്കും അഭയം നല്‍കേണ്ടതു അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-23-09:29:10.jpg
Keywords: അഫ്ഗാ

17049
Category: 1
Sub Category:
Heading: ബൈബിൾ കൈവശംവെച്ച അഫ്ഗാൻ പൗരനെ താലിബാൻ വധിച്ചു: ക്രൈസ്തവരെ അന്വേഷിച്ച് വീടുകൾ കയറിയിറങ്ങുന്നതായും റിപ്പോര്‍ട്ട്
Content: കാബൂള്‍: ബൈബിൾ കൈവശംവെച്ച ഒരു അഫ്ഗാൻ പൗരനെ താലിബാൻ ഭീകരർ വധിച്ചതായും, ക്രൈസ്തവ വിശ്വാസികളെ ഭവനങ്ങൾ കയറിയിറങ്ങി തീവ്രവാദികൾ അന്വേഷിക്കുന്നതായും റിപ്പോർട്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് തങ്ങൾ മിതവാദികളാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമം താലിബാൻ ഭീകരർ നടത്തുന്നുണ്ടെങ്കിലും, ഇതിനിടയിൽ ക്രൈസ്തവ പീഡനം അവർ ആരംഭിച്ചതായാണ് യുകെ ആസ്ഥാനമായുള്ള 'എക്സ്പ്രസ്' അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ വിവിധ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ക്രൈസ്തവർ നേരിടുന്ന ദാരുണാവസ്ഥ 'റിലീസ് ഇന്റർനാഷ്ണൽ' എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ ബ്രിട്ടനിലെ വക്താവ് ആൻഡ്രു ബോയിഡ് ജിബി ന്യൂസ് എന്ന് മാധ്യമത്തോട് വിശദീകരിച്ചു. താലിബാൻ ഭരണം കൈപ്പിടിയിലൊതുക്കുന്നതിന് മുമ്പേ തന്നെ ക്രൈസ്തവർ രഹസ്യമായിട്ടായിരുന്നു ജീവിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുക എന്നത് അഫ്ഗാനിസ്ഥാനിൽ ജയിൽശിക്ഷയോ, അതല്ലെങ്കിൽ വധശിക്ഷ പോലുമോ ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ്. താലിബാൻ രാജ്യത്തിന്റെ ഭരണം പിടിച്ചത് മുതൽ ക്രൈസ്തവരുടെ അവസ്ഥ കൂടുതൽ സങ്കീർണമായി മാറിയിരിക്കുകയാണ്. ജീവൻ പോലും നഷ്ടപ്പെടുമോ എന്ന പേടിയിലാണ് ക്രൈസ്തവർ ഇപ്പോൾ. ഷിയാ ഹസാരാ സമൂഹത്തിലെ ചിലരാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിക്കുന്നത്. അവർ ബൈബിൾ മൊബൈലിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ടോ എന്നറിയാൻ ഭീകരർ മൊബൈൽ ഫോൺ പോലും പരിശോധിച്ച് നോക്കുന്നുണ്ടെന്നും, സമൂഹത്തിലെ ഒരാൾ ഇങ്ങനെ കൊല്ലപ്പെട്ടതായി തങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ ഭയചകിതരാണെന്നും എല്ലാവർക്കും താലിബാനെ ഭയം ആണെന്നും പതിനാറു വയസ്സുകാരി തന്നോട് വെളിപ്പെടുത്തിയ കാര്യവും ആൻഡ്രു സ്മരിച്ചു. നോർവെയുടെ ഏപ്രിലിൽ പുറത്തുവിട്ട കൺട്രി ഓഫ് ഒർജിൻ ഇൻഫർമേഷൻ റിപ്പോർട്ട് പ്രകാരം രഹസ്യമായി ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന ചെറിയ ക്രൈസ്തവ ന്യൂനപക്ഷം അഫ്ഗാനിസ്ഥാനിലുണ്ട്. താലിബാൻ തങ്ങളുടെ ബ്ലാക്ക് ലിസ്റ്റിൽ ഉള്ളവരെ കൂട്ടക്കുരുതി നടത്താൻ സാധ്യതയുണ്ടെന്ന് ലോകമെമ്പാടും വിവിധ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകിവരുന്ന സർക്കാരിതര സംഘടനയായ റിപ്റ്റോയുടെ അധ്യക്ഷൻ ക്രിസ്ത്യൻ നെല്ലിമാൻ ഇതിനിടയിൽ മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവ, ഹിന്ദു, സിക്ക്, ഷിയാ സമൂഹങ്ങൾക്ക് ഒരുപാട് ക്ലേശങ്ങൾ സഹിക്കേണ്ടി വരുമെന്ന് വേയിൻ സ്റ്റേറ്റ് സർവ്വകലാശാലയിലെ പ്രൊഫസറായ ഖാലിദ് ബേയ്ദൂനും പ്രസ്താവിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FVyPTT8MjCb4673rHOXMQw}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-23-10:39:03.jpg
Keywords: അഫ്ഗാ, താലിബാ

17050
Category: 18
Sub Category:
Heading: ചില മാധ്യമങ്ങൾ താലിബാന് വീരപരിവേഷം നല്‍കിയത് അങ്ങേയേറ്റം ഖേദകരം: മുഖ്യമന്ത്രി പിണറായി വിജയൻ
Content: തിരുവനന്തപുരം: ചില മാധ്യമങ്ങൾ താലിബാന് വീരപരിവേഷം ചാര്‍ത്തി നൽകാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് അങ്ങേയറ്റം ഖേദകരമാണ്. അവർ എങ്ങനെയാണ് വളർന്നത്. അവരെ ആരാണ് വളർത്തിയത് എന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വർഗീയ ഭീകര സംഘടനകൾ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ അധികം ഉണ്ടായിട്ടില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ഇസ്ലാം സംഘടനകളുടെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലുകളിലും ഒരു ചാനലിലും താലിബാന്‍ തീവ്രവാദികളെ ന്യായീകരിക്കുന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരിന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്കു പ്രത്യേക പ്രാധാന്യമാണുള്ളത്.
Image: /content_image/India/India-2021-08-23-12:30:22.jpg
Keywords: പിണറാ

17051
Category: 13
Sub Category:
Heading: അഫ്ഗാന്‍ ക്രൈസ്തവരെ സംരക്ഷിക്കാൻ സ്വരുക്കൂട്ടിയത് 22 മില്യണ്‍ ഡോളര്‍: സഹായ പദ്ധതിയുമായി റേഡിയോ അവതാരകൻ
Content: കാബൂള്‍: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ തീവ്രവാദികള്‍ കൈയടിയക്കിയതോടെ ഏറ്റവും കടുത്ത ഭീഷണിയിലായ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ സംരക്ഷിക്കാൻ യാഥാസ്ഥിതിക റേഡിയോ അവതാരകനായ ഗ്ലെൻ ബെക്കിന്റെ ആഹ്വാന പ്രകാരം ഇതിനോടകം സ്വരുക്കൂട്ടിയത് 22 മില്യണ്‍ ഡോളർ. രാജ്യത്തെ അയ്യായിരത്തോളം വരുന്ന ക്രൈസ്തവർക്ക് വേണ്ടി വെറും മൂന്നു ദിവസം കൊണ്ടാണ് ഇത്രയും പണം കണ്ടെത്തിയത്. താലിബാന്റെ പിടിയിലമർന്ന രാജ്യത്തെ ആയിരക്കണക്കിന് ന്യൂനപക്ഷ സ്ത്രീകളെയും, കുട്ടികളെയും രക്ഷിക്കാൻ ലഭിച്ച പണം ഉപയോഗിക്കും. ശ്രോതാക്കൾ തരുന്ന പണം മുഴുവനായി, അഫ്ഗാനിസ്ഥാനിൽ എത്തിക്കാൻ വേണ്ടിയും, അവിടെനിന്ന് ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ വേണ്ടിയും ഉപയോഗിക്കുമെന്ന് ഗ്ലെൻ ബെക് ഉറപ്പു നൽകി. നസറേൻ ഫണ്ട് എന്ന പേരിലാണ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുളള പണം അദ്ദേഹം കണ്ടെത്തുന്നത്. ആഹ്വാനം നൽകി 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ 10 മില്യൺ ഡോളർ ലഭിച്ചിരുന്നു. ആളുകൾ നൽകിയ പണം 22 മില്യൺ ഡോളർ കഴിഞ്ഞെന്ന് ഇക്കഴിഞ്ഞ ദിവസമാണ് ഗ്ലെൻ ബെക് വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവർക്ക് വേണ്ടി ശ്രോതാക്കൾ നൽകിയ തുക കണ്ടപ്പോൾ തനിക്ക് സന്തോഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Don't you DARE give up hope. YOUR generosity toward rescuing Christians in Afghanistan will be a Moses-style miracle. And it has given me back my hope for the future. <a href="https://t.co/3kh24UemhZ">pic.twitter.com/3kh24UemhZ</a></p>— Glenn Beck (@glennbeck) <a href="https://twitter.com/glennbeck/status/1428807264006119425?ref_src=twsrc%5Etfw">August 20, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ക്രൈസ്തവരെ സംരക്ഷിക്കാൻ ശ്രോതാക്കൾ കാണിച്ച ഉദാരത മോശയുടെ അത്ഭുതപ്രവൃത്തി പോലെ ആകുമെന്നും, ഇത് ഭാവിയെപ്പറ്റിയുള്ള തന്റെ പ്രതീക്ഷകൾക്ക് വീണ്ടും ചിറക് മുളപ്പിച്ചുവെന്നും ട്വിറ്ററിലൂടെ ഗ്ലെൻ ബെക് പറഞ്ഞു. അതേസമയം കടുത്ത ഭീതിയുടെ നടുവിലാണ് അഫ്ഗാനിലെ ക്രൈസ്തവര്‍. താലിബാനെ സംബന്ധിച്ചിടത്തോളം അമുസ്ലിങ്ങളായ ക്രൈസ്തവരെ ശത്രു തുല്യമായാണ് കാണുന്നത്. രാജ്യത്തു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത് വലിയ കുറ്റമാണ്. ഇതിനിടെ താലിബാന്‍ തീവ്രവാദികള്‍ ക്രൈസ്തവരുടെ വീടുകള്‍ കയറിയിറങ്ങി റെയിഡ് നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FVyPTT8MjCb4673rHOXMQw}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-23-14:04:55.jpg

17052
Category: 1
Sub Category:
Heading: ഈസ്റ്റര്‍ സ്ഫോടനക്കേസിലെ സര്‍ക്കാര്‍ നിസംഗത: കരിദിനാചരണം നടത്തി ശ്രീലങ്കന്‍ സഭയുടെ പ്രതിഷേധം
Content: കൊളംബോ: രണ്ടു വര്‍ഷം മുന്‍പ് ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നിരവധിപേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടന പരമ്പരക്കേസിൽ ശ്രീലങ്കൻ ഭരണകൂടം തുടരുന്ന നിഷ്ക്രിയത്വത്തിനെതിരെ കരിദിനാചരണം നടത്തി ശ്രീലങ്കന്‍ സഭയുടെ പ്രതിഷേധം. ഓഗസ്റ്റ് 21ന് നീതി നിഷേധത്തിനെതിരെ ദേവാലയങ്ങളിലും ഭവനങ്ങളിലും കറുത്ത കൊടികൾ ഉയര്‍ത്തിയും പ്രത്യേക പ്രാർത്ഥനകൾ നടത്തിയുമാണ് ക്രൈസ്തവ സമൂഹം വിഷയത്തില്‍ ഗവണ്‍മെന്റിന്റെ സമീപനങ്ങളില്‍ പ്രതിഷേധം അറിയിച്ചത്. കഴിഞ്ഞയാഴ്ച സമർപ്പിച്ചിരുന്ന കുറ്റപത്രത്തില്‍ യഥാർത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നു സഭ ആരോപിച്ചിരിന്നു. ഇതേതുടര്‍ന്നാണ് ഓഗസ്റ്റ് 21 കറുത്ത പ്രതിഷേധ ദിനമായി ആചരിക്കാൻ കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് ആഹ്വാനം നല്‍കിയത്. കൊളംബോ അതിരൂപതാ ആസ്ഥാനത്ത് ക്രമീകരിച്ച ദിവ്യകാരുണ്യ ആരാധനയ്ക്ക് കർദ്ദിനാൾ മാൽക്കം രജ്ഞിത്ത് മുഖ്യകാർമികത്വം വഹിച്ചു. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ജനപങ്കാളിത്തം ഒഴിവാക്കിയായിരുന്നു ശുശ്രൂഷകൾ. ചില പ്രദേശങ്ങളിൽ മുസ്ലീങ്ങളും ബുദ്ധമതക്കാരും സഭയുടെ പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കരിങ്കൊടി ഉയർത്തിയിരിന്നു. ഈസ്റ്റർ സ്ഫോടനത്തിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നും സ്ഫോടനത്തിന് മുന്നോടിയായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകള്‍ പൂര്‍ണ്ണമായി അവഗണിച്ചുവെന്നും ആർച്ച് ബിഷപ്പ് കർദ്ദിനാൾ രഞ്ജിത്ത് കുറ്റപ്പെടുത്തി. ഇതിന് പിന്നിലെ ഗൂഡാലോചന വെളിപ്പെടുവാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. 2019 ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തിലാണ് രണ്ടു കത്തോലിക്ക ദേവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ഹോട്ടലുകളിലുമാണ് ചാവേര്‍ സ്‌ഫോടനങ്ങളുണ്ടായത്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിന്തുണയോടെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 258 പേര്‍ അതിദാരുണമായി കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സമാധാനപൂർണമായ സഹവർത്തിത്വത്തിലും രാഷ്ട്രനിർമിതിയിലും ക്രിയാത്മകമായും ഇടപെട്ടുകൊണ്ടിരിന്ന ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ദിവസം തന്നെ അക്രമികൾ സ്ഫോടനത്തിനായി തെരെഞ്ഞെടുത്തത് എന്ന വസ്തുത ഏവരെയും കണ്ണീരിലാഴ്ത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-23-17:12:42.jpg
Keywords: ശ്രീലങ്ക