Content | മെല്‍ബണ്‍: അഭയം നല്കാനുദ്ദേശിക്കുന്ന അഫ്ഗാനിസ്ഥാൻകാരായ അഭയാർത്ഥികളുടെ എണ്ണം കൂട്ടാൻ ആസ്ത്രേലിയായിലെ കത്തോലിക്കാമെത്രാൻ സംഘം സർക്കാരിനോട് അഭ്യർത്ഥിച്ചു. പ്രാണരക്ഷാർത്ഥം അന്യനാടുകളിലേക്ക് പലായനം ചെയ്യുന്നവരിൽ ചുരുങ്ങിയത് ഇരുപതിനായിരം പേർക്കെങ്കിലും അഭയം നല്കണമെന്ന് മെത്രാൻ സംഘത്തിന്റെ അധ്യക്ഷനും ബ്രിസ്ബെയിൻ അതിരൂപതയുടെ ആർച്ചു ബിഷപ്പുമായ മാർക്ക് കൊളെറിഡ്ജ് ഓസ്ട്രേലിയായുടെ പ്രധാനമന്ത്രി സ്കോട്ട് മോറിസണിനു അയച്ച കത്തിൽ അഭ്യർത്ഥിച്ചു.
താലിബാനെ എതിർക്കുന്ന ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ഭിന്ന മത, ജീവിതരീതികൾ പിന്തുടരുന്നവര്‍ പീഡിപ്പിക്കപ്പെടുന്ന അപകടസാധ്യതയെക്കുറിച്ചു ആർച്ച് ബിഷപ്പ് കൊളെറിഡ്ജ് മുന്നറിയിപ്പ് നല്‍കി. 3000 പേരെ മാത്രം സ്വീകരിക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ആർച്ച്ബിഷപ്പ് കൊളെറിഡ്ജ് ഈ അഭ്യർത്ഥന നടത്തിയത്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ആസ്ത്രേലിയ 8000 അഫ്ഗാൻ അഭയാർത്ഥികൾക്ക് അഭയം നല്കിയത് നന്ദിയോടെ അനുസ്മരിച്ച ആര്‍ച്ച് ബിഷപ്പ് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. പീഡിപ്പിക്കപ്പെടുന്നവർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്കും അഭയം നല്‍കേണ്ടതു അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |