category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി സഹായം, ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക വിഭാഗം: യൂറോപ്പിനു മാതൃകയായ ഹംഗറി വീണ്ടും ശ്രദ്ധാകേന്ദ്രം
Contentവാഷിംഗ്ടണ്‍ ഡി‌സി/ ബുഡാപെസ്റ്റ്: അടിച്ചമര്‍ത്തപ്പെടുന്ന പീഡിത ക്രൈസ്തവരെ സഹായിക്കുക എന്നത് ധാര്‍മ്മിക ഉത്തരവാദിത്വമായി കണക്കാക്കിയും ക്രിസ്തീയ മൂല്യങ്ങള്‍ക്ക് ശക്തമായ പിന്തുണ കൊടുക്കുന്ന ഹംഗറി സര്‍ക്കാര്‍ വീണ്ടും ക്രിസ്തീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. വാഷിംഗ്‌ടണില്‍വെച്ച് നടന്ന ‘ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം’ ഉച്ചകോടിയ്ക്കു പിന്നാലെ സി.ബി.എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടിയുള്ള ഹംഗറി സര്‍ക്കാരിന്റെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റാന്‍ അസ്ബേജ് രാഷ്ട്രത്തിന്റെ ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന്‍ ആവര്‍ത്തിച്ചിരിന്നു. ക്രൈസ്തവരാണ് ലോകത്ത് ഏറ്റവുമധികം പീഡനത്തിന് ഇരയാകുന്ന മതവിഭാഗമെന്ന് പറഞ്ഞ അസ്ബേജ് മാനുഷികാന്തസിന്റേയും, സ്വാതന്ത്ര്യത്തിന്റേയും, സംരക്ഷണത്തിന്റെ ഭാഗമായി ക്രിസ്തീയ വിശ്വാസത്തിനും, ബൈബിളിനും രാഷ്ട്രീയ നയത്തില്‍ പ്രാമുഖ്യം നല്‍കുവാനാണ് തങ്ങളുടെ ശ്രമമെന്നും കൂട്ടിച്ചേര്‍ത്തു. യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ 3.4 കോടി ക്രിസ്ത്യാനികള്‍ ലോകമെമ്പാടുമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന്‍ അസ്ബേജ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ ഇറാഖിലെ ടെല്‍സ്കുഫ്‌ നഗരത്തിലും, ലെബനോനിലുമായി 67 ദേവാലയങ്ങളുടെ പുനരുദ്ധരണം ഉള്‍പ്പെടെ ഇരുപത്തിഅയ്യായിരത്തോളം ക്രിസ്ത്യാനികളെ സഹായിക്കുവാനും തങ്ങള്‍ക്ക് കഴിഞ്ഞു. അധിനിവേശകാലത്ത് ദേവാലയങ്ങള്‍ ഉള്‍പ്പെടെ തൊള്ളായിരത്തോളം ക്രൈസ്തവ കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ‘ഡോട്ടര്‍ ഓഫ് ഹംഗറി’ എന്ന തങ്ങളുടെ പദ്ധതിയിലൂടെ പലായനം ചെയ്ത ആയിരത്തിമുന്നൂറോളം കുടുംബങ്ങളില്‍ ആയിരം കുടുംബങ്ങളെ തിരികെ കൊണ്ടുവരുവാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ‘ഹംഗറി ഹെല്‍പ്സ്’ എന്ന പദ്ധതിയിലൂടെ പീഡിത ക്രിസ്ത്യാനികളെ സഹായിക്കുന്നതിനുള്ള ചുമതല അസ്ബേജിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അമേരിക്കയിലെ ഡെപ്യൂട്ടി സെക്രട്ടറിക്കുള്ള സ്ഥാനമാണ് ഹംഗറി സര്‍ക്കാരില്‍ അസ്ബേജിനുള്ളത്. വിവാഹം പുരുഷനും സ്തീയും തമ്മിലുള്ളതാണെന്ന്‍ തങ്ങളുടെ ഭരണഘടനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഗര്‍ഭധാരണം മുതലുള്ള ജീവന്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അസ്ബേജ് പറഞ്ഞു. കുടുംബത്തിന്റേയും, വിവാഹത്തിന്റേയും വിശുദ്ധിയും ഹംഗറിയുടെ നയത്തില്‍ ഉള്‍പ്പെടുന്നുണ്ട്. അമ്മ ഒരു സ്ത്രീയായിരിക്കണമെന്നും, പിതാവ് ഒരു പുരുഷനായിരിക്കണമെന്നും നിഷ്കര്‍ഷിക്കുന്ന ഭരണഘടനാ ഭേദഗതി സമീപകാലത്ത് ഹംഗറി പാസാക്കിയിരിന്നു. സ്വവര്‍ഗ്ഗ ബന്ധങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞുക്കൊണ്ട് ക്രിസ്തീയ കുടുംബ സങ്കല്‍പ്പത്തിന് പ്രാധാന്യം നല്‍കിയ ഹംഗറിയുടെ നിലപാടിന് ക്രൈസ്തവരുടെ നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. അതേസമയം താലിബാന്‍ ഭീകരര്‍ സൃഷ്ട്ടിച്ച കടുത്ത അരക്ഷിതാവസ്ഥയില്‍ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ഹംഗറി എന്തു തീരുമാനമെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് ക്രൈസ്തവ ലോകം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-22 18:56:00
Keywordsഹംഗറി, ഹംഗേ
Created Date2021-08-22 18:57:16