Contents

Displaying 16501-16510 of 25119 results.
Content: 16872
Category: 18
Sub Category:
Heading: അഞ്ച് സെന്റ് സ്ഥലവും ഭവനവും: 15 കുടുംബങ്ങൾക്ക് പുതുജീവിതം സമ്മാനിച്ച് സിഎംസി സിസ്റ്റേഴ്സ്
Content: ഇരിങ്ങാലക്കുട: ചാവറ ആരാമം പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ 15 കുടുംബങ്ങൾക്ക് പാർപ്പിടവും സ്ഥലവും സമ്മാനിച്ച് സിഎംസി ഉദയ സന്യാസിനി സമൂഹം. കണ്ണിക്കരയിൽ നിര്‍മ്മിച്ച ഭവനങ്ങളുടെ താക്കോൽദാന ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. ഒരു കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും പാർപ്പിടവുമാണ് സി‌എം‌സി സിസ്റ്റേഴ്സ് സമ്മാനിച്ചിരിക്കുന്നത്. സി.എം സി സന്യാസ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ സ്വർഗ്ഗപ്രാപ്തിയുടെ നൂറ്റി അമ്പതാം വാർഷികത്തിന്റെ സ്മരണയാണ് ചാവറ ആരാമം. വീടുകളുടെ ആശീർവാദകർമ്മവും താക്കോൽദാന ചടങ്ങും ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. സ്മാരകശില അനാച്ഛാദനം ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാൾ റവ.ഡോ. ലാസർ കുറ്റിക്കാടൻ നടത്തി. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ജോജോ, താഴേക്കാട് വികാരി റവ.ഫാ. ജോൺ കവലക്കാട്ട്, സെന്റ് ജെയിംസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ റവ.ഫാ. ആന്റോ ആലപ്പാടൻ, പഞ്ചായത്ത് മെമ്പർ ഷൈനി വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിമല സ്വാഗതവും സാമൂഹിക വകുപ്പ് കൗൺസിലർ സിസ്റ്റർ ലിസി പോൾ നന്ദിയും പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-01-16:28:15.jpg
Keywords: സി‌എം‌സി
Content: 16873
Category: 18
Sub Category:
Heading: അഞ്ച് സെന്റ് സ്ഥലവും ഭവനവും: 15 കുടുംബങ്ങൾക്ക് പുതുജീവിതം സമ്മാനിച്ച് സിഎംസി സിസ്റ്റേഴ്സ്
Content: ഇരിങ്ങാലക്കുട: ചാവറ ആരാമം പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ 15 കുടുംബങ്ങൾക്ക് പാർപ്പിടവും സ്ഥലവും സമ്മാനിച്ച് സിഎംസി ഉദയ സന്യാസിനി സമൂഹം. കണ്ണിക്കരയിൽ നിര്‍മ്മിച്ച ഭവനങ്ങളുടെ താക്കോൽദാന ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. ഒരു കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും പാർപ്പിടവുമാണ് സി‌എം‌സി സിസ്റ്റേഴ്സ് സമ്മാനിച്ചിരിക്കുന്നത്. സിഎംസി സന്യാസ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ സ്വർഗ്ഗപ്രാപ്തിയുടെ നൂറ്റി അമ്പതാം വാർഷികത്തിന്റെ സ്മരണയാണ് ചാവറ ആരാമം. വീടുകളുടെ ആശീർവാദകർമ്മവും താക്കോൽദാന ചടങ്ങും ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. സ്മാരകശില അനാച്ഛാദനം ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാൾ റവ.ഡോ. ലാസർ കുറ്റിക്കാടൻ നടത്തി. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ജോജോ, താഴേക്കാട് വികാരി റവ.ഫാ. ജോൺ കവലക്കാട്ട്, സെന്റ് ജെയിംസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ റവ.ഫാ. ആന്റോ ആലപ്പാടൻ, പഞ്ചായത്ത് മെമ്പർ ഷൈനി വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിമല സ്വാഗതവും സാമൂഹിക വകുപ്പ് കൗൺസിലർ സിസ്റ്റർ ലിസി പോൾ നന്ദിയും പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-01-16:33:36.jpg
Keywords: സി‌എം‌സി
Content: 16874
Category: 11
Sub Category:
Heading: "കല്ലറങ്ങാട്ട് പിതാവ് നിങ്ങളോടാണോ പ്രസവിക്കാന്‍ പറഞ്ഞത്": സര്‍ക്കുലറില്‍ അസ്വസ്ഥരായ മാധ്യമങ്ങള്‍ക്കു ചുട്ടമറുപടിയുമായി യുവാവ്; വീഡിയോ വൈറല്‍
Content: കൊച്ചി: പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ച കുടുംബക്ഷേമ പദ്ധതികളെ വളച്ചൊടിച്ചു കത്തോലിക്ക സഭയെ അധിക്ഷേപിക്കുവാന്‍ പരാക്രമം നടത്തുന്ന ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ക്ക് ചുട്ടമറുപടിയുമായുള്ള യുവാവിന്റെ വീഡിയോ വൈറല്‍. സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റായ സിറാജ് ജോസഫ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്. സര്‍ക്കുലര്‍ വിവാദമാക്കാന്‍ കിണഞ്ഞു പരിശ്രമിച്ച ഏഷ്യാനെറ്റിലെ വിനുവിനോടും മാതൃഭൂമി അവതാരകരോടും "കല്ലറങ്ങാട്ട് പിതാവ് നിങ്ങളോടാണോ പ്രസവിക്കാന്‍ പറഞ്ഞത്" എന്ന രസകരമായ ചോദ്യമുയര്‍ത്തിക്കൊണ്ടാണ് സിറാജിന്റെ വീഡിയോ ആരംഭിക്കുന്നത്. ചാനലില്‍ വാതോരാതെ സംസാരിക്കുന്നതിന് മുന്‍പ് കുറഞ്ഞത് സര്‍ക്കുലര്‍ പൂര്‍ണ്ണമായി വായിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമെന്നും 2000 മുതല്‍ കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിച്ചവര്‍ക്കാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത് എന്ന വസ്തുത ഇനിയെങ്കിലും മനസിലാക്കണമെന്നും സിറാജ് വീഡിയോയില്‍ ഓര്‍മ്മിപ്പിക്കുന്നു. കത്തോലിക്ക സഭയ്ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ഉള്ളപ്പോള്‍ ആ സ്ഥാപനങ്ങളില്‍ സഭയുടെ മക്കള്‍ക്ക് പ്രാതിനിധ്യം കൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന ചോദ്യം ഈ യുവാവ് വീഡിയോയില്‍ ഉയര്‍ത്തുന്നുണ്ട്. നാലു മക്കളില്‍ കൂടുതലുള്ള ദമ്പതികള്‍ ഈ പ്രഖ്യാപനത്തെ എങ്ങനെയാണ് സ്വീകരിച്ചതെന്ന ഓരോ കുടുംബങ്ങളുടെയും സാക്ഷ്യവും വീഡിയോയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. കല്ലറങ്ങാട്ട് പിതാവിന്റെ പ്രഖ്യാപനത്തെ കത്തോലിക്ക യുവാക്കളില്‍ ഒരാളായി നിന്നുക്കൊണ്ട് തന്നെ നന്ദി പറയുകയാണെന്നും സിറാജ് പറയുന്നു. നിരവധി സര്‍ക്കുലറുകള്‍ കേട്ടിട്ടുണ്ടെങ്കിലും ഈ സര്‍ക്കുലര്‍ നല്‍കുന്ന പ്രചോദനം വളരെ വലുതാണെന്നും സഭാമക്കളോട് ചേര്‍ന്ന് അവരുടെ വിഷമതകള്‍ മനസിലാക്കി മുന്നോട്ടു പോകുകയാണെന്ന് അറിയുമ്പോള്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്ലറങ്ങാട്ട് പിതാവിനെ പോലെ ധാരാളം പിതാക്കന്മാര്‍ ഇനിയും മുന്നോട്ട് വരും, അത് ആരുടേയും ഔദാര്യമല്ല, അത് ദൈവജനത്തിന്റെ അവകാശമാണ്. അത്തരത്തിലുള്ള വാര്‍ത്തകളില്‍ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ നിന്നാല്‍ അതിനു മാത്രമേ സമയം കാണൂ എന്ന വാക്കുകളോടെയാണ് സിറാജിന്റെ സന്ദേശം അവസാനിക്കുന്നത്. രണ്ടായിരത്തിലധികം പേരാണ് ഈ വീഡിയോ സിറാജിന്റെ അക്കൌണ്ടില്‍ നിന്നുമാത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. മറ്റനവധി സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴിയും ഫേസ്ബുക്ക് പേജുകളിലൂടെയും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം കല്ലറങ്ങാട്ട് പിതാവിന്റെ പ്രഖ്യാപനത്തിന് പിന്നാലേ പത്തനംതിട്ട മലങ്കര കത്തോലിക്ക രൂപതയും കുടുംബ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിരിന്നു. ഒരു വശത്ത് സര്‍ക്കുലറിന് നേരെ മാധ്യമവേട്ട നടക്കുമ്പോഴും ഈ പ്രഖ്യാപനങ്ങളെ വിശ്വാസി സമൂഹം ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ രൂപതകള്‍ സമാനമായ ആശയവുമായി മുന്നോട്ട് വരണമെന്നാണ് വിശ്വാസികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ep5xKmWWeab1I2iVCh8Ycn}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-01-18:51:20.jpg
Keywords: വൈറ
Content: 16875
Category: 22
Sub Category:
Heading: ജോസഫ്: സ്വർഗ്ഗീയ പിതാവിന്റെ സന്നിധിയിലെ ശക്തനായ മധ്യസ്ഥൻ
Content: ദിവ്യരക്ഷക സന്യാസസഭയുടെ സ്ഥാപകനും വേദപാരംഗതനുമായ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ഓർമ്മദിനമാണ് ആഗസ്റ്റ് ഒന്നാം തീയതി. ദൈവം ബൈലോക്കേഷൻ (ഒരേ സമയം രണ്ടു സ്ഥലത്തു പ്രത്യക്ഷപ്പെടാനുള്ള സിദ്ധി) എന്ന വലിയ കൃപ നൽകി അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ വലിയ ഭക്തനായിരുന്ന വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു നിരീക്ഷണമായിരിക്കട്ടെ ഇന്നത്തെ നമ്മുടെ ജോസഫ് ചിന്ത. "ദൈവം, അവൻ നമ്മോടു കാണിക്കുന്ന വലിയ സ്നേഹത്താൽ നമ്മൾ രക്ഷപ്പെട്ടു എന്നു കാണാൻ അവനു വലിയ ആഗ്രഹമുണ്ട്. രക്ഷാ മാർഗ്ഗങ്ങൾക്കിടയിൽ വിശുദ്ധരോടുള്ള ഭക്തിയുടെ പരിശീലനം അവൻ നമുക്കു നൽകി. അവന്റെ സുഹൃത്തുക്കളായ വിശുദ്ധർ നമുക്കു വേണ്ടി മദ്ധ്യസ്ഥത വഹിക്കണമെന്നുള്ളതു അവന്റെ ഹിതമാണ്. അവരുടെ യോഗ്യതകളാലും പ്രാർത്ഥനകളാലും നമുക്കു അർഹിക്കാത്ത കൃപകൾ ലഭിക്കുമെന്നതാണ് അവന്റെ ആഗ്രഹം. ദൈവമാതാവായ മറിയത്തിനു ശേഷം വിശുദ്ധ യൗസേപ്പിതാവിനെയാണ് എല്ലാ വിശുദ്ധന്മാരുടെ ഇടയിൽ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവൻ. അതിനാൽ വിശുദ്ധ യൗസേപ്പിതാവിനു സ്വർഗ്ഗീയ പിതാവിന്റെ മുമ്പിൽ വലിയ സ്ഥാനമുണ്ട് തന്റെ ഭക്തർക്ക് വലിയ കൃപ നേടികൊടുക്കുവാൻ അവനു കഴിയും." ഈ സത്യം മനസ്സിലാക്കിയ ലിഗോരി പുണ്യവാൻ ഒരു യൗസേപ്പിതാവിനോടുള്ള ഒരു സമർപ്പണ പ്രാർത്ഥന രചിക്കുകയുണ്ടായി അതു താഴെ ചേർക്കുന്നു. ഏറ്റവും പരിശുദ്ധ യൗസേപ്പിതാവേ, പിതാവേ, സ്വർഗ്ഗവും ഭൂമിയും അനുസരിക്കാൻ അധികാരമുള്ള, ദൈവപുത്രന്റെ വളർത്തു പിതാവായി നിന്നെ ഉയർത്തിയ വലിയ മഹത്വത്തിൽ ഞാൻ സന്തോഷിക്കുന്നു. എന്റെ വിശുദ്ധനായ മദ്ധ്യസ്ഥനേ, ഈശോ തന്നെ നിന്നെ പിതാവായി ബഹുമാനിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തതിനാൽ ഞാനും എന്നെത്തന്നെ നിന്റെ ശുശ്രൂഷക്കായി സ്വയം നൽകാൻ ആഗ്രഹിക്കുന്നു. പരിശുദ്ധ മറിയം കഴിഞ്ഞാൽ നിന്നെ എന്റെ പ്രധാന മധ്യസ്ഥനും സംരക്ഷകനുമായി ഞാൻ തിരഞ്ഞെടുക്കുന്നു. എല്ലാ ദിവസവും സവിശേഷമായ ഭക്തിയോടെ നിന്നെ ആദരിക്കുമെന്നും നിന്റെ സംരക്ഷണത്തിനു എന്നെത്തന്നെ ഭരമേല്പിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. ഈ ഭൂമിയിലെ നിന്റെ ജീവിതത്തിൽ ഈശോയുടെയും മറിയത്തിന്റെയും മാധുര്യമുള്ള സഹവാസം നീ ആസ്വദിച്ചതുപോലെ അവരോടൊപ്പം എപ്പോഴും അടുത്തു ജീവിക്കാനും കൃപ നഷ്ടപ്പെടുത്തി ദൈവത്തിൽ നിന്ന്‌ ഒരിക്കലും വേർപെടാതിരിക്കുവാനും എന്നെ അനുവദിച്ചാലും. നിന്റെ മരണസമയത്തു ഈശോയുടെയും മറിയത്തിന്റെയും സഹായം സ്വീകരിച്ചു നീ ഭാഗ്യ മരണം പ്രാപിച്ചതുപോലെ എന്റെ മരണസമയത്തും ഈശോയുടെയും മറിയത്തിന്റെയും സാന്നിധ്യവും സംരക്ഷണവും നൽകണമേ, അതുവഴി പറുദീസയിൽ ഒരു ദിവസം നിനക്കു നന്ദി പറയാനും നിന്നോടൊരുമിച്ചു ദൈവത്തെ നിത്യതയിൽ സ്നേഹിക്കുവാനും സ്തുതിക്കുവാനും ഇടവരുത്തണമേ.
Image: /content_image/SeasonalReflections/SeasonalReflections-2021-08-01-22:00:52.jpg
Keywords: ജോസഫ, യൗസേ
Content: 16876
Category: 18
Sub Category:
Heading: ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം കർദ്ദിനാൾ മാർ ക്ലീമിസിന്
Content: തിരുവനന്തപുരം: ചട്ടമ്പിസ്വാമിയുടെ നൂറ്റിഅറുപത്തിയെട്ടാമത് ജയന്തിയോടനുബന്ധിച്ച് ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി നൽകുന്ന ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം മലങ്കര കത്തോലിക്കസഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ക്ലിമിസ് കാതോലിക്കാ ബാവയ്ക്ക്. 26,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. അടൂർ ഗോപാലകൃഷ്ണൻ, പ്രഭാവർമ്മ - സ്വാമി ഗുരുരത്തം ജ്ഞാനതപസ്വി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. ഓഗസ്റ്റ് 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് സംഘടന ഭാരവാഹികളായ എസ്.ആർ. കൃഷ്ണകുമാർ, മണക്കാട് രാമചന്ദ്രൻ, ഡോ. ശ്രീവത് നമ്പൂതിരി തുടങ്ങിയവർ അറിയിച്ചു.
Image: /content_image/India/India-2021-08-02-10:10:22.jpg
Keywords: പുരസ്
Content: 16877
Category: 18
Sub Category:
Heading: രക്തസാക്ഷിയായ വിശുദ്ധ കൊറോണയുടെ ഏഷ്യയിലെ ആദ്യത്തെ പൂർണകായ രൂപം കൊല്ലത്ത്
Content: കൊല്ലം: അടിയുറച്ച ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ എഡി 170ല്‍ മാർക്കസ് ഔറേലിയസിന്റെ ഭരണകാലയളവില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ കൊറോണയുടെ ഏഷ്യയിലെ ആദ്യത്തെ പൂർണകായ രൂപം കൊല്ലത്ത് സ്ഥാപിച്ചു. കൊല്ലം രൂപതയാണ് വിശുദ്ധ കൊറോണയുടെ രൂപക്കൂട് ബിഷപ്പ് ഹൗസിനു മുന്നിൽ സ്ഥാപിച്ചത്. രൂപം ഏഷ്യയിൽ തന്നെ ആദ്യത്തേത്‌ ആണെന്നും കൊല്ലം ബിഷപ്പ് പോൾ ആന്റണി മുല്ലശേരി പറഞ്ഞു. എഡി 170ല്‍ മാർക്കസ് ഔറേലിയസിന്റെ ഭരണകാലയളവിലാണ് കൊറോണയും ജീവിതപങ്കാളിയും രക്തസാക്ഷിത്വം വരിക്കുന്നത്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായിരുന്ന വിക്ടറിനെ സഹ സൈന്യാധിപൻ സെബാസ്റ്റ്യൻ എന്ന ക്രിസ്തു വിരുദ്ധനായ ന്യായാധിപന് ഒറ്റി കൊടുക്കുകയായിരുന്നു. ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടും വിശുദ്ധൻ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞില്ല. ഇതേസമയംതന്നെ കൊറോണയെയും ഭർത്താവിന്റെ മരണം കാണിക്കാനായി അവർ കൊണ്ടുവന്നു. വളച്ചു കെട്ടിയ രണ്ട് എണ്ണപ്പനകളില്‍ ബന്ധിക്കപ്പെട്ടിരുന്ന വിശുദ്ധ, എണ്ണപ്പനകള്‍ സ്വതന്ത്രമാക്കിയപ്പോള്‍ രണ്ടായി കീറിപ്പോവുകയായിരുന്നെന്നാണ് ചരിത്രം. 1910-ല്‍ ജർമനിയിലെ ആച്ചൻ കത്തീഡ്രലിൽ നിന്ന് ഇരുവരുടെയും തിരുശേഷിപ്പുകൾ ലഭിക്കുന്നത്. 2002ൽ സാർസ് വൈറസ് വ്യാപിച്ച നാളുകളില്‍ രോഗബാധയില്‍ നിന്ന്‍ വിടുതല്‍ യാചിച്ച് വിശ്വാസികള്‍ വിശുദ്ധയുടെ മാധ്യസ്ഥം തേടിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-02-10:33:01.jpg
Keywords: വിശുദ്ധ കൊറോണ
Content: 16878
Category: 1
Sub Category:
Heading: 2023 മെത്രാന്‍ സിനഡിന്റെ മെത്തഡോളജി കമ്മീഷന്‍ അംഗമായി ആഫ്രിക്കന്‍ കന്യാസ്ത്രീ
Content: പ്രിട്ടോറിയ: 2023 ഒക്ടോബറില്‍ റോമില്‍വെച്ച് നടക്കുന്ന മെത്രാന്‍മാരുടെ സിനഡിന്റെ മെത്തഡോളജി കമ്മീഷന്‍ അംഗമായി ദക്ഷിണാഫ്രിക്കന്‍ കന്യാസ്ത്രീ. മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ദി പ്രെഷ്യസ് ബ്ലഡ് (സി.പി.എസ്) സഭാംഗമായ സിസ്റ്റര്‍ ഹെര്‍മെനെഗില്‍ഡ് മകോറോയ്ക്കാണ് അപ്രതീക്ഷിത നിയമനം ലഭിച്ചിരിക്കുന്നത്. അപ്രതീക്ഷിതവും അതോടൊപ്പം വെല്ലുവിളി നിറഞ്ഞതുമാണ് ദൌത്യമെന്ന് എ.സി.ഐ ആഫ്രിക്കക്ക് നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ ഹെര്‍മെനെഗില്‍ഡ് പറഞ്ഞു. തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ദൗത്യം സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നുവെന്ന് പറഞ്ഞ സിസ്റ്റര്‍ മകോറോ, സിനഡ് സെക്രട്ടറി ജനറൽ കർദ്ദിനാൾ മരിയോ ഗ്രെക്കിന്റെ കത്ത് വായിച്ചപ്പോൾ, ഈ ദൗത്യം സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കുള്ള പ്രാതിനിധ്യവും കര്‍മ്മശേഷിയുടെയും അംഗീകാരവും, അവരുടെ കഴിവിനെ സഭ അംഗീകരിക്കുന്നതിന്റെ ഉദാഹരണവുമായിട്ടാണ് ത്രിരാഷ്ട്ര ദക്ഷിണാഫ്രിക്കൻ കാത്തലിക് ബിഷപ്പ് കോൺഫറൻസിന്റെ (എസ്.എ.സി.ബി.സി) മുൻ സെക്രട്ടറി ജനറല്‍ കൂടിയായ സിസ്റ്റര്‍ മക്കോറോ തന്റെ പുതിയ നിയമനത്തെ നോക്കി കാണുന്നത്. സിനഡിന്റെ അണ്ടർസെക്രട്ടറിമാരിൽ ഒരാളായ സിസ്റ്റര്‍ നതാലി ബെക്വാർട്ടിന്റെ മേല്‍നോട്ടത്തിലുള്ള 9 അംഗ കമ്മീഷനിലേക്കാണ് സിസ്റ്റര്‍ മക്കോറോ നിയമിക്കപ്പെട്ടിരിക്കുന്നത്. സിസ്റ്റര്‍ മക്കോറോക്ക് പുറമേ, സ്പെയിനില്‍ നിന്നുള്ള പ്രൊഫ. ക്രിസ്റ്റീന ഇനോഗെസ്, സിംഗപ്പൂര്‍ സ്വദേശിനിയായ ഡോ. ക്രിസ്റ്റീന ഖെങ് ലി ലിന്‍, ഓസ്ട്രേലിയക്കാരി പ്രൊഫ. സൂസന്‍ പാസ്കോ എന്നീ വനിതകളും, പെര്‍സിവല്‍ ഹോള്‍ട്ട്, ഫാ. ഡേവിഡ് മക്കല്ലം, ഫാ. ഒലിവിയര്‍ പോക്വില്ലോണ്‍, അര്‍നോഡ് ജോയിന്‍-ലാംബെര്‍ട്ട്, മൗറീഷ്യോ ഒറോപേസ എന്നീ പുരുഷന്മാരുമാണ് കമ്മീഷനില്‍ ഉള്ളത്. പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര തലത്തില്‍ സിനഡിന് വേണ്ട നടപടികളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെക്കുക എന്നതാണ് കമ്മീഷന്റെ പ്രധാന കര്‍ത്തവ്യം. മെത്രാന്മാര്‍ക്ക് വേണ്ട കൈപ്പുസ്തകത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍, കൂട്ടായ്മകളുടെ സംഗ്രഹം, സുനഹദോസിന്റെ പ്രവര്‍ത്തന രേഖ, അവസാന പ്രമാണരേഖ എന്നിവ തയ്യാറാക്കലാണ് നടപടി ക്രമങ്ങളില്‍ ഉള്‍പ്പെടുന്നത്. ഓണ്‍ലൈന്‍ കൂടിക്കാഴ്ചകള്‍ വഴി കമ്മീഷന്റെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞുവെന്ന്‍ അറിയിച്ച സിസ്റ്റര്‍ മകോറോ, അത്മായ വിശ്വാസീ പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു കഴിഞ്ഞ രണ്ടു സൂനഹദോസുകള്‍ എന്ന കാര്യവും ചൂണ്ടിക്കാട്ടി. 2014-ല്‍ ഫ്രാന്‍സിസ് പാപ്പ പുതുതായി രൂപീകരിച്ചപ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനുള്ള പൊന്തിഫിക്കല്‍ കമ്മീഷനിലേക്ക് സിസ്റ്റര്‍ മകോറോയെ നിയമിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-02-11:49:46.jpg
Keywords: ആഫ്രിക്കന്‍
Content: 16879
Category: 13
Sub Category:
Heading: “ഞങ്ങൾ മറക്കില്ല”: ഫാ. ജാക്വസ് ഹാമലിനെ അനുസ്മരിച്ചും ഇസ്ലാമിക തീവ്രവാദത്തെ അപലപിച്ചും ഫ്രഞ്ച് പ്രസിഡന്‍റും പ്രധാനമന്ത്രിയും
Content: പാരീസ്: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയ ഫ്രഞ്ച് വൈദികന്‍ ഫാ. ജാക്വസ് ഹാമലിനെ അനുസ്മരിച്ച് ഫ്രഞ്ച് പ്രസിഡന്‍റും പ്രധാനമന്ത്രിയും. 'ലാളിത്യവും, ഇടവക ജനങ്ങളില്‍ ശ്രദ്ധാലുവുമായ ഒരു നല്ല മനുഷ്യന്റെ സ്മരണയില്‍' എന്ന വാക്കുകളോടെയാണ് ഫാ. ഹാമലിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അനുസ്മരിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞങ്ങള്‍ മറന്നിട്ടില്ലായെന്നും ഇസ്ലാമിക ഭീകരതയെ അഭിമുഖീകരിക്കുക തന്നെ ചെയ്യുമെന്നും ഫ്രഞ്ച് പ്രസിഡന്റിന്റെ ട്വീറ്റില്‍ പറയുന്നു.

Jacques Hamel était un homme bon, simple et à l'écoute de ses paroissiens.
5 ans après, nous n'oublions pas.
Face au terrorisme islamiste, nous ne céderons rien. https://t.co/rMnTMw414w
— Emmanuel Macron (@EmmanuelMacron) July 26, 2021

ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സും ഫാ. ഹാമലിനു ആദരാഞ്ജലികള്‍ അര്‍പ്പിച്ചുക്കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. അഞ്ചു വർഷം മുമ്പ് ഇസ്ലാമിക ഭീകരതയുടെ പ്രഹരത്തിൽ മരണമടഞ്ഞ ഫാ. ഹാമലിനെ രാജ്യം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ മാനവികതയും സാഹോദര്യ സന്ദേശവും ദീർഘകാലം നമ്മെ നയിക്കട്ടെയെന്നുമാണ് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സിന്റെ ട്വീറ്റ്. കഴിഞ്ഞ ആഴ്ച സെയിനെ-മാരിടൈം പട്ടണത്തില്‍ ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടേയും വിശ്വാസികളുടേയും സാന്നിധ്യത്തില്‍ ഫാ. ജാക്വസ് ഹാമല്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഫ്രഞ്ച് സർക്കാർ തങ്ങളുടെ രക്തസാക്ഷികളെ അനുസ്മരിക്കുന്നുവെന്നും ജാക്വസ് ഹാമൽ അവരിൽ ഒരാളാണെന്നതിൽ യാതൊരു സംശയയവുമിലായെന്നും അനുസ്മരണ ചടങ്ങില്‍ ജെറാള്‍ഡ് ഡാര്‍മാനിന്‍ പ്രസ്താവിച്ചു.

En ce 26 juillet, la Nation se recueille et s’incline respectueusement en mémoire du père Jacques Hamel, tombé, il y a 5 ans, sous les coups du terrorisme islamiste.
Puissent son humanisme et son message de fraternité longtemps nous guider face à la haine et la barbarie.
— Jean Castex (@JeanCASTEX) July 26, 2021

പാശ്ചാത്യ ലോകത്തെയും ഫ്രാന്‍സിനേയും ഉൾക്കൊള്ളുന്ന എല്ലാ പ്രതീകങ്ങളേയും ഇസ്ലാമിക ഭീകരതയിലെ പൈശാചികത സ്പർശിച്ചു കഴിഞ്ഞുവെന്നും എതിരിടാന്‍ ബുദ്ധിമുട്ടുള്ള പൈശാചികതയോടാണ് നമ്മള്‍ യുദ്ധം ചെയ്യുന്നതെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. 2016 ജൂലൈ 26നാണ് ഇസ്ലാമിക തീവ്രവാദികള്‍ എണ്‍പത്തിയഞ്ചുകാരനായ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇവരെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരിന്നു. പ്രതികള്‍ക്ക് സിറിയ ആസ്ഥാനമായുള്ള മുതിർന്ന ഐസിസ് പ്രവർത്തകനും തമ്മിലുള്ള ബന്ധം അടുത്ത കാലത്ത് പുറത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-02-13:59:12.jpg
Keywords: ജാക്വ, ഫ്രഞ്ച
Content: 16880
Category: 13
Sub Category:
Heading: 'എല്ലാ ദിവസവും പുലർച്ചെ 3 മണിക്ക് പ്രാര്‍ത്ഥിക്കുമായിരുന്നു': പ്രാര്‍ത്ഥനയുടെ ശക്തി വിവരിച്ച് ബ്രസീലിയന്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ്
Content: ടോക്കിയോ: ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്സില്‍ പുതുതായി ചേര്‍ത്ത മത്സരഇനമായ സര്‍ഫിംഗില്‍ ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കിയ കത്തോലിക്ക വിശ്വാസിയായ ബ്രസീലിയന്‍ സര്‍ഫര്‍ ഇറ്റാലോ ഫെറേരയുടെ ക്രിസ്തു സാക്ഷ്യം ചര്‍ച്ചയാകുന്നു. തന്റെ പ്രാര്‍ത്ഥന ഒന്നുകൊണ്ട് മാത്രമാണ് തനിക്ക് ഈ അപൂര്‍വ്വ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും എല്ലാ ദിവസവും പുലർച്ചെ 3 മണിക്ക് താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമായിരുന്നുവെന്നും മറ്റുള്ളവര്‍ ഉറങ്ങുന്ന സമയമായതിനാലും കൂടുതല്‍ ശ്രദ്ധ ചെലുത്തുവാന്‍ കഴിയുന്നതിനാലും ദൈവവുമായി സംസാരിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഇതാണെന്നും നേട്ടത്തിന് പിന്നാലെ 'ബാന്‍ഡ്സ്പോര്‍ട്ട്സ്' പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ ഫെരേര വെളിപ്പെടുത്തി. തന്റെ ദൈവവിശ്വാസത്തിന്റെ പ്രകടനമെന്നോണം ഫെറേര തന്റെ നഖത്തില്‍ 'വിശ്വാസം' എന്നെഴുതുകയും, കഴുത്തില്‍ കുരിശു രൂപം അണിയുകയും ചെയ്തിട്ടുണ്ട്. തന്റെ വീട്ടില്‍ നിന്നു തന്നെയാണ് തനിക്ക് തന്റെ ദൈവവിശ്വാസം ലഭിച്ചതെന്നും ഈ സ്വര്‍ണ്ണമെഡല്‍ ജേതാവ് പറയുന്നു. തന്റെ അമ്മയാണ് തന്നെ എല്ലാം പഠിപ്പിച്ചതെന്ന്‍ പറഞ്ഞ ഫെറേര തനിക്ക് വേണ്ടതെല്ലാം അമ്മയില്‍ നിന്നു തന്നെയാണ് ലഭിച്ചതെന്നും അമ്മ അള്‍ത്താരയ്ക്കു മുന്നില്‍ സ്ഥിരമായി പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണെന്നും കൂട്ടിച്ചേര്‍ത്തു. സ്വര്‍ണ്ണ മെഡല്‍ സ്വീകരിക്കുന്നതിന്റേയും, നഖത്തില്‍ ‘വിശ്വാസം’ എന്ന് എഴുതിയിരിക്കുന്നതിന്റേയും, ദൈവത്തെ സൂചിപ്പിക്കുന്നതിനായി ആകാശത്തേക്ക് കൈ ചൂണ്ടിക്കാട്ടുന്നതിന്റേയും ഫോട്ടോകള്‍ ഫെറേര തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-02-16:27:10.jpg
Keywords: പ്രാര്‍ത്ഥന
Content: 16881
Category: 10
Sub Category:
Heading: പ്രശ്ന പരിഹാരത്തിനായി മാത്രം ദൈവത്തെ തേടുന്നത് അപക്വമായ വിശ്വാസം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നമ്മുടെ സ്വന്തം ഉപയോഗത്തിനും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മാത്രമായി ദൈവത്തെ തേടുന്നത് അപക്വമായ വിശ്വാസമാണെന്നു ഫ്രാന്‍സിസ് പാപ്പ. നാം വിശപ്പടക്കാൻ ദൈവത്തെ തേടുകയാണെന്നും എന്നാൽ നാം തൃപ്തരാകുമ്പോൾ അവിടുത്തെ വിസ്മരിക്കുന്നുവെന്നും ഈ അപക്വമായ വിശ്വാസത്തിന്റെ കേന്ദ്രത്തിൽ ദൈവമില്ലായെന്നും ഇന്നലെ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു മുന്നോടിയായി നല്കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. നമ്മുടെ ആവശ്യങ്ങൾ ദൈവത്തിൻറെ ഹൃദയത്തിനു മുന്നിൽ അവതരിപ്പിക്കുന്നത് യുക്തമാണെങ്കിലും നമ്മുടെ പ്രതീക്ഷകൾക്കതീതമായ രീതിയിൽ പ്രവർത്തിക്കുന്ന കർത്താവ്, സർവ്വോപരി, നമ്മോടൊപ്പം സ്നേഹബന്ധത്തിൽ ജീവിക്കാൻ ആഗ്രഹിക്കുകയാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. നമുക്കെല്ലാവർക്കും നമ്മോടുതന്നെ ചോദിക്കാവുന്ന ആദ്യത്തെ ചോദ്യം ഇതാ: എന്തുകൊണ്ടാണ് നമ്മൾ കർത്താവിനെ അന്വേഷിക്കുന്നത്? ഞാൻ എന്തുകൊണ്ട് കർത്താവിനെ അന്വേഷിക്കുന്നു? എൻറെ വിശ്വാസത്തിൻറെ, നമ്മുടെ വിശ്വാസത്തിൻറെ കാരണങ്ങൾ എന്തൊക്കെയാണ്? നാം ഇത് തിരിച്ചറിയേണ്ടതുണ്ട്. നമുക്ക് ജീവിതത്തിൽ ഉണ്ടാകുന്ന നിരവധി പ്രലോഭനങ്ങൾക്കിടയിൽ, വിഗ്രഹാരാധന പ്രലോഭനം എന്ന് വിളിക്കാവുന്ന ഒരു പ്രലോഭനം ഉണ്ട്. നമ്മുടെ സ്വന്തം ഉപയോഗത്തിനും ഉപഭോഗത്തിനും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ദൈവത്തെ തേടാനും, നമ്മുടെ താല്പര്യങ്ങൾക്കനുസാരം നമുക്കു തനിച്ചു നേടാൻ കഴിയാത്തവ തന്നതിന് ദൈവത്തോടു നന്ദിയുള്ളവരായിരിക്കാനും നാം പ്രേരിതരാകുന്നു. എന്നാൽ ഇത്തരത്തിലുള്ള വിശ്വാസം ഉപരിപ്ലവമാണ്. നാം വിശപ്പടക്കാൻ ദൈവത്തെ തേടുന്നു, എന്നാൽ നാം തൃപ്തരാകുമ്പോൾ അവിടത്തെ വിസ്മരിക്കുന്നു. ഈ അപക്വമായ വിശ്വാസത്തിൻറെ കേന്ദ്രത്തിൽ ദൈവമില്ല, നമ്മുടെ ആവശ്യങ്ങളാണുള്ളത്. ഞാൻ നമ്മുടെ താൽപ്പര്യങ്ങളെക്കുറിച്ചും മറ്റു പല കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുകയാണ്. നമ്മുടെ ആവശ്യങ്ങൾ ദൈവത്തിൻറെ ഹൃദയത്തിനു മുന്നിൽ അവതരിപ്പിക്കുന്നത് യുക്തമാണ്, എന്നാൽ നമ്മുടെ പ്രതീക്ഷകൾക്കതീതമായ രീതിയിൽ പ്രവർത്തിക്കുന്ന കർത്താവ്, സർവ്വോപരി, നമ്മോടൊപ്പം സ്നേഹബന്ധത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. യഥാർത്ഥ സ്നേഹം നിസ്സ്വാർത്ഥമാണ്, അത് സൗജന്യമാണ്: പകരം ഒരു ആനുകൂല്യം ലഭിക്കാൻ അല്ല സ്നേഹിക്കുന്നത്! അങ്ങനെയുള്ളത് സ്വാർത്ഥ താൽപ്പര്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2021-08-02-17:31:20.jpg
Keywords: പാപ്പ