category_idIndia
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingഅഞ്ച് സെന്റ് സ്ഥലവും ഭവനവും: 15 കുടുംബങ്ങൾക്ക് പുതുജീവിതം സമ്മാനിച്ച് സിഎംസി സിസ്റ്റേഴ്സ്
Contentഇരിങ്ങാലക്കുട: ചാവറ ആരാമം പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ 15 കുടുംബങ്ങൾക്ക് പാർപ്പിടവും സ്ഥലവും സമ്മാനിച്ച് സിഎംസി ഉദയ സന്യാസിനി സമൂഹം. കണ്ണിക്കരയിൽ നിര്‍മ്മിച്ച ഭവനങ്ങളുടെ താക്കോൽദാന ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. ഒരു കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും പാർപ്പിടവുമാണ് സി‌എം‌സി സിസ്റ്റേഴ്സ് സമ്മാനിച്ചിരിക്കുന്നത്. സി.എം സി സന്യാസ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ സ്വർഗ്ഗപ്രാപ്തിയുടെ നൂറ്റി അമ്പതാം വാർഷികത്തിന്റെ സ്മരണയാണ് ചാവറ ആരാമം. വീടുകളുടെ ആശീർവാദകർമ്മവും താക്കോൽദാന ചടങ്ങും ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. സ്മാരകശില അനാച്ഛാദനം ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാൾ റവ.ഡോ. ലാസർ കുറ്റിക്കാടൻ നടത്തി. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ജോജോ, താഴേക്കാട് വികാരി റവ.ഫാ. ജോൺ കവലക്കാട്ട്, സെന്റ് ജെയിംസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ റവ.ഫാ. ആന്റോ ആലപ്പാടൻ, പഞ്ചായത്ത് മെമ്പർ ഷൈനി വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിമല സ്വാഗതവും സാമൂഹിക വകുപ്പ് കൗൺസിലർ സിസ്റ്റർ ലിസി പോൾ നന്ദിയും പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-01 16:18:00
Keywordsസി‌എം‌സി
Created Date2021-08-01 16:28:15