Contents
Displaying 16471-16480 of 25119 results.
Content:
16842
Category: 9
Sub Category:
Heading: നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികൾക്കു വേണ്ടി ധ്യാനം ആഗസ്റ്റ് 1ന്: ഒന്നര മണിക്കൂര്‍ ധ്യാനം സൂമില്‍
Content: നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികൾക്കു വേണ്ടി Anointing Fire Catholic Ministries ഒരുക്കുന്ന ഒന്നര മണിക്കൂര്‍ ധ്യാനം ആഗസ്റ്റ് 1 (ഞായറാഴ്ച) നടക്കും. പ്രമുഖ വചനപ്രഘോഷകന്‍ ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന ധ്യാനം ഇന്ത്യന്‍ സമയം വൈകീട്ട് 4.30 മുതല്‍ 6വരെ (യുകെ സമയം ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ) വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടത്തപ്പെടുക. ദൈവചനപ്രഘോഷണം, സ്തുതി ആരാധന, പ്രത്യേക പ്രാര്‍ത്ഥന എന്നിവ ഒന്നര മണിക്കൂര്‍ ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെ അനുഗ്രഹീതമായ ഈ ശുശ്രൂഷയിലേക്ക് നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികളെ പ്രത്യേകം ക്ഷണിക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. #{blue->none->b->ZOOM MEETING DETAILS: }# ID: 502 771 9753 PASSCODE: Gen128
Image: /content_image/Events/Events-2021-07-28-17:57:18.jpg
Keywords: ധ്യാന

16843
Category: 1
Sub Category:
Heading: 'നല്ല ഇടയന്റെ പ്രതികരണം': മാർ കല്ലറങ്ങാട്ടിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് സീറോ മലബാര്‍ സിനഡൽ കമ്മീഷൻ
Content: കാക്കനാട്: കുടുംബവർഷാചരണത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ കാലത്തിന്റെ സ്പന്ദനങ്ങൾക്കനുസൃതമുള്ള നല്ല ഇടയന്റെ പ്രതികരണമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോമലബാർ സിനഡൽ കമ്മീഷൻ അംഗങ്ങളായ മാർ റെമിജിയോസ് ഇഞ്ചനാനിയിലും മാർ ജോസ് പുളിക്കലും അഭിപ്രായപ്പെട്ടു. മനുഷ്യ ജീവന്റെ അളക്കാനാവാത്ത വില തിരിച്ചറിയുന്ന സമൂഹമാണ് യഥാർഥ സംസ്‌കൃത സമൂഹമെന്ന കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണു തന്റെ പ്രഖ്യാപനമെന്നു മാർ കല്ലറങ്ങാട്ട് അസന്നിഗ്ദ്ധമായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ നിലപാടിന് പിന്നിൽ സിനഡൽ കമ്മീഷൻ ഉറച്ചുനിൽക്കുകയും അതിനെ ശക്തമായി പിന്തുണക്കുകയും ചെയ്യുന്നു. പാലാ രൂപതയിൽ പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമപദ്ധതികൾക്ക് സമാനമായ പദ്ധതികൾ സീറോമലബാർ സഭയിലെ എല്ലാ രൂപതകളും ആവിഷ്‌ക്കരിക്കുന്ന പ്രോലൈഫ് നയമാണ് സഭയ്ക്കുള്ളതെന്ന് സിനഡല്‍ കമ്മീഷന്‍ വ്യക്തമാക്കി. മനുഷ്യസമൂഹത്തിന്റെ സുസ്ഥിതിക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള അതുല്യ വ്യവസ്ഥിതിയാണ് കുടുംബം. വിവാഹം, കുടുംബം, കുഞ്ഞുങ്ങൾ എന്നിവയുടെ നിലനിൽപിനു ഭീഷണിയാകുന്ന നിലപാടുകൾ സാമൂഹിക വ്യവസ്ഥിതിയെ തകർക്കും. ഇത്തരം കാര്യങ്ങളിൽ പ്രതിലോമ ചിന്താഗതികൾ അടിച്ചേൽപ്പിക്കാൻ ചില മാധ്യമങ്ങളും ഏതാനും കലാകാരൻമാരും ശ്രമിക്കുന്നതു നിർഭാഗ്യകരമാണ്. അനിയന്ത്രിതമായി കുഞ്ഞുങ്ങളെ ജനിപ്പിക്കാനല്ല, ഉത്തരവാദിത്തപരമായ മാതൃത്വത്തെയും പിതൃത്വത്തെയും പറ്റിയാണ് സഭ ദമ്പതികളെ ഓർമിപ്പിക്കുന്നത്. ജനസംഖ്യാപരമായ ശൂന്യതയിലേക്ക് ആണ്ടുപോകുന്ന സമൂഹങ്ങളെപ്പറ്റി സഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും നാടായ ഭാരതത്തിൽ പൊതുസമൂഹത്തിനും യഥാർത്ഥത്തിൽ ഉൽകണ്ഠ ഉണ്ടാകേണ്ടതാണ്. വലിയ കുടുംബങ്ങൾക്കു നൽകുന്ന ശ്രദ്ധ, നൽകപ്പെട്ട ജീവനെ സംരക്ഷിക്കാനുള്ള കരുതലായിട്ടാണ് നാം കാണേണ്ടത്. സാമ്പത്തിക പരാധീനതയുടെയും മറ്റു ബുദ്ധിമുട്ടുകളുടെയും പേരിൽ ജീവനെ നശിപ്പിക്കാനുള്ള ചിന്തകൾ ഉണ്ടാകാതിരിക്കാനാണ് ജീവന്റെ മൂല്യത്തെപ്പറ്റി ഉത്തമ ബോധ്യമുള്ള സഭ കൂടുതൽ കുഞ്ഞുങ്ങൾ ഉള്ള കുടുംബങ്ങൾക്ക് കൈത്താങ്ങാവുന്നത്. പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് മിശിഹായുടെ നിയമം പൂർത്തിയാക്കാനുള്ള ദൗത്യത്തിലാണ് സഭ പങ്കു ചേരുന്നത്. അതുകൊണ്ട് എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട നിലപാടാണിതെന്നും കമ്മീഷൻ അംഗങ്ങൾ ഓർമിപ്പിച്ചു. കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ആന്റണി മൂലയിൽ, കുടുംബ പ്രേഷിതത്വ വിഭാഗം സെക്രട്ടറി ഫാ.ഫിലിപ്പ് വട്ടയത്തിൽ, പ്രോലൈഫ് സെക്രട്ടറി സാബു ജോസ്, മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ, സെക്രട്ടറി റോസിലി പോൾ തട്ടിൽ, കുടുംബ കൂട്ടായ്മ ജനറൽ സെക്രട്ടറി ഡോ. രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്‌സൻ പാണേങ്ങാടൻ, ഗ്ലോബൽ കത്തോലിക്കാ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-28-19:54:26.jpg
Keywords: പാലാ, കല്ലറങ്ങാ

16844
Category: 1
Sub Category:
Heading: സ്‌കോട്ട്‌ലാന്റില്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന വൈദികനു നേരെ അജ്ഞാതന്റെ ആക്രമണം
Content: എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലാന്റിന്റെ തലസ്ഥാന നഗരമായ എഡിന്‍ബര്‍ഗിലെ യോര്‍ക്ക് പ്ലേസിലുള്ള സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുക്കൊണ്ടിരിന്ന കത്തോലിക്കാ വൈദികനു നേരെ അജ്ഞാതന്റെ ആക്രമണം. ദേവാലയത്തിനുള്ളില്‍ തനിച്ചിരുന്ന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന വൈദികനെയാണ് അജ്ഞാതന്‍ ചില്ലുകുപ്പിക്കൊണ്ട് അടിക്കുവാന്‍ ശ്രമിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9.30നാണ് സംഭവം. പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന വൈദികനെ സമീപിച്ച അക്രമി താങ്കള്‍ വൈദികനാണോ? എന്ന് ചോദിക്കുകയും, വൈദികന്‍ ‘അതേ’ എന്ന് ഉത്തരം നല്‍കിയപ്പോള്‍ കയ്യിലിരുന്ന ചില്ല് കുപ്പി കൊണ്ട് വൈദികന്റെ തല ലക്ഷ്യമാക്കി അടിക്കുകയുമായിരുന്നെന്നു സെന്റ് ആന്‍ഡ്രൂസ് ആന്‍ഡ് എഡിന്‍ബര്‍ഗ് അതിരൂപത പ്രസ്താവനയില്‍ അറിയിച്ചു. അടിയുടെ ആഘാതത്തില്‍ കുപ്പി പൊട്ടിച്ചിതറിയെങ്കിലും കുപ്പികഷണം കൊണ്ട് അജ്ഞാതന്‍ തന്റെ ആക്രമണം തുടര്‍ന്നുവെന്നും രൂപത വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് സ്‌കോട്ട്‌ലന്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുപ്പത്തിയഞ്ചുകാരനായ ഫാ. ജെയിംസ് മക്മോറിനാണ് ആക്രമണത്തിനിരയായത്. അപ്രതീക്ഷിത ആക്രമണത്തില്‍ പതറിപ്പോയെങ്കിലും വൈദികന്‍ കസേരകൊണ്ട് പ്രതിരോധം തീര്‍ത്താണ് സ്വന്തം ജീവന്‍ രക്ഷിച്ചത്. തലനാരിഴക്കാണ് വൈദികന്‍ രക്ഷപ്പെട്ടതെന്നു സ്കോട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് ശേഷം പ്രതി കത്തീഡ്രലില്‍ നിന്നും ഓടിരക്ഷപ്പെട്ടു. വൈദികനെതിരായ ആക്രമണത്തെ അപലപിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ഭീതിജനകവും, തികച്ചു അസ്വീകാര്യവുമായ സംഭവം” എന്ന്‍ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ ജോണ്‍ സ്വിന്നി ട്വീറ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ അക്രമത്തിനിരയായ വൈദികനെ സന്ദര്‍ശിച്ചു മൊഴി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണെന്നും മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-28-21:44:57.jpg
Keywords: സ്കോട്ട

16845
Category: 22
Sub Category:
Heading: ജോസഫ്: ദൈവ സ്നേഹാഗ്നിയിലെ ഒരു ജ്വാല
Content: ഭാരതത്തിൻ്റെ പ്രിയ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനമാണ് ജൂലൈ 28, വിശുദ്ധിയിലേക്കുള്ള പ്രയാണത്തിൽ എന്നും ഒരു വഴിവിളക്കാണ് മുട്ടത്തുപാടത്തു തറവാട്ടിലെ അന്നക്കുട്ടി നമ്മുടെ പ്രിയപ്പെട്ട അൽഫോൻസാമ്മ. അൽഫോൻസാമ്മയുടെ ചില ജീവിത സൂക്തങ്ങൾ വിശുദ്ധ യൗസേപ്പിതാവിന്റെ ചൈതന്യം വിളിച്ചോതുന്നവയാണ്. അൽഫോൻസാമ്മ ഒരിക്കൽ ഇപ്രകാരം കുറിച്ചു :" എനിക്കുള്ളത് ഒരു സ്നേഹപ്രകൃതമാണ്, എൻ്റെ ഹൃദയം മുഴുവനും സ്നേഹമാണ്, ആരെയും വെറുക്കാൻ എനിക്ക് കഴിയുകയില്ല." മറ്റൊരിക്കൽ അവൾ എഴുതി: " സുകൃതങ്ങളുടെ പരിമളച്ചെപ്പ് നമുക്ക് അടച്ചു സൂക്ഷിക്കാം ; എല്ലാം ഈശോ മാത്രം അറിഞ്ഞാൽ മതി." വേറോരവസരത്തിൽ അൽഫോൻസാമ്മ ഇപ്രകാരം രേഖപ്പെടുത്തി. " കർത്താവിനോട് എപ്പോഴും വിശ്വസ്തനായിരിക്കാൻ ഞാൻ ആഗ്രഹിച്ചു; അതിനായി ശ്രമിച്ചു. വാക്കു മാറുന്നതിനേക്കാൾ മരിക്കുന്നതാണ് എനിക്ക് ഇഷ്ടം." യൗസേപ്പിതാവിൻ്റെ ഹൃദയം മുഴുവനും സ്നേഹമാണ് ആരെയും വെറുക്കാൻ ആ പിതാവിനും സാധിക്കുകയില്ല അതിൽ ആർക്കും ഏതു മാരക പാപിക്കും യൗസേപ്പിതാവിന്റെ പക്കൽ സഹായം തേടി എത്താം ആരെയും അവൻ കൈവെടിയുകയില്ല. സുകൃതങ്ങളുടെ വിളനിലമായിരുന്നു യൗസേപ്പിതാവിൻ്റെ ജീവിതം. അതു ആ പിതാവു പുറത്തു പറഞ്ഞു കെട്ടിഘോഷിച്ചു നടന്നില്ല. ഉള്ളറിയുന്ന ദൈവം മാത്രമേ അവ പൂർണ്ണമായി മനസ്സിലാക്കിയൊള്ളു. പരിശുദ്ധ ത്രിത്വത്തോടും ദൈവമാതാവിനോടും എപ്പോഴും വിശ്വസ്തനായിരുന്നു യൗസേപ്പിതാവ്. സാഹചര്യങ്ങൾക്കനുസരിച്ച് ആ പിതൃഹൃദയം മാറിയില്ല. ദൈവത്തിൽ ബന്ധിക്കപ്പെട്ടതായിരുന്നു ആ ജീവിതം. എന്റെ പ്രിയപ്പെട്ട വിശുദ്ധയുടെ തിരുനാൾ ദിനത്തിൽ യൗസേപ്പിതാവിനെ ദൈവസ്നേഹാഗ്നിയിൽ നിരന്തരം എരിയുന്ന ഒരു ജ്വാലയായി കാണാനാണ് എനിക്കിഷ്ടം.
Image: /content_image/SeasonalReflections/SeasonalReflections-2021-07-28-22:15:32.jpg
Keywords: ജോസഫ, യൗസേ

16846
Category: 18
Sub Category:
Heading: സഭയുടെ നിലപാടുകളെയും പ്രഖ്യാപനങ്ങളെയും വെല്ലുവിളിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവര്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Content: കോട്ടയം: സഭാപരമായ വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ നിലപാടുകളെയും പ്രഖ്യാപനങ്ങളെയും വെല്ലുവിളിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരും സംവിധാനങ്ങളെക്കുറിച്ചു ബോധ്യമില്ലാത്തവരുമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍.. കത്തോലിക്കാ സഭയുടെ കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി ചില കുടുംബക്ഷേമ പദ്ധതികള്‍ സീറോ മലബാര്‍ സഭയുടെ ഫാമിലി, ലൈഫ്, ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും പാല രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹവും മാതൃകാപരവുമാണ്. ഇത്തരം പ്രഖ്യാപനങ്ങളും തുടര്‍നടപടികളും സഭയുടെ കരുത്തും പ്രതീക്ഷയും ഭാവിയിലേക്കുള്ള കരുതലുമാണ്. പ്രഖ്യാപിച്ച കുടുംബക്ഷേമപദ്ധതികളൊന്നും നിയമവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ മറ്റാരെയും ബാധിക്കുന്നതോ അല്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം എല്ലാ കത്തോലിക്കാ രൂപതകളിലും വിവിധ കുടുംബക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നുതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നു വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2021-07-29-07:34:30.jpg
Keywords: സിബിസിഐ

16847
Category: 18
Sub Category:
Heading: മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രഖ്യാപിത നയങ്ങള്‍ സ്വാഗതാര്‍ഹം: പ്രോലൈഫ് സമിതി
Content: പാലാ: കുടുംബവര്‍ഷ പ്രഖ്യാപനത്തെത്തുടര്‍ന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രഖ്യാപിത നയങ്ങള്‍ തികച്ചും സ്വാഗതാര്‍ഹമാണെന്നു പാലാ രൂപത പ്രോലൈഫ് സമിതി. മനുഷ്യവ്യക്തിയുടെ മാഹാത്മ്യം ഗര്‍ഭധാരണ നിമിഷം മുതല്‍ സ്വാഭാവിക മരണം വരെ സംരക്ഷിക്കപ്പെടണമെന്നത് സാമാന്യ നീതിയാണെന്നും ഗര്‍ഭഛിദ്രവും വന്ധ്യംകരണവും കൃത്രിമ ഗര്‍ഭനിരോധന ഉപാധികളുമെല്ലാം ക്രിസ്തീയ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലായെന്ന് സമിതി പ്രസ്താവിച്ചു. ജീവന്റെ സംസ്കാരം വളര്‍ത്തിയെടുക്കേണ്ടത് സമൂഹത്തിന്റെ സുസ്ഥിതിക്ക് അനിവാര്യമാണ്. ഇത് ആരംഭിക്കേണ്ടത് സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളായ കുടുംബങ്ങളിലാണ്. കുട്ടികളെ സന്തോഷത്തോടെ സ്വീകരിക്കുന്ന കുടുംബങ്ങള്‍ അരോഗ്യമുള്ള ഒരു സമൂഹത്തിന്റെ പ്രകടമായ അടയാളമാണ്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മുതിര്‍ന്ന പൗരന്മാരുടെ അനുപാതം സമീപ വര്‍ഷങ്ങളില്‍ ഇനിയും കൂടുകതന്നെ ചെയ്യുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടുകള്‍ സാമൂഹ്യനേതാക്കള്‍ മാതൃകയാക്കേണ്ടതാണെന്നും പാലാ രൂപത പ്രോലൈഫ് സമിതി പ്രസിഡന്റ് മാത്യു എം. കുര്യാക്കോസ് പറഞ്ഞു. സമൂഹത്തില്‍ മനുഷ്യജീവനും കുടുംബങ്ങള്‍ക്കുമെതിരായ മനോഭാവം ആരും സ്വീകരിക്കരുതെന്നു സീറോ മലബാര്‍ പ്രോ ലൈഫ് അപ്പോസ്തലേറ്റ് പ്രസ്താവിച്ചു. മാധ്യമങ്ങള്‍ വിരുദ്ധ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തണം. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആവിഷ്കരിച്ച നയങ്ങളെയും കര്‍മ പരിപാടികളെയും വികലമായി അവതരിപ്പിക്കാന്‍ ശ്രമിച്ചത് ഉചിതമായില്ലെന്നും സെക്രട്ടറി സാബു ജോസ് പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-29-07:41:39.jpg
Keywords: കല്ലറ

16848
Category: 18
Sub Category:
Heading: ഏതു സഹനവും മഹത്വീകരണത്തിനുള്ള മാര്‍ഗമാണെന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മ പഠിപ്പിക്കുന്നു: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: ഭരണങ്ങാനം: ഏതു സഹനവും ദുഃഖവും മഹത്വീകരണത്തിനുള്ള മാര്‍ഗമാണെന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നുവെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗപ്രാപ്തിയുടെ 75ാം വാര്‍ഷികദിനത്തില്‍ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ ആലഞ്ചേരി. അല്‍ഫോന്‍സാമ്മ സഭയ്ക്ക് സാക്ഷ്യവും പ്രതീകവുമാണ്. സഭയുടെ സൗഭാഗ്യമായ അല്‍ഫോന്‍സാമ്മ അനേകര്‍ക്ക് വിശുദ്ധിയിലേക്കുള്ള വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മ സഭയ്ക്കു ജീവന്‍ പകരുന്ന ചൈതന്യമാണ്. അല്‍ഫോന്‍സാമ്മയെപോലെ ദൈവത്തില്‍നിന്നും ശക്തി സ്വീകരിച്ച് വിശ്വാസം പരിപോഷിപ്പിച്ച് സത്യം കണ്ടെത്തി ലോകത്തിന്റെ സഹനങ്ങളെ ഉള്‍കൊള്ളണമെന്നും കര്‍ദ്ദിനാള്‍ ഉദ്‌ബോധിപ്പിച്ചു. ഫാ. ജോസഫ് നരിതൂക്കില്‍, ഫാ. ജോസഫ് തെരുവില്‍, ഫാ. ചെറിയാന്‍ മൂലയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. രാവിലെ 5.30ന് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോസ് വള്ളോംപുരയിടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ഏബ്രഹാം തകടിയേല്‍, ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, റവ.ഡോ. ജോസഫ് കുഴിഞ്ഞാലില്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. ജപമാലയോടെ തിരുനാള്‍ സമാപിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-29-07:52:58.jpg
Keywords: ആലഞ്ചേ

16849
Category: 1
Sub Category:
Heading: ഒളിമ്പിക്സില്‍ മത്സരിക്കുന്ന 49 രാഷ്ട്രങ്ങളില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നു, മത്സരങ്ങള്‍ കാണുമ്പോള്‍ നമ്മുടെ സഹോദരങ്ങളെ കൂടി ഓര്‍ക്കൂ: അഭ്യര്‍ത്ഥനയുമായി ഓപ്പണ്‍ഡോഴ്സ്
Content: ന്യൂയോര്‍ക്ക്: ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന നിരവധി രാഷ്ട്രങ്ങളില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവരുടെ ജീവിതം ദുസ്സഹമാണെന്നും, ഒളിമ്പിക്സ് കാണുന്നതിനോടൊപ്പം സഹനമനുഭവിക്കുന്ന നമ്മുടെ സോദരീസോദരന്‍മാരെ കൂടി ഓര്‍ക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയുമായി ഓപ്പണ്‍ഡോഴ്സ്. ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഓപ്പണ്‍ഡോഴ്സ് പുറത്തിറക്കിയ ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയിലെ (വേള്‍ഡ് വാച്ച് ലിസ്റ്റ്) 49 രാഷ്ട്രങ്ങളും ഇക്കൊല്ലത്തെ ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന 206 രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. മതസ്വാതന്ത്ര്യമില്ലാതെ നരകിക്കുന്ന ഈ നാല്പത്തിയൊൻപത് രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ജനാധിപത്യ രാജ്യങ്ങളിലെ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്നാണ് അഭ്യര്‍ത്ഥന. അടുത്ത രണ്ടാഴ്ചകളിലായി ലോകമെമ്പാടുമുള്ള കായിക താരങ്ങള്‍ ലോകവേദിയില്‍ സമാധാനപരമായി ഒത്തുചേരുമ്പോള്‍, മെഡല്‍ നേട്ടങ്ങളില്‍ നിന്നും, മാധ്യമശ്രദ്ധയില്‍ നിന്നും അകന്ന് നമ്മുടെ സോദരീസോദരന്‍മാര്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ പീഡകള്‍ സഹിച്ചുകൊണ്ടിരിക്കുകയായിരിക്കുമെന്ന് ഓപ്പണ്‍ഡോഴ്സ് യു.എസ്.എ മാനേജിംഗ് എഡിറ്റര്‍ ലിന്‍ഡി ലോറി തങ്ങളുടെ അഭ്യുദയകാംക്ഷികള്‍ക്കായി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 'ക്രിസ്ത്യന്‍ നേതാക്കള്‍ ചോദ്യം ചെയ്യലിനും, പരിശോധനക്കും, തടവ് ശിക്ഷക്കും ഇരയായികൊണ്ടിരിക്കുന്ന ഇറാന്റെ ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധമാണ് സഭ വളര്‍ന്നുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയും, അപമാനിതരാവുകയും, ഭക്ഷ്യസഹായം പോലും നിഷേധിക്കപ്പെടുകയും ചെയ്ത ഇന്ത്യയും ഒളിമ്പിക്സില്‍ പങ്കെടുക്കുന്നുണ്ട്. ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസത്തില്‍ മുറുകെപ്പിടിച്ച് സുവിശേഷം പങ്കുവെക്കുന്ന വിശ്വാസികളിലൂടെ ഇന്ത്യയിലും സഭ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അടുത്ത രണ്ടാഴ്ചകളില്‍ നിങ്ങള്‍ ഒളിമ്പിക് മത്സരങ്ങള്‍ വീക്ഷിക്കുമ്പോള്‍, ഈ നാല്‍പ്പത്തിയൊന്‍പത് രാഷ്ട്രങ്ങളില്‍ ഒരിക്കലും മങ്ങാത്ത കീരീടത്തിനു വേണ്ടി വിശ്വാസപൂര്‍വ്വം ഓടുന്ന കുടുംബങ്ങളെ കൂടി ഓര്‍ക്കണം. നമുക്ക് അവരുടെ സാക്ഷ്യത്തിന്റെ കാണികളാവുകയും, നമ്മള്‍ ഒരു സഭയും ഒരു കുടുംബവുമാണെന്ന് അവരെ ഓര്‍മ്മിപ്പിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് ലിന്‍ഡിയുടെ അഭ്യര്‍ത്ഥന അവസാനിക്കുന്നത്. ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും പുതിയ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഉത്തരകൊറിയ, അഫ്ഘാനിസ്ഥാന്‍, സൊമാലിയ, ലിബിയ, പാകിസ്ഥാന്‍, എറിത്രിയ, യെമന്‍, ഇറാന്‍ നൈജീരിയ, ഇന്ത്യ എന്നീ രാഷ്ട്രങ്ങളാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-29-08:17:33.jpg
Keywords: ഒളിമ്പി

16850
Category: 1
Sub Category:
Heading: വിശുദ്ധ പാദ്രേ പിയോയുടെ സഹായി ഫാ. മർചെല്ലിനോ അന്തരിച്ചു
Content: റോം: വിശുദ്ധ പാദ്രെ പിയോയുടെ സഹായിയും നാമകരണ നടപടികളിൽ സാക്ഷിയുമായിരുന്ന കപ്പുച്ചിൻ വൈദീകന്‍ ഫാ. മർചെല്ലിനോ നിര്യാതനായി. 91 വയസ്സായിരുന്നു. 1965 ഏപ്രിൽ 26 മുതൽ സെപ്റ്റംബർ 26 വരെ വിശുദ്ധ പാദ്രേ പിയോയുടെ സഹായി പ്രവര്‍ത്തിച്ച ഫാ. മർചെല്ലിനോ തന്റെ വ്യക്തിപരമായ അടുപ്പത്തിന്റെ വെളിച്ചത്തില്‍ പാദ്രെ പിയോയെ കുറിച്ചു നാല് പുസ്തകങ്ങളും രചിച്ചിരിന്നു. പാദ്രെ പിയോ പിതാവ് (3 വാല്യങ്ങൾ), ഒരു വിശുദ്ധന്റെരൂപം (2 വാല്യങ്ങൾ ), പാദ്രെ പിയോ പരിശുദ്ധ കന്യകയെക്കുറിച്ച് പറയുന്നു, പരിശുദ്ധ കന്യക പാദ്രെ പിയോയുടെ ജീവിതത്തിൽ എന്നീ പുസ്തകങ്ങള്‍ ആയിരിന്നു അവ. 1930 ജൂൺ 30 ന് ഇറ്റലിയിലെ കാംപോബാസ്സോയിലുള്ള കാസാകലേൻദായിൽ ജനിച്ച അദ്ദേഹം പതിനാറാം വയസ്സിൽ സഭയിൽ ചേർന്നു. 1947 സെപ്റ്റംബർ 16ന് പ്രഥമ വ്രതവാഗ്ദാനം നടത്തി. വൈദീക വിദ്യാർത്ഥിയായിരിക്കെ 1952 ലാണ് വി. പാദ്രെ പിയോയെ പരിചയപ്പെടുന്നത്. ഇറ്റാലിയൻ ഭാഷയിലെ കത്തുകൾ കൈകാര്യം ചെയ്യാൻ സാൻ ജൊവാന്നി റൊത്തോംതൊയിലേക്ക് രണ്ടു മാസത്തേക്ക് അയക്കപ്പെട്ട മർചെല്ലീനോ പിന്നീട് വീണ്ടും അവിടെയ്ക്ക് തിരിച്ചു വരികയായിരുന്നു. 1954 ഫെബ്രുവരി 21ന് തിരുപട്ടം സ്വീകരിച്ചു. റോമിൽ നിന്ന് ദൈവശാസ്ത്രത്തിലും മിലാനിൽ നിന്ന് സാഹിത്യത്തിലും ബിരുദം നേടി. 1955 ൽ വീണ്ടും സാൻ ജൊവാന്നി റൊത്തോംതോയിൽ വൃദ്ധനായ പാദ്രേ പിയോയുടെ വ്യക്തിഗത സഹായിയായും ഇംഗ്ലീഷ് എഴുത്തുകളുടെ ചുമതലക്കാരനുമായി. വിവിധ ചുമതലകളും സഭയിൽ അദ്ദേഹം നിർവ്വഹിച്ചിരുന്നു. 1995 മുതൽ സാൻ ജൊവാന്നി റൊത്തോംതൊയിൽ കുമ്പസാരക്കാരനായി എത്തിയിരുന്ന അദ്ദേഹത്തെ 2004ൽ അവിടെയ്ക്കു തന്നെ സഭ ശുശ്രൂഷയ്ക്കു ഭരമേല്‍പ്പിച്ചു. മൂന്ന് കൊല്ലം മുമ്പ് രോഗം ബാധിച്ച് അദ്ദേഹം കിടപ്പിലായിരിന്നു. മൃതസംസ്കാര കർമ്മങ്ങൾ സാൻ ജൊവാന്നി റൊത്തോംതൊയിൽ നടത്തി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-29-08:38:10.jpg
Keywords: പാദ്രെ

16851
Category: 1
Sub Category:
Heading: പാപ്പയുടെ അപ്പോസ്തോലിക സന്ദർശനത്തിന് ഒരുക്കമായി 40 ദിന പ്രാർത്ഥനയുമായി സ്ലോവാക്യ
Content: ബ്രാറ്റിസ്ലാവ: ഫ്രാൻസിസ് പാപ്പയുടെ അപ്പോസ്തോലിക സന്ദർശനത്തിന് മുന്നൊരുക്കമായി നാല്പതു ദിവസം നീളുന്ന പ്രാർത്ഥനാചരണവുമായി സ്ലോവാക്യ. സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കുന്ന പാപ്പയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സ്ലോവാക്യയുടെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഏഴാം തീയതി മുതല്‍ പ്രാര്‍ത്ഥന ആരംഭിക്കും. സെപ്റ്റംബർ 15നാണ് പ്രാര്‍ത്ഥന മാരത്തോണ്‍ സമാപിക്കുക. ഓരോ വിശ്വാസിയും തങ്ങളുടെ ഭവനത്തിലോ ദേവാലയത്തിലോ, കൂട്ടായ്മയിലോ ഇരുന്നു ജപമാല അർപ്പിച്ച് കൊണ്ട് ഈ ആത്മീയ ഒരുക്കത്തിൽ പങ്കുചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. പ്രാർത്ഥനയിലൂടെ ആത്മീയ പൂച്ചെണ്ട് തയ്യാറാക്കുന്നതിൽ പങ്കുകാരാകാൻ എല്ലാവരേയും ക്ഷണിക്കുന്നുവെന്നും ഈ സംരംഭത്തിലൂടെ ഓരോ വിശ്വാസിയും പരിശുദ്ധ പിതാവിന് വേണ്ടിയും സ്ലോവാക്യയ്ക്ക് വേണ്ടിയും പ്രാർത്ഥനയിലൂടെ ഓരോ പുഷ്പമര്‍പ്പിക്കുവാന്‍ കഴിയുമെന്നും സംഘാടകർ പറഞ്ഞു. പരിശുദ്ധ കന്യാമറിയത്തിന്റെയും അവളുടെ ജീവിത പങ്കാളിയായ വിശുദ്ധ യൗസേപ്പിതാവിന്റെയും മാതൃക സ്വീകരിക്കാൻ സ്ലോവാക്യയിലെ മെത്രാന്മാർ വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. പാപ്പയുടെ സന്ദർശനത്തിന് ആത്മീയമായി ജനങ്ങളെ ഒരുക്കുന്നതിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്ന ബ്രാറ്റിസ്ലാവ സഹായമെത്രാൻ മോൺ. ജോസഫ് ഹാക്കോയും എല്ലാ ദിവസവും ജപമാല പ്രാർത്ഥിക്കാനും വിശ്വാസികളെ ക്ഷണിച്ചിട്ടുണ്ട്. 13ന് സ്ലോവാക്യന്‍ പ്രസിഡന്റ്, മെത്രാന്മാര്‍, പുരോഹിതന്മാര്‍, മതനേതാക്കള്‍ തുടങ്ങിയവരുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തും. പിറ്റേന്ന് റോമ (നാടോടി) സമുദായവുമായി പാപ്പ സമയം പങ്കിടും. 15ന് സാസ്റ്റിനില്‍ ദിവ്യബലി അര്‍പ്പിച്ചശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലേക്കു മടങ്ങും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-29-08:54:20.jpg
Keywords: പാപ്പ