category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഒളിമ്പിക്സില്‍ മത്സരിക്കുന്ന 49 രാഷ്ട്രങ്ങളില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നു, മത്സരങ്ങള്‍ കാണുമ്പോള്‍ നമ്മുടെ സഹോദരങ്ങളെ കൂടി ഓര്‍ക്കൂ: അഭ്യര്‍ത്ഥനയുമായി ഓപ്പണ്‍ഡോഴ്സ്
Contentന്യൂയോര്‍ക്ക്: ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന നിരവധി രാഷ്ട്രങ്ങളില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവരുടെ ജീവിതം ദുസ്സഹമാണെന്നും, ഒളിമ്പിക്സ് കാണുന്നതിനോടൊപ്പം സഹനമനുഭവിക്കുന്ന നമ്മുടെ സോദരീസോദരന്‍മാരെ കൂടി ഓര്‍ക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയുമായി ഓപ്പണ്‍ഡോഴ്സ്. ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഓപ്പണ്‍ഡോഴ്സ് പുറത്തിറക്കിയ ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയിലെ (വേള്‍ഡ് വാച്ച് ലിസ്റ്റ്) 49 രാഷ്ട്രങ്ങളും ഇക്കൊല്ലത്തെ ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന 206 രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. മതസ്വാതന്ത്ര്യമില്ലാതെ നരകിക്കുന്ന ഈ നാല്പത്തിയൊൻപത് രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ജനാധിപത്യ രാജ്യങ്ങളിലെ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്നാണ് അഭ്യര്‍ത്ഥന. അടുത്ത രണ്ടാഴ്ചകളിലായി ലോകമെമ്പാടുമുള്ള കായിക താരങ്ങള്‍ ലോകവേദിയില്‍ സമാധാനപരമായി ഒത്തുചേരുമ്പോള്‍, മെഡല്‍ നേട്ടങ്ങളില്‍ നിന്നും, മാധ്യമശ്രദ്ധയില്‍ നിന്നും അകന്ന് നമ്മുടെ സോദരീസോദരന്‍മാര്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ പീഡകള്‍ സഹിച്ചുകൊണ്ടിരിക്കുകയായിരിക്കുമെന്ന് ഓപ്പണ്‍ഡോഴ്സ് യു.എസ്.എ മാനേജിംഗ് എഡിറ്റര്‍ ലിന്‍ഡി ലോറി തങ്ങളുടെ അഭ്യുദയകാംക്ഷികള്‍ക്കായി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 'ക്രിസ്ത്യന്‍ നേതാക്കള്‍ ചോദ്യം ചെയ്യലിനും, പരിശോധനക്കും, തടവ് ശിക്ഷക്കും ഇരയായികൊണ്ടിരിക്കുന്ന ഇറാന്റെ ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധമാണ് സഭ വളര്‍ന്നുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയും, അപമാനിതരാവുകയും, ഭക്ഷ്യസഹായം പോലും നിഷേധിക്കപ്പെടുകയും ചെയ്ത ഇന്ത്യയും ഒളിമ്പിക്സില്‍ പങ്കെടുക്കുന്നുണ്ട്. ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസത്തില്‍ മുറുകെപ്പിടിച്ച് സുവിശേഷം പങ്കുവെക്കുന്ന വിശ്വാസികളിലൂടെ ഇന്ത്യയിലും സഭ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അടുത്ത രണ്ടാഴ്ചകളില്‍ നിങ്ങള്‍ ഒളിമ്പിക് മത്സരങ്ങള്‍ വീക്ഷിക്കുമ്പോള്‍, ഈ നാല്‍പ്പത്തിയൊന്‍പത് രാഷ്ട്രങ്ങളില്‍ ഒരിക്കലും മങ്ങാത്ത കീരീടത്തിനു വേണ്ടി വിശ്വാസപൂര്‍വ്വം ഓടുന്ന കുടുംബങ്ങളെ കൂടി ഓര്‍ക്കണം. നമുക്ക് അവരുടെ സാക്ഷ്യത്തിന്റെ കാണികളാവുകയും, നമ്മള്‍ ഒരു സഭയും ഒരു കുടുംബവുമാണെന്ന് അവരെ ഓര്‍മ്മിപ്പിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് ലിന്‍ഡിയുടെ അഭ്യര്‍ത്ഥന അവസാനിക്കുന്നത്. ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും പുതിയ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഉത്തരകൊറിയ, അഫ്ഘാനിസ്ഥാന്‍, സൊമാലിയ, ലിബിയ, പാകിസ്ഥാന്‍, എറിത്രിയ, യെമന്‍, ഇറാന്‍ നൈജീരിയ, ഇന്ത്യ എന്നീ രാഷ്ട്രങ്ങളാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-29 08:17:00
Keywordsഒളിമ്പി
Created Date2021-07-29 08:17:33