category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'നല്ല ഇടയന്റെ പ്രതികരണം': മാർ കല്ലറങ്ങാട്ടിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് സീറോ മലബാര്‍ സിനഡൽ കമ്മീഷൻ
Contentകാക്കനാട്: കുടുംബവർഷാചരണത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ കാലത്തിന്റെ സ്പന്ദനങ്ങൾക്കനുസൃതമുള്ള നല്ല ഇടയന്റെ പ്രതികരണമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോമലബാർ സിനഡൽ കമ്മീഷൻ അംഗങ്ങളായ മാർ റെമിജിയോസ് ഇഞ്ചനാനിയിലും മാർ ജോസ് പുളിക്കലും അഭിപ്രായപ്പെട്ടു. മനുഷ്യ ജീവന്റെ അളക്കാനാവാത്ത വില തിരിച്ചറിയുന്ന സമൂഹമാണ് യഥാർഥ സംസ്‌കൃത സമൂഹമെന്ന കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണു തന്റെ പ്രഖ്യാപനമെന്നു മാർ കല്ലറങ്ങാട്ട് അസന്നിഗ്ദ്ധമായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ നിലപാടിന് പിന്നിൽ സിനഡൽ കമ്മീഷൻ ഉറച്ചുനിൽക്കുകയും അതിനെ ശക്തമായി പിന്തുണക്കുകയും ചെയ്യുന്നു. പാലാ രൂപതയിൽ പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമപദ്ധതികൾക്ക് സമാനമായ പദ്ധതികൾ സീറോമലബാർ സഭയിലെ എല്ലാ രൂപതകളും ആവിഷ്‌ക്കരിക്കുന്ന പ്രോലൈഫ് നയമാണ് സഭയ്ക്കുള്ളതെന്ന് സിനഡല്‍ കമ്മീഷന്‍ വ്യക്തമാക്കി. മനുഷ്യസമൂഹത്തിന്റെ സുസ്ഥിതിക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള അതുല്യ വ്യവസ്ഥിതിയാണ് കുടുംബം. വിവാഹം, കുടുംബം, കുഞ്ഞുങ്ങൾ എന്നിവയുടെ നിലനിൽപിനു ഭീഷണിയാകുന്ന നിലപാടുകൾ സാമൂഹിക വ്യവസ്ഥിതിയെ തകർക്കും. ഇത്തരം കാര്യങ്ങളിൽ പ്രതിലോമ ചിന്താഗതികൾ അടിച്ചേൽപ്പിക്കാൻ ചില മാധ്യമങ്ങളും ഏതാനും കലാകാരൻമാരും ശ്രമിക്കുന്നതു നിർഭാഗ്യകരമാണ്. അനിയന്ത്രിതമായി കുഞ്ഞുങ്ങളെ ജനിപ്പിക്കാനല്ല, ഉത്തരവാദിത്തപരമായ മാതൃത്വത്തെയും പിതൃത്വത്തെയും പറ്റിയാണ് സഭ ദമ്പതികളെ ഓർമിപ്പിക്കുന്നത്. ജനസംഖ്യാപരമായ ശൂന്യതയിലേക്ക് ആണ്ടുപോകുന്ന സമൂഹങ്ങളെപ്പറ്റി സഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും നാടായ ഭാരതത്തിൽ പൊതുസമൂഹത്തിനും യഥാർത്ഥത്തിൽ ഉൽകണ്ഠ ഉണ്ടാകേണ്ടതാണ്. വലിയ കുടുംബങ്ങൾക്കു നൽകുന്ന ശ്രദ്ധ, നൽകപ്പെട്ട ജീവനെ സംരക്ഷിക്കാനുള്ള കരുതലായിട്ടാണ് നാം കാണേണ്ടത്. സാമ്പത്തിക പരാധീനതയുടെയും മറ്റു ബുദ്ധിമുട്ടുകളുടെയും പേരിൽ ജീവനെ നശിപ്പിക്കാനുള്ള ചിന്തകൾ ഉണ്ടാകാതിരിക്കാനാണ് ജീവന്റെ മൂല്യത്തെപ്പറ്റി ഉത്തമ ബോധ്യമുള്ള സഭ കൂടുതൽ കുഞ്ഞുങ്ങൾ ഉള്ള കുടുംബങ്ങൾക്ക് കൈത്താങ്ങാവുന്നത്. പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് മിശിഹായുടെ നിയമം പൂർത്തിയാക്കാനുള്ള ദൗത്യത്തിലാണ് സഭ പങ്കു ചേരുന്നത്. അതുകൊണ്ട് എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട നിലപാടാണിതെന്നും കമ്മീഷൻ അംഗങ്ങൾ ഓർമിപ്പിച്ചു. കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ആന്റണി മൂലയിൽ, കുടുംബ പ്രേഷിതത്വ വിഭാഗം സെക്രട്ടറി ഫാ.ഫിലിപ്പ് വട്ടയത്തിൽ, പ്രോലൈഫ് സെക്രട്ടറി സാബു ജോസ്, മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ, സെക്രട്ടറി റോസിലി പോൾ തട്ടിൽ, കുടുംബ കൂട്ടായ്മ ജനറൽ സെക്രട്ടറി ഡോ. രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്‌സൻ പാണേങ്ങാടൻ, ഗ്ലോബൽ കത്തോലിക്കാ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-28 19:52:00
Keywordsപാലാ, കല്ലറങ്ങാ
Created Date2021-07-28 19:54:26