category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ പാദ്രേ പിയോയുടെ സഹായി ഫാ. മർചെല്ലിനോ അന്തരിച്ചു
Contentറോം: വിശുദ്ധ പാദ്രെ പിയോയുടെ സഹായിയും നാമകരണ നടപടികളിൽ സാക്ഷിയുമായിരുന്ന കപ്പുച്ചിൻ വൈദീകന്‍ ഫാ. മർചെല്ലിനോ നിര്യാതനായി. 91 വയസ്സായിരുന്നു. 1965 ഏപ്രിൽ 26 മുതൽ സെപ്റ്റംബർ 26 വരെ വിശുദ്ധ പാദ്രേ പിയോയുടെ സഹായി പ്രവര്‍ത്തിച്ച ഫാ. മർചെല്ലിനോ തന്റെ വ്യക്തിപരമായ അടുപ്പത്തിന്റെ വെളിച്ചത്തില്‍ പാദ്രെ പിയോയെ കുറിച്ചു നാല് പുസ്തകങ്ങളും രചിച്ചിരിന്നു. പാദ്രെ പിയോ പിതാവ് (3 വാല്യങ്ങൾ), ഒരു വിശുദ്ധന്റെരൂപം (2 വാല്യങ്ങൾ ), പാദ്രെ പിയോ പരിശുദ്ധ കന്യകയെക്കുറിച്ച് പറയുന്നു, പരിശുദ്ധ കന്യക പാദ്രെ പിയോയുടെ ജീവിതത്തിൽ എന്നീ പുസ്തകങ്ങള്‍ ആയിരിന്നു അവ. 1930 ജൂൺ 30 ന് ഇറ്റലിയിലെ കാംപോബാസ്സോയിലുള്ള കാസാകലേൻദായിൽ ജനിച്ച അദ്ദേഹം പതിനാറാം വയസ്സിൽ സഭയിൽ ചേർന്നു. 1947 സെപ്റ്റംബർ 16ന് പ്രഥമ വ്രതവാഗ്ദാനം നടത്തി. വൈദീക വിദ്യാർത്ഥിയായിരിക്കെ 1952 ലാണ് വി. പാദ്രെ പിയോയെ പരിചയപ്പെടുന്നത്. ഇറ്റാലിയൻ ഭാഷയിലെ കത്തുകൾ കൈകാര്യം ചെയ്യാൻ സാൻ ജൊവാന്നി റൊത്തോംതൊയിലേക്ക് രണ്ടു മാസത്തേക്ക് അയക്കപ്പെട്ട മർചെല്ലീനോ പിന്നീട് വീണ്ടും അവിടെയ്ക്ക് തിരിച്ചു വരികയായിരുന്നു. 1954 ഫെബ്രുവരി 21ന് തിരുപട്ടം സ്വീകരിച്ചു. റോമിൽ നിന്ന് ദൈവശാസ്ത്രത്തിലും മിലാനിൽ നിന്ന് സാഹിത്യത്തിലും ബിരുദം നേടി. 1955 ൽ വീണ്ടും സാൻ ജൊവാന്നി റൊത്തോംതോയിൽ വൃദ്ധനായ പാദ്രേ പിയോയുടെ വ്യക്തിഗത സഹായിയായും ഇംഗ്ലീഷ് എഴുത്തുകളുടെ ചുമതലക്കാരനുമായി. വിവിധ ചുമതലകളും സഭയിൽ അദ്ദേഹം നിർവ്വഹിച്ചിരുന്നു. 1995 മുതൽ സാൻ ജൊവാന്നി റൊത്തോംതൊയിൽ കുമ്പസാരക്കാരനായി എത്തിയിരുന്ന അദ്ദേഹത്തെ 2004ൽ അവിടെയ്ക്കു തന്നെ സഭ ശുശ്രൂഷയ്ക്കു ഭരമേല്‍പ്പിച്ചു. മൂന്ന് കൊല്ലം മുമ്പ് രോഗം ബാധിച്ച് അദ്ദേഹം കിടപ്പിലായിരിന്നു. മൃതസംസ്കാര കർമ്മങ്ങൾ സാൻ ജൊവാന്നി റൊത്തോംതൊയിൽ നടത്തി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-29 08:37:00
Keywordsപാദ്രെ
Created Date2021-07-29 08:38:10