Contents

Displaying 16431-16440 of 25119 results.
Content: 16802
Category: 22
Sub Category:
Heading: ജോസഫ്: ദൈവസ്നേഹത്തിൽ നീതിയുടെ ഉറവിടം കണ്ടെത്തിയവൻ
Content: യുറോപ്പിന്റെ ആറു സ്വർഗ്ഗീയ മധ്യസ്ഥരിൽ ഒരാളായ സ്വീഡനിലെ വിശുദ്ധ ബ്രജിറ്റിന്റെ ( 1303-1373) ഓർമ്മ ദിനമാണ് ജൂലൈ 23. അവളുടെ ജീവിതത്തിന്റെ ആപ്തവാക്യം “ക്രൂശിതനോട് ചേര്ന്ന് എന്റെെ സ്നേഹം ക്രൂശിക്കപ്പെട്ടു” എന്നതായിരുന്നു. ക്രൂശിതനായ ഈശോയോടുള്ള സ്നേഹം കൊണ്ട് ഹൃദയം നിറഞ്ഞുകവിഞ്ഞിരുന്ന ബ്രിജിറ്റ് ആത്മാക്കളെ നേടാനായി തന്റെ ജീവിതം മാറ്റിവച്ചു. ഈശോയോടുള്ള സ്നേഹമായിരുന്നു എല്ലാറ്റിന്റെയും അടിസ്ഥാനം. ബ്രിജിറ്റിന്റെ "നിതിയുടെ ഉറവിടം പകവീട്ടലല്ല മറിച്ച് ഉപവിയാണ്" എന്ന പ്രബോധനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. നീതിമാനായിരുന്ന യൗസേപ്പിതാവിന്റെ നീതിയുടെ ഉറവിടം ചെന്നു നിൽക്കുക ദൈവസ്നേഹത്തിലാണ്. ദൈവസ്നേഹത്തിലധിഷ്ഠതമായ നീതി അപരർക്കു രക്ഷ പ്രധാനം ചെയ്യുന്ന ഔഷധമായി തീരുന്നു. യൗസേപ്പിന്റെ നീതി അവനുമായി ബന്ധപ്പെട്ട എല്ലാവർക്കും കരുതലും സൗഖ്യവും സമ്മാനിച്ചു. വിവേകരഹിതമായ പ്രവർത്തിയൊരിക്കലും അവന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഉപവിയിൽ ആ നീതിമാന്റെ ജീവതം പുഷ്പിച്ചപ്പോൾ സ്വർഗ്ഗ പിതാവു ഭൂമിയിൽ തന്റെ യഥാർത്ഥ പ്രതിനിധിയെ കണ്ടെത്തി. സ്നേഹത്തിന്റെ തികവിൽ നിന്നു നീതിയുടെ ഭാഷ സംസാരം തുടങ്ങുമ്പോൾ നമ്മുടെ ജീവിതം അനേകർക്കു അനുഗ്രഹമായിത്തീരും.
Image: /content_image/SeasonalReflections/SeasonalReflections-2021-07-23-22:37:20.jpg
Keywords: ജോസഫ, യൗസേ
Content: 16803
Category: 18
Sub Category:
Heading: ഡല്‍ഹിയില്‍ ദേവാലയം തകര്‍ത്ത സംഭവം: വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി
Content: ന്യൂഡല്‍ഹി: ലഡോ സരായ് ലിറ്റില്‍ ഫ്‌ളവര്‍ സീറോ മലബാര്‍ പള്ളി പൊളിച്ചുനീക്കിയതില്‍ ഡല്‍ഹി സര്‍ക്കാരില്‍ നിന്നു വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കത്തോലിക്കാ ദേവാലയം തകര്‍ത്ത സംഭവം അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം കാണുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയെ മന്ത്രി അറിയിച്ചു. ഡല്‍ഹിയിലെ കത്തോലിക്കാ പള്ളി ഇടിച്ചുനിരത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെടണമെന്ന് തോമസ് ചാഴികാടന്‍ എംപി കഴിഞ്ഞ ചൊവ്വാഴ്ച ലോക്‌സഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് അടുത്തയാഴ്ച നേരിട്ടു സംസാരിക്കാമെന്ന് അമിത് ഷാ ഇന്നലെ തന്നോടു പറഞ്ഞുവെന്നും ചാഴികാടന്‍ അറിയിച്ചു. സംഭവത്തില്‍ നടപടികള്‍ ഉണ്ടാകുമെന്നും കത്തോലിക്കാ സമൂഹത്തിന് യാതൊരു ആശങ്കയും വേണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞതായി കൊടിക്കുന്നില്‍ അറിയിച്ചു. വിഷയം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പള്ളി പൊളിച്ചതിനെക്കുറിച്ചുള്ള ഡല്‍ഹി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ഇന്നോ നാളെയോ കിട്ടുമെന്ന് ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ അമിത് ഷാ പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ബിഷപ്പിനെയും വിശ്വാസീ സമൂഹത്തെയും അറിയിക്കാന്‍ മന്ത്രി അമിത് ഷാ തന്നെ ചുമതലപ്പെടുത്തിയെന്നും കൊടിക്കുന്നില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ന്യൂനപക്ഷ സമൂഹങ്ങളുടെ ഭരണഘടനാദത്തമായ ആരാധനാസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന്റെ ആശങ്കയുളവാക്കുന്ന നേര്‍ക്കാഴ്ചയാണ് അന്ധേരിയ മോഡിലെ കത്തോലിക്കാ ദേവാലയം തകര്‍ത്ത നടപടിയെന്ന് അമിത് ഷായെ കൊടിക്കുന്നില്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള യുഡിഎഫ്, എല്‍ഡിഎഫ് എംപിമാരും പഞ്ചാബിലെ അകാലിദള്‍ എംപിമാരും ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക എംഎല്‍എയും കോണ്ഗ്രിസ് പിസിസി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ നേരത്തെ അന്ധേരിയ മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സന്ദര്‍ശിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 12നാണ് നാനൂറോളം കുടുംബങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിശ്വാസികള്‍ കഴിഞ്ഞ പത്തു വര്‍ഷമായി വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് ശുശ്രൂഷകള്‍ക്കുമായി ആശ്രയിച്ചിരിന്ന ലാദോസ് സെറായി ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം സര്‍ക്കാര്‍ അധികൃതര്‍ തകർത്തത്. പള്ളി പൊളിച്ച സംഭവം ഡൽഹിയിലും രാജ്യത്തുടനീളവും നിരവധി പ്രതിഷേധങ്ങൾക്ക് കാരണമായിരിന്നു.
Image: /content_image/India/India-2021-07-24-10:21:05.jpg
Keywords: ഡല്‍ഹി
Content: 16804
Category: 1
Sub Category:
Heading: കിഴക്കൻ തിമോറില്‍ ആദ്യത്തെ കത്തോലിക്ക സർവ്വകലാശാല ഒരുങ്ങുന്നു
Content: ഡിലി: ഏഷ്യയിൽ ഫിലിപ്പീൻസിനുശേഷം കത്തോലിക്ക ഭൂരിപക്ഷമുള്ള രണ്ടാമത്തെ രാജ്യമായ കിഴക്കൻ തിമോറില്‍ ആദ്യമായി കത്തോലിക്ക സർവ്വകലാശാല ആരംഭിക്കാനുള്ള നടപടികൾക്കു ആരംഭം. ഇത് സർക്കാർ അംഗീകൃത കത്തോലിക്കാ സർവ്വകലാശാലകൾ നിലവിലില്ലാത്ത കിഴക്കൻ തിമോറിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ ഉണര്‍വ് പകരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂലൈ 16ന് ഡിലി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് വിർജീലിയോ ദോ കാർമോ ദാ സിൽവ തങ്ങളുടെ അതിരൂപതയിലെ കത്തോലിക്ക സ്ഥാപനത്തെ, സർക്കാർ അംഗീകൃത സർവ്വകലാശാലയാക്കാനുള്ള അപേക്ഷ, ഉന്നതവിദ്യാഭ്യാസത്തിനും, ശാസ്ത്ര, സാംസ്‌കാരിക കാര്യങ്ങൾക്കുമുള്ള മന്ത്രാലയത്തിൽ നൽകിയിരുന്നു. ഇത് തന്റെ മാത്രം ആഗ്രഹമല്ലെന്നും, അതിരൂപത മുഴുവൻ ഇതിനായി കാത്തിരിക്കുന്നുവെന്നും ആർച്ച്ബിഷപ്പ് ദാ സിൽവ പറഞ്ഞു. മുൻമെത്രാന്മാർ ഏതാണ്ട് പതിറ്റാണ്ടുകളായി തുടങ്ങിവച്ച പരിശ്രമഫലമായാണ്, നിലവിൽ ഇങ്ങനെ ഒരു സ്ഥാപനം ഫലപ്രദമായി നടത്തിക്കൊണ്ടുപോകാൻ രൂപതയെ സഹായിക്കുന്നത്. സാമൂഹ്യശാസ്ത്രം, വിദ്യാഭ്യാസം, മാനവികത എന്നിവ ഉൾക്കൊള്ളുന്ന സൗകര്യങ്ങളാണ് ഈ വർഷം ഉണ്ടാകുക എന്നും, വരും വർഷങ്ങളിൽ കാർഷിക, വൈദ്യശാസ്ത്ര മേഖലകളിൽ പഠനസൗകര്യം ഒരുക്കുമെന്ന് അതിരൂപതാധ്യക്ഷൻ വിശദീകരിച്ചു. സർവകലാശാലയായി നിലവിലെ വിദ്യാഭ്യാസ സ്ഥാപനത്തെ പ്രഖ്യാപിക്കാൻ മൂന്നുമുതൽ ആറുമാസം വരെ സമയമെടുത്തേക്കാമെന്ന് വിദ്യാഭ്യാസ കാര്യങ്ങൾക്കുവേണ്ടിയുള്ള മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ നല്‍കുന്ന വിശദീകരണം. 1975 മുതൽ 1999 വരെ ഇന്തോനേഷ്യയുടെ കീഴിലായിരുന്ന കിഴക്കൻ തിമോറില്‍ ഏകദേശം പതിമൂന്നര ലക്ഷത്തോളം (13,40,513) പേര്‍ മാത്രമാണ്. 1999-ൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വയം നിർണ്ണയാവകാശ പ്രക്രിയയെ തുടർന്ന് ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിന്റെ മുകളിലുള്ള നിയന്ത്രണം അവസാനിപ്പിച്ചു. 2002 മെയ് 20-നു ഈസ്റ്റ് ടിമോർ 21-ആം നൂറ്റാണ്ടിലെയും മൂന്നാം സഹസ്രാബ്ദത്തിലെയും ആദ്യത്തെ പുതിയ സ്വതന്ത്രരാജ്യമായി. രാജ്യത്തെ ആകെ ജനസംഖ്യയുടെ 97 ശതമാനവും കത്തോലിക്കരാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-24-10:52:56.jpg
Keywords: സര്‍വ്വ
Content: 16805
Category: 10
Sub Category:
Heading: ദിവ്യകാരുണ്യവും ധാര്‍മ്മിക നിലപാടും തിരുസഭയിലേക്ക് നയിച്ചു: വിവാഹിതനായ മുന്‍ ആംഗ്ലിക്കന്‍ പുരോഹിതന്‍ ഇന്നു കത്തോലിക്ക വൈദികന്‍
Content: മിന്നസോട്ട: അമേരിക്കയിലെ ക്ലീവ്ലാന്‍ഡിലെ ഒഹിയോവില്‍ ജനിച്ചു വളര്‍ന്ന മുപ്പത്തിമൂന്നുകാരനായിരുന്ന ആംഗ്ലിക്കന്‍ വൈദികന്‍ സ്റ്റീഫന്‍ ഹില്‍ജെന്‍ഡോര്‍ഫ് ഇന്നു കത്തോലിക്ക വൈദികന്‍. ദിവ്യകാരുണ്യനാഥനോടുള്ള ആഭിമുഖ്യവും വര്‍ഷങ്ങള്‍ നീണ്ട പഠനവും ശുശ്രൂഷ ജീവിതവും സഭയുടെ ധാര്‍മ്മിക പാരമ്പര്യവുമാണ് അദ്ദേഹത്തെ കത്തോലിക്ക വിശ്വാസത്തിലേക്ക് നയിച്ചത്. കഠിനാധ്വാനവും, കത്തോലിക്ക സഭയുമായി പൂര്‍ണ്ണ ഐക്യത്തിലാകുവാനുള്ള ആഗ്രഹവും, ദൈവവിളിയും ഈ വഴിത്താരയില്‍ സഹായകമായി മാറിയതായി കത്തോലിക്ക മാധ്യമമായ കാത്തലിക് സ്പിരിറ്റിന് നല്കിയ അഭിമുഖത്തില്‍ മിന്നസോട്ട സ്വദേശി കൂടിയായ ഫാ. സ്റ്റീഫന്‍ ഹില്‍ജെന്‍ഡോര്‍ഫ് സാക്ഷ്യപ്പെടുത്തി. ആംഗ്ലിക്കന്‍ സഭയിലായിരിക്കുമ്പോള്‍ തന്നെ ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തില്‍ വിശ്വസിച്ചിരുന്നവരായിരുന്നു ഹില്‍ജെന്‍ഡോര്‍ഫും ഭാര്യയും. ട്വിന്‍ സിറ്റീസില് പഠനവും, ജോലിയും, പ്രേഷിത പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞ 6 വര്‍ഷങ്ങള്‍ ചിലവഴിച്ച ശേഷം ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള പേഴ്സണല്‍ ഓര്‍ഡിനാരിയേറ്റ് ഓഫ് ദി ചെയര്‍ ഓഫ് സെന്റ്‌ പീറ്റര്‍ സഭയില്‍ നിന്നും ഇക്കഴിഞ്ഞ ജൂണ്‍ 29-നാണ് ഹില്‍ജെന്‍ഡോര്‍ഫ് തിരുപ്പട്ടം സ്വീകരിച്ചത്. ആംഗ്ലിക്കന്‍ പാരമ്പര്യത്തില്‍ നിന്നും കത്തോലിക്കാ സഭയിലേക്ക് വരുന്നവര്‍ക്ക് വേണ്ടി 2012 ജനുവരി ഒന്നിനാണ് വത്തിക്കാന്‍ പേഴ്സണല്‍ ഓര്‍ഡിനാരിയേറ്റ് ഓഫ് ദി ചെയര്‍ ഓഫ് സെന്റ്‌ പീറ്റര്‍ സ്ഥാപിച്ചത്. അമേരിക്കയിലേയും, കാനഡയിലേയും കത്തോലിക്കാ ഇടവകകളെ സേവിക്കുകയാണ് ഇവരുടെ ദൗത്യം. മിന്നെസോട്ടായിലെ സെന്റ്‌ ലൂയീസ് ആംഗ്ലിക്കന്‍ ദേവാലയത്തിലെ റെക്റ്റര്‍ പദവിയുമുപേക്ഷിച്ച് കത്തോലിക്കാ സഭയിലെത്തിയ ഹില്‍ജെന്‍ഡോര്‍ഫിന് ആദ്യകാലങ്ങളില്‍ സാമ്പത്തിക ഞെരുക്കം അലട്ടിയിരിന്നു. ഓർഡിനറിയേറ്റിലെത്തിയ ഉടന്‍ തന്നെ കത്തോലിക്ക വൈദികനാകുവാന്‍ ഹിൽ‌ജെൻഡോർഫ് അപേക്ഷ സമര്‍പ്പിച്ചു. മുന്‍ ആംഗ്ലിക്കന്‍ പുരോഹിതര്‍ക്ക് കത്തോലിക്കാ വൈദികനാകുവാന്‍ അപേക്ഷിക്കാമെങ്കിലും, മാര്‍പാപ്പയുടെ പ്രത്യേക അനുവാദം വേണ്ട നീണ്ട സമയമെടുക്കുന്ന ഒരു പ്രക്രിയയായിരുന്നു അത്. ഇക്കാലയളവില്‍ കുട്ടികളുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഹിൽ‌ജെൻഡോർഫിന്റെ ഭാര്യയായിരുന്നു. ജോലിയൊന്നും ഇല്ലാതിരുന്ന ഹില്‍ജെന്‍ഡോര്‍ഫ് കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് വഴി കത്തോലിക്കന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ പെയിന്ററായി. 9 മാസത്തെ പെയിന്റിംഗ് ജോലിയും മിന്നിസോട്ടായിലെ ഗോള്‍ഡന്‍ വാലിയിലെ ഗുഡ് ഷെപ്പേര്‍ഡ് ഇടവകയില്‍ ശുശ്രൂഷിയായും അദ്ദേഹം സേവനം ചെയ്തിരിന്നു. 2019-ലാണ് അദ്ദേഹം ഓര്‍ഡിനറിയേറ്റിന്റെ പൗരോഹിത്യ രൂപീകരണത്തിനായി ചേരുന്നത്. വിവിധ കത്തീഡ്രലുകളില്‍ സേവനം ചെയ്തുകൊണ്ടാണ് അദ്ദേഹം സെന്റ്‌ പോള്‍ സെമിനാരിയില്‍ പഠിച്ചത്. ഡുണ്‍സ്റ്റാന്‍ ആംഗ്ലിക്കന്‍ ഇടവകയില്‍ സേവനം ചെയ്യുമ്പോഴും കത്തോലിക്ക ദൈവശാസ്ത്രവും, പ്രബോധനങ്ങളും, പുരാതന കത്തോലിക്കാ സഭാപിതാക്കന്‍മാരില്‍ കണ്ടിരുന്ന ധാര്‍മ്മികതയും തന്നെ ആകര്‍ഷിച്ചിരുന്നുവെന്നും താന്‍ ചിന്തിച്ചതിലും അപ്പുറം പ്രത്യേകിച്ച് ധാര്‍മ്മിക ചോദ്യങ്ങളില്‍ തന്റെ ഉള്ളില്‍ കത്തോലിക്കനാണെന്ന് താന്‍ മനസ്സിലാക്കിയതായും ഹില്‍ജെന്‍ഡോര്‍ഫ് ഇന്ന് പറയുന്നു. തിരുപ്പട്ട സ്വീകരണത്തിന് ശേഷം ഇക്കഴിഞ്ഞ ജൂലൈ 4ന് സെന്റ്‌ പോള്‍ ദേവാലയത്തില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു. ഒമാഹയിലെ ഓര്‍ഡിനാറിയേറ്റിന്റെ സെന്റ്‌ ബര്‍ണബാസ് ഇടവകയിലേയും, ക്രൈസ്റ്റ് ദി കിംഗ് ഇടവകയിലേയും പാര്‍ട്ട് ടൈം പരോക്കിയല്‍ അഡ്മിനിസ്ട്രേറ്ററായിട്ടായിരിക്കും ഇനി അദ്ദേഹത്തിന്റെ സേവനം. ** Repost. ** Originally Published On 24 July 2021. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-24-13:04:54.jpg
Keywords: ആംഗ്ലി
Content: 16806
Category: 1
Sub Category:
Heading: 200 ദിവസത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 3462 ക്രൈസ്തവര്‍, 300 ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു: വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര റിപ്പോര്‍ട്ട്
Content: അബൂജ: ഈ വര്‍ഷം ജനുവരി 1 മുതല്‍ ജൂലൈ 18 വരെയുള്ള ഇരുനൂറു ദിവസങ്ങള്‍ക്കുള്ളില്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ 3462 ക്രൈസ്തവര്‍ ഇസ്ലാമിക തീവ്രവാദികളാലും, ജിഹാദി അനുകൂലികളായ സുരക്ഷാ സേനാംഗങ്ങളാലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. 2010 മുതല്‍ നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന മതപീഡനങ്ങളെ കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുന്ന ‘ദി ഇന്റര്‍നാഷ്ണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ’ ആണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഒരു ദിവസം ശരാശരി 17 ക്രൈസ്തവരാണ് നൈജീരിയയില്‍ കൊല്ലപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ മെയ് 11ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 1,470 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാല്‍ മെയ് 1 മുതല്‍ ജൂലൈ 18 വരെയുള്ള 80 ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം 1,992. ഈ എണ്‍പതു ദിവസങ്ങള്‍ക്കുള്ളില്‍ 780 ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായപ്പോള്‍, ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം 2,200 ആണ്. ഇത്തരത്തില്‍ ഈ വര്‍ഷം ഇതുവരെ തട്ടിക്കൊണ്ടുപോകപ്പെട്ട ക്രൈസ്തവരുടെ എണ്ണം മൂവായിരമാണ്. തട്ടിക്കൊണ്ടുപോകപ്പെട്ട ക്രിസ്ത്യാനികളില്‍ 30 പേരില്‍ 3 പേര്‍ വീതം തടവില്‍ വെച്ച് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ, രേഖപ്പെടുത്തപ്പെടുകയോ ചെയ്യാത്ത മറ്റൊരു 150 മരണങ്ങള്‍ കൂടിയുണ്ടെന്നതും ശ്രദ്ധേയമാണ്. 2021 ജനുവരി മുതല്‍ ഇതുവരെ ആക്രമിക്കപ്പെടുകയോ, ഭീഷണി മൂലം അടച്ചു പൂട്ടപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ, അഗ്നിക്കിരയാക്കുകയോ ചെയ്യപ്പെട്ട ദേവാലയങ്ങളുടെ എണ്ണം മുന്നൂറാണ്. ദേവാലയങ്ങളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് ടാരാബാ സംസ്ഥാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതേകാലയളവില്‍ ഏറ്റവും ചുരുങ്ങിയത് 10 വൈദികരോ പാസ്റ്റര്‍മാരോ തീവ്രവാദികളാല്‍ കൊല്ലപ്പെടുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജീരിയന്‍ സുരക്ഷാ സേനയുടെ കഴിവില്ലായ്മയാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ബെന്യു സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇരകളുമായുള്ള നേരിട്ടുള്ള സമ്പർക്കവും, ദൃക്‌സാക്ഷി വിവരണങ്ങളും, മീഡിയ, പ്രാദേശിക, അന്തർദേശീയ റിപ്പോർട്ടുകളുടെ അവലോകനം, അഭിമുഖങ്ങൾ എന്നീ മാര്‍ഗ്ഗങ്ങളാണ് തങ്ങളുടെ റിപ്പോര്‍ട്ടിനാധാരമെന്ന് ഇന്റര്‍നാഷണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-24-16:54:14.jpg
Keywords: നൈജീ
Content: 16807
Category: 1
Sub Category:
Heading: ജനങ്ങള്‍ക്ക് വേണ്ടി സ്വരമുയര്‍ത്തിയുള്ള വത്തിക്കാന്റെ ആഹ്വാനത്തെ തള്ളി വെനിസ്വേലൻ പ്രസിഡന്റ്
Content: കാരാക്കസ്: വെനിസ്വേലയിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന വത്തിക്കാൻ നിർദ്ദേശത്തെ സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കോളാസ്‌ മഡുറോ തള്ളിക്കളഞ്ഞു. രാജ്യത്ത് ഭക്ഷണത്തിനും, മരുന്നിനും കനത്ത ദൗർലഭ്യം നേരിടുന്ന പശ്ചാത്തലത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി നടത്തിയ പ്രതികരണമാണ് മഡുറോ മുഖവിലയ്ക്കെടുക്കാതെ തള്ളിക്കളഞ്ഞത്. തൊഴിലില്ലായ്മ നിരക്കു രാജ്യത്തു ഉയർന്ന തോതിലാണ്. 2015ന് ശേഷം 40 ലക്ഷം പൗരന്മാരാണ് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മാർഗങ്ങൾ മുന്നോട്ടുവെച്ചുകൊണ്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വെനിസ്വേലയിലെ വ്യാപാരികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ചേംബേഴ്സ് ഓഫ് കൊമേഴ്സിന്റെ അധ്യക്ഷൻ റിക്കാർഡോ കുസാനോയ്ക്കാണ് കത്തയച്ചത്. ജൂൺ 23നു എഴുതിയ കത്ത് സംഘടനയുടെ എഴുപത്തിയേഴാമത് വാർഷിക യോഗത്തിൽ അംഗങ്ങളെ വായിച്ചു കേൾപ്പിച്ചിരിന്നു. കാരക്കാസിലെ ഓക്സിലറി മെത്രാനായ റിക്കാർഡോ ആൾഡോ ബരേറ്റോയാണ് കത്ത് വായിച്ചു കേൾപ്പിച്ചത്. എന്നാല്‍ വിദ്വേഷം നിറഞ്ഞ കത്തെന്നാണ് മഡുറോ, കർദ്ദിനാൾ പരോളിന്റെ കത്തിനെ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ഇടപെടുന്നത് എന്തിനാണെന്ന് പ്രസിഡന്റ് ചോദ്യം ചെയ്തു. ജൂലൈ 21ലെ ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് നിക്കോളാസ്‌ മഡുറോ തന്റെ എതിർപ്പ് വെളിപ്പെടുത്തിയത്. വെനിസ്വേലക്കാർ, പ്രത്യേകിച്ച് രാഷ്ട്രീയ ഉത്തരവാദിത്വം ഉള്ളവർ ഒരുമിച്ചിരുന്ന് പൗരന്മാരുടെ ഓരോ ആവശ്യങ്ങളും ഏതാനും നാളത്തേക്ക് ചർച്ച ചെയ്താൽ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകുകയുള്ളൂ എന്ന് കർദ്ദിനാൾ പിയട്രോ പരോളിൻ കത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുവേണ്ടി വിഷയവുമായി ബന്ധപ്പെട്ട ആളുകൾക്ക് രാഷ്ട്രീയ നിശ്ചയദാർഢ്യം ഉണ്ടാവുകയും, വ്യക്തിപരമായ നേട്ടങ്ങൾ മാറ്റിനിർത്തി, പൊതു നന്മയെ കരുതി കാര്യങ്ങൾ നടപ്പിലാകാൻ മനസ്സ് കാണിക്കുകയും വേണം. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലും കർദ്ദിനാൾ അഭ്യർത്ഥിച്ചിരുന്നു. ഓഗസ്റ്റ് മാസത്തിൽ നോർവെയുടെ മധ്യസ്ഥതയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവായ ജുവാൻ ഗൈഡോയുടെ വീട്ടിൽ പ്രവേശിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സർക്കാർ അധികൃതരുടെ നടപടി മറ്റൊരു പ്രതിസന്ധിക്ക് തുടക്കമിട്ടിരിക്കുകയാണ്. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യമാണ് വെനിസ്വേല. ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി 2013-ല്‍ വെനിസ്വേലന്‍ പ്രസിഡന്റ് പദവിയിലേക്ക് മഡൂറോ തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ വെനിസ്വേല അക്രമത്തിന്റേയും അശാന്തിയുടേയും താഴ്‌വരയായി മാറിയിരിക്കുകയാണ്. വിലകയറ്റവും, നാണയപ്പെരുപ്പവും മൂലം ലക്ഷകണക്കിന് ആളുകളാണ് കൊറോണയ്ക്കു മുന്‍പ് വെനിസ്വേലയില്‍ നിന്നും പലായനം ചെയ്തുകൊണ്ടിരിന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 60 ശതമാനത്തോളം വരുന്ന ആളുകൾ ജീവൻ നിലനിർത്താനായി സന്നദ്ധ സംഘടനകളെ ആശ്രയിച്ചാണ് കഴിയുന്നത്. ഇവരില്‍ ഭൂരിഭാഗം ജനത്തിനും ആശ്വാസമേകുന്നത് കത്തോലിക്ക സഭയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-24-18:36:48.jpg
Keywords: വെനിസ്വേ
Content: 16808
Category: 22
Sub Category:
Heading: ഈശോയെ കരങ്ങളിൽ വഹിച്ച യൗസേപ്പിതാവ്
Content: ജൂലൈ 24-ാം തീയതി ജർമ്മൻ ഭാഷ സംസാരിക്കുന്ന രൂപതകളിൽ വിശുദ്ധ ക്രിസ്റ്റഫറിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ലത്തീൽ സഭയിൽ ജൂലൈ 25 നാണ് ക്രിസ്റ്റഫറിന്റെ തിരുനാൾ. ഓർത്തഡോക്സ് സഭയിൽ മെയ് മാസം ഒൻപതിനാണ് വിശുദ്ധന്റെ ഓർമ്മദിനം. ക്രിസ്റ്റഫർ എന്ന വാക്കിന്റെ അർത്ഥം ക്രിസ്തുവിനെ വഹിക്കുന്നവൻ എന്നാണ്. പാരമ്പര്യമനുസരിച്ച് ഒരു നദി മുറിച്ചു കടക്കുവാൻ ക്രിസ്റ്റഫർ ഒരു ശിശുവിനെ സഹായിച്ചു. അവനെ തോളിൽ വഹിച്ചുകൊണ്ട് നദിയുടെ മറുകരയെത്തിയപ്പോൾ ശിശു തന്റെ പേര് ഈശോ എന്നു വെളിപ്പെടുത്തി എന്നാണ് വിശ്വാസം. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും മധ്യസ്ഥനാണ് വി. ക്രിസ്റ്റഫർ. ഈശോയെ കരങ്ങളിൽ വഹിക്കാൻ ആദ്യം ഭാഗ്യം ലഭിച്ച മനുഷ്യൻ വിശുദ്ധ യൗസേപ്പിതാവിയിരിക്കണം. ഈശോയെ ഹൃദയത്തിലും കരങ്ങളിലും അവൻ വഹിച്ചു. ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രനെ ഏറ്റവും കൂടുതൽ കരങ്ങളിൽ വഹിച്ചിരുന്നവർ യൗസേപ്പിതാവും മറിയവും ആയിരുന്നല്ലോ. ഒരു കുഞ്ഞ് ഏറ്റവും കൂടുതൽ സുരക്ഷിത്വം അനുഭവിക്കുന്നത് മാതാപിതാക്കളുടെ കൈകളിൽ ഇരിക്കുമ്പോഴാണല്ലോ. കുഞ്ഞിന്റെ ഹൃദയവിചാരങ്ങൾ അപ്പനും അമ്മയും അറിയുന്നത് അവനെ കൈകളിലെടുത്ത് താലോലിക്കുമ്പോഴാണ്. ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ ഈശോയെ ഹൃദയത്തിലും മനസ്സിലും സ്വീകരിക്കാൻ വിശ്വസികൾക്കു സാധിക്കുന്നു. അപ്പോൾ ഈശോയുടെ ഹൃദയ വിചാരങ്ങൾ യൗസേപ്പിതാവിനെപ്പോലെ മനസ്സിലാക്കാൻ നമുക്കു കഴിയുന്നു. ഈശോയുടെ ഹൃദയ വിചാരങ്ങൾ അടുത്തറിയാവുന്ന യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥം നമ്മുടെ ആത്മീയ ജീവിതത്തിൽ വളരെ സഹായകരമാണ്.
Image: /content_image/SeasonalReflections/SeasonalReflections-2021-07-24-20:53:34.jpg
Keywords: ജോസഫ, യൗസേ
Content: 16809
Category: 1
Sub Category:
Heading: മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായി പാപ്പ പ്രഖ്യാപിച്ച ആഗോള ദിനം ഇന്ന്‌: ദണ്ഡവിമോചനത്തിന് അവസരം
Content: വത്തിക്കാന്‍ സിറ്റി: മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച പ്രത്യേക ആഗോള ദിനം ഇന്ന്‌. ജൂലൈ 25 ഞായറാഴ്ചയാണ് പരി. പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനമനുസരിച്ചുള്ള ദിനാഘോഷം ലോകം മുഴുവൻ ആചരിക്കുന്നത്. ഈശോയുടെ മുത്തശ്ശീ മുത്തച്ഛൻമാരായ ജൊവാക്കിമിന്റെയും അന്നയുടെയും തിരുനാൾ ദിനമായ ജൂലൈ 26-നോട് ചേർന്ന് വരുന്ന ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ചയാണ് ദിനാചരണത്തിനായി പാപ്പ നേരത്തെ തെരഞ്ഞെടുത്തത്. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഞായറാഴ്ച (25/07/21) രാവിലെ മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായാധിക്യത്തിലെത്തിയവർക്കും വേണ്ടിയുള്ള ലോകദിനാചരണത്തോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിക്കും. പ്രായംചെന്നവർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ റോം രൂപതാതലത്തിലും സംഘടനാതലത്തിലും ഏർപ്പെട്ടിരിക്കുന്നവരും മുത്തശ്ശീമുത്തശ്ശന്മാരും പേരക്കുട്ടികളും ഉൾപ്പടെ രണ്ടായിരത്തോളം പേർ ഈ ദിവ്യബലിയിൽ സംബന്ധിക്കുമെന്ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗം ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി. വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ സന്നിഹിതരായ യുവതീയുവാക്കൾ, ദിവ്യബലിയുടെ സമാപനത്തില്‍, മുത്തശ്ശീമുത്തച്ഛന്മാർക്കും പ്രായംചെന്നവർക്കും “ഞാൻ എന്നും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” എന്ന ശീർഷകത്തിൽ ഫ്രാൻസീസ് പാപ്പാ പുറപ്പെടുവിച്ചിരിക്കുന്ന സന്ദേശം പുഷ്പത്തോടപ്പം സമ്മാനിക്കും. പൂർണ്ണദണ്ഡവിമോചന അവസരമുള്ള ദിവസം കൂടിയാണ് ഇന്ന്‍. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അർപ്പിക്കുന്ന പ്രത്യേക വിശുദ്ധബലിയിലോ, ഈ ദിനവുമായി ബന്ധപ്പെട്ട് ലോകത്തിൽ എവിടെയും കത്തോലിക്കാസഭ നടത്തുന്ന തിരുകര്‍മ്മങ്ങളിലോ, നേരിട്ടോ മറ്റ് മാധ്യമങ്ങൾ വഴിയോ സംബന്ധിക്കുകയും, പൂർണ്ണദണ്ഡവിമോചനത്തിനുള്ള പ്രാഥമിക നിബന്ധനകൾ പാലിക്കുകയുമാണ് ദണ്ഡവിമോചനം നേടുവാൻ ചെയ്യേണ്ടതെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ രേഖയിൽ പറയുന്നു. ഇതേ ദിവസം, പ്രായമായതോ രോഗികളോ, ഉപേക്ഷിക്കപ്പെട്ടവരോ, ഭിന്നശേഷിക്കാരോ മറ്റു ബുദ്ധിമുട്ടുള്ളവരോ ആയ ആളുകളെ സന്ദർശിക്കുകയും അവർക്കായി കുറച്ചു സമയമെങ്കിലും നീക്കി വയ്ക്കുകയും ചെയ്യുന്ന വിശ്വാസികൾക്കും, മറ്റ് ഉപാധികളോടെ ദണ്ഡവിമോചനം നേടാവുന്നതാണെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.
Image: /content_image/News/News-2021-07-25-07:55:03.jpg
Keywords: വൃദ്ധ, വയോ
Content: 16810
Category: 18
Sub Category:
Heading: മുത്തശ്ശീമുത്തശ്ശൻമാർക്കും വയോധികർക്കും വേണ്ടിയുള്ള ദിനാചരണം സീറോമലബാർ സഭയിൽ
Content: കൊച്ചി: മുത്തശ്ശീമുത്തച്ഛൻമാർക്കും മറ്റു വയോധികർക്കുമായിട്ടുള്ള പ്രഥമ ആഗോള ദിനാചരണം സീറോമലബാർ സഭയിലും ആഘോഷിക്കുന്നു. "ഞാൻ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്തായി 28: 20) എന്ന വചനമാണ് ആചരണത്തിന്റെ പ്രമേയം. വയോധികരുടെ ദൈവനിയോഗം തങ്ങളുടെ വേരുകൾ സംരക്ഷിക്കാനും വിശ്വാസം ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമാണെന്ന പാപ്പയുടെ ആഹ്വാനത്തിന്റെ ചുവടുപിടിച്ചാണ് സീറോമലബാർ സഭ ഈ ദിനം ആചരിക്കുന്നത്. ആഗോള ദിനാചരണം സഭയിലെ എല്ലാ രൂപതകളിലും ഇന്ന്‍ ജൂലൈ 25ന് ഞായറാഴ്ച പ്രത്യേക പരിപാടികളോടെ നടത്തപ്പെടുന്നതാണെന്നു സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ജനറൽ സെക്രട്ടറി അറിയിച്ചു. സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി & ലൈഫിന്റെ നേതൃത്വത്തിൽ ഇന്നലെ ജൂലൈ 24 ശനിയാഴ്ച വൈകിട്ട് ആറുമണിയ്ക്കു ദിനാചരണം ഓൺലൈനിൽ സംഘടിപ്പിച്ചു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പുളിക്കൽ, കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി മൂലയിൽ തുടങ്ങിയവർ പങ്കെടുത്തു. ഫാ. ഫിലിപ്പ് വട്ടയത്തിൽ കോർഡിനേറ്ററായിട്ടുള്ള സൂം കോൺഫറൻസിൽ ഗ്ലോബൽ കത്തോലിക്കാ കോൺഗ്രസ്, അൽമായ ഫോറം, ഫാമിലി അപ്പസ്തോലേറ്റ്, മാതൃവേദി, പ്രൊലൈഫ്, കുടുംബകൂട്ടായ്‍മ എന്നി സംഘടനകളുടെ സഭാതല ഭാരവാഹികൾ നേതൃത്വം വഹിക്കും. സീറോമലബാർ സഭയിലെ എല്ലാ രൂപതകളിൽ നിന്നുമുള്ള വയോധികരുടെ പ്രതിനിധികൾ പങ്കുചേരും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-25-08:14:58.jpg
Keywords: വയോ
Content: 16811
Category: 18
Sub Category:
Heading: സുറിയാനി കത്തോലിക്കര്‍ക്ക് ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതായി പരാതി
Content: കോട്ടയം: സിറിയന്‍ കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട മുന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക സംവരണ സര്‍ട്ടിഫിക്കറ്റ് (ഇഡബ്ല്യുഎസ്) വില്ലേജ് ഓഫീസുകളില്‍ നിഷേധിക്കുന്നതായി പരാതി. സര്‍ക്കാര്‍ ഉത്തരവില്‍ സുറിയാനി കത്തോലിക്കാ വിഭാഗത്തിനു സാന്പത്തിക ആനുകൂല്യം ലഭിക്കുന്നതു സീറോ മലബാര്‍ വിഭാഗത്തിനാണെന്നാണു പരാമര്‍ശിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട സിറിയന്‍ കത്തോലിക്കരുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ സീറോ മലബാര്‍ എന്നതിനു പകരം ആര്‍സി എസ് സി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥ സമൂഹം ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതെന്ന് 'ദീപിക' ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സമാനമായ സാഹചര്യം തന്നെയാണ് സീറോ മലങ്കര വിഭാഗത്തില്‍പ്പെടുന്നവര്‍ക്കുമുണ്ടായിരിക്കുന്നത്. സീറോ മലങ്കര എന്ന സര്‍ക്കാര്‍ ഉത്തരവുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ഈ വിഭാഗക്കാരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ ആര്‍സിഎംസി എന്നതാണ് അവ്യക്തതയായിരിക്കുന്നത്. ഇതോടെ ആനുകൂല്യത്തിനു അര്‍ഹരായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണു വെട്ടിലായിരിക്കുന്നത്. എസ്എസ്എല്‍സിയും പ്ലസ്ടുവും കഴിഞ്ഞു ഉപരി പഠനത്തിനു തയാറെടുക്കുന്ന വിദ്യാര്‍ഥികളും പിഎസ്സിയില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടവരുമാണ് വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങുന്നത്. ഓഫീസുകള്‍ കയറി മടുത്ത പലരും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നു വയ്ക്കുന്ന സാഹചര്യവുമുണ്ട്. അപേക്ഷ സ്വീകരിച്ച് അന്വേഷണം നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം കൃത്യമായി ബോധ്യപ്പെടാവുന്നതേയുള്ളൂ. ഇത് അനുസരിച്ചു സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു നല്കാവുന്നതുമാണ്. സാന്പത്തിക സംവരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് എത്തുന്നവരോട് പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ സര്‍ക്കാര്‍ രേഖകള്‍ പ്രകാരം പറഞ്ഞിരിക്കുന്ന സീറോ മലബാര്‍ എന്നല്ല മറിച്ച് ആര്‍സിഎസ്സി അല്ലെങ്കില്‍ സീറോ മലങ്കര എന്നല്ല ആര്‍സിഎംസി എന്ന ന്യായീകരണമാണു വില്ലേജ് ഓഫീസര്‍മാര്‍ പറയുന്നത്. ചില സ്ഥലങ്ങളില്‍ മത മേലധ്യക്ഷന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ട് അപേക്ഷകനെ തിരിച്ചയയ്ക്കുന്ന സാഹചര്യവുമുണ്ട്. ആനുകൂല്യത്തിനു അര്‍ഹരായവരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ ആര്‍സിഎസ്സി, ആര്‍സിഎംസി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കൃത്യമാണെന്ന് അറിയാമായിട്ടും സര്‍ട്ടിഫിക്കറ്റ് നല്കാതിരിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമമാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ചിലര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിട്ടുമുണ്ട്. സംസ്ഥാനത്തെ ചില വില്ലേജ് ഓഫീസുകളില്‍ അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വസ്തുത ബോധ്യപ്പെട്ട് സാന്പത്തിക സംവരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നുമുണ്ട്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ അവ്യക്തത നിലനില്ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരവ് പുറത്തിറക്കി അര്‍ഹതപ്പെട്ടവരുടെ അനുകൂല്യം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Image: /content_image/India/India-2021-07-25-08:22:37.jpg
Keywords: സംവ