Contents

Displaying 16401-16410 of 25119 results.
Content: 16772
Category: 9
Sub Category:
Heading: സെക്വേല ക്രിസ്റ്റി: മലങ്കര കത്തോലിക്കാ വിശ്വാസ പരിശീലന വേനൽക്കാല ക്യാമ്പ്‌ നടന്നു
Content: യുകെയിലെ മലങ്കര കത്തോലിക്കാ സഭയിൽ വിശ്വാസപരിശീലനത്തിൽ ഉൾപ്പെട്ടിരിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള വേനൽക്കാല ഓൺലൈൻ ക്യാമ്പ് സെക്വേല ക്രിസ്റ്റി (Following Christ) എന്ന പേരിൽ ജൂലൈ 17, ശനിയാഴ്ച വിജയകരമായി സംഘടിപ്പിക്കപ്പെട്ടു. യുകെയിലെ 19 മലങ്കര മിഷനുകളിലുള്ള കുഞ്ഞുങ്ങളെ പ്രധാനമായും രണ്ടു ഗ്രൂപ്പുകളായി തിരിച്ച് നടത്തുന്ന ഓൺലൈൻ ക്യാമ്പ് ജൂലൈ 17 രാവിലെ 10-ന് യുകെ മലങ്കര കത്തോലിക്കാ റീജിയൺ കോർഡിനേറ്റർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 3.30-ന് നടത്തുന്ന സമാപനസമ്മേളനത്തിൽ ഗ്ലാസ്‌ഗോ അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ, വെരി. റവ. മോൺ. ഹ്യു ബ്രാഡ്ലി മുഖ്യസന്ദേശം നൽകി. ആഗോള കത്തോലിക്കാസഭ വിശുദ്ധ യൗസേഫ് പിതാവിന്റെ പ്രത്യേക വർഷമാചരിക്കുന്ന പശ്ചാത്തലത്തിൽ യൗസേഫ് പിതാവിന്റെ ജീവിതവും തിരുസഭയിലും ക്രിസ്തീയ ജീവിതത്തിലും അദ്ധേഹത്തിനുള്ള അനിവാര്യസ്ഥാനവും അധീകരിച്ചാണ് വേനൽക്കാല ക്യാമ്പിലെ വിവിധ പഠനങ്ങളും ക്ലാസ്സുകളും നടന്നത്. ബൈബിൾ അധിഷ്ഠിത പാട്ടുകൾ, ആക്ഷൻ സോംഗുകൾ, കളികൾ, പ്രവർത്തിപരിചയ അഭ്യാസങ്ങൾ മുതലായവ ഉൾപ്പെടുന്ന ക്യാമ്പ് ഏറെ ഹൃദ്യമായിരുന്നു. ഡയറക്ടർ ഫാ. ജോൺസൻ മനയിൽ, ബ്ലസ്സൻ മാത്യു, സ്വപ്ന മാത്യു, ജോബി വർഗീസ്, സുമ മാത്യു, വിനോയ് മാത്യു, ജോബിൻ ഫിലിപ്പ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നൽകി.
Image: /content_image/Events/Events-2021-07-21-07:51:10.jpg
Keywords: മലങ്കര
Content: 16773
Category: 18
Sub Category:
Heading: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: ക്രൈസ്തവ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് കെഎല്‍സിഎ
Content: കൊച്ചി: കോടതി വിധി പ്രകാരം എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ജനസംഖ്യാ ആനുപാതികമായി ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് നല്‍കാനുള്ള തീരുമാനം സീകാര്യമാണെന്നും അതു നടപ്പാക്കുമ്പോള്‍ ക്രൈസ്തവ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് അത് ഉറപ്പാക്കണമെന്നും കെഎല്‍സിഎ. ഈ വിഭാഗത്തിനു ചില സ്കോളര്‍ഷിപ്പുകളില്‍ നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന അവസരം ഇല്ലാതാകുന്ന സാഹചര്യം സര്‍ക്കാര്‍ പ്രത്യേകമായി കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ലത്തീന്‍ ക്രൈസ്തവരെയും പരിവര്‍ത്തിത ക്രൈസ്തവരെയും പ്രത്യേകം പരിഗണിക്കുന്നതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ കൈക്കൊള്ളണം. അതിനു നിയമതടസങ്ങള്‍ ഉണ്ടെങ്കില്‍ അതു മറികടക്കാനുള്ള വഴികളും ആരായണം. ഇപ്പോള്‍ അധികമായി നല്‍കാന്‍ പോകുന്ന സ്കോളര്‍ഷിപ്പില്‍ െ്രെകസ്തവ ന്യൂനപക്ഷങ്ങളിലെ ഒബിസി വിഭാഗത്തിനു നിശ്ചിത ശതമാനം സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാക്കണം. മെറിറ്റ് അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള പരിരക്ഷ ലത്തീന്‍ ക്രൈസ്തവര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും ഉണ്ടാകണമെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ പറഞ്ഞു.
Image: /content_image/India/India-2021-07-21-08:14:22.jpg
Keywords: ക്രൈസ്തവ
Content: 16774
Category: 18
Sub Category:
Heading: ന്യൂനപക്ഷക്ഷേമ നിയമം: കോടതിയലക്ഷ്യ നടപടികള്‍ക്കു കത്തോലിക്ക കോണ്‍ഗ്രസ്
Content: കോട്ടയം: കേരള ന്യൂനപക്ഷക്ഷേമനിയമം പൂര്‍ണമായും നടപ്പാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ കോടതിയലക്ഷ്യ നടപടികള്‍ക്കു കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ കമ്മിറ്റി. കേരള ന്യൂനപക്ഷക്ഷേമ നിയമത്തിലെ വകുപ്പ് ഒന്‍പതു കെ പൂര്‍ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ പ്രസിഡന്റ് പി.പി. ജോസഫ് നല്‍കിയ റിട്ട് പെറ്റീഷന്‍ ഹൈക്കോടതി ജനുവരി ഏഴിനു തീര്‍പ്പാക്കിയതാണ്. ഈ ഉത്തരവിന്‍ പ്രകാരം നാലു മാസത്തിനകം മൈനോരിറ്റി ആക്ടിലെ വകുപ്പ് ഒന്‍പതു കെ പൂര്‍ണമായും നടപ്പാക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നതുമാണ്. ഏഴുമാസമായിട്ടും ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെത്തുടര്‍ന്നാണു കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകാന്‍ കത്തോലിക്ക കോണ്‍ഗ്രസ് തീരുമാനിച്ചതെന്ന് പി.പി. ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ മാത്രമല്ല, ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട കോച്ചിംഗ് സെന്റര്‍, തൊഴില്‍ പരിശീലന കേന്ദ്രം, വിവിധ പെന്‍ഷനുകള്‍, ഭവനനിര്‍മാണം എന്നിവയുടെ കാര്യത്തിലും ജനസംഖ്യാ ആനുപാതികമായി വിതരണം നടത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. വിധി ഉടന്‍ നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും ന്യൂനപക്ഷ വകുപ്പ് സെക്രട്ടറിക്കും നോട്ടീസ് അയച്ച് കൈപ്പറ്റിയിട്ടും നിയമം നടപ്പില്‍ വരുത്താത്തത് കുറ്റകരകമാണെന്നും പി.പി. ജോസഫ് പറഞ്ഞു.
Image: /content_image/India/India-2021-07-21-08:32:50.jpg
Keywords: ന്യൂനപക്ഷ
Content: 16775
Category: 9
Sub Category:
Heading: മരിയൻ സൈന്യം ഒരുക്കുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെ രണ്ടാം ഭാഗം വെള്ളിയാഴ്ച
Content: മരിയൻ സൈന്യം വേൾഡ് മിഷൻ ഒരുക്കുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെ രണ്ടാം ഭാഗം വെള്ളിയാഴ്ച (23/07/2021) രാത്രി 7 മണി മുതൽ എട്ടര വരെ Zoomലൂടെ നടത്തപെടുന്നു. ക്രൈസ്തവ കുടുംബങ്ങൾക്ക് ജീവിതത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കുവാനും ദാമ്പത്യജീവിതത്തിൽലുള്ള ദൈവീക വെളിപ്പെടുത്തലുകളെ കുറിച്ച് ആഴത്തിൽ ധ്യാനിക്കുവാനും ദമ്പതികളെ പ്രാപ്തമാക്കുന്ന പരിശുദ്ധാത്മ അഭിഷേക കുടുംബ നവീകരണ ധ്യാനത്തിന് പ്രശസ്ത വചനപ്രഘോഷകനും ധ്യാന ഗുരുവുമായ ഫാ. സിജോ മൂക്കൻതോട്ടം ഈ ആത്മീയ വിരുന്നിനു നേതൃത്വം നല്‍കും. ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാർ റാഫേൽ തട്ടിൽ പ്രത്യേക സന്ദേശം നല്‍കും. ഇന്ത്യന്‍ സമയം ഏഴു മണി മുതല്‍ എട്ടര വരെയാണ് (യു‌കെ‌ സമയം ഉച്ചകഴിഞ്ഞ് 02:30 മുതല്‍ 4 വരെയാണ്) ശുശ്രൂഷ നടക്കുക. ** പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക: {{https://forms.gle/zcfP88EeQjPX6j956-> https://forms.gle/zcfP88EeQjPX6j956}}
Image: /content_image/Events/Events-2021-07-21-08:56:57.jpg
Keywords: കുടുംബ
Content: 16776
Category: 18
Sub Category:
Heading: ഫാ. സ്റ്റാൻ സ്വാമിക്ക് ആദരമര്‍പ്പിച്ച് തലസ്ഥാന നഗരി
Content: തിരുവനന്തപുരം∙ പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു ഒടുവില്‍ ഭരണകൂട ഭീകരതയ്ക്കു ഇരയായി മരണപ്പെട്ട ഫാ. സ്റ്റാൻ സ്വാമിക്ക് തലസ്ഥാനത്തിന്റെ ആദരം. വിവിധ സംസ്ഥാനങ്ങളിലെ പൊതു ദർശനത്തിനു ശേഷം ഇന്നലെ രാവിലെ എത്തിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ ചിതാഭസ്മം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ഡോ.ആർ ക്രിസ്തുദാസിൽ നിന്നു മേയർ ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങി. രക്തസാക്ഷി മണ്ഡപത്തിലും പ്രസ് ക്ലബ്ബിലും പൊതു ദർശനത്തിനു വച്ച ചിതാഭസ്മത്തിൽ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ ആദരമർപ്പിച്ചു. തുടർന്ന് നാഗർകോവിലിലേക്ക് കൊണ്ടു പോയി. അടുത്ത മാസം പകുതിയോടെ സ്റ്റാൻ സ്വാമിയുടെ സ്വദേശമായ തിരുച്ചിറപ്പള്ളിയിൽ ചിതാഭസ്മം എത്തിക്കും. ഫാ. സ്റ്റാൻ സ്വാമി ഐക്യദാർഢ്യ സമിതി, ഓൾ ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷൻ (ഐക്കഫ്) എന്നിവയുടെ നേതൃത്വത്തിലാണ് പൊതുദർശന ചടങ്ങുകൾ ക്രമീകരിച്ചത്. ബെംഗളൂരു, കോയമ്പത്തൂർ, അട്ടപ്പാടി, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലെ പൊതു ദർശനത്തിനു ശേഷമാണ് ചിതാഭസ്മം തലസ്ഥാനത്തെത്തിച്ചത്. രക്തസാക്ഷി മണ്ഡപത്തിൽ നിന്നു ഐക്കഫ് ഡയറക്ടർ ഫാ. ബേബിച്ചൻ, ഫാ. സ്റ്റാൻ സ്വാമി ഐക്യദാർഢ്യ സമിതി ജനറൽ കോ ഓർഡിനേറ്റർ ഫാ. എസ്.ജെ. ബേബി ചാലിൽ, കോ ഓർഡിനേറ്റർ ആർ. അജയൻ, ഫാ. യൂജിൻ എച്ച്. പെരേര എന്നിവർ ചേർന്ന് ചിതാഭസ്മം ഏറ്റുവാങ്ങി പ്രസ് ക്ലബ്ബിലെത്തിച്ചു. ഇവിടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു 3 മണിക്കൂറോളം പൊതു ദർശനമുണ്ടായിരുന്നു. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, ജി.ആർ. അനിൽ, ആന്റണി രാജു, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ ആദരമർപ്പിച്ചു. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായ്ക്കുവേണ്ടി ഫാ. നെൽസൺ വലിയവീട്ടിൽ, ഫാ.തോമസ് മുകളുംപുറത്ത് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. ഓർത്തഡോക്‌സ് സഭ ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോട്ടേഴ്‌സ് ഓഫ് മേരി കോൺഗ്രിഗേഷനു വേണ്ടി മദർ ജനറൽ ലിഡിയ, സിസ്റ്റർ ജോവാൻ മരിയ, സിസ്റ്റർ എലിസബത്ത് ,വി. ശശി എംഎൽഎ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഡപ്യൂട്ടി മേയർ പി.കെ.രാജു, കോൺഗ്രസ് നേതാവ് വി.എം.സുധീരൻ,പന്ന്യൻ രവീന്ദ്രൻ, മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാർ, സി.ദിവാകരൻ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സ്വാമി സന്ദീപാനന്ദ ഗിരി എന്നിവർ ആദരാഞ്ജലി അർപ്പിക്കാനെത്തി. സമൂഹത്തിൽ പിന്നാക്കാവസ്ഥയിലുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു ഫാ. സ്റ്റാൻ സ്വാമിയെന്ന് ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം അനുസ്മരിച്ചു. സത്യത്തിനും ധർമത്തിനുമായി പ്രവർത്തിച്ച വൈദികനായിരുന്നു സ്റ്റാൻ സ്വാമി. പാവങ്ങളുടെ പക്ഷം ചേർന്ന് അവരുടെ ഉന്നമനത്തിനായി ത്യാഗപൂർണമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. ആ പ്രവർത്തനങ്ങളെ ഏറെ ആദരവോടെയാണ് കാണുന്നത്. എതിർക്കുന്നവരെ അടിച്ചമർത്താനുള്ള നിയമമായി യുഎപിഎയെ ഉത്തരവാദിത്തപ്പെട്ടവർ മാറ്റിയിരിക്കുന്നതിന്റെ തെളിവാണ് സ്റ്റാൻ സ്വാമിയുടെ മരണം. ആ സ്വരം ഒരിക്കലും നിലയ്ക്കില്ല. ഇന്ന് അതിനു കൂടുതൽ സ്വാധീന ശക്തിയുമുണ്ടെന്ന് ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം പറഞ്ഞു. സ്റ്റാൻ സ്വാമി നീതിക്കായി പോരാടിയ വ്യക്തിയാണെന്ന്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. അദ്ദേഹത്തിന്റെ മരണം ഭരണകൂടത്തിനു മുന്നിൽ എന്നും ചോദ്യചിഹ്നമായി നിലനിൽക്കും. തീവ്രവാദിയോ രാജ്യത്തിന് എതിരായി പ്രവർത്തിച്ച വ്യക്തിയോ അല്ല സ്റ്റാൻ സ്വാമി. സാധാരണക്കാരായ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിത്വമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു ഫാ. സ്റ്റാൻ സ്വാമിയെന്ന്‍ മന്ത്രി റോഷി അഗസ്റ്റിൻ അനുസ്മരിച്ചു. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ മുന്നിലേക്ക് കൊണ്ടുവരുന്നതിൽ സ്റ്റാൻ സ്വാമി നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നുവെന്നും മന്ത്രി റോഷി പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഫാ. സ്റ്റാൻസ്വാമിയുടെ മരണം പിന്നാക്ക ആദിവാസി സമൂഹത്തിനു നഷ്ടമാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഈ ജനതയുടെ മോചനത്തിനായി നടത്തിയ പോരാട്ടത്തിന്റെ രക്തസാക്ഷിത്വമാണ് ഫാ. സ്റ്റാൻ സ്വാമിയുടെ മരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണെന്ന്‍ രമേശ് ചെന്നിത്തല പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനായി അദ്ദേഹം പ്രവർത്തിച്ചു . ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച സ്റ്റാൻ സ്വാമിയുടെ മരണത്തിനു ഭരണകൂടം മറുപടി നൽകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-21-09:07:28.jpg
Keywords: സ്റ്റാന്‍
Content: 16777
Category: 1
Sub Category:
Heading: കോവിഡ് 19: മരണപ്പെട്ടവർക്കു വേണ്ടി പ്രാർത്ഥനാദിനം പ്രഖ്യാപിച്ച് അർജന്റീനയിലെ മെത്രാൻസമിതി
Content: ബ്യൂണസ് അയേഴ്സ്: കോവിഡ് 19 മഹാമാരിയെ തുടര്‍ന്നു മരണപ്പെട്ടവർക്കുവേണ്ടി അർജന്റീനയിലെ മെത്രാൻസമിതി പ്രാർത്ഥനാ ദിനം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആത്മാക്കൾക്ക് വേണ്ടിയും, അവരുടെ കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കുമായും പ്രത്യേകം പ്രാർത്ഥിക്കാനായി ജൂലൈ 23നു പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാനാണ് മെത്രാൻ സമിതിയുടെ ആഹ്വാനം. പ്രാർത്ഥനയിൽ പങ്കുചേരാൻ രാജ്യത്തുള്ള എല്ലാ വിശ്വാസികളോടും സമിതി ആഹ്വാനം ചെയ്തു. കത്തീഡ്രലുകൾ, ഇടവക ദേവാലയങ്ങൾ, ചാപ്പലുകൾ, സെമിത്തേരികൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മരിച്ചവരുടെ ആത്മശാന്തിയ്ക്ക് വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കാൻ മെത്രാൻ സമിതി ആഹ്വാനം നല്‍കി. മരിച്ചവരെ ഓർമ്മിക്കാൻ വേണ്ടി സർക്കാരിന്റെ ആരോഗ്യ നിർദേശങ്ങൾ പാലിച്ച് സാധിക്കുമെങ്കിൽ കുടുംബാംഗങ്ങൾ ഒത്തുചേരണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. മരണമടഞ്ഞവരുടെ ഉയിർപ്പിലുള്ള വിശ്വാസം ഈ പ്രതിസന്ധിഘട്ടത്തിൽ പ്രതീക്ഷകൾക്ക് പുതുജീവൻ നൽകുകയും, തങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് മെത്രാൻ സമിതി ചൂണ്ടിക്കാട്ടി. ദൈവാരാധനയ്ക്കു വേണ്ടിയുള്ള നാഷണൽ സെക്രട്ടറിയേറ്റ് ജൂലൈ 23-ലെ പ്രാർത്ഥനകൾ എങ്ങനെ ആയിരിക്കണം എന്നതിനെ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലര കോടിയോളം ജനസംഖ്യയുള്ള അർജന്റീനയിൽ ഏകദേശം 47 ലക്ഷത്തിന് മുകളിൽ ആളുകൾക്കാണ് കോവിഡ്-19 പിടിപെട്ടത്. ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ ഇതുവരെ മരണമടഞ്ഞു. 44 ലക്ഷത്തോളം ആളുകള്‍ രോഗമുക്തി നേടി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-21-10:38:13.jpg
Keywords: അര്‍ജ
Content: 16778
Category: 1
Sub Category:
Heading: ബാഗ്ദാദ് ബോംബ്‌ സ്ഫോടനത്തില്‍ പാപ്പ ദുഃഖം രേഖപ്പെടുത്തി: പ്രാര്‍ത്ഥന അറിയിച്ച് ടെലഗ്രാം സന്ദേശം
Content: ബാഗ്ദാദ്: ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇറാഖി തലസ്ഥാനമായ ബാഗ്ദാദിലെ സദര്‍ സിറ്റിയിലെ ജനനിബിഡമായ അല്‍-വുഹൈലത്ത് മാര്‍ക്കറ്റില്‍ മുപ്പതോളം പേരുടെ ജീവനെടുത്ത ബോംബ്‌ സ്ഫോടനത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും പാപ്പയുടെ അനുശോചനമറിയിച്ചു കൊണ്ട് ഇന്നലെ ജൂലൈ 20ന് ഇറാഖിലെ സഭാനേതൃത്വത്തിന് ടെലഗ്രാം സന്ദേശം അയച്ചിരുന്നു. “ബാഗ്ദാദിലെ അല്‍-വുഹൈലത്ത് മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ പാപ്പ അതീവ ദുഖിതനാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും, സുഹൃത്തുക്കളോടും പാപ്പയുടെ അനുശോചനം അറിയിക്കുന്നു”- പാപ്പയ്ക്കു വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. മരണപ്പെട്ടവരുടെ ആത്മാക്കളെ സര്‍വ്വശക്തന്റെ കാരുണ്യത്തിനായി സമര്‍പ്പിക്കുന്നു. ഇറാഖില്‍ അനുരജ്ഞനവും, സമാധാനവും പ്രോത്സാഹിപ്പിക്കുവാന്‍ കഷ്ടപ്പെടുന്നവരുടെ പരിശ്രമങ്ങളെ അക്രമാസക്തമായ ഒരു നടപടിയും ഇല്ലാതാക്കില്ല എന്ന വാക്കുകളോടെയാണ് ഇറാഖിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ മിത്ജാ ലെസ്കോവറിന്റെ പേരില്‍ അയച്ചിരിക്കുന്ന ടെലഗ്രാം അവസാനിക്കുന്നത്. ഷിയാ മുസ്ലീം ഭൂരിപക്ഷ നഗരമായ കിഴക്കന്‍ സദര്‍ സിറ്റിയില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം സുന്നി ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യുദ്ധക്കെടുതിയാല്‍ കഷ്ടപ്പെടുന്ന ഇറാഖില്‍ സമീപ കാലത്തുണ്ടായ ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമാണിത്. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. സദര്‍ സിറ്റി മാര്‍ക്കറ്റില്‍ ഈ വര്‍ഷം ഉണ്ടായ മൂന്നാമത്തെ ബോംബ്‌ സ്ഫോടനമാണിത്. യുദ്ധവും കലാപങ്ങളുംകൊണ്ട് മുറിപ്പെട്ട ഇറാഖിലെ ജനത്തോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഫ്രാന്‍സിസ് പാപ്പ ഇറാഖ് സന്ദര്‍ശിച്ചിരുന്നു. ആദ്യമായി ഇറാഖ് സന്ദര്‍ശിക്കുന്ന പാപ്പ എന്ന ചരിത്രം കുറിച്ചുക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-21-13:30:48.jpg
Keywords: പാപ്പ, ഇറാഖാ
Content: 16779
Category: 1
Sub Category:
Heading: ചൈനയില്‍ ഭരണകൂടം അറസ്റ്റ് ചെയ്ത മെത്രാനെയും വൈദികരെയും കുറിച്ച് യാതൊരറിവുമില്ല: ആശങ്ക പ്രകടിപ്പിച്ച് മനുഷ്യാവകാശ സംഘടന
Content: ബെയ്ജിംഗ്: ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷിന്‍ജിയാംഗ് രൂപതയില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട കത്തോലിക്ക മെത്രാനെയും പത്തു വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളെക്കുറിച്ചും രണ്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരറിവുമില്ലാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് മനുഷ്യാവകാശ സംഘടന. ഇവര്‍ക്കെന്താണ് സംഭവിച്ചതെന്നോ, ഇവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തേക്കുറിച്ചോ ഇതുവരെ യാതൊരു വിവരവുമില്ലെന്നു യു.സി.എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വൈദികരെ കുറ്റവാളികളായി ചിത്രീകരിച്ച് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അധോസഭയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാര്‍ അടിച്ചമര്‍ത്തലിന്റെ ഭാഗമാണെന്നാണ് ചൈനയിലെ കത്തോലിക്കാ വിശ്വാസികള്‍ പറയുന്നത്. മെയ് 21-നാണ് ഹെനാന്‍ പ്രവിശ്യയിലെ ഷിന്‍ജിയാംഗില്‍ നിന്നും വത്തിക്കാന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അധോസഭയിലെ മെത്രാനും അറുപത്തിമൂന്നുകാരനുമായ ബിഷപ്പ് ജോസഫ് ഴ്സങ് വെയിഷു അറസ്റ്റിലായത്. 10 വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളേയും അറസ്റ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മെത്രാന്റെ അറസ്റ്റ്. കൂട്ട അറസ്റ്റ് ആഗോളതലത്തില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായിരിന്നു. ഉപേക്ഷിക്കപ്പെട്ട ഒരു ഫാക്ടറി കെട്ടിടം സെമിനാരിയായി പരിവര്‍ത്തനം ചെയ്യുകയും, വൈദീക വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി വൈദികരെ നിയമിക്കുകയും ചെയ്തതാണ് അറസ്റ്റിന് പിന്നിലെ കാരണമായി പറയപ്പെടുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) അറസ്റ്റിലായവരെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജൂലൈ 16ന് പ്രസ്താവന പുറത്തുവിട്ടിരുന്നു. അറസ്റ്റിലായവരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.സി.പി) യുടെ ആശയങ്ങള്‍ക്കനുസൃതമായുള്ള നിര്‍ബന്ധിതക്ലാസില്‍ ബോധവത്കരണത്തില്‍ പങ്കെടുപ്പിക്കുകയാണെന്ന് നേരത്തെ ഐ.സി.സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു മെത്രാനെന്ന നിലയില്‍ തന്റെ കടമകള്‍ നിര്‍വഹിക്കുന്നതില്‍ നിന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബിഷപ്പ് ജോസഫിനെ വിലക്കിയിരിക്കുകയായിരുന്നെങ്കിലും, 1991-ലെ രഹസ്യ വാഴിക്കലിനു ശേഷം അദ്ദേഹം തന്റെ രൂപതയ്ക്കു നേതൃത്വം നല്‍കി വരികയായിരുന്നു. 1945-ല്‍ വത്തിക്കാന്‍ അംഗീകാരത്തോടെ രൂപീകരിക്കപ്പെട്ട ഷിന്‍ജിയാംഗ് രൂപതയ്ക്കു ചൈനീസ് സര്‍ക്കാരോ, സര്‍ക്കാര്‍ അംഗീകൃത കത്തോലിക്കാ സഭയുടെ മെത്രാന്‍ സമിതിയോ (ബി.സി.സി.സി.സി), ചൈനീസ് കത്തോലിക് പാട്രിയോട്ടിക് അസോസിയേഷനോ (സി.സി.പി.എ) അംഗീകാരം നല്‍കിയിട്ടില്ല. ഷിന്‍ജിയാംഗിലെ കത്തോലിക്ക സ്കൂളുകളും, കിന്റര്‍ഗാര്‍ട്ടനുകളും അടച്ചുപൂട്ടി ഒരുവര്‍ഷത്തിനുള്ളിലാണ് ഈ കൂട്ട അറസ്റ്റെന്നതാണ് ഏറ്റവും ഖേദകരമായ കാര്യം. ഫ്രഞ്ച് കത്തോലിക്ക മെത്രാന്‍ സമിതി അറസ്റ്റില്‍ ആശങ്കരേഖപ്പെടുത്തിയിട്ടുണ്ട്. ‘ഈ സഹനങ്ങളെ അതിജീവിക്കുവാന്‍ ദൈവം നിങ്ങള്‍ക്ക് ശക്തി തരട്ടേ’ എന്നു ഫ്രഞ്ച് മെത്രാപ്പോലീത്ത എറിക് ഡെ മൗളിന്‍സ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ചൈനയിലെ കത്തോലിക്ക സഭയെ ആഗോളസഭയുമായി ബന്ധപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2018 സെപ്റ്റംബറില്‍ ഒപ്പിട്ട വത്തിക്കാന്‍-ചൈന ഉടമ്പടി രണ്ടു വര്‍ഷത്തേക്ക് കൂടി പുതുക്കിയിരിന്നു. ഉടമ്പടിക്ക് ശേഷവും വത്തിക്കാന്റെ അംഗീകാരമുള്ള അധോസഭയ്ക്കു നേര്‍ക്കുള്ള അടിച്ചമര്‍ത്തല്‍ വര്‍ദ്ധിച്ചുവെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഉടമ്പടിക്ക് ശേഷം ബെയ്ജിംഗ് നിയമിച്ച 7 മെത്രാന്മാര്‍ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കിയപ്പോള്‍ വത്തിക്കാന്‍ നിയമിച്ച അഞ്ചു മെത്രാന്‍മാര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-21-15:24:21.jpg
Keywords: ചൈന
Content: 16780
Category: 10
Sub Category:
Heading: മത്സരങ്ങളിലേക്ക് തിരിച്ചുവരുവാന്‍ കാരണമായത് ക്രിസ്തീയ വിശ്വാസം നല്‍കിയ ലക്ഷ്യബോധം: ബ്രിട്ടീഷ് ഒളിമ്പിക്സ് താരം ഇറോസുരു
Content: ലണ്ടന്‍: തന്റെ ദൈവഭക്തിയും, ക്രിസ്തീയ വിശ്വാസവും നല്‍കിയ ലക്ഷ്യബോധവുമാണ് വിരമിച്ചതിനു ശേഷവും തന്നെ കായികമത്സര രംഗത്തേക്ക് തിരികെ കൊണ്ടുവന്നതെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ബ്രിട്ടീഷ് ലോംഗ് ജംപ് വനിതാ താരം അബിഗയില്‍ ഇറോസുരു. മത്സരരംഗത്തേക്ക് തിരികെ വന്നതിന് ശേഷം തന്റെ ആദ്യ ഒളിമ്പിക്സ് മത്സരത്തില്‍ പങ്കെടുക്കുവാനായി ജപ്പാനിലേക്ക് പോകുന്നതിന് മുന്നോടിയായി സ്പോര്‍ട്ട്സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കായിക ജീവിതത്തില്‍ ദൈവവിശ്വാസത്തിനുള്ള പ്രാധാന്യം വെളിപ്പെടുത്തിയത്. തന്റെ ദൈവവിശ്വാസത്തിനും, തനിക്ക് ചുറ്റുമുള്ളവരുടെ പ്രാര്‍ത്ഥനയ്ക്കും നന്ദി പറഞ്ഞ ഇറോസുരു, തനിക്ക് ദൈവവിശ്വാസമില്ലായിരുന്നെങ്കില്‍ മത്സരരംഗത്തുണ്ടാവുകയോ ഒളിമ്പിക്സ് ടീമിന്റെ ഭാഗമാവുകയോ ചെയ്യില്ലായിരുന്നുവെന്ന്‍ വെളിപ്പെടുത്തി. ടോക്കിയോ ഒളിംബിക്സില്‍ യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെയാണ് വിരമിച്ചിട്ടും 2019-ല്‍ ഇറോസുരു മത്സരരംഗത്തേക്ക് തിരികെ വരുവാന്‍ തീരുമാനിച്ചത്. ദൈവം എന്റെ പിതാവും സൃഷ്ടാവുമാണെന്ന വിശ്വാസവും, കഴിവും ദൈവം തന്നിട്ടുണ്ട്. ഭയത്തിന്റേയും തിരിച്ചടികളുടേയും പേരില്‍ തന്റെ കഴിവ് താന്‍ ഉപേക്ഷിക്കില്ലെന്ന തീരുമാനവുമായാണ് തന്നെ മത്സരരംഗത്തേക്ക് തിരികെ വന്നതെന്നും ഇറോസുരു പറയുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലുണ്ടായ ചെറിയ പരിക്ക് ഇറോസുരുവിനെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും തന്റെ ആഴമേറിയ ദൈവവിശ്വാസത്തില്‍ നിന്നും ലഭിച്ച ആത്മവിശ്വാസത്തിലാണ് ഇറോസുരു. പതിനാലാം വയസ്സുമുതല്‍ മത്സരരംഗത്തുള്ള ഇറോസുരു 2012-ലെ ലണ്ടന്‍ ഒളിമ്പിക്സ് ടീമില്‍ നിന്നും പുറത്തായതിനെ തുടര്‍ന്ന്‍ കഴിഞ്ഞ 9 വര്‍ഷമായി ഒളിമ്പിക്സ് യോഗ്യത നേടുന്നതിനുള്ള ശ്രമത്തിലായിരുന്നു. 2016-ല്‍ ടെക്സാസില്‍ നടന്ന യു.ടി.ഇ.പി മത്സരത്തിനിടയില്‍ ഉണ്ടായ പരിക്കിനെ തുടര്‍ന്നു 2016­-ലെ റിയോ ഡി ജെനീറോ ഒളിമ്പിക്സ് താരത്തിന് നഷ്ട്ടമായിരിന്നു. അതൊരു വേദനാജനകമായ അനുഭവമായിരുന്നെന്നാണ് ഇറോസുരു പറയുന്നത്. ഒറ്റപ്പെടലും കടുത്ത വേദനയേയും നിരാശയേയും തുടര്‍ന്നു കായികമത്സര രംഗത്തുനിന്നും വിരമിക്കുവാന്‍ ഇറോസുരു തീരുമാനിച്ചു. എന്നാല്‍ ഇറോസുരുവിന്റെ ദൈവവിശ്വാസമാണ് 2019-ല്‍ മത്സരരംഗത്തേക്ക് തിരികെവരുവാനുള്ള തീരുമാനമെടുക്കുവാന്‍ അവളെ പ്രേരിപ്പിച്ചത്. ഇതേവര്‍ഷം 6.82 മീറ്റര്‍ എന്ന ഒളിമ്പിക്സ് യോഗ്യതാ കടമ്പ ഇറോസുരു മറികടന്നത്. 6.86 മീറ്റര്‍ ചാടി അവള്‍ ബ്രിട്ടീഷ് ചാമ്പ്യയായി. 7.17 മീറ്ററാണ് ലോംഗ് ജംപിലെ നിലവിലെ ഏറ്റവും കൂടിയ ദൂരം. ഒളിമ്പിക്സ് മത്സരങ്ങള്‍ കടുത്തതായിരിക്കുമെങ്കിലും തന്റെ ദൈവവിശ്വാസം തന്നെ മുന്നോട്ട് നയിക്കും എന്ന പ്രതീക്ഷയിലാണ് ഇറോസുരു ജപ്പാനില്‍ ഇപ്പോള്‍ എത്തിചേര്‍ന്നിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-21-17:15:32.jpg
Keywords: താര, സ്പോര്‍
Content: 16781
Category: 22
Sub Category:
Heading: ജോസഫ്: വചനം കേട്ടു ഗ്രഹിച്ചവൻ
Content: മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിൽ ഈശോയ്ക്ക് പ്രിയങ്കരമായിരുന്ന വിതക്കാരന്‍റെ ഉപമ ജനക്കൂട്ടത്തോടു പറയുന്നു (മത്താ 13, 1-9). ദൈവരാജ്യത്തിന്റെ പ്രതിരൂപവും പൊരുളും ഈ ഉപമയിലൂടെ ഈശോ വെളിപ്പെടുത്തു. പിന്നീട് ഈ ഉപമ വിശദീകരിക്കുമ്പോൾ വചനം കേട്ടു ഗ്രഹിക്കുന്നതിൻ്റെ ആവശ്യകത ഈശോ പഠിപ്പിക്കുന്നു: "വചനംകേട്ടു ഗ്രഹിക്കുന്നവനാണ്‌, നല്ല നിലത്തു വീണ വിത്ത്‌. അവന്‍ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു" (മത്താ 13 : 23). ദൈവം വചനം കേട്ടു ഗ്രഹിച്ച് നൂറുമേനി ഫലം പുറപ്പെടുവിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ദൈവവചനത്തിനു ഭൂമിയിൽ മാംസം ധരിക്കാനായി നല്ല നിലമൊരിക്കിയ കർഷകനായിരുന്നു യൗസേപ്പിതാവ്.ദൈവ വചനത്തിനു ആഴത്തിൽ വേരുപാകാൻ എല്ലാ സാഹചര്യങ്ങളും ആ വത്സല പിതാവ് ഒരുക്കി. യൗസേപ്പിതാവ് ദൈവവചനത്തെ കേവലം കേൾവിയിൽ മാത്രം ഒതുക്കി നിർത്തിയില്ല. അവ ജീവിതത്തിലേക്കിറങ്ങി ഫലം പുറപ്പെടുവിക്കാൻ അനുകൂല സാഹചര്യം ഒരുക്കി നൽകി. ദൈവവചന പ്രഘോഷണവും അതുവഴി സജ്ഞാതമാകുന്ന ദൈവരാജ്യ വ്യാപനവും മനുഷ്യന്റെ് സഹകരണം ആവശ്യപ്പെടുന്നുണ്ട്. അവ വിജയത്തിലെത്തുന്നതിനായി ദൈവകൃപയോടു നാം തുറവി കാട്ടണം. യൗസേപ്പിൻ്റെ ജീവിതം ദൈവവചനത്തിൽ ആഴത്തിൽ വേരു പാകിയായിരുന്നു. ഒരു ചെറു വിത്ത്. മുളപൊട്ടി, ചെടിയായി വളര്‍ന്നു ഭൂമിയില്‍ ഫലമണിയുന്നതുപോലെ, ദൈവവചനം ഗ്രഹിച്ച് ജീവിക്കുന്നവര്ക്ക്ു അവിടുത്തെ സ്നേഹത്തിന്റെ അത്ഭുതങ്ങള്‍ അനുഭവിക്കാന്‍ ഇടയാകും എന്നു യൗസേപ്പിതാവു നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ കഴിവുകള്‍ നിസ്സാരമെങ്കിലും, ദൈവ വചനത്തിൽ വിശ്വസിച്ചു മുന്നോട്ടു നീങ്ങിയാല്‍, പ്രതിസന്ധികളെ മറികടന്ന് അത്ഭുതം പ്രവർത്തിക്കാൻ കഴിയുന്ന സിദ്ധി നാം സ്വയാത്തമാക്കും. അതിനു വചനം ഗ്രഹിച്ചു ജീവിച്ച യൗസേപ്പിതാവ് നമ്മളെ സഹായിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-07-23-19:02:47.jpg
Keywords: ജോസഫ, യൗസേ