Contents
Displaying 16371-16380 of 25120 results.
Content:
16742
Category: 18
Sub Category:
Heading: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
Content: തിരുവല്ല: ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യ അടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തെ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സ്വാഗതം ചെയ്തു. വിവിധ വിഭാഗങ്ങളില്‍ ഉള്ളവരുടെ അവകാശം നഷ്ടപ്പെടാതെ എല്ലാവര്‍ക്കും നീതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മാതൃകാപരമാണെന്നും കെസിസി അഭിപ്രായപ്പെട്ടു. ദളിത് ക്രൈസ്തവര്‍ക്ക് നഷ്ടമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപരിഗണന ഉറപ്പാക്കിക്കൊണ്ടും എന്നാല്‍ നിലവില്‍ ലഭിക്കുന്നവര്‍ക്കു നഷ്ടങ്ങള്‍ ഉണ്ടാകാതെയും മറ്റു ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണം നടത്തണമെന്നും കെസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-07-17-12:03:53.jpg
Keywords: ന്യൂനപക്ഷ

16743
Category: 18
Sub Category:
Heading: മലങ്കര മാര്‍ത്തോമ്മ സഭയ്ക്ക് രണ്ട് സഫ്രഗന്‍ മെത്രാപ്പോലീത്തമാര്‍
Content: തിരുവല്ല: മലങ്കര മാര്‍ത്തോമ്മ സഭയ്ക്ക് രണ്ട് സഫ്രഗന്‍ മെത്രാപ്പോലീത്തമാരെ നിയോഗിക്കാന്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തീരുമാനം. ഡോ. യുയാക്കിം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ണബാസ് എന്നീ എപ്പിസ്‌കോപ്പമാരെയാണ് സഫ്രഗന്‍ മെത്രാപ്പോലീത്തമാരായി നിയോഗിക്കുന്നത്. ഇരുവരുടെയും നിയോഗ ശുശ്രൂഷ സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീന്‍ അരമന ചാപ്പലില്‍ നടക്കും. സഭാധ്യക്ഷന്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന കുര്‍ബാനമധ്യേയാണ് ശുശ്രൂഷ. തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ വചനശുശ്രൂഷ നിര്‍വഹിക്കും. ചെന്നൈ മാര്‍ത്തോമ്മ ഇടവക (ചെട്ട്‌പെട്ട്) ഇടവക വികാരിയും റാന്നി കീക്കൊഴൂര്‍ സ്വദേശിയുമായ റവ.ജോര്‍ജ് മാത്യുവിന്റെ വികാരി ജനറാള്‍ നിയോഗ ശുശ്രൂഷയും ഇതോടനുബന്ധിച്ച് നടക്കും. ശുശ്രൂഷകളുടെ ക്രമീകരണം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കുമെന്ന് സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ് അറിയിച്ചു. സഭയുടെ കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപനാണ് സഫ്രഗന്‍ മെത്രാപ്പോലീത്തയായി നിയോഗിക്കപ്പെടുന്ന ഡോ. യുയാക്കിം മാര്‍ കൂറിലോസ്. മുംബൈ ഭദ്രാസനത്തിന്റെ ചുമതലയും ഇദ്ദേഹത്തിനാണ്. കുന്നംകുളം ആര്‍ത്താറ്റ് മാര്‍ത്തോമ്മ ഇടവകാംഗം ചീരന്‍വീട് ഇട്ടിമണി ഇട്ടിയച്ചന്റെയും സാറാമ്മയുടെയും മകനായി 1951 നവംബര്‍ 25നു ജനിച്ചു. 1978 മേയ് 16ന് വൈദികനായി. 1989 നവംബര്‍ നാലിനാണ് യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പയായി വാഴിക്കപ്പെട്ടത്. സഭയുടെ വിവിധ ഭദ്രാസനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ചുമതലക്കാരനായി പ്രവര്‍ത്തിച്ചു. സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപനാണ് ജോസഫ് മാര്‍ ബര്‍ണബാസ്. കോട്ടയം അഞ്ചേരി ക്രിസ്‌തോസ് മാര്‍ത്തോമ്മ ഇടവകാംഗം കടുപ്പില്‍ ഇ.വി. ജേക്കബ്, സാറാമ്മ ദന്പതികളുടെ മകനായി 1949 സെപ്റ്റംബര്‍ എട്ടിന് ജനനം. 1976 ജൂണ്‍ 12ന് വൈദികനായി. 1993 ഒക്ടോബര്‍ രണ്ടിന് ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പയായി വാഴിക്കപ്പെട്ടു. സഭയുടെ വിവിധ ഭദ്രാസനങ്ങളില്‍ ഇതിനോടകം സേവനം ചെയ്തു.
Image: /content_image/India/India-2021-07-17-11:49:57.jpg
Keywords: മെത്രാപ്പോ, മാര്‍ത്തോ

16744
Category: 1
Sub Category:
Heading: ഛത്തീസ്ഗഢിൽ ക്രിസ്ത്യന്‍ മിഷ്ണറിമാരെ നിരീക്ഷിക്കാൻ പോലീസ് ഉത്തരവ്: പ്രതിഷേധം ഉയരുന്നു
Content: റായ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ ക്രിസ്ത്യന്‍ മിഷ്ണറി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പോലീസ് ഇറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പോലീസ് സൂപ്രണ്ട് പദവിയിലിരിക്കുന്ന സുനിൽ ശർമയാണ് ക്രൈസ്തവ മിഷ്ണറിമാരുടെയും, ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദിവാസികളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കീഴുദ്യോഗസ്ഥർക്ക് സർക്കുലറിലൂടെ നിർദ്ദേശം നൽകിയത്. ഇഷ്ടമുള്ള വിശ്വാസം പിന്തുടരാൻ ആളുകൾക്കു സ്വാതന്ത്ര്യമുണ്ടെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും, മതപരിവർത്തനം നടത്തിയ ആളുകളുടെ കണക്ക് ശേഖരിക്കാൻ തങ്ങൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും പരിവര്‍ത്തിത ക്രൈസ്തവരും മറ്റ് ആദിവാസികളും തമ്മില്‍ പ്രശ്നമുണ്ടാകുന്നത് കുറയ്ക്കാനാണെന്നുമാണ് സുനിൽ ശർമ പറയുന്നത്. ഭരണഘടന പ്രകാരം, ആളുകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും അവർക്ക് സുരക്ഷ നൽകാനും, ദൗത്യമാണ് പോലീസിന് ഉള്ളതെന്നും, അതിനാൽ ക്രൈസ്തവ മിഷ്ണറിമാരെ നിരീക്ഷിക്കാൻ സർക്കുലർ ഇറക്കിയ പോലീസ് സൂപ്രണ്ടിന്റെ നടപടി വിവേചനപരമാണെന്നും ദേശീയ മെത്രാൻ സമിതിയുടെ മുൻ വക്താവ് ഫാ. ബാബു ജോസഫ് ഏഷ്യാ ന്യൂസിനോട് പറഞ്ഞു. യഥാർത്ഥ പ്രശ്നക്കാരെ പരാമർശിക്കാതെ ജില്ലയിലെ സാമൂഹിക പ്രശ്നങ്ങൾക്ക് ഏകകാരണം ക്രൈസ്തവ മിഷ്ണറിമാർ ആണെന്ന ധ്വനിയാണ് സർക്കുലറിൽ ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു. യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥൻ, എല്ലാവർക്കും പ്രത്യേകിച്ച് ഇരകൾക്ക് നീതി ഉറപ്പാക്കാൻ ശ്രമിക്കും. ക്രൈസ്തവ മിഷ്ണറിമാർ സമൂഹത്തിന് നൽകിയിരിക്കുന്ന സംഭാവനകൾ പരിഗണിക്കാതെ മതപരിവർത്തനം നടത്തിയെന്ന ആരോപണമുന്നയിച്ച് മിഷനറിമാരെ വേട്ടയാടുന്ന പ്രവണത ചില സംഘടനകളും, സർക്കാർ തലപ്പത്തിരിക്കുന്ന ചിലരും പതിവാക്കിയിരിക്കുകയാണെന്ന് ഫാ. ബാബു ചൂണ്ടിക്കാട്ടി. ആദിവാസികളുടെ ജീവിതാവസ്ഥ ക്രൈസ്തവ മിഷ്ണറിമാർ മൂലമാണ് മെച്ചപ്പെട്ടതെന്നും, ഏതാനും ചില വലതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ആദിവാസികളോട് പ്രത്യേക സ്നേഹം അടുത്തകാലത്തുണ്ടായത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികളെ ആരു സഹായിച്ചാലും ക്രൈസ്തവ മിഷ്ണറിമാർക്ക് പ്രശ്നമില്ല. എന്നാൽ ആരും സഹായിക്കാത്ത ഘട്ടത്തിൽ ക്രൈസ്തവ മിഷ്ണറിമാർ അവരെ സഹായിക്കുമ്പോൾ അത് മതപരിവർത്തനത്തിനു വേണ്ടിയാണെന്ന് മാത്രം ചിത്രീകരിക്കപ്പെടുന്നു. ആദിവാസി സഹോദരങ്ങൾ ഇന്ത്യയിലെ പൗരന്മാർ തന്നെയാണെന്നും, ജീവിത വഴിയും വിശ്വാസങ്ങളും തെരഞ്ഞെടുക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഫാ. ബാബു ജോസഫ് കൂട്ടിച്ചേർത്തു. 2011ലെ സെന്‍സസ് പ്രകാരം 93 ശതമാനം ഹൈന്ദവര്‍ തിങ്ങി പാര്‍ക്കുന്ന ചത്തീസ്ഗഡിലെ ക്രൈസ്തവ ജനസംഖ്യ 1.92 ശതമാനം മാത്രമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-17-12:23:52.jpg
Keywords: ബിജെപി, ഹിന്ദുത്വ

16745
Category: 14
Sub Category:
Heading: പറപ്പൂർ പള്ളി അൾത്താരയും ശിൽപ്പി ജോസഫ് കുന്നത്തും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ
Content: തൃശൂര്‍: 2017 നവംബറിൽ കൂദാശ കർമ്മം നിർവ്വഹിക്കപ്പെട്ട പറപ്പൂർ സെന്‍റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിലെ അൾത്താര, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു.ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സ്റ്റെയിൻഡ് ഗ്ലാസ്സ് അൾത്താരയെന്ന വിഭാഗത്തിലാണ്, ശിൽപ്പി ജോസഫ്.സി.എലിറെ പേരിൽ റെക്കോർഡ് ചേർക്കപ്പെട്ടത്. പ്രതീകാത്മകമായി പരിശുദ്ധാത്മാവിനെയും ക്രിസ്തു ശിഷ്യരായ 12 പേരുടെയും ചിത്രങ്ങളാണ്, സ്റ്റെയിൻ്റ് ഗ്ലാസ്സിൽ ആലേഖനം ചെയ്തിരിക്കുന്നത്. ചില്ലിന്റെ മുകളിൽ വിവിധ കളറുകൾക്കനുസരിച്ച് ലോഹ ധാതുക്കളും ചില്ലുപൊടിയും വെള്ളവും പശയും ചേർത്ത് ചൂടാക്കിയാണ് സ്റ്റെയിൻ്റ് ഗ്ലാസ് ഉണ്ടാക്കുന്നത്. ലോഹ ധാതുക്കൾക്ക്, ചില്ലിനേക്കാൾ തിളനില കൂടിയതിനാൽ ചൂടാക്കുമ്പോൾ, ചില്ല് ഉരുകി ആവശ്യമുള്ള കളറുകളിലേക്കെത്തിക്കുകയാണ് സാധാരണ ചെയ്യുക.70 അടി നീളവും 45 അടി ഉയരവുമുള്ള പറപ്പൂരിലെ അൾത്താര, ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റയിൻ്റ് ഗ്ലാസ്സ് അൾത്താരയെന്ന നിലയിൽ രാജ്യാന്തര തലത്തിൽ അറിയപ്പെടും. ആലുവ സെമിനാരിയിലെ പൊട്ടി പോയ സ്റ്റെയിൻ്റ് ഗ്ലാസിന്റെ പുനരുദ്ധാരണത്തിനായി, ഇപ്പോഴത്തെ മെൽബൺ രൂപതാധ്യക്ഷനും പറപ്പൂർ ഇടവകാംഗവുമായ മാർ ബോസ്കോ പിതാവിൻ്റെ താൽപ്പര്യാർത്ഥം അവിടെയെത്തിയതും പതിറ്റാണ്ടുകൾ പഴക്കമുള്ള ഗ്ലാസ്സ് പാനലുകൾ, അതേപടി പുനരുദ്ധരിച്ചതുമാണ്, സ്റ്റയിൻ്റ് ഗ്ലാസ്സ് മേഖലയിലേയ്ക്കുള്ള കടന്നുവരവിന് ആക്കം കൂട്ടിയത്. ജോസഫ് കുന്നത്തിൻ്റെ സുഹൃത്തും ആലുവ സെമിനാരിയിലെ സ്റ്റയിൻ്റ് ഗ്ലാസ്സ് പുനരുദ്ധാരണ കാലയളവിൽ അവിടുത്ത വൈദികാർത്ഥിയുമായിരുന്ന ഫാ. ടിബിൻ ആണ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതരുമായി ബന്ധപ്പെട്ട്, റെക്കോർഡിനു വേണ്ട പശ്ചാത്തലമൊരുക്കിയത്. രാജസ്ഥാനിലെ മിഷൻ പ്രദേശത്ത് സേവനമനുഷ്ഠിക്കുന്ന ഫാ. ടിബിൻ തന്നെയാണ്, ഇക്കാര്യം പിന്തുടർന്നതും അവാർഡു ലഭ്യമാക്കുന്നതിനു വേണ്ട ആശയ വിനിമയങ്ങൾ ഏകോപിപ്പിച്ചതും. പൊതുവേദിയിൽ നടത്തപ്പെടേണ്ട അവാർഡുദാന ചടങ്ങ്, കോവിഡിൻ്റെ പശ്ച്ചാത്തലത്തിൽ ഒഴിവാക്കി, അവാർഡും സർട്ടിഫിക്കേറ്റും കൈമാറുകയായിരുന്നു. കേരളം, തമിഴ്നാട്, കർണാടകം, പഞ്ചാബ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലായി 37 അൾത്താരകൾ, അതും സ്റ്റയിൻ്റ് ഗ്ലാസ്സ് പശ്ചാത്തലമുള്ളവ ഇതിനകം, ജോസഫ് സി.എൽ.പൂർത്തീകരിച്ചിട്ടുണ്ട്. നിരവധി അൾത്താരകളുടെ ശിൽപ്പിയായ അദ്ദേഹം, വിവിധ സ്കൂളുകളിലും ചിത്രകലാ സ്ഥാപനങ്ങളിലും വിസിറ്റിംഗ് അധ്യാപകൻ കൂടിയാണ്. ഇപ്പോൾ തന്റെ ഇഷ്ട മേഖലയായ "Pigmentation of Stained glass" എന്ന വിഷയത്തിൽ ഗവേഷണവും നടത്തി വരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-17-13:43:13.jpg
Keywords: റെക്കോ

16746
Category: 1
Sub Category:
Heading: ഐഎസ് നടത്തിയ വംശഹത്യ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്തണം: ഇറാഖി മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദ
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖില്‍ നടത്തിയ ക്രൈസ്തവ വംശഹത്യ ഇനി ആവര്‍ത്തിക്കപ്പെടില്ലെന്ന്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ഇറാഖിലെ ഇര്‍ബിലിലെ കല്‍ദായ മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദ. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സമ്മേളനത്തില്‍ പങ്കെടുക്കുവാനായി വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ എത്തിയതായിരുന്നു അദ്ദേഹം. “ഈ വംശഹത്യ ഇനി സംഭവിക്കാതിരിക്കുവാന്‍ നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇത് ആളുകളെ പരിപാലിക്കുവാനുള്ള നമ്മുടെ കഴിവിന്റെ പ്രദര്‍ശനമോ, നമ്മള്‍ എത്രമാത്രം ഉദാരമതികളാണെന്നതിന്റെ പ്രകടനമോ അല്ല. മറിച്ച് പ്രതിസന്ധി മൂലം എല്ലാം നഷ്ടപ്പെട്ട ആളുകളുടെ പ്രശ്നമാണിത്"- മെത്രാപ്പോലീത്ത പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യയെ അതിജീവിച്ച ക്രൈസ്തവരെ സഹായിക്കുകയും, വടക്കന്‍ ഇറാഖിന്റെ പുനര്‍നിര്‍മ്മാണത്തിനായി സഹായിക്കുകയും ചെയ്തവര്‍ക്ക് കാത്തലിക് ന്യൂസ് ഏജന്‍സി നല്‍കിയ അഭിമുഖത്തിലൂടെ മെത്രാപ്പോലീത്ത നന്ദി പറഞ്ഞു. എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) നൈറ്റ്സ് ഓഫ് കൊളംബസ് തുടങ്ങിയ അന്താരാഷ്ട്ര കത്തോലിക്ക സംഘടനകള്‍ക്ക് പുറമേ, യു.എസ് മെത്രാന്‍ സമിതിയേയും മെത്രാപ്പോലീത്ത പേരെടുത്ത് അഭിനന്ദിച്ചു. മാനുഷിക സഹായങ്ങള്‍ക്ക് പുറമേ, രാഷ്ട്രീയ പ്രാതിനിധ്യത്തിന്റേയും, ആത്മീയ പിന്തുണയുടേയും ആവശ്യം ഇറാഖി ക്രിസ്ത്യാനികള്‍ക്കുണ്ടെന്ന്‍ പറഞ്ഞ മെത്രാപ്പോലീത്ത ജനങ്ങളുടെ സുസ്ഥിരതയും, സുരക്ഷയും ഉറപ്പുവരുത്തുവാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന്‍ ഓര്‍മ്മിപ്പിച്ചു. ഇറാഖി ക്രിസ്ത്യാനികള്‍ സംഭാവനകളുടെ സ്വീകര്‍ത്താക്കള്‍ മാത്രാമാവുന്നതിനു പകരം സാമുദായിക, സഭാ ജീവിതത്തിലും, കൂട്ടായ്മയിലും ശക്തിപ്പെടണമെന്ന്‍ ഇടവക വികാരിയുടെ അലവന്‍സ് കൊടുക്കുവാന്‍ പോലും കഴിവില്ലാത്ത ഇടവകള്‍ വരെ ഇറാഖിലുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് മെത്രാപ്പോലീത്ത പറഞ്ഞു. തൊഴിലില്ലായ്മയാണ് ഇറാഖി ക്രിസ്ത്യാനികള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷയിലുള്ള ആശങ്കയാണ് പലരും മടങ്ങിവരുവാന്‍ മടിക്കുന്നതിന്റെ പ്രധാനകാരണമായി മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടിയത്. ആയുധധാരികളായ ഷിയാ പോരാളികള്‍ ഇപ്പോഴും റോന്ത് ചുറ്റുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 2014-ലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐസിസ്) വടക്കന്‍ ഇറാഖിലെ മൊസൂളിലും, നിനവേ സമതലത്തിലും ആധിപത്യം സ്ഥാപിച്ചത്. ലക്ഷകണക്കിന് പേരാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ അതിക്രമങ്ങള്‍ മൂലം ഭവനരഹിതരായത്. ഐഎസ് അധിനിവേശത്തിന്റെ ഇരകളില്‍ ഏറെയും ക്രൈസ്തവര്‍ ആയിരിന്നു. 2016-ല്‍ ഐസിസിന്റെ പതനത്തോടെ പലായനം ചെയ്ത ക്രിസ്ത്യന്‍ കുടുംബങ്ങള്‍ നിനവേയിലേക്ക് തിരികെ വരുവാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും ക്രൈസ്തവര്‍ മേഖലയില്‍ കുറവാണ്. ഫ്രാന്‍സിസ് പാപ്പയുടെ സമീപകാല ഇറാഖ് സന്ദര്‍ശനം നിരാശയില്‍ കഴിഞ്ഞിരുന്ന ഇറാഖി ക്രിസ്ത്യാനികള്‍ക്ക് വലിയൊരു പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് അഭിമുഖത്തില്‍ പറഞ്ഞിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-17-14:59:51.jpg
Keywords: ഐഎസ്

16747
Category: 1
Sub Category:
Heading: ഭാരതത്തിലെ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നു: അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയില്‍ ഇന്ത്യയിലെ സാഹചര്യവും ചര്‍ച്ചയായി
Content: വാഷിംഗ്‌ടണ്‍ ഡി.സി: അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) അമേരിക്കന്‍ മെത്രാന്‍സമിതിയുടെ സഹകരണത്തോടെ ജൂലൈ 13 മുതല്‍ 15 വരെ വാഷിംഗ്‌ടണ്‍ ഡി.സി യില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടി (ഐ.ആര്‍.എസ്) യില്‍ ഇന്ത്യയിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങളും ക്രൈസ്തവരുടെ അവസ്ഥയും ചര്‍ച്ചാവിഷയമായി. ഈ നിയമങ്ങളുടെ പേരില്‍ പേരില്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ബൈഡന്‍ ഭരണകൂടം ശബ്ദമുയര്‍ത്തണമെന്ന്‍ ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടതായി വാഷിംഗ്‌ടണ്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മതസ്വാതന്ത്ര്യ ലംഘനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിലെ മേരിലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ഐ.സി.സി) ആണ് ഉച്ചകോടിയില്‍ ഭാരതത്തിലെ മതപരിവര്‍ത്തന നിരോധന നിയമത്തെ സംബന്ധിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചത്. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിന് ഉപയോഗിക്കപ്പെടുന്നുണ്ടെന്ന്‍ ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ജാമി റാസ്കിൻ ഭാരതത്തിലെ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തേയോ അല്ലെങ്കില്‍ പ്രലോഭനങ്ങള്‍ വഴി മതപരിവര്‍ത്തനം നടത്തുവാന്‍ ശ്രമിക്കുന്നവരേയോ തടയുക എന്ന ലക്ഷ്യത്തോടെയാണ് മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പാസ്സാക്കിയിരിക്കുന്നതെങ്കിലും, അത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നില്ലെന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നതു കണ്ട് വിറളിപിടിച്ച ഹിന്ദു മതമൗലീക വാദികളുടെ പ്രചാരണങ്ങള്‍ മാത്രമാണിതെന്നുമാണ് ഐസിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും കടുത്ത മതപരിവര്‍ത്തന നിരോധന നിയമം നിലനില്‍ക്കുന്ന സംസ്ഥാനമായ മധ്യപ്രദേശില്‍ മാത്രം ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ട നാല്‍പ്പത്തിയെട്ടോളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഐ.സി.സി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മതപരിവര്‍ത്തനം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ 60 ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരിക്കണമെന്നും അല്ലാത്തപക്ഷം മൂന്ന്‍ മുതല്‍ അഞ്ചുവര്‍ഷം വരെ ജയില്‍വാസവും, $650 പിഴയൊടുക്കേണ്ടതായി വരുമെന്നുമാണ് നിയമത്തില്‍ പറയുന്നതെന്ന്‍ സംഘടന ചൂണ്ടിക്കാട്ടി. അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍ തങ്ങളുടെ വാര്‍ഷിക സര്‍വ്വേകളിലൂടെ ഇന്ത്യയിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങളെ നേരത്തെ അപലപിച്ചിരിന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ പാര്‍ട്ടിയായ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ മേലുള്ള ആക്രമണം വര്‍ദ്ധിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-17-16:40:05.jpg
Keywords: ക്രൈസ്തവ, ഭാരത

16748
Category: 22
Sub Category:
Heading: ജോസഫ്: ദൈവം സൃഷ്ടിച്ച തനിമയിൽ ജീവിച്ചവൻ
Content: ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പസ്തോലൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിൻ്റെ ഒരു ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. " എല്ലാ മനുഷ്യരും ഒറിജിനലായി ജനിച്ചവരാണ്, പക്ഷേ പലരും ഫോട്ടോ കോപ്പികളായി മരിക്കുന്നു." പതിനഞ്ചാം വയസ്സിൽ ലൂക്കേമിയ ബാധിച്ചു മരിച്ച ഒരു കൗമാരക്കാരൻ്റെ വാക്കുകളാണിവ. കാർലോയുടെ കൊച്ചു ജീവിതത്തിനിടയിൽ ആയിരക്കണക്കിനു മനുഷ്യരെയാണ് തൻ്റെ വിശ്വാസ സാക്ഷ്യത്താലും ദിവ്യകാരുണ്യത്തോടുള്ള അതിരറ്റ ഭക്തിയാലും അടുപ്പിച്ചത്. വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതത്തെ നോക്കിക്കാണുമ്പോൾ ദൈവ പിതാവു സൃഷ്ടിച്ച ഒറിജിനാലിറ്റയിൽ തന്നെ ജീവിക്കുകയും മരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു യൗസേപ്പിതാവ്. കപടതയോ വഞ്ചനയോ ഇരട്ട സ്വഭാവമോ ആ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. ദൈവ പിതാവു സൃഷ്ടിച്ച ഒറിജിനാലിറ്റിയിൽ, തനിമയിൽ തന്നെ യൗസേപ്പിതാവു മരിക്കുകയും ചെയ്തു. ഭൂമിയിൽ ജീവിച്ച ആരുടെയും ഫോട്ടോ കോപ്പിയാകാൻ അവൻ പരിശ്രമിച്ചില്ല. ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലും നിലകൊള്ളുകയായിരുന്നു അവൻ്റെ കടമയും ഉത്തരവാദിത്വവും. അതായിരുന്നു അവൻ്റെ ജീവിത വിജയവും. നിർമ്മലമായ മനസാക്ഷിയും ദൈവഹിതത്തോടുണ്ടായിരുന്ന തുറന്ന സമീപനവും അവനെ അതിനു സഹായിച്ചു എന്നു വേണം കരുതുവാൻ. ആരുടെയെങ്കിലുമൊക്കെ ഫോട്ടോ കോപ്പികളാകാൻ നമ്മൾ പരിശ്രമിക്കുമ്പോൾ സന്തോഷവും സംതൃപ്തിയും നമ്മുടെ ജീവിതത്തിൽ നിന്നു പടിയിറങ്ങുകയാണ്. മറ്റുള്ളവരെ പ്രസാദിപ്പിക്കാൻ മാത്രം ജീവിതത്തെ ക്രമപ്പെടുത്തുമ്പോൾ സ്വജീവിതത്തിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ നാം പരാജയപ്പെടുന്നു. ദൈവം നമുക്കു നൽകിയ തനിമയിൽ ജീവിച്ച് നമ്മുടെ ജീവിതത്തെ നമുക്കു മനോഹരമാക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-07-17-21:08:21.jpg
Keywords: ജോസഫ, യൗസേ

16749
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിതാഭസ്മം കേരളത്തില്‍
Content: കോഴിക്കോട്/കൊച്ചി: ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിതാഭസ്മവും ഛായാചിത്രവും കോഴിക്കോട്ടെത്തിച്ചു. കോഴിക്കോട് സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ ഫാ. ലെനിന്‍ ആന്റണി എസ്‌ജെ മേയര്‍ ബീനാ ഫിലിപ്പിന് ചിതാഭസ്മം കൈമാറി. ചിതാഭസ്മം നാളെ രാവിലെ എറണാകുളത്തേക്കു കൊണ്ടുപോകും. ചിതാഭസ്മം തിങ്കളാഴ്ച കൊച്ചിയില്‍ എത്തിക്കും. കലൂര്‍ പോണോത്ത് റോഡിലെ ലൂമെന്‍ ജ്യോതിസില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സ്മരണാഞ്ജലിയര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. കോടതിയുടെ നിര്‍ദേശമനുസരിച്ചു സംസ്‌കരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ മൃതദേഹത്തിന്റെ ഭസ്മം ബംഗളൂരു, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലെ ഈശോസഭാ സ്ഥാപനങ്ങളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമാണു നാളെ കൊച്ചിയിലെത്തിക്കുക. സാമൂഹ്യ, സാംസ്‌കാരിക, മത നേതാക്കള്‍ സ്മരണാഞ്ജലിയര്‍പ്പിക്കാനെത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പൊതുദര്‍ശനമെന്നു ലൂമെന്‍ ജ്യോതിസ് സുപ്പീരിയര്‍ ഫാ. ദേവസി പോള്‍ ഫാ. ബിനോയ് പിച്ചളക്കാട്ട് (9497445381) എന്നിവര്‍ അറിയിച്ചു. പിന്നീട് തിരുവനന്തപുരത്തും പൊതുദര്‍ശനത്തിനുശേഷം ചിതാഭസ്മം നാഗര്‍കോവിലിലേക്കു കൊണ്ടുപോകും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-18-09:51:44.jpg
Keywords: സ്റ്റാന്‍

16750
Category: 1
Sub Category:
Heading: ലത്തീന്‍ അസാധാരണ കുര്‍ബാനക്രമത്തിന് രൂപതാമെത്രാന്റെ അനുമതി വേണം: മാര്‍പാപ്പയുടെ പുതിയ മാര്‍ഗ്ഗനിര്‍ദേശം
Content: വത്തിക്കാന്‍ സിറ്റി: ലത്തീന്‍ റീത്തിലെ 'അസാധാരണ കുര്‍ബാനക്രമ'ത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനു മുന്‍പ് രൂപതാ മെത്രാന്റെ അനുവാദം വാങ്ങിയിരിക്കണമെന്നു പുതിയ മാര്‍ഗനിര്‍ദേശം. ലത്തീന്‍ ഭാഷയിലുള്ള 1962ലെ റോമന്‍ മിസല്‍ അനുസരിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ആ റീത്തിലെ വൈദികര്‍ക്കും അനുമതി നല്‍കികൊണ്ട് 2007ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്‍കിയ അനുമതിയാണ് ജൂലൈ 16ന് ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ 'പാരമ്പര്യത്തിന്റെ സംരക്ഷകര്‍' എന്ന രേഖയിലൂടെ പിന്‍വലിച്ചത്. ബനഡിക്ട് പാപ്പായുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാധിക്കാനാകാത്തതുകൊണ്ടാണ് പുതിയ തീരുമാനം. മെത്രാന്മാര്‍ക്കാണ് രൂപതയില്‍ എവിടെയൊക്കെ പുരാതന രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാം എന്നു തീരുമാനിക്കാനുള്ള അധികാരം. അതുപോലെ തുടര്‍ന്ന് അര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തുന്നതും മെത്രാനായിരിക്കും. 1570 മുതല്‍ 1962 വരെ ലത്തീന്‍ സഭയില്‍ നിലവിലിരുന്ന ഈ കുര്‍ബാനക്രമം ത്രെന്തോസ് സൂനഹദോസിന്റെ (1545-1563) താത്പര്യപ്രകാരം പുരാതനക്രമങ്ങള്‍ ആധാരമാക്കി രൂപപ്പെടുത്തിയതാണ്. ആരാധനക്രമങ്ങള്‍ പ്രാദേശികഭാഷയിലാക്കാനുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ (19621965) നിശ്ചയപ്രകാരമാണ് ലത്തീന്‍ ഭാഷയിലുള്ള കുര്‍ബാനക്രമം ഉപയോഗത്തിലില്ലാതായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-18-10:27:32.jpg
Keywords: പാപ്പ

16751
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തെ പിന്തുണയ്ക്കുന്ന സെനറ്റര്‍ക്ക് വിശുദ്ധ കുര്‍ബാന നിഷേധിച്ച് അമേരിക്കന്‍ മെത്രാന്‍
Content: ലാസ് ക്രൂസസ്: ഭ്രൂണഹത്യ അനുകൂലിയായ ഡെമോക്രാറ്റിക് സെനറ്റർ ജോസഫ് സെർവാന്റസിന് അമേരിക്കയിലെ ലാസ് ക്രൂസസ് രൂപതാ മെത്രാൻ വിശുദ്ധ കുർബാന നിഷേധിച്ചു. രൂപതാധ്യക്ഷനായ പീറ്റർ ബൽഡാചീനോ വിശുദ്ധ കുർബാന നിഷേധിച്ച വിവരം ട്വിറ്ററിലൂടെ ജോസഫ് സെർവാന്റസ് തന്നെയാണ് ശനിയാഴ്ച വെളിപ്പെടുത്തിയത്. തന്റെ രാഷ്ട്രീയ നിലപാട് കാരണമാണ് വിശുദ്ധ കുർബാന നിഷേധിക്കപ്പെട്ടതെന്നും സെർവാന്റസ് വിശദീകരിച്ചു. പുതിയ ഇടവക വികാരിയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ഗർഭസ്ഥ ശിശു പിറന്നു വീഴുന്നതു വരെ ഭ്രൂണഹത്യ നിയമവിധേയമാക്കുന്ന എസ് ബി 10 എന്ന ബില്ലിന് അനുകൂലമായി ഡെമോക്രാറ്റിക് സെനറ്റർ അടുത്തിടെ വോട്ടു ചെയ്തിരുന്നു. സ്ത്രീകളുടെയും, ഗർഭസ്ഥ ശിശുക്കളുടെയും എല്ലാ അവകാശങ്ങളും ഇല്ലാതാക്കുന്ന ബില്ലാണ് എസ് ബി 10. ഡോക്ടറുടെ സഹായത്തോടെ ദയാവധം നിയമവിധേയമാക്കുന്ന മറ്റൊരു ബില്ലിന് അനുകൂലമായും സെർവാന്റസ് വോട്ട് ചെയ്തിരുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I was denied communion last night by the Catholic bishop here in Las Cruces and based on my political office. My new parish priest has indicated he will do the same after the last was run off. Please pray for church authorities as Catholicism transitions under Pope Francis.</p>— Sen. Joe Cervantes (@SenJoeCervantes) <a href="https://twitter.com/SenJoeCervantes/status/1416429018790785025?ref_src=twsrc%5Etfw">July 17, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇതെല്ലാം കണക്കിലെടുത്തതാണ് ദിവ്യകാരുണ്യം അദ്ദേഹത്തിന് നിഷേധിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ ഭ്രൂണഹത്യയെയും, ദയാവധത്തെയും ശക്തമായി എതിർക്കുന്നു. ഭ്രൂണഹത്യയെ അനുകൂലിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു വിശുദ്ധ കുർബാന നൽകുന്നതിനെ സംബന്ധിച്ച് വലിയ വാദപ്രതിവാദങ്ങളാണ് അമേരിക്കയിൽ അരങ്ങേറുന്നത്. ബൈഡനടക്കമുള്ള ഗര്‍ഭഛിദ്രവാദികള്‍ക്ക് ദിവ്യകാരുണ്യം നല്‍കണമോ എന്ന വിഷയത്തില്‍ പ്രബോധന രേഖ തയാറാക്കുന്നതിന് യുഎസ് മെത്രാന്മാര്‍ അടുത്തിടെ അംഗീകാരം നല്‍കിയിരിന്നു. ഇതിനിടെയാണ് വിഷയത്തില്‍ ശക്തമായ തീരുമാനവുമായി ലാസ് ക്രൂസസ് രൂപതാ മെത്രാൻ ഇങ്ങനെ ഒരു നിലപാട് എടുത്തത്തതെന്നത് ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-18-13:23:48.jpg
Keywords: ഗര്‍ഭഛിദ്ര, ദിവ്യകാരുണ്യ