Contents
Displaying 16341-16350 of 25120 results.
Content:
16712
Category: 1
Sub Category:
Heading: പാപ്പയ്ക്കു സൗഖ്യാശംസകള്‍ അറിയിച്ച് കുട്ടികള്‍: പീഡിയാട്രിക് വിഭാഗത്തില്‍ സന്ദര്‍ശനം നടത്തി പാപ്പയുടെ സാന്ത്വനം
Content: വത്തിക്കാന്‍ സിറ്റി: കുടല്‍ ശസ്ത്രക്രിയയെ തുടര്‍ന്നു ആശുപത്രിയില്‍ വിശ്രമിക്കുന്ന ഫ്രാന്‍സിസ് പാപ്പക്ക് സൗഖ്യാശംസകള്‍ അറിയിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍. പീഡിയാട്രിക് ഓങ്കോളജി, ന്യൂറോ സര്‍ജറി വാര്‍ഡുകളിലെ കുട്ടികളാണ് സ്വന്തം കൈപ്പടയില്‍ എഴുതിയ സൗഖ്യാശംസകള്‍ പാപ്പയ്ക്കു കൈമാറിയതെന്ന് വത്തിക്കാന്‍ അറിയിച്ചു. ജെമെല്ലി പോളിക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളും പാപ്പക്ക് ആശംസാ കാര്‍ഡ് അയച്ചു. ജെമെല്ലി പോളിക്ലിനിക്കിലെ കുട്ടികള്‍ അയച്ച ഒരു സൗഖ്യാശംസ കാര്‍ഡില്‍ ഉള്ളത് ഇങ്ങനെയാണ്- “പ്രിയ പാപ്പ, അങ്ങേക്ക് സുഖമില്ലെന്നും, ഞങ്ങള്‍ കിടക്കുന്ന അതേ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണെന്നും ഞങ്ങള്‍ക്കറിയാം. പരസ്പരം കാണുവാന്‍ കഴിയില്ലെങ്കിലും, ഞങ്ങളുടെ ആലിംഗനം അങ്ങേക്കയക്കുന്നു. അങ്ങ് പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുമെന്നാണ് ഞങ്ങളുടെ ആഗ്രഹം”. ഇന്നലെ ജൂലൈ 13ന് റോമിലെ ജെമെല്ലി ഹോസ്പിറ്റലിന്റെ പത്താം നിലയിലുള്ള പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിലേക്ക് പാപ്പ സന്ദര്‍ശനം നടത്തിയിരിന്നു. കുട്ടികളെ ആശീര്‍വ്വദിച്ച പാപ്പ മാതാപിതാക്കളുമായി ചെറിയ കുശലാന്വേഷണവും നടത്തി.കുഞ്ഞുങ്ങള്‍ക്ക് പ്രാര്‍ത്ഥനയും സൗഖ്യാശംസയും നേര്‍ന്നു. ജൂലൈ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് വന്‍കുടലിന്റെ ഭിത്തിയില്‍ മുഴകളുണ്ടാകുന്ന അസുഖത്തിനായി ജെമെല്ലി ആശുപത്രിയില്‍ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായത്. പത്തംഗ മെഡിക്കല്‍ സംഘമാണ് പാപ്പയുടെ ശസ്ത്രക്രിയ നടത്തിയത്. പാപ്പക്ക് 7 ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നു നേരത്തെ അറിയിച്ചിരിന്നുവെങ്കിലും ഏതാനും ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തങ്ങേണ്ടി വരുമെന്നാണ് ഞായറാഴ്ച വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. പാപ്പ പ്രതീക്ഷിച്ച പോലെ സുഖം പ്രാപിച്ചു വരികയാണെന്നും, അദ്ദേഹത്തിന്റെ രക്തപരിശോധനാ ഫലങ്ങള്‍ തൃപ്തികരമാണെന്നും ബുള്ളറ്റിനില്‍ പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ജെമെല്ലി ആശുപത്രിയില്‍ നിന്നുകൊണ്ടാണ് ത്രികാലജപ പ്രാര്‍ത്ഥനക്ക് പാപ്പ നേതൃത്വം നല്‍കിയത്.
Image: /content_image/News/News-2021-07-14-13:29:34.jpg
Keywords: പാപ്പ

16713
Category: 1
Sub Category:
Heading: കോണ്‍വന്റില്‍ സംരക്ഷണം നല്‍കാനാവില്ല: ലൂസി കളപ്പുര കോണ്‍വെന്‍റ് ഒഴിയണമെന്ന് ഹൈക്കോടതി
Content: കൊച്ചി: ലൂസി കളപ്പുരയ്ക്കു പോലീസ് സംരക്ഷണം കോണ്‍വന്റില്‍ നല്‍കാനാവില്ലായെന്നും മഠത്തില്‍ നിന്നു മാറി താമസിക്കുന്നതാണ് ഉചിതമെന്നും ഹൈക്കോടതി. അഭിഭാഷകര്‍ പിന്മാറിയതിനെത്തുടര്‍ന്നു ലൂസി കളപ്പുര സ്വന്തം നിലയ്ക്കാണ് ഇന്നു കോടതിയില്‍ വാദം ഉന്നയിച്ചത്. മഠത്തില്‍നിന്നു മാറിയാല്‍ തനിക്കു താമസിക്കാന്‍ ഇടമില്ലെന്നും തന്റെ സന്യാസ ജീവിതത്തിനു അതു തടസമാകുമെന്നുമായിരുന്നു ലൂസി കളപ്പുരയുടെ വാദം. എന്നാല്‍, കോണ്‍വന്റില്‍ പോലീസ് സംരക്ഷണം നല്‍കണമെന്നു നിര്‍ദേശിക്കാനാവില്ലെന്നും മഠത്തില്‍നിന്നു മാറി താമസിക്കുന്നതാണ് ഉചിതമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം കോണ്‍വെന്‍റ് ഒഴിയിലെന്ന് ലൂസി കളപ്പുര വ്യക്തമാക്കി. സന്യാസിനീ സമൂഹത്തിന്റെ നിയമങ്ങള്‍ തുടര്‍ച്ചായായി ലംഘിച്ചതിനാല്‍ ലൂസി കളപ്പുരയെ എഫ്‌സിസി സമൂഹത്തില്‍നിന്നു പുറത്താക്കിയതാണെന്നും അവരുടെ അപ്പീല്‍ തള്ളിയതാണെന്നും സന്യാസസമൂഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ മഠത്തില്‍ തുടര്‍ന്നു താമസിക്കുന്നതും എഫ്‌സിസി സമൂഹത്തിന്റെ ഔദ്യോഗിക വേഷം ധരിക്കുന്നതും ശരിയല്ല. മാത്രമല്ല, മഠത്തില്‍നിന്നു പുറത്തുവന്നാല്‍ താമസിക്കാന്‍ സ്ഥലമില്ലെന്നു പറയുന്നതും ശരിയല്ല. കാരണം, സന്യാസിനീ സഭയുടെ നിയമം അനുസരിച്ചു ഒരു മഠത്തില്‍നിന്നു യാത്ര ചെയ്താല്‍ മറ്റൊരു മഠത്തില്‍ വേണം താമസിക്കാന്‍. എന്നാല്‍, കേസ് നടത്തിപ്പിനായി ലൂസി കളപ്പുര പലവട്ടം മഠത്തില്‍നിന്നു പുറത്തുപോയി താമസിച്ചിട്ടുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. അന്തിമ വിധി പറയാൻ കേസ് മാറ്റിവച്ചു. ഹര്‍ജിയില്‍ നേരത്തേ ലൂസി കളപ്പുരയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞിരിന്നു. ലൂസി കളപ്പുര നേരത്തെ വത്തിക്കാന് സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാനിലെ പരമോന്നത കോടതിയായ അപ്പസ്‌തോലിക്ക സിഞ്ഞത്തൂര തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ വത്തിക്കാൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കോണ്‍വെന്‍റില്‍ തുടരാൻ ലൂസിക്ക് അവകാശമില്ലെന്നു ജസ്റ്റിസ് രാജ വിജയരാഘവൻ അടുത്തിടെ വിലയിരുത്തിയിരിന്നു. തുടര്‍ച്ചയായുള്ള അനുസരണ ദാരിദ്ര്യ വ്രതലംഘനം, ആവൃതി നിയമലംഘനം തുടങ്ങിയുള്ള സന്യാസസഭാനിയമങ്ങളുടെ ലംഘനങ്ങളും കാരണം ഏറെനാളായി നിയമനടപടി നേരിട്ടുവരികയായിരിന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ദാരിദ്രം, അനുസരണം എന്നീ സന്യാസ വ്രതങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നു ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നും പുറത്താക്കിക്കൊണ്ട് മഠം അധികൃതര്‍ ഉത്തരവിറക്കിയത്. ഇത് വത്തിക്കാന്‍ ശരിവെച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-14-15:25:21.jpg
Keywords: ലൂസി

16714
Category: 1
Sub Category:
Heading: ഗള്‍ഫ് മലയാളികള്‍ക്കായി അവധി ദിവസങ്ങളില്‍ പ്രവാചകശബ്ദം ഒരുക്കുന്ന പ്രത്യേക വചനശുശ്രൂഷ ജൂലൈ 19 മുതല്‍
Content: ബക്രീദിനോട് അനുബന്ധിച്ച് വരുന്ന അവധി ദിനങ്ങളില്‍ ഗള്‍ഫിലെ പ്രവാസി മലയാളികള്‍ക്കായി പ്രത്യേക വചനശുശ്രൂഷയുമായി പ്രവാചകശബ്ദം. ജൂലൈ 19,20, 21, 22 ( തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം) ദിവസങ്ങളില്‍ ദുബായ് സമയം വൈകീട്ട് 6 മണി മുതല്‍ 8:30 വരെയാണ് ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ഉള്‍പ്പെടുന്ന അനുഗ്രഹീതമായ രണ്ടര മണിക്കൂര്‍ ശുശ്രൂഷയാണ് സൂമിലൂടെ ഒരുക്കുന്നത്. പ്രമുഖ വചനപ്രഘോഷകരായ സിസ്റ്റര്‍ ആന്‍ മരിയ എസ്‌എച്ച്, ബ്രദര്‍ ജോസ് കുര്യാക്കോസ്, ബ്രദര്‍ സാജു വര്‍ഗീസ്, ബ്രദര്‍ സെയില്‍സ് സെബാസ്റ്റ്യന്‍, Mrs. സില്‍ബി സാബു തുടങ്ങിയവരാണ് വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുക. അവധി ദിനങ്ങളില്‍ കര്‍ത്താവിനോട് ഒപ്പമായിരിക്കുവാനും ദൈവവചനം ധ്യാനിക്കുവാനും വലിയ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്ന ദിവ്യകാരുണ്യ ആരാധനയിലും രോഗശാന്തി ശുശ്രൂഷയിലും പങ്കെടുക്കുവാനുമുള്ള മഹത്തായ അവസരമാണ് ഗള്‍ഫിലെ മലയാളി സഹോദരങ്ങള്‍ക്കായി പ്രവാചകശബ്ദം ഈ ശുശ്രൂഷ വഴി ഒരുക്കുന്നത്. പ്രവാസ ജീവിതത്തിലെ തിരക്കേറിയ ജീവിതചര്യകള്‍ക്കിടെ ലഭിക്കുന്ന ഈ അവധി ദിനങ്ങളില്‍ ദൈവാനുഗ്രഹം സമൃദ്ധമായി ചൊരിയപ്പെടുന്ന അനുഗ്രഹീതമായ ഈ ശുശ്രൂഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. (ഗള്‍ഫ് മലയാളികളുടെ സൗകര്യാര്‍ത്ഥമാണ് ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നതെങ്കിലും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഇതില്‍ പങ്കെടുക്കാവുന്നതാണ്. സമയക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ താഴെ ചിത്രത്തോടൊപ്പം) ** #{green->none->b->Zoom Link: }# {{ https://us02web.zoom.us/j/88365660440?pwd=L00zSVM0OUNWWFU5b3k3UGlUdkJndz09 -> https://us02web.zoom.us/j/88365660440?pwd=L00zSVM0OUNWWFU5b3k3UGlUdkJndz09}} <br> ** #{green->none->b->Meeting ID: }# 883 6566 0440 <br> ** #{green->none->b->Passcode: }# 1020
Image: /content_image/TitleNews/TitleNews-2021-07-14-19:19:56.jpg
Keywords: പ്രവാചക

16715
Category: 14
Sub Category:
Heading: സൂര്യാസ്തമയ ചിത്രത്തിൽ ക്രിസ്തുവിന്റെ രൂപം?: മെക്സിക്കന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം വൈറല്‍
Content: മെക്സിക്കോ സിറ്റി: മെക്സിക്കന്‍ ഫോട്ടോഗ്രാഫറായ എറിക് പെർച്ച് പകർത്തിയ സൂര്യാസ്തമയ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. എറികിന്റെ സൂര്യാസ്തമയ ചിത്രത്തിലെ മേഘങ്ങൾ ബ്രസീലിലെ ക്രൈസ്റ്റ് ദ റെഡീമർ രൂപത്തിന് സമാനമായ രീതിയില്‍ നിലനില്‍ക്കുന്നതാണ് ആളുകളിൽ ആകാംക്ഷ ഉളവാക്കിയിരിക്കുന്നത്. "ഞാൻ സൂര്യാസ്തമയത്തിന്റ ഒരു ആരാധകനാണ്. എപ്പോഴെല്ലാം നല്ലൊരു ചിത്രം എടുക്കാൻ അവസരം ലഭിക്കുന്നുവോ, അപ്പോഴെല്ലാം അങ്ങനെ ശ്രമിക്കാറുണ്ട്. അതിനാൽ ഞാൻ ഈ സൗന്ദര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഇതൊരു അടയാളമാണോ എന്ന് എനിക്കറിയില്ല. പക്ഷേ ഈ ചിത്രം ചിത്രത്തിനുവേണ്ടി തന്നെ സ്വയം സംസാരിക്കുന്നു" ചിത്രത്തോടൊപ്പം എറിക് പെർച്ച് ഫേസ്ബുക്കിൽ കുറിച്ചു. എൽ സുരറ്റേ നോട്ടീഷിയാസ് എന്ന ഫേസ്ബുക്ക് പേജാണ് ചിത്രം ആദ്യമായി പങ്കുവെച്ചത്. "ക്രിസ്തുവിന്റെ രൂപം ആകാശത്ത് പ്രത്യക്ഷപ്പെട്ടതായി ആളുകൾ പറയുന്നു" എന്ന കുറിപ്പോടു കൂടിയാണ് അവർ ചിത്രം പങ്കുവച്ചിരിക്കുന്നത്. 100 കിലോമീറ്റർ അകലെയുള്ള യക്സ്കബ, ടെമസോൺ എന്നീ സ്ഥലങ്ങളിലെ ആളുകളും എറിക് ചിത്രം പകർത്തിയ സമയത്ത് തന്നെ ചിത്രമെടുത്തു എന്ന് പേജിൽ പറയുന്നു. ടെമസോണിൽ നിന്നും എടുത്ത ചിത്രവും അവർ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളെപ്പറ്റി വിശകലനം നടത്തുന്ന ഒരു വിദഗ്ധൻ വൈറലായ ചിത്രം ഫോട്ടോഷോപ്പ് അല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എറിക് പെർച്ച് പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു. എന്തായാലും എറികിന്റെ ചിത്രം നൂറുകണക്കിനാളുകളാണ് ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-14-17:54:26.jpg
Keywords: വൈറ

16716
Category: 1
Sub Category:
Heading: 11 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിൽ തിരികെയെത്തി
Content: വത്തിക്കാന്‍ സിറ്റി: വൻകുടലിൽ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നു വിശ്രമജീവിതം നയിക്കുകയായിരിന്ന ഫ്രാന്‍സിസ് പാപ്പ നീണ്ട 11 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വത്തിക്കാനിൽ തിരികെയെത്തി. കഴിഞ്ഞ ജൂലൈ നാലാം തീയതി വൻകുടലുമായി ബന്ധപ്പെട്ടു നടന്ന ഓപ്പറേഷനെത്തുടർന്ന് റോമിലെ അഗസ്റ്റിനോ ജെമെല്ലി പോളിക്ലിനിക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫ്രാൻസിസ് പാപ്പ ഇന്ന് രാവിലെ 10.30നാണ് ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടത്. ആശുപത്രിയില്‍ നിന്നു വത്തിക്കാനിലെ സ്വവസതിയായ സാന്ത മാർത്തായിലേക്ക് കാറില്‍ പുറപ്പെട്ട പാപ്പ, റോമിലെ സാന്താ മരിയ മജോറെ ബസലിക്കയിൽ സന്ദര്‍ശനം നടത്തി. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F1966114756877156&show_text=true&width=500" width="500" height="793" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ഇവിടെ ഏതാനും സമയം ചെലവഴിച്ച പാപ്പ റോമൻ ജനതയുടെ സംരക്ഷക എന്ന പേരിൽ അറിയപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി ചിത്രത്തിന് മുന്നിൽ കൃതഞ്ജതയര്‍പ്പിച്ചു. ശസ്ത്രക്രിയയുടെ വിജയത്തിന് ദൈവത്തിന് നന്ദി പറഞ്ഞു പാപ്പ പ്രാര്‍ത്ഥിച്ചുവെന്നും എല്ലാ രോഗികൾക്കും, പ്രത്യേകിച്ച് താൻ ആശുപത്രിയിൽ ആയിരുന്ന സമയത്ത് കണ്ടുമുട്ടിയ രോഗികൾക്കുംവേണ്ടി പാപ്പ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തുവെന്ന് വത്തിക്കാന്‍ അറിയിച്ചു. പാപ്പ മരിയ മജോറെ ബസലിക്കയിൽ സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ വത്തിക്കാന്‍ നേരത്തെ പുറത്തുവിട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-14-21:40:37.jpg

16717
Category: 22
Sub Category:
Heading: ഒരേ സമയം ഇടയനും ആടുമായിരുന്നു യൗസേപ്പിതാവ്
Content: ഇസ്രായേലിന്‍റെ ഇടയനായ ദൈവത്തോടുള്ള യാചനയോടെയാണ് എൺപതാം സങ്കീർത്തനം ആരംഭിക്കുന്നത്. ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രഘട്ടങ്ങളിലെ പ്രതിസന്ധികളില്‍നിന്നും പ്രശ്നങ്ങളില്‍നിന്നും അവരെ നയിച്ചു പരിപാലിക്കുന്ന ഇടയനായ കര്‍ത്താവിനെയാണ് സങ്കീര്‍ത്തകന്‍, "ഇസ്രായേലിന്റെ ഇടയനേ, ആട്ടിന്‍കൂട്ടത്തെപ്പോലെ ജോസഫിനെ നയിക്കുന്നവനേ, ചെവിക്കൊള്ളണമേ! കെരൂബുകളിന്‍മേല്‍ വസിക്കുന്നവനേ,പ്രകാശിക്കണമേ! (സങ്കീ: 80 : 1) എന്നു വിളിച്ചപേക്ഷിക്കുന്നത്. പുതിയ നിയമത്തിലെ ജോസഫിനു തന്നെ നയിക്കുന്ന ഇടയനായ ദൈവത്തിൽ ആതിരറ്റ വിശ്വാസവും പ്രതീക്ഷയും ഉണ്ടായിരുന്നു. അതായിരുന്നു ഈശോയുടെ മനുഷ്യവതാര രഹസ്യത്തിൽ പൂർണ്ണമായി സഹകരിക്കുന്നതിലൂടെ അവൻ ചെയ്തത്. ഒരേ സമയം ഇടയനും ആടുമായിരുന്നു യൗസേപ്പിതാവ്. ഇടയൻ്റെ സ്വരം ശ്രവിക്കുന്ന ആടായും ജാഗ്രതയോടെ ഇടയ ധർമ്മം നിറവേറ്റുന്ന ഇടയനായും ആ ജീവിതം ഈ ലോകത്തിൽ വിളങ്ങി ശോഭിച്ചിരുന്നു . ആടുകൾക്ക് യാതൊരു ആപത്തും വരാതെ ജാഗ്രതയോടെ കാവൽ നിൽക്കുന്ന ഇടയൻ്റെ സ്വഭാവസവിശേഷതകളും അനുസരണവും വിധേയത്വവും കാണിക്കുന്ന കുഞ്ഞാടിൻ്റെ രീതികളും യൗസേപ്പിതാവിൽ സമ്പന്നമായിരുന്നു. ദൈവ പിതാവിൻ്റെ സ്വരം ശ്രവിച്ച് അനുഗമിച്ച ആടും, ഉണ്ണീശോയ്ക്കും മാതാവിനും കാവലേകിയ ഇടയനുമായിരുന്നു യൗസേപ്പിതാവ്. "എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു." (യോഹന്നാന്‍ 10 : 27) എന്ന ഈശോയുടെ മൊഴികൾക്കു പിന്നിൽ തൻ്റെ വളർത്തു പിതാവിൻ്റെ ജീവിത ദർശനം തീർച്ചയായും സ്വാധീനിച്ചിട്ടുണ്ടാവാം. യൗസേപ്പിതാവിനെപ്പോലെ ഇടയൻ്റെയും ആടിൻ്റെയും സ്വഭാവസവിശേഷതകൾ നമുക്കും ജീവിതത്തിൽ സ്വയാത്തമാക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-07-14-22:25:22.jpg
Keywords: ജോസഫ, യൗസേ

16718
Category: 13
Sub Category:
Heading: സിസ്റ്റർ ഫിദേലിസ് തളിയത്തിന്റ നാമകരണ നടപടികൾക്ക് ആരംഭം
Content: ഫരീദാബാദ്: ഗാസിയാബാദ് ശാന്തി ധാം പ്രാവിൻസ് അംഗമായിരുന്ന സന്യാസിനി സിസ്റ്റർ ഫിദേ ലിസ് തളിയത്തിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനായി ഫരീദാബാദ് രൂപത നാമകരണ നടപടികൾ ആരംഭിച്ചു. ഇന്നലെ, ജൂലൈ പതിനാലാം തിയതി ഗാസിയാബാദിൽ ഉള്ള ശാന്തി ധാം എസ് ഡി പ്രൊവിൻഷ്യൽ ഹൗസിൽവച്ച് നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര സിസ്റ്റർ ഡോക്ടർ ഫിദേലിസ് തളിയത്ത് എസ് ഡിയുടെ രൂപതാ തലത്തിലുള്ള നാമകരണ നടപടികൾക്ക് തുടക്കം കുറിച്ചു. രാവിലെ 11 മണിക്ക് വിശുദ്ധ കുർബാനയോടെ പരിപാടി ആരംഭിച്ചു. ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര വിശുദ്ധ ബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. കുർബാനയ്ക്കുശേഷം ആർച്ച്ബിഷപ്പിന്റെ അദ്ധ്യക്ഷതയിൽ നാമകരണത്തിന് തുടക്കം കുറിക്കുന്ന ചടങ്ങ് നടത്തപ്പെടുകയും നാമകരണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു. നാമകരണ നടപടികളുടെ ആരംഭത്തോടുകൂടി സിസ്റ്റര്‍ ഡോക്ടര്‍ ഫിദേലിസ് തളിയത്ത് ദൈവദാസിയുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. സിസ്റ്റർ റാൻസി കിടങ്ങൻ സമർപ്പിച്ച അപേക്ഷക്ക് റോമിൽ നിന്നും ലഭിച്ച അനുമതി പ്രകാരം നാമകരണ നടപടികളുടെ ആരംഭം ആർച്ച്ബിഷപ്പ് പ്രഖ്യാപിച്ചു. നാമകരണ നടപടികൾക്കായി രൂപീകരിക്കപ്പെട്ട കമ്മിറ്റിയിൽ ഫാ. മാർട്ടിൻ പാലമറ്റം എപ്പിസ്കോപ്പൽ ഡെലഗേറ്റായും ഫാ. ജോർജ് മണിമല പ്രൊമോട്ടർ ഓഫ് ജസ്റ്റിസ് ആയും സിസ്റ്റർ അരുണ ജോസ് സി എച്ച് എഫ് നോട്ടറി ആയും സിസ്റ്റർ കാതറിൻ എസ് എ ബി എസ് അഡ്ജഗ്റ്റ് നോട്ടറി ആയും സിസ്റ്റർ സജിത എസ് ഡി കോപ്പിയിസ്റ്റ് ആയും നിയമിതരായി. നാമകരണ നടപടികളുടെ ഭാഗമായി ദൈവദാസി സിസ്റ്റർ ഫിദേലിസിന്റെ ജീവിതം പഠിച്ച് വിലയിരുത്തുന്നതിനായി നാല് അംഗങ്ങൾ അടങ്ങുന്ന ഒരു ഹിസ്റ്റോറിക്കൽ കമ്മിഷനേയും ആർച്ച്ബിഷപ്പ് നിയമിച്ചു. ഫാ. അഗസ്റ്റിൻ പെരുമാലിൽ എസ് ജെ , ഫാ. പൗലോസ് മൻഗായി എസ് ജെ , ഫാ. എബിൻ കുന്നപ്പിള്ളിൽ, സിസ്റ്റർ രൻജന എസ് ഡി എന്നിവരാണ് ഇതിൽ നിയമിതരായ അംഗങ്ങൾ. നാമകരണ നടപടികൾക്ക് നേതൃത്വം നൽകുന്ന ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയും ഇതു മായി ബന്ധപ്പെട്ട മറ്റെല്ലാ അംഗങ്ങളും തങ്ങളെ ഏൽപിച്ചിരിക്കുന്ന ദൗത്യം നീതിയോടും സത്യസന്ധതയോടും കൂടി നിറവേറ്റുമെന്ന് പ്രതിജ്ഞ ചെയ്തു. ചാൻസലർ ഫാ. ജോയ്സൺ പുതുശേരി അവരുടെ പ്രതിജ്ഞകളെ സാക്ഷ്യപ്പെടുത്തി പ്രസ്താവന നടത്തി. പുണ്യങ്ങളെ സാഹസികമായി ജീവിതത്തിൽ പരിശീലിക്കുന്നവരാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നത് എന്നും ദൈവദാസി സിസ്റ്റർ ഫിദേലിസ് പ്രതിസന്ധികളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് പുണ്യങ്ങളൾ പരിശീലിച്ച വ്യക്തിയാണെന്നും ആർച്ച്ബിഷപ്പ് തന്റെ സന്ദേശത്തിൽ പറഞ്ഞു. സീറോ മലബാർ സഭയ്ക്കും, പ്രത്യേകമായി ഫരീദാബാദ് രൂപതക്കും ഇത് ചരിത്ര മുഹൂർത്തമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫരീദാബാദ് സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ, വികാരി ജനറാൾ മോൺസിഞ്ഞോർ ജോസഫ് ഓടനാട്ട്, എസ് ഡി സഭയുടെ മദർ ജനറൽ സിസ്റ്റർ ലിസ് ഗ്രേസ് , എസ് ഡി സഭയുടെ ഗാസിയാബാദ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഗ്രേസ് കാട്ടേത്ത് ഏതാനും വൈദീകർ സന്യസ്ഥർ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 1929 ൽ എറണാകുളത്തുള്ള പുത്തൻപള്ളിയിൽ സിസ്റ്റർ ഡോക്ടർ ഫിദേലിസ് ജനിച്ചു. 1952 ൽ എസ് ഡി സന്യാസ സഭയിൽ ചേർന്നു. 1956 ൽ നിത്യവൃത വാഗ്ദാനം ചെയ്തു. 1964 ൽ അമേരിക്കയിൽ മെഡിസിൻ പഠനം ആരംഭിച്ചു. പഠനം പൂർത്തിയാക്കി 1966 ൽ ഡൽഹിയിലെ ഹോളി എൻജൽ നേഴ്സിഗ് ഹോമിൽ സേവനം ആരംഭിച്ചു. 1973 മുതൽ 1977 വരെ അമേരിക്കയിൽ ഉപരി പഠനം നടത്തി. പിന്നീട് ഡൽഹിയിലെ തന്നെ അശോക് വിഹാറിൽ ഉള്ള ജീവോദയ ഹോസ്പിറ്റൽ പണികഴിപ്പിക്കുകയും അവിടെ തന്നെ തന്റെ ശുശ്രൂഷ ചുറ്റുമുള്ള അനേകായിരങ്ങൾക്ക് പ്രാർത്ഥനയോടെ നൽകുകയും ചെയ്തു. കൂടാതെ ഗാസിയാബാദിൽ വികലാംഗ കുട്ടികളെ പരിപാലിക്കുന്നതിനായും ഡൽഹിയിലെ വികാസ് പുരിയിൽ അലഞ്ഞു നടക്കുന്ന സ്ത്രീകളെ പരിപാലിക്കുന്നതിനായും സ്ഥാപനങ്ങൾ ആരംഭിച്ചു. 2008 ൽ ഇഹലോകവാസം പൂർത്തിയാക്കിയ സിസ്റ്ററിന്റെ ജീവിതം ജാതിമതഭേദമന്യേ ആയിരക്കണക്കിന് ജനങ്ങൾക്ക് താങ്ങും തണലുമായിരുന്നു. പാവപ്പെട്ടവർക്കും രോഗികൾക്കും വേണ്ടി അഹോരാത്രം തന്റെ ശുശ്രൂഷ ജീവിതം ചിലവഴിച്ച ഒരു കരിസ്മാറ്റിക് ഡോക്ടറായിരുന്നു സിസ്റ്റർ. ഈ ധന്യജീവിതം അൾത്താരയിൽ വണങ്ങപ്പെടുവാൻ വേണ്ടി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്ന് രൂപത ആഹ്വാനം ചെയ്തു.
Image: /content_image/India/India-2021-07-15-10:24:38.jpg
Keywords: ഫരീദ

16719
Category: 18
Sub Category:
Heading: കെസിവൈഎം സംസ്ഥാന യുവജനദിനാഘോഷം നടന്നു
Content: കോട്ടയം: കെസിവൈഎം സംസ്ഥാന യുവജനദിനാഘോഷം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ എഡ്വേര്‍ഡ് രാജു അധ്യക്ഷതവഹിച്ചു. കെസിബിസി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഡോ. ക്രിസ്തുദാസ്, സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന്‍, കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടില്‍, വൈസ്പ്രസിഡന്റുമാരായ റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍, സെക്രട്ടറിമാരായ അജോയ്, ഫിലോമിന സിമി ഫെര്‍ണാണ്ടസ്, ഡെനിയ സിസി ജയന്‍, റോസ് മേരി തേറുകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. അംഗത്വ മാസാചരണം ക്രിസ്റ്റി ചക്കാലക്കലും സംസ്ഥാന സമിതി നടത്തിയ മത്സരങ്ങളുടെ ഫലപ്രഖ്യാപനം ഉപാധ്യക്ഷ കുമാരി റോഷ്‌ന മറിയം ഈപ്പനും നിര്‍വഹിച്ചു.
Image: /content_image/India/India-2021-07-15-10:59:33.jpg
Keywords: കെസിവൈഎം

16720
Category: 1
Sub Category:
Heading: ക്യൂബന്‍ സർക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു: തെരഞ്ഞെടുപ്പിന് സമ്മര്‍ദ്ധവുമായി ക്രൈസ്തവ സംഘടനയും
Content: ഹവാന: ഭക്ഷണ സാധനങ്ങളുടെയും മരുന്നിന്റെയും ദൗർലഭ്യവും, കോവിഡ് അനാസ്ഥയും മറ്റനവധി പ്രശ്നങ്ങളും കൊണ്ട് പ്രക്ഷുപ്തമായ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ ക്രൈസ്തവ സംഘടനയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടയിൽ കത്തോലിക്കാ സംഘടനയായ ക്രിസ്ത്യൻ ലിബറേഷൻ മൂവ്മെൻറ് പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടി സർക്കാരിന് മേൽ സമ്മർദ്ധവുമായി രംഗത്തെത്തി. ഭരണകൂടത്തിനെതിരെ ജനങ്ങൾ ജൂലൈ പതിനൊന്നാം തീയതി തെരുവിലിറങ്ങിയത് വലിയ ചര്‍ച്ചയായിരിന്നു. സർക്കാർ അടിച്ചമർത്തലുകൾ അവസാനിപ്പിക്കുന്നതിന് വേണ്ടിയും, സ്വാതന്ത്ര്യം അവകാശപ്പെടുന്നതിനു വേണ്ടിയുമാണ് ജനങ്ങൾ പ്രതിഷേധ പ്രകടനങ്ങൾക്ക് വേണ്ടി ഇറങ്ങിയതെന്ന് ക്രിസ്ത്യൻ ലിബറേഷൻ മൂവ്മെൻറ് ദേശീയ കോർഡിനേറ്റർ എഡ്വേർഡോ കാർഡറ്റ് കൺസപ്ഷൻ പറഞ്ഞു. അനീതിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് പിന്തുണ നൽകുമെന്നും സംഘടന വ്യക്തമാക്കി. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുന്ന നിയമങ്ങൾ എടുത്തുകളയുക, ക്യൂബക്കാരുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുക, ദ്വീപിന് പുറത്തും അകത്തുമുള്ള പൗരന്മാർക്ക് വോട്ട് ചെയ്യാനും, തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും അവകാശം നൽകുക തുടങ്ങിയ കാര്യങ്ങളാണ് സംഘടന പത്രക്കുറിപ്പിലൂടെ സർക്കാരിനോട് ആവശ്യപ്പെടുന്നത്. ഇതിനിടയിൽ പ്രതിഷേധ പ്രകടനങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന് ക്യൂബൻ പ്രസിഡന്റും, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലവനുമായ മിഗ്വേൽ ഡിസാ കാനൽ ആരോപിച്ചു. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെല്ലാം, സർക്കാർ അനുകൂല പ്രകടനങ്ങൾ നടത്താൻ അദ്ദേഹം പാർട്ടി അംഗങ്ങളോട് ആഹ്വാനം നൽകി. എന്നാല്‍ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ക്രിസ്ത്യൻ ലിബറേഷൻ മൂവ്മെൻറ് സംഘടനയുടെ തീരുമാനം. ഇതിനിടെ ജനകീയപ്രക്ഷോഭം വ്യാപിക്കുന്ന ക്യൂബയിൽ, പോലീസ് അതിക്രമത്തിൽനിന്ന് 14 വയസുള്ള കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച വൈദികനെ പോലീസ് ക്രൂരമർദ്ദനത്തിന് ഇരയായതായി റിപ്പോര്‍ട്ടുണ്ട്. 1988ൽ ജനാധിപത്യപരമായ മാറ്റങ്ങൾ രാജ്യത്ത് കൊണ്ടുവരാൻ വേണ്ടി ഓസ്വാൾഡോ പായ സാർഡിനാസ് എന്ന കത്തോലിക്ക വിശ്വാസിയാണ് ക്രിസ്ത്യൻ ലിബറേഷൻ മൂവ്മെൻറ് ആരംഭിക്കുന്നത്. കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളാണ് സംഘടന തുടങ്ങാൻ അദ്ദേഹത്തിന് പ്രചോദനം നൽകിയത്. രാജ്യത്ത് ജനാധിപത്യ ഭരണകൂടം കൊണ്ടുവരാൻ ഒപ്പ് ശേഖരണം അദ്ദേഹം നടത്തിയത് സർക്കാരിനെ പ്രകോപിപ്പിച്ചിരിന്നു. തൽഫലമായി സംഘടനയിലെ അംഗങ്ങൾ രാജ്യമെമ്പാടും പീഡനത്തിന് ഇരയായി. 2003ലെ ക്യൂബൻ സ്പ്രിങ് എന്ന വിളിക്കപ്പെടുന്ന അടിച്ചമർത്തലിൽ സംഘടനയുടെ 42 നേതാക്കന്മാരാണ് ജയിലിലായത്. ഓസ്വാൾഡോ പായയും, അദ്ദേഹത്തിന്റെ ഒരു സുഹൃത്തും 2012 ജൂലൈ 22നു ദുരൂഹമായ ഒരു കാറപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-15-11:27:00.jpg
Keywords: ക്യൂബ

16721
Category: 1
Sub Category:
Heading: വിശുദ്ധ മഗ്ദലന മറിയം താമസിച്ചിരിന്ന ബോമെ ഗ്രോട്ടോ ഇനി ഫ്രഞ്ച് തീര്‍ത്ഥാടന കേന്ദ്രം
Content: പാരീസ്: വിശുദ്ധ മഗ്ദലന മറിയത്തിന്റെ നാമധേയത്തില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പുതിയ തീര്‍ത്ഥാടനത്തിന് ഫ്രാന്‍സില്‍ ഉദ്ഘാടനം ചെയ്തു. അനുതാപത്തിന്റെ മാതൃകയായ വിശുദ്ധ മഗ്ദലന മറിയത്തിന്റെ കാലടികളെ പിന്തുടരുന്ന കാമര്‍ഗു, പ്രോവെന്‍സ് മേഖലകളിലൂടെയുള്ള 147 മൈല്‍ ദൂരമുള്ള പുതിയ തീര്‍ത്ഥാടനത്തിനാണ് ആരംഭമായിരിക്കുന്നത്. യേശു ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റ ശേഷം യൂറോപ്പിലേക്ക് പോയതെന്ന് അനുമാനിക്കപ്പെടുന്ന വിശുദ്ധ മഗ്ദലന മറിയം അവിടെ ക്രിസ്തു വിശ്വാസത്തിന്റെ പ്രചാരണത്തെ സഹായിച്ചു എന്നാണ് ചരിത്രം. ഇന്നു വിശുദ്ധ ബോമെ ഗ്രോട്ടോ എന്നറിയപ്പെടുന്ന തെക്കന്‍ ഫ്രാന്‍സിലെ പ്രോവെന്‍സിലെ മനോഹരമായി നിര്‍മ്മിക്കപ്പെട്ട ഒരു ഗുഹയിലാണ് വര്‍ഷങ്ങളോളം വിശുദ്ധ താമസിച്ചിരുന്നത്. ഏതാണ്ട് 30 വര്‍ഷങ്ങളോളം ഈ ഗുഹയില്‍ വിശുദ്ധ താമസിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്. ഡൊമിനിക്കന്‍ പുരോഹിതരുടെ കീഴിലുള്ള ഈ സെന്റ് ബോമെ ഗ്രോട്ടോയാണ് പുതിയ തീര്‍ത്ഥാടനത്തിന്റെ ആരംഭകേന്ദ്രം. മാര്‍സെയില്ലേ രൂപതയുടെ വികാര്‍ ജനറലായ ഫാ. പിയറെ ബ്രുനെറ്റിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തത്. പാരമ്പര്യത്തിന്റെ ഈ പാത വിശ്വാസം പകരുന്നതിനുള്ള ഒരു ഉപകരണമായിരിക്കുമെന്നു തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫാ. പിയറെ പറഞ്ഞു. തീര്‍ത്ഥാടകരെ ഒരു സ്ഥലത്ത് നിന്ന് മറ്റൊന്നിലേക്കും, ഒരു സ്നേഹത്തില്‍ നിന്ന് മറ്റൊന്നിലേക്കും പോകാന്‍ അനുവദിക്കുമെന്നും മഗ്ദലന മറിയത്തിന്റെ വിനയത്തിന് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടകരുടെ സൗകര്യത്തിനും, താമസത്തിനുമായി ഡൊമിനിക്കന്‍ വൈദികര്‍ ഹോസ്റ്റല്‍ ഒരുക്കിയിട്ടുണ്ട്. പാറ ഇടിഞ്ഞുവീഴാനുള്ള സാധ്യത കണക്കിലെടുത്ത് സെന്റ്-ബോമെ ഗ്രോട്ടോയില്‍ കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. 2020 ജൂണില്‍ തുടങ്ങിയ അറ്റകുറ്റപ്പണികള്‍ ഈ അടുത്തകാലത്താണ് അവസാനിച്ചത്. ഗ്രോട്ടോ തീര്‍ത്ഥാടനത്തിനായി തുറന്നതോടെ കൂടുതല്‍ സന്ദര്‍ശകര്‍ വരുമെന്ന പ്രതീക്ഷയിലാണ് ഡൊമിനിക്കന്‍ സന്യാസികള്‍. യേശുവിന്റെ കുരിശുമരണത്തിനു സാക്ഷ്യം വഹിച്ച മഗ്ദലന മറിയത്തിനാണ് ഉത്ഥിതനായ യേശുവിന്റെ ആദ്യ ദര്‍ശനവും ലഭിച്ചത്. ജൂലൈ 22നാണ് തിരുസഭ വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-15-13:49:19.jpg
Keywords: തീര്‍ത്ഥ