category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗള്‍ഫ് മലയാളികള്‍ക്കായി അവധി ദിവസങ്ങളില്‍ പ്രവാചകശബ്ദം ഒരുക്കുന്ന പ്രത്യേക വചനശുശ്രൂഷ ജൂലൈ 19 മുതല്‍
Contentബക്രീദിനോട് അനുബന്ധിച്ച് വരുന്ന അവധി ദിനങ്ങളില്‍ ഗള്‍ഫിലെ പ്രവാസി മലയാളികള്‍ക്കായി പ്രത്യേക വചനശുശ്രൂഷയുമായി പ്രവാചകശബ്ദം. ജൂലൈ 19,20, 21, 22 ( തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം) ദിവസങ്ങളില്‍ ദുബായ് സമയം വൈകീട്ട് 6 മണി മുതല്‍ 8:30 വരെയാണ് ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ഉള്‍പ്പെടുന്ന അനുഗ്രഹീതമായ രണ്ടര മണിക്കൂര്‍ ശുശ്രൂഷയാണ് സൂമിലൂടെ ഒരുക്കുന്നത്. പ്രമുഖ വചനപ്രഘോഷകരായ സിസ്റ്റര്‍ ആന്‍ മരിയ എസ്‌എച്ച്, ബ്രദര്‍ ജോസ് കുര്യാക്കോസ്, ബ്രദര്‍ സാജു വര്‍ഗീസ്, ബ്രദര്‍ സെയില്‍സ് സെബാസ്റ്റ്യന്‍, Mrs. സില്‍ബി സാബു തുടങ്ങിയവരാണ് വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുക. അവധി ദിനങ്ങളില്‍ കര്‍ത്താവിനോട് ഒപ്പമായിരിക്കുവാനും ദൈവവചനം ധ്യാനിക്കുവാനും വലിയ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്ന ദിവ്യകാരുണ്യ ആരാധനയിലും രോഗശാന്തി ശുശ്രൂഷയിലും പങ്കെടുക്കുവാനുമുള്ള മഹത്തായ അവസരമാണ് ഗള്‍ഫിലെ മലയാളി സഹോദരങ്ങള്‍ക്കായി പ്രവാചകശബ്ദം ഈ ശുശ്രൂഷ വഴി ഒരുക്കുന്നത്. പ്രവാസ ജീവിതത്തിലെ തിരക്കേറിയ ജീവിതചര്യകള്‍ക്കിടെ ലഭിക്കുന്ന ഈ അവധി ദിനങ്ങളില്‍ ദൈവാനുഗ്രഹം സമൃദ്ധമായി ചൊരിയപ്പെടുന്ന അനുഗ്രഹീതമായ ഈ ശുശ്രൂഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. (ഗള്‍ഫ് മലയാളികളുടെ സൗകര്യാര്‍ത്ഥമാണ് ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നതെങ്കിലും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഇതില്‍ പങ്കെടുക്കാവുന്നതാണ്. സമയക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ താഴെ ചിത്രത്തോടൊപ്പം) ** #{green->none->b->Zoom Link: ‍}# {{ https://us02web.zoom.us/j/88365660440?pwd=L00zSVM0OUNWWFU5b3k3UGlUdkJndz09 -> https://us02web.zoom.us/j/88365660440?pwd=L00zSVM0OUNWWFU5b3k3UGlUdkJndz09}} <br> ** #{green->none->b->Meeting ID: ‍}# ‪883 6566 0440‬ <br> ** #{green->none->b->Passcode: ‍}# ‪ 1020
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-14 19:14:00
Keywordsപ്രവാചക
Created Date2021-07-14 17:33:30