Contents
Displaying 16331-16340 of 25121 results.
Content:
16702
Category: 1
Sub Category:
Heading: വിദ്യാഭ്യാസ ധാരണ പത്രത്തിൽ ഒപ്പുവെച്ച് വത്തിക്കാനും യുഎഇയും
Content: അബുദാബി: വിദ്യാഭ്യാസ മേഖലയിൽ സാഹോദര്യസഹകരണം ലക്ഷ്യം വയ്ക്കുന്ന ധാരണാപത്രത്തില്‍ ഒപ്പുവെച്ച് പരിശുദ്ധ സിംഹാസനവും വത്തിക്കാനും.കഴിഞ്ഞ തിങ്കളാഴ്ച അബുദാബിയിൽവെച്ച് നടന്ന ചടങ്ങില്‍ യുഎഇയുടെ വിദ്യഭ്യാസമന്ത്രി ഹുസ്സയിൻ ബിൻ ഇബ്രാഹിം അൽ ഹമ്മദിയും കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ജുസേപ്പെ വെർസാൽദിയും ചേര്‍ന്നാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. യഥാർത്ഥ സാഹോദര്യത്തിനും സമാധാനപരവും കൂട്ടുത്തരവാദിത്വ അവബോധം ഉള്ളതുമായ ഒരു ലോകത്തോടുള്ള പ്രതിപത്തി ഭാവി തലമുറകളിലുണർത്താൻ ഇത് സഹായകരമാകുമെന്ന് കർദ്ദിനാൾ ജുസേപ്പെ പറഞ്ഞു. 2019 ഫെബ്രുവരി 4ന് യുഎഇ സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പയും അൽ അഷറിലെ ഗ്രാന്‍ഡ് ഇമാം അഹമ്മദ് അൽ തയ്യിബും ഒപ്പുവെച്ച “വിശ്വശാന്തിക്കു വേണ്ടിയുള്ള മാനവ സാഹോദര്യ പ്രഖ്യാപനത്തിൻറെ” ചുവടു പിടിച്ചാണ് ഈ ധാരണാ പത്രവും. വിദ്യഭ്യാസ മേഖലയ്ക്കു നേരെ ഉയരുന്ന വെല്ലുവിളികളെ ഒത്തൊരുമിച്ചു നേരിടുന്നതിനുള്ള സന്നദ്ധത കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാൻ സംഘം അറിയിച്ചു. ലോകത്തിൽ 2,16,000 കത്തോലിക്കാ വിദ്യാലയങ്ങളും 1760 കത്തോലിക്കാ സർവ്വകലാശാലകളും കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാൻ സംഘവുമായുള്ള ബന്ധത്തിൽ പ്രവർത്തിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-13-16:04:17.jpg
Keywords: യുഎഇ

16703
Category: 1
Sub Category:
Heading: പൂര്‍വ്വപിതാവായ അബ്രഹാമിന്റെ നാമത്തില്‍ ജന്മദേശമായ ‘ഉര്‍’ പട്ടണത്തില്‍ പുതിയ ദേവാലയം ഒരുങ്ങുന്നു
Content: ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിന്റെ തെക്ക് ഭാഗത്തു നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള ലോവര്‍ മെസൊപ്പൊട്ടോമിയയിലെ പുരാതന കല്‍ദായ നഗരവും, പൂര്‍വ്വപിതാവായ അബ്രഹാമിന്റെ ജന്മദേശമായി ഉല്‍പ്പത്തി പുസ്തകത്തില്‍ പരാമര്‍ശിക്കുകയും ചെയ്യുന്ന ‘ഉര്‍’ നഗരത്തില്‍ പുതിയ കത്തോലിക്കാ ദേവാലയം നിര്‍മ്മിക്കുന്നു. ഇക്കഴിഞ്ഞ ജൂലൈ 10ന് ഇറാഖിലെ കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാക്കോയും, ഇറാഖി പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമിയും പങ്കെടുത്ത കൂടിക്കാഴ്ചയില്‍ ദേവാലയ നിര്‍മ്മാണ പദ്ധതിയുടെ മുഖ്യ എഞ്ചിനീയറായ അദൌര്‍ ഫതൌഹി പുതിയ ദേവാലയത്തിന്റെ രൂപകല്‍പ്പന കൈമാറി. തന്റെ സ്വപ്നപദ്ധതിയായ ഈ ദേവാലയ നിര്‍മ്മാണത്തിനുള്ള വ്യക്തിപരമായ സംഭാവന എന്ന നിലയിലാണ് കല്‍ദായ എഞ്ചിനീയര്‍ ഫതൌഹി രൂപകല്‍പ്പന കൈമാറിയത്. ദേവാലയനിര്‍മ്മാണത്തിന് വേണ്ട സഹായവും അദ്ദേഹം വാഗ്ദാനം ചെയ്യുകയുണ്ടായി. പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണ പദ്ധതിയെ കര്‍ദ്ദിനാള്‍ സാക്കോ ആശീര്‍വദിക്കുകയും പദ്ധതിക്ക് വേണ്ട പിന്തുണയും പ്രോത്സാഹനവും വാഗ്ദാനം ചെയ്തുവെന്നും കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എ.സി.ഐ പ്രെന്‍സ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉര്‍ നഗരം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേകിച്ച് ക്രൈസ്തവര്‍ക്ക് കൂടിക്കാഴ്ച നടത്തുന്നതിനായി പുതിയ ദേവാലയത്തിന്റെ രൂപകല്‍പ്പനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മുറിക്ക് ഫ്രാന്‍സിസ് പാപ്പയുടെ നാമം നല്‍കുവാനുള്ള തീരുമാനത്തെ പാത്രിയാര്‍ക്കീസ് പ്രത്യേകം അഭിനന്ദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ദേവാലയ നിര്‍മ്മാണ പദ്ധതിക്ക് ഇറാഖി പ്രധാനമന്ത്രി അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് 5 മുതല്‍ 8 വരെ ഫ്രാന്‍സിസ് പാപ്പ ഇറാഖില്‍ നടത്തിയ തന്റെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസത്തില്‍ ‘ഉര്‍’ നഗരത്തില്‍വെച്ച് പാപ്പ വിവിധ മതവിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്ലാം ഭൂരിപക്ഷമായ രാജ്യമായ ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ ആകെ ജനസംഖ്യയുടെ വെറും 1.5% മാത്രമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-13-16:40:08.jpg
Keywords: ദേവാലയ

16704
Category: 18
Sub Category:
Heading: ഡൽഹിയിൽ ക്രൈസ്തവ ദേവാലയം തകർത്തത് അപലപനീയം: സീറോമലബാർ സഭ
Content: കാക്കനാട്: ഡൽഹിയിലെ ഫരീദാബാദ് സീറോമലബാർ സഭയുടെ അന്ധേരി മോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവത്തെ അപലപിച്ച് സീറോമലബാർ സഭ. 13 വർഷത്തോളമായി ദിവ്യബലിയും ആരാധനയും നടക്കുന്ന പള്ളിയും അനുബന്ധകെട്ടിടങ്ങളും ജെസിബി ഉപയോഗിച്ച് നിലംപരിശാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹൃദയഭേദകമാണെന്നും വിശുദ്ധ കുർബാനയും ആരാധനാ വസ്തുക്കളും മറ്റും ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് പ്രസ്തുത സംഭവം നടന്നത് എന്നതും ഏറെ ദുഃഖമുളവാക്കുന്നുവെന്നും സീറോ മലബാര്‍ സഭ പ്രസ്താവനയില്‍ കുറിച്ചു. നാനൂറ്റി അമ്പത് കുടുംബങ്ങളിൽ നിന്നായി ആയിരത്തിയഞ്ഞൂറോളം വിശ്വാസികൾ പതിമൂന്ന് വർഷമായി ആശ്രയിച്ചിരുന്ന ദേവാലയമാണ് പൊളിച്ചുമാറ്റിയത്. നിർമ്മാണത്തെ ചൊല്ലിയുള്ള തർക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ അധികൃതർ ദേവാലയം ഇടിച്ചു നിരത്തിയത്. ഡൽഹിയിലെ ഈ നടപടി തികച്ചും അപലപനീയമാണ്. ക്രൈസ്തവ സമൂഹത്തിന് നേരെ ഉണ്ടായ ഈ അതിക്രമത്തിൽ സീറോമലബാർ സഭ പ്രതിഷേധം രേഖപ്പെടുത്തുന്നു. ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖകൾ മാത്രമല്ല, ഈ ദേവാലയത്തിൽ ആരാധന തടയുകയോ പള്ളി പൊളിക്കുകയോ ചെയ്യരുത് എന്ന ഡൽഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകളും തങ്ങളുടെ കൈവശമുണ്ടെന്ന് പള്ളി അധികൃതർ അറിയിച്ചിട്ടുണ്ട്. ലാഡോ സരായി അന്ധേരി മോഡിലെ ഡോ. അംബേദ്കർ കോളനിയിൽ ഇടവകാംഗം നല്കിയ സ്ഥലത്താണ് ദേവാലയം നിലനിന്നിരുന്നത്. സ്ഥലത്തിന്റെ രേഖകൾ കൈവശമുണ്ടാവുകയും ഹൈക്കോടതി ഉത്തരവ് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബലം പ്രയോഗിച്ച് ദേവാലയം പൊളിച്ചത് ഭാരതത്തിലെ ക്രൈസ്തവന്യൂനപക്ഷത്തിന് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അതിനാൽ ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായ ഇടപെടുകയും തങ്ങളുടെ ആരാധനാലയം നഷ്ടപ്പെട്ട വിശ്വാസികൾക്ക് നീതി നടത്തി തരുകയും ചെയ്യണമെന്ന് സീറോമലബാർ സഭ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-07-13-17:41:04.jpg
Keywords: തകര്‍

16705
Category: 24
Sub Category:
Heading: ഇങ്ങനെയും ദിവ്യബലി അർപ്പിക്കാം....!
Content: ഡൽഹിയിലെ അന്ധേരിയ മോഡിലുള്ള ലിറ്റിൽ ഫ്ലവർ സീറോ മലബാർ കത്തോലിക്കാ പള്ളി ഇന്നലെ പൊളിച്ചുനീക്കിയിടത്ത് നടന്ന ദിവ്യബലിയർപ്പണമാണിത്. മേഖലയിലെ മലയാളികളായ സീറോ മലബാർ വിശ്വാസികൾ കഴിഞ്ഞ 13 വർഷമായി ആരാധന നടത്തിയിരുന്നയിടമാണ്, മൂന്നു ദിവസത്തെ നോട്ടീസ്, അതും പള്ളി സുരക്ഷാജീവനക്കാരന് (അവധി ദിവസങ്ങൾ മുന്നേ കൂട്ടി കണ്ട്, നിയമ നടപടിക്ക് അവസരം നൽകാതെ ) ശനിയാഴ്ച നൽകി, തിങ്കളാഴ്ച പൊളിച്ചുനീക്കിയത്.പഞ്ചായത്ത് സ്ഥലം കയ്യേറിയാണ്, ആരാധനാലയം നിർമ്മിച്ചതെന്നാണ് ആരോപണം. വെറുതെ കിടന്നിരുന്ന പുറമ്പോക്ക് ഭൂമിയിൽ ഇന്നലെ കയറി പള്ളി പണിത്, ഇന്നു മുതൽ ദിവ്യബലിയർപ്പിച്ചു തുടങ്ങിയതല്ല, അവിടെ. ഇടവകാംഗം, പള്ളിയ്ക്കു ദാനം ചെയ്ത ഭൂമിയിൽ ചെറിയ പള്ളി പണിത്, 2011 മുതൽ ആരാധനയും ദിവ്യബലിയർപ്പണവും നടന്നു വരുന്നയിടമാണ്, സംഘർഷ ബാധിത പ്രദേശമെന്ന രീതിയിൽ പത്തോളം മണ്ണുമാന്തിയന്ത്രങ്ങൾ കൊണ്ട് വന്ന്, ഇന്നലെ മിനിറ്റുകൾ കൊണ്ട് ഇടിച്ചു നിരത്തിയത്.നിയമ നടപടിയ്ക്കു സമയം നൽകിയില്ലെന്നത് പോട്ടെ; സക്രാരിയിലുള്ള പൂജ്യ വസ്തുവായ തിരുവോസ്തിയെടുക്കാൻ പോലും അനുവദിച്ചില്ലെന്നത്, പൊളിക്കാൻ നേത്യത്വം കൊടുത്ത ബി.ഡി.ഒ.യുടേയും പോലീസധികാരികളുടേയും അസഹിഷ്ണുതയ്ക്കു ഉദാത്ത തെളിവാണ്. ആരെയാണ്, നിങ്ങൾ ഇടിച്ചു നിരത്തുന്നത്? നൂറ്റാണ്ടുകളായി ഈ നാടിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സംസ്കാര രൂപീകരണത്തിലും വിദ്യഭ്യാസ സംസ്കൃതിയിലും അവിഭാജ്യ സംഭാവനകൾ നൽകിയ ഒരു സമൂഹത്തെ ഭൗതികമായ ഇടിച്ചു നിരത്തൽ കൊണ്ട്, അവസാനിപ്പിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്കു തെറ്റി. വിശ്വാസത്തിൻ്റെയും ധാർമ്മികതയുടേയും ആത്മീയതയുടേയും പാത പിന്തുടരുന്ന ഒരു സമൂഹമായതുകൊണ്ടുതന്നെ ഒരു തിരിച്ചടിയോ തീവ്രനിലപാടുകളോ നിങ്ങൾ ഒരിക്കലും ഭയക്കേണ്ടതില്ല. പക്ഷേ ഇതിലും കൊടിയ മതപീഢന കാലത്തും ക്രിസ്തുവെന്ന സഭയിൽ ഒന്നിച്ചു നിന്ന ലോകോത്തര സമൂഹമായതുകൊണ്ടുതന്നെ ഈ വെല്ലുവിളിയും ഈ സമൂഹവും കാലവും അതിജീവിക്കുമെന്ന് തീർച്ച. അത്തരമൊരു സാഹചര്യത്തിൽ തന്നെയാണ്, ക്രിസ്തു ശിഷ്യരുടെ നേതൃത്വത്തിൽ ലോകമെമ്പാടും ഈ സഭ വളർന്നു പന്തലിച്ചതും ഇന്നു കാണുന്ന സാമൂഹ്യ പശ്ചാത്തലത്തിലേയ്ക്ക് ഈ നാടിനെയും ഇവിടുത്തെ സമൂഹത്തേയും വളർത്തിയതും. അതു കൊണ്ട് തന്നെ, ഇടിച്ചു നിരത്തിയിടത്ത് നടന്ന ഈ ദിവ്യബലിയർപ്പണം, ക്ഷമയുടെയും അതു പ്രസരിപ്പിക്കുന്ന നൻമയുടെയുടെ വലിയ സാധ്യതകളവശേഷിപ്പിക്കുന്നുണ്ട്. കേരള നാടിന്റെ ആരാധനാലയങ്ങളുടെ സുഖശീതളിമയിലല്ല;അങ്ങ് ഡൽഹിയിൽ നടന്ന സംഭവ വികാസങ്ങളെന്ന് നോക്കി കാണേണ്ടതുണ്ട്. അക്കാരണത്താൽ തന്നെ വേദനയനുഭവിക്കുന്ന അവിടുത്തെ സമൂഹത്തിന് അവശ്യം വേണ്ട ധാർമ്മിക പിന്തുണയും സഹായവുമൊക്കെ കൊടുക്കേണ്ടത് നമ്മുടെ ബാധ്യതയും അടിസ്ഥാനപരമായ ഉത്തരവാദിത്വവും കൂടിയാകണം. അപ്പോഴാണ്, വിശ്വാസ പ്രമാണത്തിലെ ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവ്വത്രികവുമായ തിരുസഭയുടെ യഥാർത്ഥ വക്താക്കളാകാൻ നമുക്ക് സാധിക്കുകയുളളൂ. ആരാധനാക്രമങ്ങളിലെ വ്യത്യസ്തതയേക്കാൾ അവയുടെ തനിമയും വ്യതിരിക്തതയും മുറുകെ പിടിച്ച് നമുക്കൊരുമിച്ച് പ്രാർത്ഥനയിൽ കൈകോർക്കാം. ഡൽഹി -അന്ധേരിയ മോഡിലെ ലിറ്റിൽ ഫ്ലവർ സീറോ മലബാർ കത്തോലിക്കാ ഇടവകയിലെ വിശ്വാസികളുടെ വേദനയിൽ പങ്കുചേരുന്നതോടൊപ്പം, ഈ ദിവ്യബലിയർപ്പണത്തോട് ചേർന്ന് ശരിയായ പ്രശ്ന പരിഹാരം ഇക്കാര്യത്തിനുണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. (ലേഖകനായ ഡോ.ഡെയ്സൻ പാണേങ്ങാടൻ സീറോ മലബാർ കുടുംബ കൂട്ടായ്മ സെക്രട്ടറിയും തൃശ്ശൂർ സെന്റ്. തോമസ് കോളേജിലെ അസിസ്റ്റന്‍റ് പ്രഫസറുമാണ് )
Image: /content_image/SeasonalReflections/SeasonalReflections-2021-07-13-18:02:20.jpg
Keywords: ഡല്‍ഹി

16706
Category: 22
Sub Category:
Heading: ജോസഫ്: കപടതയില്ലാത്ത മനുഷ്യൻ
Content: ഇരട്ട മുഖമുള്ളവരും ഇരട്ട വ്യക്തിത്വമുള്ളവരും ഒരു സമൂഹത്തിൻ്റെ ശാപമാണ്. കാപട്യം ജീവിതരീതിയായിമാറുമ്പോൾ മനുഷ്യകർമ്മം അർഥശൂന്യവും പൊള്ളയുമായിമാറും. നിരന്തരമായ കാപട്യത്തിലൂടെ മനുഷ്യജന്മത്തെത്തന്നെ പൊള്ളയാക്കിത്തീർക്കുക എന്നതാണ് കാപട്യമുള്ളവരുടെ ലക്ഷ്യം തന്നെ. കപടതയില്ലാതെ ജീവിച്ച യൗസേപ്പിതാവിനെ ഒരു മുഖമേ ഉണ്ടായിരുന്നുള്ളു ദൈവത്തെയും സഹോദരങ്ങളെയും നോക്കി പുഞ്ചരിച്ച ഒരു ഹൃദയം. കപടതയില്ലാത്ത മനുഷ്യർക്കേ ലോകത്തിനു യഥാർത്ഥ വെളിച്ചം പകരാൻ കഴിയു. അല്ലാത്തവരുടെ ഉദ്യമങ്ങൾ അധികം കാലം നീണ്ടു നിൽക്കുകയില്ല. ഇത്തരക്കാരുടെ കാഴ്ചപ്പാടുകളിലും വിലയിരുത്തുകളിലും ആത്മാർത്ഥത ഉണ്ടായിരിക്കുകയില്ല. കാപട്യമുള്ള വ്യക്തി പലപ്പോഴും താൽക്കാലിക നേട്ടത്തെ ആശ്രയിച്ച് തന്റെ കാഴ്ചപ്പാടുകളും നിലപാടുകളും മാറ്റുന്നു. കാപട്യമുള്ളവർക്കു ഹൃദയത്തിൽ ഭാഷ മനസ്സിലാക്കാനോ ഹൃദയം നൽകി സ്നേഹിക്കുവാനോ കഴിയുകയില്ല. അഹം ബോധത്തിൽ മതിമറന്നു മറ്റ് വ്യക്തികളെക്കാൾ എനിക്കു മികച്ചവനാകണം എന്ന ചിന്ത മാത്രമായിരിക്കും അവനെ വഴി നടത്തുക. കപടതയില്ലാത്ത യൗസേപ്പിതാവിനു ദൈവത്തിൻ്റെ മനുഷ്യരുടെയും ഹൃദയ ഭാഷ അറിയാൻ സാധിച്ചിരുന്നതിനാൽ മറ്റുള്ളവർക്കു പ്രകാശമാകാൻ വേഗം കഴിഞ്ഞിരുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-07-13-21:30:19.jpg
Keywords: ജോസഫ, യൗസേ

16707
Category: 18
Sub Category:
Heading: ഡല്‍ഹി സംഭവം: പ്രതിഷേധവുമായി വിവിധ രൂപതകള്‍
Content: കൊച്ചി: സീറോ മലബാർ ഫരിദാബാദ് രൂപതയുടെ ലാഡോസരായി അരിയാ മോഡ് ലിറ്റിൽ ഫ്ളവർ ഇടവക ദേവാലയം തകര്‍ക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. എറണാകുളം അങ്കമാലി അതിരൂപത, തൃശൂര്‍ അതിരൂപത, മാനന്തവാടി, ഇരിങ്ങാലക്കുട രൂപതകള്‍ അടക്കം നിരവധി രൂപതകള്‍ സംഭവത്തെ അപലപിച്ചുക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ദേവാലയം തകര്‍ക്കപ്പെട്ട സംഭവം അതീവ ദുഃഖകരവും പ്രതിഷേധാർഹവുമാണെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ പ്രസ്താവനയിൽ അറിയിച്ചു. പള്ളിക്ക് ഇഷ്ടദാനമായി ലഭിച്ച സ്ഥലത്ത് സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച് താത്ക്കാലിക ഷെഡ്ഡായി നിർമ്മിച്ച് ഉപയോഗിച്ചു വന്നിരുന്ന ദേവാലയം കഴിഞ്ഞ പത്തുവർഷമായി നാന്നൂറിലധികം കുടുംബങ്ങളുടെ ആത്മീയ അജപാലനാവശ്യങ്ങൾ നിറവേറ്റി വരികയായിരുന്നു. നിർഭാഗ്യകരമായ ഈ സംഭവത്തിലുള്ള എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രതിഷേധവും, രൂപതാദ്ധ്യക്ഷനായ കുര്യാക്കോസ് ഭരണികുളങ്ങര പിതാവിനോടും വൈദിക വിശ്വാസി സമൂഹത്തോടുള്ള പിന്തുണയും അറിയിക്കുകയും പ്രശ്നത്തിന് നീതിപൂർവ്വകമായ പരിഹാരം ഉണ്ടാകാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും മാർ ആന്റണി കരിയിൽ കുറിച്ചു. പള്ളി തകർത്തത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കൊതിരെയുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് തൃശൂർ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. രണ്ടായിരത്തോളം വരുന്ന പ്രവാസികളായ സീറോ മലബാർ വിശ്വാസികളുടെ ഈ ആരാധന ആലയം യാതൊരു മുന്നറിയിപ്പുമില്ലാതെ നിയമവിരുദ്ധമായി ജെസിബി ഉപയോഗിച്ച് നിലംപരിശാക്കിയത് മനുഷ്യാവകാശലംഘനവും ഇന്ത്യൻ ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്തിൽ അതിരൂപതാ കേന്ദ്രത്തിൽ നടന്ന സംയുക്ത പ്രതിഷേധ യോഗം വിലയിരുത്തി. സ്ഥല ഉടമസ്ഥാവകാശത്തിന്റെ രേഖകളും, ആരാധന തടയുകയോ പള്ളി പൊളിക്കുകയോ ചെയ്യരുത് എന്ന ഡൽഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകളും കൈവശമിരിക്കെയാണ് മതവിരോധം മാത്രം ലക്ഷ്യം വെച്ചുള്ള ഉദ്ദ്യോഗസ്ഥരുടെ കിരാതവാഴ്ച്ച. സീറോ മലബാർ ഫരീദാ ബാദ് രൂപതയുടെ കിഴിലുള്ള 450-ലേറെ കുടുംബങ്ങളുള്ള ഏറ്റവും വലിയ ഈ ഇടവകയിൽ ഇടവകാംഗം നല്കിയ സ്ഥലത്താണ് 13 വർഷങ്ങൾക്കുമുമ്പ് പള്ളി നിലനിന്നിരുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കൊതിരെയുള്ള പരസ്യമായ വെല്ലുവിളിയാണ് ഡൽഹിയിൽ ക്രൈസ്തവദേവാലയം തകർത്ത സംഭവമെന്ന് മാർ ആൻഡ്രൂസ് താഴത്ത് അപലപിച്ചുകൊണ്ട് പറഞ്ഞു. അതിരൂപതാ കാര്യാലയത്തിൽ നടന്ന സംയുക്ത പ്രതിഷേധ യോഗത്തിൽ വികാരി ജനറാൾമാരായ മോൺ. തോമസ് കാക്കശ്ശേരി, മോൺ ജോസ് വല്ലൂരാൻ, പാസ്റ്റർ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന, സംഘടന ഏകോപന സമിതി സെകട്ടറി എ.എ. ആന്റണി, കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡണ്ട് അഡ്വ. ബിജു കുണ്ടുകുളം, കുടുംബകൂട്ടായ്മ അതിരൂപത പ്രസിഡണ്ട് പോൾ പാറയ്ക്കൽ, അതിരൂപത പിആർഒ പ്രസിഡണ്ട് ശ്രീ ജോർജ്ജ് ചിറമ്മേൽ എന്നിവർ പ്രസംഗിച്ചു. പ്രസ്തുത പ്രതിഷേധത്തിൽ അതിരൂപതയിലെ വിവിധ സംഘടനകളും കുടുംബകൂട്ടായ്മകളും സാമൂഹ്യമാധ്യമങ്ങൾ വഴി പ്രതിഷേധം രേഖപ്പെടുത്തണമെന്ന് അതിരൂപത പിആർഒ ഫാ. നൈസൺ ഏലന്താനത്ത് അറിയിച്ചു. ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും അപലപനീയമാണെന്ന് മാനന്തവാടി രൂപത പ്രസ്താവനയില്‍ കുറിച്ചു. സ്ഥലത്തിന്റെ രേഖകള്‍ കൈവശമുണ്ടാവുകയും ഹൈക്കോടതി ഉത്തരവ് നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബലം പ്രയോഗിച്ച് ദേവാലയം പൊളിച്ചത് ഭാരതത്തിലെ ക്രൈസ്തവന്യൂനപക്ഷത്തിന് അനല്പമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സി സാമാന്യ നീതി പോലും നല്കാതെ തടങ്കലില്‍ പാര്‍പ്പിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണമുളവാക്കിയ ഞെട്ടലില്‍ നിന്ന് മുക്തരാകുന്നതിന് മുമ്പേയാണ് ഈ പള്ളിതകര്‍ക്കലും അരങ്ങേറിയിരിക്കുന്നത്. പള്ളി സംരക്ഷിക്കണമെന്ന കോടതി വിധി നിലനിൽക്കെ നിയമപാലകർ തന്നെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിൽ പ്രവർത്തിച്ചത് തികച്ചും അപലപനീയമാണെന്നും മാനന്തവാടി രൂപത പ്രസ്താവിച്ചു. കത്തോലിക്കാ ദേവാലയം യാതൊരു മുന്നറിയിപ്പുമില്ലാതെ അതിനീചമായി പൊളിച്ചു മാറ്റിയതിൽ ഇരിങ്ങാലക്കുട രൂപതയും പ്രതിഷേധം അറിയിച്ചു. വിശുദ്ധ കുർബാന സൂക്ഷിച്ചിരുന്ന പള്ളി വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പൂജ്യമായ ഇടം തന്നെയാണ്. വിശുദ്ധ കുർബാനയെ അവഹേളിക്കുകയും പൂജ്യവസ്തുക്കൾ ഉൾപ്പെടെ എല്ലാം ജെസിബി ഉപയോഗിച്ച് തകർക്കുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണെന്ന് രൂപതാധ്യക്ഷൻ പ്രസ്താവിച്ചു. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന ഇത്തരം പ്രവണതകൾ മതേതര രാഷ്ട്രമായ ഇന്ത്യയുടെ യശസ്സിന് കളങ്കമാണെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു ആദിവാസികളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമിയെ തടവില്‍ പാർപ്പിക്കുകയും അദ്ദേഹത്തിന്റെ മരണത്തിനു വഴിയൊരുക്കുകയും ചെയ്ത സംഭവം നടന്നിട്ട് ഒരാഴ്ചപോലും കഴിയുന്നതിനു വീണ്ടും കത്തോലിക്കാ സഭയ്ക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്കു പിന്നിൽ ആരുതന്നെയായാലും അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് ഇരിങ്ങാലക്കുട രൂപത പബ്ലിക് അഫയേഴ്സ് കമ്മീഷൻ അഭിപ്രായപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-13-22:04:36.jpg

16708
Category: 24
Sub Category:
Heading: ഡൽഹി ലിറ്റിൽ ഫ്ളവർ ദേവാലയം തകര്‍ത്ത നടപടി: സോഷ്യല്‍ മീഡിയയിലെ ന്യായീകരണ പ്രചരണങ്ങളും യാഥാര്‍ത്ഥ്യവും
Content: ഡൽഹി നഗര പരിധിയിലെ ലാഡോസറായി അന്ധേരിയ മോഡിലുള്ള സിറോമലബാർ ദേവാലയം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസറുടെ നിർദ്ദേശപ്രകാരം തകർത്തതായുള്ള വാർത്ത ജൂലായ് 12 തിങ്കളാഴ്ച സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പൊതുസമൂഹം അറിഞ്ഞത്. നടുക്കമുളവാക്കുന്ന വാർത്തകൾക്കും ദൃശ്യങ്ങൾക്കും പിന്നാലെ പലവിധ വിശദീകരണങ്ങളുമെത്തി. കയ്യേറ്റ സ്ഥലം ഒഴിപ്പിച്ചു എന്ന രീതിയിലാണ് പ്രധാനമായും വിശദീകരണങ്ങൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഒരു വ്യാഴവട്ട കാലമായി നിയമാനുസൃതമായിത്തന്നെ ഉപയോഗിച്ചുകൊണ്ടിരുന്ന സ്ഥലമാണ് അത് എന്ന വാസ്തവം മനസിലാക്കി ഈ വിഷയത്തെ സമീപിച്ചാൽ ആരോപണങ്ങൾക്ക് ഒരു മറുവശം കൂടിയുണ്ടെന്ന് വ്യക്തമാകും. ഡൽഹിയിൽ വിവിധ സേവനമേഖലകളിൽ പ്രവർത്തന നിരതരായിരിക്കുന്ന വലിയൊരുവിഭാഗം മലയാളികളായ കത്തോലിക്കർ അംഗങ്ങളായ ഇടവകയാണ് ലാഡോസറായി ലിറ്റിൽഫ്ളവർ ഇടവക. ഈ കോവിഡ് കാലത്ത് ആരോഗ്യരംഗത്ത് സ്തുത്യർഹമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന നഴ്‌സുമാരാണ് അവരിൽ നല്ലൊരു വിഭാഗം. നിർണ്ണായകമായ പ്രവർത്തനമേഖലകളിലായിരുന്ന് രാജ്യസേവനം നടത്തിവരുന്ന ഒരു വിഭാഗത്തെയാണ് ശത്രുതാപരമായ നീക്കത്തിലൂടെ ഭരണകൂടം മുറിവേൽപ്പിച്ചിരിക്കുന്നത് എന്നുള്ളത് നിസാരമായ കാര്യമല്ല. ഈ സംഭവത്തെ തുടർന്ന് നടന്ന ചർച്ചകൾക്കിടയിൽ, അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന രീതിയിൽ ക്രൈസ്തവരുടെ വിവിധ വാദഗതികളും കാണപ്പെട്ടു. ഉടമസ്ഥാവകാശമില്ലാത്ത സ്ഥലം കൈവശം വച്ച് ദേവാലയത്തിനായി ഉപയോഗിച്ചു എന്ന ആരോപണമാണ് മുഖ്യമായും രൂപതയ്ക്കും ഇടവകയ്ക്കും എതിരെ ഉയർന്നത്. സംഭവുമായി ബന്ധപ്പെട്ട് ഫരീദാബാദ് രൂപത ഇറക്കിയ വിശദീകരണക്കുറിപ്പും, മെത്രാനും വിമർശിക്കപ്പെട്ടു കണ്ടു. വാസ്തവങ്ങൾ വ്യക്തമായി മനസിലാക്കാതെയാണ് പലരും ഈ വിഷയത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തിയതെന്ന് വ്യക്തം. ഈ വിഷയത്തിൽ ഉയരുന്ന ചോദ്യങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും വ്യക്തത നൽകാൻ ശ്രമിക്കുകയാണ് ഇവിടെ. #{black->none->b->1. ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ആരോപണങ്ങളുടെ വാസ്തവമെന്ത്?}# ഡൽഹിയിലെ സിറോ മലബാർ ഇടവകകളിൽ പ്രമുഖ സ്ഥാനമുള്ള ഒന്നാണ് ലാഡോസറായി ലിറ്റിൽ ഫ്ളവർ ഇടവക. നാനൂറില്പരം മലയാളി കുടുംബങ്ങൾ അവിടെയുണ്ട്. പ്രശസ്തമായ കുത്തബ് മിനാറിന്റെ സമീപമാണ് ഈ പ്രദേശം. ഭൂമി പതിറ്റാണ്ടുകളായി കൈവശം വച്ചുപോരുകയും കൈവശാവകാശത്തിന്റേതായ പരിഗണനകൾ പൊതുവെ എല്ലാവർക്കും ലഭിക്കുകയും ചെയ്യുന്ന ഒരു പ്രദേശമാണിത്. അതായത്, ലാഡോസറായിയിലെ ഒട്ടേറെ കെട്ടിടങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്കൊന്നും പൂർണ്ണമായ ഉടമസ്ഥാവകാശമില്ല. എന്നുവച്ച് കൈവശാവകാശം ഇല്ലാതെ വരുന്നുമില്ല. ഡൽഹി നഗരപരിധിയിലെ മിക്കവാറും പ്രദേശങ്ങളും ഇങ്ങനെയാണ്. അത്തരം പ്രദേശങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾ മാത്രമല്ല, ധാരാളം മോസ്‌കുകളും അമ്പലങ്ങളും മറ്റ് സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. ലാഡോസറായിയിൽ സ്ഥിതിചെയ്തിരുന്ന സിറോമലബാർ ദേവാലയം പോലെതന്നെ അതേ രീതിയിൽ ആ പരിസരങ്ങളിൽ നിലനിൽക്കുന്ന മറ്റ് മതസ്ഥരുടെയും അകത്തോലിക്കാരുടേതുമായ ആരാധനാലയങ്ങൾ പലതുണ്ട്. ലിറ്റിൽഫ്ളവർ ദേവാലയത്തോട് ചേർന്നുതന്നെ ഒരു മോസ്‌കും ഒരു പ്രൊട്ടസ്റ്റന്റ് ആരാധനാലയവുമുണ്ട്. ഇവിടെ സ്ഥലം കൈവശം വച്ച് ഉപയോഗിക്കുന്ന കാര്യത്തിൽ ലിറ്റിൽ ഫ്‌ളവർ ഇടവകയുടെ അവകാശം മാത്രം ചോദ്യം ചെയ്യപ്പെടുന്നത് ദുരൂഹമാണ്. ചില വർഷങ്ങൾക്ക് മുമ്പ് ഇതേ ആരോപണങ്ങൾ ലിറ്റിൽ ഫ്ളവർ ഇടവക നേതൃത്വത്തിനെതിരെ ഉയർന്നതിനെ തുടർന്ന് കേസ് കോടതിയിൽ എത്തിയപ്പോൾ, മറ്റാർക്കും ബാധകമല്ലാത്ത നിയമം കത്തോലിക്കാ ദേവാലയത്തിനുമേൽ മാത്രം അടിച്ചേൽപ്പിക്കാൻ പാടില്ല എന്ന നിർദ്ദേശം കോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളതാണ്. മാത്രമല്ല, ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെടുകയും അവിടെ ആരാധന നടത്താനുള്ള അവകാശത്തെ ചോദ്യംചെയ്യാൻ പാടില്ല എന്ന നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. അതിനാൽ, ഉടമസ്ഥാവകാശം സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. മറ്റെല്ലാവർക്കും നിരുപാധികം ഉപയോഗിക്കാൻ അനുമതിയുണ്ടായിരിക്കെ, ഒരു കത്തോലിക്കാ ദേവാലയത്തിന് മാത്രം അനുമതി നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ട് എന്നതാണ് ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടത്. #{black->none->b->2. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകളിൽ കോടതിയുടെ നിലപാട് എന്തായിരുന്നു? }# ലാഡോസറായി ലിറ്റിൽ ഫ്‌ളവർ ഇടവകയുടെ സ്ഥലം ഉടമസ്ഥതയുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിൽ നിലവിൽ കേസുകളില്ല. മറ്റെല്ലാവർക്കും തങ്ങളുടെ ആവശ്യങ്ങൾക്ക് ഈ ഭാഗത്തുള്ള സമാനസ്വഭാവമുള്ള ഭൂമി ഉപയോഗിക്കാൻ കഴിയുന്ന പക്ഷം അതിനുള്ള അവകാശം ലിറ്റിൽ ഫ്‌ളവർ ഇടവകയ്ക്കും ഉണ്ട്, അതിനാൽ ആ ദേവാലയം മാത്രമായി പൊളിക്കാൻ പാടില്ല എന്നും ആവശ്യമായ സംരക്ഷണം ദേവാലയത്തിന് നൽകണമെന്നുമായിരുന്നു ഹൈക്കോടതി നിർദ്ദേശം. ആ പ്രദേശത്തെ സ്ഥലവിനിയോഗവുമായി ബന്ധപ്പെട്ട് മറ്റൊരു പോളിസി സർക്കാർ സ്വീകരിക്കാത്ത പക്ഷം ഏതുരീതിയിലും ഭൂമി വിനിയോഗിക്കുന്നതിന് മറ്റാരെയുംപോലെതന്നെ ഇടവകയ്ക്കുള്ള അവകാശത്തെ കോടതി മാനിച്ചിരുന്നു. ഇപ്പോഴുണ്ടായ നിയമ നടപടികൾ തികച്ചും അപ്രതീക്ഷിതമായിരുന്നു. വൈകിയവേളയിൽ നോട്ടീസ് ലഭിച്ചപ്പോൾ പോലും കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും നിർദ്ദേശങ്ങളെ മറികടന്ന് ഉടനടി ഒരു പൊളിച്ചുനീക്കൽ ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. #{black->none->b->3. പൊളിച്ചുനീക്കലിന്റെ ഉത്തരവാദിത്തം ആർക്ക്? }# ജൂലായ് ഏഴാംതിയ്യതിയിലെ ഡേറ്റ് വച്ച് നോട്ടീസ് ഇഷ്യൂ ചെയ്തിരിക്കുന്നത് ഡൽഹി സർക്കാരിന് കീഴിലുള്ള ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ (ബിഡിഒ) ആണ്. എന്നാൽ, ലാൻഡ് സംബന്ധമായ നടപടികൾക്ക് പരമാധികാരമുള്ളതും പോളിസികൾ സ്വീകരിക്കുന്നതും കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡൽഹി ഡവലപ്പ്മെന്റ് അതോറിറ്റി (ഡിഡിഎ) ആണ്. അതിനാൽ, ഇത്തരമൊരു നടപടി ഡിഡിഎയുടെ അറിവില്ലാതെ നടക്കുമെന്ന് കരുതാനാവില്ല. പ്രത്യേകിച്ച്, ഇടവക ദേവാലയത്തിന് സംരക്ഷണം നൽകാനുള്ള നിർദ്ദേശം ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നൽകിയിട്ടുണ്ടായിരിക്കെ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർക്ക് തനിച്ച് ഇത്തരമൊരു തീരുമാനം സ്വീകരിക്കാൻ കഴിയില്ല. #{black->none->b->4. പള്ളി പൊളിച്ചു നീക്കാനുള്ള തീരുമാനം തിടുക്കത്തിൽ സ്വീകരിച്ചതെന്തിന്? }# ഏതാനും വർഷങ്ങൾക്ക് മുമ്പ് ചില തർക്കങ്ങളെയും ആരോപണങ്ങളെയും തുടർന്ന് ലാഡോസറായിയിലെ സ്ഥലത്തിന്റെ കൈവശാവകാശ വിഷയത്തിൽ കോടതി ഇടപെടുകയും, ദേവാലയം പൊളിക്കുന്നത് നീതീകരിക്കാനാവില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം, ദേശീയ മനുഷ്യാവകാശ കമ്മീഷനും ഈ വിഷയത്തിൽ ഇടപെട്ടിരുന്നതാണ്. ആ പ്രദേശത്തുള്ള രണ്ടായിരത്തോളം വരുന്ന സിറോമലബാർ വിശ്വാസികൾ ആരാധനയ്ക്കായി ഒത്തുകൂടിയിരുന്ന ആ സ്ഥലത്തിനുമേലുള്ള മറ്റ് അവകാശവാദങ്ങൾ നീങ്ങി എന്ന ധാരണയിൽ തുടരവേയാണ് അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം കെട്ടിടങ്ങൾ പൊളിച്ചുമാറ്റപ്പെടുന്നത്. അവിടെയുള്ള ഇതര വിഭാഗങ്ങളെക്കുറിച്ചില്ലാത്ത ആരോപണം എങ്ങനെ കത്തോലിക്കാ ദേവാലയത്തെ കുറിച്ച് മാത്രം ഉണ്ടായി എന്ന ചോദ്യം ഇവിടെ ഉയർന്നു നിൽക്കുന്നു. അവിടെ ഒരു കത്തോലിക്കാ കൂട്ടായ്മ രൂപപ്പെടുന്നതിനോട് യോജിക്കാൻ കഴിയാത്ത ചിലർ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന സൂചനകളുണ്ട്. സ്ഥല മാഫിയകളുടെ ഇടപെടലുകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തെ തുടർന്നുണ്ടായ പ്രതികരണങ്ങൾ ഇത്തരമൊരു കത്തോലിക്കാ വിരുദ്ധ നീക്കത്തിലേയ്ക്ക് ചില രാഷ്ട്രീയ ശക്തികളെ നയിച്ചിട്ടുമുണ്ടാകാം. എന്തുതന്നെയായാലും, കത്തോലിക്കാ സഭയോടുള്ള വിരോധമാണ് ഇവിടെ പ്രകടമായിരിക്കുന്നത് എന്നുള്ളത് നിസ്തർക്കമാണ്. #{black->none->b->5. ലാഡോസറായിയിലെ സ്ഥലത്തിന് ലിറ്റിൽഫ്ളവർ ഇടവകയ്ക്ക് അവകാശമുണ്ടോ?}# ഉണ്ട് എന്നാണ് ഉത്തരം. കഴിഞ്ഞ നാൽപ്പതോളം വർഷങ്ങളായി, ആദ്യം ഒരു ഇടവകക്കാരനും തുടർന്ന് പന്ത്രണ്ട് വർഷങ്ങളായി ഇടവകയും കൈവശമായി വച്ചിരിക്കുന്നതും ഉപയോഗിക്കുന്നതുമായ സ്ഥലമാണ് ഇത്. നിയമാനുസൃതമായ രീതിയിൽ നികുതികൾ അടയ്ക്കുകയും മറ്റും ചെയ്തുപോന്നിരുന്നു. ലാഡോസറായി ഏരിയയിൽ ഇപ്രകാരം സ്ഥലം കൈവശം വച്ചുപയോഗിക്കുന്ന അനേക വ്യക്തികളും പ്രസ്ഥാനങ്ങളുമുണ്ട്. ഫ്ലാറ്റുകളും വിവിധ ആരാധനാലയങ്ങളും പണിതുയർത്തപ്പെട്ടിട്ടുണ്ട്. ഇപ്രകാരമുള്ള സ്ഥല വിനിയോഗങ്ങളൊന്നും അനധികൃത കയ്യേറ്റമെന്ന പേരിൽ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. അത്തരത്തിൽ എല്ലാവർക്കും അവരവരുടെ കൈവശമുള്ള സ്ഥലം ഉപയോഗിക്കാൻ അനുവാദമുള്ള പക്ഷം ലിറ്റിൽ ഫ്‌ളവർ ഇടവകയ്ക്കും അതിനുള്ള അവകാശമുണ്ട്. ആ അവകാശത്തെ മാനിക്കണമെന്നുതന്നെയാണ് ഹൈക്കോടതിയും, മനുഷ്യാവകാശ കമ്മീഷനും നിർദ്ദേശിച്ചിട്ടുള്ളതും. ലാഡോസറായി ഇടവക ദേവാലയത്തെച്ചൊല്ലി ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ വാസ്തവങ്ങളെക്കാൾ വാസ്തവ വിരുദ്ധമായ ആശയങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. സഭയ്ക്ക് അകത്തും പുറത്തുമായി ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വാദഗതികൾ സഭയോടുള്ള സ്നേഹത്തിൻ്റെയോ പ്രതിബദ്ധതയുടെയോ പ്രതിഫലനങ്ങളല്ല എന്ന് ഏവരും തിരിച്ചറിയേണ്ടതുണ്ട്. രണ്ടായിരത്തോളം വരുന്ന പ്രവാസികത്തോലിക്കരുടെ ആരാധനാ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടാൻ മനുഷ്യത്വമുള്ള ഏവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.
Image: /content_image/SocialMedia/SocialMedia-2021-07-13-22:48:59.jpg
Keywords: യാഥാര്‍

16709
Category: 18
Sub Category:
Heading: പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്കു യാത്രാമൊഴി
Content: ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ കബറടക്കം നടന്നു. കോട്ടയം ദേവലോകം അരമനയിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം. പരിശുദ്ധ ബാവയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ പരുമല സെന്റ് ഗ്രിഗേറിയസ് പള്ളിയിൽ നിയന്ത്രണങ്ങൾ പാലിച്ചാണ് ജനങ്ങളെത്തിയത്. അരമനയ്ക്കു മുന്നില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനു ക്രൈസ്തവ മേലധ്യക്ഷന്മാര്‍, മന്ത്രിമാര്‍ ഉള്‍പ്പെടെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പന്തലില്‍ എട്ടാംഘട്ടംവരെയുള്ള ശുശ്രൂഷകള്‍ മെത്രാപ്പോലീത്താമാരുടെ കാര്‍മികത്വത്തില്‍ പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. വൈകുന്നേരം നാലിനു ചാപ്പലില്‍ വിടവാങ്ങല്‍ ശുശ്രൂഷ ആരംഭിച്ചു. ബലിയര്‍പ്പിച്ച മദ്ബഹായോടും ദേവാലയത്തോടും വൈദികരോടും വിശ്വാസികളോടും ദേശത്തോടുമുള്ള വിടവാങ്ങല്‍ ശുശ്രൂഷ നടത്തിയപ്പോള്‍ 'പരിശുദ്ധ പിതാവേ സമാധാനത്താലെ പോകുക'യെന്നു വിശ്വാസികള്‍ കണ്ണീരോടെ പ്രതിവാക്യമായി യാത്രാമൊഴിയേകി. ഭൗതിക ശരീരം കബറിലേക്ക് ഇറക്കുന്നതിനു മുന്പായി മെത്രാപ്പോലീത്താമാര്‍ ചേര്‍ന്ന് ശോശപ്പകൊണ്ടു മുഖംമറച്ചു. ചാപ്പലിലെ ശുശ്രൂഷയ്ക്കുശേഷം മുന്‍ കാതോലിക്കാ ബാവമാരുടെ കബറിടത്തിനോട് ചേര്‍ന്നു തയാറാക്കിയ കല്ലറയില്‍ കബറടക്കി. അർബുദ ബാധിതനായിരുന്ന കാതോലിക്കാ ബാവ ഏറെ നാളുകളായി പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-14-09:24:51.jpg
Keywords: ബാവ

16710
Category: 18
Sub Category:
Heading: ദേവാലയം നശിപ്പിക്കപ്പെട്ടതില്‍ ഗൗരവമായ അന്വേഷണം നടത്തണം: കെസിബിസി
Content: കൊച്ചി: സീറോ മലബാര്‍ ഫരീദാബാദ് ഡല്‍ഹി രൂപതയുടെ ഇടവകയായ ലാഡോസരായി അന്ധേരി മോഡ് ലിറ്റില്‍ ഫ്ളവര്‍ ദേവാലയം പൂര്‍ണമായും നശിപ്പിക്കപ്പെട്ടതില്‍ ഗൗരവമായ അന്വേഷണം നടത്തണമെന്നു കെസിബിസി ഡല്‍ഹി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. സംഭവത്തില്‍ നടുക്കവും ഖേദവുമറിയിക്കുന്നു. ഒരു കൂട്ടം ആളുകള്‍ ബിഡിഒയുടെ പേരില്‍ ജെസിബിയുമായെത്തി വികാരിയെയും ഇടവക ജനങ്ങളെയും പുറത്താക്കി പോലീസ് സന്നാഹത്തോടെ ദേവാലയം പൂര്‍ണമായും നശിപ്പിച്ചതായാണ് അറിയുന്നത്. പള്ളിയിരിക്കുന്ന സ്ഥലം 1982 മുതല്‍ ഇടവകാംഗമായ ഒരു വ്യക്തിയുടേതായിരുന്നെന്നും അദ്ദേഹം ഈ സ്ഥലം ദേവാലയം പണിയുന്നതിനുവേണ്ടി ഇഷ്ടദാനമായി നല്കുകയായിരുന്നെന്നുമാണു മനസിലാക്കുന്നത്. സ്ഥലത്തിന്റെ എല്ലാ രേഖകളും കൃത്യമാണ്. വെള്ളക്കരം, വൈദ്യുതി ബില്‍, പ്രോപ്പര്‍ട്ടി ടാക്സ് എന്നിവയടക്കം കൃത്യമായി അടച്ചിരുന്നതായും അറിയുന്നു. ആവശ്യമായ എല്ലാ കൈവശാവകാശ രേഖകളും കൃത്യമായി ഉണ്ടായിരുന്ന ഈ ഭൂമിയില്‍ പ്രവേശിച്ച് ദേവാലയം തകര്‍ത്തതു ദുഃഖകരമാണ്. രണ്ടായിരത്തോളം സീറോ മലബാര്‍ വിശ്വാസികളുടെ ഈ ആരാധനാലയം യാതൊരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചതില്‍ അന്വേഷണം വേണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-07-14-12:42:34.jpg
Keywords: കെസിബിസി

16711
Category: 18
Sub Category:
Heading: മാര്‍ പവ്വത്തിലിന്റെ മെത്രാഭിഷേക സുവര്‍ണജൂബിലി: അന്താരാഷ്ട്ര വെബിനാറിന് ആരംഭം
Content: ചങ്ങനാശേരി: മാര്‍ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവര്‍ണജൂബിലിക്ക് ആദരവര്‍പ്പിച്ച് ചങ്ങനാശേരി അതിരൂപത നടത്തുന്ന അന്താരാഷ്ട്ര വെബിനാര്‍ പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി ഉദ്ഘാടനം ചെയ്തു. ബെനഡിക്ട് പതിനാറാമന്റെ ദൈവശാസ്ത്രവീക്ഷണങ്ങളെ അധികരിച്ചാണ് ഒന്‍പതു ദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ വെബിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ബെനഡിക്ട് പതിനാറാമന്റെ പ്രബോധനത്തിന്റെ സുപ്രധാന വീക്ഷണങ്ങള്‍ മാര്‍ പവ്വത്തില്‍ കേരളസഭയിലും ഭാരത സഭയിലും പ്രയോഗതലത്തിലെത്തിച്ചെന്ന് കര്‍ദിനാള്‍ അനുസ്മരിച്ചു. ദൈവശാസ്ത്രജ്ഞന്റെ മനസും അജപാലകന്റെ ഹൃദയവുമുള്ളവരാണ് ഇരു പിതാക്കന്മാരും. കേവലം സാമൂഹ്യപുരോഗതിയെക്കാള്‍ മാനവരാശിയെ മുഴുവന്‍ ചേര്‍ത്തുനിര്‍ത്തുന്ന കര്‍ത്തൃ ആരാധനയില്‍ കേന്ദ്രീകരിച്ചാണ് ഇരുവരും സഭയെയും സമൂഹത്തെയും പടുത്തുയര്‍ത്തിയത്. സാമൂഹ്യവികസനം സുവിശേഷത്തിലധിഷ്ഠിതമായിരിക്കണമെന്ന മാര്‍ പവ്വത്തിലിന്റെ ചിന്ത കേരളസഭയില്‍ മുഴുവനുള്ളതുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യ മുഴുവന്‍ സുവിശേഷവത്കരണത്തിനുള്ള അനുമതി നല്‍കിയത്. ലൗകികരാകാതെതന്നെ ലോകത്തിന്റെ പ്രശ്‌നങ്ങളെ ദൈവശാസ്ത്രത്തില്‍ സന്നിവേശിപ്പിച്ച് ഉത്തരം തെരഞ്ഞവരാണ് ബെനഡിക്ട് പതിനാറാമനും മാര്‍ പവ്വത്തിലുമെന്നും കര്‍ദിനാള്‍ സാന്ദ്രി കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. മിഷനും ദൈവശാസ്ത്രവും അഭേദ്യമാണെന്ന ബെനഡിക്ട് പതിനാറാമന്റെ വീക്ഷണം മാര്‍ പവ്വത്തിലിന്റെ പ്രവര്‍ത്തനങ്ങളിലുടനീളം കാണാനാകുമെന്ന് മാര്‍ പെരുന്തോട്ടം ചൂണ്ടിക്കാട്ടി. ആദ്യദിനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നിരവധി ബിഷപ്പുമാരും വിവിധ രൂപതകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും അല്മായരും സെമിനാറില്‍ പങ്കെടുത്തു. ലുവൈന്‍ സര്‍വകലാശാലയിലെ അധ്യാപകനായ ലീവെന്‍ ബുവേ ആദ്യദിനത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് സ്വാഗതവും പൗരസ്ത്യവിദ്യാപീഠം പ്രഫസറും സിബിസിഐ ഡോക്ട്രനല്‍ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. തോമസ് വടക്കേല്‍ നന്ദിയും പറഞ്ഞു. രണ്ടാം ദിനമായ ഇന്നലെ സ്‌പെയിനിലെ നവാരാ സര്‍വകലാശാലയില്‍ നിന്നുള്ള ഫാ. പാബ്ലോ ബ്ലാന്‍കോ െ്രെകസ്തവ വിശ്വാസത്തിന്റെ യുക്തിഭദ്രതയെ ആസ്പദമാക്കി പ്രഭാഷണം നടത്തി. ഇന്ന് വൈകിട്ട് റോമിലെ ഹോളി ക്രോസ് സര്‍വകലാശാലയിലെ ഫാ. പോള്‍ ഒ'കലഗന്‍ യുഗാന്ത്യോന്മുഖതയെപ്പറ്റി അവതരണം നടത്തും. ഈ മാസം ഇരുപതാം തീയതി വരെ ദിവസവും വൈകുന്നേരം ആറിന് വെബിനാര്‍ ആരംഭിക്കും. ഇനിയും പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നന്പര്‍: 9633234907. സൂം പ്ലാറ്റ്‌ഫോമിലും അതിരൂപത യൂട്യൂബ് ചാനലായ MAAC TVയിലൂടെയും തത്സമയ സംപ്രേഷണമുണ്ടായിരിക്കുന്നതാണ്.
Image: /content_image/India/India-2021-07-14-12:53:08.jpg
Keywords: പവ്വത്തി