Contents

Displaying 16321-16330 of 25122 results.
Content: 16692
Category: 1
Sub Category:
Heading: ഫാ. സ്റ്റാൻ സ്വാമി ‘കൊല്ലപ്പെടുക’യായിരിന്നു: കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന
Content: മുംബൈ: ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കെ ഫാ. സ്റ്റാൻ സ്വാമി മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന രംഗത്തെത്തി. ഫാ. സ്റ്റാൻ സ്വാമി ‘കൊല്ലപ്പെടുക’യായിരുന്നെന്ന് പാർട്ടി മുഖപത്രം ‘സാമ്ന’ ആരോപിച്ചു. 84 വയസ്സുള്ള ഒരാൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നു എന്നാണ് ആരോപണം. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളും അവശതകളുമുള്ള അദ്ദേഹത്തെ ഭയക്കാൻ മാത്രം നമ്മുടെ രാജ്യത്തിന്റെ അടിത്തറ ദുർബലമാണോ? സർക്കാരിനെ വിമർശിച്ചു എന്നതിന്റെ അർഥം രാജ്യത്തിനെതിരെ പ്രവർത്തിച്ചു എന്നല്ല. നരേന്ദ്ര മോദി സർക്കാരിനെ അട്ടിമറിക്കാൻ 84 കാരനായ ഒരാൾക്ക് കഴിയുമെന്നാണെങ്കില്‍ രാജ്യത്തിന്റെ അടിത്തറ അത്രത്തോളം ദുർബലമാണോയെന്നും ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് ‘സാമ്ന’യില്‍ ചോദ്യമുയര്‍ത്തി. ഹിറ്റ്ലറുടെയും മുസോളിനിയുടെയും മാനസിക നിലവാരത്തിലേക്ക് കേന്ദ്രം താഴ്ന്നെന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഹിറ്റ്ലറുടെയും മുസോളിനിയുടെയും മാനസിക നിലവാരത്തിലേക്ക് കേന്ദ്രം താഴ്ന്നെന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുംബൈ ഹോളി ഫാമിലി ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-12-12:51:08.jpg
Keywords: സ്റ്റാന്‍
Content: 16693
Category: 1
Sub Category:
Heading: അമേരിക്കയിലെ കൂറ്റന്‍ ക്രിസ്തു രൂപത്തില്‍ ഭ്രൂണഹത്യ അനുകൂല ബാനർ: പ്രതിഷേധം
Content: അർക്കൻസാസ്: അമേരിക്കൻ സംസ്ഥാനമായ അർക്കൻസാസിലെ യുറേക്കാ സ്പ്രിംഗ്സിൽ സ്ഥിതിചെയ്യുന്ന ക്രിസ്തു രൂപത്തില്‍ ഭ്രൂണഹത്യ അനുകൂല ബാനർ കെട്ടിത്തൂക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. ഭ്രൂണഹത്യയെ അനുകൂലിക്കുന്ന ഇൻഡിക്ലയിൻ എന്ന സംഘടന, 65 അടി ഉയരമുള്ള രൂപത്തിലാണ് പ്രകോപനപരമായ ബാനർ കെട്ടി തൂക്കിയത്. നിർമ്മാണ തൊഴിലാളികൾ എന്ന വ്യാജേനയാണ് അവർ പ്രതിമ നിന്നിരുന്ന സ്ഥലത്തേക്ക് എത്തിയത്. 1966ൽ സ്ഥാപിച്ചതാണ് ഈ ക്രിസ്തു രൂപം. സംസ്ഥാനത്തും, മറ്റ് സ്ഥലങ്ങളിലും ഭ്രൂണഹത്യ നിരോധിക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെയുളള പ്രതിഷേധങ്ങളുടെ ഭാഗമായാണ് ബാനർ കെട്ടിത്തൂക്കിയതെന്നാണ് സംഘടനയുടെ വ്യാഖ്യാനം. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം അണപൊട്ടിയൊഴുകുകയാണ്. ദി ഗ്രേറ്റ് പാഷൻ പ്ലേ എന്ന സംഘടനയാണ് രൂപത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. ഇൻഡിക്ലയിൻ ബാനർ സ്ഥാപിച്ച കാര്യത്തെ പറ്റി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തപ്പോഴാണ് ജീവനക്കാര്‍ വിവരമറിയുന്നതെന്ന്‍ സംഘടന വ്യക്തമാക്കി. ബൈബിൾ മ്യൂസിയം, ആർട്ട് മ്യൂസിയം, ചരിത്ര മ്യൂസിയം, തുടങ്ങിയവയും സംഘടനയുടെ മേൽനോട്ടത്തിൽ ഇവിടെത്തന്നെ പ്രവർത്തിക്കുന്നുണ്ട്. സംഘടനയുടെ വെബ്സൈറ്റിൽ പറയുന്നത് അനുസരിച്ച് ഓരോ വർഷവും അഞ്ച് ലക്ഷത്തോളം ആളുകളാണ് യുറേക്ക സ്പ്രിങ്സിലുളള ക്രിസ്തു രൂപം കാണാനെത്തുന്നത്. ക്രിസ്തുവിന്റെ രൂപത്തില്‍ ഭ്രൂണഹത്യ അനുകൂല ബാനർ സ്ഥാപിച്ചതിലൂടെ ഇൻഡിക്ലയിൻ സംഘടന നൽകാൻ ഉദ്ദേശിച്ച സന്ദേശം ആളുകളുടെ ഇടയിൽ എത്തിയില്ലായെന്ന് മാത്രമല്ല അവരുടെ ശ്രദ്ധ യേശുവിലേക്ക് തിരിയുമെന്നാണ് പ്രതീക്ഷയെന്ന് ദി ഗ്രേറ്റ് പാഷൻ പ്ലേയുടെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ചുമതലയുള്ള കെന്റ് ബട്ട്ലർ പറഞ്ഞു. ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ രൂപത്തിനു 24 മണിക്കൂറും സംരക്ഷണം കൊടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ബാനർ രൂപത്തില്‍ നിന്നും നീക്കം ചെയ്തു. ഇത് ആദ്യമായിട്ടല്ല ഇൻഡിക്ലയിൻ സംഘടന ക്രൈസ്തവ വിരുദ്ധ പുറത്തുക്കാട്ടുന്നത്. മാർച്ച് മാസത്തില്‍ ക്രൈസ്തവ ബിൽബോർഡിലെ ക്രിസ്തു രക്ഷിക്കുമെന്ന ഒരു വാചകം മാറ്റി ഭ്രൂണഹത്യ അനുകൂല വാചകം സംഘടന എഴുതി ചേര്‍ത്തിരിന്നു.
Image: /content_image/News/News-2021-07-12-14:30:18.jpg
Keywords: ഗര്‍ഭ
Content: 16694
Category: 18
Sub Category:
Heading: പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും
Content: തിരുവനന്തപുരം: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏത്രയും ബഹുമാനിതനായ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തുന്നു. സേവനത്തിന്റെയും അനുകമ്പയുടെയും സമൃദ്ധമായ പാരമ്പര്യത്തെ അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്. ദു:ഖത്തിന്റെ ഈ വേളയിൽ , തന്റെ ചിന്തകൾ ഓർത്തഡോക്‌സ് സഭയിലെ അംഗങ്ങൾക്കൊപ്പമാണ്. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിലൂടെ പറഞ്ഞു. സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. കേരളത്തിൽ സഭയിലും സമൂഹത്തിലും സമാധാനം പുലർത്താൻ നിലകൊണ്ടു. സഭയുടെ താൽപര്യമായിരുന്നു എന്നും ബാവ ഉയർത്തിപ്പിടിച്ചത്. ലോകത്താകെയുള്ള ഓർത്തഡോക്സ് സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കു വിസ്മരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹജീവി സ്‌നേഹത്തിലധിഷ്ഠിതമായ ആധ്യാത്മിക ശുശ്രൂഷയായിരുന്നു ബാവയുടെ മുഖമുദ്രയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അര്‍ബുദബാധിതനായ തിരുമേനി വിദേശ ചികിത്സയ്ക്ക് തയാറാകാതെ പരുമല ആശുപത്രിക്കപ്പുറം ഒരു ചികിത്സ വേണ്ടെന്ന നിലപാടെടുത്തു. സ്ത്രീകള്‍ക്കു പള്ളി ഭരണത്തിലും സഭാ ഭരണത്തിലും നിര്‍ണായക പങ്കു നല്കിയെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും വേണ്ടി ഒട്ടേറെ പദ്ധതികളാണ് ബാവാ സഭാതലത്തില്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയതെന്നു പ്രതിപക്ഷ നേതാവു വി.ഡി. സതീശൻ പറഞ്ഞു. 100 കോടിയിലേറെ രൂപ ചെലവഴിച്ച് നിർമിച്ച പരുമല കാന്‍സര്‍ സെന്റര്‍ ഇതിന് ഉദാഹരണമാണ്. നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 'സ്‌നേഹസ്പര്‍ശ'വും പദ്ധതിക്കും ഇദ്ദേഹം തുടക്കമിട്ടിരുന്നെന്നും സതീശൻ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-12-16:32:41.jpg
Keywords: ബസേ
Content: 16695
Category: 1
Sub Category:
Heading: ഡല്‍ഹിയില്‍ 400 കുടുംബങ്ങളുടെ ആശ്രയമായിരിന്ന കത്തോലിക്ക ദേവാലയം സര്‍ക്കാര്‍ തകര്‍ത്തു
Content: ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ ഫരീദാബാദ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ലാദോസ് സെറായി ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം സര്‍ക്കാര്‍ അധികൃതര്‍ തകർത്തു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് മണ്ണുമാന്തി യന്ത്രവുമായി എത്തിയ സര്‍ക്കാര്‍ അധികൃതര്‍ ദേവാലയം പൊളിച്ചത്. നാനൂറോളം കുടുംബങ്ങളില്‍ നിന്നായി ആയിരത്തിയഞ്ഞൂറോളം വിശ്വാസികള്‍ കഴിഞ്ഞ പത്തു വര്‍ഷമായി വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് ശുശ്രൂഷകള്‍ക്കുമായി ആശ്രയിച്ചിരിന്ന ദേവാലയമാണ് അധികൃതര്‍ അധിനിവേശം നടത്തി തകര്‍ത്തത്. അനധികൃതമായി നിര്‍മ്മിച്ചുവെന്നാരോപിച്ചായിരിന്നു യാതൊരു മുന്നറിയിപ്പുമില്ലാത്ത ഭരണകൂട നേതൃത്വത്തിന്റെ ക്രൂരത. </p> <iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F134378612151638%2F&show_text=false&width=560&t=0" width="560" height="314" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദേവാലയം പൊളിച്ചു മാറ്റണമെന്ന് നോട്ടീസ് ലഭിച്ചത്. നോട്ടീസിന് മറുപടി കൊടുക്കാന്‍ പോലും സമയം നല്‍കാതെയാണ് പള്ളി പൊളിച്ചു മാറ്റിയതെന്നു വിശ്വാസികള്‍ പറഞ്ഞു. ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തില്‍ മൂന്ന് ജെസിബികളുമായെത്തിയ സംഘത്തിന് അകമ്പടിയായി നൂറിലധികം പോലീസുകാരും ദേവാലയ പരിസരത്ത് എത്തിയിരിന്നു. സംഭവമറിഞ്ഞെത്തിയ മലയാളികള്‍ അടക്കമുള്ള വിശ്വാസികളെ പള്ളിയുടെ കോമ്പൗണ്ടില്‍ പോലീസ് തടഞ്ഞു. ഈ സമയങ്ങളില്‍ വിശ്വാസികള്‍ ഒന്നടങ്കം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആരാധനാലയം തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇടവക വികാരി ഫാ. ജോസ് കന്നുംകുഴിലിന്റെ നേതൃത്വത്തില്‍ ദേവാലയ പരിസരത്ത് പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിച്ചു. തകര്‍ത്ത ദേവാലയത്തിന്റെയും വിശ്വാസികള്‍ അധികൃതര്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയായില്‍ പ്രതിഷേധം കനക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-12-18:44:00.jpg
Keywords: ബി‌ജെ‌പി, ഹിന്ദുത്വ
Content: 16696
Category: 1
Sub Category:
Heading: നൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി
Content: മൈദുഗുരി: വടക്കു കിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തെ മൈദുഗുരിയില്‍ നിന്നും കഴിഞ്ഞ മാസം ബൊക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ ഫാ. എലിജാ ജുമാ വാഡാ മോചിതനായി. ജൂലൈ 8നാണ് ഫാ. വാഡാ മോചിതനായതെന്ന് പ്രമുഖ നൈജീരിയന്‍ മാധ്യമമായ വാന്‍ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. പ്രിയ സഹോദരന്‍ മോചിതനായ വാര്‍ത്ത ശരിയാണെന്നും ദൈവത്തോട് നന്ദി പറയുകയാണെന്നും മൈദുഗുരി രൂപതയിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. അതേസമയം രൂപത നേതൃത്വം മോചന വാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ശരിയായ സമയത്ത് മെത്രാന്‍ ഇതുസംബന്ധിച്ച് അറിയിപ്പ് നടത്തുമെന്നാണ് രൂപതയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കൊടുങ്കാറ്റില്‍ ഇടവകയിലുള്ള ഫാ. വാഡായുടെ താമസസ്ഥലം തകര്‍ന്നതിനെ തുടര്‍ന്നാണ്‌ അദ്ദേഹം ഷാനിയില്‍ താമസമാക്കിയതെന്നും, ഇടവക കാര്യങ്ങള്‍ക്കായി അദ്ദേഹം ഷാനിയില്‍ നിന്നും വന്നുപോവുകയായിരുന്നെന്നാണ് സുഹൃത്തായ മല്ലം യാംട പറയുന്നത്. തന്റെ സുഹൃത്തും, ദാമാതുരുവിലെ സെന്റ്‌ മേരീസ് കത്തോലിക്കാ ഇടവക വികാരിയുമായ ഫാ. യാകുബു ഇന്‍ഡാ ഫിലിബസിന്റെ കൃതജ്ഞതാപ്രകാശന കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകവേയാണ് ഫാ. വാഡാ തട്ടിക്കൊണ്ടുപോകപ്പെട്ടതെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. എന്നാല്‍ തന്റെ കൊറോള കാറില്‍ യാത്ര ചെയ്യുമ്പോഴാണ് ഫാ. വാഡാ തട്ടിക്കൊണ്ടുപോകപ്പെട്ടതെന്നാണ് കുടുംബവുമായി അടുത്ത വ്യക്തി പറയുന്നത്. അദ്ദേഹത്തിന്റെ ശൂന്യമായ കാര്‍ വെടിയുണ്ട ഏറ്റപാടുകളോടെ ബിയുവില്‍ നിന്നും ഏതാനും കിലോമീറ്റര്‍ അകലെ ബുരാതായിയിലെ റോഡ്‌ സൈഡില്‍ നിന്നു കണ്ടെത്തിയിരിന്നു. ഇക്കഴിഞ്ഞ ജൂണ്‍ 28 തിങ്കളാഴ്ച ഷാനി പ്രാദേശിക ഭരണപരിധിയില്‍ വരുന്ന പ്രദേശത്ത് നിന്നും യാത്ര തിരിച്ച അദ്ദേഹം അന്ന് രാത്രി ബിയു പ്രാദേശിക ഭരണമേഖലയില്‍ തങ്ങുകയും പിറ്റേദിവസം ജൂണ്‍ 29-ന് 130 കിലോമീറ്റര്‍ അകലെയുള്ള ബിയു-ദാമാതുരുവിലേക്ക് പോകുമ്പോഴാണ് തട്ടിക്കൊണ്ടുപോകപ്പെട്ടതെന്നും മല്ലം യാംട പറഞ്ഞിട്ടുള്ളതായി വാന്‍ഗാര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മോചനം സാധ്യമായതെങ്ങിനെ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. രൂപത നല്‍കിയ മോചനദ്രവ്യത്തിന്റെ പുറത്താണ് ഫാ. വാഡാ മോചിപ്പിക്കപ്പെട്ടതെന്നും, അതല്ല മറ്റ് ബന്ധികള്‍ക്കൊപ്പം ഫാ. വാഡ രക്ഷപ്പെടുകയയിരുന്നെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-12-20:31:08.jpg
Keywords: നൈജീ, ബൊക്കോ
Content: 16697
Category: 22
Sub Category:
Heading: ജോസഫ്: കർത്താവിന്റെ കൂടാരത്തിൽ വസിച്ചവൻ
Content: പതിനഞ്ചാം സങ്കീർത്തനത്തിന്റെ ആരംഭത്തിൽ സങ്കീർത്തകൻ കർത്താവിനോട് രണ്ട് ചോദ്യങ്ങൾ ആരായുന്നു ,കർത്താവേ അങ്ങയുടെ കൂടാരത്തിൽ ആരു വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയിൽ ആരു വാസമുറപ്പിക്കും ? അതിനുള്ള ഉത്തരമായി സങ്കീർത്തകൻ പതിനൊന്നു ഗുണങ്ങൾ രേഖപ്പെടുത്തുന്നു. നിഷ്‌കളങ്കനായി ജീവിക്കുന്നവൻ നീതിമാത്രം പ്രവര്ത്തി ക്കുന്നവൻ ഹൃദയം തുറന്നു സത്യം പറയുന്നവൻ പരദൂഷണം പറയാത്തവൻ സ്‌നേഹിതനെ ദ്രോഹിക്കാത്തവൻ അയല്ക്കാ രനെതിരേ അപവാദംപരത്താത്തവൻ ദുഷ്‌ടനെ പരിഹാസ്യനായി കരുതുന്നവൻ ദൈവഭക്‌തനോട്‌ ആദരം കാണിക്കുന്നവൻ നഷ്‌ടം സഹിച്ചും പ്രതിജ്‌ഞ നിറവേറ്റുന്നവൻ കടത്തിനു പലിശ ഈടാക്കാത്തവൻ നിര്‍ദോഷനെതിരേ കൈക്കൂലി വാങ്ങാത്തവ. ഈ പതിനൊന്നു ഗുണങ്ങളും ഈശോയുടെ വളർത്തു പിതാവായ യൗസേപ്പിതാവിൽ പ്രകടമായിരുന്നു. മറ്റൊരർത്ഥത്തിൽ അതവന്റെ ജീവിത ഭാഗമായിരുന്നു. അതിനാൽ യൗസേപ്പിതാവ് നിർഭയനായിരുന്നു. അതിനാൽ ദൈവപുത്രന്റെ മനുഷ്യാവതാര രഹസ്യത്തിൽ ഹൃദയം നൽകി സഹകരിക്കാൻ യൗസേപ്പിതാവിനു സാധിച്ചു. കർത്താവിന്റെ കൂടാരത്തിൽ വസിച്ച അവൻ, ദൈവത്തിന്റെ വിശുദ്ധ ഗിരിയിൽ വാസമുറപ്പിച്ച യൗസേപ്പിതാവിനു നമ്മുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും ദൈവഹിതാനുസരണം വളർത്താൻ കഴിയും
Image: /content_image/SeasonalReflections/SeasonalReflections-2021-07-12-21:30:32.jpg
Keywords: ജോസഫ, യൗസേ
Content: 16698
Category: 1
Sub Category:
Heading: ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കു ഇന്നു വിടചൊല്ലും
Content: കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കു വിശ്വാസികളുടെ അന്ത്യാഞ്ജലി. പരുമല തിരുമേനിയുടെ കബറിടമായ പരുമല സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് ഇന്നലെ എത്തിയത്. കബറടക്ക ശുശ്രൂഷയിലെ 4 ഭാഗങ്ങൾ പൂർത്തിയാക്കി രാത്രി ഭൗതികശരീരം ഓർത്തഡോക്സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമന ചാപ്പലിലെത്തിച്ചു. നേരത്തെ ആശുപത്രിയിലെ പ്രാർഥനയ്ക്ക് മലങ്കര അസോസിയഷേ‍ൻ അധ്യക്ഷന്റെ ചുമതല നിർവഹിക്കുന്ന കുര്യാക്കോസ് മാർ ക്ലിമ്മീസ് നേതൃത്വം നൽകി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ തുടങ്ങിയവർ പള്ളിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവർ സന്ദേശങ്ങളിലൂടെ വേർപാടിലുള്ള ദുഃഖം സഭയെ അറിയിച്ചു. വിടവാങ്ങൽ ശുശ്രൂഷയ്ക്കായി ഉച്ചകഴിഞ്ഞു മൂന്നോടെ കാതോലിക്കേറ്റ് അരമന ചാപ്പലിന്റെ മദ്ബഹായിലേക്കു മാറ്റും. തുടർന്ന് 5 മണിയോടെ ബാവാമാരുടെ കബറിനോടുചേർന്നു കബറടക്കും. ശുശ്രൂഷകളിൽ 300 പേർക്കു പങ്കെടുക്കാൻ കലക്ടർ പ്രത്യേക അനുമതി നൽകി. ഓർത്തഡോക്സ് സഭയുടെ എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്നു മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു. അർബുദ ബാധിതനായിരുന്ന ബാവാ, പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ കോവിഡ് അനന്തര ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ 2.35നായിരുന്നു വിയോഗം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-13-10:06:13.jpg
Keywords:
Content: 16699
Category: 18
Sub Category:
Heading: മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ തിരുമേനിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് കേരള കത്തോലിക്ക സഭ
Content: കൊച്ചി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ പരിശുദ്ധ കാതോലിക്കാ ബാവ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ തിരുമേനിയുടെ വിയോഗത്തില്‍ അനുശോചനവുമായി കേരള കത്തോലിക്ക സഭ. പൊതുസമൂഹത്തിലെ പ്രശ്നങ്ങളില്‍ മതസൗഹാര്‍ദവും മാനവ ഐക്യവും സംരക്ഷിക്കാന്‍ എല്ലാക്കാലവും പരിശ്രമിച്ച ഇടയശ്രേഷ്ഠനായിരുന്നു മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ പരിശുദ്ധ കാതോലിക്കാ ബാവ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ബാവയെന്ന് കെ‌സി‌ബി‌സി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അനുസ്മരിച്ചു. ബാവാതിരുമേനിയുടെ ദേഹവിയോഗത്തില്‍ ദുഃഖിക്കുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയെ അദ്ദേഹം അത്യധികം സ്നേഹിച്ചു. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഈ സഭാസ്നേഹത്തിന്റെ നിദര്‍ശനങ്ങളായിരുന്നു. തികഞ്ഞ ദൈവാശ്രയ ബോധത്തോടെയാണു ജീവിതത്തിലെ പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ എല്ലാ സാഹചര്യങ്ങളെയും തിരുമേനി സ്വീകരിച്ചിരുന്നത്. ബാവാതിരുമേനിയുടെ നിര്യാണത്തില്‍ ദുഃഖിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയിലെ വന്ദ്യ തിരുമേനിമാര്‍ക്കും വൈദികഗണത്തിനും എല്ലാ സഭാമക്കള്‍ക്കും അനുശോചനവും പ്രാര്‍ത്ഥനയും നേരുന്നു. കാലംചെയ്ത തിരുമേനിക്കു നിത്യസൗഭാഗ്യം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ വേര്‍പാടില്‍ സഭയ്ക്കണ്ടായ വലിയ നഷ്ടത്തില്‍ പങ്കു ചേരുകയും ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നുവെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ വ്യാപിപ്പിക്കുന്നതിനും പരുമലയിലെ കാന്‍സര്‍ സെന്റര്‍ വളര്‍ത്തുന്നതിനും ബാവാതിരുമേനി നല്‍കിയ വിലപ്പെട്ട സേവനങ്ങള്‍ എക്കാലവും അനുസ്മരിക്കപ്പെടുന്നതാണ്. റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ അദ്ദേഹം സന്ദര്‍ശിച്ചത് പ്രത്യേകം സ്മരിക്കുന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രാര്‍ത്ഥനയും അനുശോചനവും അറിയിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. എല്ലാ ക്രൈസ്തവ സഭകളുടെയും മേലധ്യക്ഷന്മാരുമായും ഇഴയടുപ്പമുള്ള ബന്ധം സൂക്ഷിക്കാന്‍ ബാവാതിരുമേനി താല്‍പര്യപൂര്‍വം ശ്രദ്ധിച്ചിരുന്നുവെന്ന് ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ അനുസ്മരിച്ചു. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയെ വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കോപ്റ്റിക്, എത്യോപ്യന്‍, അര്‍മേനിയന്‍, എറിത്രിയന്‍, സിറിയന്‍, റഷ്യന്‍, ആംഗ്ലിക്കന്‍ സഭകളുടെ തലവന്മാരെയെല്ലാം സന്ദര്‍ശിച്ച് സഭകളുടെ ഐക്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ഈ സഭകളുടെയെല്ലാംപ്രതിനിധികള്‍ ദേവലോകത്ത് ബാവാതിരുമേനിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മാര്‍ത്തോമാശ്ലീഹായുടെ പൈതൃകത്തിലുള്ള സഭകളുടെ ഐക്യവും അതുവഴി സഭകളുടെയെല്ലാം കൂട്ടായ്മയും തിരുമേനിയുടെ പ്രതീക്ഷയും പ്രാര്‍ത്ഥനയുമായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിച്ച വേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ തന്റെ ഏറ്റവും വലിയ സ്വപ്നമായി ഉയര്‍ത്തിക്കാട്ടിയത് ഈ ഐക്യമാണ്. വ്യക്തിപരമായി എനിക്ക് പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെയും സഹോദരന്റെയും വേര്‍പാടുകൂടിയാണിത്. അദ്ദേഹം രോഗശയ്യയില്‍ ആയിരുന്നപ്പോഴും എല്ലാദിവസവും ഞാന്‍ അദ്ദേഹത്തെ എന്റെ പ്രാര്‍ത്ഥനയില്‍ സമര്‍പ്പിച്ചിരുന്നു. ഇനിയും എന്നോടും നമ്മോടുമൊക്കെ ചേര്‍ന്ന് ഒരു പ്രാര്‍ഥനാദൂരത്തില്‍ ബാവാതിരുമേനി ഉണ്ടായിരിക്കുംമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ അനുസ്മരിച്ചു.
Image: /content_image/India/India-2021-07-13-11:04:38.jpg
Keywords: ബാവ
Content: 16700
Category: 1
Sub Category:
Heading: ഡല്‍ഹിയില്‍ കത്തോലിക്ക ദേവാലയം സര്‍ക്കാര്‍ തകര്‍ത്തത് ഹൈക്കോടതി ഉത്തരവ് മറികടന്ന്? കൈവശാവകാശ രേഖകള്‍ ഉണ്ടെന്ന് രൂപത: നിയമ നടപടിയ്ക്ക്
Content: ന്യൂഡല്‍ഹി: ഡല്‍ഹി ലഡോ സരായി അന്ധേരിയ മോഡിലുള്ള സീറോ മലബാര്‍ ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം സര്‍ക്കാര്‍ നേതൃത്വം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. കുത്തബ് മിനാറിനടുത്ത് ലഡോ സരായി അന്ധേരിയ മോഡിലെ ഡോ. അംബേദ്കര്‍ കോളനിയിലുള്ള ഈ പള്ളിയില്‍ ആരാധന തടയുകയോ പള്ളി ഇടിച്ചുനിരത്തുകയോ ചെയ്യരുതെന്ന ഡല്‍ഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകളെ മറികടന്നാണു ഡല്‍ഹി റവന്യു ഉദ്യോഗസ്ഥരുടെ കിരാത നടപടിയെന്ന് വിശ്വാസികള്‍ പറഞ്ഞു. സ്ഥലം സംബന്ധിച്ച രേഖകൾ കൈവശമുണ്ടെന്നും പള്ളിയുൾപ്പെടുന്ന അന്ദേരിയാ മോഡ് അംബേദ്കർ കോളനിയിൽ ഒഴിപ്പിക്കൽ പാടില്ലെന്ന്‌ ഹൈക്കോടതി ഉത്തരവുണ്ടെന്നും വിശ്വാസികള്‍ ആരോപിച്ചു. ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖകളെല്ലാം പള്ളി അധികതരുടെ പക്കലുണ്ട്. 1982 മുതല്‍ ഇടവകാംഗമായ ഫിലിപ്പീസ് ജോണ്‍ എന്ന വ്യക്തിയുടെ കൈവശാവകാശം ഉണ്ടായിരിന്ന ഈ സ്ഥലം ദേവാലയം പണിയുന്നതിന് ഇഷ്ട്ടദാനമായി നല്‍കിയതായിരിന്നു. ഈ സ്ഥലത്ത് 2011ലാണു ദേവാലയം നിര്‍മിച്ചത്. ഫരീദാബാദ് രൂപതയുടെ കീഴിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ ഇവിടെ 450ലേറെ കുടുംബങ്ങളുണ്ട്. ഛത്തര്‍പുര്‍ ഗ്രാമസഭയുടെ കൈവശമുള്ള സ്ഥലത്ത് അനധികൃതമായി നിര്‍മിച്ചുവെന്ന് ആരോപിച്ചാണ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ നിര്‍ദേശാനുസരണം പള്ളി പൊളിച്ചത്. <iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F134378612151638%2F&show_text=false&width=560&t=0" width="300" height="200" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> എന്നാല്‍ ദേവാലയ അധികൃതര്‍ കൈവശംവെച്ചിരിന്ന ഈ സ്ഥലത്തിന്റെ ആവശ്യമായ എല്ലാ രേഖകളും വെള്ളക്കരം, വൈദ്യുതി ബിൽ, പ്രോപ്പർട്ടി ടാക്സ് എന്നിവയടക്കം കൃത്യമായി അടയ്ക്കുകയും ചെയ്തിരുന്നതാണെന്ന് ഫരീദാബാദ് രൂപത വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. എല്ലാ കൈവശാവകാശ രേഖകളും കൃത്യമായി ഉള്ള ഈ ഭൂമിയിൽ അനധികൃതമായി പ്രവേശിച്ച് തകർത്തത് തികച്ചും അപലപനീയമാണെന്നും ദേവാലയം സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിനു നിയമപരമായ സാധുത ഇല്ല എന്ന വാദം തീർത്തും തെറ്റായ ഒരു പ്രചരണമാണെന്നും ഫരീദാബാദ് രൂപത പി‌ആര്‍‌ഓ ഫാ. ജിന്‍റോ കെ ടോം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. 13 വര്‍ഷമായി ദിവ്യബലിയും മറ്റ് ആരാധനകളും നടന്നുവരുന്ന പള്ളിയും അനുബന്ധ കെട്ടിടങ്ങളും നിയമം ലംഘിച്ച് വേണ്ടത്ര മുന്നറിയിപ്പു പോലുമില്ലാതെയാണ് ഇടിച്ചുനിരത്തിയത്. സംഭവം െ്രെകസ്തവരെ വേദനിപ്പിച്ചുവെന്നും പ്രതിഷേധാര്‍ഹമാണെന്നും ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും ലിറ്റില്‍ ഫ്‌ളവര്‍ പള്ളി വികാരി ഫാ. ജോസ് കണ്ണങ്കുഴിയും പറഞ്ഞു. ഇന്നലെ രാവിലെ പത്തോടെ വന്‍ പോലീസ് സന്നാഹവുമായി ഒന്പതോളം ജെസിബികളുടെ സഹായത്തോടെയെത്തിയാണു പൊളിച്ചത്. സക്രാരിയിലുണ്ടായിരുന്ന തിരുവോസ്തി എടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നു വികാരി ഫാ. ജോസ് കണ്ണങ്കുഴി പറഞ്ഞു. സംഭവം കണ്ട് സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ കരഞ്ഞു നിലവിളിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു നൂറുകണക്കിനു വിശ്വാസികളുടെ നേതൃത്വത്തില്‍ തകര്‍ത്ത ദേവാലയത്തിനു മുന്നില്‍ പ്രാര്‍ത്ഥന നടത്തി. </p> <iframe src="https://www.facebook.com/plugins/video.php?height=315&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F236728851628125%2F&show_text=false&width=560&t=0" width="300" height="200" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> വികാരനിര്‍ഭരമായ പ്രാര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിന്നു. വൈകീട്ട് രൂപതയിലെ നിരവധി വൈദികരുടെ സാന്നിധ്യത്തില്‍ നൂറോളം വിശ്വാസികള്‍ തകര്‍ത്ത ദേവാലയത്തിന് മുന്നില്‍നിന്ന് ബലിയര്‍പ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളും ചര്‍ച്ചയാകുകയാണ്. രണ്ടായിരത്തോളം വരുന്ന പ്രവാസികളായ വിശ്വാസികള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ നിയമവിരുദ്ധമായി പൊളിച്ചതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന്‍ രൂപത വ്യക്തമാക്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-13-13:24:23.jpg
Keywords:
Content: 16701
Category: 18
Sub Category:
Heading: ഡല്‍ഹിയില്‍ ദേവാലയം തകര്‍ത്ത സംഭവം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ദേവാലയ നേതൃത്വം മുഖ്യമന്ത്രിയെ കണ്ടു
Content: ന്യൂഡല്‍ഹി: ഫരീദാബാദ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ലിറ്റില്‍ ഫ്ലവര്‍ കത്തോലിക്ക ദേവാലയം പൊളിച്ച സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു വിശ്വാസികള്‍ പരാതി അറിയിച്ചു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനെ ദേവാലയ നേതൃത്വം സന്ദര്‍ശിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് ലിറ്റില്‍ ഫ്ലവര്‍ പള്ളി വികാരി ഫാ. ജോസ് കന്നുകുഴിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരള ഹൗസില്‍ എത്തി മുഖ്യമന്ത്രിയെ കണ്ടത്. ചട്ടങ്ങള്‍ മറികടന്ന് പൊളിച്ചു നീക്കിയ പള്ളി പൂര്‍ണമായും പുനര്‍നിര്‍മിച്ചു നല്‍കണം എന്നതാണ് വിശ്വാസികളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും പരാതി നല്‍കും. ബുധനാഴ്ച കേജരിവാളിനെ കാണാനാണ് വിശ്വാസികളുടെ പ്രതിനിധികള്‍ ശ്രമിക്കുന്നത്. തോമസ് ചാഴികാടന്‍ എംപി ബുധനാഴ്ച സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് സമാന സ്വഭാവമുള്ള കെട്ടിടങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് അധികൃതര്‍ പള്ളി പൂര്‍ണമായും പൊളിച്ചു നീക്കിയതെന്നാണ് വിശ്വാസി സമൂഹം ആരോപിക്കുന്നത്. ഹൈക്കോടതിയുടെ പരിഗണനയില്‍ പള്ളിയുടെ നിര്‍മാണം സംബന്ധിച്ച കേസ് നിലനില്‍ക്കുമ്പോഴാണ് പൊളിക്കല്‍ നടപടിയുണ്ടായത്. മാത്രമല്ല, വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിന്റെ തന്നെ മതപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സമിതി അന്തിമ തീരുമാനം എടുക്കണം എന്ന ചട്ടവും അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപണമുണ്ട്. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് മണ്ണുമാന്തി യന്ത്രവുമായി എത്തിയ സര്‍ക്കാര്‍ അധികൃതര്‍ ദേവാലയം തകര്‍ത്തത്. അതേസമയം ദേവാലയം തകര്‍ത്തതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-13-14:39:38.jpg
Keywords: തകര്‍