category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി
Contentമൈദുഗുരി: വടക്കു കിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തെ മൈദുഗുരിയില്‍ നിന്നും കഴിഞ്ഞ മാസം ബൊക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ ഫാ. എലിജാ ജുമാ വാഡാ മോചിതനായി. ജൂലൈ 8നാണ് ഫാ. വാഡാ മോചിതനായതെന്ന് പ്രമുഖ നൈജീരിയന്‍ മാധ്യമമായ വാന്‍ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. പ്രിയ സഹോദരന്‍ മോചിതനായ വാര്‍ത്ത ശരിയാണെന്നും ദൈവത്തോട് നന്ദി പറയുകയാണെന്നും മൈദുഗുരി രൂപതയിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. അതേസമയം രൂപത നേതൃത്വം മോചന വാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ശരിയായ സമയത്ത് മെത്രാന്‍ ഇതുസംബന്ധിച്ച് അറിയിപ്പ് നടത്തുമെന്നാണ് രൂപതയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കൊടുങ്കാറ്റില്‍ ഇടവകയിലുള്ള ഫാ. വാഡായുടെ താമസസ്ഥലം തകര്‍ന്നതിനെ തുടര്‍ന്നാണ്‌ അദ്ദേഹം ഷാനിയില്‍ താമസമാക്കിയതെന്നും, ഇടവക കാര്യങ്ങള്‍ക്കായി അദ്ദേഹം ഷാനിയില്‍ നിന്നും വന്നുപോവുകയായിരുന്നെന്നാണ് സുഹൃത്തായ മല്ലം യാംട പറയുന്നത്. തന്റെ സുഹൃത്തും, ദാമാതുരുവിലെ സെന്റ്‌ മേരീസ് കത്തോലിക്കാ ഇടവക വികാരിയുമായ ഫാ. യാകുബു ഇന്‍ഡാ ഫിലിബസിന്റെ കൃതജ്ഞതാപ്രകാശന കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകവേയാണ് ഫാ. വാഡാ തട്ടിക്കൊണ്ടുപോകപ്പെട്ടതെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. എന്നാല്‍ തന്റെ കൊറോള കാറില്‍ യാത്ര ചെയ്യുമ്പോഴാണ് ഫാ. വാഡാ തട്ടിക്കൊണ്ടുപോകപ്പെട്ടതെന്നാണ് കുടുംബവുമായി അടുത്ത വ്യക്തി പറയുന്നത്. അദ്ദേഹത്തിന്റെ ശൂന്യമായ കാര്‍ വെടിയുണ്ട ഏറ്റപാടുകളോടെ ബിയുവില്‍ നിന്നും ഏതാനും കിലോമീറ്റര്‍ അകലെ ബുരാതായിയിലെ റോഡ്‌ സൈഡില്‍ നിന്നു കണ്ടെത്തിയിരിന്നു. ഇക്കഴിഞ്ഞ ജൂണ്‍ 28 തിങ്കളാഴ്ച ഷാനി പ്രാദേശിക ഭരണപരിധിയില്‍ വരുന്ന പ്രദേശത്ത് നിന്നും യാത്ര തിരിച്ച അദ്ദേഹം അന്ന് രാത്രി ബിയു പ്രാദേശിക ഭരണമേഖലയില്‍ തങ്ങുകയും പിറ്റേദിവസം ജൂണ്‍ 29-ന് 130 കിലോമീറ്റര്‍ അകലെയുള്ള ബിയു-ദാമാതുരുവിലേക്ക് പോകുമ്പോഴാണ് തട്ടിക്കൊണ്ടുപോകപ്പെട്ടതെന്നും മല്ലം യാംട പറഞ്ഞിട്ടുള്ളതായി വാന്‍ഗാര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മോചനം സാധ്യമായതെങ്ങിനെ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. രൂപത നല്‍കിയ മോചനദ്രവ്യത്തിന്റെ പുറത്താണ് ഫാ. വാഡാ മോചിപ്പിക്കപ്പെട്ടതെന്നും, അതല്ല മറ്റ് ബന്ധികള്‍ക്കൊപ്പം ഫാ. വാഡ രക്ഷപ്പെടുകയയിരുന്നെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-12 20:26:00
Keywordsനൈജീ, ബൊക്കോ
Created Date2021-07-12 20:31:08