category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഡല്‍ഹിയില്‍ 400 കുടുംബങ്ങളുടെ ആശ്രയമായിരിന്ന കത്തോലിക്ക ദേവാലയം സര്‍ക്കാര്‍ തകര്‍ത്തു
Contentന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ ഫരീദാബാദ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ലാദോസ് സെറായി ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം സര്‍ക്കാര്‍ അധികൃതര്‍ തകർത്തു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് മണ്ണുമാന്തി യന്ത്രവുമായി എത്തിയ സര്‍ക്കാര്‍ അധികൃതര്‍ ദേവാലയം പൊളിച്ചത്. നാനൂറോളം കുടുംബങ്ങളില്‍ നിന്നായി ആയിരത്തിയഞ്ഞൂറോളം വിശ്വാസികള്‍ കഴിഞ്ഞ പത്തു വര്‍ഷമായി വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് ശുശ്രൂഷകള്‍ക്കുമായി ആശ്രയിച്ചിരിന്ന ദേവാലയമാണ് അധികൃതര്‍ അധിനിവേശം നടത്തി തകര്‍ത്തത്. അനധികൃതമായി നിര്‍മ്മിച്ചുവെന്നാരോപിച്ചായിരിന്നു യാതൊരു മുന്നറിയിപ്പുമില്ലാത്ത ഭരണകൂട നേതൃത്വത്തിന്റെ ക്രൂരത. </p> <iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F134378612151638%2F&show_text=false&width=560&t=0" width="560" height="314" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദേവാലയം പൊളിച്ചു മാറ്റണമെന്ന് നോട്ടീസ് ലഭിച്ചത്. നോട്ടീസിന് മറുപടി കൊടുക്കാന്‍ പോലും സമയം നല്‍കാതെയാണ് പള്ളി പൊളിച്ചു മാറ്റിയതെന്നു വിശ്വാസികള്‍ പറഞ്ഞു. ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തില്‍ മൂന്ന് ജെസിബികളുമായെത്തിയ സംഘത്തിന് അകമ്പടിയായി നൂറിലധികം പോലീസുകാരും ദേവാലയ പരിസരത്ത് എത്തിയിരിന്നു. സംഭവമറിഞ്ഞെത്തിയ മലയാളികള്‍ അടക്കമുള്ള വിശ്വാസികളെ പള്ളിയുടെ കോമ്പൗണ്ടില്‍ പോലീസ് തടഞ്ഞു. ഈ സമയങ്ങളില്‍ വിശ്വാസികള്‍ ഒന്നടങ്കം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആരാധനാലയം തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇടവക വികാരി ഫാ. ജോസ് കന്നുംകുഴിലിന്റെ നേതൃത്വത്തില്‍ ദേവാലയ പരിസരത്ത് പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിച്ചു. തകര്‍ത്ത ദേവാലയത്തിന്റെയും വിശ്വാസികള്‍ അധികൃതര്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയായില്‍ പ്രതിഷേധം കനക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-12 18:39:00
Keywordsബി‌ജെ‌പി, ഹിന്ദുത്വ
Created Date2021-07-12 18:44:00