category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ്: കർത്താവിന്റെ കൂടാരത്തിൽ വസിച്ചവൻ
Contentപതിനഞ്ചാം സങ്കീർത്തനത്തിന്റെ ആരംഭത്തിൽ സങ്കീർത്തകൻ കർത്താവിനോട് രണ്ട് ചോദ്യങ്ങൾ ആരായുന്നു ,കർത്താവേ അങ്ങയുടെ കൂടാരത്തിൽ ആരു വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയിൽ ആരു വാസമുറപ്പിക്കും ? അതിനുള്ള ഉത്തരമായി സങ്കീർത്തകൻ പതിനൊന്നു ഗുണങ്ങൾ രേഖപ്പെടുത്തുന്നു. നിഷ്‌കളങ്കനായി ജീവിക്കുന്നവൻ നീതിമാത്രം പ്രവര്ത്തി ക്കുന്നവൻ ഹൃദയം തുറന്നു സത്യം പറയുന്നവൻ പരദൂഷണം പറയാത്തവൻ സ്‌നേഹിതനെ ദ്രോഹിക്കാത്തവൻ അയല്ക്കാ രനെതിരേ അപവാദംപരത്താത്തവൻ ദുഷ്‌ടനെ പരിഹാസ്യനായി കരുതുന്നവൻ ദൈവഭക്‌തനോട്‌ ആദരം കാണിക്കുന്നവൻ നഷ്‌ടം സഹിച്ചും പ്രതിജ്‌ഞ നിറവേറ്റുന്നവൻ കടത്തിനു പലിശ ഈടാക്കാത്തവൻ നിര്‍ദോഷനെതിരേ കൈക്കൂലി വാങ്ങാത്തവ. ഈ പതിനൊന്നു ഗുണങ്ങളും ഈശോയുടെ വളർത്തു പിതാവായ യൗസേപ്പിതാവിൽ പ്രകടമായിരുന്നു. മറ്റൊരർത്ഥത്തിൽ അതവന്റെ ജീവിത ഭാഗമായിരുന്നു. അതിനാൽ യൗസേപ്പിതാവ് നിർഭയനായിരുന്നു. അതിനാൽ ദൈവപുത്രന്റെ മനുഷ്യാവതാര രഹസ്യത്തിൽ ഹൃദയം നൽകി സഹകരിക്കാൻ യൗസേപ്പിതാവിനു സാധിച്ചു. കർത്താവിന്റെ കൂടാരത്തിൽ വസിച്ച അവൻ, ദൈവത്തിന്റെ വിശുദ്ധ ഗിരിയിൽ വാസമുറപ്പിച്ച യൗസേപ്പിതാവിനു നമ്മുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും ദൈവഹിതാനുസരണം വളർത്താൻ കഴിയും
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-12 21:30:00
Keywordsജോസഫ, യൗസേ
Created Date2021-07-12 21:30:32