Contents

Displaying 16281-16290 of 25122 results.
Content: 16652
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണം: രാഷ്ട്രപതിയ്ക്കു കത്തയച്ച് സംയുക്ത പ്രതിപക്ഷ നേതൃത്വം
Content: ന്യൂഡല്‍ഹി: നീതി നിഷേധിക്കപ്പെട്ട് തടവ് അനുഭവിക്കുന്നതിനിടെ ആശുപത്രിയില്‍ അന്തരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തു നല്‍കി. ഫാ. സ്റ്റാന്‍ സ്വാമിക്കെതിരേ വ്യാജകേസാണു ചുമത്തിയിരുന്നതെന്നും അന്യായമായി തടവില്‍ പാര്‍പ്പിച്ച അദ്ദേഹത്തോട് അങ്ങേയറ്റം മനുഷ്യത്വരഹിതമായാണു പെരുമാറിയിരുന്നതെന്നും പ്രതിപക്ഷ നേതാക്കള്‍ കത്തില്‍ കുറിച്ചു. ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവര്‍ക്കെതിരേയും രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച കേസാണ് എടുത്തിരിക്കുന്നത്. തടവുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന മുംബൈ തലോജ ജയിലില്‍ നിന്ന് ഫാ. സ്റ്റാന്‍ സ്വാമിയെ മാറ്റണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ല. ജാമ്യം നല്‍കണം എന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനായി ഇടപെടല്‍ നടത്തിയ ബോംബെ ഹൈക്കോടതി നടപടിയില്‍ വളരെയധികം നന്ദിയുണ്ട്. എന്നാല്‍, ഇതുതന്നെ ഏറെ വൈകിപ്പോയിരുന്നു എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് ചികിത്സ തന്നെ നിഷേധിക്കപ്പെട്ടു. രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതില്‍ പിന്നെയാണ് പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ അദ്ദേഹത്തിന് വെള്ളം കുടിക്കാന്‍ ഒരു സിപ്പര്‍ പോലും ലഭിച്ചത്. ആദിവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്ന ഫാ. സ്റ്റാന്‍ സ്വാമി. അദ്ദേഹം തടവില്‍ കഴിയവേ മരിച്ചതില്‍ അങ്ങേയറ്റം ദുഃഖമുണ്ടെന്നും പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി നേതാവ് ശരദ് പവാര്‍, തൃണമൂല്‍ കോണ്ഗ്ര്സ് നേതാവ് മമത ബാനര്‍ജി, ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍, ജെഎംഎം നേതാവ് ഹേമന്ത് സോറന്‍, ജെഡിഎസ് നേതാവ് ദേവഗൗഡ, ജെകെപിഎ നേതാവ് ഫറൂക് അബ്ദുള്ള, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സിപിഐ നേതാവ് ഡി. രാജ എന്നിവരാണ് ഫാ. സ്റ്റാന്‍ സാമിയുടെ മരണവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്കു കത്തു നല്‍കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-07-08:04:05.jpg
Keywords: സ്റ്റാന്‍
Content: 16653
Category: 1
Sub Category:
Heading: ദൈവജനത്തോടൊപ്പം ഒന്നിച്ചു നടക്കണം, വിശുദ്ധ കുര്‍ബാന സിനഡ് തീരുമാനം പ്രായോഗികമാക്കണം: ഫ്രാന്‍സിസ് പാപ്പ സീറോ മലബാര്‍ മെത്രാന്മാരോട്
Content: വത്തിക്കാന്‍ സിറ്റി: ദൈവജനത്തോടൊപ്പം സഭാത്മകമായി ഒന്നിച്ചു നടക്കണമെന്നും സഭയുടെ ഉപരി നന്മയ്ക്കും ഐക്യത്തിനുമായി ഒരേ രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള 1999ലെ സിനഡ് തീരുമാനം പ്രായോഗികമാക്കുന്നതിനുവേണ്ടി യത്‌നിക്കണമെന്നും സീറോ മലബാര്‍ മെത്രാന്മാരോട് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ഥലത്തേക്കാള്‍ വലുതാണ് കാലമെന്നും സംഘര്‍ഷത്തിനു മേല്‍ ഐക്യം വിജയിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സീറോമലബാര്‍ സഭയിലെ മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, അല്മായര്‍ എന്നിവര്‍ക്കായി ദുക്‌റാന തിരുനാള്‍ ദിവസം അയച്ച കത്തിലാണ് ഈ ആഹ്വാനം. കത്ത് ഇന്നലെയാണ് വത്തിക്കാനില്‍ നിന്നു പ്രസിദ്ധീകരിച്ചത്. മാര്‍പാപ്പ ഒരേ രീതിയിലെ ബലിയര്‍പ്പണം സഭാ ശരീരത്തിനുള്ളിലെ ഐക്യവും സ്ഥിരതയും വളര്‍ത്തുമെന്ന് പാപ്പ പറഞ്ഞു. മഹാജൂബിലി വര്‍ഷത്തിനു മുന്പായി സഭ എത്തിച്ചേര്‍ന്ന ഈ സന്തോഷകരമായ തീരുമാനം വിശുദ്ധ ജോണ്‍പോള്‍ പാപ്പായ്ക്ക് ഈ സഭയിലുണ്ടായിരുന്ന ശുഭാപ്തി വിശ്വാസം വര്‍ധിപ്പിച്ചിരുന്നതായി മാര്‍പാപ്പ അനുസ്മരിച്ചു. മെത്രാന്മാരുടെ കൂട്ടായ തീരുമാനത്തെ പരിശുദ്ധാത്മാവിന്റെ ഫലമായി ശാന്തവും സമാധാനപൂര്‍വകവുമായി സ്വീകരിച്ച സഭാ ഘടകങ്ങളില്‍ പ്രത്യേകിച്ചും പ്രേഷിത മേഖലകളില്‍, ശ്രദ്ധേയമായ ഫലങ്ങളുണ്ടായതായി മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സിനഡിന്റെ തീരുമാനം നടപ്പാക്കുന്നതിനു വേണ്ടി സഭാംഗങ്ങള്‍ മുഴുവനും കൂട്ടായ്മയിലും സാഹോദര്യത്തിലും ഐക്യത്തിലും ഒന്നിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. തന്റെ പ്രാര്‍ഥന വാഗ്ദാനം ചെയ്തുകൊണ്ടും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും മാര്‍ത്തോമാശ്ലീഹായുടെയും മാധ്യസ്ഥ്യം അപേക്ഷിച്ചു കൊണ്ടുമാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭയിലെ രൂപതകളില്‍ കുര്‍ബാനയര്‍പ്പണത്തിനു വ്യത്യസ്ത രീതികള്‍ നിലനിന്നിരുന്ന സാഹചര്യത്തിലാണ് അത് ഏകീകരിക്കുന്നതിനു സിനഡ് ഐകകണ്‌ഠ്യേന തീരുമാനമെടുത്തത്. ഇതിന്‍പ്രകാരം കുര്‍ബാനയുടെ പ്രാരംഭഭാഗവും സമാപനഭാഗവും ജനാഭിമുഖമായും അനാഫൊറ ഭാഗം അള്‍ത്താരാഭിമുഖമായാണ് അര്‍പ്പിക്കേണ്ടത്. ഈ ക്രമം എല്ലാ രൂപതകളിലും പ്രാബല്യത്തിലാക്കണമെന്നാണു മാര്‍പാപ്പ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയം സൂചിപ്പിച്ചുക്കൊണ്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സഭയിലെ മെത്രാപ്പോലീത്തമാര്‍ക്കും മെത്രാന്‍മാര്‍ക്കും കത്തയച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-07-08:39:47.jpg
Keywords: സീറോ മലബാ
Content: 16654
Category: 18
Sub Category:
Heading: മരിച്ചിട്ടും ഫാ. സ്റ്റാൻ സ്വാമിയെ വിടാതെ കേന്ദ്ര സര്‍ക്കാര്‍: ഗുരുതര സ്വഭാവമുള്ള കുറ്റങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം
Content: ദില്ലി: ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന്റെ ഞെട്ടലില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ന്യായീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റും തുടർ നടപടികളും നിയമപ്രകാരമാണെന്നും സ്റ്റാൻ സ്വാമി ചെയ്ത കുറ്റം ഗുരുതര സ്വഭാവമുള്ളതാണെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെത്തുടർന്ന് കസ്റ്റഡിയിലിരിക്കെയുണ്ടായ മരണത്തിൽ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിലാണ് പ്രസ്താവന. ഗുരുതര സ്വഭാവമുള്ള കുറ്റങ്ങൾ ചെയ്തതുകൊണ്ടാണ് കോടതികൾ ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ നിരസിച്ചതെന്നും എല്ലാ നടപടികളും നിയമപ്രകാരം മാത്രമായിരുന്നുവെന്നുമാണ് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയുടെ പ്രസ്താവന. എന്നാല്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ തടങ്കല്‍ കാലയളവില്‍ ഭീകരര്‍ക്ക് സമാനമായ വിധത്തിലാണ് എന്‍‌ഐ‌എയും എന്‍‌ഐ‌എ കോടതിയും അദ്ദേഹത്തോട് പെരുമാറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. കഴിഞ്ഞ വർഷം റാഞ്ചിയിൽവച്ച് ഒക്ടോബർ എട്ടിനാണ് ഫാ. സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആദിവാസികൾക്കും ദളിതർക്കുമിടയിൽ സജീവമായി പ്രവർത്തിച്ചുവന്നിരുന്ന സ്റ്റാൻ സ്വാമിയെ ഭീമ കൊറേഗാവ് കലാപത്തിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. അന്ന് മുതൽ മുംബൈയിലെ തലോജ സെൻട്രൽ ജയിലിലായിരുന്നു സ്റ്റാൻ സ്വാമി. ഇതിനിടെ അദ്ദേഹത്തിന്റെ ഭവനത്തില്‍ പോലീസ് റെയിഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പാര്‍ക്കിന്‍സന്‍സ് രോഗിയായതിനാല്‍ ഭക്ഷണപാനീയത്തിന് ആവശ്യമായ സ്ട്രോ പോലും ജയില്‍ അധികൃതര്‍ നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി എന്‍‌ഐ‌എ കോടതിയില്‍ എത്തിയെങ്കിലും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി എന്‍‌ഐ‌എ ഇത് നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ ബോംബെ ഹൈക്കോടതിയാണ് അദ്ദേഹത്തോട് അല്പമെങ്കിലും മനുഷ്യത്വം കാണിച്ചത്. ജയിലിൽ കഴിയവേ അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ബോംബെ ഹൈക്കോടതി ഇടപെട്ടാണ് സ്റ്റാൻ സ്വാമിക്ക് ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സ ഉറപ്പാക്കിയത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിൽ യുഎൻ മനുഷ്യാവകാശ ഘടകമടക്കം (UN Human Rights Watch)നടുക്കം രേഖപ്പെടുത്തിയിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-07-11:57:56.jpg
Keywords: സ്റ്റാന്‍
Content: 16655
Category: 13
Sub Category:
Heading: "ക്രിസ്തു വിശ്വാസി എന്ന നിലയിലാണ് ഇവിടെ ഉള്ളത്": 3 പതിറ്റാണ്ടിനൊടുവില്‍ ഫൈനലില്‍ എത്തിയ ഫീനിക്സ് സണ്‍സ് കോച്ച് മോണ്ടി വില്യംസ്
Content: അരിസോണ: യേശുക്രിസ്തുവില്‍ അടിയുറച്ച വിശ്വാസം അര്‍പ്പിച്ച കോച്ചിന്റെ കീഴില്‍ മത്സരത്തിനിറങ്ങിയ ‘ദി ഫീനിക്സ് സണ്‍സ്’ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി എന്‍.ബി.എ ഫൈനലില്‍. തന്റെ ദൈവവിശ്വാസം ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്നു ടീമിന്റെ ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള പരിശീലകന്‍ മോണ്ടി വില്ല്യംസ് മത്സര വിജയത്തിന് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു ക്രിസ്തു വിശ്വാസി എന്ന നിലയില്‍ എന്റെ പരിശീലനത്തിന്റെ സാരാംശം സേവിക്കുക എന്നതാണെന്നും, അതുകൊണ്ടാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും വില്ല്യംസ് പറഞ്ഞു. ദൈവം നിങ്ങളിലൂടെ എന്ത് സന്ദേശമാണ് നല്‍കുവാന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് “ഞാന്‍ ഉപേക്ഷിച്ചിടത്തു നിന്നും ദൈവം എന്നെ കൈപിടിച്ച് നടത്തി” എന്ന സന്ദേശമാണ് തനിക്ക് നല്‍കുവാനുള്ളതെന്നായിരുന്നു വില്ല്യംസിന്റെ മറുപടി. 2016-ല്‍ മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ വണ്ടിയോടിച്ചിരുന്ന ഒരു ഡ്രൈവര്‍ വരുത്തിവെച്ച അപകടത്തില്‍ വില്ല്യംസിന്റെ ദൈവവിശ്വാസിയായ ഭാര്യ ഇന്‍ഗ്രിഡ് വില്ല്യംസ് മരണപ്പെട്ടത് വാര്‍ത്തയായിരുന്നു. നാല്‍പ്പത്തിനാലുകാരനായ വില്ല്യംസിനും ആ അപകടത്തില്‍ പരിക്കേറ്റിരുന്നു. മോണ്ടി-ഇന്‍ഗ്രിഡ് ദമ്പതികള്‍ക്ക് അഞ്ചു മക്കളാണുള്ളത്. അത്തരമൊരു തീരാനഷ്ടത്തിന്റെയും ദുരന്തത്തിന്റേയും നടുവിലും വില്ല്യംസ് നടത്തിയ ചരമപ്രസംഗം അദ്ദേഹത്തിന്റെ ദൈവവിശ്വാസത്തിന്റെ ഒരു ശക്തമായ പ്രകടനമായിരുന്നു. തന്റേയും തന്റെ ഭാര്യയുടേയും ക്രിസ്തുവിലുള്ള പ്രതീക്ഷ പങ്കുവെച്ചുകൊണ്ട് സുവിശേഷമാണ് ജീവിതത്തില്‍ ഏറ്റവുമധികം പ്രാധാന്യം അര്‍ഹിക്കുന്നതെന്നു അന്ന് വില്ല്യംസ് പറഞ്ഞു. തന്റെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അപകടമുണ്ടാക്കിയ ഡ്രൈവറോട് തനിക്ക് യാതൊരു വിദ്വേഷവും ഇല്ലെന്നും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും വില്ല്യംസ് അന്നു അഭ്യര്‍ത്ഥിച്ചു. ക്ഷമിക്കുന്ന ഹൃദയമില്ലെങ്കില്‍ നമുക്ക് ക്രിസ്തുവിനെ സേവിക്കുവാന്‍ കഴിയില്ലെന്നും അദ്ദേഹം അന്നു സാക്ഷ്യപ്പെടുത്തി. “ദൈവം നന്മയാണ്” (സങ്കീര്‍ത്തനം 73:1), “ദൈവം സ്നേഹമാണ്” (1 യോഹന്നാന്‍ 4:16) എന്ന കാര്യം എളുപ്പത്തില്‍ മറക്കുമെന്ന് പറഞ്ഞ വില്ല്യംസ്, നാം ആഗ്രഹിക്കുന്ന മറുപടി എപ്പോഴും ലഭിക്കില്ലെങ്കിലും ദൈവം നമ്മെ സ്നേഹിക്കുന്നുണ്ടെന്ന സത്യത്തിന് നേര്‍ക്ക് നമുക്കെപ്പോഴും മുഖംതിരിച്ചിരിക്കുവാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ തിരിച്ചു വരവില്‍ ക്ഷമ എത്രത്തോളം സഹായിച്ചുവെന്ന ചോദ്യത്തിന് ആ ദുരന്തത്തില്‍ പ്രാധാന്യം ക്ഷമയ്ക്കായിരിന്നുവെന്നും അക്കാര്യത്തില്‍ താന്‍ ദൈവത്തേയോ, ദൈവസ്നേഹത്തേയോ ചോദ്യം ചെയ്തില്ലെന്നും അദ്ദേഹം കഴിഞ്ഞു ദിവസം പറഞ്ഞു. കോളേജില്‍ പഠിക്കുന്ന സമയത്ത് പ്രണയത്തിലായ ഇന്‍ഗ്രിഡില്‍ നിന്നുമാണ് ക്രിസ്തുവിശ്വാസത്തിലേക്ക് വില്യംസ് എത്തിചേര്‍ന്നത്. ഇന്‍ഗ്രിഡിന്റെ പ്രാര്‍ത്ഥനയും മാതൃകയും കാരണമാണ് വില്ല്യംസ് ക്രിസ്തുവിനെ തന്റെ ഹൃദയത്തില്‍ സ്വീകരിച്ചതും. ഭാര്യയെ നഷ്ട്ടമായ അപകടം നടക്കുമ്പോള്‍ 3 മക്കള്‍ കാറിലുണ്ടായിരുന്നെങ്കിലും അവര്‍ രക്ഷപ്പെട്ടിരിന്നു. ജീവിത പാതയില്‍ നേരിടേണ്ടി വരുന്ന വ്യതിയാനങ്ങളെകുറിച്ചും, തുരങ്കങ്ങളെക്കുറിച്ചും നമുക്കറിയില്ലെന്നും, ദൈവവിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് നമുക്കവയെ നേരിടുവാന്‍ കഴിയുകയെന്നും വില്യംസ് പറഞ്ഞു. ഫൈനല്‍ സീരീസിനായുള്ള അന്തിമ ഒരുക്കത്തിലാണ് അദ്ദേഹത്തിന്റെ കീഴിലുള്ള ‘ദി ഫീനിക്സ് സണ്‍സ്’ ടീം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-07-14:16:08.jpg
Keywords: യേശു, ക്രിസ്തു
Content: 16656
Category: 1
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ നടുക്കം അറിയിച്ച് ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും
Content: ജനീവ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തീവ്രവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും നടുക്കവും ദുഃഖവും രേഖപ്പെടുത്തി. എണ്‍പത്തിനാലുകാരനായ വൈദികന്റെ മരണം വളരെ ദുഃഖമുളവാക്കുന്നതായി യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാഷ്ലെറ്റിന്റെ വക്താവ് ലിസ് തൊറോസെല്‍ പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമിക്കെതിരേ ഇന്ത്യന്‍ സര്‍ക്കാര്‍ ചുമത്തിയ കുറ്റങ്ങള്‍ വ്യാജമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കാര്യങ്ങള്‍ക്കായുള്ള പ്രത്യേക ഉപദേശക മേരി ലോലര്‍ പ്രതികരിച്ചു.

India: I am very saddened to hear that Fr #StanSwamy has passed away. A defender of indigenous peoples’ rights. He was held in detention for the past 9 months. The EU had been raising his case repeatedly with authorities. https://t.co/DNpNa1r8cq
— Eamon Gilmore (@EamonGilmore) July 5, 2021

'ഇന്ത്യയില്‍നിന്നുള്ള വാര്‍ത്ത എന്നെ തളര്‍ത്തിക്കളഞ്ഞു. ഭീകരവാദവുമായി ബന്ധപ്പെട്ട വ്യാജകുറ്റങ്ങള്‍ ചുമത്തപ്പെട്ട ഫാ. സ്വാമി ഒന്പതു മാസങ്ങള്‍ക്കുശേഷം കസ്റ്റഡിയില്‍ മരിച്ചിരിക്കുന്നു. മനുഷ്യാവകാശ പോരാളികളെ തടവറയില്‍ അടയ്ക്കുന്നതിന് ഒരു ന്യായീകരണവുമില്ല' മേരി ലോലര്‍ പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം അതീവ ദുഃഖമുളവാക്കുന്നതാണെന്ന് യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ കാര്യങ്ങള്‍ക്കുള്ള പ്രത്യേക പ്രതിനിധി ഈമോണ്‍ ഗില്‍മോര്‍ പ്രതികരിച്ചു. ആദിവാസി വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായി പോരാടിയ വ്യക്തിയാണ് ഫാ. സ്റ്റാനെന്ന് അനുസ്മരിച്ച ഈമോണ്‍, അദ്ദേഹത്തിന്റെ കാര്യം യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയിലെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പലവട്ടം കൊണ്ടുവന്നിട്ടുണ്ടെന്നും ഗിര്‍മോര്‍ പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമിയ്ക്കു ആദരാഞ്ജലി അര്‍പ്പിച്ച് ആംനസ്റ്റി ഉള്‍പ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നിരിന്നു. ആംനസ്റ്റി റീട്വീറ്റ് ചെയ്തിരിക്കുന്ന പോസ്റ്റില്‍ ഭരണകൂടത്തെ അപലപിക്കുന്നുമുണ്ട്.

Outraged. All my condolences to the family and the many, many friends of 84-year-old Indian human rights defender #StanSwamy who died in custody today. This is an unlawful death for which the State is responsible. https://t.co/SS62Q06KYG
— Agnes Callamard (@AgnesCallamard) July 5, 2021

#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-07-15:57:31.jpg
Keywords: യു‌എന്‍, ഐക്യ
Content: 16657
Category: 19
Sub Category:
Heading: ഭാരതമേ കേഴുക, നിന്റെ ആത്മാവ് തൊട്ടറിഞ്ഞ ഈ വൈദികൻ നീതിലഭിക്കാതെ നിന്റെ മടിത്തട്ടിൽ മരിച്ചുവീണു
Content: ഈ കാലഘട്ടത്തിൽ മറ്റേതൊരു വൈദികന്റെ മരണവും ലോകത്തെ ഇത്രയധികം നടുക്കിയിട്ടുണ്ടാവില്ല, അത്രക്ക് വാർത്താപ്രാധാന്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിനു നൽകുന്നത്. വൈദികരെ തട്ടിക്കൊണ്ടു പോകുന്നതും അവരെ കൊലചെയ്യുന്നതും ചില തീവ്രവാദ സംഘടനകൾ ചെയ്യാറുള്ളതാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ, ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും കടുത്ത പീഡനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് മനുഷ്യാവകാശ പ്രവർത്തകനായ ഒരു വൃദ്ധ വൈദികൻ മരണം വരിക്കേണ്ടി വന്നത് ഇന്ത്യയിൽ മതേതരത്വവും മനുഷ്യാവകാശങ്ങളും മരിക്കുന്നു എന്ന മഹാവിപത്തിന്റെ സൂചനയാണോ? കർഷകരിലും പാവപ്പെട്ടവരിലുമാണ് ഭാരതത്തിന്റെ ആത്മാവ് ഉറങ്ങുന്നതെങ്കിൽ ഈ ആത്മാവിനെ ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ തൊട്ടറിഞ്ഞ ഒരു മനുഷ്യസ്നേഹിയായിരുന്നു ഫാ. സ്റ്റാൻ സ്വാമി. ആദിവാസികള്‍ക്കും നിര്‍ധനര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച മനുഷ്യാവകാശ പ്രവർത്തകനായ അദ്ദേഹത്തെ, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ദേശീയ സുരക്ഷ ഏജന്‍സി (എന്‍‌ഐ‌എ) കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനാണ് ജാർഖണ്ഡിലെ റാഞ്ചിയിൽനിന്ന് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തി അറസ്റ്റ് ചെയ്തത്. 2018 ജനുവരി ഒന്നിനു പുനെയിലെ‍ ഭീമ-കൊറേഗാവിലുണ്ടായ കലാപവുമായി ബന്ധം ആരോപിച്ചായിരുന്നു നടപടി. കലാപപ്രദേശം കണ്ടിട്ടുപോലുമില്ലാത്ത അദ്ദേഹത്തെ, കെട്ടിച്ചമച്ച കേസിൽ അറസ്റ്റുചെയ്തപ്പോൾ അദ്ദേഹത്തിന് 83 വയസ്സായിരുന്നു പ്രായം. ജാർഖണ്ഡിൽ ബി‌ജെപി സർക്കാർ കുത്തക മുതലാളിമാർക്ക് വേണ്ടി നിയമങ്ങളിൽ ഇളവു വരുത്തുകയും, ഇതിലൂടെ ആദിവാസികളുടെ ഭൂമി വ്യവസായികൾക്ക് നൽകുന്നതിന് നിയമ സാധുത വരുത്തുകയും ചെയ്‌തതിൽ പ്രതിഷേധിച്ചുകൊണ്ട് ഫാ സ്റ്റാൻ സ്വാമി ആദിവാസികൾക്കു വേണ്ടി ശബ്ദമുയർത്തിയതാണ് അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കുന്നതിന് കാരണമായത് എന്ന് പരക്കെ ആരോപണമുയർന്നിരുന്നു. ജീവിതം മുഴുവന്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പോരാടിയ നേതാവായതിനാലാണ് അദ്ദേഹം അറസ്റ്റിലായതെന്നും ആദിവാസികളുടെ ജീവനും ജീവിതവുമല്ല ഖനന കമ്പനികളുടെ ലാഭമാണ് മോദി സര്‍ക്കാരിന് പ്രധാനമെന്നും പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തത് വലിയ ചര്‍ച്ചയായി. ഫാ. സ്റ്റാൻ സ്വാമിയെ എൻ.‌ഐ‌.എ അറസ്റ്റ് ചെയ്ത് തലോജ സെൻട്രൽ ജയിലിലേക്കാണ് കൊണ്ടുപോയത്. അറസ്റ്റ് നടന്നു ദിവസങ്ങള്‍ക്കകം, ഒക്ടോബര്‍ 12നു ഫാ. സ്റ്റാന്‍ സ്വാമിയുടെ വീടും വീട്ടിലെ മുഴുവന്‍ സാധനങ്ങളും ദേശീയ അന്വേഷണ ഏജന്‍സി കണ്ടുകെട്ടി. ക്രിസ്തുവിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകി പാവപ്പെട്ടവർക്കു വേണ്ടി നിലകൊണ്ട ഈ വൈദികന്റെ ഭവനം ഈ ഒരു തീവ്രവാദിയുടെ ഭവനം അരിച്ചുപെറുക്കുന്ന രീതിയില്‍ അവർ തിരച്ചിൽ നടത്തി. ജാര്‍ഖണ്ഡിലെ റാഞ്ചിക്കടുത്ത് തികച്ചും ലളിതമായ ഒരു ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ നാംകും ബഗിച്ചയിലെ വീട്ടിലെത്തി തെരച്ചില്‍ നടത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. പിന്നീടുള്ള അദ്ദേഹത്തിന്റെ തടവറയിലുള്ള ജീവിതം അതിജീവനത്തിനു വേണ്ടിയുള്ള നിയമപ്പോരാട്ടമായിരിന്നു. പാർക്കിൻസൺസ്, ഹെർണിയ എന്നിവയും മറ്റ് ആരോഗ്യപ്രശ്നങ്ങളും വലയ്ക്കുമ്പോഴും വൃദ്ധനായ ഈ സാധു വൈദികന് കേവലം മാനുഷിക പരിഗണനപോലും ജയിൽ അധികൃതർ നൽകിയില്ല. വിറയൽ മൂലം വിഷമിക്കുന്ന അദ്ദേഹത്തിന് ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്‌ട്രോയും സിപ്പര്‍ കപ്പും ശൈത്യകാല വസ്ത്രങ്ങളും നൽകണമെന്ന അദ്ദേഹത്തിന്റെ അഭ്യർഥന പലവട്ടം മുന്നോട്ടുവെച്ചെങ്കിലും രണ്ടു മാസത്തോളം അതു ചെവി കൊള്ളാന്‍ ജുഡീഷ്യറി തയ്യാറായില്ലായെന്നത് ഖേദകരമായ വസ്തുതയാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പിനേയും, ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേയും വകവെക്കാതെ, ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ മാര്‍ച്ച് 22നു എന്‍.ഐ.എ കോടതി തള്ളിക്കളയുകയാണ് ചെയ്തത്. ഇതിനിടെ ആരോഗ്യസ്ഥിതി വഷളായ ഇദ്ദേഹത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അവിടെനിന്നും അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിച്ചില്ല. ജെജെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണെന്ന് അദ്ദേഹം കോടതിയോട് തുറന്നു പറഞ്ഞു. തുടർന്ന് ഏറെ നാളെത്തെ നിയമപോരാട്ടത്തിനൊടുവിലാണ് മേയ് അവസാനം ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റുന്നത്. പിന്നീട് കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റുകയും തുടർന്ന് 2021 ജൂലൈ 5-ന് മരണം സംഭവിക്കുകയുമായിരുന്നു. ഫാ. സ്റ്റാൻ സ്വാമിയുടേത് വെറും ഒരു മരണമല്ല അത് ഒരു ജുഡീഷ്യൽ കൊലപാതകമാണെന്നും; എൻ‌.ഐ‌.എ, കേന്ദ്രത്തിലെ ബി ജെ പി ഗവൺമെന്റടക്കം ഇതിൽ പങ്കാളികളാണെന്നും, ഇന്ത്യയിലെ ക്രിസ്ത്യാനികളോട് ഇവിടുത്തെ ചില ഭരണകൂടവും നിയമപാലകരും നടത്തുന്ന ക്രൂരതകൾ ഒരിക്കലും കാണാത്ത ജുഡീഷ്യറിക്കും ഇതിൽ പങ്കുണ്ടെന്നും ആരോപിച്ചുകൊണ്ട് പ്രതിഷേധം ശക്തമാകുകയാണ്. ആദിവാസികള്‍ക്കും നിര്‍ധനര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച വൃദ്ധനായ ഒരു വൈദികനെ ആരാണ് ഭയപ്പെട്ടിരുന്നത്? അദ്ദേഹത്തിന്റെ പ്രവർത്തികളിൽ കൂടി ക്രിസ്‌തുവിനെ ആരെങ്കിലും തിരിച്ചറിയുമോ എന്ന് ചില ഭരണാധികൾ ഭയപ്പെട്ടിരിക്കണം. വാക്കുകളിലൂടെ ക്രിസ്‌തുവിനെ പ്രഘോഷിക്കുന്നവരെ മതപരിവർത്തകർ എന്ന് മുദ്രകുത്തി ആക്രമിക്കുകയും, പ്രവർത്തികളിൽ കൂടി ക്രിസ്‌തുവിനെ പ്രഘോഷിക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കി ജയിലടക്കുകയും ചെയ്യുമ്പോൾ "എത്രത്തോളം..?" എന്ന ചോദ്യം നിരവധിപേർ ഉയർത്താറുണ്ട്. അതിനുള്ള ഉത്തരമാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം. നിങ്ങൾക്ക് ഇത്രയേ ചെയ്യാൻ കഴിയൂ. നശ്വരമായ ഈ ലോകജീവിതമേ നിങ്ങൾക്ക് കവർന്നെടുക്കാൻ സാധിക്കൂ. ഒരു ക്രിസ്‌തു ശിഷ്യന്റെ ജീവിതം ഈ ലോകജീവിതം മാത്രം ലക്ഷ്യം വച്ചുള്ളതല്ല. അങ്ങനെയായിരുന്നുവെങ്കിൽ വിശുദ്ധ യോഹന്നാൻ ഒഴികെ ക്രിസ്‌തുവിന്റെ അപ്പസ്തോലന്മാർക്ക് രക്തസാക്ഷിത്വം വഹിക്കേണ്ടി വരികയില്ലായിരുന്നു. നിത്യതയുമായി തുലനം ചെയ്യുമ്പോൾ ഈ ലോകജീവിതം വെറും നിസ്സാരമാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. അതിനാൽ ഒരു അപ്പസ്തോലൻ മരിച്ചപ്പോൾ ആയിരക്കണക്കിന് ക്രിസ്തുശിഷ്യന്മാർ ഉണർന്നെഴുന്നേറ്റു. അങ്ങനെ ക്രൈസ്തവ വിശ്വാസം ഭൂമിയുടെ അതിർത്തികൾ വരെ വ്യാപിച്ചു. അതിനാൽ ഇവിടെ ഫാ. സ്റ്റാൻ സ്വാമി എന്ന മനുഷ്യൻ മാത്രമേ മരിക്കുന്നുള്ളൂ. അദ്ദേഹത്തിന്റെ ആത്മാവ് ദൈവത്തോടോപ്പവും, അദ്ദേഹത്തിന്റെ ആശയങ്ങൾ ഈ ലോകത്തിലും എന്നേക്കും നിലനിൽക്കും. അതിനാൽ നീതിക്കും സത്യത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടം എന്നും തുടർന്നുകൊണ്ടേയിരിക്കും. #{black->none->b->പ്രവാചകശബ്ദം ‍}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/TitleNews/TitleNews-2021-07-07-17:45:13.jpg
Keywords: സ്റ്റാന്‍
Content: 16658
Category: 1
Sub Category:
Heading: അന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ ചികിത്സിച്ച അതേ മുറിയില്‍ ഇന്ന് ഫ്രാന്‍സിസ് പാപ്പയും സുഖം പ്രാപിച്ച് വരുന്നു
Content: വത്തിക്കാന്‍ സിറ്റി: വന്‍കുടലിനെ ബാധിച്ച 'ഡിവർട്ടിക്യുലർ സ്റ്റെനോസിസ്' എന്ന രോഗത്തിന് ശസ്ത്രക്രിയക്ക് വിധേയനായ ഫ്രാന്‍സിസ് പാപ്പ സുഖം പ്രാപിച്ച് വരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ ചികിത്സിച്ച അതേ ആശുപത്രി മുറിയില്‍ തന്നെയാണ് ഫ്രാന്‍സിസ് പാപ്പയും സുഖം പ്രാപിച്ച് വരുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. റോമിലെ ഏറ്റവും ഉയര്‍ന്ന കുന്നിന്‍ പ്രദേശമായ മോണ്ടെ മാരിയോയിലാണ് വിശാലമായ ജെമല്ലി യൂണിവേഴ്സിറ്റി ആശുപത്രി സ്ഥിതി ചെയ്യുന്നത്. 1981-ല്‍ വധശ്രമത്തിന്റെ ഭാഗമായി വെടിയേറ്റപ്പോഴും1992-ലെ വന്‍കുടലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ചികിത്സയിലിരുന്നത് ഈ മുറിയിലാണ്. അഞ്ചു വലിയ ജനാലകളും, വെളുത്ത നിറമുള്ള ജനാല മറകളും ഉള്ള കാരണത്താല്‍ ഫ്രാന്‍സിസ് പാപ്പയുടെ മെഡിക്കല്‍ സ്യൂട്ട് റോഡില്‍ നിന്നുകൊണ്ട് തന്നെ തിരിച്ചറിയുവാന്‍ കഴിയും. പാപ്പാ പദവിയിരിലിരുന്ന കാലത്തോളം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ചികിത്സയിലിരുന്ന ജെമല്ലി യൂണിവേഴ്സിറ്റി ആശുപത്രിയുടെ പത്താം നിലയില്‍ പാപ്പമാരുടെ അടിയന്തിര ചികിത്സക്കായി സജ്ജമാക്കിയിട്ടുള്ള അതേ മുറിയില്‍ തന്നെയാണ് ഫ്രാന്‍സിസ് പാപ്പയും സുഖം പ്രാപിച്ച് വരുന്നത്. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലിരുന്ന 25 വര്‍ഷകാലയളവില്‍ നിരവധി പ്രാവശ്യമാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഈ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്, അതിനാല്‍ തന്നെ ‘മൂന്നാം വത്തിക്കാന്‍’ എന്നാണ് വിശുദ്ധന്‍, ജെമല്ലി ആശുപത്രിയെ വിശേഷിപ്പിച്ചിട്ടുള്ളത്. വത്തിക്കാന്‍ സിറ്റിയും, പാപ്പയുടെ വേനല്‍കാല വസതിയുമായ കാസ്റ്റെല്‍ ഗണ്ടോള്‍ഫോയുമാണ്‌ ഒന്നും രണ്ടും വത്തിക്കാനുകള്‍. അതേസമയം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം പാപ്പ ഇന്നലെ രാത്രി സുഖമായി വിശ്രമിച്ചുവെന്നും, ശസ്ത്രക്രിയക്ക് ശേഷമുള്ള തുടര്‍ നിരീക്ഷണങ്ങളില്‍ പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. രാവിലെ പാപ്പ പ്രഭാത ഭക്ഷണം കഴിച്ചുവെന്നും, പത്ര മാധ്യമങ്ങള്‍ വായിച്ചുവെന്നും, നടക്കുവാന്‍ എഴുന്നേറ്റുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാന്‍സിസ് പാപ്പ പരിപൂര്‍ണ്ണ സുഖം പ്രാപിക്കുവാന്‍ 7 ദിവസങ്ങള്‍ എടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതിനാല്‍ തന്നെ ഞായറാഴ്ചത്തെ ത്രികാല ജപ പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള പതിവ് പ്രഭാഷണം ഇത്തവണ ആശുപത്രി മുറിയുടെ ജാലകത്തില്‍ നിന്നാവുമോ എന്നത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ ശക്തമായികൊണ്ടിരിക്കുകയാണ്. ജൂലൈ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഫ്രാന്‍സിസ് പാപ്പ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായത്. പത്തംഗ മെഡിക്കല്‍ സംഘമാണ് സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത പുറത്തായത് മുതല്‍ ഫ്രാന്‍സിസ് പാപ്പക്ക് അമേരിക്കന്‍ മെത്രാന്‍ സമിതി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് ഉള്‍പ്പെടെയുള്ളവരുടെ സൗഖ്യാശംസകളുടെ പ്രവാഹമായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-07-20:37:19.jpg
Keywords: പാപ്പ, ജോണ്‍ പോള്‍
Content: 16659
Category: 22
Sub Category:
Heading: ജോസഫ്: ചെറിയ - വലിയ കാര്യങ്ങളുടെ വിശ്വസ്തൻ
Content: നിഴലുപോലെ ദൈവഹിതത്തെ അനുയാത്ര ചെയ്ത യൗസേപ്പിതാവിനു ചേർന്ന ഏറ്റവും നല്ല സംബോധന വിശ്വസ്തൻ എന്നതായിരിക്കും. ചെറിയ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും വിശ്വസ്തനായവൻ സ്വർഗ്ഗത്തിൻ്റെ വിശ്വസ്തനായതിൽ തെല്ലും അതിശോക്തിയുടെ കാര്യമില്ല. ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. (ലൂക്കാ 16 : 10) എന്നു തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. യൗസേപ്പിൻ്റെ കടമകളിൽ ചെറുതും വലുതുമായ കാര്യങ്ങൾ അടങ്ങിയിരുന്നു അവയോടെല്ലാം വിശ്വസ്തമായ നിലപാടായിരുന്നു യൗസേപ്പിതാവിന്. ചെറിയവരെയും വലിയവരെയും അളന്നുനോക്കി പ്രവർത്തിക്കുന്ന രീതി ശാസ്ത്രം ജോസഫ് ചൈതന്യത്തിനു ചേർന്നതല്ല. ചെറുതും വലുതുമായ കാര്യങ്ങളിൽ വ്യക്തി വലിപ്പം നോക്കാതെ പ്രവർത്തിക്കാൻ യൗസേപ്പിതാവു സഹായിക്കട്ടെ. നമുക്കു കവചവും പരിചയും തീർക്കുന്ന ദൈവത്തിൻ്റെ വിശ്വസ്തയിൽ നിന്നു ശക്തി സംഭരിക്കാൻ യൗസേപ്പിതാവു വഴിതെളിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-07-07-21:54:19.jpg
Keywords: ജോസഫ, യൗസേ
Content: 16660
Category: 18
Sub Category:
Heading: പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വെന്റിലേറ്ററില്‍ തുടരുന്നു
Content: പരുമല: പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്കു വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സന്ദര്‍ശകരെ അനുവദിച്ചിട്ടില്ല. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന കാതോലിക്കാ ബാവ കോവിഡ് ബാധിതനായെങ്കിലും അതില്‍ നിന്നു വിമുക്തനായിരുന്നു. ആളുകൾ അനാവശ്യമായി ആശുപത്രി പരിസരത്ത് തടിച്ചു കൂടരുതെന്നും സഭ അഭ്യർഥിച്ചു.
Image: /content_image/India/India-2021-07-08-09:57:27.jpg
Keywords: വെന്‍റി
Content: 16661
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമി: കെസിവൈഎം ഓണ്‍ലൈന്‍ പ്രതിഷേധസദസ് സംഘടിപ്പിച്ചു
Content: കോട്ടയം: ഫാ. സ്റ്റാന്‍ സ്വാമിയോട് ഭരണകൂടം കാണിച്ച നീതി നിഷേധത്തിനെതിരേ കെസിവൈഎം ഓണ്‍ലൈന്‍ പ്രതിഷേധസദസ് സംഘടിപ്പിച്ചു. 12 മണിക്കൂര്‍ തുടര്‍ച്ചയായി നീണ്ടുനിന്ന പ്രതിഷേധസദസില്‍ 32 രൂപതാ പ്രതിനിധികളും പങ്കെടുത്ത് പ്രതിഷേധം രേഖപ്പെടുത്തി. കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് സിജോ ഇലന്തൂര്‍ ഉദ്ഘാടനം ചെയ്തു. കെസിബിസി വക്താവും പിഒസി ഡയറക്ടറുമായ ഫാ. ജേക്കബ് പാലയ്ക്കപ്പള്ളി സമാപന സന്ദേശം നല്‍കി. സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവന്റെ ശബ്ദം ലോകത്തോട് വിളിച്ചുപറയാന്‍ നിയോഗിക്കപ്പെട്ടവരാണ് ഓരോ യുവജനവുമെന്ന് സമാപന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമിയോടുള്ള ആദരസൂചകമായി 32 രൂപതയും കരിദിനം ആചരിക്കുകയും അദ്ദേഹത്തിനുണ്ടായ നീതിനിഷേധത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ രൂപത തലത്തില്‍ സംഘടിപ്പിക്കുകയും ചെയ്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേര്‍ഡ് രാജു, ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടില്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റുമാ രായ റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍, സെക്രട്ടറിമാരായ റോസ് മേരി തേറുകാട്ടില്‍, ഫിലോമിന സിമി ഫെര്‍ണാണ്ടസ്, ഡെനിയ സിസി ജയന്‍, അജോയ് പി.തോമസ്, ട്രഷറര്‍ എബിന്‍ കുര്യാക്കോസ്, ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന്‍ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2021-07-08-10:46:37.jpg
Keywords: സ്റ്റാന്‍