Contents
Displaying 16261-16270 of 25122 results.
Content:
16632
Category: 1
Sub Category:
Heading: ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോര്‍ പദവി
Content: മെല്‍ബണ്‍: ഓസ്ട്രേലിയായിലെ മെല്‍ബണ്‍ സെന്‍റ് തോമസ് സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോര്‍ പദവി. സഭക്ക് നൽകിയ സമഗ്രമായ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്ക് ചാപ്ലിയന്‍ ഓഫ് ഹിസ് ഹോളിനെസ് എന്ന വിഭാഗത്തിലെ മോണ്‍സിഞ്ഞോര്‍ പദവിയാണ് പരിശുദ്ധ സിംഹാസനം അനുവദിച്ചിരിക്കുന്നത്. തിരുസഭയ്ക്കും പ്രത്യേകിച്ച് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതക്കും വേണ്ടി വൈദികന്‍ ചെയ്തുകൊണ്ടിരിക്കുന്ന സ്തുത്യര്‍ഹമായ സേവനങ്ങളുടെ പശ്ചാത്തലത്തില്‍, മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂറിന്റെ അഭ്യർഥനപ്രകാരമാണ് പരിശുദ്ധ പിതാവ്, ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയ്ക്കു മോണ്‍സിഞ്ഞോര്‍ പദവി നൽകിയിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ മാണിക്യമംഗലം ഇടവകാഗംമായ ഫാ. ഫ്രാന്‍സിസ് പരേതരായ കോലഞ്ചേരി വറിയതിന്‍റെയും മേരിയുടെയും ഇളയമകനാണ്. തൃക്കാക്കര സേക്രട്ട് ഹാര്‍ട്ട് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് മേജര്‍ സെമിനാരിയിലും വൈദിക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1979 ഡിസംബര്‍ 22നു കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. ഞാറയ്ക്കല്‍ ഇടവകയില്‍ അസിസ്റ്റന്‍റ് വികാരിയായും തിരുഹൃദയക്കുന്ന് ഇടവകയില്‍ വികാരിയായും തുടര്‍ന്ന് അതിരൂപതയിലെ സോഷ്യല്‍ സര്‍വ്വീസ് വിഭാഗത്തിന്‍റെ ഡയറക്ടര്‍ ആയും സേവനം അനുഷ്ഠിച്ചു. 2013 ഡിസംബര്‍ 23 ന് ഇന്ത്യക്ക് പുറത്ത് രണ്ടാമതായി മെല്‍ബണ്‍ സിറോ മലബാര്‍ രൂപത പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തെ രൂപതയുടെ പ്രഥമ വികാരി ജനറലായും നിയമിച്ചു. ഒരു വര്‍ഷത്തോളം ഫാ. ഫ്രാന്‍സിസ് കത്തീഡ്രല്‍ ഇടവക വികാരിയായും സേവനം അനുഷ്ഠിച്ചു. ഓസ്ട്രേലിയയിലെ സിറോ മലബാര്‍ സമൂഹത്തിന്‍റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയിരിക്കുമ്പോള്‍ ഓസ്ട്രേലിയയിലെ വിവിധ സിറോ മലബാര്‍ സമൂഹങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് അജപാലന ശുശ്രൂഷ ലഭ്യമാക്കുന്നതിന് അദ്ദേഹം സ്തുത്യര്‍ഹമായ സേവനം ചെയ്തിരിന്നു. മെല്‍ബണ്‍ സെന്‍റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയിലെ ദുക്റാന തിരുന്നാളിന്‍റെ തിരുക്കര്‍മ്മങ്ങള്‍ക്കും റാസ കുര്‍ബാനക്കും ശേഷം നടന്ന ലളിതമായ ചടങ്ങില്‍ മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയെ മോണ്‍സിഞ്ഞോര്‍ പദവിയുടെ ചിഹ്നമായ ചുവപ്പു നിറത്തിലുള്ള അരപ്പട്ട അണിയിക്കുകയും നിയമനപത്രം നല്കുകയും ചെയ്തു. കഴിഞ്ഞ ഏഴു വര്‍ഷം വികാരി ജനറാള്‍ എന്ന നിലയില്‍ ശ്രദ്ധാര്‍ഹമായ സേവനങ്ങളായിരുന്ന് ഫ്രാന്‍സിസ് അച്ചന്‍ രൂപതക്ക് നല്കിയതെന്ന്‍ ബിഷപ്പ് അനുസ്മരിച്ചു. ഹ്യും കൗണ്‍സില്‍ മേയറും മെല്‍ബണ്‍ അസ്സിറിയന്‍ ചര്‍ച്ച് ഓഫ് ദ് ഈസ്റ്റ് സഭാംഗവുമായ മേയര്‍ ജോസഫ് ഹവീല്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കത്തീഡ്രല്‍ ഇടവക എസ്.എം.വൈ.എം കോര്‍ഡിനേറ്റര്‍ മെറിന്‍ എബ്രഹാം ഫ്രാന്‍സിസ് അച്ചനെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം വായിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോബി ഫിലിപ്പ്, കത്തീഡ്രല്‍ ഇടവക കൈക്കാരാന്മാരായ ക്ലീറ്റസ് ചാക്കോ, ആന്‍റോ തോമസ് എന്നിവര്‍ ചേര്‍ന്ന് അച്ചന് ബൊക്കെ നൽകി ആദരിച്ചു. കഴിഞ്ഞ 41 വര്‍ഷം ഈശോയോട് ചേര്‍ന്ന് നിന്നുകൊണ്ടുള്ള ഒരു വൈദിക ജീവിതം നയിക്കാന്‍ തന്നെ അനുഗ്രഹിച്ച ദൈവത്തോടും മോണ്‍സിഞ്ഞോര്‍ പദവിക്കായി പരിശുദ്ധ പിതാവിനോട് അഭ്യർഥിച്ച ബോസ്കോ പിതാവിനോടും നന്ദി പറയുന്നുവെന്ന് ആശംസകള്‍ക്ക് കൃതഞ്ജത രേഖപ്പെടുത്തികൊണ്ട് ഫാ. ഫ്രാന്‍സിസ് പറഞ്ഞു. മെല്‍ബണ്‍ രൂപതയില്‍ തന്നോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ വൈദികരെയും, രൂപതയിലെ വിശ്വാസി സമൂഹത്തെയും, എറണാകുളം-അങ്കമാലി അതിരൂപതയിലെ പിതാക്കന്മാരെയും വൈദികരെയും, നന്ദിയോടെ ഓര്‍ക്കുന്നുവെന്നും ഈ പദവി മെല്‍ബണ്‍ സീറോ മലബാര്‍ രൂപതക്ക് ലഭിച്ച അംഗീകാരമാണെന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-05-09:35:15.jpg
Keywords: മോണ്‍

16633
Category: 18
Sub Category:
Heading: പാലാ രൂപത ഗുഡ്‌ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി സ്ഥാപിതമായിട്ട് ഏഴു പതിറ്റാണ്ട്
Content: പാലാ: പാലാ രൂപതയുടെ ഗുഡ്‌ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി സ്ഥാപിതമായിട്ട് 70 വര്‍ഷം പിന്നിട്ടു. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോണ്‍ പെരുമറ്റം, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങി ഒട്ടേറെ ബിഷപ്പുമാരുടെ പൂര്‍വ വിദ്യാലയം കൂടിയാണിത്. 1951 ജൂലൈ മൂന്നിന് പാലാ ളാലം പുത്തന്‍പള്ളി വൈദിക മന്ദിരത്തോടനുബന്ധിച്ചു പ്രവര്‍ത്തിച്ചിരുന്ന സെന്റ് ജോസഫ് മിഷന്‍ ഹോമിലാണ് ആദ്യമായി സെമിനാരി ആരംഭിച്ചത്. ഫാ. ജേക്കബ് വെള്ളരിങ്ങാട്ടായിരുന്നു അന്നു മിഷന്‍ ഹോം ഡയറക്ടര്‍. 1954 ജൂലൈ മൂന്നിന് സെമിനാരി കുമ്മണ്ണൂരിലേക്കു മാറ്റി സ്ഥാപിച്ചു. 1956 ഒക്ടേബര്‍ ഏഴിന് പാലാ കരൂരില്‍ പരുമലക്കുന്നിലേക്കു മാറ്റി പുതിയ മന്ദിരം നിര്‍മിച്ചു. വൈദിക പരിശീലനത്തിന്റെ ആദ്യ മൂന്നുവര്‍ഷങ്ങള്‍ ഇവിടെയാണ് നടക്കുക. 1,900 ത്തോളം വൈദിക വിദ്യാര്‍ത്ഥികളാണ് ഇവിടെ പരിശീലനം നേടിയിട്ടുള്ളത്. തലശേരി രൂപത ആരംഭിച്ചപ്പോള്‍ രൂപതയ്ക്കുവേണ്ടി ഏതാനും വര്‍ഷങ്ങള്‍ ഇവിടെയാണ് വൈദിക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചത്. തലശേരി, താമരശേരി, മാനന്തവാടി രൂപതകളിലെ സീനിയര്‍ വൈദികരില്‍ പലരും ഇവിടെ പഠിച്ചവരാണ്. ക്ലരീഷ്യന്‍ സന്യാസ സമൂഹത്തിന്റെ ആദ്യകാല വൈദികരും എംഎസ്ടി മിഷനറി സൊസൈറ്റിയുടെ ആദ്യകാല വൈദികരും ഇവിടുത്തെ വിദ്യാര്‍ഥികളായിരുന്നു. സിആര്‍എം (അഡോര്‍ണോ ഫാദേഴ്‌സ്), വിന്‍സെന്‍ഷ്യന്‍ സഭ, ടൂറാ, കല്യാണ്‍, ഉജ്ജയിന്‍, സത്‌നാ, തക്കല എന്നീ രൂപതകളുടെയും വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പരിശീലനം സിദ്ധിച്ചു. മോണ്‍. തോമസ് മൂത്തേടമായിരുന്നു സെമിനാരിയുടെ പ്രഥമ റെക്ടര്‍. തുടര്‍ന്ന് ജോണ്‍ പെരുമറ്റം, റവ.ഡോ. ജോസഫ് മറ്റം, ഫാ. ഫിലിപ്പ് ഞരളക്കാട്ട്, ഫാ. ജോര്‍ജ് ചൂരക്കാട്ട്, റവ.ഡോ. ജോസഫ് കുഴിഞ്ഞാലില്‍, ഫാ. ജോസഫ് പടന്നമാക്കല്‍, റവ.ഡോ. ജോസഫ് മലേപ്പറന്പില്‍, ഫാ. ജയിംസ് കട്ടക്കല്‍, റവ. ഡോ. തോമസ് മൂലയില്‍, റവ.ഡോ. ജോസഫ് തലോടി എന്നിവര്‍ റെക്ടര്‍മാരായി. ഇപ്പോള്‍ റവ.ഡോ. ജോസഫ് മുത്തനാട്ട് റെക്ടറായും റവ.ഡോ. എമ്മാനുവേല്‍ പാറേക്കാട്ട് വൈസ് റെക്ടറായും റവ.ഡോ. തോമസ് പാറക്കല്‍ സ്പിരിച്വല്‍ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെയാണ് വാര്‍ഷികം സെമിനാരിയില്‍ നടന്നത്.
Image: /content_image/India/India-2021-07-05-10:11:13.jpg
Keywords: സെമിനാരി

16634
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി: ആരോഗ്യം തൃപ്തികരമെന്ന് വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: കുടൽ സംബന്ധമായ രോഗത്തെത്തുടർന്ന് ഇന്നലെ ഞായറാഴ്ച സര്‍ജ്ജറിയ്ക്കു വിധേയനാക്കിയ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം. ശസ്ത്രക്രിയ വിജയകരമായിരിന്നുവെന്നും പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. റോമിലെ ജെമല്ലി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ പൂർത്തിയായ വിവരം രാത്രിയിലാണ് വത്തിക്കാൻ പുറത്തുവിട്ടത്. പത്ത് പേരുടെ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ഇന്നലെ ഉച്ചയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പാപ്പയുടെ ചികിത്സ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. അതിനാൽ തന്നെ പാപ്പ എത്ര ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുമെന്ന് വ്യക്തമല്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുമുമ്പ് ഞായറാഴ്ചത്തെ ത്രികാല പ്രാർത്ഥനയിൽ പാപ്പ പങ്കെടുത്തു. സെപ്റ്റംബർ മാസം യൂറോപ്യൻ രാജ്യങ്ങളായ ഹംഗറിയും, സ്ലോവാക്യയും സന്ദർശിക്കുമെന്ന പ്രഖ്യാപനവും പ്രാർത്ഥനയ്ക്കു ശേഷം ഫ്രാൻസിസ് മാർപാപ്പ നടത്തിയിരിന്നു. 2013ൽ പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഫ്രാൻസിസ് മാർപാപ്പ ആദ്യമായാണ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. സഭയുടെ ഉടമസ്ഥതയിലുള്ള ജെമല്ലി ആശുപത്രിയിലാണ് സാധാരണയായി ഇതിനുമുമ്പ് ഉണ്ടായിരുന്ന സഭാ തലവന്മാരും ചികിത്സ തേടിയിരുന്നത്. ആശുപത്രിയുടെ പത്താം നില ഈ ആവശ്യത്തിനു വേണ്ടി മാത്രം സജ്ജമാക്കിയിരിക്കുന്നതാണ്. ചെറുപ്പത്തിൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം രോഗം മൂലം നീക്കം ചെയ്തതിനാൽ മാർപാപ്പയ്ക്ക് ഇടയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെടാറുണ്ട്. കഴിഞ്ഞവർഷം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വത്തിക്കാനിലെ കൂരിയ അംഗങ്ങൾക്ക് വേണ്ടി നടത്താറുള്ള നോമ്പുകാല ധ്യാനത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 2014 ൽ ഉദരസംബന്ധമായ പ്രശ്നത്തെത്തുടർന്ന് ഏതാനും പൊതുപരിപാടികളും പാപ്പ ഉപേക്ഷിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-05-10:54:20.jpg
Keywords: വത്തി

16635
Category: 1
Sub Category:
Heading: ഭരണകൂട ഭീകരതയുടെ ഇര ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു
Content: മുംബൈ: വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നീണ്ട ഒരു വര്‍ഷമായി ഭരണകൂടം വേട്ടയാടിയ ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമി അന്തരിച്ചു. 84 വയസ്സായിരുന്നു. വൈദികന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്നലെ മുതല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരിന്നു. മുംബൈ ഹോളിഫാമിലി ആശുപത്രിയിലായിരിന്നു അന്ത്യം. നാഡിവ്യൂഹത്തെ ബാധിക്കുന്ന പാർക്കിസണ്‍സ് രോഗബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലിൽ വെച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതി ഇടപ്പെട്ടാണ് ഹോളിഫാമിലി ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കിയത്. ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍നിന്നു അദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് അദ്ദേഹം ഇരയായിരിന്നു. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത എന്‍ഐഎ കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പിനേയും, ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേയും വകവെക്കാതെ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ മാര്‍ച്ച് 22നു എന്‍.ഐ.എ കോടതി തള്ളിക്കളഞ്ഞിരിന്നു. ഉത്തരേന്ത്യയില്‍ പിന്നാക്ക വിഭാഗക്കാരും ആദിവാസികളുമായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്നവരെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ഭൂരിപക്ഷ വര്‍ഗീയവാദ അജണ്ടകളുടെ ഒടുവിലെ ഉദാഹരണമായി ഈ വൃദ്ധവൈദികന്റെ അറസ്റ്റെന്നു കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷൻ നേരത്തെ പ്രസ്താവിച്ചിരിന്നു. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയായിരിന്നു. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. എന്നാല്‍.....! #{red->none->b-> വന്ദ്യ വൈദികന് പ്രവാചകശബ്ദത്തിന്റെ ആദരാഞ്ജലികള്‍. നിത്യതയില്‍ വിശ്രമിക്കുന്ന പ്രിയ സ്റ്റാന്‍ സ്വാമി അച്ചാ, അങ്ങ് പാവങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തിയ സ്വരം ഭാരതത്തില്‍ എന്നും അലയടിക്കും. }# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-05-15:27:19.jpg
Keywords: സ്റ്റാന്‍

16636
Category: 1
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഞെട്ടല്‍: വീഴ്ച സംഭവിച്ചതു പരിശോധിക്കുമെന്നു ബോംബെ ഹൈക്കോടതി
Content: ബോംബെ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ബോംബെ ഹൈക്കോടതി. ഇന്ന് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ് അദ്ദേഹം മരണപ്പെട്ടെന്ന വാര്‍ത്ത അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഇതില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ കോടതി സ്റ്റാന്‍ സ്വാമിയുടെ വിഷയത്തില്‍ വീഴ്ച സംഭവിച്ചതെങ്ങനെയെന്ന് പരിശോധിക്കുമെന്ന്‍ വ്യക്തമാക്കി. കസ്റ്റഡിയിൽ മരിച്ചതിനാൽ പോസ്റ്റ്‌മോർട്ടം പരിശോധന നടത്താനും ഇതിന്റെ റിപ്പോർട്ട് സമര്‍പ്പിക്കാനും കോടതി അധികാരികൾക്ക് നിർദേശം നൽകി. നേരത്തെ, ഫാ. സ്റ്റാന്‍ സ്വാമി മുംബൈ ഹോളിഫാമിലി ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മിഹിര്‍ ദേശായി കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നു അദ്ദേഹത്തിന്റെ ആശുപത്രി വാസം ചൊവ്വാഴ്ച വരെ നീട്ടിയത് ബോംബെ ഹൈക്കോടതിയായിരിന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നു ഇന്നലെ മുതല്‍ അദ്ദേഹം വെന്റിലേറ്ററിലായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-05-16:58:20.jpg

16637
Category: 1
Sub Category:
Heading: "ഫാ. സ്റ്റാൻ സ്വാമിയുടെ വിയോഗത്തെ മരണം എന്ന് വിളിക്കരുത്, ജുഡീഷ്യൽ കൊലപാതകം": കേന്ദ്ര സർക്കാറിനെതിരെ വ്യാപക പ്രതിഷേധം
Content: മുംബൈ: ആദിവാസികള്‍ക്കും നിര്‍ധനര്‍ക്കും വേണ്ടി പതിറ്റാണ്ടുകളായി ജീവിതം സമര്‍പ്പിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിനു പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സ്റ്റാൻ സ്വാമിയുടേത് ജുഡീഷ്യൽ കൊലപാതകമാണെന്ന് മനുഷ്യാവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ മീന കന്ദസ്വാമി ആരോപിച്ചു. 'ഇതിനെ വെറും മരണം എന്ന് വിളിക്കരുത്. ഇതൊരു ജുഡീഷ്യൽ കൊലപാതകമാണ്. എൻ.ഐ.എ, മോദി-ഷാ എന്നിവരടക്കം എല്ലാവരും ഇതിൽ പങ്കാളികളാണ്. ഭീമ കൊറെഗാവ് കേസ്, ജയിൽ വാസം, ഭരണവർഗം, മാധ്യമങ്ങൾ എന്നിവയുടെ വിഡ്ഡിത്തങ്ങൾ ഒരിക്കലും കാണാത്ത ജുഡീഷ്യറിക്കും ഇതിൽ പങ്കുണ്ടെന്നും അവര്‍ ആരോപിച്ചു. ജുഡീഷ്യറി, ആർ.എസ്.എസ്-ബി.ജെ.പി, എൻ.ഐ.എ, സർക്കാറിന് വേണ്ടി പ്രചാരണം നടത്തിയ മാധ്യമങ്ങൾ, മോദി-ഷാ എന്നിവരെ ഇതിൽനിന്ന് രക്ഷപ്പെടാൻ അനുവദിച്ച പ്രതിപക്ഷം എന്നിവരുടെ കൈകളിലെല്ലാം ഇതിന്റെ രക്തം പുരണ്ടിരിക്കുന്നു. നമ്മുടെ എല്ലാവരുടെയും കൈകളിലും രക്തമുണ്ട് -മീന കന്തസാമി പറഞ്ഞു. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം നീതിയും മനുഷ്യത്വവും അർഹിച്ചിരുന്നുെവന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ‘അദ്ദേഹം (സ്റ്റാന്‍ സാമി) പാര്‍ശ്വവല്‍കൃതരെ അക്ഷീണം സഹായിച്ചയാളാണ്. ഒരു കുറ്റവും ചുമത്താതെയാണ് 2020 ഒക്ടോബര്‍ മുതല്‍ അദ്ദേഹത്തെ യു.എ.പി.എ. എന്ന ക്രൂരനിയമം പ്രകാരം കസ്റ്റഡിയില്‍ വെക്കുകയും മനുഷ്യവിരുദ്ധമായ രീതിയില്‍ പെരുമാറുകയും ചെയ്തത്. കസ്റ്റഡിയില്‍ സംഭവിച്ച ഈ സംഭവത്തിന് ഉത്തരവാദി ആരാണെന്നു കണ്ടെത്തണം.’- യെച്ചൂരി പറഞ്ഞു. അപമാനബോധം കൊണ്ട് ഇന്ത്യന്‍ ജനത തലകുനിക്കേണ്ട സംഭവമാണ് സ്റ്റാന്‍ സാമിയുടെ നിര്യാണമെന്ന് സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. ഫാ. സ്റ്റാൻ സ്വാമി ഒരിക്കലും മരിക്കില്ലായെന്നും തന്‍റെ ജീവിത കാലയളവിൽ ഫാസിസ്റ്റ് മോദി സർക്കാറിനെതിരെ നിലകൊണ്ട ധീരനായ നായകനായി അദ്ദേഹം നമ്മുടെ ഹൃദയത്തിൽ ജീവിക്കുമെന്നും സ്റ്റാൻ സ്വാമിയുടെ രക്തം മോദിയുടെയും അമിത് ഷായുടെയും കൈകളിൽ പുരണ്ടിട്ടിട്ടുണ്ടെന്നും രാജ്യം അവരോട് ഒരിക്കലും ക്ഷമിക്കില്ലായെന്നും ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി പറഞ്ഞു. പാർക്കിൻസൺസ് രോഗിയായ ഒരു എണ്പത്തിനാലുകാരനു വെള്ളം കുടിക്കാൻ ഒരു സിപ്പർ/സ്ട്രോ ഇല്ലെന്നു പറഞ്ഞ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയ്ക്കും അതനുവദിക്കാൻ ഹർജിയും അപ്പീലുമായി ആഴ്ചകൾ നടത്തിച്ച ജുഡീഷ്യറിക്കും അഭിമാനിക്കാമെന്ന്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെജെ ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചു. ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍നിന്നു അദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ അദ്ദേഹത്തെ തടങ്കലിലാക്കിയ നടപടി എന്‍ഐഎ കോടതി ശരിവെയ്ക്കുകയാണ് ചെയ്തത്. നിരപരാധിയാണെന്നും ആരോഗ്യ നിലയിലുള്ള അവശതകളും ചൂണ്ടിക്കാട്ടി നിരവധി തവണ അഭിഭാഷകര്‍ എന്‍ഐഎയെ സമീപിച്ചിരിന്നു. എന്നാല്‍ കേസ് നീട്ടിക്കൊണ്ടു പോകുകയാണ് എന്‍ഐഎ ചെയ്തത്. ഇക്കാലയളവിലെല്ലാം അദ്ദേഹം തടങ്കലിലായിരിന്നു. ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ സ്വരമുയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. നേരത്തെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും വൈദികനെ മോചിപ്പിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ടിരിന്നു. അതും ഫലം കണ്ടില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-05-18:31:56.jpg

16638
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ച് കെസിബിസി
Content: കൊച്ചി: മനുഷ്യാവകാശപ്രവര്‍ത്തകനും പാവപ്പെട്ടവരുടെ പക്ഷംചേര്‍ന്നു പ്രവര്‍ത്തിച്ച സാമൂഹിക ക്ഷേമപ്രവര്‍ത്തകനുമായ ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി അനുശോചനം രേഖപ്പെടുത്തി. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടിയായിരുന്നു അവസാന നാളുകളില്‍ അദ്‌ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ‘ഭീകരവിരുദ്ധനിയമമനുസരിച്ചു തടവിലാക്കപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമിക്കു സ്വാഭാവിക നീതിപോലും നിഷേധിക്കപ്പെട്ടുവെന്നു വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ജയില്‍ വാസത്തിനിടയില്‍ ആരോഗ്യനില തീര്‍ത്തും മോശമായതിനെത്തുടര്‍ന്നു കോടതി ഇടപ്പെട്ടാണ് അദ്‌ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അനേകര്‍ തീവ്രദുഃഖത്തിലാണ്. അദ്‌ദേഹത്തിന്റെ സേവനം സ്വീകരിച്ച അനേകായിരങ്ങളുടെയും വിശിഷ്യ ഈശോസഭാ സമൂഹത്തിന്റെയും വേദനയില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി പങ്കുചേരുന്നു. ഫാ. സ്റ്റാന്‍ സ്വാമിക്കു നിത്യശാന്തി നേര്‍ന്നു പ്രാര്‍ത്ഥിക്കുന്നുവെന്നും കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവനയില്‍ കുറിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-05-19:38:45.jpg

16639
Category: 1
Sub Category:
Heading: അത് ഫാ. സ്റ്റാന്‍ സ്വാമി അല്ല: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ ചിത്രം
Content: ന്യൂഡല്‍ഹി: ഇന്ന് ഉച്ചയ്ക്ക് അന്തരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് പിന്നാലെ നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. കാലുകളില്‍ വിലങ്ങിട്ടു ആശുപത്രിയില്‍ കഴിയുന്ന വയോധിക വൃദ്ധന്റെ ചിത്രം ഫാ. സ്റ്റാന്‍ സ്വാമിയുടേതാണെന്ന രീതിയിലാണ് പ്രചരണം നടക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ഉള്ളത് ഫാ. സ്റ്റാന്‍ അല്ല. ഉത്തർപ്രദേശിലെ എറ്റായിലെ ജയില്‍ പുള്ളിയായ 90 വയസുള്ള തടവുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോള്‍ കാലുകളില്‍ വിലങ്ങു അണിയിച്ച ചിത്രമാണിത്. ഇത് പിന്നീട് വലിയ വിവാദമാകുകയും ജയിൽ വാർഡന്‍ അശോക് യാദവിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരിന്നു. ഈ സംഭവം ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-05-20:30:13.jpg
Keywords: വ്യാജ

16640
Category: 18
Sub Category:
Heading: 'ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂട കൊലപാതകം': വ്യാപക പ്രതിഷേധവുമായി കേരളത്തിലെ ഭരണപ്രതിപക്ഷ നേതൃത്വങ്ങളും
Content: കൊച്ചി: യു.എ.പി.എ ചുമത്തി തടങ്കലിലാക്കി ഇന്ന് ആശുപത്രിയില്‍ മരണമടഞ്ഞ ഫാ. സ്റ്റാന്‍ സ്വാമിയുടെ വിയോഗത്തില്‍ രൂക്ഷമായ പ്രതികരണവുമായി കേരളത്തിലെ ഭരണപ്രതിപക്ഷ നേതൃത്വങ്ങളും. ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അഗാധദുഖം രേഖപ്പെടുത്തുന്നുവെന്നും സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ വച്ച ഒരാള്‍ കസ്റ്റഡിയില്‍ മരിക്കേണ്ടി വന്നത് നീതികരിക്കാനാവില്ലായെന്നും ഇത്തരം നീതിയുടെ ചതിക്കുഴികള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലേറെ ആദിവാസികള്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച വൈദികനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു സ്റ്റാന്‍ സ്വാമി. യു.എ.പി.എ ചുമത്തി ബി.ജെ.പി സര്‍ക്കാര്‍ ജയിലില്‍ അടച്ച ഈ വന്ദ്യ വയോധികന്‍ ചെയ്ത കുറ്റം എന്താണ്? എന്ന ചോദ്യം പ്രതിപക്ഷ നേതാവ് ഉയര്‍ത്തി. രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും പട്ടിണി പാവങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തി എന്നതാണോ? ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെടുത്തി യു.എ.പി.എ ചുമത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വാമിയെ ജയിലില്‍ അടച്ചത്. നീതിയും മനുഷ്യത്വവും നിര്‍ഭയത്വവും സംയോജിച്ച അസാധാരണ വ്യക്തിത്വത്തെയാണ് ഭരണകൂട ഭീകരതയില്‍ രാജ്യത്തിനു നഷ്ടമായത്. അതും കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ. വ്യക്തമായ ഭരണകൂട ഭീകരതയാണിത്. കണ്ണില്‍ ചോരയില്ലാത്ത നടപടികളുടെ ഇരയാണ് സ്വാമി. ഇന്ത്യന്‍ ഭരണഘടനയെ എങ്ങനെ ഒരു സര്‍ക്കാര്‍ ചുരുട്ടി മെരുക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്റ്റാന്‍ സ്വാമിയുടെ കൊലപാതകമെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഭരണകൂട ഭീകരതയുടെ ഇരയാണ് ഫാ സ്റ്റാന്‍ സ്വാമിയെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കറുത്ത ദിനമാണ്. ആദിവാസി ജനവിഭാഗങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാണു ഫാ സ്റ്റാന്‍ സ്വാമി അവസാന ശ്വാസം വരെ മനുഷ്യവാകശങ്ങൾക്കായിപോരാടിയ ഫാ സ്റ്റാന്‍ സ്വാമി . എന്നും ജ്വലിക്കുന്ന ഓർമയായിരിക്കും 84 വയസുള്ള വൈദികനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോവിഡ് ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പൂര്‍വാധികം വഷളായിട്ടും യഥാസമയം ചികിത്സ നല്കുന്നതില്‍ സർക്കാർപരാജയപ്പെട്ടു.മാനുഷിക പരിഗണന പോലും നൽകിയില്ല ഗുരുതരാവസ്ഥയിൽ ജാമ്യം നേടാനുള്ള എല്ലാ ശ്രമങ്ങളേയും സർക്കാർ എതിർത്തു രാജ്യത്ത പൗരപ്രമുഖരുമെല്ലാം വന്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടും സർക്കാരും കോടതിയും വഴങ്ങിയില്ല. ഫാ സ്റ്റാന്‍ സ്വാമിയുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു. സംഘപരിവാർ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയാണ് ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ ലൂർദ്ദ് സ്വാമിയുടെ മരണമെന്ന്‍ കേരളത്തിലെ മുൻ ധനകാര്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. റ്റി. എം. തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. തെറ്റായ കുറ്റങ്ങൾ ചുമത്തപ്പെട്ട് തടങ്കലിലെത്തിയ അദ്ദേഹത്തോട് നീതി പീഠവും ദയ കാട്ടിയില്ല. ജീവിതകാലമത്രയും ദയയുടെയും കാരുണ്യത്തിൻ്റെയും വെളിച്ചം പരത്തിയ സ്റ്റാൻ സ്വാമിയ്ക്കുണ്ടായ ദുർവിധിയിലൂടെ ചരിത്രത്തിൽ രാജ്യത്തിൻ്റെ ശിരസ് എന്നേക്കുമായി കുനിഞ്ഞു താഴുകയാണ്. കാരണം, മനുഷ്യത്വത്തിനു മേൽ ഒരു രാജ്യം നടപ്പാക്കിയ വധശിക്ഷയായിത്തന്നെ ഈ അനീതിയെ കാലം വിധിക്കും. അര നൂറ്റാണ്ടുകാലു കാലം ഝാർഖണ്ഡിലെ ആദിവാസികൾക്കുവേണ്ടി ജീവിതം സമർപ്പിച്ച ഫാദർ സ്റ്റാൻ സ്വാമി ചെയ്ത കുറ്റമെന്തായിരുന്നു? ജയിലിൽ ചികിത്സ മാത്രമല്ല, വിറക്കുന്ന കൈകൾ കൊണ്ട് ഗ്ലാസ് ഉയർത്തി വെള്ളം കുടിക്കാൻ കഴിയാതായപ്പോൾ സ്ട്രോ പോലും അധികൃതർ നിഷേധിച്ചു. നമ്മുടെ കോടതിക്ക് 50 ദിവസം വേണ്ടി വന്നു ജയിലധികൃതരെ കൊണ്ട് സ്ട്രോ ലഭ്യമാക്കണമെന്ന അപേക്ഷ സ്വീകരിപ്പിക്കാൻ. പിശാചുക്കൾ പോലും ചെയ്യാനറയ്ക്കുന്ന ക്രൂരത. കൺമുന്നിലിരിക്കുന്ന ദാഹജലം ഒരിറക്കു കുടിക്കാൻ കഴിയാതെ ഒരു മനുഷ്യജീവി മരണപ്പിടച്ചിൽ പിടയുന്നത് കണ്ടു നിൽക്കുന്ന അധികാരികളും ഭരണ സംവിധാനവും. ഈ ക്രൂരതയ്ക്ക് ദയാശൂന്യരായ ഏകാധിപതികളുടെ ചരിത്രത്തിൽപ്പോലും സമാനതകളില്ല. മഹത്തായ പാരമ്പര്യത്തിൻ്റെയും ഔന്നത്യത്തിൻ്റെയും അവസാന കണികയും ചോർന്നു പോകുന്ന ദൗർഭാഗ്യത്തിൻ്റെ ഇരയാണ് ഇന്ത്യ. വരിയുടയ്ക്കകപ്പെട്ട നീതിബോധം സൃഷ്ടിച്ച രക്തസാക്ഷിയാണ് ഫാ. സ്റ്റാൻ സ്വാമി. ഈ പാതകത്തിൻ്റെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കേണ്ടത് നാമോരോരുത്തരുമാണ്. നമ്മുടെ നിശബ്ദതയും ഈ നരാധമന്മാർക്ക് വളമായിട്ടുണ്ട്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആണ് ജസ്യൂട്ട് സഭ ഏറ്റവും വലിയ സംഭാവന നൽകിയിട്ടുള്ളത്. എഴുപതുകളിൽ വിമോചന ദൈവ ശാസ്ത്രത്തിന്റെ ചിന്താ സരണികളിലേക്ക് ഒട്ടേറെ ജസ്യൂട്ട് സഭാംഗങ്ങൾ തിരിഞ്ഞു. സ്റ്റാൻ സ്വാമി തിയോളജി പഠനകാലത്ത് തന്നെ ഈ ആദർശക്കാരനായി. അങ്ങനെ ഇന്ത്യയിൽ അദ്ദേഹം ആദിവാസിമേഖല തന്റെ പ്രവർത്തന മണ്ഡലമായി തെരഞ്ഞെടുത്തു .ഏത് പരിഷ്കൃത ജനതയും ആദരവോടെയാണ് ആ പ്രവർത്തനങ്ങളെ അഭിസംബോധന ചെയ്യുക. എന്നാൽ സംഘപരിവാറുകാർക്ക് അത്തരം മനുഷ്യ സഹജ വികാരങ്ങളില്ല. അതു കൊണ്ടാണവർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പകയോടെ കാണുന്നത്. ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്നവർ ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് ദാഹജലം നിഷേധിച്ച് മരണം വിധിച്ചു. നന്മയും നീതിയും ഉയർത്തി പിടിച്ചതിനാണ് ഈ വന്ദ്യ പുരോഹിതൻ രക്തസാക്ഷിയായതെന്നും ഗാന്ധിജിയ്ക്ക് വെടിയുണ്ട വിധിച്ചവർ നിശ്ചയമായും ഈ കൊലപാതകവും ആർത്തുവിളിച്ച് ആഘോഷിക്കുമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി നേതാക്കളാണ് വിഷയത്തില്‍ പ്രതികരണവുമായി മുന്നോട്ട് വന്നുക്കൊണ്ടിരിക്കുന്നത്.
Image: /content_image/India/India-2021-07-05-21:05:40.jpg

16641
Category: 22
Sub Category:
Heading: ജോസഫ്: അരികിൽ ഇരിക്കാൻ മടികാണിക്കാത്തവൻ
Content: "അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.... അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചുപോയി ഒരു മാത്ര വെറുതെ നിനച്ചുപോയി " ഒ.എൻ.വി കുറുപ്പിൻ്റെ വരികൾക്കു ജി. ദേവരാജൻ മാഷിന്റെ സംഗീതത്തിൻ ഗാനഗന്ധർവൻ കെ.ജെ യേശുദാസ് സ്വരം നൽകിയ മനോഹരമായ ഒരു ഗാനമാണ് ഈ സിനിമാ ഗാനത്തിൽ നിന്നാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത. പ്രണയ ഭംഗത്തിൻ്റെ നഷ്ടബോധങ്ങൾ സിനിമയിലെ ഈ വരികളിൽ നിറയുന്നുണ്ടെങ്കിലും തിരുകുടുംബത്തിൽ കാര്യത്തിൽ നേരെ തിരിച്ചായിരുന്നു. ഈശോയോടും മറിയത്തോടും കൂടെ ആയിരിക്കാൻ എന്നും താൽപര്യം കാട്ടിയ വ്യക്തിയായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. തിരു കുടുംബത്തിൻ്റെ പാലകൻ സഭയുടെ പാലകനായി നിലകൊള്ളുമ്പോഴും അവൻ്റെ മന്ത്രം സഭയോടൊപ്പം കൂടെയായിരിക്കുക എന്നതാണ്. സഭാ മക്കളുടെ അടുത്തിരിക്കാൻ യൗസേപ്പിതാവിനു യാതൊരു മടിയുമില്ല. അവന്റെ മദ്ധ്യസ്ഥം യാചിക്കുന്ന ആർക്കും "അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.... " എന്ന നഷ്ടബോധത്തിൻ്റെ അനുഭവം ഉണ്ടാവില്ല. അതാണ് യൗസേപ്പിതാവു തരുന്ന ഉറപ്പ്. ആ വത്സല പിതാവിൻ്റെ സന്നിധിയിൽ നമുക്കും ജീവിതത്തെ സുരക്ഷിതമാക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-07-05-21:16:57.jpg
Keywords: ജോസഫ