Contents
Displaying 16251-16260 of 25122 results.
Content:
16622
Category: 18
Sub Category:
Heading: കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Content: കൊച്ചി: 2020-2021 ലെ കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (മാധ്യമം), പ്രൊഫ.എസ്.ജോസഫ് (സാഹിത്യം), കമാന്‍ഡര്‍ അഭിലാഷ് ടോമി (യുവപ്രതിഭ ), ഡോ.പയസ് മലേക്കണ്ടത്തില്‍ ( ദാര്‍ശനികം ) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. ഗുരുപൂജാ പുരസ്‌ക്കാരങ്ങള്‍ കെ.ജി.ജോര്‍ജ്ജ്, സി.ഡോ.വീനിത സി.എസ്.എസ്.ടി, ആന്റണി പൂത്തൂര്‍ ചാത്യാത്ത്, ടോമി ഈപ്പന്‍ എന്നിവര്‍ക്കാണ് സമര്‍പ്പിക്കുക. കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മാധ്യമ പ്രവര്‍ത്തകനും സഫാരി ടിവിയുടെ സ്ഥാപകനുമാണ് മാധ്യമ അവാര്‍ഡിന് അര്‍ഹനായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര. ദൃശ്യ-ശ്രാവ്യ മേഖലകളില്‍ നടത്തിയ മൂല്യാധിഷ്ഠിതസംഭാവനകള്‍ക്കാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുര്സ്‌കാരത്തിന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ അര്‍ഹനാക്കിയത്. സാഹിത്യ അവാര്‍ഡിന് അര്‍ഹനായ കവി പ്രൊഫ.എസ് ജോസഫ് എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനാണ്. ജീവിതത്തിന്റെ ഭിന്നമേഖലകളില്‍ പ്രചോദനാത്മകമായ സംഭാവനകള്‍ നല്‍കിയ കമാന്‍ഡര്‍ അഭിലാഷ് ടോമിയാണ് യുവപ്രതിഭാ അവാര്‍ഡിന് അര്‍ഹനായിട്ടുള്ളത്. ബിഷപ്പ് മാര്‍ സെബാസ്റ്റിയന്‍ മങ്കുഴിക്കരിയുടെ പേരിലുള്ള ദാര്‍ശനിക ൈവജ്ഞാനിക അവാര്‍ഡ്. ഡല്‍ഹി ജെ.എന്‍.യുവിലെ ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ.പയസ് മലേക്കണ്ടത്തിലിന് നല്‍കും. ഗുരുപൂജ പുരസ്‌കാരത്തിന് അര്‍ഹനായ കെ.ജി ജോര്‍ജ്ജ് കേരളത്തിലെ ഏറ്റവും മികച്ച ചലിച്ചിത്ര സംവിധായകനും ചലിച്ചിത്രഗുരുവുമാണ്.വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ക്കാണ് സി.ഡോ.വിനീത സി.എസ്.എസ്.ടി ഈ വിഭാഗത്തില്‍ ആദരിക്കപ്പെടുന്നത്.മതാത്മക ചരിത്രത്തിന്റെ വേറിട്ട വായനകളിലൂടെ നടത്തിയ രചനകള്‍ക്കാണ് ആന്റണി പുത്തൂര്‍ ചാത്യത്ത് ആദരിക്കപ്പെടുന്നത്. ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ശില്‍പ്പവും ചേര്‍ന്നതാണ് ഈ പുരസ്‌കാരം.ഗുരുപൂജാ പുരസ്‌കാരത്തിന് അര്‍ഹനായ ടോമി ഈപ്പന്‍ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.അറിയപ്പെടുന്ന വിവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം.അവാര്‍ഡ് ദാനചടങ്ങിന്റെ തീയതി പിന്നീട് അറിയിക്കുമെന്ന് കെസിബിസി മീഡീയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.
Image: /content_image/India/India-2021-07-03-13:57:46.jpg
Keywords: കെസിബിസി

16623
Category: 1
Sub Category:
Heading: വ്യക്തിഗത കാഴ്ചപ്പാടുകള്‍ മാറ്റിവെച്ച് ഒരുമിക്കുവാന്‍ ജര്‍മ്മന്‍ സഭയോട് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ ആഹ്വാനം
Content: ബെര്‍ലിന്‍: വ്യക്തിഗത കാഴ്ചപ്പാടുകള്‍ മാറ്റിവെച്ച് ഒരുമിക്കുവാന്‍ ജര്‍മ്മന്‍ കത്തോലിക്ക സഭയോട് ആഹ്വാനം ചെയ്ത് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. വത്തിക്കാനും ജര്‍മ്മനിയും തമ്മില്‍ നയതന്ത്രബന്ധം ആരംഭിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജര്‍മ്മനിയിലെത്തിയ കര്‍ദ്ദിനാള്‍ പരോളിന്‍ ജൂണ്‍ 29ന് വിശുദ്ധ ബലി മധ്യേ ജര്‍മ്മന്‍ മെത്രാന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. തിരുസഭയുടെ പ്രബോധനങ്ങള്‍ക്കും പാരമ്പര്യത്തിനും വിരുദ്ധമായി ചില ജര്‍മ്മന്‍ വൈദികര്‍ സ്വവര്‍ഗ്ഗ പങ്കാളികളെ ആശീര്‍വ്വദിച്ചത് അടുത്തിടെ വലിയ വിവാദത്തിന് ഇടയാക്കിയിരിന്നു. ഈ സാഹചര്യത്തിന്റെയും കൂടി പശ്ചാത്തലത്തില്‍ കര്‍ദ്ദിനാള്‍ പരോളിന്റെ ആഹ്വാനത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. ജര്‍മ്മന്‍ സഭയുടെ സിനഡല്‍ പാതയെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ 2019-ലെ കത്തിനെക്കുറിച്ചും കര്‍ദ്ദിനാള്‍ സംസാരിച്ചുവെന്നു ജര്‍മ്മന്‍ കത്തോലിക്കാ വാര്‍ത്താ ഏജന്‍സിയായ ‘കെ.എന്‍.എ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൗരോഹിത്യ ജീവിതം, അധികാരം, അധികാരങ്ങളുടെ വിഭജനം, സഭയിലെ സ്ത്രീകളുടെ പങ്ക്, ലൈംഗിക ധാര്‍മ്മികത തുടങ്ങിയ വിവാദ വിഷയങ്ങളേക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടായിരുന്നു കര്‍ദ്ദിനാളിന്റെ പരാമര്‍ശം. രാഷ്ട്രീയത്തില്‍ കാണുന്ന തരത്തിലുള്ള പൊതുനിലപാടുകളില്‍ മാത്രം ആശ്രയിക്കുന്ന പതിവ് ഉപേക്ഷിച്ച് കര്‍ത്താവില്‍ വേരൂന്നിയ ഒരു പൊതു ഐക്യത്തിലേക്ക് മടങ്ങി വരുവാന്‍ കര്‍ദ്ദിനാള്‍ ജര്‍മ്മന്‍ മെത്രാന്‍മാരോടു അഭ്യര്‍ത്ഥിച്ചു. എത്ര പ്രാധാന്യമുള്ള കാര്യമായാലും, ഒരു പ്രത്യേക കാര്യത്തിലേക്ക് മാത്രം കൂട്ടായ്മയെ ചുരുക്കുന്നതും നല്ലതല്ലെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ചെല മെര്‍ക്കല്‍, പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയിന്‍മെയര്‍ എന്നിവരുമായി കര്‍ദ്ദിനാള്‍ പരോളിന്‍ കൂടിക്കാഴ്ച നടത്തി. ലിംബര്‍ഗ് മെത്രാന്‍ ജോര്‍ഗ് ബാറ്റ്സിംഗ് ഇക്കഴിഞ്ഞ ജൂണ്‍ 24ന് വത്തിക്കാനില്‍വെച്ച് ഫ്രാന്‍സിസ് പാപ്പയുമായി ഒരു കൂടിക്കാഴ്ച നടത്തിയിരിന്നു. ജര്‍മ്മനിയിലെ കത്തോലിക്കാ സഭ സിനഡല്‍ പാതയില്‍ തുടരണമെന്ന്‍ പാപ്പ അഭ്യര്‍ത്ഥിച്ചതായും ജര്‍മ്മന്‍ സഭ നവീകരണത്തിന്റെ പേരില്‍ പുതിയ പ്രത്യേക പാതകളൊന്നും സ്വീകരിക്കില്ലെന്ന് പാപ്പക്ക് താന്‍ ഉറപ്പുനല്‍കിയതായും കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറയുകയുണ്ടായി. വത്തിക്കാനെ മറികടന്ന് സ്വവർഗ്ഗ ബന്ധത്തിൽ കഴിയുന്നവര്‍ക്ക് ചില ജര്‍മ്മന്‍ വൈദികര്‍ ആശീര്‍വാദം നല്കിയ പശ്ചാത്തലത്തില്‍ വത്തിക്കാനുമായി ഐക്യത്തില്‍ പോകണമെന്ന അഭ്യര്‍ത്ഥനയുമായി മരിയ 1.0 അടക്കമുള്ള ചില കത്തോലിക്ക സംഘടനകള്‍ നേരത്തെ രംഗത്തു വന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-03-14:42:32.jpg
Keywords: ജര്‍മ്മ

16624
Category: 11
Sub Category:
Heading: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം: സുഡാനില്‍ വൈദിക വിദ്യാര്‍ത്ഥികള്‍ അല്ലാത്തവര്‍ക്കും വാതില്‍ തുറന്നിട്ട് സെമിനാരി
Content: ടോംബുറ-യാംബിയോ: ദക്ഷിണ സുഡാനില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം മൂലം പഠനത്തിന് അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് വാതില്‍ തുറന്നിട്ട് സെമിനാരി. ടോംബുറ-യാംബിയോ കത്തോലിക്കാ രൂപതയാണ് തങ്ങളുടെ സെമിനാരി വഴി സെമിനാരി വിദ്യാര്‍ത്ഥികള്‍ അല്ലാത്തവര്‍ക്ക് കൂടി പഠിക്കാന്‍ അവസരം തുറന്നിട്ട് രംഗത്തെത്തിയിരിക്കുന്നത്. ഫിലോസഫി കോഴ്സുകൾ പഠിക്കാന്‍ ആഗ്രഹിക്കുന്ന സെമിനാരി അംഗങ്ങള്‍ അല്ലാത്തവരായ വിദ്യാർത്ഥികൾക്കു കൂടിയാണ് രൂപത അവസരം നല്‍കുന്നത്. ഇത് പ്രത്യേക അനുഭവമാണെന്നും രാജ്യത്തൊട്ടാകെയുള്ള ആദ്യത്തെ അവസരമാണിതെന്നും കോഴ്‌സിൽ പങ്കെടുക്കുന്നവർ ഭാവിയിൽ സെമിനാരികളിലോ മറ്റ് സ്ഥാപനങ്ങളിലോ ഫിലോസഫി അധ്യാപകരായെക്കുമെന്നും ടോംബുറ യാംബിയോ ബിഷപ്പ് എഡ്വേർഡോ ഹിബോറോ കുസ്സാല പറഞ്ഞു. ഈ ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ സെമിനാരികളെ മാത്രമേ സ്വാഗതം ചെയ്തിട്ടുള്ളൂ. എന്നാല്‍ ഈ വർഷം രൂപതയ്ക്കുള്ളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ സമന്വയം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ തത്ത്വചിന്ത പഠിക്കാൻ ആഗ്രഹിക്കുന്ന സാധാരണ വിദ്യാർത്ഥികൾക്ക് കോഴ്സ് വാഗ്ദാനം ചെയ്യാൻ തങ്ങള്‍ തീരുമാനിക്കുകയാണെന്നും ബിഷപ്പ് എഡ്വേർഡോ ഹിബോറോ കുസ്സാല പറഞ്ഞു. സാധാരണ വിദ്യാർത്ഥികൾ പകൽ ക്ലാസുകളിൽ പങ്കെടുക്കുകയും തുടർന്ന് അവരുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്യുമ്പോള്‍ വൈദിക വിദ്യാര്‍ത്ഥികൾ തങ്ങള്‍ക്കുള്ള മറ്റുള്ള പരിശീലനങ്ങളുമായി സെമിനാരിയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനിൽ നിന്നും സ്വതന്ത്രമായ 10 തെക്കൻ സംസ്ഥാനങ്ങൾ ചേർന്ന ഭൂപ്രദേശമായ ദക്ഷിണ സുഡാനിന്റെ 60% ജനങ്ങളും ക്രൈസ്തവരാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-03-16:36:01.jpg
Keywords: സുഡാ

16625
Category: 18
Sub Category:
Heading: തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം കാലഘട്ടത്തിന്റെ ക്രൈസ്തവ മാതൃക: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കാക്കനാട്: മാർതോമാശ്ലീഹയുടെ പ്രേഷിത ചൈതന്യം സമകാലിക സമൂഹത്തിൽ ക്രൈസ്തവ സമൂഹത്തിന് പ്രചോദനാത്മകമായ മാതൃകയാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ദുക്റാന തിരുനാളിനോടും സീറോമലബാർ സഭാദിനാചരണത്തോടുമനുബന്ധിച്ച് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ അർപ്പിക്കപ്പെട്ട റാസാ കുർബാന മദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. വിവിധ തലങ്ങളിൽ നിന്ന് വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ വിശ്വാസതീക്ഷണതയോടും സഭാസ്നേഹത്തോടും കൂടി പ്രവർത്തിക്കുവാൻ മാർതോമാശ്ലീഹായുടെ ജീവിതമാതൃക അനുകരിക്കുവാൻ സഭാമക്കൾ ആത്മാർത്ഥമായി പരിശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. റാസാ കുർബാനയിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോടൊപ്പം താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലും കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും സഹകാർമ്മികരായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 35 രൂപതകളിലും അപ്പസ്തോലിക് വിസിറ്റേഷനുകളിലും മറ്റു സ്ഥലങ്ങളിൽ ചിതറികിടക്കുന്നതുമായ എല്ലാ സീറോമലബാർ വിശ്വാസീസമൂഹങ്ങളെയും മേജർ ആർച്ച് ബിഷപ്പ് അഭിവാദനം ചെയ്യുകയും ദുക്റാനാ തിരുനാളിന്റെയും സഭാദിനത്തിന്റെയും മംഗളങ്ങൾ ആശംസിക്കുകയും ചെയ്തു. മൗണ്ട് സെന്റ് തോമസിലെ കാര്യാലയത്തിൽ സേവനം ചെയ്യുന്ന വൈദികരും സമർപ്പിതരും അല്മായരും മാത്രമാണ് റാസാ കുർബാനയിൽ പങ്കെടുത്തത്. രാവിലെ 9.30ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സഭാദിന പതാക ഉയർത്തി. ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സഭാദിന സന്ദേശം നല്കി. കോവിഡ്-19ന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പതിവ് ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. വി. കുർബാനയർപ്പണത്തിൽ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ റാസാ കുർബാന സഭയുടെ യൂട്യൂബ് ചാനൽ, ഷെക്കെയ്ന ടെലിവിഷൻ എന്നീ മാധ്യമങ്ങൾ വഴി ലൈവ് സ്ട്രീമിംങ്ങ് നടത്തി.
Image: /content_image/India/India-2021-07-03-19:36:20.jpg
Keywords: ആലഞ്ചേരി

16626
Category: 22
Sub Category:
Heading: ദുക്റാന ദിനത്തിലെ ജോസഫ് ചിന്ത
Content: ഈശോ പിതാവിലേക്കുള്ള വഴി എന്നു കാണിച്ചു തന്ന അപ്പസ്തോലനാണ് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ദിനത്തിൽ തോമാശ്ലീഹായ്ക്കൊപ്പമാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത. ഈശോ തന്‍റെ സ്നേഹിതൻ ലാസർ രോഗിയായപ്പോൾ കാണാന്‍ പോകുന്ന അവസരത്തിൽ തീരുമാനിച്ച വേളയിലാണ്, തോമാശ്ലീഹായുടെ വിശ്വസ്തത വെളിവാകുക. അവർ ജറുസലെമിനടുത്തുള്ള ബഥാനിയയിലേയ്ക്കു പോകാന്‍ തീരുമാനമെടുക്കുമ്പോൾ. ഈശോയുടെ പ്രബോധനങ്ങളെയും പ്രവര്‍ത്തനങ്ങളെയും വെറുത്തിരുന്ന യഹൂദര്‍ അവനെ കല്ലെറിയാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്നറിയാമായിരുന്ന അപ്പസ്തോലന്മാര്‍ അവനെ വിലക്കുമ്പോൾ തോമാശ്ലീഹാ മറ്റു ശിഷ്യരോടു പറയുന്നതായി യോഹന്നാൻ സുവിശേഷകന്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു. "ദീദിമോസ് എന്ന തോമസ് അപ്പോള്‍ മറ്റു ശിഷ്യന്മാരോടു പറഞ്ഞു: “അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം” (യോഹ 11:16). ഈശോയോടൊപ്പം മരിക്കാൻ തയ്യാറായ വ്യക്തിയായിരുന്നു തോമാശ്ലീഹാ. ഈശോയുടെ പ്രബോധനങ്ങൾ കേട്ട് മൂന്നു വർഷം കൂടെ താമസിച്ചതിനു ശേഷമാണ് തോമസിനു ഈ ബോധ്യം കൈവന്നത്. ഈശോയുടെ പ്രബോധനങ്ങളും വാക്കുകളും കേൾക്കും മുമ്പേ ഈശോയോടൊപ്പം മരണത്തിൻ്റെ താഴ് വരയിലൂടെ നടന്ന വ്യക്തിയാണ്. യൗസേപ്പിതാവ്. ഹോറോദേസു രാജാവിൻ്റെ ഭീക്ഷണിയെ തുടർന്നു സ്വദേശത്തു നിന്നു പലായനം ചെയ്യാൻ ദൈവകല്പനപ്രകാരം തയ്യാറാകുമ്പോൾ നിശബ്ദനായ യൗസേപ്പിതാവ് ഒരു പക്ഷേ മനസ്സിൽ പല തവണ പറഞ്ഞിട്ടുണ്ടാവാം ഈശോയ്ക്കു വേണ്ടി മരിക്കാൻ ഞാനും സന്നദ്ധനാണന്ന്. മരണത്തിന്റെ താഴ്‌വരയിൽ ഈശോയൊടൊപ്പം സഞ്ചരിക്കാൻ തിരുമനസ്സായ യൗസേപ്പിതാവും ഭാരതപ്പസ്തോലനായ തോമാശ്ലീഹായും വിശ്വാസ ജീവിതയാത്രയിൽ നമുക്കു ശക്തി പകരട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-07-03-21:39:18.jpg
Keywords: ജോസഫ, യൗസേ

16627
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ ആശുപത്രിവാസം ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച വരെ നീട്ടി
Content: മുംബൈ: എല്‍ഗാര്‍ പരിഷത്തുമായി ബന്ധമുണ്ടെന്ന് ആരോപണത്തെത്തുടര്‍ന്ന് അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആശുപത്രിവാസം ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച വരെ നീട്ടി. ഫാ. സ്റ്റാന്‍ സ്വാമി മുംബൈ ഹോളിഫാമിലി ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മിഹിര്‍ ദേശായി കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണിത്. 84 കാരനായ ഫാ.സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുമെന്നും ജസ്റ്റീസ് എസ്.എസ്. ഷിന്‍ഡെയും ജസ്റ്റീസ് എന്‍.ജെ. ജമാംദാറും അടങ്ങുന്ന ബഞ്ച് ഇടക്കാല ഉത്തരവില്‍ പറയുന്നു. അറസ്റ്റിലായ 2020 ഒക്ടോബര്‍ മുതല്‍ മുംബൈയിലെ തലോജ ജയിലില്‍ കഴിയുകയായിരുന്ന വൈദികനെ ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നേരത്തേ സബര്‍ബന്‍ ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പാര്‍ക്കിന്‍സണ്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടി ഫാ. സ്റ്റാന്‍ സ്വാമി നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണിത്. സ്വകാര്യാശുപത്രിയില്‍ പരിശോധനയ്ക്കിടെ ഫാ.സ്റ്റാന്‍ സ്വാമിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി ഉള്‍പ്പെടെ പരിഗണിച്ച് ജാമ്യം നല്‍കണമെന്ന ഹര്‍ജി സമയക്കുറവ് മൂലം വൈള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നതുവരെ ഫാ.സ്റ്റാന്‍ സ്വാമി ആശുപത്രിയില്‍ തുടരട്ടെയെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.
Image: /content_image/India/India-2021-07-04-10:10:28.jpg
Keywords: സ്റ്റാന്‍

16628
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം പുനഃസ്ഥാപിക്കണം: ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍
Content: കോട്ടയം: ദളിത് ക്രൈസ്തവര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന പട്ടികജാതി സംവരണം പുനഃസ്ഥാപിക്കണമെന്ന് കെസിബിസി എസ്സി / എസ്ടി/ ബിസി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. മതേതര ഭാരതത്തില്‍ എല്ലാ മതത്തിലുമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പട്ടികജാതി സംവരണം ഭരണഘടന ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, 1950 ഓഗസ്റ്റ് 10നു പുറപ്പെടുവിച്ച പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെയാണ് ദളിത് െ്രെകസ്തവര്‍ക്കും മറ്റു മതത്തില്‍ വിശ്വസിക്കുന്ന ദളിതര്‍ക്കും പട്ടികജാതി സംവരണം നിഷേധിക്കപ്പെട്ടത്. ഈ ഉത്തരവ് എത്രയും വേഗം റദ്ദ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ കാത്തലിക് ബിഷപ് ഹൗസില്‍ കെ സിബിസി എസ്സി / എസ്റ്റി / ബിസി കമ്മീഷന്റെ നേതൃത്വത്തില്‍ ദളിത് കത്തോലിക്കാ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന എന്‍ട്രന്‍സ് കോച്ചിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ആമുഖ പ്രസംഗം നടത്തി. എന്‍ട്രന്‍സ് കോച്ചിംഗ് പ്രോഗ്രാം നിയുക്ത ജില്ലാ ജഡ്ജി സ്മിത ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മുന്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ഡി. ഷാജ് കുമാറിന് യാത്രയയപ്പും പുതിയ സെക്രട്ടറി ഫാ. ജോസ് വടക്കേക്കുറ്റിന് സ്വീകരണവും നല്‍കി. കോവിഡ് കാല പ്രവര്ത്ത്നത്തിന് കാഞ്ഞിരപ്പള്ളി രൂപത ഡിസിഎംഎസ് സമതിയെ യോഗം ആദരിച്ചു. എസ്എബിഎസ് മദര്‍ ജനറാള്‍ സിസ്റ്റര്‍ ഗ്രെയിസ് പെരുന്പനാനി, ബ്രില്യന്റ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ്, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, ഫാ. ജോണ്‍ അരീക്കല്‍, ഫാ. ജോസുകുട്ടി ഇടത്തിനകം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-07-04-12:13:58.jpg
Keywords: ദളിത

16629
Category: 1
Sub Category:
Heading: കാര്‍ ഓടിക്കുമ്പോള്‍ ഒരു ഫോണ്‍ കോള്‍: അപ്രതീക്ഷിത മെത്രാന്‍ നിയമനത്തിന്റെ ഞെട്ടല്‍ മാറാതെ ഫിലിപ്പീന്‍സ് വൈദികന്‍
Content: മനില: ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത മെത്രാന്‍ നിയമനം തന്നെ തേടിവന്നതിന്റെ ഞെട്ടലിലാണ് ഫിലിപ്പീൻസിലെ മലയ്ബലേ രൂപത വൈദികനായ മോൺസിഞ്ഞോർ നോയൽ പെദ്രിഗോസ. രൂപതയുടെ പുതിയ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ച വിവരം കാർ ഡ്രൈവ് ചെയ്ത് പോകുന്ന വഴിക്കാണ് അദ്ദേഹം അറിയുന്നത്. തികച്ചും അപ്രതീക്ഷിതമായ ഫോണ്‍ കോള്‍. രാജ്യത്തെ വത്തിക്കാൻ പ്രതിനിധിയായ ആർച്ച് ബിഷപ്പ് ചാൾസ് ബ്രൗണാണ് ഫോണിലൂടെ നിയമനം സംബന്ധിച്ച് വിവരം അദ്ദേഹത്തെ ധരിപ്പിച്ചത്. ഗൗരവമായിട്ട് തന്നെയാണോ ഇത് പറയുന്നത് എന്നൊരു ചോദ്യമാണ് ആർച്ച് ബിഷപ്പിനോട് അദ്ദേഹം ഉന്നയിച്ചത്. റാഡിയോ ബൺഡിൽയോ എന്ന രൂപതാ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തില്‍ മോൺസിഞ്ഞോർ നോയൽ പെദ്രിഗോസ വെളിപ്പെടുത്തി. ആദ്യമൊക്കെ വിശ്വസിക്കാൻ പ്രയാസമായിരുന്നെങ്കിലും ക്രിസ്തുവിനോടും, സഭയോടുള്ള സ്നേഹത്തെപ്രതി പുതിയ ചുമതല ഏറ്റെടുക്കാൻ നോയൽ പെദ്രിഗോസ തയ്യാറായി. ഔദ്യോഗികമായി സഭ നിയമനത്തെ സംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിക്കുന്നതുവരെ ആരോടും വിവരങ്ങളൊന്നും പങ്കുവയ്ക്കരുതെന്ന് ആര്‍ച്ച് ബിഷപ്പ് ചാൾസ് ബ്രൗൺ മുന്നറിയിപ്പ് നൽകിയിരുന്നു. അറിയിപ്പ് ലഭിച്ചതിനു ശേഷം ഏതാനും ദിവസങ്ങൾ ഉറങ്ങാൻ സാധിച്ചില്ല. താൻ ആരുടെയും ശ്രദ്ധയിൽപെടാൻ ശ്രമിച്ചില്ലെങ്കിലും, ദൈവം തന്നെ കണ്ടെന്ന് മോൺസിഞ്ഞോർ പെദ്രിഗോസ പറയുന്നു വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും തിരുനാൾ ദിവസമായ ജൂൺ 29നാണ് വത്തിക്കാൻ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മലയ്ബലേ രൂപതയുടെ അഞ്ചാമത്തെ മെത്രാനാണ് നോയൽ പെദ്രിഗോസ. 2017 മുതൽ രൂപതയുടെ വികാരി ജനറാളായും, കത്തീഡ്രൽ റെക്ടറായും മോണ്‍. പെദ്രിഗോസ സേവനം ചെയ്തു വരികയായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-04-12:46:36.jpg
Keywords: അപ്രതീ, നിയമ

16630
Category: 22
Sub Category:
Heading: ജോസഫ്: ദൈവ പിതാവ് വിസ്മയിച്ച വിശ്വാസത്തിന്റെ ഉടമ
Content: ലത്തീൻ ആരാധനക്രമത്തിലെ ആണ്ടുവട്ടം (B) പതിനാലാം ഞായറാഴ്ചയിലെ സുവിശേഷ ഭാഗം മർക്കോസിൻ്റെ സുവിശേഷം ആറാം അധ്യായം 1 മുതൽ 6 വരെയുള്ള തിരുവചനഭാഗമാണ്. ഈശോയെ സ്വദേശവാസികൾ അവഗണിക്കുന്നതാണ് ഇതിലെ പ്രമേയ വിഷയം . സ്വജനത്തിൻ്റെ വിശ്വാസരഹിത്യത്തെക്കുറിച്ച് ഈശോ വിസ്മയിച്ചു (മർേക്കാസ് 6 :6) എന്നാണ് സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നു. മർക്കോസിൻ്റെ സുവിശേഷത്തിൽ ഈശോയുടെ പ്രബോധനങ്ങൾ കേട്ടും അവൻ്റെ അത്ഭുത പ്രവർത്തികൾ കണ്ടും പലരും വിസ്മയിച്ചട്ടുണ്ട് (മർക്കോ 2:12, 5: 42, 10: 24, 12: 17, 15: 5, 15: 44, 16:6) . ഈശോ വിസ്മയിച്ചത് സ്വജനത്തിൻ്റെ വിശ്വാസരഹിത്യം കണ്ടാണ്. ജോസഫ് വർഷത്തിൽ യൗസേപ്പിതാവിൻ്റെ വിശ്വാസത്തെ മറ്റുള്ളവര വിസ്മയിപ്പിച്ച വിശ്വാസമായി മനസ്സിലാക്കാനാണ് എനിക്കിഷ്ടം. ദൈവ പിതാവ് വിസ്മയിച്ച വിശ്വാസത്തിൻ്റെ ഉടമയായിരുന്നു യൗസേപ്പിതാവ്. പരാതികളൊ പരിഭവങ്ങളോ ഇല്ലാതെ ദൈവഹിതത്തെ ഇടമുറിയാതെ പിൻചെന്നെങ്കിൽ അതിൽ വിസ്മയിക്കാനുള്ള കാരണങ്ങൾ ഉണ്ട്. വിശുദ്ധ അഗസ്തിനോസ് വിശ്വാസത്തെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്: "നിനക്കു കാണാൻ കഴിയാത്തതു വിശ്വസിക്കുന്നതാണ് വിശ്വാസം, അതിൻ്റെ പ്രതിഫലം നി വിശ്വസിക്കുന്നത് കാണാൻ കഴിയും എന്നതാണ്." കാണാൻ കഴിയാത്തവ വിശ്വസിച്ച യൗസേപ്പിതാവിനു ദൈവ പിതാവു സ്വർഗ്ഗത്തിലും സവിശേഷ സ്ഥാനം നൽകി അനുഗ്രഹിച്ചു. വിശ്വാസ ജീവിതം കൊണ്ടു ദൈവത്തെയും മറ്റുള്ളവരെയും വിസ്മയിപ്പിക്കുന്നവരായി നമുക്കു വളരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-07-04-21:48:26.jpg

16631
Category: 1
Sub Category:
Heading: ഫാ. സ്റ്റാൻ സ്വാമി വെന്റിലേറ്ററിൽ, നില ഗുരുതരം: ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
Content: ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്ക വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ നില അതീവ ഗുരുതരം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്റ്റാന്‍ സ്വാമിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. മുംബൈ ഹോളിഫാമിലി ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നു സഹപ്രവർത്തകനായ ഫാ. ജോസഫ് സേവ്യർ സ്ഥിരീകരിച്ചു. അതേസമയം വൈദികന്റെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാറിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. നവി മുംബൈയിലെ തലോജ ജയിലില്‍ ഇദ്ദേഹത്തിന് ചികിത്സ നിഷേധിച്ചെന്ന ആരോപണത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. നേരത്തെ കോടതി ഇടപെടലിനെ തുടര്‍ന്ന് മേയ് 28നാണ് ഫാ. സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലൈ ആറ് വരെ ആശുപത്രിയില്‍ തുടരാന്‍ കോടതി അനുവദിച്ചിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ബന്ധുക്കളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു സ്റ്റാന്‍ സ്വാമിയെന്നും റിപ്പോർട്ടുകളുണ്ടായിരിന്നു. അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്. വൈദികനെതിരെയുള്ള നീതി നിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും ക്യാംപെയിന്‍ നടക്കുന്നുണ്ട്.
Image: /content_image/News/News-2021-07-05-08:14:30.jpg