Contents

Displaying 16241-16250 of 25122 results.
Content: 16612
Category: 22
Sub Category:
Heading: ജോസഫ്: വിശ്വാസമുള്ള അനുസരണക്കാരൻ
Content: ലൂഥറൻ പാസ്റ്ററും ജർമ്മൻ ദൈവശാസ്ത്രജനുമായിരുന്ന ഡിട്രിച്ച് ബോൺഹോഫറിൻ്റെ ( 1906-1945) പ്രസിദ്ധമായ ഗ്രന്ഥമാണ് The Cost of Discipleship (ശിഷ്യത്വത്തിൻ്റെ വില ). സെക്കുലർ സമുഹത്തിൽ ക്രൈസ്തവന്റെ റോൾ എന്തായിരിക്കണമെന്നു വിവരിക്കുന്ന ഈ ഗ്രന്ഥം ക്രൈസ്തവ ചിന്താധാരയ്ക്കു പുതിയ വീക്ഷണം നൽകിയ ഒരു ആധുനിക ക്രിസ്തീയ ക്ലാസ്സിക്കാണ്. ഈ ഗ്രന്ഥത്തിൽ വിശ്വസിക്കുന്ന ഒരുവൻ മാത്രമേ അനുസരിക്കാൻ കഴിയു എന്നും അനുസരിക്കുന്നവനുമാത്രമേ വിശ്വസിക്കാൻ കഴിയു എന്നും ബോൺഹോഫർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഉദ്ധരണി യൗസേപ്പിതാവിനെ സംബന്ധിച്ചിടത്തോളം നൂറു ശതമാനം ശരിയാണ്. ദൈവപിതാവിലും അവൻ്റെ പദ്ധതിയിലും വിശ്വാസമുണ്ടായിരുന്ന യൗസേപ്പിതാവിനു ദൈവത്തെ അനുസരിക്കുന്നതിൽ തെല്ലും പ്രയാസം അനുഭവപ്പെട്ടിരുന്നില്ല. വെല്ലുവിളികൾ നിറഞ്ഞതായിരുന്നു അത്തരം അനുസരണം എങ്കിൽ കൂടിയും യൗസേപ്പിതാവു വിശ്വസ്തയോടെ നിലനിന്നു. ദൈവ പിതാവിനെ അനുസരിക്കുന്നതിൽ ചഞ്ചലചിത്തനാകാത്ത യൗസേപ്പിനു വിശ്വസിക്കാനും എളുപ്പമായിരുന്നു. അതായിരുന്നു അവനെ ദൈവ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധിയാക്കിയത്. യൗസേപ്പിതാവിനു വിശ്വാസവും അനുസരണവും ഒരു നാണയത്തിൻ്റെ ഇരുവശം പോലെയായിരുന്നു , ആ പുണ്യജീവിതത്തിൽ അവ രണ്ടും പരസ്പരം പൂരകങ്ങളായിരുന്നു. വിശ്വാസമുള്ള അനുസരണക്കാരനാകാൻ യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥം നമുക്കു തേടാം.
Image: /content_image/SeasonalReflections/SeasonalReflections-2021-07-01-21:38:02.jpg
Keywords: ജോസഫ, യൗസേ
Content: 16613
Category: 14
Sub Category:
Heading: പത്താം നൂറ്റാണ്ടിലെ കത്തോലിക്ക ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ ജര്‍മ്മനിയിൽ കണ്ടെത്തി
Content: ഐസ്ലെബെൻ: പത്താം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കത്തോലിക്കാ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകർ ജര്‍മ്മനിയിൽ കണ്ടെത്തി. ഒട്ടോ ഒന്നാമൻ രാജാവ് പണികഴിപ്പിച്ച ദേവാലയത്തിന്റെ അവശിഷ്ടമാണ് ഇതെന്ന് കരുതപ്പെടുന്നു. ജർമ്മൻ നഗരമായ ഐസ്ലെബെന്നിന് സമീപത്തുളള ചോള വയലിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് ദേവാലയ അവശിഷ്ടങ്ങൾ ഗവേഷകരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതുകൂടാതെ ഏതാനും നാണയങ്ങളും, പള്ളിമണിയുടെ ഒരു ഭാഗവും ഗവേഷകർക്ക് ലഭിച്ചു. 968ൽ നിർമ്മിക്കപ്പെട്ട ദേവാലയം വിശുദ്ധ റാഡെഗുണ്ടിനാണ് സമർപ്പിക്കപ്പെട്ടിരുന്നത്. ഒട്ടോ രാജാവും, മകനും ദേവാലയം സന്ദർശിച്ചതിനുള്ള തെളിവുകളും ഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്. ദേവാലയത്തിന്റെ കൂദാശ നടന്ന സമയത്ത് ഒട്ടോ രാജാവിന്റെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നുവെന്ന് ഗവേഷകർ സൂചിപ്പിച്ചു. 500 വർഷത്തോളം ആരാധനയ്ക്കായി ഉപയോഗിച്ചിരുന്ന ദേവാലയം പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ നാളുകളിലാണ് നശിപ്പിക്കപ്പെടുന്നത്. ഓട്ടോമൻ കാലഘട്ടത്തിലെ സ്ഥലത്തിന്റെ പ്രാധാന്യം വെളിവാക്കുന്നതാണ് വലിയ ദേവാലയ നിർമ്മിതിയെന്ന് ഗവേഷകർ പത്രക്കുറിപ്പിൽ പറഞ്ഞു. ദേവാലയം സ്ഥിതി ചെയ്തിരിന്ന പ്രദേശത്തിനു സമീപത്തായി എഴുപതോളം കുഴിമാടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുഴിമാടങ്ങൾ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും, നാണയങ്ങൾ, കത്തികൾ അടക്കമുള്ളവയും ലഭിച്ചതിനാൽ പ്രഭു കുടുംബങ്ങളിലെ അംഗങ്ങളെ അടക്കം ചെയ്ത കുഴിമാടങ്ങളാണ് ഇതെന്നുളള നിഗമനത്തിലാണ് ഗവേഷകർ എത്തിച്ചേർന്നിരിക്കുന്നത്. വരും നാളുകളില്‍ പ്രദേശത്തു കൂടുതല്‍ ഗവേഷണം നടത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-02-09:53:19.jpg
Keywords: ജര്‍മ്മ
Content: 16614
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ സുവിശേഷം പങ്കുവെയ്ക്കുന്നതിനേക്കാള്‍ നിലനില്‍പ്പിനെക്കുറിച്ചാണ് നമ്മുടെ ചിന്ത: ആശങ്ക പങ്കുവെച്ച് മെട്രോപ്പൊളിറ്റന്‍ ഇമ്മാനുവല്‍
Content: വത്തിക്കാന്‍ സിറ്റി: ഉത്ഥിതനായ ക്രിസ്തുവിന്റെ സുവിശേഷം പങ്കുവെയ്ക്കുന്നതിനേക്കാള്‍ കൂടുതലായി ക്രിസ്ത്യാനികളുടെ നിലനില്‍പ്പിനെക്കുറിച്ചാണ് നമ്മുടെ ചിന്തയെന്നത് ഭയം ഉളവാക്കുന്നതായി കോണ്‍സ്റ്റാന്റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റിന്റെ നേതൃനിരയിലുള്ള ചാല്‍സിഡോണ്‍ മെട്രോപ്പോളിറ്റന്‍ ഇമ്മാനുവല്‍. വത്തിക്കാന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്ത് സുവിശേഷ പ്രഘോഷണത്തിനായി സഭ ബുദ്ധിമുട്ടുമ്പോള്‍, ആഗോളവല്‍ക്കരിക്കപ്പെട്ട ലോകത്തിന്റെ വെല്ലുവിളികള്‍ക്ക് എന്ത് മറുപടിയാണ് നല്‍കേണ്ടത് എന്ന ചോദ്യത്തിനുത്തരമായാണ് മെട്രോപ്പൊളിറ്റന്‍റെ പ്രതികരണം. ആഗോളവല്‍ക്കരണമല്ല മറിച്ച്, ലോകവുമായുള്ള നമ്മുടെ ബന്ധമാണ് പ്രശ്നമെന്നും, ഇതിന് ക്രിസ്തുവല്ലാതെ മറ്റൊരു മറുപടിയില്ലെന്നും, നമ്മുടെ ദൗത്യത്തിന്റെ ആദിയും അന്ത്യവും ക്രിസ്തുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ കാലഘട്ടത്തിന് ആദിമ ക്രൈസ്തവ കാലഘട്ടത്തില്‍ നിന്നും ഒട്ടുംതന്നെ വ്യത്യാസമില്ല. സമകാലിക മതനിരപേക്ഷതയെ ചെറുക്കുവാനുള്ള പ്രതിരോധശേഷി സഭയ്ക്കില്ലെന്നും പറഞ്ഞ മെട്രോപ്പൊളിറ്റന്‍ “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതയേയും ശിക്ഷ്യപ്പെടുത്തുവിന്‍. പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോട് കല്‍പ്പിച്ചവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്തായി 28:18-20) എന്ന് യേശു പറഞ്ഞിട്ടുള്ള കാര്യവും ചൂണ്ടിക്കാട്ടി. മതതീവ്രവാദം ഒരു മതത്തില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്നും അദ്ദേഹം വിലയിരുത്തല്‍ നടത്തി. പരസ്പര വിദ്വേഷത്തിനുള്ള കാരണം മതമായിത്തീരുമോ എന്ന ആശങ്ക തനിക്കുണ്ടെന്നും വിദ്വേഷമല്ല മറിച്ച് വിശ്വാസമെന്ന തൈലമാണ് മറ്റുള്ളവരുടെ സൗഖ്യത്തിനായി ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023-ല്‍ നടക്കുവാനിരിക്കുന്ന മെത്രാന്മാരുടെ സൂനഹദോസ് തീരുമാനങ്ങള്‍ക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നാണ്‌ കത്തോലിക്കാ സഭയുടെ എക്യുമെനിക്കല്‍ സുനഹദോസുകളെക്കുറിച്ച് അദ്ദേഹത്തിന് പറയുവാനുണ്ടായിരുന്നത്. ക്രിസ്തീയ ലോകം മുഴുവനും ഒരേ ഞായറാഴ്ച തന്നെ ഈസ്റ്റര്‍ ആഘോഷിക്കുകയാണെങ്കില്‍ അത് അനുരഞ്ജനത്തിന്റെ ശക്തമായ സന്ദേശമായിരിക്കുമെന്നും മെട്രോപ്പൊളിറ്റന്‍ പറഞ്ഞു. നിലവില്‍ കത്തോലിക്ക സഭയും ഓര്‍ത്തഡോക്സ് സഭയും പിന്തുടരുന്ന കലണ്ടര്‍ വ്യത്യസ്ഥങ്ങള്‍ ആയതിനാല്‍ ഈസ്റ്റര്‍ ആചരണവും വ്യത്യസ്ഥമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-02-12:22:49.jpg
Keywords: ക്രിസ്തു
Content: 16615
Category: 1
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം ഔദ്യോഗികമായി അംഗീകരിക്കുന്ന പ്രമേയം ലൂയിസിയാന സെനറ്റ് പാസ്സാക്കി
Content: ലൂയിസിയാന: ലോക തൊഴിലാളി ദിനമായ മെയ് ഒന്ന്‍ സഭയുടെ കാവല്‍ക്കാരനും തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ദിനമായി അംഗീകരിക്കുന്ന പ്രമേയം ലൂയിസിയാന സെനറ്റ് പാസ്സാക്കി. 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആഗോള സഭ ആചരിക്കുന്നതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് നടപടി. സെനറ്റര്‍ ഫ്രെഡ് മില്‍സ് അവതരിപ്പിച്ച പ്രമേയത്തില്‍ ലൂയിസിയാന സ്റ്റേറ്റ് സെക്രട്ടറി കൈലെ അര്‍ഡോയിന്‍ ഒപ്പുവെച്ചു. വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തിനും സെനറ്റ് അംഗീകാരം നല്‍കി. ദിവസവും തങ്ങളുടെ കുടുംബത്തിന്റേയും, സമൂഹത്തിന്റേയും, സംസ്ഥാനത്തിന്റേയും ഉന്നതിക്കായി ജോലിചെയ്യുന്ന ലൂയിസിയാനയില്‍ സ്ത്രീപുരുഷ തൊഴിലാളികളുടെ ദിനമായും മെയ് ഒന്നിനെ പ്രമേയത്തില്‍ അംഗീകരിക്കുന്നു. വിശുദ്ധ യൗസേപ്പിതാവ് സഞ്ചരിച്ചതായി പറയപ്പെടുന്ന ദൂരമത്രയും തീര്‍ത്ഥാടനം നടത്തുവാന്‍ ലൂയിസിയാനയിലെ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്ന 'എക്സോഡസ് 290 സെന്റ്‌ ജോസഫ് തീര്‍ത്ഥാടനം’ പരിപാടിയുടെ സംഘാടകന്‍ ഫാ. മൈക്കേല്‍ ഷാംപെയ്ന്‍, “വിശുദ്ധ യൗസേപ്പിതാവ്: നമ്മുടെ ആത്മീയ പിതാവിന്റെ അത്ഭുതങ്ങള്‍” എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയും അതിന്റെ 10 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിക്കുകയും ചെയ്ത ഫാ. ഡൊണാള്‍ഡ് എച്ച്. കാല്ലോവെ എന്നിവരുടെ പേരുകള്‍ പ്രമേയത്തില്‍ പ്രത്യേകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്റ്റേറ്റ് സെക്രട്ടറി ഒപ്പിട്ട പ്രമേയത്തിന്റെ പകര്‍പ്പ് സംസ്ഥാന ഗവര്‍ണര്‍, ന്യൂഓര്‍ലീന്‍സ് മെത്രാപ്പോലീത്ത ഗ്രിഗറി എം അയ്മണ്ട്; ലഫായെറ്റെ രൂപതാ മെത്രാന്‍ ഡഗ്ലസ്‌ ഡെഷോട്ടെല്‍സ്; ലൂയിസിയാന മെത്രാന്‍ സമിതി, ഫാ. ഡൊണാള്‍ഡ് എച്ച്. കാല്ലോവെ, ഫാ. മൈക്കേല്‍ ഷാംപേന്‍, സി.ജെ.സി എന്നിവര്‍ക്കയച്ചിട്ടുണ്ട്. വിശുദ്ധ യൗസേപ്പിതാവിനോടുള്ള ആദരവിന്റേയും, ഭക്തിയുടേയും പേരില്‍ ചില വൈദികരുടെ പേരുകളും ഫ്രാന്‍സിസ് പാപ്പ യൗസേപ്പിതാവിനു നല്‍കിയ വിശേഷണങ്ങള്‍ പ്രമേയത്തില്‍ എടുത്തു പറയുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-02-14:50:01.jpg
Keywords: വര്‍ഷ
Content: 16616
Category: 14
Sub Category:
Heading: 'ചോസൺ വിറ്റ്നസ്': യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കിയ ആനിമേറ്റഡ് ഹൃസ്വചിത്രം 250 ഭാഷകളിലേക്ക്
Content: ന്യൂയോര്‍ക്ക്: യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ആനിമേറ്റഡ് ചിത്രമായ 'ചോസൺ വിറ്റ്നസ്' പ്രേക്ഷകര്‍ക്ക് ഇടയില്‍ ശ്രദ്ധ ആകർഷിക്കുന്നു. ജീസസ് ഫിലിം പ്രൊജക്റ്റ് എന്ന സംഘടന ഏപ്രിൽ ഈസ്റ്റർ കാലയളവിൽ 38 ഭാഷകളിലായാണ് ഹൃസ്വചിത്രം റിലീസ് ചെയ്തത്. യേശുവിന്റെ മരണവും, ഉത്ഥാനവുമാണ് ചിത്രത്തിന്റെ പ്രതിപാദ്യവിഷയം. ക്രൂ എന്ന സംഘടന നിർമ്മിച്ച ചോസൺ വിറ്റ്നസ് യൂട്യൂബിൽ പോസ്റ്റ് ചെയ്ത ആദ്യ മൂന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ രണ്ടര ലക്ഷത്തോളം ആളുകൾ ചിത്രം കണ്ടിട്ടുണ്ട്. നിലവില്‍ ഹിന്ദി ഉള്‍പ്പെടെ ഭാഷകളില്‍ ഇറങ്ങിയ ചിത്രം ഉടനെതന്നെ 250 ഭാഷകളിൽ കൂടി ലഭ്യമാക്കുമെന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. മഗ്ദലന മറിയത്തിന്റെ കണ്ണുകളിലൂടെയാണ് ചിത്രത്തിന്റെ ദൃശ്യാവിഷ്കാരം മുന്നോട്ടു പോകുന്നത്. യേശുക്രിസ്തു മരിച്ചവരിൽ നിന്ന് ഉയർത്തത് ആദ്യം കണ്ട പിൻഗാമി മഗ്ദലനമറിയമാണെന്നത് സുപ്രധാനമായ കാര്യമാണെന്ന് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എലിസബത്ത് ഷെങ്കൽ 'ദി ക്രിസ്ത്യൻ പോസ്റ്റ്' മാധ്യമത്തോട് പറഞ്ഞു. തന്റെ ഉയർത്തെഴുന്നേൽപ്പിന്റെ സാക്ഷിയായി ശിഷ്യഗണത്തിന്റെ അടുക്കലേക്ക് യേശു അയക്കുന്നത് മഗ്ദലനമറിയത്തെയാണ്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് മഗ്ദലന മറിയത്തിലൂടെ സിനിമയുടെ ഉള്ളടക്കം കടന്നുപോകുന്നത്. ഏഷ്യയിൽ നിന്നും, ആഫ്രിക്കയിൽനിന്നുമടക്കം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് എലിസബത്ത് ഷെങ്കൽ കൂട്ടിച്ചേർത്തു. ഡിസ്നി ചിത്രങ്ങളുടെ സംവിധായകൻ ബാരി കുക്ക്, സ്പെഷ്യൽ എഫക്റ്റ് സംവിധായകൻ ഡോം കരോള തുടങ്ങിയവര്‍ അടക്കമുള്ള പ്രമുഖര്‍ ചോസൺ വിറ്റ്നസിന്റെ ദൃശ്യാവിഷ്കാരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-02-17:04:25.jpg
Keywords: സിനിമ, ചലച്ചി
Content: 16617
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ എട്ടാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് (ജൂലൈ 3)
Content: അനേകരുടെ തെറ്റിദ്ധാരണകളും മുന്‍വിധിയോടെയുമുള്ള കാഴ്ചപ്പാടുകളും നീക്കികൊണ്ട് വിശ്വാസ ജീവിതത്തില്‍ ആഴപ്പെടാന്‍ ഏറെ സഹായകമായി മാറിയിരിക്കുകയും വിശ്വാസി സമൂഹത്തെ ആഴമേറിയ ക്രിസ്തു വിശ്വാസ ബോധ്യത്തിലേക്കു നയിച്ചുക്കൊണ്ടിരിക്കുന്നതുമായ രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ എട്ടാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് (ജൂലൈ 3) ശനിയാഴ്ച നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് 'പ്രവാചകശബ്ദം' നേതൃത്വം നല്‍കുന്ന പഠനപരമ്പര നയിക്കുന്നത്. ക്ലാസിന്റെ എട്ടാം ഭാഗം ഇന്ന്‍ ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. എല്ലാ ഓണ്‍ലൈന്‍ ക്ലാസുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം ശരാശരി മുന്നൂറോളം പേരാണ് സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തിരുസഭയെ കുറിച്ചു വ്യക്തവും ലളിതവുമായ ആഴത്തിലുള്ള പഠനവും സംശയങ്ങള്‍ക്കുള്ള ചോദ്യോത്തര വേളയും സെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്. ➧ #{black->none->b->ZOOM LINK: ‍}# {{ https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09 ‍-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} ➧ Meeting ID: 864 173 0546 ➧ Passcode: 3040 {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CCVq7Zi7NLRAsn6hJzQmOl}}
Image: /content_image/News/News-2021-07-02-19:11:41.jpg
Keywords: രണ്ടാം
Content: 16618
Category: 22
Sub Category:
Heading: ജോസഫ്: ദൈവീക സന്തോഷം പങ്കുവച്ചവൻ
Content: ഇരുപതാം നൂറ്റാണ്ടു ലോകത്തിനു സമ്മാനിച്ച ഏറ്റവും മികച്ച ആത്മീയ എഴുത്തുകാരിൽ ഒരാളായിരുന്നു ട്രാപ്പിസ്റ്റ് സന്യാസിയും അമേരിക്കൻ എഴുത്തുകാരനുമായ തോമസ് മെർട്ടൺ (1915- 1968). ദ സെവൻ സ്റ്റോറി മൗണ്ടൻ എന്ന അദ്ദേഹത്തിന്റെ ആത്മകഥയെ വിശ്വാസത്തിനും സമാധാനത്തിനുമായുള്ള ഒരു മനുഷ്യന്റെ അന്വോഷണത്തെക്കുറിച്ച് എഴുതിയ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളിലൊന്നായി ഗണിക്കുന്നു. നമ്മുടെ സന്തോഷം, ദൈവത്തിന്റെ സന്തോവും അവന്റെ പരിധിയില്ലാത്ത സാതന്ത്ര്യത്തിന്റെ പൂർണ്ണതയും അവന്റെ സ്നേഹത്തിന്റെ പൂർണ്ണതയും പങ്കുവയ്ക്കുന്നതിലടങ്ങിയിരിക്കുന്നു. എന്നു മെർട്ടൺ ദ സെവൻ സ്റ്റോറി മൗണ്ടനിൽ കുറിക്കുന്നു. ദൈവത്തിന്റെ സന്തോഷവും അവന്റെ പരിധിയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ പൂർണ്ണതയും അവന്റെ സ്നേഹത്തിന്റെ പൂർണ്ണതയും അക്ഷരാർത്ഥത്തിൽ പങ്കുവച്ചാണ് യൗസേപ്പിതാവ് ജിവിതത്തിൽ സന്തോഷം കണ്ടെത്തിയത്. ദൈവത്തിൽ സന്തോഷം കണ്ടെത്തിയതിനാൽ മാനുഷിക വേദനകളോ, ത്യാഗങ്ങളോ, പരിത്യാഗങ്ങളോ യൗസേപ്പിതാവിനെ ദു:ഖിതനാക്കുകയോ നിരാശയിലേക്കു വീഴ്ത്തുകയോ ചെയ്തില്ല. ദൈവപിതാവിന്റെയും ദൈവപുത്രന്റെയും ദൈവാത്മാവിന്റെയും ദൈവമാതാവിന്റെയും സന്തോഷം യൗസേപ്പിതാവ് തന്റെ ജീവിത ഭാഗമാക്കി മാറ്റിയിരുന്നു. അതു തന്നെയായിരുന്നു നസറത്തിലെ ആ മരപ്പണിക്കാരന്റെ ശ്രേഷ്ഠതയും. ദൈവത്തിന്റെ സന്തോഷം ഒരുവൻ തന്റെ ജീവിതത്തിന്റെ ഭാഗമാക്കുമ്പോൾ അവൻ അനുഭവിക്കുന്ന സന്തോഷമാണ് യഥാർത്ഥമായ ആത്മീയ സന്തോഷം അതിനു മാത്രമേ ജീവിതത്തിനു സംതൃപ്തി പകരാനാവു.
Image: /content_image/SeasonalReflections/SeasonalReflections-2021-07-02-22:20:53.jpg
Keywords: ജോസഫ, യൗസേ
Content: 16619
Category: 18
Sub Category:
Heading: എംടിപി ആക്ടിന്റെ 50ാം വാര്‍ഷികമായ ഓഗസ്റ്റ് 10 കറുത്ത ദിനമായി ആചരിക്കാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആഹ്വാനം
Content: കൊച്ചി: 1971 മുതല്‍ ഇന്ത്യയില്‍ നിലവിലുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി (എംടിപി) ആക്ടിന്റെ അമ്പതാം വാര്‍ഷികമായ ഓഗസ്റ്റ് 10ന് ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനമായി സഭയില്‍ ആചരിക്കാന്‍ സീറോ മലബാര്‍ സഭയുടെ കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആഹ്വാനം. കമ്മീഷന്റെ ഓണ്‍ലൈന്‍ നേതൃയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവജനത്തിന്റെ ക്ഷേമത്തിനും കൂട്ടായ്മയ്ക്കും വേണ്ടി സഭയിലെ അല്മായ പ്രസ്ഥാനങ്ങള്‍ നിലകൊള്ളണമെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വയോധികര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ആഗോള ദിനാചരണം ജൂലൈ 25നു സീറോ മലബാര്‍ സഭയില്‍ ആഘോഷിക്കും. അല്മായ ഫോറങ്ങളുടെ പുതിയ പ്രവര്‍ത്തനരേഖ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി അവതരിപ്പിച്ചു. പുതിയ ഫോറങ്ങള്‍ തുടങ്ങാനുള്ള നിര്‍ദേശങ്ങള്‍ യോഗം അംഗീകരിച്ചു.കമ്മീഷന്‍ മെംബര്‍മാരായ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍,സെക്രട്ടറി ഫാ. ആന്റണി മൂലയില്‍, വി.സി. സെബാസ്റ്റ്യന്‍, ബിജു പറയന്നിലം, സാബു ജോസ്, ഫാമിലി അപ്പോസ്തലേറ്റ്, പ്രോലൈഫ്, എകെസിസി, കുടുംബകൂട്ടായ്മ, മാതൃവേദി സംഘടനകളുടെ സഭാതല ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2021-07-03-09:41:42.jpg
Keywords: എം‌ടി‌പി
Content: 16620
Category: 18
Sub Category:
Heading: ഇന്ന് സീറോ മലബാര്‍ സഭാ ദിനാചരണം
Content: കൊച്ചി: മാര്‍ത്തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ദിനമായ ഇന്നു സീറോ മലബാര്‍ സഭയില്‍ സഭാ ദിനാചരണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുസമ്മേളനവും ആഘോഷപരിപാടികളും ഒഴിവാക്കി. രാവിലെ 9.30ന് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പതാക ഉയര്‍ത്തി. തുടര്‍ന്നു മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള റാസ കുര്‍ബാനയില്‍ താമരശേരി ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. സഭാദിനത്തോടനുബന്ധിച്ചു മേജര്‍ ആര്‍ച്ച് ബിഷപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളിലെയും പള്ളികളില്‍ ഞായറാഴ്ച വായിച്ചിരുന്നു.
Image: /content_image/India/India-2021-07-03-10:33:26.jpg
Keywords: സീറോ
Content: 16621
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ സംരക്ഷണം ചർച്ചാവിഷയമാക്കി ഇറാഖി പ്രധാനമന്ത്രിയുമായി ഫ്രാൻസിസ് പാപ്പയുടെ കൂടിക്കാഴ്ച
Content: ബാഗ്ദാദ്: ക്രൈസ്തവരുടെ സംരക്ഷണം ചർച്ചാവിഷയമാക്കി ഇറാഖി പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തി. ഇന്നലെ വെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കാന്‍ പ്രധാനമന്ത്രി വത്തിക്കാനിൽ എത്തിയപ്പോഴാണ് പാപ്പ, ക്രൈസ്തവരുടെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളില്‍ ഊന്നല്‍ നല്‍കിയത്. ഏകദേശം 30 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ മാർപാപ്പ നടത്തിയ ഇറാഖ് സന്ദർശനത്തെ പറ്റിയും, രാജ്യത്തെ ജനതയുടെ ജീവിതസാഹചര്യങ്ങളെ കുറിച്ചും ഇരുവരും സംസാരിച്ചെന്ന് വത്തിക്കാൻ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മറ്റുള്ള പൗരൻമാർക്ക് ലഭിക്കുന്ന അതേ അവകാശവും, ചുമതലകളും നൽകിക്കൊണ്ട് തന്നെ നിയമപരമായി നൂറ്റാണ്ടുകളായി ഇറാഖിൽ ജീവിക്കുന്ന ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രിയും, ഫ്രാൻസിസ് മാർപാപ്പയും ചൂണ്ടിക്കാട്ടി. ആഭ്യന്തരയുദ്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അധിനിവേശത്തെയും തുടര്‍ന്നു വർഷങ്ങളായി ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ കുറയുകയാണ്. 2003ൽ 14 ലക്ഷം ക്രൈസ്തവരുണ്ടായിരുന്ന രാജ്യത്ത് ഇപ്പോൾ രണ്ടരലക്ഷം ക്രൈസ്തവർ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ സാഹചര്യത്തില്‍ ക്രൈസ്തവരുടെ സംരക്ഷണം ആവശ്യപ്പെട്ടുക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഇടപെടല്‍ ക്രിസ്തീയ സമൂഹത്തിന് ആശ്വാസം പകര്‍ന്നേക്കുമെന്നാണ് സൂചന. രാജ്യത്തിന്റെ സ്ഥിരത ഉറപ്പുവരുത്തി, പുനർനിർമാണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ദേശീയതലത്തിൽ ഉണ്ടാകേണ്ട സംവാദത്തെ പറ്റിയുള്ള ചർച്ചയും ഇരുവരുടെ കൂടിക്കാഴ്ചയില്‍ നടന്നു. കൂടിക്കാഴ്ചക്കുശേഷം ഇരുവരും പരസ്പരം സമ്മാനങ്ങൾ കൈമാറി. വെങ്കലം കൊണ്ട് നിർമ്മിച്ച മുന്തിരിക്കുലകളും, ഒരു പ്രാവും ഉൾപ്പെടുന്ന ഒരു ചിത്രവും, 2021ലെ സമാധാന സന്ദേശത്തിന്റെ കോപ്പികളും, 2019ൽ പാപ്പയും അൽ അസർ സർവ്വകലാശാല ഗ്രാൻഡ് ഇമാം ശൈഖ് അഹ്മദ് അൽ തയ്ബും സംയുക്തമായി പ്രസിദ്ധീകരിച്ച മനുഷ്യ സാഹോദര്യത്തെ പറ്റിയുള്ള പ്രമാണരേഖയും, ഫ്രത്തെല്ലി തൂത്തി, ലൗദാത്തോ സി ചാക്രികലേഖനങ്ങളുടെ ഇംഗ്ലീഷ്, അറബി പരിഭാഷകളുമാണ് ഫ്രാന്‍സിസ് പാപ്പ പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകിയത്. ലിയനാർഡോ ഡാവിഞ്ചിയുടെ അന്ത്യ അത്താഴ ചിത്രത്തെ ആസ്പദമാക്കി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ തടങ്കലിൽ ആയിരുന്ന സമയത്ത് ഒരു സ്ത്രീ തുകലിൽ നിർമ്മിച്ച അന്ത്യ അത്താഴ ചിത്രം ഇറാഖി പ്രധാനമന്ത്രി പാപ്പയ്ക്ക് സമ്മാനമായി നൽകി. ഇറാഖി നഗരമായ കരംലേഷിൽ ഇസ്ലാമിക് സ്റ്റേറ്റ് തകർത്ത സെന്റ് അദായി ദേവാലയത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നെടുത്ത തടിയും, കല്ലും ഉപയോഗിച്ച് നിർമ്മിച്ച ഒരു കുരിശും ഫ്രാൻസിസ് പാപ്പയ്ക്ക് അദ്ദേഹം സമ്മാനിച്ചു. നഗരത്തിലെ വീടുകളും ദേവാലയങ്ങളും പുനർനിർമിക്കാനായി രണ്ട് മില്യൻ ഡോളറാണ് കത്തോലിക്കാ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് നൽകിയത്. പാപ്പയെ കൂടാതെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും, വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘറുമായും മുസ്തഫ അൽ കാദിമി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-03-11:27:46.jpg
Keywords: ക്രൈസ്തവ, ഇറാഖ