Contents

Displaying 16191-16200 of 25124 results.
Content: 16562
Category: 24
Sub Category:
Heading: നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച കാൾ ലൈസനറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിട്ട് 25 വർഷം തികയുമ്പോൾ
Content: 1996 ജൂൺ 23നു ബർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽവച്ചാണ് കാൾ ലൈസനറിനെ ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റു മാസം പന്ത്രണ്ടാം തീയതി ഒരു വാഴ്ത്തപ്പെട്ട വൈദീകന്റെ ഓർമ്മ ഓർമ്മദിനം ആഘോഷിക്കുന്നു. നാസി തടങ്കൽ പാളയത്തിൽ വച്ചു രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ ലൈസനറാണ് ആ വൈദീകൻ. 1915 ഫെബ്രുവരി 28 ന് ജർമ്മനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സംസ്ഥാനത്തിലെ റീസിലാണ് കാൾ ലീസ്നർ ജനിച്ചത്. 1921-ൽ കുടുംബം ക്ലീവിലേക്ക് താമസം മാറ്റി, അവിടെ കാൾ പ്രാഥമിക സ്ക്കൂൾ വിദ്യാഭ്യാസം ആരംഭിച്ചു. 1925 ൽ ഹൈസ്കൂളിൽ പഠനം തുടങ്ങിയ കാൾ ഇക്കാലഘട്ടത്തിൽ ഒരു പുരോഹിതനുമായി സൗഹൃദത്തിലായി, അദ്ദേഹത്തിന്റെ ജീവിതം ആ കൗമാരക്കാരനെ ആകർഷിച്ചു. പുരോഹിതനാകണമെന്ന ആഗ്രഹം ആദ്യം പൊട്ടി മുളയ്ക്കുന്നത് ആ സൗഹൃദത്തിലാണ്. വേദപാഠ - കായിക അദ്ധ്യാപകനായിരുന്ന ആ പുരോഹിതന്റെ പേര് വാൾട്ടർ വിന്നൻബെർഗ് എന്നായിരുന്നു. യുവജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന കാൾ 1934 ക്ലീവ്, ഗോച്ച് എന്നീ ഫെറോനകളിലെ യുവജനപ്രസ്ഥാനത്തിന്റെ നേതാവായി. അതേ വർഷം തന്നെ ഹൈസ്കൂൾ പഠനം (Abitur) പൂർത്തിയാക്കി. പുരോഹിതനാകാനുള്ള ആഗ്രഹത്തോടെ കാൾ മൂൺസ്റ്ററിൽ ദൈവശാസ്ത്രം പഠനം ആരംഭിച്ചു. 1934 മെയ് 1 ന് തന്റെ തന്റെ ഡയറിയിൽ എഴുതി: “ക്രിസ്തു - നീയാണ് എന്റെ അഭിനിവേശം.” യുവനേതാവിന്റെ ഗുണങ്ങളെ തിരിച്ചറിഞ്ഞ മൂൺസ്റ്റർ ബിഷപ്പ് ക്ലെമെൻസ് ഓഗസ്റ്റ്, 19 കാരനായ കാളി നെ “രൂപത യുവജനപ്രസ്ഥാനത്തിന്റെ നേതാവാക്കി ". അക്കാലത്തു രൂപതയിലെ യൂത്ത് ഗ്രൂപ്പിൽ 30,000 ത്തിലധികം ആൾബലം ഉണ്ടായിരുന്നു. 1936ൽ കാൾ ലൈസ്നർ രണ്ട് സെമസ്റ്ററുകൾ തുടർ പഠനത്തിനായി ഫ്രൈബുർഗ് സർവകലാശാലയിലേക്ക് മാറി. അവിടെ കാൾ താൻ ആതിഥിയായി താമസിച്ചിരുന്ന കുടുംബത്തിലെ മൂത്ത മകളായ എലിസബത്തിനെ കണ്ടുമുട്ടി ഇരുവരും പ്രണയത്തിലായി. 1937 ഒക്ടോബറിൽ കാൾ ക്ലീവിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി, മാതാപിതാക്കളോടു എലിസബത്തുമായുള്ള പ്രേമ ബന്ധത്തെക്കുറിച്ചു സംസാരിച്ചു. കാൾ ഏതു തീരുമാനം എടുത്താലും മാതാപിക്കാൾ സഹായം വാഗ്ദാനം ചെയ്തു. നീണ്ട പ്രാർത്ഥനകൾക്കും വിചിന്തനങ്ങൾക്കും ഒടുവിൽ കാൾ ഒരു പുരോഹിതനാകാൻ തീരുമാനിക്കുകയും എലിസബത്തുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. 1939 മാർച്ച് മാസത്തിൽ ബിഷപ്പ് ക്ലെമെൻസ് ഓഗസ്റ്റ് വോൺ ഗാലെൻ കാളിനു ഡീക്കൻ പട്ടം നൽകി. അധികം താമസിയാതെ, 24 വയസുകാരന് ശ്വാസകോശത്തിൽ ക്ഷയരോഗം സ്ഥിരീകരിച്ചു. ഷ്വാർസ് വാൾഡിലെ സാനിറ്റോറിയത്തിലായിരുന്നു തുടർ ചുരുങ്ങിയ കാലയളവിലെ ചിട്ടയായ ചികത്സ കാളിനു വേഗത്തിൽ രോഗശാന്തി സമ്മാനിച്ചു. ക്രിസ്തുമസിനു മുമ്പു പുരോഹിതനാകാൻ കാൾ ലെയ്‌സ്‌നർ അതിയായി ആഗ്രഹിച്ചു. സാനിറ്റോറിയത്തിൽ ആയിരിക്കുമ്പോൾ 1939 നവംബർ 8 ന്‌ ഹിറ്റ്‌ലറിനെതിരായ എൽസറിന്റെ കൊലപാതകശ്രമം പരാജയപ്പെട്ടതു കാൾ അറിഞ്ഞു. അതു കേട്ടപ്പോൾ "അയ്യോ സംഭവിച്ചില്ലല്ലോ " എന്ന കാളിന്റെ മറുപടി ഒരു സഹ രോഗി ഹിറ്റ്ലറിന്റെ രഹസ്യ പോലീസായ ഗസ്റ്റപ്പോയിൽ റിപ്പോർട്ട് ചെയ്തു. ഉടനെ കാളിനെ അറസ്റ്റ് ചെയ്തു. 1940 ഡിസംബറിൽ ആദ്യം ബെർലിനിലെ സാക്സൺഹൗസിലും പിന്നീടു മ്യൂണിക്കിലെ ദാഹാവു തടങ്കൽപ്പാളയത്തിലേക്കും കാൾ ലൈസനറെ മാറ്റി. ദാഹാവിലെത്തിയ ഡീക്കൻ കാളിന്റെ രജിസ്റ്റർ നമ്പർ 22356 ആയിരുന്നു . ഡീക്കനായിരുന്നതിനാൽ പുരോഹിതന്മാർ താമസിച്ചിരുന്ന ബ്ലോക്കിലാണ് കാൾ കഴിഞ്ഞുരുന്നത്. ആ സമയത്തു ദാഹാവു തടങ്കൽ പാളയത്തിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 2,700 പുരോഹിതന്മാർ അവിടെ താമസിച്ചിരുന്നു, അവരിൽ 1,072 പുരോഹിതന്മാർ അവിടെ മരണത്തിനു കീഴടങ്ങി. 1944 സെപ്റ്റംബറിൽ ക്ലർമോണ്ട്-ഫെറാണ്ടിൽ നിന്നുള്ള ഫ്രഞ്ച് ബിഷപ്പ് ഗബ്രിയേൽ പിഗുവറ്റ് ദഹാവിൽ തടവുകാരനായി എത്തി. “പ്രീസ്റ്റ് ബ്ലോക്കിലെ” പുരോഹിതന്മാർ 29 കാരനായ കാൾ ലൈസനറിനു തിരുപ്പട്ടം നൽകാനുള്ള ക്രമീകരണങ്ങൾ നടത്തി. വളരെ രഹസ്യമായി, മൂൺസ്റ്റർ ബിഷപ്പ് ക്ലെമെൻസ് ഓഗസ്റ്റ് വോൺ ഗാലെനിൻ നിന്നും മ്യൂണിക്ക് ആർച്ചു ബിഷപ്പ്കർദിനാൾ ഫൗൾഹാബറിൽ നിന്നും തിരുപ്പട്ടം സ്വീകരിക്കുന്നതിനുള്ള അനുവാദം വാങ്ങി. 1944 ഡിസംബർ 17 ആഗമനകാലത്തെ മൂന്നാമത്തെ ഞായറാഴ്ച കാൾ ലൈസ്നറുടെ ജീവിത സ്വപ്നം യാഥാർത്ഥ്യമായി. പ്രീസ്റ്റ് ബ്ലോക്കിലെ ചാപ്പലിൽ ബിഷപ്പ് ഗബ്രിയേൽ പിഗുവറ്റ് കാളിനെ ക്രിസ്തുവിന്റെ പുരോഹിതനായി അഭിഷേകം ചെയ്തു. ലോകമെമ്പാടുമുള്ള നിരവധി പുരോഹിത തടവുകാർ ലൈസറിനെ കൈവെച്ചു അനുഗ്രഹിച്ചു. ഡിസംബർ 26 നു വിശുദ്ധ സ്റ്റീഫന്റെ തിരുനാൾ ദിനത്തിൽ കാൾ തന്റെ പ്രഥമ ദിവ്യബലി അർപ്പിച്ചു. അമേരിക്കൻ സൈന്യം 1945 മെയ് മാസത്തിൽ ദാഹാവു ക്യാമ്പു വിമോചിപ്പിക്കുമ്പോൾ ഫാ. കാൾ വീണ്ടും തീവ്രരോഗിയായിരുന്നു. മ്യൂണിക്കിനടുത്തുള്ള പ്ലാനെഗ് ഫോറസ്റ്റ് സാനിറ്റോറിയത്തിലാണ് പിന്നീടു ചിലവഴിച്ചത്. അവിടെ വച്ച് തന്റെ അമ്മയെയും സഹോദരിമാരെയും ഒരിക്കൽ കൂടി കാണാൻ കാളിനു ഭാഗ്യം ലഭിച്ചു. 1945 ഓഗസ്റ്റ് 12 ന് ആ വിശുദ്ധ വൈദീകന്റെ പാവനാത്മാവ് നിത്യസമ്മാനം സ്വീകരിക്കാനായി പിതൃഭവനത്തിലേക്കു യാത്രയായി. 1945 ജൂലൈ 25 നു കാൾ ലൈ‌സ്നർ തന്റെ ഡയറിയിൽ അവസാനമായി ഇപ്രകാരം കുറിച്ചു: “ഓ അത്യുന്നതനെ എന്റെ ശത്രുക്കളെയും അനുഗ്രഹിക്കണമേ.” ജർമ്മൻ ഗവൺമെൻറ് ഫാ. കാൾ ലൈസനറിന്റെ ബഹുമാനാർത്ഥം 2015 പുറത്തിറക്കിയ തപാൽ സ്റ്റാമ്പിൽ ഈ വാക്കുകൾ ആലേഖനം ചെയ്തുട്ടുണ്ട് (Segne auch, höchster, meine feinde!). ഫാ. കാൾ ലൈസ്നറുടെ മൃതദേഹം 1945 ഓഗസ്റ്റ് 20 ന് ക്ലീവിൽ സംസ്കരിച്ചു 1966 പൂജ്യവശിഷ്ടങ്ങൾ സാന്റൻ കത്തീഡ്രലിലെ ക്രിപ്റ്റിൽ അടക്കം ചെയ്തു. 1996 ജൂൺ 23 ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ബെർലിൻ ഒളിമ്പിക് സ്റ്റേഡിയത്തിൽ കാൾ ലൈസ്നറെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IjDNu6DuMUyCKH7FfPnTah}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-06-24-20:05:59.jpg
Keywords: നാസി
Content: 16563
Category: 1
Sub Category:
Heading: കോവിഡ്: ആഗോള തലത്തില്‍ മരണമടഞ്ഞ ഈശോ സഭാംഗങ്ങളില്‍ മൂന്നിലൊരാള്‍ ഇന്ത്യയില്‍
Content: ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ലോകത്ത് കോവിഡ് 19 രോഗബാധിതരായി മരണമടഞ്ഞ ഈശോ സഭാംഗങ്ങളായ വൈദീകരില്‍ മൂന്നിലൊരാള്‍ ഇന്ത്യയിലാണെന്ന വെളിപ്പെടുത്തലുമായി ഈശോസഭാ സുപ്പീരിയര്‍ ജനറലിന്റെ കത്ത്. ജെസ്യൂട്ട് സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. ആര്‍തുറോ സോസ സഭയുടെ 83 പ്രോവിന്‍സുകളിലേയും, 6 സ്വതന്ത്ര മേഖലകളിലേയും, 10 ആശ്രിത മേഖലകളിലേയും തലവന്‍മാര്‍ക്കയച്ച കത്തിനോടൊപ്പം ചേര്‍ത്തിരിക്കുന്ന പട്ടികയിലാണ് ആശങ്കാജനകമായ ഈ വിവരമുള്ളത്. 2020 ജൂണ്‍ മുതലുള്ള ഒരു വര്‍ഷക്കാലയളവില്‍ മൊത്തം 158 ജെസ്യൂട്ട് വൈദികരാണ് മരണപ്പെട്ടിരിക്കുന്നത്. ഇതില്‍ 50 പേര്‍ ഇന്ത്യക്കാരാണ്. പട്ടിക വളരെ നീണ്ടതാണെന്നും, വിട്ടുപിരിഞ്ഞ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകള്‍ കൂടി ചേര്‍ത്താല്‍ പട്ടിക ഇനിയും നീളുമെന്നും ഫാ. സോസ കുറിച്ചു. കോവിഡ് 19 മൂലം മരണപ്പെട്ട ജെസ്യൂട്ട് വൈദികര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും ജെസ്യൂട്ട് സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും, സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ക്ഷണിച്ചുകൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക സന്യാസ സഭയുടെ തലവനും എഴുപത്തിരണ്ടുകാരനുമായ ഫാ. സോസ സഭയുടെ സുപ്പീരിയര്‍മാര്‍ക്ക് കത്തയച്ചത്. പകര്‍ച്ചവ്യാധി ഇപ്പോഴൊന്നും അവസാനിക്കില്ലെന്ന് നമുക്കറിയാമെന്നും, നമുക്ക് ചുറ്റുമുള്ളവരിലേക്ക് വൈറസ് പകരാതിരിക്കുവാന്‍ ജാഗരൂകരായിരിക്കണമെന്നും, ജീവിത ശൈലിയും, പുരോഗമന ശൈലിയും അടിയന്തിരമായി പുനഃപരിശോധിക്കേണ്ടതുണ്ടെന്നും, വലിയ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രതിസന്ധിയിലേക്കാണ് നാം നീങ്ങുന്നതെന്നാണ് ഈ കഷ്ടതകള്‍ സൂചിപ്പിക്കുന്നതെന്നും ജൂണ്‍ 22ന് അയച്ച കത്തില്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ ജെസ്യൂട്ട് സമൂഹം പ്രവര്‍ത്തിക്കുന്നത് നാലായിരത്തോളം ഈശോസഭാംഗങ്ങളുള്ള ഇന്ത്യയിലാണ്. ഭാരതത്തില്‍ കൊറോണ മൂലം മരണപ്പെട്ട വൈദികരില്‍ ബഹുഭൂരിപക്ഷവും ജെസ്യൂട്ട് സഭാംഗങ്ങളാണ്. 11,389 വൈദികരും, 4,453 വൈദീക വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആകെ മൊത്തം 15,842 അംഗങ്ങളാണ് 2018 വരെയുള്ള കണക്കനുസരിച്ച് ലോകമെമ്പാടുമായി ഈശോസഭക്കുള്ളത്. ആഗോള സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ ജെസ്യൂട്ട് സഭാംഗമാണ്. 2016 ഒക്ടോബര്‍ 14നാണ് ഫാ. ആര്‍തുറോ സോസ ഈശോസഭയുറെ സുപ്പീരിയര്‍ ജനറലായി ചുമതലയേല്‍ക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-24-21:01:26.jpg
Keywords: വൈദിക
Content: 16564
Category: 22
Sub Category:
Heading: ജോസഫ്: സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടിയവൻ
Content: “നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്താ. 6:21). ആത്മപരിത്യാഗത്തിന്റെയും അർപ്പണ നിഷ്ഠയുടെയും വഴികളിലൂടെ ദൈവപുത്രന്റെ മനുഷ്യവതാര രഹസ്യത്തിൽ സഹകാർമ്മികനായിരുന്ന യൗസേപ്പിതാവ് സ്വർഗ്ഗരാജ്യത്തിൽ നിക്ഷേപങ്ങൾ കൂട്ടിയതിൽ യാതൊരു അതിശയോക്തിയുമില്ല. സ്വര്ഗ്ഗ ത്തില്‍ നിക്ഷേപം സ്വരൂപിക്കുവാന്‍ യൗസേപ്പിന്റെ ജീവിതം നമ്മോടു ആവശ്യപ്പെടുമ്പോൾ സല്‍പ്രവൃത്തികളില്‍ സമ്പന്നരും വിശ്വാസത്തിന്റെ സാക്ഷികളാകാനുമുഉള്ള ബോധപൂർണ്ണമായ ഓർമ്മപ്പെടുത്തൽ കൂടിയാണത്. ഉണ്ണിയേശുവിനെയും മറിയത്തെയും സ്നേഹ പൂര്‍വ്വം സഹായിക്കുകയും അവരോട് ചേർന്നു കുടുംബ ജീവിതം പങ്കുവയ്ക്കുകയും ചെയ്തു ദൈവത്തിന്റെ രക്ഷാകര പദ്ധതിയോടു സഹകരിച്ചപ്പോൾ സ്വർഗ്ഗത്തിൽ നിക്ഷേപങ്ങളുടെ കലവറ യൗസേപ്പിതാവു നിറയ്ക്കുകയാണ് ചെയ്തത്. ഭൂമിയിൽ നിക്ഷേപങ്ങൾ കൂട്ടുന്നവർ എപ്പോഴും അതു നഷ്ടപ്പെടുമോ എന്ന ഭയത്തിന്റെ നിഴലിലാണ്. അവ സംരക്ഷിക്കാനായി കോട്ടകൾ മുതൽ ലോക്കറുകൾ വരെ അവൻ അന്വോഷിക്കുന്നു. തുരുമ്പും കീടങ്ങളും നശിപ്പിക്കുകയും കള്ളന്മാർ തുരന്നു മോഷ്ടിക്കുകയും ചെയ്യും ഭൂമിയിലെ ഇത്തരം നിക്ഷേപങ്ങൾ. ഈ നിക്ഷേപങ്ങൾ അപരനു ജീവനും ജിവതവും നൽകാൻ ഉപയോഗിച്ചാൽ സ്വർഗ്ഗീയ നിക്ഷേപങ്ങളാക്കാൻ കഴിയും. നിശബ്ദനും നീതിമാനും ആയ യൗസേപ്പ് സ്വർഗ്ഗീയ നിക്ഷേപങ്ങൾ കൂട്ടുന്നതിന്റെ ഉത്തമ പാഠപുസ്തകമാണ്. ആ വത്സല പിതാവിനെ അനുകരിച്ച് സ്വർഗ്ഗത്തിലെ നമ്മുടെ നിക്ഷേപങ്ങളെ വർദ്ധിപ്പിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-24-22:29:35.jpg
Keywords: ജോസഫ, യൗസേ
Content: 16565
Category: 9
Sub Category:
Heading: നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികൾക്കു വേണ്ടി ഓണ്‍ലൈനില്‍ ഒന്നര മണിക്കൂർ ധ്യാനം ഞായറാഴ്ച
Content: നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികൾക്കു വേണ്ടി Anointing Fire Catholic Ministries ഒരുക്കുന്ന ഒന്നര മണിക്കൂര്‍ ധ്യാനം ജൂണ്‍ 27 ഞായറാഴ്ച നടക്കും. പ്രമുഖ വചനപ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ ഫാ. സോജി ഓലിക്കലും, ഫാ. റെനി പുല്ലുകാലായിലും നേതൃത്വം നല്‍കുന്ന ധ്യാനം ഇന്ത്യന്‍ സമയം വൈകീട്ട് 4.30 മുതല്‍ 6വരെ (യു‌കെ‌ സമയം ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ) വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടത്തപ്പെടുക. ദൈവചനപ്രഘോഷണം, സ്തുതി ആരാധന, പ്രത്യേക പ്രാര്‍ത്ഥന എന്നിവ ഒന്നര മണിക്കൂര്‍ ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെ അനുഗ്രഹീതമായ ഈ ശുശ്രൂഷയിലേക്ക് നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികളെ പ്രത്യേകം ക്ഷണിക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു.
Image: /content_image/Events/Events-2021-06-25-09:12:23.jpg
Keywords: മക്കള
Content: 16566
Category: 18
Sub Category:
Heading: 4 ലക്ഷം രൂപയുടെ ഓക്സിജൻ ബൈപാപ് മെഷീനുകൾ താലൂക്ക് ആശുപത്രിയ്ക്കു സംഭാവന ചെയ്ത് ചങ്ങനാശ്ശേരി അതിരൂപത
Content: ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരുടെയും ഇടിമണ്ണിക്കൽ ജൂവല്ലേഴ്സിന്റെയും സഹകരണത്തോടെ നാലു ലക്ഷത്തോളം രൂപ വിലമതിക്കുന്ന കോവിഡ് പ്രതിരോധത്തിന് ആവശ്യമായ രണ്ടു ഓക്സിജൻ ബൈ പാപ് മെഷീനുകൾ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ അജിത് കുമാർ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബീന ജോബി തൂമ്പുങ്കൽ,ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ തോമസ്, സ്റ്റാഫ് സെക്രട്ടറി ഡോക്ടർ സേതു എന്നിവർക്ക് കൈമാറി. പ്രോട്ടോക്കോൾ പാലിച്ച് ബിഷപ്പ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ വികാരി ജനറൽമാരായ ഫാ. ജോസഫ് വാണിയപുരക്കൽ, ഫാ. തോമസ് പാടിയത്ത്, ചാൻസിലർ ഫാ. ഐസക് ആലഞ്ചേരി, പ്രോക്യൂറേറ്റർ ഫാ. ചെറിയാൻ കാരികൊമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2021-06-25-10:07:15.jpg
Keywords: സംഭാവന
Content: 16567
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവരെ അവഗണിച്ചെന്ന് ഡിസിഎംഎസ്
Content: കോട്ടയം: പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് വിദ്യാഭ്യാസമേഖലയില്‍ ഒരു ശതമാനം സംവരണം മാത്രമാണുള്ളതെന്നും ഇതില്‍ എസ്‌ഐയുസിയെയും ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെയും കൂടി ഉള്‍പ്പെടുത്തിയതു ദളിത് ക്രൈസ്തവരോട് കാണിച്ച അനീതിയാണെന്നു ഡിസിഎംഎസ്. ഇതിനെതിരേ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. എട്ടുശതമാനം വരുന്ന പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് നാലു ശതമാനം വിദ്യാഭ്യാസ സംവരണം നല്‍കണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കലിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഓഫീസില്‍ കൂടിയ യോഗത്തില്‍ എസ്സി/എസ്ടിബിസി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ഡി. ഷാജ്കുമാര്‍, നിയുക്ത ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ്, ഡിസിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-06-25-10:15:24.jpg
Keywords: ദളിത്
Content: 16568
Category: 18
Sub Category:
Heading: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ തീരുമാനം
Content: തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ നാളെ, നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരേ ഉപവാസപ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ തീരുമാനം. മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും വര്‍ദ്ധിച്ചുവരുന്ന ഉപയോഗം കോവിഡിന്റെ പശ്ചാത്തലത്തില്‍ പോലും നമ്മുടെ പ്രതീക്ഷകളില്‍ മങ്ങലേല്‍പ്പിക്കുകയാണെന്നും ഈ തിന്മയ്‌ക്കെതിരേ അണിചേരാനും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ഗൃഹാങ്കണ പ്രതിഷേധവും മുഖ്യമന്ത്രിക്ക് കത്തുകളും ഇമെയിലുകളും അയയ്ക്കുവാനും മദ്യവിരുദ്ധ സമിതി യോഗം തീരുമാനിച്ചു. കെസിബിസി മദ്യവിരുദ്ധസമിതി ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പിഒസി ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍, ഫാ. സണ്ണി മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-06-25-10:31:15.jpg
Keywords: ലഹരി
Content: 16569
Category: 1
Sub Category:
Heading: ക്രൈസ്തവർക്ക് അൾജീരിയൻ കോടതികൾ മതസ്വാതന്ത്ര്യം നിഷേധിക്കുന്നു: ആശങ്ക പ്രകടിപ്പിച്ച് യുഎസ് മതസ്വാതന്ത്ര്യ കമ്മീഷൻ
Content: അള്‍ജിയേഴ്സ്: വിവിധ കേസുകളിൽ ക്രൈസ്തവർക്കെതിരെ വിവേചനപരമായ ഉത്തരവുകൾ പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്ന അൾജീരിയൻ ജുഡീഷ്യറിയുടെ നടപടിയിൽ മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി. ക്രൈസ്തവ വിശ്വാസം പങ്കുവെച്ചതിന്റെ പേരിലും, മതനിന്ദ നടത്തിയെന്നാരോപിച്ചും വിവിധ കോടതികൾ ക്രൈസ്തവ വിശ്വാസികളെ ശിക്ഷിച്ചിരുന്നു. ഇത്തരത്തിലുള്ള ഏതാനും കേസുകൾ കമ്മീഷൻ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. മാർച്ച് മാസത്തില്‍, ഹമീദ് സൗദത്ത് എന്ന നാല്‍പ്പത്തിരണ്ടു വയസ്സുള്ള ക്രൈസ്തവ വിശ്വാസി പ്രവാചകനായ മുഹമ്മദിനെ നിന്ദിച്ചു എന്നതിന്റെ പേരിൽ അഞ്ചുവർഷം ശിക്ഷിച്ച വിധി ഒറാൻ സിറ്റി കോടതി ശരിവെച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായി. ഇസ്ലാം മതസ്ഥരുടെ വിശ്വാസത്തിന് കോട്ടമുണ്ടാക്കുന്ന പുസ്തകങ്ങൾ പ്രിന്റ് ചെയ്തതിനും, ആളുകൾക്ക് നല്കിയതിനും ഒറാനിലെ കോടതി റാച്ചിദ് മുഹമ്മദ് എന്നൊരു പാസ്റ്ററായ പുസ്തക കടക്കാരനെ ഒരു വർഷം ജയിൽ ശിക്ഷയ്ക്ക് വിധിച്ചതാണ് മറ്റൊരു സംഭവം. 2020ൽ സർക്കാർ അടച്ചുപൂട്ടിയ മൂന്ന് പ്രൊട്ടസ്റ്റൻറ് ദേവാലയങ്ങൾ സീൽ ചെയ്യാൻ ഒറാനിലെ തന്നെ അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടതും അടുത്തിടെയാണ്. ഈ കേസുകളെല്ലാം അള്‍ജീരിയന്‍ ക്രൈസ്തവരുടെ മത സ്വാതന്ത്ര്യത്തെയും, വിശ്വാസത്തെയും ഹനിക്കാനുള്ള ശ്രമങ്ങളാണെന്ന് മത സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുഎസ് കമ്മീഷന്റെ കമ്മീഷണറായ ഫ്രെഡറിക്ക് ഡേവ് പറഞ്ഞു. മതസ്വാതന്ത്ര്യ വിഷയത്തിലുള്ള തങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കാൻ വേണ്ടി അപ്പീൽ കേസുകളിൽ അമേരിക്കൻ രാഷ്ട്രീയ നേതാക്കൾ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യം ലംഘിച്ചതിന്റെ പേരിൽ അള്‍ജീരിയയെ സ്പെഷ്യൽ വാച്ച് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് കമ്മീഷൻ 2021ലെ വാർഷിക റിപ്പോർട്ടിൽ നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇസ്ലാം മത വിശ്വാസികളുടെ ഇടയിൽ സുവിശേഷം പങ്കുവെച്ചു എന്നതിന്റെ പേരിൽ നിരവധി ക്രൈസ്തവ വിശ്വാസികളെ അൾജീരിയ തടങ്കലിലാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷം പ്യൂ റിസേർച്ച് സെന്ററും റിപ്പോർട്ട് ചെയ്തിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-25-12:29:28.jpg
Keywords: അള്‍ജീ
Content: 16570
Category: 13
Sub Category:
Heading: “എനിക്ക് ദൈവത്തെ ആവശ്യമായിരിന്നു” : സ്വവര്‍ഗ്ഗാനുരാഗത്തിന്റെയും ലഹരിമരുന്നിന്റെയും അടിമത്തം ഉപേക്ഷിച്ച അമേരിക്കക്കാരന്റെ സാക്ഷ്യം
Content: കാലിഫോര്‍ണിയ: നീണ്ട പതിമൂന്നു വര്‍ഷക്കാലം സ്വവര്‍ഗ്ഗാനുരാഗത്തിന്റെയും ലഹരിമരുന്നിന്റെയും അടിമത്തത്തില്‍ മുഴുകി ജീവിച്ച ശേഷം ജീവിത നവീകരണത്തിലൂടെ ക്രിസ്തുവിലേക്ക് അടുത്ത ആഞ്ചെലോ എന്ന അമേരിക്കക്കാരന്റെ സാക്ഷ്യം ചര്‍ച്ചയാകുന്നു. സ്വവര്‍ഗ്ഗാനുരാഗികളെ സഹായിക്കുന്ന പ്രേഷിത വേലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര കത്തോലിക്ക സംഘടനയായ “കറേജ്” പുറത്തുവിട്ട വീഡിയോയിലൂടെയാണ് ആഞ്ചെലോ തന്റെ സാക്ഷ്യം പങ്കുവെക്കുന്നത്. അടിസ്ഥാനപരമായി തനിക്ക് ദൈവത്തെ ആവശ്യമുണ്ടെന്ന്‍ പറഞ്ഞ ആഞ്ചെലോ ദൈവത്തില്‍ നിന്നും കിട്ടിയത് മറ്റുള്ളവരുമായി പങ്കുവെച്ചില്ലെങ്കില്‍ എന്ത് നന്മയാണുള്ളതെന്ന ചോദ്യത്തോടെയാണ് തന്റെ ജീവിത കഥ വിവരിക്കുന്നത്. സ്കൂള്‍ പഠന കാലയളവില്‍ തന്നെ മുതിര്‍ന്നവരായ ആണുങ്ങളോട് തനിക്ക് പ്രത്യേക ആകർഷണം തോന്നിയിരുന്നുവെന്നും അവരുടെ താടിയോടും മീശയോടും പ്രത്യേകതരം ആകർഷണം അനുഭവപ്പെട്ടിരിന്നുവെന്നും ആഞ്ചെലോ പറയുന്നു. എന്നാല്‍ ഹൈസ്കൂള്‍ പഠനകാലയളവില്‍ ഈ ഇഷ്ട്ടങ്ങള്‍ ഒക്കെ മാറി. പക്ഷേ അതിനു ഒരുപാട് ആയുസ്സില്ലായിരിന്നു. ന്യൂയോർക്കിലെ മാൻഹട്ടനിലേ ബിരുദ പഠനത്തിനിടയില്‍ അവന്‍ സ്വവർഗ്ഗ ബന്ധങ്ങളില്‍ വേരുറപ്പിച്ചിരിന്നു. സ്വവർഗ ജീവിതശൈലി നയിക്കുന്ന സമയത്ത്, അമേരിക്കയുടെ മറ്റേ അറ്റത്തുള്ള കാലിഫോർണിയയിലേക്ക് പോകാൻ അദ്ദേഹം തീരുമാനിച്ചു. സ്വവർഗ ജീവിതം കുറച്ചുകൂടി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമായിരിന്നു അതിനു പിന്നിലുണ്ടായിരിന്നത്. അവിടെ അവന്‍ സ്വവര്‍ഗ്ഗബന്ധം തുടര്‍ന്നു. ഇതിനിടെ വിവിധങ്ങളായ ലഹരി മരുന്നുകള്‍ക്ക് അവന്‍ അടിമയായി മാറി. 13 വർഷത്തോളം കാലിഫോർണിയയിൽ ചെലവഴിച്ച ആഞ്ചെലോ നിരവധി പേരുമായി തെറ്റായ ബന്ധത്തില്‍ ഇടപെട്ടു. ഇതിനിടയില്‍ എപ്പോഴേക്കെയോ തന്റെ തെറ്റിനെ കുറിച്ച് അവനില്‍ ബോധമുണര്‍ന്നു. അക്കാലയളവില്‍ മാസങ്ങളോളം, അസ്വസ്ഥതനായിരിന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് ദൈവത്തെ ആവശ്യമുണ്ടെന്ന് അവനറിയാമായിരുന്നു. പക്ഷേ താന്‍ ഒരു ഭ്രാന്തനെ പോലെ മാറിയെന്നും ആഞ്ചെലോ പറയുന്നു. അധികം വൈകാതെ അവന്‍ ഒരു മനശാസ്ത്രജ്ഞനുമായി സംസാരിച്ചു, മാത്രമല്ല ആ സമയത്ത് പുരോഹിതനായിരുന്ന സഹോദരനെയും സമീപിച്ചു. സഹോദര വൈദികനാണ് അദ്ദേഹത്തിന് ശാശ്വതമായ പരിഹാരത്തിന് ആ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചത്. സ്വവര്‍ഗ്ഗാനുരാഗികളെ സഹായിക്കുന്ന കത്തോലിക്ക സംഘടനയായ ‘കറേജ്’- അതായിരിന്നു ആ പരിഹാര മാര്‍ഗം. സഹോദര വൈദികന്റെ നിര്‍ദ്ദേശപ്രകാരം, 1995-ൽ ന്യൂയോർക്കിലെ ബ്രോങ്ക്സിൽ നടന്ന കറേജ് കോൺഫറൻസില്‍ അദ്ദേഹം പങ്കെടുത്തു. സമ്മേളനത്തിന് മുന്നോടിയായുള്ള ദിവസങ്ങളിൽ തന്നെ അവനില്‍ ആഴത്തിലുള്ള പരിവർത്തനം ഉണ്ടായിരുന്നു. ഇത് അഗ്നിയായി അവനില്‍ പടര്‍ന്നു. ബ്രോങ്ക്സിൽ നടന്ന കറേജ് കോൺഫറൻസിൽ താന്‍ “കണ്ണീരിന്റെ സമ്മാനം” അനുഭവിച്ചതായി അദ്ദേഹം പറയുന്നു. കത്തോലിക്ക സഭയിലേക്കുള്ള പുനപ്രവേശനം എന്നാണ് ആഞ്ചെലോ അതിനെ വിശേഷിപ്പിച്ചത്. അന്ധകാരത്തിലാണ്ട ജീവിതത്തില്‍ നിന്നും പ്രകാശത്തിലേക്ക് അദ്ദേഹം നടന്നുനീങ്ങി. തന്റെ സ്വവര്‍ഗ്ഗാനുരാഗ ജീവിത ശൈലി ഉപേക്ഷിച്ച ആഞ്ചെലോ ഇന്ന് കറേജ് സംഘടനയുടെ സജീവപ്രവര്‍ത്തകനാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IjDNu6DuMUyCKH7FfPnTah}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-25-14:41:42.jpg
Keywords: സ്വവര്‍
Content: 16571
Category: 1
Sub Category:
Heading: ഭിന്നിപ്പിൽ നിന്ന് കൂട്ടായ്മയിലേക്കുള്ള യാത്ര തുടരുക: ലൂതറൻ സഭ പ്രതിനിധികളോട് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഭിന്നിപ്പിൽ നിന്ന് കൂട്ടായ്മയിലേക്കുള്ള യാത്ര തുടരുവാനും പിളർപ്പിലേക്കു നയിച്ച സാഹചര്യങ്ങളെ ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ താഴ്മയോടെ പരിശോധിക്കേണ്ടത് ആവശ്യമാണെന്നും ലൂതറൻ സഭ പ്രതിനിധികളെ ഓര്‍മ്മിപ്പിച്ച്. ഫ്രാന്‍സിസ് പാപ്പ. ലൂതറൻ സഭാവിഭാഗത്തിൻറെ ലോക സംയുക്തസമിതിയുടെ പ്രതിനിധി സംഘത്തെ ഇന്നു വെള്ളിയാഴ്‌ച (25/06/21) വത്തിക്കാനിൽ സ്വീകരിച്ചു സന്ദേശം നല്‍കുകയായിരിന്നു ഫ്രാൻസിസ് പാപ്പ. ലൂതറൻ സഭയുടെ 'ഓഗ്സ്ബർഗ് പ്രഖ്യാപനത്തിൻറെ' വാർഷിക ദിനമാണ് ജൂൺ 25 എന്നതും ഈ പ്രഖ്യാപനത്തിൻറെ അഞ്ഞൂറാം വാർഷികം 2030 ജൂൺ 25നാണെന്നതും അനുസ്മരിച്ച പാപ്പ, അഞ്ഞൂറാം വാർഷികത്തിലേക്കുള്ള യാത്ര അനുരഞ്ജന പ്രയാണത്തിന് ഗുണകരമായി ഭവിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. ഭിന്നിപ്പിൽ നിന്ന് ഐക്യത്തിലേക്കുള്ള യാത്രയുടെ തുടർച്ചയിൽ അടുത്ത ഘട്ടം സഭയെ ഐക്യപ്പെടുത്തുന്ന ബന്ധങ്ങളും ശുശ്രൂഷയും കുർബാനയും ആഴത്തിൽ തേടലാണെന്നും പിളർപ്പിലേക്കു നയിച്ച സാഹചര്യങ്ങളെ ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ താഴ്മയോടെ പരിശോധിക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. ലൂതറൻ സഭയുടെ 2023-ലെ പൊതുയോഗത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പ, നൂറ്റാണ്ടുകളുടെ ഗതിയിൽ കർത്താവ് സകലർക്കുമായി ഒരുക്കിയ നിരവധിയായ ആദ്ധ്യാത്മിക നിധികളെ വിലമതിക്കുകയും സ്മരണയെ ശുദ്ധീകരിക്കുകയും ചെയ്യേണ്ടത് സുപ്രധാനമാണെന്ന് ഓർമ്മിപ്പിച്ചു. ക്രൈസ്തവരുടെ സമ്പൂർണ്ണ ഐക്യം സാധ്യമായിത്തീരുന്നതിന് പ്രാർത്ഥിക്കാൻ പാപ്പ, എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
Image: /content_image/News/News-2021-06-25-18:25:38.jpg
Keywords: ഭിന്നി