category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭിന്നിപ്പിൽ നിന്ന് കൂട്ടായ്മയിലേക്കുള്ള യാത്ര തുടരുക: ലൂതറൻ സഭ പ്രതിനിധികളോട് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: ഭിന്നിപ്പിൽ നിന്ന് കൂട്ടായ്മയിലേക്കുള്ള യാത്ര തുടരുവാനും പിളർപ്പിലേക്കു നയിച്ച സാഹചര്യങ്ങളെ ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ താഴ്മയോടെ പരിശോധിക്കേണ്ടത് ആവശ്യമാണെന്നും ലൂതറൻ സഭ പ്രതിനിധികളെ ഓര്‍മ്മിപ്പിച്ച്. ഫ്രാന്‍സിസ് പാപ്പ. ലൂതറൻ സഭാവിഭാഗത്തിൻറെ ലോക സംയുക്തസമിതിയുടെ പ്രതിനിധി സംഘത്തെ ഇന്നു വെള്ളിയാഴ്‌ച (25/06/21) വത്തിക്കാനിൽ സ്വീകരിച്ചു സന്ദേശം നല്‍കുകയായിരിന്നു ഫ്രാൻസിസ് പാപ്പ. ലൂതറൻ സഭയുടെ 'ഓഗ്സ്ബർഗ് പ്രഖ്യാപനത്തിൻറെ' വാർഷിക ദിനമാണ് ജൂൺ 25 എന്നതും ഈ പ്രഖ്യാപനത്തിൻറെ അഞ്ഞൂറാം വാർഷികം 2030 ജൂൺ 25നാണെന്നതും അനുസ്മരിച്ച പാപ്പ, അഞ്ഞൂറാം വാർഷികത്തിലേക്കുള്ള യാത്ര അനുരഞ്ജന പ്രയാണത്തിന് ഗുണകരമായി ഭവിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. ഭിന്നിപ്പിൽ നിന്ന് ഐക്യത്തിലേക്കുള്ള യാത്രയുടെ തുടർച്ചയിൽ അടുത്ത ഘട്ടം സഭയെ ഐക്യപ്പെടുത്തുന്ന ബന്ധങ്ങളും ശുശ്രൂഷയും കുർബാനയും ആഴത്തിൽ തേടലാണെന്നും പിളർപ്പിലേക്കു നയിച്ച സാഹചര്യങ്ങളെ ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ താഴ്മയോടെ പരിശോധിക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. ലൂതറൻ സഭയുടെ 2023-ലെ പൊതുയോഗത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പ, നൂറ്റാണ്ടുകളുടെ ഗതിയിൽ കർത്താവ് സകലർക്കുമായി ഒരുക്കിയ നിരവധിയായ ആദ്ധ്യാത്മിക നിധികളെ വിലമതിക്കുകയും സ്മരണയെ ശുദ്ധീകരിക്കുകയും ചെയ്യേണ്ടത് സുപ്രധാനമാണെന്ന് ഓർമ്മിപ്പിച്ചു. ക്രൈസ്തവരുടെ സമ്പൂർണ്ണ ഐക്യം സാധ്യമായിത്തീരുന്നതിന് പ്രാർത്ഥിക്കാൻ പാപ്പ, എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-25 18:24:00
Keywordsഭിന്നി
Created Date2021-06-25 18:25:38