Contents

Displaying 16171-16180 of 25124 results.
Content: 16542
Category: 18
Sub Category:
Heading: പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ടിന് നാളെ 75 വയസ്
Content: കണ്ണൂര്‍: തലശേരി അതിരൂപതാധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാന്‍സമിതിയുടെ വൈസ് പ്രസിഡന്റുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന് നാളെ 75 വയസ് പൂര്‍ത്തിയാകുന്നു. ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക ആഘോഷങ്ങളൊന്നുമില്ല. അതിരൂപതാകേന്ദ്രത്തിലെ വൈദികരോടൊപ്പം രാവിലെ ആര്‍ച്ച് ബിഷപ്പ്സ് ഹൗസ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണജൂബിലി വര്‍ഷം കൂടിയാണ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന് ഈ വര്‍ഷം. തലശേരി അതിരൂപതയുടെ തൃതീയ അധ്യക്ഷനായി 2014 ഒക്ടോബര്‍ 30നാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. മലബാര്‍ മേഖലയിലെ െ്രെകസ്തവസമൂഹത്തിനു മുഴുവന്‍ നേതൃത്വം കൊടുക്കുന്ന നല്ല ഇടയനാണ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. ആത്മീയമേഖലയില്‍ മാത്രമല്ല, സാമൂഹ്യസാംസ്‌കാരികരാഷ്ട്രീയ മേഖലകളിലും അദ്ദേഹത്തിന്റെ സജീവസാന്നിധ്യമുണ്ട്. കര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടിയും അവകാശങ്ങള്‍ക്കുവേണ്ടിയുമുള്ള പോരാട്ടങ്ങള്‍ക്ക് ധീരമായ നേതൃത്വം കൊടുത്തുകൊണ്ടാണ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് ശ്രദ്ധേയനാകുന്നത്. കോതമംഗലം രൂപതയിലെ ആരക്കുഴയില്‍ 1946 ജൂണ്‍ 23ന് ഞരളക്കാട്ട് വര്‍ക്കിമേരി ദന്പതികളുടെ മകനായി മാര്‍ ജോര്‍ജ് ഞരളക്കാട്ട് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ആരക്കുഴയിലായിരുന്നു. 1960ല്‍ അദ്ദേഹത്തിന്റെ കുടുംബം വയനാട്ടിലെ നടവയലിലേക്കു കുടിയേറി. നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍നിന്ന് എസ്എസ്എല്‍സി പാസായശേഷം തലശേരി സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിനായി ചേര്‍ന്നു. ആലുവ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്ന് തത്വശാസ്ത്ര ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി തലശേരി രൂപതയ്ക്കുവേണ്ടി 1971 ഡിസംബര്‍ 20ന് പുണ്യസ്മരണാര്‍ഹനായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തലശേരി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചായിരുന്നു പൗരോഹിത്യ സ്വീകരണം. കണിച്ചാര്‍ ഇടവകയില്‍ സഹവികാരിയായിട്ടായിരുന്നു ആദ്യനിയമനം. പിന്നീട് വയനാട്ടിലുള്ള അരിഞ്ചേര്‍മല, കണിയാന്പറ്റ ഇടവകകളുടെ വികാരിയായി. 1973ല്‍ മാനന്തവാടി രൂപത സ്ഥാപിതമായപ്പോള്‍ ആ രൂപതയില്‍ ചേര്‍ന്ന് ഇടവക വികാരി, മിഷന്‍ലീഗ് ഡയറക്ടര്‍, അതിരൂപത പ്രൊക്യുറേറ്റര്‍, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍, വികാരി ജനറാള്‍ തുടങ്ങിയ നിലകളില്‍ സേവനം ചെയ്തു. മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ എമ്മാനുവേല്‍ പോത്തനാമൂഴിയുടെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് ഒഴിവ് വന്നപ്പോള്‍ രൂപതാ അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായി. 2008ല്‍ ഭദ്രാവതി രൂപത സ്ഥാപിതമായപ്പോള്‍ അവിടെ ആദ്യത്തെ വികാരി ജനറാളായി. 2010ല്‍ മാണ്ഡ്യ ആസ്ഥാനമാക്കി പുതിയ രൂപതയുണ്ടായപ്പോള്‍ അവിടെ പ്രഥമ മെത്രാനായി നിയമിതനാകുകയും 2010 ഏപ്രില്‍ ഏഴിന് തലശേരി ആര്‍ച്ച്ബിഷപ്പായിരുന്ന മാര്‍ ജോര്‍ജ് വലിയമറ്റത്തില്‍നിന്ന് മെത്രാഭിഷേകം സ്വീകരിക്കുകയും ചെയ്തു. ബംഗളൂരു നഗരം ഉള്‍പ്പെടുന്ന മാണ്ഡ്യ രൂപതയ്ക്ക് രൂപഭാവങ്ങള്‍ ഉണ്ടാക്കിയെടുത്തത് മാര്‍ ഞറളക്കാട്ടിന്റെ അക്ഷീണപ്രയത്‌നം മൂലമാണ്. മതബോധന ദൈവശാസ്ത്രത്തില്‍ റോമിലെ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള മാര്‍ ജോര്‍ജ് ഞറളക്കാട്ട് സീറോ മലബാര്‍ മതബോധനകമ്മീഷന്‍ ചെയര്‍മാന്‍, കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍, കുന്നോത്ത് ഗുഡ്‌ഷെപ്പഡ് സെമിനാരി കമ്മീഷന്‍ ചെയര്‍മാന്‍, ദൈവവിളി കമ്മീഷന്‍ അംഗം, സീറോ മലബാര്‍ സ്ഥിരം സിനഡ് അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.
Image: /content_image/India/India-2021-06-22-10:28:03.jpg
Keywords: ഞരള
Content: 16543
Category: 18
Sub Category:
Heading: കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നല്‍കിയ സേവനങ്ങള്‍ അവിസ്മരണീയം: മന്ത്രി ഡോ.ആര്‍.ബിന്ദു
Content: ചങ്ങനാശേരി: കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നല്‍കിയ സേവനങ്ങള്‍ അവിസ്മരണീയമാണെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു. ചങ്ങനാശേരി സെന്റ് ബെര്‍ക്ക്മാന്‍സ് കോളജിന്റെ ശതാബ്ദി ആഘോഷ വിളംബരദീപം തെളിയിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രവും സമൂലവുമായ അഴിച്ചുപണി അനിവാര്യമാണെന്നും സംസ്ഥാനത്തെ പഴക്കംചെന്ന സര്‍വകലാശാലാ ചട്ടങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് പൊളിച്ചെഴുതിയാല്‍ മാത്രമേ വൈജ്ഞാനിക സമൂഹത്തെ കെട്ടിപ്പടുക്കത്തക്കവിധം ഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കൂയെന്നും മന്ത്രി പറഞ്ഞു. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ക്കനുസരിച്ചു വെല്ലുവിളികളും ഉയരുന്നുണ്ട്. ചെലവു കുറഞ്ഞതും ഗുണപരമായതും തൊഴിലധിഷ്ഠിതവുമായ കോഴ്‌സുകള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗത്ത് നൂറുവര്‍ഷമായി അമൂല്യസംഭാവനകള്‍ നല്‍കുന്ന എസ് ബി കോളജ് ദക്ഷിണകേരളത്തിലെ യശസ്തംഭമാണെന്നും എസ് ബിയിലെ പൂര്‍വവിദ്യാര്‍ഥികളുടെ കണക്കെടുപ്പില്‍ ഇതുവ്യക്തമാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു ശതാബ്ദി ലോഗോയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാര്‍ ചാള്‍സ് ലവീഞ്ഞ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ഭരണഘടനാപരമായ അവകാശമെന്ന നിലയില്‍ നീതിക്കും സത്യത്തിനും ധാര്‍മികതയ്ക്കും അനുസൃതമായ വിദ്യാഭ്യാസസേവനമാണ് െ്രെകസ്തവ സഭ നിര്‍വഹിക്കുന്നതെന്നും, നിസ്വാര്‍ഥ സേവനത്തിലൂടെ സമൂഹത്തിന്റെ നന്മ മാത്രമാണ് സഭ ലക്ഷ്യം വയ്ക്കുന്നതെന്നും മാര്‍ പെരുന്തോട്ടം ചൂണ്ടിക്കാട്ടി. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണവും ശതാബ്ദി സ്മാരകമായി ഏര്‍പ്പെടുത്തിയ100 സ്‌കോളര്‍ഷിപ്പുകളുടെ വിതരണവും നിര്‍വഹിച്ചു. എസ് ബി കോളജ് രൂപകല്‍പ്പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്റെ സ്വിച്ച്ഓണ്‍ കര്‍മം കൊടിക്കുന്നില്‍ സുരേഷ് എംപിയും വാര്‍ത്താപത്രികയുടെ പ്രകാശനവും മാര്‍ കാളാശേരി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണവും ജോബ് മൈക്കിള്‍ എംഎല്‍എയും നിര്‍വഹിച്ചു. ചെറിയതുണ്ടം സ്‌കോളര്‍ഷിപ്പുകളുടെ സമര്‍പ്പണം മനുഷ്യാവകാശ കമ്മീഷന്റെ ചുമതലയുള്ള ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിയും ശതാബ്ദിയോടനുബന്ധിച്ചു കോളജില്‍ സ്ഥാപിക്കുന്ന അന്തര്‍ വൈജ്ഞാനിക ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.പ്രഗാഷും നിര്‍വഹിച്ചു. കോളജ് മാനേജര്‍ മോണ്‍. തോമസ് പാടിയത്ത്, കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന്‍ പ്ലാത്തോട്ടം, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സന്ധ്യാ മനോജ്, വാര്‍ഡ് കൗണ്‍സിലര്‍ ബീനാ ജിജന്‍, കോളജ് അലുംമ്‌നി മദര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എന്‍.എം. മാത്യു എന്നിവര്‍ പ്രസംഗിച്ചു. കവിയും നോവലിസ്റ്റും ഗാനരചയിതാവുമായ ഡോ. മനോജ് കുറൂര്‍ രചിച്ച് ശ്രീവത്സന്‍ മേനോന്‍ ചിട്ടപ്പെടുത്തിയ എസ്ബി കോളജ് ശതാബ്ദിഗാനം കോളജ് ഗായകസംഘം ആലപിച്ചു.
Image: /content_image/India/India-2021-06-22-11:35:37.jpg
Keywords: മിഷ്ണ
Content: 16544
Category: 18
Sub Category:
Heading: ആരാധനാലയങ്ങള്‍ തുറക്കണം: ആവശ്യം ആവര്‍ത്തിച്ച് ക്രൈസ്തവ സംഘടനകള്‍
Content: കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവാദം നല്‍കണമെന്നു ആവശ്യപ്പെട്ട് വീണ്ടും ക്രൈസ്തവ സംഘടനകള്‍. കോവിഡ് നിയന്ത്രണങ്ങളനുസരിച്ചും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. കോവിഡിന്റെ പ്രത്യാഘാതങ്ങളില്‍പ്പെട്ടു വിഷമിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ രൂപീകരിച്ച കത്തോലിക്ക കോണ്‍ഗ്രസ് കോവിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതോടെ ഇടവകതലത്തില്‍ കൂടുതല്‍ വിപുലമാക്കും. കോവിഡ് അതിജീവനത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കത്തോലിക്ക കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലവും ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിലും വ്യക്തമാക്കി. ഭാരവാഹികളായ ബെന്നി ആന്റണി, ജോസുകുട്ടി മാടപ്പള്ളി, ഐപ്പച്ചന്‍ തടിക്കാട്ട്, വര്‍ഗീസ് ആന്റണി, റിന്‍സണ്‍ മണവാളന്‍, ബേബി പെരുമാലില്‍, വര്‍ക്കി നിരപ്പേല്‍, ചാക്കോച്ചന്‍ കാരമയില്‍, ബാബു കദളിമറ്റം, ചാര്‍ളി മാത്യു, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, ട്രീസ ലിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒന്നര മാസത്തിലേറെക്കാലമായി ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണെന്നും ഇതില്‍ മാറ്റം വേണമെന്നും സീറോ മലബാര്‍ സഭാ കുടുംബക്കൂട്ടായ്മ പ്രസ്താവിച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധനാലയങ്ങളെ മാത്രം ഒഴിവാക്കിയത് നിരാശാജനകമാണ്. മാനദണ്ഡങ്ങള്‍ യഥാക്രമം പുതുക്കി ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങള്‍ക്കു വിധേയമായി സാധാരണ രീതിയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭാ കുടുംബക്കൂട്ടായ്മ ഡയറക്ടര്‍ റവ. ഡോ.ലോറന്‍സ് തൈക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ.രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-06-22-12:08:58.jpg
Keywords: ആരാധനാ
Content: 16545
Category: 1
Sub Category:
Heading: സ്വവർഗാനുരാഗിയായി ആരും ജനിക്കുന്നില്ല, തനിക്ക് പാപത്തെ അതിജീവിക്കാൻ സാധിച്ചത് പ്രാർത്ഥന വഴി: മാനസാന്തരപ്പെട്ട് ക്രിസ്തു വിശ്വാസത്തിലേക്ക് മടങ്ങിയ മിലോയുടെ സാക്ഷ്യം
Content: ന്യൂയോര്‍ക്ക്: സ്വവർഗ്ഗാനുരാഗിയായി ആരും ജനിക്കുന്നില്ലായെന്നും അങ്ങനെയുളള ഒരു ജീവിതം നയിക്കുന്നവർക്ക് അത് ഉപേക്ഷിക്കാൻ സാധിക്കുമെന്നും പ്രാർത്ഥനയുടെ ശക്തി മൂലമാണ് തനിക്ക് പാപ പ്രേരണകളെ അതിജീവിക്കാൻ സാധിച്ചതെന്നും സ്വവർഗാനുരാഗം ഉപേക്ഷിച്ചതിന്റെ ഒന്നാം വാർഷികത്തിൽ പ്രശസ്ത രാഷ്ട്രീയ നിരൂപകനും, പ്രഭാഷകനുമായ മിലോ യിയാനോപൗലോസിന്റെ വീഡിയോ സന്ദേശം. വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോ സന്തോഷത്തിൽ ഒരു വർഷം മുന്‍പ് താനെടുത്ത തീരുമാനം മൂലം ജീവിതം മെച്ചപ്പെടാൻ തുടങ്ങിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'എക്സ് ഗേ' എന്നാണ് താൻ സ്വയം വിശേഷിപ്പിക്കുന്നതെന്നും, വിശുദ്ധ യൗസേപ്പിതാവിന് അനുദിന സമർപ്പണം നടത്തുന്നുണ്ടെന്നും മാർച്ച് മാസം മിലോ വെളിപ്പെടുത്തിയിരുന്നു. പ്രാർത്ഥനയുടെ ശക്തി മൂലമാണ് തനിക്ക് പാപ പ്രേരണകളെ അതിജീവിക്കാൻ സാധിച്ചതെന്നും മിലോ ആവര്‍ത്തിച്ചു. തനിക്ക് പിന്തുണ തന്നവർക്കും, തന്നെ എതിർക്കുന്നവർക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇന്നത്തെ സന്ദേശം നിങ്ങൾക്കുള്ളതാണ്. സ്വയം സ്വവർഗാനുരാഗിയാണെന്ന് ചിന്തിക്കുന്നവരിൽ ഒരാളാണ് നിങ്ങളെങ്കിലും, അത് ശരിയല്ലെന്ന് നിങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് ഒരു തോന്നൽ ഉണ്ടെങ്കിൽ, ഇതല്ല ജീവിതത്തിന് ആവശ്യമുള്ള കാര്യമെന്ന് നിങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. നിങ്ങൾക്ക് തീര്‍ച്ചയായും മാറാൻ സാധിക്കും. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതം എന്റെതുപോലെ കൂടുതൽ മെച്ചപ്പെട്ടതാകുമെന്നും അദ്ദേഹം പറഞ്ഞു. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?-> http://www.pravachakasabdam.com/index.php/site/news/1849 }} കഴിഞ്ഞ വര്‍ഷം കത്തോലിക്ക മാധ്യമമായ ‘ലൈഫ്സൈറ്റ് ന്യൂസി’ന് നല്‍കിയ അഭിമുഖത്തിലാണ് ‘ബ്രേബര്‍ട്ട് ന്യൂസി’ന്റെ മുന്‍ എഡിറ്ററും, ‘ന്യൂയോര്‍ക്ക് ടൈംസ്’ന്റെ ഏറ്റവും വില്‍പ്പനാ മൂല്യമുള്ള എഴുത്തുകാരനുമായ മിലോ തന്റെ സ്വവര്‍ഗ്ഗാനുരാഗ പ്രവണത അവസാനിപ്പിക്കുകയാണെന്നും യൗസേപ്പിതാവിനായി സമര്‍പ്പിക്കുകയാണെന്നും പ്രഖ്യാപിച്ചത്. സ്വവർഗാനുരാഗികളായവർക്ക് ചികിത്സ നൽകാൻ ഫ്ലോറിഡയിൽ ഒരു ക്ലിനിക് തുടങ്ങാനുള്ള പരിശ്രമത്തിലാണ് മിലോ യിയാനോപൗലോസ്. ഫ്ലോറിഡയിൽ ക്ലിനിക് തുടങ്ങാനുള്ള പദ്ധതി അദ്ദേഹം മാർച്ച് മാസം പ്രഖ്യാപിച്ചപ്പോൾ വലിയ കോളിളക്കമാണ് അമേരിക്കയിൽ ഉണ്ടാക്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-22-12:48:29.jpg
Keywords: സ്വവർ
Content: 16546
Category: 13
Sub Category:
Heading: സ്വവർഗാനുരാഗിയായി ആരും ജനിക്കുന്നില്ല, തന്റെ മാനസാന്തരത്തിന് സഹായിച്ചത് പ്രാർത്ഥന: ക്രിസ്തു വിശ്വാസത്തിലേക്ക് മടങ്ങിയ മിലോയുടെ തുറന്നുപറച്ചില്‍
Content: ന്യൂയോര്‍ക്ക്: സ്വവർഗ്ഗാനുരാഗിയായി ആരും ജനിക്കുന്നില്ലായെന്നും അങ്ങനെയുളള ഒരു ജീവിതം നയിക്കുന്നവർക്ക് അത് ഉപേക്ഷിക്കാൻ സാധിക്കുമെന്നും പ്രാർത്ഥനയുടെ ശക്തി മൂലമാണ് തനിക്ക് പാപ പ്രേരണകളെ അതിജീവിക്കാൻ സാധിച്ചതെന്നും സ്വവർഗാനുരാഗം ഉപേക്ഷിച്ചതിന്റെ ഒന്നാം വാർഷികത്തിൽ പ്രശസ്ത രാഷ്ട്രീയ നിരൂപകനും, പ്രഭാഷകനുമായ മിലോ യിയാനോപൗലോസിന്റെ വീഡിയോ സന്ദേശം. വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോ സന്തോഷത്തിൽ ഒരു വർഷം മുന്‍പ് താനെടുത്ത തീരുമാനം മൂലം ജീവിതം മെച്ചപ്പെടാൻ തുടങ്ങിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'എക്സ് ഗേ' എന്നാണ് താൻ സ്വയം വിശേഷിപ്പിക്കുന്നതെന്നും, വിശുദ്ധ യൗസേപ്പിതാവിന് അനുദിന സമർപ്പണം നടത്തുന്നുണ്ടെന്നും മാർച്ച് മാസം മിലോ വെളിപ്പെടുത്തിയിരുന്നു. സ്വവര്‍ഗ്ഗാനുരാഗ പ്രവണതകളെ പിന്നിലാക്കിയത് മുതല്‍ ദൈവത്തിന്റെ ആഗ്രഹങ്ങളുമായി കൂടുതൽ അടുത്ത് ജീവിക്കാൻ ഇപ്പോള്‍ സാധിക്കുന്നുവെന്നും പ്രാർത്ഥനയുടെ ശക്തി മൂലമാണ് തനിക്ക് പാപ പ്രേരണകളെ അതിജീവിക്കാൻ സാധിച്ചതെന്നും മിലോ ആവര്‍ത്തിച്ചു. തനിക്ക് പിന്തുണ തന്നവർക്കും, തന്നെ എതിർക്കുന്നവർക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇന്നത്തെ സന്ദേശം നിങ്ങൾക്കുള്ളതാണ്. സ്വയം സ്വവർഗാനുരാഗിയാണെന്ന് ചിന്തിക്കുന്നവരിൽ ഒരാളാണ് നിങ്ങളെങ്കിലും, അത് ശരിയല്ലെന്ന് നിങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് ഒരു തോന്നൽ ഉണ്ടെങ്കിൽ, ഇതല്ല ജീവിതത്തിന് ആവശ്യമുള്ള കാര്യമെന്ന് നിങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. നിങ്ങൾക്ക് തീര്‍ച്ചയായും മാറാൻ സാധിക്കും. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതം എന്റെതുപോലെ കൂടുതൽ മെച്ചപ്പെട്ടതാകുമെന്നും അദ്ദേഹം പറഞ്ഞു. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?-> http://www.pravachakasabdam.com/index.php/site/news/1849 }} കഴിഞ്ഞ വര്‍ഷം കത്തോലിക്ക മാധ്യമമായ ‘ലൈഫ്സൈറ്റ് ന്യൂസി’ന് നല്‍കിയ അഭിമുഖത്തിലാണ് ‘ബ്രേബര്‍ട്ട് ന്യൂസി’ന്റെ മുന്‍ എഡിറ്ററും, ‘ന്യൂയോര്‍ക്ക് ടൈംസ്’ന്റെ ഏറ്റവും വില്‍പ്പനാ മൂല്യമുള്ള എഴുത്തുകാരനുമായ മിലോ തന്റെ സ്വവര്‍ഗ്ഗാനുരാഗ പ്രവണത അവസാനിപ്പിക്കുകയാണെന്നും യൗസേപ്പിതാവിനായി സമര്‍പ്പിക്കുകയാണെന്നും പ്രഖ്യാപിച്ചത്. സ്വവർഗാനുരാഗികളായവർക്ക് ചികിത്സ നൽകാൻ ഫ്ലോറിഡയിൽ ഒരു ക്ലിനിക് തുടങ്ങാനുള്ള പരിശ്രമത്തിലാണ് മിലോ യിയാനോപൗലോസ്. ഫ്ലോറിഡയിൽ ക്ലിനിക് തുടങ്ങാനുള്ള പദ്ധതി അദ്ദേഹം മാർച്ച് മാസം പ്രഖ്യാപിച്ചപ്പോൾ വലിയ കോളിളക്കമാണ് അമേരിക്കയിൽ ഉണ്ടാക്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-22-12:55:47.jpg
Keywords: സ്വവര്‍
Content: 16547
Category: 10
Sub Category:
Heading: 'ദൈവ വിശ്വാസിയായ ബൈഡന്‍' ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നത് മാരക പാപം: കടുത്ത വിമര്‍ശനവുമായി പ്രമുഖ ടെലിവിഷന്‍ അവതാരക
Content: വാഷിംഗ്‌ടണ്‍ ഡി‌സി: ദൈവ വിശ്വാസിയെന്ന്‍ അവകാശപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അബോര്‍ഷന്‍ അനുകൂല നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രമുഖ യു‌എസ് ടെലിവിഷന്‍ അവതാരകയും, രചയിതാവുമായ മേഘന്‍ മക്കെയിന്‍. ബൈഡനേപ്പോലെയുള്ള അബോര്‍ഷന്‍ അനുകൂലികളായ രാഷ്ട്രീയക്കാരുടെ ദിവ്യകാരുണ്യ സ്വീകരണവുമായി ബന്ധപ്പെട്ട പ്രബോധനരേഖ തയാറാക്കുന്നതിന് അമേരിക്കന്‍ മെത്രാന്‍ സമിതി വോട്ടെടുപ്പ് നടത്തിയ സാഹചര്യത്തില്‍ ഈ വിഷയം സംബന്ധിച്ച് അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ‘എ.ബി.സി’ സംഘടിപ്പിച്ച ‘ദി വ്യൂ’ എന്ന ചാനല്‍ ചര്‍ച്ചക്കിടയിലാണ് മേഘന്‍ തുറന്നടിച്ചത്. ‘ദൈവവിശ്വാസിയായ കത്തോലിക്കന്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബൈഡന്റെ അബോര്‍ഷന്‍ അനുകൂല നിലപാടിനെ “മാരകമായ ആത്മീയ നാശം” എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ബൈഡൻ അവകാശപ്പെടുന്നതുപോലെ, താങ്കള്‍ ഒരു ഒരു വിശ്വാസിയായ കത്തോലിക്കനാണെങ്കിൽ, താങ്കള്‍ക്ക് ആത്മീയവിപത്തുണ്ടാക്കുന്ന ഒരു മാരക പാപമാണ് ഗര്‍ഭഛിദ്രമെന്ന് മേഘന്‍ പറഞ്ഞു. 2019-ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ തീരുമാനിക്കുന്നത് വരെ അബോര്‍ഷന് വേണ്ടിയുള്ള ഫെഡറല്‍ ഫണ്ടിംഗ് നിര്‍ത്തലാക്കുവാന്‍ ശുപാര്‍ശചെയ്യുന്ന ‘ഹൈഡ് ഭേദഗതി’യെ പിന്തുണച്ചിരുന്ന ബൈഡന്‍ തന്റെ അടുത്ത ബജറ്റില്‍ അബോര്‍ഷന് വേണ്ടിയുള്ള ഫെഡറല്‍ ഫണ്ടിംഗ് പുനരാരംഭിക്കുവാന്‍ പോവുകയാണെന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Thank you, Meghan McCain, for courageously standing for life. <br><br>&quot;Abortion can do deep spiritual harm to you. Abortion is murder, the government is funding the killing of the unborn.&quot; -<a href="https://twitter.com/MeghanMcCain?ref_src=twsrc%5Etfw">@MeghanMcCain</a> <a href="https://t.co/EFPJw1Tf7r">pic.twitter.com/EFPJw1Tf7r</a></p>&mdash; Live Action (@LiveAction) <a href="https://twitter.com/LiveAction/status/1407050045472522241?ref_src=twsrc%5Etfw">June 21, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> തന്നെ സംബന്ധിച്ചിടത്തോളം അബോര്‍ഷന്‍ ഒരു കൊലപാതകം തന്നെയാണെന്ന് പറഞ്ഞ മേഘന്‍ പ്രോലൈഫ് പ്രവര്‍ത്തകരെന്ന നിലയില്‍ ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണമെന്നും കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായി താന്‍ അബോര്‍ഷനെ അനുകൂലിക്കുന്നില്ലെന്ന്‍ പരസ്യമായി പറഞ്ഞിട്ടുള്ള ബൈഡന്റെ അബോര്‍ഷന്‍ അനുകൂല നടപടികള്‍ ഒരു പ്രോലൈഫ് അനുകൂലി എന്ന നിലയില്‍ തനിക്ക് മനസ്സിലാകുന്നില്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ താന്‍ കത്തോലിക്കാ സഭയുടെ കൂടെയാണെന്നും മേഘന്‍ വ്യക്തമാക്കി. തന്റെ വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചതിന് ബൈഡന്‍ ദൈവത്തോട് മറുപടി പറയേണ്ട ഒരു സമയം വരുമെന്നും പറഞ്ഞുകൊണ്ടാണ് മേഘന്‍ അവസാനിപ്പിച്ചത്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 2270,2271 പഠിപ്പിക്കുന്നത് ഇപ്രകാരമാണ്:- മനുഷ്യജീവൻ ഗർഭധാരണത്തിന്റെ നിമിഷം മുതൽ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതൽ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങൾ ഉള്ളവനായി അംഗീകരിക്കപ്പെടണം. നിരപരാധിയായ ഒരുവനു ജീവിക്കാനുള്ള അലംഘനീയമായ അവകാശം അവയിൽപ്പെട്ടതാണ് (2270). "മനഃപൂർവം നടത്തുന്ന ഗർഭഛിദ്രം ധാർമികതിൻമയാണെന്നു സഭ ആദ്യ നൂറ്റാണ്ടു മുതൽ ഉറപ്പിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ പ്രബോധനത്തിനു മാറ്റം വന്നിട്ടില്ല; മാറ്റമില്ലാത്തതായി നിലനിൽക്കുകയും ചെയ്യുന്നു. പ്രത്യക്ഷമായ ഗർഭഛിദ്രം, അതായത് ലക്ഷ്യമായോ മാർഗമായോ തീരുമാനിക്കപ്പെടുന്ന ഗർഭച്ഛിദ്രം, ഗൗരവപൂർണമാംവിധം ധാർമിക നിയമത്തിനെതിരാണ്" (2271). #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-22-15:29:51.jpg
Keywords: ബൈഡ
Content: 16548
Category: 1
Sub Category:
Heading: ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി: 15 പേര്‍ക്ക് മാത്രം പ്രവേശനം, ക്രൈസ്തവ സമൂഹത്തിന്റെ കാത്തിരിപ്പ് തുടരും
Content: തിരുവനന്തപുരം: ക്രൈസ്തവ സമൂഹം അടക്കമുള്ള മതവിഭാഗങ്ങളുടെ സമ്മര്‍ദ്ധങ്ങളുടെ ഫലമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ ഒടുവില്‍ അനുമതി. എന്നാല്‍ ഒരേ സമയം 15 പേരെ മാത്രമെ പ്രവേശിപ്പിക്കൂ. ടിപിആർ 16 ശതമാനത്തിൽ കുറവുള്ള സ്ഥലങ്ങളിലാണ് ഇളവ്. ടിപിആർ കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവു പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു നേരത്തെ വന്ന സൂചന. ആരാധനാലയങ്ങളില്‍ കുറഞ്ഞത് 30 പേര്‍ക്ക് എങ്കിലും പോകാന്‍ അനുമതി ലഭിക്കുമെന്നാണ് നേരത്തെ നിരീക്ഷിക്കപ്പെട്ടിരിന്നത്. എന്നാല്‍ എല്ലാ ജില്ലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെ ടിപിആർ കണക്കുകൾ പരിശോധിച്ച ശേഷം, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തില്‍ എടുത്ത തീരുമാന പ്രകാരം 15 ആയി നിജപ്പെടുത്തുകയായിരിന്നു. അതേസമയം ക്രൈസ്തവ സമൂഹത്തിന് പൂര്‍ണ്ണതോതില്‍ പ്രതീക്ഷ നല്‍കുന്നല്ല ഇളവ്. വൈദികനും അള്‍ത്താര ശുശ്രൂഷകരും സിസ്റ്റേഴ്സും ഗായകരും ആയി കഴിഞ്ഞാല്‍ വിരലില്‍ എണ്ണാവുന്ന വിശ്വാസികള്‍ക്ക് മാത്രമാണ് വിശുദ്ധ കുര്‍ബാനയ്ക്കു ദേവാലയത്തില്‍ പ്രവേശനം ലഭിക്കുക. മദ്യശാലകള്‍ യഥേഷ്ടം തുറന്നിട്ട് കോവിഡ് പ്രോട്ടോക്കോള്‍ ഏറ്റവും കൂടുതല്‍ പാലിക്കപ്പെടുന്ന ക്രൈസ്തവരുടേത് ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളിലെ എണ്ണം പരിമിതപ്പെടുത്തിയതില്‍ സോഷ്യല്‍ മീഡിയായില്‍ വിമര്‍ശനമുണ്ട്. എന്നാല്‍ ടി‌പി‌ആര്‍ റേറ്റ് കുറഞ്ഞാല്‍ വരും ആഴ്ചകളില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്നും സൂചനയുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-22-18:19:58.jpg
Keywords: ആരാധന
Content: 16549
Category: 14
Sub Category:
Heading: കോവിഡ് കാലത്ത് വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍ തുറന്നുക്കാട്ടി വീഡിയോ പരമ്പര
Content: ജെറുസലേം: കൊറോണ മഹാമാരിമൂലം തീര്‍ത്ഥാടകര്‍ നിലച്ചതോടെ ജീവിതം വഴിമുട്ടിയ വിശുദ്ധനാട്ടിലെ ക്രൈസ്തവരെ കുറിച്ച് ജെറുസലേമിലെ ഫ്രാന്‍സിസ്കന്‍ വൈദികന്‍ നിര്‍മ്മിച്ച വീഡിയോ പരമ്പര വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന വെല്ലുവിളികളുടെ നേര്‍ക്കാഴ്ചയാകുന്നു. കൊറോണ കാലത്ത് വിശുദ്ധനാട്ടിലെ ക്രിസ്ത്യാനികളേപ്പോലെ കഷ്ടപ്പെടുന്ന മറ്റൊരു ജനവിഭാഗവും ഉണ്ടാകില്ലെന്നും പകര്‍ച്ചവ്യാധി ജെറുസലേമിലെ ക്രിസ്ത്യാനികളുടെ ജീവിതത്തെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നതാണ് ‘ഫ്രാന്‍സിസ്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ ദി ഹോളി ലാന്‍ഡ്’ പ്രസിഡന്റും അമേരിക്കക്കാരനുമായ ഫാ. പീറ്റര്‍ വാസ്ക്കോ നിര്‍മ്മിച്ച “വോക്ക് വിത്ത് ഫാദര്‍ പീറ്റര്‍” വീഡിയോ പരമ്പര. ജെറുസലേമിലേയും, ബെത്ലഹേമിലേയും തെരുവുകളിലൂടെയും, കുരിശിന്റെ വഴിയിലൂടെയും നേരിട്ടുപോകുന്ന അനുഭവമാണ് വീഡിയോ പരമ്പര കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്. വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികളുടെ സാന്നിധ്യവും, അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളും നിലനിര്‍ത്തുവാന്‍ പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്ത്യാനികളില്‍ അവബോധം വളര്‍ത്തുകയാണ് ‘കാത്തലിക് മീഡിയ സെന്ററിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച വീഡിയോ പരമ്പരയുടെ ലക്ഷ്യം. വീഡിയോ പരമ്പരയുടെ ആദ്യ ഭാഗം കഴിഞ്ഞ വര്‍ഷവും മൂന്നാം ഭാഗം മാര്‍ച്ചിലുമാണ് പബ്ലിഷ് ചെയ്തിരിക്കുന്നത്. വളരെക്കുറച്ച് പേര്‍ മാത്രമാണ് നിലവില്‍ വിശുദ്ധ നാട് സന്ദര്‍ശിക്കുന്നതെന്നും, 2021-ന്റെ അവസാനത്തോടെ പുതിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാവുമെന്ന്‍ പ്രതീഷിക്കുന്നതായി ഇസ്രയേല്‍ ടൂറിസം മന്ത്രി പറഞ്ഞിട്ടുണ്ടെന്നും പ്രമുഖ കത്തോലിക്കാ ഓണ്‍ലൈന്‍ ന്യൂസ് വെബ്സൈറ്റായ ‘അലീഷ്യ’യ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഫാ. പീറ്റര്‍ പറഞ്ഞു. ഇസ്രായേലില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞതിനാല്‍ നാമമാത്ര നിയന്ത്രണങ്ങള്‍ മാത്രമാണുള്ളതെങ്കിലും, എന്നാല്‍ ബെത്ലഹേമിലെ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണെന്നും ജെറുസലേം, ബെത്ലഹേം എന്നിവിടങ്ങളിലെ ഭൂരിഭാഗം പേര്‍ക്കും വാക്സിന്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടകരെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കച്ചവടക്കാരുടെ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ചിലര്‍ പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും മറ്റ് ചിലര്‍ക്ക് വലിയ കഷ്ടപ്പാടാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഭക്ഷണസാധനങ്ങളും, അവശ്യ സാധനങ്ങളും ലഭ്യമാക്കുന്നതിനായി പതിനായിരകണക്കിന് ഡോളറാണ് ഫ്രാന്‍സിസ്കന്‍ ഫൗണ്ടേഷന്‍ ചിലവഴിച്ചുകൊണ്ടിരിക്കുന്നതെന്ന്‍ 'ഫ്രാന്‍സിസ്കന്‍ ഫൗണ്ടേഷന്‍' വിശുദ്ധനാട്ടില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കവേ ഫാ. പീറ്റര്‍ പറഞ്ഞു. </p> <iframe width="727" height="409" src="https://www.youtube.com/embed/OxW-gP3W374?list=PLsH4QNUmmOgSGcsfh1FMgh_3QvObrjmWu" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> ഫൗണ്ടേഷന്റെ കീഴിലുള്ള ബോയ്സ് ഹോമിലെ ആണ്‍കുട്ടികള്‍ പാവപ്പെട്ടവരുടെ വീടുകളില്‍ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ മാര്‍ക്കറ്റിംഗ് മേഖലയിലെ ഉന്നത ജോലി ഉപേക്ഷിച്ചാണ് ഫാ. പീറ്റര്‍ നേരത്തെ തിരുപ്പട്ടം സ്വീകരിച്ചത്. മറീന്‍ സുരക്ഷാ ഗാര്‍ഡുകളുടെ അനൌദ്യോഗിക ചാപ്ലൈനായി സേവനം ചെയ്തിട്ടുള്ള ഫാ. പീറ്ററിന് യു.എസ് മറീന്‍ കോര്‍പ്സിന്റെ ‘ഹോണററി മറീന്‍’ പദവിയും ലഭിച്ചിട്ടുണ്ട്.
Image: /content_image/News/News-2021-06-22-20:00:51.jpg
Keywords: വിശുദ്ധ നാട
Content: 16550
Category: 22
Sub Category:
Heading: ജോസഫ്: സുവർണ്ണനിയമത്തിന്റെ നടത്തിപ്പുകാരൻ
Content: വിശുദ്ധ ഗ്രന്ഥത്തിലെ സുവർണ്ണനിയമം എന്നറിയപ്പെടുന്ന തിരുവചനമാണ് മത്തായി സുവിശേഷം ഏഴാം അധ്യായം പന്ത്രണ്ടാം വാക്യം : മറ്റുള്ളവർ നിങ്ങൾക്കു ചെയ്തു തരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു വേണ്ടി ചെയ്യുവിൻ. (മത്താ 7:12). ഈ സുവർണ്ണം നിയമം യൗസേപ്പിതാവിന്റെ ജീവിതവുമായി ചേർത്തു വായിക്കാനാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ലക്ഷ്യം. രണ്ടു രീതിയിലാണ് ഈ വചനം യൗസേപ്പിൽ നിറവേറിയത്, ഒന്നാമതായി ദൈവ പിതാവ് യൗസേപ്പിതാവ് ഈ ഭൂമിയിൽ ചെയ്യണമെന്നു ആഗ്രഹിച്ചതിനു മുഴുവനും വിശ്വസ്തയോടെ അവൻ നിറവേറ്റി അങ്ങനെ യൗസേപ്പിതാവ് ഭൂമിയിൽ ദൈവ പിതാവിന്റെ പ്രതിനിധിയായി. സ്വർഗ്ഗത്തിൽ മഹനീയ സ്ഥാനീയനുമായി. രണ്ടാമതായി മറ്റുള്ളവർ ചെയ്തു തരണമെന്നു യൗസേപ്പിതാവ് ആഗ്രഹിച്ചതും അതിൽ കൂടുതലും യൗസേപ്പിതാവ് അവർക്കുവേണ്ടി ചെയ്തു കൊടുത്തു, ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു. തിരുസഭയുടെ കാവൽക്കാരനും കുടുംബങ്ങളുടെ മദ്ധ്യസ്ഥനുമെന്ന നിലയിൽ സഭയും കുടുംബവും ആഗ്രഹിക്കുന്ന നന്മകളും അനുഗ്രഹങ്ങളും ദൈവത്തിൽ നിന്നു വാങ്ങിത്തരുവാൻ ശക്തിയുള്ള മദ്ധ്യസ്ഥനാണ് യൗസേപ്പിതാവ്. ആ പിതാവിനെ നമുക്കു മറക്കാതിരിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-22-21:36:47.jpg
Keywords: ജോസഫ, യൗസേ
Content: 16551
Category: 13
Sub Category:
Heading: വിശ്വാസ വേരുകൾ സംരക്ഷിക്കാനും ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും വിരമിക്കൽ പ്രായമില്ല: വയോധികരോടു പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിശ്വാസത്തിന്റെ വേരുകള്‍ സംരക്ഷിക്കുവാനും ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും വിരമിക്കൽ പ്രായമില്ലായെന്ന് ഓര്‍മ്മിപ്പിച്ച് വയോധികർക്കുമായുള്ള പ്രഥമ ആഗോള ദിനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. ജൂലൈ ഇരുപത്തഞ്ചാം തിയതി യേശുവിന്റെ മുത്തശ്ശീ മുത്തച്ഛൻമാരായ ജൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാൾ ദിവസമാണ് തിരുസഭയിൽ മുത്തശ്ശീമുത്തച്ഛൻമാർക്കും മുതിർന്നവർക്കുമായുള്ള പ്രഥമ ആഗോള ദിനം ആചരിക്കപ്പെടുന്നത്. ഇതിനോട് അനുബന്ധിച്ചാണ് പാപ്പയുടെ സന്ദേശം. "ഞാന്‍ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്തായി 28 : 20) എന്ന വചനമാണ് ആചരണത്തിന്റെ പ്രമേയം. മത്തായിയുടെ സുവിശേഷത്തിലെ അവസാന അധ്യായത്തിൽ ലോകം മുഴുവനും തനിക്ക് ശിഷ്യരെ നേടാനും തന്റെ കല്പനകൾ പാലിക്കാനും അവരെ പഠിപ്പിക്കാൻ അപ്പോസ്തലന്മാരോടു ആവശ്യപ്പെടുന്ന വചനങ്ങൾ നമ്മളോടും ആവശ്യപ്പെടുന്നതാണ്. വയോധികരുടെ പ്രായത്തിലുള്ളവരുടെ വിളി നമ്മുടെ വേരുകൾ സംരക്ഷിക്കാനും, വിശ്വാസം ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമാണ്. സുവിശേഷ പ്രഘോഷണ വേലയ്ക്ക് വിരമിക്കൽ പ്രായമില്ലായെന്നും അതിനാൽ ചെറു മക്കൾക്ക് പാരമ്പര്യങ്ങൾ പകർന്നു കൊടുക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. നമ്മുടെ ഇരുണ്ട നിമിഷങ്ങളിലും മഹാമാരി കാലത്തെ പോലെ മാലാഖമാരെ അയച്ച് തന്റെ സാമിപ്യം കർത്താവറിയിക്കാറുണ്ടെന്നും ആ മാലാഖയ്ക്ക് പേരക്കുട്ടികളുടേയോ, കുടുംബാംഗങ്ങളുടെയോ കൂട്ടുകാരുടേയോ അറിഞ്ഞു കേട്ടുവരുന്നവരുടെയോ മുഖമാവാം എന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. തന്റെ സന്ദേശത്തില്‍ മുൻഗാമിയായ ബനഡിക്ട് പാപ്പായെ ഉദ്ധരിച്ചുക്കൊണ്ട് ലോകത്തെ സംരക്ഷിക്കാൻ മുതിർന്നവരുടെ പ്രാർത്ഥനയ്ക്ക് കഴിയുമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. പ്രത്യേകിച്ച് കൊടുങ്കാറ്റുലയ്ക്കുന്ന മഹാമാരിയുടെ കടലിലൂടെ മനുഷ്യകുലം സഞ്ചരിക്കുന്ന ഈ നേരത്ത് സഭയ്ക്കും ലോകത്തിനും വളരെ അവശ്യമായ ഒരു സമ്പത്താണ് നിങ്ങളുടെ പ്രാർത്ഥന- പാപ്പാ ഓർമ്മിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-23-08:53:23.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, വയോധിക