Contents

Displaying 16151-16160 of 25124 results.
Content: 16522
Category: 18
Sub Category:
Heading: ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹം: പ്രോലൈഫ് സമിതി
Content: കൊച്ചി: ക്രൈസ്തവ വിശ്വാസികളുടെ ആരാധന സ്വാതന്ത്യം നിഷേധിക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നു കെസിബിസി പ്രോലൈഫ് സമിതി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തുകയും, ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ആരാധനാലയങ്ങളെ അവഗണിച്ചത് ഉചിതമായില്ലെന്നു കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് അഭിപ്രായപ്പെട്ടു. ആരോഗ്യം നഷ്ടപ്പെടുത്തുകയും കുടുംബത്തിലും സമൂഹത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുവാന്‍ സാധ്യതയുള്ള മദ്യവിതരണ ശാലകള്‍ തുറക്കുവാന്‍ അനുവാദം നല്‍കിയപ്പോഴും വിശ്വാസികളെ അവഗണിച്ചതു വഴി തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കുകയാണ്. ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുമെന്ന് മുന്‍പ് വ്യക്തതയുണ്ടായിട്ടും വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹവും വേദനാജനകവുമാണ്. ഓരോ പ്രദേശത്തിന്റെയും സാഹചര്യം മനസിലാക്കി ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കണമെന്നും സാബു ജോസ് ആവശ്യപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-06-19-12:36:30.jpg
Keywords: ആരാധന
Content: 16523
Category: 1
Sub Category:
Heading: ഭാരതം ഉള്‍പ്പെടെ 9 രാജ്യങ്ങള്‍ക്ക് വെന്‍റിലേറ്ററുകള്‍: ഫ്രാന്‍സിസ് പാപ്പയുടെ സഹായം തുടരുന്നു
Content: വത്തിക്കാന്‍ സിറ്റി: കോവിഡ് 19 രോഗബാധിത നാടുകള്‍ക്ക് പരിശുദ്ധ സിംഹാസനത്തിന്റെ സഹായം തുടരുന്നു. പുതിയതായി ഭാരതം ഉള്‍പ്പെടെ 9 രാജ്യങ്ങള്‍ക്ക് 38 വെന്‍റിലേറ്ററുകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പരിരക്ഷ സാമഗ്രികള്‍ വത്തിക്കാന്‍ സംഭാവന ചെയ്തു. പാപ്പായുടെ ജീവകാരുണ്യ കാര്യങ്ങള്‍ക്കായുള്ള വിഭാഗം, എലെമോസിനേറിയ അപ്പസ്തോലിക്ക ആണ് വത്തിക്കാന്‍റെ നയതന്ത്രവിഭാഗത്തിന്റെ സഹായത്തോടെ ഇവ കയറ്റി അയച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് ആറ് വെന്‍റിലേറ്ററുകളാണ് ഫ്രാന്‍സിസ് പാപ്പ സംഭാവന ചെയ്തിരിക്കുന്നത്. ഭാരതം കൂടാതെ ബ്രസീലിന് ആറ്, കൊളംബിയ, അര്‍ജന്‍റീന എന്നീ രാജ്യങ്ങള്‍ക്ക് ആറ്, ചിലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് നാലു വീതവും, ബൊളീവിയ, സിറിയ എന്നീ രാഷ്ട്രങ്ങള്‍ക്ക് 3 വീതവും, പാപ്പുവ ന്യൂഗിനിക്ക് രണ്ടു കൃത്രിമശ്വസന സഹായ യന്ത്രങ്ങളും മറ്റു ആരോഗ്യ വസ്തുക്കളും അയച്ചിട്ടുണ്ട്. വത്തിക്കാനില്‍ നിന്നുള്ള സഹായം അപ്പോസ്തോലിക കാര്യാലയത്തില്‍ നിന്നാകും ആവശ്യമായ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തിക്കുക. സമ്പന്ന നാടുകള്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്‍റെ കാര്യത്തില്‍ മുഴുകിയിരിക്കുന്ന ഈ വേളയില്‍ ലോകത്തില്‍ ദാരിദ്ര്യം അനുഭവപ്പെടുന്ന അനേകം പ്രദേശങ്ങളില്‍ ആരോഗ്യഅടിയന്തിരാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് പാപ്പായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭാഗം പത്രക്കുറിപ്പില്‍ കുറിച്ചു. രോഗികൾക്ക് മതിയായ ചികിത്സ നൽകുന്നതിനോ പരിമിതികള്‍ ഉള്ള നിരവധി രാജ്യങ്ങളിലേക്ക് വത്തിക്കാന്‍ സഹായമെത്തിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പാപ്പയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ ഭൂഖണ്ഡങ്ങളിലേക്കും പരിശുദ്ധ സിംഹാസനം സഹായമെത്തിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-19-13:08:40.jpg
Keywords: പാപ്പ, സഹായ
Content: 16524
Category: 1
Sub Category:
Heading: അഴിമതിയും അരക്ഷിതാവസ്ഥയും: കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നൈജീരിയന്‍ കർദ്ദിനാളിന്റെ മുന്നറിയിപ്പ്
Content: അബൂജ: സുരക്ഷാ വെല്ലുവിളികളും, അഴിമതിയും നിറഞ്ഞ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് കര്‍ദ്ദിനാള്‍ അന്തോണി ഒലുബുന്മി ഒകോഗിയുടെ മുന്നറിയിപ്പ്. രണ്ടാംതരം പൗരന്‍മാരില്ലാത്ത എല്ലാവരേയും ഉള്‍കൊള്ളുന്ന ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുവാന്‍ നൈജീരിയന്‍ ജനതയോട് പ്രത്യേകിച്ച് അധികാര ശ്രേണിയില്‍ ഇരിക്കുന്നവരോട് തന്റെ എണ്‍പത്തിയഞ്ചാം ജന്മദിനമായ ജൂണ്‍ 16ന് പുറത്തുവിട്ട സന്ദേശത്തിലൂടെ കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തു. പ്രാദേശികവും, വംശീയവും, മതപരവുമായ വൈവിധ്യത്തെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയത്തിന് രാഷ്ട്രത്തെ സഹായിക്കാനാവില്ലെന്നും, പിന്തിരിപ്പൻ ശക്തികളുടെ കയ്യിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും കര്‍ദ്ദിനാള്‍ ഒകോഗി പറഞ്ഞു. 1960-ല്‍ സ്വാതന്ത്ര്യം നേടിയ കാലം മുതല്‍ക്കുള്ള നൈജീരിയയെ തനിക്കറിയാമെന്ന്‍ പറഞ്ഞ കര്‍ദ്ദിനാള്‍, ജനങ്ങളെ സംരക്ഷിക്കുവാനോ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുവാനോ കഴിയാതെ വരുമ്പോഴാണ് ഒരു രാഷ്ട്രം പരാജയപ്പെടുന്നതെന്നും ആ അര്‍ത്ഥത്തില്‍ നൈജീരിയ ഒരു പരാജിത രാഷ്ട്രമാണെന്ന് തെളിയിക്കപ്പെട്ടുവെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി നൈജീരിയയിലെ സ്ഥിതിഗതികള്‍ മോശമാണെങ്കിലും പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരിയുടെ ഭരണകാലത്താണ് ഏറ്റവും വഷളായത്. നൈജീരിയയില്‍ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തിയ നടപടിയെ തിടുക്കത്തില്‍ എടുത്ത തീരുമാനമെന്നാണു കര്‍ദ്ദിനാള്‍ വിശേഷിപ്പിച്ചത്. വിമര്‍ശനങ്ങള്‍ക്കെതിരെ ക്രിയാത്മകമായ പ്രതികരണം നിലവിലെ ഭരണകൂടത്തിനില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. പ്രസിഡന്റ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തുവെന്ന കാരണത്താല്‍ ഈ മാസം ആദ്യത്തിലാണ് സമൂഹമാധ്യമമായ ട്വിറ്ററിന് നൈജീരിയയില്‍ വിലക്കേര്‍പ്പെടുത്തിയത്. അസംസ്കൃത എണ്ണയുടെ നിക്ഷേപത്താല്‍ അനുഗ്രഹീതമായ രാജ്യമാണെങ്കിലും അതിന്റെ ഫലം ജനങ്ങള്‍ക്ക് കിട്ടുന്നില്ലെന്നും കര്‍ദ്ദിനാള്‍ നിരീക്ഷണം നടത്തി. പ്രകൃത്യാലുള്ള ഉറവിടങ്ങളാല്‍ സമ്പന്നമായ ഒരു രാഷ്ട്രത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ജനതക്കിടയില്‍ കര്‍ത്താവായ യേശുവിന്റെ സുവിശേഷത്തിന്റെ സാക്ഷികളാകണമെന്നു കര്‍ദ്ദിനാള്‍ ദൈവജനത്തോട് പറയുവാനുള്ളത്. എല്ലാവരും സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന ഒരു നല്ല നൈജീരിയക്കായി താന്‍ തന്നെത്തന്നെ സമര്‍പ്പിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. 85 വയസ്സാവുക എന്നത് മാനുഷിക നേട്ടമല്ലെന്നും, മറിച്ച് ദൈവത്തിന്റെ അനുഗ്രഹമാണെന്നും പറഞ്ഞ കര്‍ദ്ദിനാള്‍ ദൈവത്തിനു നന്ദി അര്‍പ്പിച്ചുകൊണ്ടാണ് തന്റെ ജന്മദിന സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്. അബൂജ അതിരൂപതയുടെ മെത്രാപ്പോലീത്തയായും സേവനം ചെയ്തിട്ടുള്ള കര്‍ദ്ദിനാള്‍ ഒകോഗി 2012 മെയ് മാസത്തിലാണ് ലാവോസ് അതിരൂപതയുടെ മെത്രാപ്പോലീത്ത പദവിയില്‍ നിന്നും വിരമിച്ചത്.
Image: /content_image/News/News-2021-06-19-15:33:27.jpg
Keywords: നൈജീ
Content: 16525
Category: 10
Sub Category:
Heading: തിരുശേഷിപ്പ് ദേവാലയത്തില്‍ തിരികെയെത്തിച്ച് മോഷ്ടാവിന്റെ ക്ഷമാപണം
Content: ക്രാക്കോവ് (പോളണ്ട്): വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനില്‍ ഏറെ സ്വാധീനം ചെലുത്തിയ പത്തൊന്‍പതാം നൂറ്റാണ്ടിലെ പോളിഷ് വിശുദ്ധന്‍ ബ്രദര്‍ ആല്‍ബര്‍ട്ട് എന്നറിയപ്പെടുന്ന വിശുദ്ധ ആല്‍ബെര്‍ട്ട് ച്മിയലോവ്സ്കിയുടെ മോഷ്ടിക്കപ്പെട്ട തിരുശേഷിപ്പ് ദേവാലയ നേതൃത്വത്തിന് തിരികെ ലഭിച്ചു. ഇന്നലെ ജൂണ്‍ 18ന് മോഷ്ടാവ് തന്നെയാണ് ഈ അമൂല്യ തിരുശേഷിപ്പുകള്‍ ഭദ്രമായി തിരികെ എത്തിച്ചതെന്നു ക്രാക്കോവിലെ പോഡ്ഗോര്‍സിലെ സെന്റ്‌ ജോസഫ് ഇടവക ദേവാലയം സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരിന്നു. ‘ഇന്നു രാവിലെ 7 മണിക്ക് വിശുദ്ധ ബ്രദര്‍ ആല്‍ബര്‍ട്ടിന്റെ തിരുശേഷിപ്പുകള്‍ അതിരുന്ന സ്ഥലത്ത് തിരികെ എത്തി. മോഷ്ടാവ് നേരിട്ട് തിരുശേഷിപ്പുകള്‍ തിരികെ എത്തിക്കുകയും, ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പോസ്റ്റ്. തിരുശേഷിപ്പുകള്‍ തിരികെ ലഭിച്ചതില്‍ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ദേവാലയത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

Skradzione relikwie Świętego Brata Alberta wróciły do naszego sanktuarium! Tuż przed godziną 7.00 przyniósł je sam sprawca. Modlitwy zostały wysłuchane. Bogu niech będą dzięki!!@lovekrakow @RadioKrakow @RadioMaryja @Gosc_Niedzielny @niedziela_pl @RepublikaTV pic.twitter.com/VS8DsN6iL5
— ks. Jarek Raczak (@ks_jarek) June 18, 2021

ജൂണ്‍ 11നാണ് തിരുശേഷിപ്പ് മോഷ്ടിക്കപ്പെട്ട വിവരം ഇടവക പുറത്തുവിട്ടത്. മോഷ്ടാവിന്റെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കണമെന്നു ഇടവകനേതൃത്വം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിരിന്നു. ബ്രാറ്റ് ആല്‍ബര്‍ട്ട് (ബ്രദര്‍ ആല്‍ബര്‍ട്ട്) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ച്മിയലോവ്സ്കി 1845-ല്‍ പോളണ്ടിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. പതിനെട്ടാമത്തെ വയസ്സില്‍ റഷ്യന്‍ സൈന്യത്തിനെതിരെയുള്ള കലാപത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ മുറിവേറ്റ അദ്ദേഹത്തിന്റെ കാല്‍ മുറിച്ച് നീക്കുകയായിരുന്നു. കലയില്‍ തല്‍പ്പരനായിരുന്ന ച്മിയലോവ്സ്കി ക്രാക്കോവിലെ അറിയപ്പെടുന്ന പെയിന്റര്‍ കൂടിയായിരുന്നു. എന്നാല്‍ പാവപ്പെട്ടവരെ സഹായിക്കണമെന്ന ഉള്‍വിളി ലഭിച്ച ച്മിയലോവ്സ്കി കലയുടെ ലോകം ഉപേക്ഷിച്ച് ആല്‍ബര്‍ട്ട് എന്ന പേര് സ്വീകരിച്ച് ഫ്രാന്‍സിസ്കന്‍ സന്യാസിയായി. 1887-ലാണ് അദ്ദേഹം ‘വിശുദ്ധ ഫ്രാന്‍സിസിന്റെ ബ്രദേഴ്സ് ഓഫ് ദി തേര്‍ഡ് ഓര്‍ഡര്‍’ (ആല്‍ബര്‍ട്ടൈന്‍ ബ്രദേഴ്സ്) സഭ സ്ഥാപിക്കുന്നത്. 1891-ല്‍ ‘ആല്‍ബര്‍ട്ടൈന്‍ സിസ്റ്റേഴ്സ്’ സ്ഥാപിക്കുകയും ചെയ്തു. ഇരു സഭാവിഭാഗങ്ങളുടേയും പ്രധാന സേവന മേഖല പാവപ്പെട്ടവരും, ഭവനരഹിതരുമായിരുന്നു. 1916 ക്രിസ്തുമസ് ദിനത്തില്‍ ബ്രദര്‍ ആല്‍ബര്‍ട്ട് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആകുന്നതിന് മുന്‍പ് 1949-ല്‍ ബ്രദര്‍ ആല്‍ബര്‍ട്ടിനെക്കുറിച്ച് “നമ്മുടെ ദൈവത്തിന്റെ സോദരന്‍” എന്ന ഒരു നാടകം രചിച്ചിരിന്നു. ദൈവസേവനത്തിനായി കലാലോകം വിടുവാനുള്ള ബ്രദര്‍ ആല്‍ബര്‍ട്ടിന്റെ തീരുമാനം പുരോഹിതനാവാനുള്ള തന്റെ തീരുമാനത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞിട്ടുള്ളത്. 1983-ല്‍ ബ്രദര്‍ ആല്‍ബര്‍ട്ടിനെ വാഴ്ത്തപ്പെട്ടവനായും, 1989-നവംബര്‍ 12-ന് വിശുദ്ധ പദവിയിലേക്കുയര്‍ത്തിയതും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തന്നെയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-19-16:29:59.jpg
Keywords: തിരുശേ
Content: 16526
Category: 22
Sub Category:
Heading: ജോസഫ്: ദൈവ ഭവനത്തിന്റെ കാര്യസ്ഥൻ
Content: സീറോ മലബാർ സഭയുടെ യാമപ്രാർത്ഥനയിലെ ശ്ലീഹാക്കാലം നാലാം ശനിയാഴ്ച റംശാ പ്രാർത്ഥനയിലെ ഒനീസാദ് വാസലിക്കേയിൽ അഥവാ രാജഗീതത്തിൽ ശ്ലീഹന്മാരെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്: "സഭയെ നയിച്ചു വിവേകമെഴും കാര്യസ്ഥർമാർ ശ്ലീഹന്മാർ കർത്താവിൻ കൃപയവരേകി സദയം സകല ജനങ്ങൾക്കും ". ജോസഫ് വർഷത്തിലെ ഇന്നത്തെ ചിന്താവിഷയത്തിൽ സഭയെ നയിക്കുന്ന വിശ്വസ്തനായ കാര്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ കാണാനാണ് എനിക്കിഷ്ടം. ഉണ്ണീശോയെയും മറിയത്തെയും വിവേകത്തോടെ സംരക്ഷിക്കുകയും ദൈവപുത്രന്റെ മനുഷ്യവതാരത്തിൽ വിശ്വസ്തനായ കാര്യസ്ഥനാവുകയും ചെയ്ത യൗസേപ്പിതാവ് പുതിയ നിയമത്തിലെ ദൈവ ഭവനമായ തിരുസഭയുടെ ഏറ്റവും നല്ല കാര്യസ്ഥനായില്ലങ്കിലേ അതിശയമുള്ളു. വിശുദ്ധ ഗ്രന്ഥ അടിസ്ഥാനത്തിൽ കാര്യസ്ഥന്‍ എന്നത് ഒരു വ്യക്തിയും ദൈവവും തമ്മിലുള്ള സവിശേഷമായ ബന്ധത്തെ സൂചിപ്പിക്കുന്നു. ദൈവത്തെ ഉടയവനായി കരുതുന്ന വ്യക്തിക്ക് ദൈവം കൊടുക്കുന്ന മേല്നോെട്ട പട്ടമാണ് കാര്യസ്ഥൻ പദവി. ഈ ഭൂമിയിലെ ദൈവപുത്രന്റെ ശുശ്രൂഷയുടെ പിൻതുടർച്ചക്കാരായ എല്ലാവരും അനുകരിക്കേണ്ട മാതൃകയും മദ്ധ്യസ്ഥനുമാണ് നസറത്തിലെ യൗസേപ്പിതാവ്.ആ വിശ്വസ്തനായ കാര്യസ്ഥനെ നമുക്കും പിൻതുടരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-19-18:42:14.jpg
Keywords: ജോസഫ, യൗസേ
Content: 16527
Category: 14
Sub Category:
Heading: പാവങ്ങളുടെ കണ്ണീരൊപ്പിയ മിഷ്ണറി വൈദികന് ദക്ഷിണ കൊറിയയുടെ 'ഇമിഗ്രന്റ് ഓഫ് ദ ഇയർ' അവാർഡ്
Content: സിയോള്‍: രാജ്യത്തിന് സേവനം ചെയ്ത കുടിയേറ്റക്കാർക്ക് ദക്ഷിണ കൊറിയ എല്ലാവർഷവും നൽകി വരുന്ന 'ഇമിഗ്രന്റ് ഓഫ് ദ ഇയർ' അവാർഡ് ഐറിഷ് മിഷ്ണറി വൈദികനായ ഫാ. ഡൊണാൾ ഒകഫേയ്ക്ക്. ചേരികളിൽ ജീവിക്കുന്ന പാവപ്പെട്ടവരായ ജോലിക്കാരുടെ ഇടയിൽ 40 വർഷമായി ചെയ്തുവരുന്ന നിസ്വാർത്ഥമായ സേവനം പരിഗണിച്ചാണ് ദക്ഷിണ കൊറിയൻ സർക്കാർ ഫാ. ഒകഫേയ്ക്കു അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. പട്ടാളത്തിന്റെ ഏകാധിപത്യ ഭരണകാലത്താണ് അദ്ദേഹം കൊറിയയിൽ എത്തിയത്. സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കാൻ വിദ്യാഭ്യാസം ഒരു യോഗ്യതയായി ജനങ്ങൾ കണ്ടിരുന്നു. ഇത് മനസ്സിലാക്കി ചേരികളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്ന താഴെത്തട്ടിലുള്ള ജോലിക്കാർക്ക് സഹായങ്ങൾ ചെയ്തു നൽകാൻ ഫാ. ഡൊണാൾ ഒകഫേ ഇടപെടല്‍ ആരംഭിക്കുകയായിരിന്നു. മിഷ്ണറി പ്രവർത്തനങ്ങൾക്ക് വലിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന സമയത്ത് ദേവാലയങ്ങളിൽ മാത്രമാണ് ആളുകൾക്ക് ഒത്തുകൂടാൻ സാധിച്ചിരുന്നത്. തിരുഹൃദയ സന്യാസിനി സഭയിലെ സന്യാസികൾക്ക് ഒപ്പം ജോലിക്കാരുടെ പ്രശ്നങ്ങൾ കേൾക്കാനും, അവർക്കാവശ്യമായ സേവനങ്ങൾ നൽകാനും ഒരു സ്ഥാപനത്തിന് തന്നെ അദ്ദേഹം തുടക്കമിട്ടു. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരായിരുന്നു ഭൂരിഭാഗവും. വിദ്യാഭ്യാസം കുറവായിരുന്നതു കൊണ്ട് അവർക്ക് അപകർഷതാബോധം ഉണ്ടായിരുന്നു. ഇതിനെ മറികടക്കാനായി വ്യക്തിത്വ വികസനത്തിന് വേണ്ടിയുള്ള നിരവധി പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ചു. 1988ലെ സിയോൾ ഒളിമ്പിക്സിനു മുന്നോടിയായി നിരവധി മാറ്റങ്ങൾ രാജ്യത്ത് നടപ്പിലായി. ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. 1987ൽ ദക്ഷിണ കൊറിയയിൽ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് നടന്നു. ഇതോടുകൂടി സാമ്പത്തിക ഭദ്രതയുള്ള ഒരു സ്വതന്ത്രരാജ്യമായി ദക്ഷിണ കൊറിയ മാറി. 1990കളിലെ സാമ്പത്തിക വളർച്ചയുടെ ഇടയിൽ നഗരത്തിൽ ജീവിച്ചിരുന്ന ആളുകൾ നഗരാതിർത്തിയിലുളള പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ആരംഭിച്ചു. വലിയ കെട്ടിടങ്ങൾ പണിയാനായി അവിടെ നേരത്തെ താമസിച്ചുകൊണ്ടിരുന്ന ദരിദ്രരായ ജനങ്ങൾ ആട്ടിപ്പായിക്കപെട്ടുവെന്ന് ഫാ. ഒകഫേ സ്മരിച്ചു. ആളുകളുടെ സാമൂഹ്യ ബന്ധത്തിലും വിള്ളലുകൾ ഉണ്ടായി. പലരുടെയും ജീവിതം ഏകാന്തതയിലേക്ക് വഴുതിമാറിയെന്നും അദ്ദേഹം സ്മരിച്ചു. ഇത്തരത്തില്‍ പ്രതിസന്ധികളില്‍ പതറുന്ന അനേകര്‍ക്ക് ബലമേകുകയാണ് ഈ വൈദികന്‍.
Image: /content_image/News/News-2021-06-19-19:51:37.jpg
Keywords: കൊറിയ
Content: 16528
Category: 18
Sub Category:
Heading: 'കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം'
Content: പാലാ: കോവിഡ് മഹാമാരിയില്‍ തകരുന്ന കുടുംബങ്ങളെ കൈ പിടിച്ചുയര്‍ത്തുവാന്‍ കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നു സീറോ മലബാര്‍ ഫാമിലി ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപത മെത്രാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ കമ്യൂണിറ്റി ദുബായിയുടെയും കത്തോലിക്ക കോണ്‍ഗ്രസ് യുഎഇയുടെയും സഹായത്തോടെ കോവിഡ് ആക്ഷന്‍ ഫോഴ്‌സ് മുഖേന നല്‍കുന്ന പള്‍സ് ഓക്‌സി മീറ്ററുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം പാലാ ബിഷപ് ഹൗസില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ അവഗണനകള്ക്കുംൂ നീതി നിഷേധത്തിനുമെതിരേ കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായ നേതൃത്വം വഹിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍, രൂപത, ഫൊറോന, യൂണിറ്റ് ഘടകങ്ങള്‍ ഫുഡ് മെഡിസിന്‍ വിതരണം, ടെലി കൗണ്‍സലിംഗ്, വാഹന സൗകര്യങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.ഇതിന്റെ തുടര്‍ച്ചയായി കോവിഡ് ആക്ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് പള്‍സ് ഓക്‌സി മീറ്റര്‍ വിതരണം നടത്തുന്നത്. കേരളത്തിലെ വിവിധ രൂപതകളിലേക്ക് വിതരണം ചെയ്യുവാനുള്ള ഓക്‌സിമീറ്ററുകള്‍ യുഎഇയില്‍ നിന്നുള്ള ഗ്ലോബല്‍ സെക്രട്ടറി രഞ്ജിത്ത് ജോസഫ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലത്തിന് കൈമാറി. കേരളത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് ഹെല്‍പിംഗ് ഹാന്‍ഡ്‌സ് വോളന്റിയഴ്‌സ് മുഖേന വിവിധ ഇടവകകളില്‍ പള്‍സ് ഓക്‌സിമീറ്ററുകള്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാത്തലിക് കോണ്‍ഗ്രസ് യുഎ ഇ പ്രസിഡന്റ് ബെന്നി പുളിക്കക്കര, സീറോ മലബാര്‍ കമ്മ്യൂണിറ്റി ദുബായ് പ്രസിഡന്റ് ബെന്നി പുല്ലാട്ട്, സീറോ മലബാര്‍ കമ്മ്യൂണിറ്റി മുസഫ പ്രസിഡന്റ് ബിജു ഡൊമിനിക് , ഗ്ലോബല്‍ ഡയറക്ടര്‍ ഫാ ജിയോ കടവി, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറന്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, പാലാ രൂപത ഡയറക്ടര്‍ റവ ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഭാരവാഹികളായ തോമസ് പീടികയില്‍, രാജേഷ് ജോണ്‍, ടെസി ബിജു, ബെന്നി ആന്റണി, രൂപത ഭാരവാഹികളായ ഇമ്മാനുവല്‍ നിധിരി, തന്പി എരുമേലിക്കര, ജോസ് വട്ടുകുളം, ബിനോയ് ഇടയാടിയില്‍, ജെയിംസ് പെരുമാംകുന്നേല്‍, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, ആന്‍സമ്മ സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-06-20-09:57:57.jpg
Keywords: കെസിവൈഎം
Content: 16529
Category: 18
Sub Category:
Heading: ആരാധനാലയങ്ങള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണം: കെസിവൈഎം മുഖ്യമന്ത്രിക്ക് കത്തയച്ചു
Content: കോട്ടയം: ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം മുഖ്യമന്ത്രിക്ക് കത്തയച്ചു. വ്യക്തിയുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്ന, ആത്മീയ സൗഖ്യം നല്‍കുന്ന ആരാധനാലയങ്ങള്‍ തുറക്കുവാന്‍ സാധിക്കാത്തത് തികച്ചും സങ്കടകരമായ കാര്യമാണെന്നും കെസിവൈഎം കത്തില്‍ വ്യക്തമാക്കി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേര്‍ഡ് രാജു, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടില്‍, ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര, വൈസ് പ്രസിഡന്റുമാരായ റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍ ജോണ്‍, സെക്രട്ടറിമാര്‍ അജോയ് പി. തോമസ്, റോസ് മേരി തേറുകാട്ടില്‍, ഫിലോമിന സിമി, ഡെനിയ സിസി ജയന്‍, ട്രഷറര്‍ എബിന്‍ കുന്പുക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന്‍ എസ്ഡി എന്നിവര്‍ അടങ്ങിയ സമിതിയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
Image: /content_image/India/India-2021-06-20-10:16:58.jpg
Keywords: കെ‌സി‌വൈ‌എം
Content: 16530
Category: 1
Sub Category:
Heading: ഗാസയിലെ ജനങ്ങള്‍ക്ക് സാന്ത്വനവുമായി ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ്
Content: ഗാസ: ഹമാസ്- ഇസ്രായേല്‍ പോരാട്ടത്തിനിടെ മുറിവേറ്റ ഗാസയിലെ ജനങ്ങള്‍ക്ക് സാന്ത്വനവുമായി ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് സന്ദര്‍ശനം നടത്തി. ഗാസയിലെ ജനങ്ങള്‍ക്കേറ്റ യുദ്ധത്തിന്റെ മുറിവുകള്‍, മാനസികമായ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്ന് പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്ത പിസബല്ല പറഞ്ഞു. ഗാസയിലെ ക്രൈസ്തവരോട് പ്രത്യാശയും ധൈര്യവും കൈവെടിയരുതെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഗാസയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ജൂണ്‍ 14) മുതല്‍ വ്യാഴാഴ്ച (ജൂണ്‍ 17) വരെയാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശന വേളയില്‍ അദ്ദേഹം പ്രാദേശിക ക്രൈസ്തവര്‍ക്ക് വലിയ പ്രത്യാശ പകര്‍ന്നിരിന്നു. ഗാസയിലെ ജനങ്ങള്‍ക്കായി നടത്തിയ സഹായ അഭ്യര്‍ത്ഥനയുടെ ഫലമായി ഇതുവരെ അറുപതിനായിരം ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞുവെന്ന് പാത്രിയാര്‍ക്കീസ് പിസബല്ല പറഞ്ഞു. ഹമാസ് തീവ്രവാദികളുടെ ഇസ്രായേലുമായുള്ള പോരാട്ടം, ഏറ്റവും കൂടുതല്‍ മുറിവേല്‍പ്പിച്ചത് പാലസ്തീനിലെ സാധാരണക്കാരെയാണ്. രണ്ടു ലക്ഷത്തോളം മുസ്ലീം ജനസംഖ്യയുള്ള പലസ്തീനിലെ ക്രൈസ്തവരുടെ എണ്ണം വെറും 1100 മാത്രമാണ്. ഗാസാ മുനമ്പിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തതു മുതൽ, ഹമാസ് പാലസ്തീനിലെ ക്രിസ്ത്യൻ ജനതയെ ഉപദ്രവിക്കുകയാണെന്നും ഇത് ക്രൈസ്തവരുടെ ജനസംഖ്യയില്‍ 75%ത്തിലധികം കുറവ് വരുത്തിയെന്നും ഇസ്രായേല്‍ വിദേശമന്ത്രാലയം അടുത്തിടെ ആരോപിച്ചിരിന്നു.
Image: /content_image/News/News-2021-06-20-11:33:47.jpg
Keywords: ഗാസ, നാട
Content: 16531
Category: 1
Sub Category:
Heading: ബൈഡനടക്കമുള്ള ഗര്‍ഭഛിദ്രവാദികള്‍ക്ക് ദിവ്യകാരുണ്യം നല്‍കണമോ?: പ്രബോധന രേഖ തയാറാക്കുന്നതിന് യു‌എസ് മെത്രാന്മാരുടെ അംഗീകാരം
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്രത്തെ പിന്തുണയ്ക്കുന്നതോടൊപ്പം, ദിവ്യകാരുണ്യ സ്വീകരണം നടത്തുകയും ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള രാഷ്ട്രീയക്കാര്‍ക്ക് ശക്തമായ താക്കീതാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ‘പ്രബോധന രേഖ’ തയാറാക്കുന്നതിന് അമേരിക്കന്‍ മെത്രാന്‍മാര്‍ വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കി. പ്രബോധനരേഖ തയാറാക്കുന്നതിന് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ സഭാജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുള്ള പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രബോധനകമ്മിറ്റി തയ്യാറാക്കുന്ന പ്രസ്താവനയുടെ കരടുരൂപം നവംബറില്‍ നടക്കുവാനിരിക്കുന്ന സമ്മേളനത്തിന്റെ പരിഗണനക്കായിവെക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ഈ പ്രബോധനരേഖ അംഗീകരിക്കപ്പെടുകയുള്ളൂ. വിഭാഗീയതയ്ക്കു കാരണമായേക്കാവുന്ന ഈ വിഷയത്തിലുള്ള തീരുമാനങ്ങള്‍ കരുതലോടെ വേണമെന്നു വത്തിക്കാന്റെ മുന്നറിയിപ്പുണ്ടായിരുന്നു. മെത്രാന്‍മാരുടെ ത്രിദ്വിന വാര്‍ഷിക വിര്‍ച്വല്‍ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. യോഗത്തില്‍ പങ്കെടുത്ത മെത്രാന്മാരില്‍ 168 പേര്‍ പ്രബോധനരേഖ നിര്‍മ്മാണത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 55 പേര്‍ മാത്രമാണ് പ്രബോധനരേഖയെ എതിര്‍ത്തത്. അബോര്‍ഷന്‍ സംബന്ധിച്ച കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാണെന്നു മോണ്‍. അന്തോണി ഫിഗൂയിറെഡോ സി.ബി.എസ് ന്യൂസിന്റെ എഡ് ഒ’കീഫ് നോട് പറഞ്ഞു. ഗര്‍ഭഛിദ്രം വെറുക്കപ്പെടേണ്ടതാണെന്ന് ഫ്രാന്‍സിസ് പാപ്പ തന്നെ പറഞ്ഞിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അബോര്‍ഷനെ അനുകൂലിക്കുന്ന കത്തോലിക്ക പ്രസിഡന്റ് ആശയകുഴപ്പമുണ്ടാക്കുന്നുണ്ടെന്ന്‍ വിസ്കോന്‍സിന്‍ മെത്രാന്‍ ഡൊണാള്‍ഡ് ഹയിങ് പറഞ്ഞിരിന്നു. എന്നാല്‍ കത്തോലിക്കാ രാഷ്ട്രീയക്കാരെ ലക്ഷ്യമിടുന്ന ഈ പ്രബോധനരേഖ വിപരീത ഫലമാണ് ഉണ്ടാക്കുകയെന്നാണ് സാന്‍ ഡിയാഗോ മെത്രാന്‍ റോബര്‍ട്ട് മാക്‌ എലോറി പ്രസ്താവിച്ചത്. ഇത്തരത്തില്‍ വൈരുദ്ധ്യാത്മകമായ മെത്രാന്‍മാരുടെ നിലപാടുകളുടെ പശ്ചാത്തലത്തിലാണ് പ്രബോധന രേഖ ഒരുങ്ങുന്നത്. വെള്ളിയാഴ്ച വൈറ്റ്ഹൗസില്‍ നടന്ന ഒരു ചടങ്ങില്‍വെച്ച് ഇത്തരമൊരു പ്രബോധനരേഖ ഉണ്ടാകുവാനുള്ള സാധ്യതയേക്കുറിച്ച് മാധ്യമങ്ങള്‍ ബൈഡനോട് ചോദിച്ചപ്പോള്‍, ഇതൊരു സ്വകാര്യകാര്യമാണെന്നും, അങ്ങനെ സംഭവിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അധികാരത്തിലേറിയ ഉടനെ തന്നെ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രാബല്യത്തില്‍ കൊണ്ടുവന്ന പല പ്രോലൈഫ് ഇടപെടലുകളും റദ്ദാക്കി ഗര്‍ഭഛിദ്രം വ്യാപിപ്പിക്കുവാന്‍ ബൈഡന്‍ അവസരം നല്‍കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-20-13:47:19.jpg
Keywords: അമേരിക്ക, ബൈഡ