category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ബൈഡനടക്കമുള്ള ഗര്‍ഭഛിദ്രവാദികള്‍ക്ക് ദിവ്യകാരുണ്യം നല്‍കണമോ?: പ്രബോധന രേഖ തയാറാക്കുന്നതിന് യു‌എസ് മെത്രാന്മാരുടെ അംഗീകാരം
Contentവാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്രത്തെ പിന്തുണയ്ക്കുന്നതോടൊപ്പം, ദിവ്യകാരുണ്യ സ്വീകരണം നടത്തുകയും ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള രാഷ്ട്രീയക്കാര്‍ക്ക് ശക്തമായ താക്കീതാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ‘പ്രബോധന രേഖ’ തയാറാക്കുന്നതിന് അമേരിക്കന്‍ മെത്രാന്‍മാര്‍ വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കി. പ്രബോധനരേഖ തയാറാക്കുന്നതിന് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ സഭാജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുള്ള പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രബോധനകമ്മിറ്റി തയ്യാറാക്കുന്ന പ്രസ്താവനയുടെ കരടുരൂപം നവംബറില്‍ നടക്കുവാനിരിക്കുന്ന സമ്മേളനത്തിന്റെ പരിഗണനക്കായിവെക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ഈ പ്രബോധനരേഖ അംഗീകരിക്കപ്പെടുകയുള്ളൂ. വിഭാഗീയതയ്ക്കു കാരണമായേക്കാവുന്ന ഈ വിഷയത്തിലുള്ള തീരുമാനങ്ങള്‍ കരുതലോടെ വേണമെന്നു വത്തിക്കാന്റെ മുന്നറിയിപ്പുണ്ടായിരുന്നു. മെത്രാന്‍മാരുടെ ത്രിദ്വിന വാര്‍ഷിക വിര്‍ച്വല്‍ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. യോഗത്തില്‍ പങ്കെടുത്ത മെത്രാന്മാരില്‍ 168 പേര്‍ പ്രബോധനരേഖ നിര്‍മ്മാണത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 55 പേര്‍ മാത്രമാണ് പ്രബോധനരേഖയെ എതിര്‍ത്തത്. അബോര്‍ഷന്‍ സംബന്ധിച്ച കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാണെന്നു മോണ്‍. അന്തോണി ഫിഗൂയിറെഡോ സി.ബി.എസ് ന്യൂസിന്റെ എഡ് ഒ’കീഫ് നോട് പറഞ്ഞു. ഗര്‍ഭഛിദ്രം വെറുക്കപ്പെടേണ്ടതാണെന്ന് ഫ്രാന്‍സിസ് പാപ്പ തന്നെ പറഞ്ഞിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അബോര്‍ഷനെ അനുകൂലിക്കുന്ന കത്തോലിക്ക പ്രസിഡന്റ് ആശയകുഴപ്പമുണ്ടാക്കുന്നുണ്ടെന്ന്‍ വിസ്കോന്‍സിന്‍ മെത്രാന്‍ ഡൊണാള്‍ഡ് ഹയിങ് പറഞ്ഞിരിന്നു. എന്നാല്‍ കത്തോലിക്കാ രാഷ്ട്രീയക്കാരെ ലക്ഷ്യമിടുന്ന ഈ പ്രബോധനരേഖ വിപരീത ഫലമാണ് ഉണ്ടാക്കുകയെന്നാണ് സാന്‍ ഡിയാഗോ മെത്രാന്‍ റോബര്‍ട്ട് മാക്‌ എലോറി പ്രസ്താവിച്ചത്. ഇത്തരത്തില്‍ വൈരുദ്ധ്യാത്മകമായ മെത്രാന്‍മാരുടെ നിലപാടുകളുടെ പശ്ചാത്തലത്തിലാണ് പ്രബോധന രേഖ ഒരുങ്ങുന്നത്. വെള്ളിയാഴ്ച വൈറ്റ്ഹൗസില്‍ നടന്ന ഒരു ചടങ്ങില്‍വെച്ച് ഇത്തരമൊരു പ്രബോധനരേഖ ഉണ്ടാകുവാനുള്ള സാധ്യതയേക്കുറിച്ച് മാധ്യമങ്ങള്‍ ബൈഡനോട് ചോദിച്ചപ്പോള്‍, ഇതൊരു സ്വകാര്യകാര്യമാണെന്നും, അങ്ങനെ സംഭവിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അധികാരത്തിലേറിയ ഉടനെ തന്നെ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രാബല്യത്തില്‍ കൊണ്ടുവന്ന പല പ്രോലൈഫ് ഇടപെടലുകളും റദ്ദാക്കി ഗര്‍ഭഛിദ്രം വ്യാപിപ്പിക്കുവാന്‍ ബൈഡന്‍ അവസരം നല്‍കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-20 14:01:00
Keywordsഅമേരിക്ക, ബൈഡ
Created Date2021-06-20 13:47:19