Contents

Displaying 16181-16190 of 25124 results.
Content: 16552
Category: 1
Sub Category:
Heading: ടാന്‍സാനിയന്‍ കര്‍ദ്ദിനാളിന് പ്രസിഡന്റിന്റെ ഉന്നത ബഹുമതി
Content: ദാര്‍-എസ്-സലാം: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ വിവിധ മതങ്ങള്‍ തമ്മിലുള്ള ഐക്യവും സമാധാനവും വളര്‍ത്തുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാനിച്ച് കത്തോലിക്ക കര്‍ദ്ദിനാളിന് ടാന്‍സാനിയന്‍ പ്രസിഡന്റിന്റെ ഉന്നത പുരസ്കാരം. പൗരോഹിത്യ ശുശ്രൂഷയുടെ അന്‍പതാം വാര്‍ഷികാഘോഷ വേളയിലാണ് ദാര്‍-എസ്-സലാം അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ പോളികാര്‍പ് പെങ്ങോക്ക് അവാര്‍ഡ് ലഭിച്ചതെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇക്കഴിഞ്ഞ ജൂണ്‍ 20നായിരുന്നു കര്‍ദ്ദിനാള്‍ പെങ്ങോയുടെ പൗരോഹിത്യ സേവനത്തിന്റെ സുവര്‍ണ്ണ ജൂബിലി. ദാര്‍-എസ്-സലാമിലെ ഇംസിംബാസി സെന്ററില്‍ നടന്ന ചടങ്ങില്‍വെച്ച് പ്രസിഡന്റ് സാമിയ സുളുഹു ഹസ്സന് വേണ്ടി വൈസ് പ്രസിഡന്റ് ഡോ.ഫിലിപ്പ് ഇംപാങ്ങോയാണ് അവാര്‍ഡ് കൈമാറിയത്. ചടങ്ങില്‍വെച്ച് സാമിയ സുളുഹു എഴുതി നല്‍കിയ പ്രസംഗം ഇംപാങ്ങോ വായിച്ചു. സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന കര്‍ദ്ദിനാളിന് നന്ദി പറഞ്ഞുകൊണ്ട്, കര്‍ദ്ദിനാളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ പിന്തുണ ഉണ്ടായിരിക്കുമെന്നും സുളുഹു അറിയിച്ചു. മൊറോഗോരോ രൂപതയിലെ ബാഗാമോയോയിലെ മാകുലുങ്ങെയില്‍ ദേവാലയം നിര്‍മ്മിക്കുവാന്‍ കര്‍ദ്ദിനാള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സാമ്പത്തിക സഹായവും പ്രസിഡന്റ് വാഗ്ദാനംചെയ്തിട്ടുണ്ട്. തുക എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. കര്‍ദ്ദിനാളിന് ആയുരാരോഗ്യം നേര്‍ന്നുകൊണ്ടാണ് പ്രസിഡന്റിന്റെ സന്ദേശം അവസാനിക്കുന്നത്. വൈസ് പ്രസിഡന്റ് ഡോ.ഫിലിപ്പ് ഇംപാങ്ങോയും കര്‍ദ്ദിനാളിനെ അഭിനന്ദിച്ചു. കര്‍ദ്ദിനാള്‍ പെങ്ങോ സഭയ്ക്കും സര്‍ക്കാരിനും ഇടയിലുള്ള കണ്ണിയാണെന്നും, തിന്മയ്ക്കെതിരായ പോരാട്ടങ്ങളിലെ മുന്‍നിര പോരാളിയാണെന്നുമാണ് ഇംപാങ്ങോ പറഞ്ഞത്. പൗരോഹിത്യ ജൂബിലി ആഘോഷ വേളയില്‍ കര്‍ദ്ദിനാള്‍ പെങ്ങോക്ക് അവാര്‍ഡ് ലഭിച്ചതില്‍ ടാന്‍സാനിയന്‍ മെത്രാന്‍ സമിതിയും സന്തോഷം പ്രകടിപ്പിച്ചു. എപ്പിസ്കോപ്പല്‍ കോണ്‍ഫ്രന്‍സ് ഓഫ് ടാന്‍സാനിയ (ടി.ഇ.സി) യുടെ വളര്‍ച്ചക്കായി കര്‍ദ്ദിനാള്‍ പെങ്ങോ നല്‍കിയ സംഭാവനകള്‍ക്ക് ടി.ഇ.സി പ്രസിഡന്റ് ഗെര്‍വാസ് ന്യായിസോങ്ങാ നന്ദി അറിയിച്ചു. മേഖലയില്‍ അജപാലപരമായ ഐക്യം വളര്‍ത്തുവാന്‍ കര്‍ദ്ദിനാള്‍ പെങ്ങോ വഹിച്ച പങ്കിനെ അഭിനന്ദിച്ചുകൊണ്ട് കിഴക്കന്‍ ആഫ്രിക്കയിലെ മെത്രാന്‍സമിതികളുടെ അസോസിയേഷന്‍ (എ.എം.ഇ.സി.ഇ.എ) പ്രസ്താവന പുറത്തിറക്കിയിരുന്നു. 1998-ല്‍ അസോസിയേഷന്റെ രക്ഷാധികാരികളില്‍ ഒരാളായ ശേഷം കര്‍ദ്ദിനാള്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് പ്രസ്താവനയില്‍ എടുത്തുപറയുന്നുണ്ട്. 1944-ല്‍ ജനിച്ച കര്‍ദ്ദിനാള്‍ പെങ്ങോ 1971 ജൂണ്‍ 20നാണ് തിരുപ്പട്ടസ്വീകരണം നടത്തിയത്. 1984-ല്‍ മെത്രാനായി അഭിഷിക്തനായ അദ്ദേഹം 1992-ല്‍ ദാര്‍-എസ്-സലാം അതിരൂപതയുടെ മെത്രാപ്പോലീത്തയാവുകയും, 1998-ല്‍ കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. മുന്‍പാപ്പ ബെനഡിക്ട് XVI, ഫ്രാന്‍സിസ് പാപ്പ എന്നിവര്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ക്ലേവുകളിലും കര്‍ദ്ദിനാള്‍ പെങ്ങോ പങ്കെടുത്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-23-10:21:53.jpg
Keywords: ടാന്‍
Content: 16553
Category: 18
Sub Category:
Heading: ന്യൂനപക്ഷ യുവജന പരിശീലനം പ്രവേശന മാനദണ്ഡങ്ങളായില്ല; സിസിഎംവൈ അപേക്ഷകരില്‍ വര്‍ദ്ധനവ്
Content: കുറവിലങ്ങാട്: ന്യൂനപക്ഷ സമുദായങ്ങളിലെ യുവജനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന സിസിഎംവൈയില്‍ അടുത്ത ബാച്ചിലേക്ക് പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ ഇനിയും നിശ്ചയിച്ചില്ല. കഴിഞ്ഞ 16ന് അപേക്ഷകളുടെ സമര്‍പ്പണം അവസാനിച്ചുവെങ്കിലും കോവിഡ് സാഹചര്യത്തില്‍ എങ്ങനെ മെറിറ്റ് ലിസ്റ്റ് തയാറാക്കുമെന്നതില്‍ സെന്ററുകള്‍ക്ക് അറിയിപ്പ് എത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ പൊതുപരീക്ഷ നടത്തി അതിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം നല്‍കിയിരുന്നത്. ഇക്കുറി ഇത്തരത്തിലൊരു പരീക്ഷ നടത്താനാകുമോയെന്ന് അറിയില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അപേക്ഷകരില്‍ നേരിയ വര്‍ധന ഇക്കുറി ഉണ്ടായിട്ടുണ്ട്. കോട്ടയം ജില്ലയില്‍ ആയിരത്തോളം അപേക്ഷകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരുനൂറിലേറെ അപേക്ഷകളുടെ വര്‍ദ്ധനവാണ് ഉള്ളത്. ഇടുക്കിയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിയിലെ പ്രധാന കേന്ദ്രത്തില്‍ 300, പത്തനാട്, ഈരാറ്റുപേട്ട എന്നീ ഉപകേന്ദ്രങ്ങളില്‍ 40 വീതം എന്നിങ്ങനെയാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത്. പൂര്‍ണമായും സൗജന്യമായാണു പരിശീലനം. ജനുവരി, ജൂലൈ എന്നിങ്ങനെ ആറുമാസത്തെ രണ്ട് ബാച്ചുകളാണ് നടത്തുന്നത്.
Image: /content_image/India/India-2021-06-23-10:37:05.jpg
Keywords: ന്യൂനപക്ഷ
Content: 16554
Category: 1
Sub Category:
Heading: ലൈംഗീക പീഡന പരാതിയെ കുറിച്ചുള്ള പഠനത്തിന് സ്വതന്ത്ര സമിതിയെ ചുമതലപ്പെടുത്തി സ്വിസ് മെത്രാൻ സമിതി
Content: സൂറിച്ച്: സഭയില്‍ ആരോപണ വിധേയമാകുന്ന ലൈംഗീക പീഡന കേസുകളെക്കുറിച്ച് പഠനം നടത്താൻ വിദഗ്ധരടങ്ങുന്ന സ്വതന്ത്രസംഘത്തെ നിയമിച്ച് സ്വിറ്റ്സർലന്റിലെ മെത്രാന്‍ സമിതി (സിഇഎസ്). മെത്രാൻ സമിതിയുടെ കീഴിൽ സഭയിലെ ലൈംഗീക ചൂഷണത്തെ സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ തലവനുമായ മോൺസിഞ്ഞോർ ജോസഫ് ബോണ്ണെമെയ്നാണ് സ്വതന്ത്രസംഘത്തെ ദൗത്യമേൽപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പഠനത്തിന്റെ സുദൃഢമായ അടിത്തറയ്ക്ക്, ഉചിതമായ വ്യവസ്ഥകൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ചു ചർച്ചകൾ നടക്കുകയാണെന്നും അതിന് മുന്‍പ് രൂപതകളേയും, സന്യാസസഭകളേയും, മറ്റു സന്യാസസമൂഹങ്ങളേയും, കത്തോലിക്കാ സഭയുടെ കേന്ദ്രസമിതിയേയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും പങ്കെടുക്കാൻ സന്നദ്ധരാക്കേണ്ടതുണ്ടെന്നും മോൺസിഞ്ഞോർ പറഞ്ഞു. . പശ്ചാത്താപവും ദു:ഖവും കുറ്റം ഏറ്റെടുക്കലും മാത്രം കൊണ്ട് സംതൃപ്തരാകാതെ, ദൃഢനിശ്ചയത്തോടെ ആരോപണങ്ങള്‍ക്കു പിന്നിലുള്ള സത്യം കണ്ടെത്താനും തടയാനും പ്രവർത്തിക്കാനും തുടരാനും കഴിയണം. നിർദ്ദിഷ്ട കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള പ്രത്യേക ഫണ്ട് 5 വർഷത്തേക്ക് കൂടി നീട്ടുവാനുള്ള മെത്രാൻ സമിതിയുടെ തീരുമാനം അവരുടെ സ്വയംഭരണാധികാരം കൂടുതൽ ശക്തിപ്പെടുത്തും. സ്വിറ്റ്സർലന്റിലെ കത്തോലിക്കാ ഏജൻസിയായ കാത്ത്. സിഎച്ചിനു (Kath.Ch) നൽകിയ അഭിമുഖത്തില്‍ വളരെക്കാലം മുൻപ് നടന്നിട്ടുള്ള ലൈംഗീക ചൂഷണങ്ങളുടെ കേസുകൾ വരും വർഷങ്ങളിൽ ഉയര്‍ന്നുവരാനുള്ള സാധ്യതകളെ മോൺസിഞ്ഞോർ ബോണ്ണെമെയ്ൻ തള്ളിക്കളഞ്ഞില്ലായെന്നതും ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-23-11:03:10.jpg
Keywords: ലൈംഗീ
Content: 16555
Category: 18
Sub Category:
Heading: തുല്യനീതിയും നിയമത്തിനു മുന്നിലെ സമത്വവും ഔദാര്യമല്ല, അവകാശം: മാർ പോളി കണ്ണൂക്കാടൻ
Content: ഇരിങ്ങാലക്കുട: ഭരണഘടന അനുവദിച്ചിട്ടുള്ള തുല്യനീതിയും നിയമത്തിനു മുന്നിലെ സമത്വവും ആരുടെയും ഔദാര്യമല്ല, എല്ലാവരുടെയും അവകാശമാണെന്ന്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ വിതരണത്തിൽ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സ്വീകരിച്ചിട്ടുള്ള 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ രൂപത മുഘപത്രമായ കേരളസഭ നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. എല്ലാ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കും തുല്യനീതി ലഭിക്കണം, ആർക്കും നീതിനിഷേധമുണ്ടാകരുത്. ക്രൈസ്തവർക്കു തുല്യനീതി അനുവദിക്കുന്നതിനെ രാഷ്ട്രീയ, വർഗീയ, വൈകാരിക കാഴ്ചപ്പാടോടെ സമീപിക്കരുത്. കേരളത്തിൽ മതസൗഹാർദത്തിനുവേണ്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളവരാണ് ക്രൈസ്തവ സമൂഹം. സാമൂഹിക നീതി ഉറപ്പാക്കുമ്പോൾ മതവിഭാഗങ്ങൾ തമ്മിലുള്ള നല്ല ബന്ധം തകരുമെന്നു പറയുന്നത് അംഗീകരിക്കാനാവില്ല. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ വിവിധ സമിതികളിലും ന്യൂനപക്ഷ കമ്മീഷനിലും സ്കോളർഷിപ്പുകൾ, ക്ഷേമനിധികൾ തുടങ്ങിയ ആനുകൂല്യങ്ങളിലും ക്രൈസ്തവർക്ക് അർഹമായ പ്രാതിനിധ്യവും നീതിയും സർക്കാർ ഉറപ്പാക്കണമെന്നും മാർ കണ്ണൂക്കാടൻ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-06-23-11:38:30.jpg
Keywords: ഇരിങ്ങാ
Content: 16556
Category: 22
Sub Category:
Heading: ജോസഫ്: ഈശോയെ സ്വന്തമാക്കിയവൻ
Content: രണ്ടായിരാം ആണ്ടു മുതൽ ലോകയുവജന സമ്മേളന വേദികളിൽ മുഴങ്ങുന്ന ഗാനമാണ് Jesus Christ You are my Life എന്നത്. ലോക യുവജന സമ്മേളനങ്ങളിലെ അനൗദ്യോഗിക ആന്തമായിട്ടാണ് ഈ ഗാനം അറിയപ്പെടുക. മാർകോ ഫ്രിസീന എന്ന ഇറ്റാലിയൻ വൈദീകൻ ചിട്ടപ്പെടുത്തിയ ഈ ഗാനം ലക്ഷകണക്കിനു ജനങ്ങൾക്കു പ്രത്യാശ നൽകുന്ന ഗാനമാണ്. Jesus Christ, you are my life Alleluia, alleluia Jesus Christ, you are my life You are my life, alleluia ഈശോ മിശിഹായെ, നീയാണെന്റെ ജീവിതം ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഈശോ മിശിഹായെ, നീയാണെന്റെ ജീവിതം, നീയാണെന്റെ ജീവിതം ഹല്ലേലുയ്യാ - എന്നാണ് ഈ ഗാനത്തിലെ പ്രാരംഭ വരികൾ. ഈശോയെ ജീവിതത്തിന്റെ ഭാഗമാക്കുന്നവൻ സ്വയം രക്ഷപ്പെടുകയും മറ്റുള്ളവർക്കു രക്ഷയുടെ മാർഗ്ഗവുമായിത്തീരുന്നു. അവരുടെ ജീവിതം നിരന്തരം ഹല്ലേലുയ്യാ ആയി പരിണമിക്കുന്നു ഈശോയെ സ്വജീവിതത്തിൻ്റെ ഭാഗമായി അംഗീകരിച്ച് അവനിൽ വിശ്വാസമർപ്പിച്ച് അവനു സംരക്ഷണമേകിയ യൗസേപ്പിതാവിൽ സദാ നിഴലിച്ചു നിന്നതും ഈ മനോഭാവം തന്നെയായിരുന്നു. ഈശോയെ നീയാണെൻ ജീവിതവും സർവ്വസ്വവും എന്നു വിശ്വസിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവരുടെ ജീവിതം എന്നും പ്രത്യാശ നിറഞ്ഞതും മറ്റുള്ളവർക്കു സമാധാനം പകരുന്നതുമായ സ്തുതിഗീതകമായി മാറുന്നു. യൗസേപ്പിതാവ് ഈശോയെ സ്വന്തമാക്കിയതുപോലെ നമുക്കും അവനെ സ്വന്തമാക്കി ഹല്ലേലുയ്യാ പാടാം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-23-20:55:29.jpg
Keywords: ജോസഫ, യൗസേ
Content: 16557
Category: 1
Sub Category:
Heading: മാലിയില്‍ കത്തോലിക്ക വൈദികനുള്‍പ്പെടെ അഞ്ചു പേരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി
Content: സെഗ്യു, മാലി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ കത്തോലിക്ക വൈദികന്‍ ഉള്‍പ്പെടെ അഞ്ചു പേരെ അജ്ഞാതരായ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ഇന്നലെ (ജൂണ്‍ 22)നാണ് റിപ്പോര്‍ട്ടിനാധാരമായ സംഭവം നടന്നത്. മോപ്ടി രൂപതയിലെ സെഗ്യു ഇടവക വികാരിയായ ഫാ. ലിയോണ്‍ ഡൌയോനാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഉള്‍പ്പെടുന്ന വൈദികന്‍. ഓസ്കാര്‍ തേരാ എന്ന എന്ന വൈദികന്റെ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ സെഗ്യുവില്‍ നിന്നും സാന്‍ പട്ടണത്തിലേക്ക് പോകുന്ന വഴിക്കാണ് അഞ്ചു പേരടങ്ങുന്ന സംഘം അപ്രത്യക്ഷരായതെന്ന്‍ ഫാ. അലെക്സിസ് ടെമ്പേലെ അറിയിച്ചു. ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയതാണെന്ന സ്ഥിരീകരിക്കാവുന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാ. ലിയോണ്‍ ഡൌയോന് പുറമേ, സെഗ്യു ഗ്രാമമുഖ്യന്‍ തിമോത്തെ സോമ്പോരോ, ഡെപ്യൂട്ടി മേയര്‍ പാസ്കല്‍ സോമ്പോരോ, ഇമ്മാനുവല്‍ സോമ്പോരോ, ബൌട്ടി തോളോഫൌദി എന്നിവരാണ് സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് നാലുപേര്‍. 2012-ല്‍ മാലി സൈന്യവും, വിമതരും തമ്മില്‍ ആരംഭിച്ച ആഭ്യന്തര കലഹത്തിനു ശേഷം അക്രമവും, തട്ടിക്കൊണ്ടുപോകലും സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ധനസമ്പാദനത്തിനും, രാഷ്ട്രീയ സമ്മര്‍ദ്ധത്തിനുമുള്ള തീവ്രവാദികളുടേയും വിമതപോരാളികളുടേയും പ്രധാന മാര്‍ഗ്ഗമായി തട്ടിക്കൊണ്ടുപോകല്‍ മാറിയിട്ടുണ്ട്. തീവ്രവാദി സംഘടനകളായ അല്‍ക്വയ്ദയേയും, ഇസ്ലാമിക് സ്റ്റേറ്റിനേയും അനുകൂലിക്കുന്ന നിരവധി സംഘടനകള്‍ മാലിയില്‍ ശക്തമാണ്. നിരവധി പേരാണ് ഇതിനോടകം തന്നെ തീവ്രവാദത്തിനിരയായി കൊല്ലപ്പെട്ടിരിക്കുന്നത്. 2017-ല്‍ ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമായ സിസ്റ്റര്‍ ഗ്ലോറിയ സെസിലിയയെ തട്ടിക്കൊണ്ടുപോയത് അല്‍ക്വയ്ദയുമായി ബന്ധപ്പെട്ട തീവ്രവാദികളാണെന്നാണ്‌ കരുതപ്പെടുന്നത്. തടങ്കലില്‍ ഉള്ള സിസ്റ്ററുടെ വീഡിയോ പുറത്തുവന്നിരിന്നു. ഇസ്ലാം ഭൂരിപക്ഷരാജ്യമായ മാലിയില്‍ ക്രൈസ്തവരുടെ എണ്ണം ആകെ ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-23-21:44:19.jpg
Keywords: മാലി
Content: 16558
Category: 14
Sub Category:
Heading: തഴക്കര സുനിലിന്റെ കരവിരുതില്‍ വലിയ തിരുവത്താഴ ചിത്രം പൂര്‍ണതയിലേക്ക്
Content: മാവേലിക്കര: മഹത്തായ പങ്കുവെക്കലിന്റെ അനുഭവം ലോകത്തിനു പകരുന്ന തിരുവത്താഴചിത്രം സംസ്ഥാന അവാര്‍ഡ് ജേതാവ് സുനില്‍ തഴക്കരയുടെ കരങ്ങളിലൂടെ പൂര്‍ണതയിലേക്ക്. പുതുക്കി നിര്‍മിച്ച കൊട്ടാരക്കര കുളക്കട സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ സ്ഥാപിക്കാനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. എട്ടടി നീളവും നാലടി വീതിയിലുമുള്ള വലിയ തിരുവത്താഴ ചിത്രമാണ് മാവേലിക്കര തഴക്കരയിലെ സുനിലിന്റെ വീട്ടില്‍ പൂര്‍ത്തിയായിരിക്കുന്നത്. ലോക പ്രശ്സ്ത ചിത്രകാരനായ ലിയനാര്‍ഡോ ഡാവിഞ്ചി അതില്‍ സന്നിവേശിപ്പിച്ച ആശയത്തിന്റെ തനിമ വിടാതെ തന്റേതായ ശൈലിയില്‍ പൂര്‍ത്തീകരിക്കാന്‍ ഒരു മാസത്തോളമെടുത്തതായി ചിത്രകാരന്‍ പറയുന്നു. മാവേലിക്കര ഗവ. രാജാ രവിവര്‍മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്നും പെയിന്റിംഗില്‍ ബിരുദമെടുത്ത സുനില്‍ തഴക്കര കൊട്ടാരക്കര കലയപുരം മാര്‍ ഇവാനിയോസ് ബഥനി സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനാണ് . സ്കൂളിലെ സഹഅദ്ധ്യാപിക വത്സമ്മ ബോബന്റെ ആഗഹ പ്രകാരമാണ് തിരുവത്താഴ ചിത്രം വരക്കുന്നതിനു സുനിലിന് അവസരം ലഭിച്ചത്. റിട്ട. ചിത്രകലാ അധ്യാപകനായ അച്ഛന്‍ ആര്‍ട്ടിസ്റ്റ് കുമാറും , മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രല്‍ പബ്ലിക്ക് സ്കൂളിലെ ചിത്രകലാ അധ്യാപികയും ഭാര്യയുമായ സുമികലയും ചിത്രം വരയ്ക്കുന്നതിനു പിന്തുണയേകി.
Image: /content_image/India/India-2021-06-24-08:50:07.jpg
Keywords: ചിത്ര
Content: 16559
Category: 10
Sub Category:
Heading: ചിലിയിൽ പുതിയ ഭരണഘടന ഒരുങ്ങുന്നു: ജപമാല യജ്ഞവുമായി വിശ്വാസികൾ
Content: സാന്റിയാഗോ: പുതിയ ഭരണഘടന രൂപീകരിക്കാനുള്ള നടപടികളുമായി ചിലിയിലെ സർക്കാർ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ ഈ നിയോഗത്തെ സമർപ്പിച്ച് ജപമാല യജ്ഞം ആരംഭിച്ചിരിക്കുകയാണ് രാജ്യത്തെ കത്തോലിക്ക വിശ്വാസികൾ. 'എ റോസറി ഫോർ ചിലി' എന്ന സംഘടനയാണ് റോസറി ഓഫ് ഹോപ്പ് എന്ന് പേരിട്ടിരിക്കുന്ന ജപമാല യജ്ഞത്തിന് നേതൃത്വം നൽകുന്നത്. ഇന്നലെ ജൂൺ 23നു ജപമാലയത്‌നം ആരംഭിച്ചു. 78% വോട്ടുകൾ ഭരണഘടന നിർമ്മാണത്തിന് അനുകൂലമായും 22% വോട്ടുകൾ പ്രതികൂലമായും ഡിസംബർ മാസം ലഭിച്ചതിനുശേഷം എ റോസറി ഫോർ ചിലി എന്ന സംഘടന ജപമാല പ്രാർത്ഥന ആളുകളുടെ ഇടയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം കോൺസ്റ്റിറ്റ്യൂഷണൽ കൺവെൻഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 155 അംഗങ്ങളെ പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. അതിലെ അംഗങ്ങളാണ് ഭരണഘടനാ നിർമ്മാണത്തിന് നേതൃത്വം നൽകുക. ഏകാധിപതിയായിരുന്ന അഗസ്റ്റോ പിനോഷെയുടെ കാലത്ത് 1980ൽ രൂപം നൽകിയ ഭരണഘടനയാണ് ഇപ്പോൾ രാജ്യത്ത് നിലവിലുള്ളത്. സബ്‌വേ നിരക്ക് വര്‍ദ്ധനവിന് എതിരെ 2019-ൽ ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിൽ വലിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. പിന്നീട് നിരക്കുവർധനവ് സർക്കാർ പിൻവലിച്ചെങ്കിലും സാമ്പത്തിക അസമത്വങ്ങളും, ആരോഗ്യ മേഖലയിലെ പ്രതിസന്ധിയും ചൂണ്ടിക്കാണിച്ചുകൊണ്ട് മറ്റു പ്രദേശങ്ങളിലേക്ക് പ്രതിഷേധപ്രകടനങ്ങൾ വ്യാപിച്ചു. ആറ് മാസത്തോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കിടെ നിരവധി ദേവാലയങ്ങൾ പോലും അഗ്നിയ്ക്കിരയായി. രാജ്യത്തിന്റെ ഭരണഘടനയാണ് പ്രശ്നങ്ങളുടെ മൂലകാരണമെന്ന് പ്രതിഷേധക്കാരും, രാഷ്ട്രീയ നേതാക്കളും ആരോപിച്ചിരുന്നു. അങ്ങനെയാണ് പുതിയ ഭരണഘടന രൂപീകരിക്കാനുള്ള തീരുമാനത്തിലേക്ക് രാജ്യം എത്തുന്നത്. പുതിയ ഭരണഘടന മനുഷ്യാവകാശത്തെയും, മൂല്യങ്ങളെയും, ജീവിക്കാനുള്ള അവകാശത്തെയും മാനിക്കുന്നത് ആയിരിക്കണമെന്ന് ചിലിയിലെ മെത്രാൻ സമിതി ആവശ്യപ്പെട്ടു കഴിഞ്ഞു. കോൺസ്റ്റിറ്റ്യൂഷണൽ കൺവെൻഷനിലെ അംഗങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച ജൂലൈ നാലാം തീയതി നടക്കും.
Image: /content_image/News/News-2021-06-24-10:59:29.jpg
Keywords: ചിലി
Content: 16560
Category: 1
Sub Category:
Heading: അമേരിക്കയില്‍ മതസ്വാതന്ത്ര്യ വാരത്തിന് ആരംഭം: പരസ്യമായി വിശ്വാസ ​സ്വാതന്ത്ര്യം ആഘോഷിക്കുവാനുള്ള അവസരമെന്ന് അര്‍ലിംഗ്ടണ്‍ മെത്രാന്‍
Content: അര്‍ലിംഗ്ടണ്‍: “സ്വാതന്ത്ര്യത്തില്‍ ഐക്യദാര്‍ഢ്യം” എന്ന പ്രമേയവുമായി അമേരിക്കയിൽ ‘മതസ്വാതന്ത്ര്യ വാരത്തിന് ആരംഭം. റിലീജിയസ് ഫ്രീഡം വീക്കിന് ജൂണ്‍ 22നാണ് തുടക്കമായത്. പരസ്യമായി വിശ്വാസത്തില്‍ ജീവിക്കുവാനുമുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി നിലപാടെടുക്കുവാന്‍ അമേരിക്കന്‍ ക്രൈസ്തവർക്ക് ലഭിച്ച ഒരവസരമാണെന്ന് അര്‍ലിംഗ്ടണ്‍ മെത്രാന്‍ മൈക്കേല്‍ എഫ്. ബര്‍ബിഡ്ജ് പറഞ്ഞു. പ്രാര്‍ത്ഥന-വിചിന്തനം-പ്രവര്‍ത്തി എന്ന തലക്കെട്ടോടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അടിസ്ഥാനമാക്കി അമേരിക്കൻ മെത്രാൻ സമിതിയാണ് മതസ്വാതന്ത്ര്യ വാരത്തിലെ ഓരോ ദിവസത്തിനും വേണ്ട പ്രമേയങ്ങള്‍ തയ്യാറാക്കുന്നത്. വല്ലപ്പോഴും കാണിക്കുന്ന ഉദാരമനസ്കതക്കും അപ്പുറമായ അര്‍ത്ഥം ഐക്യദാര്‍ഢ്യത്തിനുണ്ടെന്നും, കൂട്ടായ്മയുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഫ്രത്തേലി തൂത്തി എന്ന ചാക്രിക ലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് ബിഷപ്പ് ബര്‍ബിഡ്ജ് പറഞ്ഞു. മഹാമാരിയുടെ കാലത്ത് ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അകറ്റുവാന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കത്തോലിക്കാ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഇതു കാണുവാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ലിംഗ്ടണ്‍ രൂപതയില്‍ മാത്രം കത്തോലിക്ക സന്നദ്ധ സംഘടനകളും, ഇടവകകളും പാവപ്പെട്ടവര്‍ക്ക് അഭൂതപൂര്‍വമായ രീതിയിലാണ് ഭക്ഷണവും മറ്റ് ആവശ്യ സാധനങ്ങളും വിതരണം ചെയ്തതെന്ന് സ്മരിച്ച മെത്രാന്‍ നിരവധി വിശ്വാസികളുടെ ഭവനങ്ങള്‍ അഭയകേന്ദ്രങ്ങളായി മാറിയ കാര്യവും ചൂണ്ടിക്കാട്ടി. 1964-ലെ ‘സിവില്‍ റൈറ്റ്സ് ആക്റ്റ്’ ഭേദഗതി ചെയ്ത് ലിംഗ വ്യത്യാസത്തെ ഇല്ലായ്മ ചെയ്ത് മാനുഷിക ലൈംഗീകതക്ക് പുതിയ നിര്‍വചനം നല്‍കുന്ന നിര്‍ദ്ദിഷ്ട ‘ഈക്വാളിറ്റി ആക്റ്റ്’ പോലെയുള്ള നിരവധി ഭീഷണികള്‍ മതസ്വാതന്ത്ര്യത്തിനുണ്ടെങ്കിലും നന്മയില്‍ ജീവിക്കുവാനും, സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനുമുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കണമെന്ന് മെത്രാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. മതപീഡനത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധരായ തോമസ്‌ മൂറിന്റേയും, ജോണ്‍ ഫിഷറിന്റേയും തിരുനാള്‍ ദിനത്തില്‍ ആരംഭിക്കുന്ന ‘മതസ്വാതന്ത്ര്യ വാരം’ ശ്ലീഹന്‍മാരായ വിശുദ്ധ പത്രോസിന്റേയും വിശുദ്ധ പൗലോസിന്റേയും തിരുനാള്‍ ദിനത്തില്‍ അവസാനിക്കുകയാണ് പതിവ്.
Image: /content_image/News/News-2021-06-24-14:01:04.jpg
Keywords: സ്വാതന്ത്ര്യ
Content: 16561
Category: 1
Sub Category:
Heading: 'ആന്റി ഹോമോഫോബിയ' നിയമ നിർമ്മാണം: ഇറ്റാലിയൻ സർക്കാര്‍ നിലപാടില്‍ ആശങ്ക അറിയിച്ച് വത്തിക്കാൻ
Content: റോം: സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വേണ്ടി ഇറ്റാലിയൻ സർക്കാർ മുന്നോട്ടുവെച്ച 'ആന്റി ഹോമോഫോബിയ' നിയമ നിർമ്മാണത്തിനെതിരെ വത്തിക്കാൻ സർക്കാരിനെ ആശങ്ക അറിയിച്ചു. ഇപ്പോൾ ചർച്ചയിൽ ഇരിക്കുന്ന ബില്ലിന്റെ കാര്യത്തിലുള്ള തങ്ങളുടെ ആശങ്ക ചൂണ്ടിക്കാട്ടി വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘറാണ് ഇറ്റാലിയൻ കാര്യാലയത്തിന് കത്ത് നൽകിയത്. എൽജിബിറ്റി ചിന്താഗതിക്കെതിരെ ശബ്ദിക്കുന്നത് നിയമവിരുദ്ധമാക്കുന്നതാണ് നിര്‍മ്മാണം. ഇറ്റാലിയൻ മാധ്യമമായ കോറേറി ഡെല്ലാ സേറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര കരാറൊപ്പിട്ടതിനുശേഷം ഇങ്ങനെ ഒരു സംഭവം അസാധാരണമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദ്യാലയങ്ങളില്‍ അടക്കം ക്രൈസ്തവ വിശ്വാസത്തിൽ ഊന്നിയുള്ള വിദ്യാഭ്യാസം നൽകുന്നതിന് പുതിയ നിയമം ഭീഷണിയാകുമെന്ന് കണ്ടാണ് വത്തിക്കാൻ സർക്കാരിന്റെ നിയമനിർമാണത്തെ എതിർക്കാൻ തീരുമാനമെടുത്തതെന്ന് നിരീക്ഷിക്കപ്പെടുന്നു. . ജനപ്രതിനിധിസഭ കഴിഞ്ഞ നവംബർ മാസം പാസാക്കിയ ബില്ല് ഇപ്പോൾ ജസ്റ്റിസ് കമ്മീഷന്റെ പരിഗണനയിലാണ്. ലിംഗ വ്യത്യാസത്തിന്റെ പേരിൽ വേർതിരിവും, അക്രമങ്ങളും ഒഴിവാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമായി പറഞ്ഞിരിക്കുന്നത്. സർക്കാരുമായി ഒപ്പിട്ടിരിക്കുന്ന കരാർ പ്രകാരം, തങ്ങൾക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന നിർദേശങ്ങളാണ് ബില്ലിലുള്ളതെന്ന് വത്തിക്കാൻ കൈമാറിയ കത്തിൽ പറയുന്നു. 1929ൽ ഇറ്റലിയും വത്തിക്കാനും തമ്മിൽ ഒപ്പുവെച്ച ലാറ്ററൻ ഉടമ്പടി 1984ൽ ഭേദഗതിയിലൂടെ പുതുക്കിയിരിക്കുന്നു. ഉടമ്പടിപ്രകാരം അജപാലന, വിദ്യാഭ്യാസ, സുവിശേഷവത്കരണ മേഖലകളിലടക്കം ഹിതപ്രകാരം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഇറ്റാലിയൻ സർക്കാർ വത്തിക്കാന് നൽകണം. ആർട്ടിക്കിൾ രണ്ട്, ഖണ്ഡിക മൂന്ന് പ്രകാരം കത്തോലിക്കാ വിശ്വാസികൾക്കും, അവരുടെ സംഘടനകൾക്കും ഒത്തുചേരാനും, തങ്ങളുടെ ആശയങ്ങൾ വാക്കുകളിലൂടെയും, എഴുത്തിലൂടെയും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അവകാശമുണ്ട്. എന്നാൽ ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന അവകാശങ്ങൾക്ക് കടിഞ്ഞാണിടുന്നതാണ് പുതിയ ബില്ലെന്നാണ് ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ ബില്ലിലെ നിർദേശങ്ങളിൽ ഭേദഗതി വേണമെന്ന് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. വത്തിക്കാൻ നൽകിയ കത്ത് പാർലമെന്ററികാര്യ ഓഫീസിനും, വിദേശകാര്യ മന്ത്രാലയത്തിനും നൽകിയതായി കോറേറി ഡെല്ലാ സേറയുടെ റിപ്പോർട്ടിൽ പറയുന്നു. കത്ത് പ്രധാനമന്ത്രി മാരിയോ ഡ്രാഗിയുടെയും, പാർലമെന്റിന്റെയും പരിഗണനയ്ക്ക് വരും എന്ന് കരുതപ്പെടുന്നു. പുതിയ ബില്ല് അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഇറ്റാലിയൻ മെത്രാന്മാരും തങ്ങളുടെ ആശങ്ക പങ്കുവച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-24-16:20:35.jpg
Keywords: സ്വവര്‍