category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ്: ഈശോയെ സ്വന്തമാക്കിയവൻ
Contentരണ്ടായിരാം ആണ്ടു മുതൽ ലോകയുവജന സമ്മേളന വേദികളിൽ മുഴങ്ങുന്ന ഗാനമാണ് Jesus Christ You are my Life എന്നത്. ലോക യുവജന സമ്മേളനങ്ങളിലെ അനൗദ്യോഗിക ആന്തമായിട്ടാണ് ഈ ഗാനം അറിയപ്പെടുക. മാർകോ ഫ്രിസീന എന്ന ഇറ്റാലിയൻ വൈദീകൻ ചിട്ടപ്പെടുത്തിയ ഈ ഗാനം ലക്ഷകണക്കിനു ജനങ്ങൾക്കു പ്രത്യാശ നൽകുന്ന ഗാനമാണ്. Jesus Christ, you are my life Alleluia, alleluia Jesus Christ, you are my life You are my life, alleluia ഈശോ മിശിഹായെ, നീയാണെന്റെ ജീവിതം ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഈശോ മിശിഹായെ, നീയാണെന്റെ ജീവിതം, നീയാണെന്റെ ജീവിതം ഹല്ലേലുയ്യാ - എന്നാണ് ഈ ഗാനത്തിലെ പ്രാരംഭ വരികൾ. ഈശോയെ ജീവിതത്തിന്റെ ഭാഗമാക്കുന്നവൻ സ്വയം രക്ഷപ്പെടുകയും മറ്റുള്ളവർക്കു രക്ഷയുടെ മാർഗ്ഗവുമായിത്തീരുന്നു. അവരുടെ ജീവിതം നിരന്തരം ഹല്ലേലുയ്യാ ആയി പരിണമിക്കുന്നു ഈശോയെ സ്വജീവിതത്തിൻ്റെ ഭാഗമായി അംഗീകരിച്ച് അവനിൽ വിശ്വാസമർപ്പിച്ച് അവനു സംരക്ഷണമേകിയ യൗസേപ്പിതാവിൽ സദാ നിഴലിച്ചു നിന്നതും ഈ മനോഭാവം തന്നെയായിരുന്നു. ഈശോയെ നീയാണെൻ ജീവിതവും സർവ്വസ്വവും എന്നു വിശ്വസിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവരുടെ ജീവിതം എന്നും പ്രത്യാശ നിറഞ്ഞതും മറ്റുള്ളവർക്കു സമാധാനം പകരുന്നതുമായ സ്തുതിഗീതകമായി മാറുന്നു. യൗസേപ്പിതാവ് ഈശോയെ സ്വന്തമാക്കിയതുപോലെ നമുക്കും അവനെ സ്വന്തമാക്കി ഹല്ലേലുയ്യാ പാടാം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-23 20:54:00
Keywordsജോസഫ, യൗസേ
Created Date2021-06-23 20:55:29