Contents

Displaying 16141-16150 of 25124 results.
Content: 16512
Category: 9
Sub Category:
Heading: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ജൂൺ 19 ന് നാളെ നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ . സെബാസ്റ്റ്യൻ സെയിൽസ് , ബ്രദർ സാജു വർഗീസ്‌, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി അയർലൻഡ് കോ ഓർഡിനേറ്റർ ബ്രദർ സിൽജു മാത്യൂ എന്നിവരും പങ്കെടുക്കും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് നൈറ്റ് വിജിൽ .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്. > {{ https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N ‍->https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N/}} > Every Third Saturday of the month > Via Zoom > {{ https://us02web.zoom.us/j/86516796292 ‍->https://us02web.zoom.us/j/86516796292}} > വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; > യുകെ & അയർലൻഡ് 7pm to 8.30pm. > യൂറോപ്പ് : 8pm to 9.30pm > സൗത്ത് ആഫ്രിക്ക : 9pm to 10.30pm > ഇസ്രായേൽ : 9pm to 10.30pm > സൗദി : 10pm to 11.30pm. > ഇന്ത്യ 12.30 midnight > ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. > നൈജീരിയ : 8pm to 9.30pm. > അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm >> എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
Image: /content_image/Events/Events-2021-06-18-08:25:10.jpg
Keywords: സെഹിയോ
Content: 16513
Category: 1
Sub Category:
Heading: കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്കുവേണ്ടി ബ്രസീലിയന്‍ സഭ നാളെ പ്രാർത്ഥനാദിനം ആചരിക്കും
Content: സാവോ പോളോ: കോവിഡ് 19 ബാധിച്ച് മരണപ്പെട്ടവർക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനാചരണത്തിന് ഒരുങ്ങി ബ്രസീലിയന്‍ സഭ. മരിച്ചുപോയ പൗരന്മാരെ ഓർമ്മിക്കാനും, എല്ലാ മനുഷ്യജീവനും വിലയേറിയതാണ് എന്ന സന്ദേശത്തിന് ഊന്നൽ നൽകാനുമാണ് പ്രാർത്ഥനാ ദിനം ആചരിക്കാനുള്ള തീരുമാനം എടുത്തതെന്ന് മെത്രാൻസമിതി പത്രക്കുറിപ്പിൽ കുറിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി നാളെ പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കും. കൂടാതെ ദൈവകരുണയുടെ മണിക്കൂറായ മൂന്നുമണിക്ക് ദേവാലയ മണികൾ മുഴക്കണമെന്ന് എല്ലാ രൂപതകൾക്കും മെത്രാൻ സമിതി നിർദേശം നൽകി. പ്രാര്‍ത്ഥനാദിനം പ്രത്യാശ പകർന്നു നൽകുന്ന ഒന്നാണെന്നും, രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം മെച്ചപ്പെടുത്താനുള്ള ശ്രമം ഇതിനു പിന്നിലുണ്ടെന്നും മെത്രാൻ സമിതിയുടെ ജനറൽ സെക്രട്ടറിയും, റിയോ ഡി ജനീറോ അതിരൂപതയിലെ സഹായമെത്രാനുമായ ജോയൽ പോർട്ടെല്ലോ അമാഡോ പറഞ്ഞു. മരണപ്പെട്ടവരുടെ എണ്ണം കണ്ടു വേദനിക്കുന്ന ആളുകളെല്ലാം വിചിന്തനത്തിന് വേണ്ടി പ്രാർത്ഥനാദിനത്തിന്റെ ഭാഗമാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അടിസ്ഥാന സൗകര്യം ഇല്ലാത്തതിന്റെ കാരണത്താലും, വാക്സിൻ ലഭിക്കാത്തതിന്റെ കാരണത്താലും മരണപ്പെട്ടവരുടെ പ്രിയപ്പെട്ടവരോടുള്ള ഐക്യദാർഢ്യമാണ് സഭ കാണിക്കുന്നതെന്നു ഫാ. ജോയൽ പോർട്ടെല്ലോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബ്രസീലിൽ ഇതുവരെ ഒന്നേമുക്കാല്‍ കോടി കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഞ്ചുലക്ഷത്തോളം പേര്‍ മരണമടഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-18-09:18:36.jpg
Keywords: ബ്രസീ
Content: 16514
Category: 10
Sub Category:
Heading: ബി‌ബി‌സിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ക്രിസ്തു വിശ്വാസം ഉറക്കെ പ്രഖ്യാപിച്ച് സ്‌കോട്ടിഷ് മന്ത്രി
Content: ഡിങ്ഗ്വാല്‍: സമൂഹത്തിൽ ക്രൈസ്തവ വിരുദ്ധ ചിന്താഗതി ശക്തി പ്രാപിക്കുന്നതിനിടെ യേശുക്രിസ്തുവിലുള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിച്ച് സ്കോട്ടിഷ് സാമ്പത്തികകാര്യ മന്ത്രി കേറ്റ് ഫോർബ്സ്. ബിബിസിയ്ക്കു കഴിഞ്ഞ മാസം വാരാന്ത്യത്തില്‍ നൽകിയ അഭിമുഖത്തിലാണ് തന്റെ ക്രിസ്തു വിശ്വാസം പരസ്യമായി അവര്‍ പ്രഘോഷിച്ചത്. താൻ യേശുക്രിസ്തുവിലും, യേശുക്രിസ്തു ക്രൂശിലെ മരണംവഴി തനിക്ക് നൽകിയ രക്ഷയിലും വിശ്വസിക്കുന്നതായി കേറ്റ് അഭിമുഖത്തിൽ പറഞ്ഞു. യേശുവിന് ശുശ്രൂഷ ചെയ്യാനും, പൂർണ്ണ ഹൃദയത്തോടും, പൂർണ്ണ ആത്മാവോടും, പൂർണ്ണ ശക്തിയോടും കൂടി അവിടുത്തെ സ്നേഹിക്കാനും, അതുകൂടാതെ അയൽക്കാരനെ സ്നേഹിക്കാനുമായാണ് താൻ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുന്‍പ് താൻ ഒരു വ്യക്തി ആയിരുന്നു, ആ വ്യക്തി ദൈവത്തിന്റെ ഛായയിലാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് വിശ്വസിക്കുന്നത് ഇനിയും തുടരും. ഒരിക്കലും ദൈവവിശ്വാസം മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ലെന്നും കേറ്റ് പറഞ്ഞു. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മിഷ്ണറി പ്രവർത്തനം നടത്തിയ സ്കോട്ടിഷ് ദമ്പതിമാരുടെ മകളാണ് കേറ്റ്. ചരിത്രത്തിലും, അഭയാർത്ഥികളെ പറ്റിയുള്ള വിഷയത്തിലും പഠനം പൂർത്തിയാക്കിയ അവർ ആദ്യം ജോലിക്ക് കയറുന്നത് ഒരു അക്കൗണ്ടന്റ് ആയിട്ടാണ്. മുപ്പത്തിയൊന്നാം വയസ്സിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച കേറ്റ് 2016ൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2020ൽ സാമ്പത്തിക ബഡ്ജറ്റ് അവതരിപ്പിച്ച യുകെയിലെ ആദ്യത്തെ വനിതയായി കേറ്റ് ഫോർബ്സ് മാറി. രാഷ്ട്രീയത്തിൽ നിരവധി സംഭാവനകൾ നൽകിയിട്ടും, ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ നിരവധി എതിർപ്പുകൾ മന്ത്രി നേരിട്ടിട്ടുണ്ട്. പാർലമെന്റ് അംഗമായിരിക്കേ 2018ൽ എഡിൻബർഗിലെ ഒരു പ്രാർത്ഥനാ സമ്മേളനത്തിൽവെച്ച് കേറ്റ് ഫോർബ്സ് ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ആവശ്യകതയെപ്പറ്റി രാഷ്ട്രീയ നേതാക്കൾക്ക് ബോധ്യം ഉണ്ടാകാൻ പ്രാർത്ഥന നടത്തിയത് മതവിരുദ്ധ ചിന്താഗതിയുള്ള നേതാക്കളെ ചൊടിപ്പിച്ചിരിന്നു. സാമ്പത്തിക മന്ത്രിയായി പരിഗണിച്ചപ്പോൾ കേറ്റിന്റെ സ്വവർഗ്ഗ ബന്ധങ്ങൾക്കെതിരെയുള്ള നിലപാടുമൂലം അവർക്ക് മന്ത്രിസ്ഥാനം നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് എൽജിബിടി പ്രവർത്തകരും രംഗത്ത് വന്നിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-18-13:11:34.jpg
Keywords: ക്രിസ്തു
Content: 16515
Category: 9
Sub Category:
Heading: യേശുവിൽ ഉണരാൻ, പ്രശോഭിക്കാൻ ,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ഏകദിന മലയാള യുവജന ധ്യാനം നാളെ: ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും
Content: ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാർത്ഥനയിൽ പ്രതിരോധിച്ചുകൊണ്ട്, ദൈവിക സംരക്ഷണത്തിൽ, യേശു മാർഗത്തിൽ വളരുകയെന്ന ലക്ഷ്യത്തോടെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവതീ യുവാക്കൾക്കായി ഏകദിന മലയാള ധ്യാനം ജൂൺ 19 ന് നാളെ ശനിയാഴ്ച്ച, ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടക്കുന്നു. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും. ലോകത്തിലെ ഏത് രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾക്ക്‌ ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ > afcmuk.org/register എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. യുകെ സമയം ഉച്ചകഴിഞ്ഞ് 2 മണി മുതൽ വൈകിട്ട് 5 വരെയായിരിക്കും ധ്യാനം. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ എല്ലാ യുവജനങ്ങളെയും ഈ ഏകദിന ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു. > #{black->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# > സാറാമ്മ 07838 942077. > മെൽവിൻ 07546112573
Image: /content_image/Events/Events-2021-06-18-14:44:09.jpg
Keywords: സെഹിയോ
Content: 16516
Category: 11
Sub Category:
Heading: 'ജീവനു വേണ്ടി ഒരാഴ്ച': ദയാവധം പ്രാബല്യത്തിലാക്കാനിരിക്കെ ഉപവാസ പ്രാര്‍ത്ഥനായജ്ഞവുമായി സ്പാനിഷ് യുവത്വം
Content: മാഡ്രിഡ്: ദയാവധവും, അസിസ്റ്റഡ് സൂയിസൈഡും നിയമപരമാക്കുന്ന നിയമം സ്പെയിനില്‍ പ്രാബല്യത്തില്‍ വരുവാനിരിക്കേ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉപവാസ പ്രാര്‍ത്ഥനായജ്ഞവുമായി സ്പാനിഷ് യുവത്വം. ഇന്നു ജൂണ്‍ 18ന് ആരംഭിക്കുന്ന “ജീവനുവേണ്ടി ഒരാഴ്ച” എന്ന ഉപവാസ പ്രാര്‍ത്ഥനായജ്ഞം ജൂണ്‍ 25നാണ് അവസാനിക്കുക. ദയാവധത്തിന്റെ അവസാനവും, ആത്മാക്കളുടെ മാനസാന്തരവുമാണ് ഈ പരിപാടികൊണ്ട് യുവജനങ്ങള്‍ ഉദ്ദേശിക്കുന്നത്. അബോര്‍ഷനെതിരേ നടക്കുന്ന പ്രചാരണത്തോളം ദയാവധത്തിനെതിരെ പ്രചാരണം നടക്കുന്നില്ലെന്ന് മനസ്സിലാക്കിയ ഒരു സംഘം യുവതീ-യുവാക്കളാണ് “ജീവനുവേണ്ടി ഒരാഴ്ച” എന്ന ഉപവാസ പ്രാര്‍ത്ഥനായജ്ഞത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 30 മിനിറ്റ് നീളുന്ന പ്രാര്‍ത്ഥനാ സ്ലോട്ടുകളാണ് “ജീവനുവേണ്ടിയുള്ള ഒരാഴ്ച” പ്രാര്‍ത്ഥനാവാരത്തെ വ്യത്യസ്തമാക്കുന്നത്. രാജ്യത്തിന്റെ ഏത് മൂലയിലുള്ള വ്യക്തിക്കും തന്റെ സൗകര്യത്തിനനുസരിച്ചുള്ള സ്ലോട്ട് തിരഞ്ഞെടുത്ത് പ്രാര്‍ത്ഥിക്കാവുന്ന വിധത്തിലാണ് ഇതിന്റെ ക്രമീകരണം. ആരോഗ്യപരിപാലന മേഖലയിലുള്ളവരുമായി വേണ്ടത്ര കൂടിയാലോചന നടത്താതെ പ്രാബല്യത്തില്‍ കൊണ്ടുവന്ന ദയാവധ നിയമം രാജ്യത്തില്‍ നിന്നു ഒഴിവാക്കപ്പെടുവാനാണ് ഉപവാസപ്രാര്‍ത്ഥനായജ്ഞമെന്ന്‍ സംഘാടകര്‍ പറഞ്ഞു. ഭരണഘടനയ്ക്കെതിരാണ് ഈ നിയമനിര്‍മ്മാണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ദയാവധം ഒരു ആരോഗ്യപരിപാലന മാര്‍ഗ്ഗമായി മാറുമെന്ന ആശങ്ക പങ്കുവെച്ച സംഘാടകര്‍, ദയാവധം നിയമപരമാക്കുന്നതിനു പകരം പാലിയേറ്റീവ് കെയര്‍ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നാണ് പറയുന്നത്. ദയാവധം ഒരു കുറ്റമാണെന്നും, ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ദയാവധം ആഗ്രഹിക്കുന്നവരെ സേവിക്കുകയാണ് തങ്ങളുടെ കര്‍ത്തവ്യമെന്നും “ജീവനുവേണ്ടി ഒരാഴ്ച” ഭാരവാഹികള്‍ ഓര്‍മ്മപ്പെടുത്തി. ചികിത്സിച്ച് ഭേദമാക്കുവാന്‍ കഴിയാത്ത ഗുരുതരമായ രോഗമുള്ള സ്പാനിഷ് പൗരന്‍മാരായ രോഗികള്‍ക്കോ, നിയമാനുസൃതമായി സ്പെയിനില്‍ താമസിക്കുന്ന രോഗികള്‍ക്കോ ദയാവധത്തിന് അപേക്ഷിക്കാമെന്നാണ് നിയമത്തില്‍ പറയുന്നത്. മറ്റുള്ളവരുമായി സംവദിക്കുവാന്‍ കഴിയാതെ ശാരീരികവും, മാനസികവുമായ വേദന അനുഭവിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ വരും. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സ്പെയിനില്‍ ദയാവധം നിയമപരമാക്കപ്പെട്ടത്. ബെല്‍ജിയം, കാനഡ, കൊളംബിയ, ലക്സംബര്‍ഗ്‌, നെതര്‍ലന്‍ഡ്‌സ്‌, ഓസ്ട്രേലിയയില്‍ വിക്ടോറിയ എന്നീ രാജ്യങ്ങളില്‍ ദയാവധം നിയമപരമാണ്.
Image: /content_image/News/News-2021-06-18-15:44:33.jpg
Keywords: ദയാവധ
Content: 16517
Category: 10
Sub Category:
Heading: ജപമാലയും ദൈവമാതാവിന്റെ രൂപവുമായി അരുണാചലില്‍ നിന്നുള്ള ഇരുപത്തിനാലുകാരന്‍ എവറസ്റ്റ് കൊടുമുടിയില്‍
Content: ഇറ്റാനഗര്‍: അരുണാചൽപ്രദേശിൽ നിന്ന് എവറസ്റ്റ് കൊടുമുടിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ പര്‍വ്വതാരോഹകന്‍ എബ്രഹാം ടാഗിത് സോറാംഗിന്റെ വിശ്വാസസാക്ഷ്യം ചര്‍ച്ചയാകുന്നു. കത്തോലിക്ക വിശ്വാസിയും ഇരുപത്തിനാലുകാരനുമായ എബ്രഹാം ടാഗിത് മെയ് 31ന് ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റില്‍ കാലു കുത്തിയത് ജപമാലയും കന്യകാമറിയത്തിന്റെ രൂപവും താന്‍ അംഗമായിരിക്കുന്ന അരുണാചൽ പ്രദേശ് കാത്തലിക് അസോസിയേഷന്റെ പതാകയുമായിരിന്നു. തന്റെ സ്വപ്നദൗത്യത്തിലും വിശ്വാസ സാക്ഷ്യത്തോട് വിട്ടുവീഴ്ച നല്‍കാത്ത ഈ ക്രിസ്തീയ സാക്ഷ്യമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ക്രൈ-ദാഡി ജില്ലയിലെ സെപാഹ എന്ന ഗ്രാമത്തിൽ നിന്നുള്ള എബ്രഹാം ഇറ്റാനഗറിലെ സെന്റ് മേരീസ് ഇടവകാംഗവും അടിയുറച്ച കത്തോലിക്ക വിശ്വാസിയുമാണ്. നാലു വര്‍ഷത്തെ അത്യാദ്ധ്വാനത്തിനും പ്രാര്‍ത്ഥനാനിര്‍ഭരമായ തയാറെടുപ്പുകള്‍ക്കും ശേഷം മെയ് 31ന് രാവിലെ എവറസ്റ്റ് കൊടുമുടിയില്‍ എത്തിയ എബ്രഹാം ബാഗില്‍ ഉണ്ടായിരുന്ന പരിശുദ്ധ മാതാവിന്റെ ചെറിയ രൂപം മഞ്ഞിന് മുകളില്‍വെച്ച് ജപമാല ചൊല്ലി കൃതഞ്ജത അര്‍പ്പിക്കുകയായിരിന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ തരംഗമായി മാറിയിരിക്കുകയാണ്. 2000-ലാണ് ബാപ്റ്റിസ്റ്റ് കുടുംബത്തില്‍ ജനിച്ച സൊറാങ് പരിശുദ്ധ മാതാവിനോടുള്ള ഭക്തിയിലൂടെ മാമ്മോദീസ മുങ്ങി കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. പ്രീ സ്കൂളായ സെന്റ് ക്ലാരറ്റ് സ്കൂളിലെ പഠനകാലയളവ് വിശ്വാസത്തില്‍ ആഴപ്പെടാന്‍ സഹായകരമായതായി എബ്രഹാം പറയുന്നു. അധികം വൈകാതെ അവന്റെ അമ്മ മരണമടഞ്ഞു. അമ്മയുടെ അകാല വേര്‍പ്പാട് ഏല്‍പ്പിച്ച മുറിവുകളില്‍ നിന്നു അവന്‍ മോചനം നേടിയത് അമ്മയുടെ സ്ഥാനത്ത് ദൈവമാതാവിനെ പ്രതിഷ്ഠിച്ചു കൊണ്ടായിരിന്നു. ഇതേ തുടര്‍ന്നു ദൈവമാതാവിന്റെ ചിത്രവും ജപമാലയും എബ്രഹാമിന്റെ പോക്കറ്റില്‍ ഒഴിച്ചു കൂടാനാവാത്ത വസ്തുക്കളായി മാറി. കൌമാര പ്രായം കഴിഞ്ഞതോടെ എവറസ്റ്റ് കീഴടക്കാനുള്ള ആഗ്രഹം അവനില്‍ വളരുകയായിരിന്നു. എന്നാല്‍ സാമ്പത്തികം. അത് എബ്രഹാമിന്റെ മുന്നില്‍ ഉയര്‍ത്തിയത് വലിയ വെല്ലുവിളിയായിരിന്നു. പണം ഇല്ലാതെ യാത്ര ഉപേക്ഷിക്കുന്ന ഘട്ടംവരെ എത്തിയതോടെ അരുണാചല്‍ പ്രദേശ് കാത്തലിക് അസോസിയേഷന്‍ സഹായവുമായി ഈ യുവാവിന് മുന്നില്‍ പുതിയ വാതായനങ്ങള്‍ തുറന്നിടുകയായിരിന്നു. ക്രൗഡ് ഫണ്ടിംഗ് നടത്തിയാണ് സംഘടന പണം കണ്ടെത്തിയത്. തന്റെ സ്വപ്ന ദൌത്യം പൂര്‍ത്തീകരിച്ച ശേഷം സംഘടനയുടെ ലോഗോ ഉയര്‍ത്തിപ്പിടിച്ചുക്കൊണ്ടുള്ള ചിത്രവും ടാഗിത് സോറാംഗ് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിന്നു. എന്തായാലും തന്റെ കൊടുമുടി ദൗത്യത്തില്‍ കത്തോലിക്ക വിശ്വാസം ഒട്ടും പതറാതെ പ്രഘോഷിച്ച ടാഗിത് സോറാംഗിന്റെ വിശ്വാസ സാക്ഷ്യം അനേകര്‍ക്ക് പ്രചോദനമേകുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-18-18:43:48.jpg
Keywords: ജപമാല
Content: 16518
Category: 22
Sub Category:
Heading: ജോസഫ്: സ്വർഗ്ഗം ലക്ഷ്യമാക്കി ജീവിച്ചവൻ
Content: ജർമ്മനിയിലെ നോർഡ് റൈൻ വെസ്റ്റ്ഫാളൻ (NRW) സംസ്ഥാനത്തിലെ മ്യൂൺസ്റ്റർ രൂപതയുടെ സെന്‍റ് പോൾസ് കത്തീഡ്രലിലുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ രൂപമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. യൗസേപ്പിതാവിന്റെ കരങ്ങളിൽ ഇരിക്കുന്ന ഉണ്ണീശോയുടെ കരങ്ങൾ ഉന്നതത്തിലേക്കാണ് ഉയിർന്നിരിക്കുന്നത് രണ്ടു കാര്യങ്ങൾ തന്നെ സമീപിക്കുന്നവരെ ഈശോ പഠിപ്പിക്കുന്നു .നമ്മുടെ ദേശം ഇവിടെയല്ലാ ഇവിടെ നാം പരദേശവാസികൾ മാത്രമാണ്. അതിനാൽ സ്വർഗ്ഗം കണ്ടാവണം ഈ ഭൂമിയിലെ ജീവിതം. ഈ ഭൂമിയിൽ സ്വർഗ്ഗം കണ്ടു ജീവിച്ച എൻ്റെ വളർത്തു പിതാവിനു സ്വർഗ്ഗത്തിൽ ഉന്നതമായ സ്ഥാനമുണ്ട്. യൗസേപ്പിതാവിനെപ്പോലെ സ്വർഗ്ഗം ലക്ഷ്യമാക്കി ജീവിതത്തെ ചിട്ടപ്പെടുത്തുക. സ്വർഗ്ഗം അവകാശമാക്കി മാറ്റുക. യൗസേപ്പിതാവിൻ്റെ ദൃഷ്ടി ഭൂമിയിലേക്കാണ് പതിഞ്ഞിരിക്കുന്നത് . ജീവിത പ്രാരാബ്ദങ്ങളുടെ ഇടയിൽ വീർപ്പുമുട്ടി നിരാശയിലേക്കും ഭയത്തിലേക്കും നീങ്ങുന്ന ദൈവജനത്തെ ഒരു പിതാവിനടുത്ത വാത്സല്യത്തോടെ തന്നിലേക്കടുപ്പിക്കാനുള്ള ആർദ്രത വിശുദ്ധ യൗസേപ്പിതാവിൻ്റെ മുഖത്തുണ്ട്. വളരെയധികം സങ്കീർണ്ണമായ ജീവിത പ്രാരബ്ദങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്ത യൗസേപ്പിതാവിന്റെ ജീവിത ശൈലി നമ്മുടേതുമാക്കി മാറ്റുക. അവൻ്റെ മദ്ധ്യസ്ഥതയിൽ വിശ്വസിക്കുക. ജിവിത സങ്കീർണ്ണതകൾ ജീവിത പന്ഥാവിൽ അസ്തമയത്തിൻ്റെ ചെഞ്ചായം പൂശുമ്പോൾ യൗസേപ്പിതാവിനെപ്പോലെ നാം ഈ ലോകത്തിലെ പരദേശികളാണന്നും സ്വർഗ്ഗമാണ് നമ്മുടെ യാഥാർത്ഥ ഭവനമെന്നും നമുക്കും വിശ്വസിക്കാം അതനുസരിച്ചു ജീവിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-18-20:48:48.jpg
Keywords: സ്വർഗ്ഗം
Content: 16519
Category: 11
Sub Category:
Heading: വിശുദ്ധ നാടിന്റെ സമാധാനത്തിനായി ജെറുസലേമില്‍ ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥന
Content: ജെറുസലേം: സമീപകാലത്തുണ്ടായ വിഭാഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്നു സമാധാന അന്തരീക്ഷം അന്യമായ വിശുദ്ധ നാട്ടില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തി വിവിധ സഭകളിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍. ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്റെ ക്രിസ്തീയ വിദ്യാഭ്യാസ കാര്യാലയത്തിന്റെ സഹകരണത്തോടെയാണ് നാടിന്റെ സമാധാന പുനഃസ്ഥാപനത്തിനായി സംയുക്ത പ്രാര്‍ത്ഥന നടത്തിയത്. ‘അല്‍-സാബില്‍ പലസ്തീനിയന്‍ സെന്റര്‍ ഫോര്‍ ദി തിയോളജി ഓഫ് എക്യുമെനിക്കല്‍ ലിബറേഷന്‍’ ജെറുസലേമിലെ ഡൊമിനിക്കന്‍ ഫ്രിയാര്‍മാരുടെ കീഴിലുള്ള സെന്റ്‌ സ്റ്റീഫന്‍ ദേവാലയത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ വിവിധ സഭകളില്‍ നിന്നുള്ള നൂറ്റിഎഴുപതോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. ആരാധനയും ഗാന ശുശ്രൂഷയും, സുവിശേഷ വായനയും, മധ്യസ്ഥ പ്രാര്‍ത്ഥനയും കൂട്ടായ്മയുടെ ഭാഗമായിരുന്നു. സുറിയാനി ഭാഷയില്‍ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ..’ എന്ന പ്രാര്‍ത്ഥന ഉരുവിട്ടാണ് കൂട്ടായ്മ അവസാനിച്ചത്. വിശുദ്ധ നാട്ടിലെ വിവിധ വിശ്വാസ സമൂഹങ്ങളില്‍ നിന്നുള്ള വൈദികരും കൂട്ടായ്മയില്‍ പങ്കെടുത്തു. പ്രധാനപ്പെട്ട അഞ്ചു സ്കൂളുകളില്‍ നിന്നുമായിരുന്നു കൂട്ടായ്മയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും വന്നത്. പരിപാടിയുടെ അവസാനം വിവിധ സ്കൂളുകളുടെ ഡയറക്ടര്‍മാര്‍ സന്ദേശം പങ്കുവെച്ചു. ഭാവിയില്‍ ഇതുപോലുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ കൃത്യമായ ഇടവേളകളില്‍ സംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശം ഡയറക്ടര്‍മാര്‍ പ്രധാനമായും മുന്നോട്ടുവെച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-18-21:38:10.jpg
Keywords: വിശുദ്ധ നാട, ജെറുസ
Content: 16520
Category: 1
Sub Category:
Heading: ആരാധനാലയങ്ങള്‍ അടുത്തയാഴ്ച തുറന്നേക്കും?
Content: തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ അടുത്തയാഴ്ച തുറന്നേക്കുമെന്ന് സൂചന. ഏറ്റവും നല്ല സാഹചര്യം വരുന്‌പോള്‍ ആരാധനാലയങ്ങള്‍ ഏറ്റവും ആദ്യം തന്നെ തുറക്കുമെന്ന് ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബുധനാഴ്ചകള്‍ തോറും അവലോകനം നടത്തി ഇളവുകള്‍ നല്‍കുമെന്നാണു ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചപ്പോള്‍ തീരുമാനിച്ചത്. ഓരോ ആഴ്ചയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു പരിശോധിച്ചു തീരുമാനമെടുക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. അടുത്ത ബുധനാഴ്ചയോടെ ആരാധനാലയങ്ങളില്‍ പരിമിതമായ തോതില്‍ ആരാധനയ്ക്കുള്ള അനുമതി നല്‍കുമെന്നാണു സൂചന. ഇക്കാര്യം ചൊവ്വാഴ്ചയോടെ തീരുമാനിച്ചാല്‍ മതിയാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവു രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഇളവു നല്‍കാനാകുമെന്നാണു പ്രതീക്ഷ. മൂന്നു ദിവസത്തെ ശരാശരി ടിപിആര്‍ 11.5 ശതമാനമാണ്. ഇന്നലെ ആകട്ടെ 10.22 ശതമാനവും. ഈ നിലയില്‍ മുന്നോട്ടു പോയാല്‍ അടുത്ത നാലോ അഞ്ചോ ദിവസം കൊണ്ടു ടിപിആറില്‍ ഇനിയും കാര്യമായ കുറവുണ്ടാകുമെന്നാണു കണക്കുകൂട്ടല്‍. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് വിവിധ രാഷ്ട്രീയ, സമുദായ നേതൃത്വങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഇന്നലെ ഈയാവശ്യം ഉന്നയിച്ചിരുന്നു. മദ്യഷാപ്പുകള്‍ തുറന്നപ്പോഴും ആരാധനാലയങ്ങള്‍ അടച്ചിടുന്നതില്‍ എന്തു ന്യായമെന്നാണു സുധാകരന്‍ ചോദിച്ചത്. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യം ആലോചിക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Image: /content_image/News/News-2021-06-19-10:11:17.jpg
Keywords: ആരാധന
Content: 16521
Category: 18
Sub Category:
Heading: വാഹനാപകടത്തില്‍ പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു
Content: പാലക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭാംഗമായ കന്യാസ്ത്രീ മരിച്ചു. സിസ്റ്റര്‍ ഫോണ്‍സി എഫ്‌സിസി (അല്‍ഫോന്‍സ 57)യാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ബുധനാഴ്ച കിണാശേരിയില്‍നിന്ന് പാലക്കാട് ഭാഗത്തേക്കു സ്‌കൂട്ടറില്‍ വരുന്‌പോള്‍ യാക്കര പാലത്തിനടുത്തുവച്ച് പിന്നില്‍നിന്നു വന്ന വാഹനം ഇടിക്കുകയായിരുന്നു. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സെറാഫിക് പ്രോവിന്‍സിലെ കിണാശേരി റോസറി മഠാംഗമാണ് സിസ്റ്റര്‍ ഫോണ്‍സി. തൃശൂര്‍ പെരിഞ്ചേരി പരേതനായ പൊറിഞ്ചു കൊച്ചുത്രേസ്യ ദന്പതികളുടെ മകളാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഇന്നു പൊല്‍പ്പുള്ളി സെറാഫിക് നൊവിഷ്യേറ്റ് ഹൗസ് മഠം കപ്പേളയില്‍ പാലക്കാട് രൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തും.
Image: /content_image/India/India-2021-06-19-10:16:21.jpg
Keywords: കന്യാസ്ത്രീ