Content | സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ജൂൺ 19 ന് നാളെ നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ . സെബാസ്റ്റ്യൻ സെയിൽസ് , ബ്രദർ സാജു വർഗീസ്, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി അയർലൻഡ് കോ ഓർഡിനേറ്റർ ബ്രദർ സിൽജു മാത്യൂ എന്നിവരും പങ്കെടുക്കും.
യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് നൈറ്റ് വിജിൽ .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്.
> {{ https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N ->https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N/}}
> Every Third Saturday of the month
> Via Zoom
> {{ https://us02web.zoom.us/j/86516796292 ->https://us02web.zoom.us/j/86516796292}}
> വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;
> യുകെ & അയർലൻഡ് 7pm to 8.30pm.
> യൂറോപ്പ് : 8pm to 9.30pm
> സൗത്ത് ആഫ്രിക്ക : 9pm to 10.30pm
> ഇസ്രായേൽ : 9pm to 10.30pm
> സൗദി : 10pm to 11.30pm.
> ഇന്ത്യ 12.30 midnight
> ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
> നൈജീരിയ : 8pm to 9.30pm.
> അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm
>> എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. |