Contents

Displaying 16161-16170 of 25124 results.
Content: 16532
Category: 13
Sub Category:
Heading: ക്രിസ്തു വിശ്വാസം നെഞ്ചിലേറ്റിയ യൂറോപ്യന്‍ യൂണിയന്റെ മുഖ്യശില്‍പ്പി റോബർട്ട് ഷൂമാൻ വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: യൂറോപ്യൻ രാജ്യങ്ങളുടെ ഐക്യത്തിൽ മുഖ്യപങ്കു വഹിച്ചവരിൽ ഒരാളായ ഫ്രഞ്ച് പൗരൻ റോബർട്ട് ഷൂമാനെ ധന്യൻ പദവിയിലേക്ക് ഫ്രാൻസിസ് മാർപാപ്പ ഉയർത്തി. അദ്ദേഹം വീരോചിത പുണ്യപ്രവർത്തികൾ നയിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ഡിക്രി ശനിയാഴ്ചയാണ് പാപ്പ അംഗീകരിച്ചത്. യൂറോപ്യൻ രാജ്യങ്ങളുടെ ഐക്യത്തെ സംബന്ധിച്ച് റോബർട്ട് ഷൂമാൻ മുന്നോട്ടുവെച്ച ആശയങ്ങളാണ് പിന്നീട് യൂറോപ്യൻ യൂണിയൻ യാഥാർത്ഥ്യമാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പ്രധാനമന്ത്രിയായും, സാമ്പത്തികകാര്യ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പൊതുരംഗത്ത് തീരുമാനങ്ങളെടുക്കുമ്പോൾ അദ്ദേഹം സന്യാസ ആശ്രമത്തിലെത്തി ദൈവവചനം വായിക്കുകയും, ധ്യാനിക്കുകയും ചെയ്യുമായിരുന്നു. സമൂഹത്തില്‍ ഇറങ്ങിപ്രവർത്തിച്ചിരുന്ന ഷൂമാന് കൂദാശകളാണ് ശക്തി നൽകിയിരുന്നതെന്ന് വത്തിക്കാൻ ഇറക്കിയ കുറിപ്പിൽ പറയുന്നു. യൂറോപ്യൻ യൂണിയന്റെ സ്ഥാപക പിതാക്കന്മാരിൽ ഒരാൾ എന്നാണ് യൂറോപ്യൻ കമ്മീഷൻ വെബ്സൈറ്റിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 1886ൽ ലക്സംബർഗ് സ്വദേശിയായ മാതാവിന്റെയും, ഫ്രഞ്ച് സ്വദേശിയായ പിതാവിന്റെയും മകനായി ജർമ്മനി പിടിച്ചെടുത്ത് കൈവശം വെച്ചിരുന്ന സ്ഥലത്താണ് റോബർട്ട് ഷൂമാൻ ജനിച്ചത്. ജർമ്മൻ പൗരനായിട്ടാണ് ജനിച്ചതെങ്കിലും യുദ്ധത്തിനുശേഷം ജർമ്മനി കൈവശം വെച്ചിരുന്ന ഭൂമി ഫ്രാൻസിന് നൽകിയപ്പോൾ ഫ്രഞ്ച് പൗരനായി അദ്ദേഹം മാറി. ഫ്രഞ്ച് നാഷണൽ അസംബ്ലിയിൽ അംഗമായിരുന്ന ഷൂമാനെ 1940ൽ ജർമ്മൻ രഹസ്യാന്വേഷണ സേന ഫ്രാൻസിൽ പ്രവേശിച്ച സമയത്ത് അറസ്റ്റ് ചെയ്തെങ്കിലും, 1942ൽ അദ്ദേഹം രക്ഷപ്പെട്ടു. 1950, മെയ് ഒന്‍പതാം തീയതി റോബർട്ട് ഷൂമാൻ സാമ്പത്തിക മേഖലയിൽ യൂറോപ്യൻ ഐക്യത്തിനു വേണ്ടി വാദിച്ചുകൊണ്ട് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധപിടിച്ചുപ്പറ്റിയിരിന്നു. ഫ്രാൻസും, ജർമ്മനിയും അടക്കമുള്ള രാജ്യങ്ങൾ ഐക്യത്തിലേക്ക് വന്നാൽ മറ്റൊരു യുദ്ധം ഒഴിവാക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസംഗത്തിന്റെ ചുവടുപിടിച്ച് 1952ൽ ഏതാനും രാജ്യങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് യൂറോപ്യൻ കോൾ ആൻഡ് സ്റ്റീൽ കമ്മ്യൂണിറ്റി നിലവിൽവന്നു. തന്റെ ജീവിതത്തില്‍, തന്റെ പരിശ്രമങ്ങളില്‍ എല്ലാം അദ്ദേഹം കേന്ദ്രസ്ഥാനം നല്കിയത് ക്രിസ്തു വിശ്വാസത്തിനായിരിന്നു. അന്ന് റോബർട്ട് ഷൂമാൻ നടത്തിയ പ്രസംഗം ഷൂമാൻ ഡിക്ലറേഷൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഷൂമാൻ ഡിക്ലറേഷന്റെ എഴുപതാം വാർഷികം ആചരിച്ച കഴിഞ്ഞവർഷം അദ്ദേഹം നൽകിയ സംഭാവനകളെ ഫ്രാൻസിസ് മാർപാപ്പ സ്മരിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-20-16:11:13.jpg
Keywords: യൂറോപ്യ
Content: 16533
Category: 22
Sub Category:
Heading: ജോസഫ്: ദൈവ പിതാവ് സമ്മാനിച്ച മഹത് പുസ്തകം
Content: എല്ലാ വർഷവും ജൂൺ 19 ന് ദേശീയ വായനാദിനമായി ആചരിക്കുന്നു. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനമാണല്ലോ വായനാദിനമായി ആചരിക്കുന്നത്. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍ പണിക്കര്‍. 1996 മുതലാണ് പി. എന്‍ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ച് തുടങ്ങിയത്. യൗസേപ്പിതാവിന്റെ ജീവിതം ഒരു മഹത് പുസ്തകമായി കാണാനാണ് എനിക്കിഷ്ടം. മനുഷ്യൻ വായിക്കാനായി സ്വർഗ്ഗീയ പിതാവ് രചിച്ച ഒരു മഹത്തായ പുസ്തകമായിരുന്നു യൗസേപ്പ്. ജിവിതത്തിൻ്റെ ഏതവസ്ഥയിയും മനുഷ്യനു റഫറൻസ് നടത്താൻ സഹായകമായ ഗ്രന്ഥമായിരുന്നു നസറത്തിലെ ഈ മരപ്പണിക്കാരൻ. ജീവിതത്തിനു ഭാവാത്മകതയുടെ നിറം പകരുന്ന പേജുകൾ മാത്രമേ ആ ജീവിതത്തിൽ ഉണ്ടായിരുന്നുള്ളു. നിഷേധാത്മക ചിന്തകളുമായി ആ പുസ്തകത്തെ സമീപിച്ചവർ പോസറ്റീവ് എനർജിയുമായാണ് മടങ്ങിയത്. നിശബ്ദതയുടെ സുവർണ്ണ അക്ഷരങ്ങൾകൊണ്ട് ദൈവഹൃദയത്തിൽപ്പോലും സ്ഥാനം തേടിയവനായിരുന്നു യൗസേപ്പിതാവ്. ജോസഫ് വർഷത്തിൽ ദൈവ പിതാവു സമ്മാനിച്ച യൗസേപ്പെന്ന വായനാ പുസ്തകത്തെ വായിച്ചു വളർന്നു വിവേകം നേടാം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-20-21:10:12.jpg
Keywords: ജോസഫ, യൗസേ
Content: 16534
Category: 9
Sub Category:
Heading: ഗര്‍ഭിണികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷ നാളെ
Content: "നിങ്ങളുടെ ദൈവമായ കർത്താവിനെ നിങ്ങൾ ആരാധിക്കണം. അപ്പോൾ ഞാൻ നിങ്ങളുടെ ഭക്ഷ്യവും പാനീയവും ആശീർവദിക്കും; നിങ്ങളുടെ ഇടയിൽ നിന്നു രോഗം നിർമാർജനം ചെയ്യും. ഗർഭഛിദ്രമോ വന്ധ്യതയോ നാട്ടിൽ ഉണ്ടാവുകയില്ല; നിനക്കു ഞാൻ ദീർഘായുസ്സു തരും" (പുറപ്പാട് 23:25-26). ഗർഭിണികൾക്കുവേണ്ടി Anointing Fire Catholic Ministries ഒരുക്കുന്ന ഒരുക്കുന്ന പ്രത്യേക ശുശ്രൂഷ നാളെ ജൂണ്‍ 21 തിങ്കളാഴ്ച നടക്കും. ZOOM പ്ലാറ്റ്ഫോമിലൂടെ ഓണ്‍ലൈനായി നടക്കുന്ന ശുശ്രൂഷ ഫരീദാബാദ് രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ നയിക്കും. ദൈവവചനപ്രഘോഷണം, പ്രത്യേക പ്രാര്‍ത്ഥന എന്നിവ ശുശ്രൂഷയുടെ ഭാഗമായി നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 5 മുതല്‍ 6 മണി (യു‌കെ‌ സമയം ഉച്ചയ്ക്ക് 12:30 മുതല്‍ 1.:30വരെ) വരെയാണ് ശുശ്രൂഷ നടക്കുക. - ZOOM ID : 502 7719753 - Passcode: Gen128
Image: /content_image/Events/Events-2021-06-20-22:13:20.jpg
Keywords: ഗര്‍ഭിണി
Content: 16535
Category: 18
Sub Category:
Heading: ചങ്ങനാശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളജ് നൂറാമത് സ്ഥാപകദിനാഘോഷം ഇന്ന്
Content: ചങ്ങനാശേരി: കേരളക്കരയുടെ അഭിമാന കലാലയമായ സെന്റ് ബര്‍ക്ക്മാന്‍സ് കോളജ് നൂറാം വയസിലേക്ക്. നൂറാമത് സ്ഥാപകദിനാഘോഷങ്ങളും കോളജിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ വിളംബരദീപം തെളിക്കലും ഇന്നു നടക്കും. പാറേല്‍ പള്ളിക്കു സമീപമുള്ള മൂന്നുനില കെട്ടിടത്തില്‍ 1922 ജൂണ്‍ 19ന് തുടക്കംകുറിച്ച എസ്ബി കോളജ് അന്നത്തെ ബിഷപ് മാര്‍ തോമസ് കുര്യാളശേരിയാണ് ഉദ്ഘാടനം ചെയ്തത്. ഇന്നു ഉച്ചകഴിഞ്ഞ് 2.30ന് ചാള്‍സ് ലവീഞ്ഞ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. സഹകരണമന്ത്രി വി.എന്‍. വാസവന്‍ ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണവും ശതാബ്ദി സ്മാരകമായി ഏര്‍പ്പെടുത്തിയിട്ടുള്ള 100 സ്‌കോളര്‍ഷിപ്പുകളുടെ വിതരണവും നിര്‍വഹിക്കും. എസ് ബി കോളജ് രൂപകല്‍പ്പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ജോബ് മൈക്കിള്‍ എംഎല്‍എ വാര്‍ത്താപത്രികയുടെ പ്രകാശനവും കാളാശേരി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിന്റെ വിതരണവും നിര്‍വഹിക്കും. മനുഷ്യാവകാശ കമ്മീഷന്റെ ചുമതലയുള്ള ഡി ജിപി ടോമിന്‍ ജെ. തച്ചങ്കരി ഐപിഎസ് ചെറിയതുണ്ടം സ്‌കോളര്‍ഷിപ്പുകളുടെ സമര്‍പ്പണം നടത്തും. ശതാബ്ദിയോടനുബന്ധിച്ചു കോളജില്‍ സ്ഥാപിക്കുന്ന അന്തര്‍ വൈജ്ഞാനിക ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. പ്രഗാഷ് നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സന്ധ്യാ മനോജ്, വാര്‍ഡ് കൗണ്‍സിലര്‍ ബീനാ ജിജന്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും. സുവോളജി മ്യൂസിയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോളജ് അലുമ്‌നി കാനഡാ ചാപ്റ്റര്‍ നല്‍കിയ സംഭാവന മദര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എന്‍.എം. മാത്യു കോളജ് രക്ഷാധികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് കൈമാറും. കോളജ് മാനേജര്‍ മോണ്‍. തോമസ് പാടിയത്ത് സ്വാഗതവും കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന്‍ നന്ദിയും രേഖപ്പെടുത്തും. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്ക്കുന്നതിനാല്‍ ക്ഷണിക്കപ്പെടവര്‍ക്കു മാത്രമാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.പരിപാടികള്‍ 2.30 മുതല്‍ കോളജിന്റെ ഔദ്യോഗിക യുട്യൂബ് ചാനലായ ബി.ടിവിയിലൂടെ തത്സമയം കാണാവുന്നതാണ്. യുട്യൂബില്‍ ബി.ടിവി എസ്ബി കോളജ് എന്ന് സെര്‍ച്ച് ചെയ്യുക. കൂടാതെ ഷെക്കെയ്‌ന ടിവിയിലും മാക് ടിവിയിലും പരിപാടികള്‍ തത്സമയം കാണാം.
Image: /content_image/India/India-2021-06-21-09:47:14.jpg
Keywords: ചങ്ങനാ
Content: 16536
Category: 1
Sub Category:
Heading: അയര്‍ലണ്ടിലെ മെത്രാൻ സിനഡിന്റെ തയ്യാറെടുപ്പുകൾക്കു നേതൃത്വം നല്‍കുക അല്‍മായ വനിത
Content: ഡബ്ലിന്‍: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന ദേശീയ സിനഡിന്റെ തയ്യാറെടുപ്പ് ചുമതലകൾക്ക് നേതൃത്വം നൽകാൻ നിക്കോള ബ്രാഡി എന്ന വനിതയെ നിയമിച്ച് ഐറിഷ് മെത്രാൻ സമിതി. ദേശീയതലത്തിലും, അന്താരാഷ്ട്ര തലത്തിലും നിരവധി സമാധാനശ്രമങ്ങൾക്ക് മധ്യസ്ഥം വഹിച്ച നിക്കോള ബ്രാഡി, അയർലണ്ടിന്റെ ക്രൈസ്തവ പരമ്പര്യങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഐറിഷ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ജനറൽ സെക്രട്ടറി പദവി വഹിക്കുന്ന ബ്രാഡിയെ സിനഡൽ സ്റ്റിയറിംഗ് ഗ്രൂപ്പിന്റെ അധ്യക്ഷ പദവിയിൽ നിയമിച്ച വിവരം ജൂൺ 14നാണ് മെത്രാന്മാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബ്രാഡിയെ സഹായിക്കാൻ സഹ അധ്യക്ഷ പദവിയിൽ ലിമെറിക്ക് ബിഷപ്പ് ബ്രെണ്ടൻ ലീഹിയെയും, അല്‍മായ വിശ്വാസിയായ ആൻഡ്രൂ ഒ കല്ലഹനെയും നിയമിച്ചിട്ടുണ്ട്. സിനഡൽ പാതയിലൂടെയുള്ള യാത്രയ്ക്കു വത്തിക്കാനിലുളള മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറൽ കർദ്ദിനാൾ മാരിയോ ഗ്രച്ച് അടക്കമുള്ളവരുടെ സഹായവും പ്രോത്സാഹനവും ഉണ്ടെന്ന് പത്രക്കുറിപ്പിൽ ഐറിഷ് മെത്രാൻ സമിതി വ്യക്തമാക്കി. വിശ്വാസികളുടെ ഇടയിൽ നിന്ന് 550 നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മെത്രാന്‍ സമിതി വെളിപ്പെടുത്തി. അയർലണ്ടിലെ സഭയിൽ വളരെയധികം പ്രധാനപ്പെട്ടതും, പ്രത്യാശ നിറഞ്ഞതുമായ നടപടിയായാണ് സിനഡിനെ നിക്കോള ബ്രാഡി വിശേഷിപ്പിച്ചത്. പുതിയ ദൗത്യം തന്നെ ഏൽപ്പിച്ചതിന് ബ്രാഡി നന്ദി രേഖപ്പെടുത്തി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-21-10:52:09.jpg
Keywords: ഐറിഷ്, വനിത
Content: 16537
Category: 12
Sub Category:
Heading: വിശുദ്ധർ സ്വർഗത്തിൽ ദൈവത്തോടൊപ്പമാണോ? അന്ത്യവിധി സമയത്ത് എല്ലാവരെയും വിധിക്കുമെന്നല്ലേ പറയുന്നത്?
Content: വിശുദ്ധർ മരണശേഷം ദൈവത്തോടൊത്താണ് എന്നുള്ളത് സത്യമാണ്. പൊതുവിധിയും, തനതുവിധിയും തമ്മിലുള്ള വ്യത്യാസം നാം ഇവിടെ അറിഞ്ഞിരിക്കണം. തനതുവിധി യെന്നു പറഞ്ഞാൽ മരണസമയത്തുതന്നെ ദൈവം ഒരാത്മാവിനെ വിധിക്കുന്നു. അതായത് എപ്പോഴാണോ ഒരാത്മാവ് ശരീരം വിടുന്നത് അഥവാ ശരീരത്തിന് മരണം സംഭവിക്കുന്നത് ആ നിമിഷത്തിൽ തന്നെ ദൈവം ആത്മാവിനെ വിധിക്കുന്നു. തനതുവിധിയുടെ സാധുതയെ വിശുദ്ധ ഗ്രന്ഥം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. ധനവാന്റെയും ലാസറിന്റെയും ഉപമ തന്നെ ഇത് വ്യക്തമാക്കുന്നു: “ആ ദരിദ്രൻ മരിച്ചു. ദൈവദൂതന്മാർ അവനെ അബ്രാ ഹത്തിന്റെ മടിയിലേക്ക് സംവഹിച്ചു. ആ ധനികനും മരിച്ച് അടക്ക പ്പെട്ടു. അവൻ നരകത്തിൽ പീഡിപ്പിക്കപ്പെടുമ്പോൾ കണ്ണുകളുയർത്തി നോക്കി. ദൂരെ അബ്രാഹത്തെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു (ലൂക്കാ 16:22-23). ലാസറിന്റെയും ധനവാന്റെയും മരണശേഷം ഉടനടി സംജാതമാകുന്ന അവസ്ഥയെക്കുറിച്ചാണ് ഈശോ ഇവിടെ വ്യക്തമാക്കുന്നത്. തനതുവിധിയുടെ സാധുതയിലേക്കാണ് ഈ ഉപമ വിരൽ ചൂണ്ടുന്നത്. നല്ല കള്ളനോട് ഈശോ അരുൾ ചെയ്യുന്നു. “നീ ഇന്നു എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും" (ലൂക്കാ 23 3). അവന്റെ മരണത്തിന്റെ നിമിഷം മുതൽ ഈശോയോടൊത്ത് അവൻ പറുദീസായിലായിരിക്കും എന്നതിന്റെ അർത്ഥം മരണ ത്തോടെ ഒരുവന്റെ തനതുവിധി നടപ്പിലാകുന്നു എന്നതു തന്നെയല്ലേ? അല്ലായിരുന്നുവെങ്കിൽ ഈശോ പറയുമായിരുന്നു. നിന്റെ അപേക്ഷ ഞാൻ സ്വീകരിച്ചിരിക്കുന്നു; പക്ഷേ പൊതുവിധിവരെ നീ കാത്തിരിക്കണം. എന്നാൽ, ഇന്ന് നീ എന്നോടുകൂടി പറുദീസായിലായിരി ക്കുമെന്ന് വ്യക്തമാക്കികൊണ്ട് തനതുവിധിയുടെ സാധുതയെ ഈശോ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ബ്രായലേഖന കർത്താവും ഇതേ ആശയം തന്നെ വ്യക്തമാക്കുന്നുണ്ട്: “മനുഷ്യൻ ഒരു പ്രാവശ്യം മരിക്കണം. അതിനുശേഷം വിധിഎന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു” (ഹെബ്രാ 9:27-28). മരണശേഷമുള്ള ഈ വിധിയെയാണ് പരിശുദ്ധ കത്തോലിക്കാസഭ തനതുവിധി എന്നു പറയുന്നത്. ശരീ രത്തിൽ നിന്നകന്ന് മരിച്ച് ക്രിസ്തുവിനോടൊന്നായിരിക്കാൻ (2 കോറി 5:8) ആഗ്രഹിക്കുന്ന പൗലോസിനെ നാം കണ്ടുമുട്ടുന്നു. മരണ ശേഷമുള്ള ഉടമ്പടി ക്രിസ്തുവിനോടൊത്തു ചേരാനാകുമെന്നല്ലേ വിശുദ്ധ പൗലോസ് അർത്ഥമാക്കുന്നത്. മരണസമയത്തെ വിധിയിലൂടെ ഒരു വ്യക്തി ഒന്നുകിൽ സ്വർഗ ത്തിലോ, നരകത്തിലോ അല്ലെങ്കിൽ ശുദ്ധീകരണസ്ഥലത്തിലോ എത്തിച്ചേരുന്നു. തനതുവിധിയിലൂടെയാണ് ദൈവം വിശുദ്ധർക്ക് സ്വർഗപ്രവേശനം നൽകിയിരിക്കുന്നത്. ഓരോരുത്തരുടെയും അന്ത്യ വിധി തനതുവിധിയിൽനിന്ന് വ്യത്യസ്തമല്ല. അതുപോലെതന്നെ വിശുദ്ധരുടെയും അന്ത്യവിധിയിൽ വിശുദ്ധരും ദൈവത്തോടൊത്ത് വാനമേഘങ്ങളിൽ ആഗതരാകും. വിശുദ്ധരെ സംബന്ധിച്ചിടത്തോളം തനതുവിധിയിൽ നിന്നും പൊതുവിധിയിലുള്ള വ്യത്യാസങ്ങൾ രണ്ടാണ്. എന്തുകൊണ്ട് ദൈവം അവർക്ക് സ്വർഗം കൊടുത്തു എന്നതും, അവരുടെ ജീവിതത്തിന്റെ മുഴുവൻ നന്മയും സകല സൃഷ്ടികൾക്കും മുമ്പിൽ വെളിപ്പെടുത്തുകയും, ആ വിശുദ്ധപദവിക്ക് അവർ സർവഥാ യോഗ്യരാണെന്ന് ലോകത്തിന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. രണ്ടാമതായുള്ള വ്യത്യാസമെന്നു പറയുന്നത് വിശുദ്ധരുടെ ആത്മാക്കളാണ് അതുവരേയും സ്വർഗത്തിൽ നിത്യഭാഗ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അന്ത്യവിധിയുടെ സമയത്ത് മറ്റെല്ലാ മനുഷ്യരുടെയും ശരീരങ്ങൾ ഉയിർക്കുന്നതോടൊപ്പം ഈ വിശുദ്ധരുടെയും ശരീരങ്ങൾ ഉയിർക്കുകയും, അവ മഹത്വീകരിക്കപ്പെട്ട അവസ്ഥയിൽ സ്വർഗഭാഗ്യം അനുഭവിക്കുന്ന ആത്മാവുമായി കൂടിച്ചേരുകയും അങ്ങനെ മനുഷ്യത്വത്തിന്റെ സമഗ്രതയിൽ അവർ സ്വർഗഭാഗ്യം അനുഭവിച്ചു തുടങ്ങുകയും ചെയ്യുന്നു. ഇതാണ് അന്ത്യവിധിയിലൂടെ സംഭവിക്കുന്ന യഥാർത്ഥമായ മാറ്റം.
Image: /content_image/QuestionAndAnswer/QuestionAndAnswer-2021-06-21-12:18:00.jpg
Keywords: ?
Content: 16538
Category: 1
Sub Category:
Heading: "തങ്ങളുടെ വിശ്വാസികളെ വഴിതെറ്റിച്ചു": ഉഗാണ്ടയില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തില്‍ വചനപ്രഘോഷകന് ദാരുണാന്ത്യം
Content: കംപാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിൽ ക്രിസ്തു വിശ്വാസം പ്രഘോഷിച്ചതിന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തില്‍ വചനപ്രഘോഷകന് ദാരുണാന്ത്യം. ഒഡാപാക്കോ ഗ്രാമമായ എംപിംഗയർ സബ് കൗണ്ടിയിലെ എംപിംഗയർ പെന്തക്കോസ്ത് റിവൈവൽ ചർച്ച് മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ സീനിയർ പാസ്റ്ററായിരുന്ന ഫ്രാൻസിസ് ഓബോയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജൂൺ 11ന് ഫ്രാൻസിസ് ഓബോയും ഭാര്യ ക്രിസ്റ്റിൻ ഓബോയും ചന്തയില്‍ പോയി മടങ്ങി വരികെയാണ് തീവ്ര നിലപാടുകാരില്‍ നിന്നു ആക്രമണമുണ്ടായത്. ഇവരെ തടഞ്ഞു നിര്‍ത്തിയ സംഘം ഭര്‍ത്താവ് മുസ്ലീങ്ങളെ വഴി തെറ്റിക്കുകയാണെന്നും അല്ലാഹുവിന്റെ വചനങ്ങളെ ദുഷിച്ചുവെന്നും ഇന്ന് അല്ലാഹു നിങ്ങളെ വിധിച്ചിരിക്കുന്നുവെന്നും പറഞ്ഞതായി ക്രിസ്റ്റിൻ വെളിപ്പെടുത്തി. തുടര്‍ന്നാണ് ദാരുണ കൊലപാതകം അരങ്ങേറിയത്. അതേസമയം രക്തം പുരണ്ട രീതിയില്‍ കൊലപാതകത്തിന് ഉത്തരവാദിയായ ഇമാം ഉഥ്മാൻ ഒലിംഗയെ പോലീസ് കണ്ടെത്തിയതായി മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജാഫാരി കറ്റോ എന്ന മറ്റൊരു പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ അവിശ്വാസികളെയും കൊല്ലാനുള്ള അല്ലാഹുവിന്റെ വചനപ്രകാരമാണ് പാസ്റ്ററെ അക്രമികള്‍ കൊലപ്പെടുത്തിയതെന്ന് ഒരു ഉദ്യോഗസ്ഥൻ കുടുംബത്തോട് പറഞ്ഞു. തന്റെ ഭർത്താവ് പ്രാദേശികമായും പരിസര പ്രദേശങ്ങളിലും മുസ്ലീങ്ങളുമായി സുവിശേഷം പ്രഘോഷിച്ചിരിന്നുവെന്നും അവരില്‍ പലരും യേശുക്രിസ്തുവിലുള്ള സത്യവിശ്വാസം കണ്ടെത്തിയെന്നും ക്രിസ്റ്റിന്‍ വെളിപ്പെടുത്തി. ഇതായിരിക്കാം, തീവ്ര നിലപാടുകാരെ ചൊടിപ്പിക്കാനുള്ള കാരണമായി നിരീക്ഷിക്കുന്നത്. നേരത്തെ ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാന്‍ മുന്നോട്ടുവന്നപ്പോള്‍ ഇത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പാസ്റ്റര്‍ക്ക് വധഭീഷണി ലഭിച്ചിരിന്നു. പതിമൂന്നു മക്കളുടെ പിതാവ് കൂടിയാണ് കൊല്ലപ്പെട്ട പാസ്റ്റര്‍.
Image: /content_image/News/News-2021-06-21-14:48:44.jpg
Keywords: ഉഗാണ്ട
Content: 16539
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവരുടെ അതിജീവനത്തിന് പൊന്തിഫിക്കല്‍ സംഘടന സമാഹരിച്ചത് 12.27 കോടി യൂറോ
Content: ന്യൂയോര്‍ക്ക്: പീഡിത ക്രൈസ്തവരുടെ അതിജീവനം ഉള്‍പ്പെടെയുള്ള വിവിധ കാരുണ്യപ്രവര്‍ത്തികള്‍ക്കായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) സമാഹരിച്ചത് 12.27 കോടി യൂറോ. ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട 2020 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 18ന് സംഘടിപ്പിച്ച ഡിജിറ്റല്‍ കോണ്‍ഫറന്‍സിലൂടെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോകമെമ്പാടുമായി ദുരിതമനുഭവിക്കുന്ന പീഡിത ക്രൈസ്തവരുടെ അതിജീവനത്തിനായി സമാഹരിച്ച 12.27 കോടി യൂറോയില്‍ 23 എ.സി.എന്‍ ഓഫീസുകള്‍ വഴി സമാഹരിച്ച 1.64 കോടി (15.4%) യൂറോയും ഉള്‍പ്പെടുന്നുണ്ട്. നൂറ്റിമുപ്പത്തിയെട്ടോളം രാജ്യങ്ങളിലെ 4,578 പദ്ധതികളെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംഘടന സഹായിച്ചിട്ടുണ്ടെന്നു എ.സി.എന്‍ ഇന്റര്‍നാഷണല്‍ എക്സിക്യുട്ടീവ്‌ പ്രസിഡന്റ് തോമസ്‌ ഹെയിനെ-ഗെല്‍ഡേണ്‍ പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 10.21 കോടി യൂറോയാണ് സംഘടന ചിലവഴിച്ചത്. കൊറോണ പകര്‍ച്ചവ്യാധി കാരണം നല്‍കുവാന്‍ കഴിയാതെപോയ 2.06 കോടി യൂറോ 2021 ആദ്യ പകുതിയില്‍ ചിലവഴിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. 2020-ലേക്കായി നീക്കിവെച്ച ഫണ്ടിന്റെ 79%-വും വിവര കൈമാറ്റം, മാധ്യമ പ്രചാരണം, പ്രാര്‍ത്ഥന കൂട്ടായ്മകള്‍ എന്നിങ്ങനെയുള്ള വിവിധ പദ്ധതികള്‍ക്കായി ചിലവഴിച്ചപ്പോള്‍, 8% സംഘടനയുടെ നടത്തിപ്പിനും, 12.5% പുതിയ അഭ്യുദയകാംക്ഷികളെ കണ്ടെത്തുന്നതിനുമായിട്ടാണ് ചിലവഴിച്ചത്. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ആവശ്യമായ പി.പി.ഇ കിറ്റുകള്‍ ലഭ്യമാക്കല്‍ ഉള്‍പ്പെടെ 62 ലക്ഷം യൂറോ ചിലവുവരുന്ന 401 പദ്ധതികളേയാണ് കൊറോണ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് എ.സി.എന്‍ സഹായിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സംഘടനയുടെ വിവിധ പദ്ധതികള്‍ക്കുള്ള സഹായത്തിന്റെ മൂന്നിലൊരു ഭാഗവും (32.6%) നല്‍കിയിരിക്കുന്നത് ആഫ്രിക്കയിലേക്കാണ്. മുന്‍വര്‍ഷങ്ങളില്‍ ഈ പട്ടികയില്‍ മുന്നില്‍ നിന്നിരുന്ന മധ്യപൂര്‍വ്വേഷ്യക്കായി 14.2%മാണ് ഇത്തവണ ചിലവഴിച്ചത്. മൊത്ത പദ്ധതി വിഹിതത്തിന്റെ 18% മാണ് ഇന്ത്യയുള്‍പ്പെടുന്ന ഏഷ്യന്‍ മേഖലക്കായി എ.സി.എന്‍ ചിലവഴിച്ചത്. ഇതില്‍ 54 ലക്ഷം യൂറോ ചിലവഴിച്ചിരിക്കുന്നത് ഇന്ത്യയിലാണ്. എ.സി.എന്‍ സഹായിച്ചതില്‍ 744 ദേവാലയങ്ങള്‍ കൂടാതെ ഇടവക ഭവനങ്ങളും, കോണ്‍വെന്റുകളും, സെമിനാരികളും ഉള്‍പ്പെടുന്നു. കോവിഡ് കാലയളവില്‍ 17 ലക്ഷം യൂറോയാണ് മാസ് സ്റ്റൈപ്പന്‍ഡായി നല്‍കിയത്. ലോകത്തെ 9 വൈദീകരില്‍ ഒരാള്‍ വീതം ഈ സഹായത്തിന്റെ ഗുണഭോക്താക്കളാണ്. ലോകമെമ്പാടുമുള്ള 14,000 വൈദീകവിദ്യാര്‍ത്ഥികള്‍ക്കും (ലോകത്തെ മൊത്തം സെമിനാരി വിദ്യാര്‍ത്ഥികളില്‍ എട്ടില്‍ ഒരാള്‍ വീതം), 18,000-ത്തോളം കന്യാസ്ത്രീകളും എ.സി.എന്‍ സഹായത്തിന്റെ ഗുണഭോക്താക്കളാണ്. വൈദികരുടെ അജപാലക യാത്രകള്‍ക്കായി 783 ബൈസൈക്കിളുകളും, 280 കാറുകളും, 166 ബൈക്കുകളും, 11 ബോട്ടുകളും, 2 ബസ്സുകളും, 1 ലോറിയും എ.സി.എന്‍ സഹായത്തോടെ വിതരണം ചെയ്തിട്ടുണ്ട്. പൂര്‍ണ്ണമായും സ്വകാര്യ സംഭാവനകള്‍ മാത്രമാണ് എ.സി.എന്‍ സാമ്പത്തിക സഹായങ്ങളുടെ ഉറവിടം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-21-17:05:45.jpg
Keywords: നീഡ്, എ‌സി‌എന്‍
Content: 16540
Category: 13
Sub Category:
Heading: ദൈവം ഉണ്ടെന്ന് വിശ്വസിച്ചാല്‍ മാത്രം പോരാ, അവിടുന്നുമായി ഇടപഴകണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവം ഉണ്ടെന്ന് വിശ്വസിച്ചാല്‍ മാത്രം പോരാ, അവിടുന്നുമായി ഇടപഴകണമെന്നും അവിടുത്തോട് സ്വരമുയര്‍ത്തണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ഞായറാഴ്ച (ജൂണ്‍ 21) ത്രികാല പ്രാർത്ഥനയ്ക്കു മുന്‍പ്, നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ലത്തീൻ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗമായ മ‍ര്‍ക്കോസി‍ന്‍റെ സുവിശേഷത്തിലെ കൊടുങ്കാറ്റിനെയും തിരമാലകളെയും യേശു, ശാസിച്ച് ശാന്തമാക്കുന്ന സംഭവം ഉദ്ധരിച്ചായിരിന്നു പാപ്പയുടെ സന്ദേശം. വാസ്തവത്തിൽ, വഞ്ചിയില്‍ യേശു ഉറങ്ങുകയാണെങ്കിലും, അവിടുന്ന് അവിടെയുണ്ട്, സംഭവിക്കുന്നവയിലെല്ലാം തന്‍റെ പ്രിയപ്പെട്ടവരുമൊത്ത് അവിടുന്ന് പങ്കുചേരുകയും ചെയ്യുന്നുവെന്ന് പാപ്പ ആമുഖമായി ഓര്‍മ്മിപ്പിച്ചു. യേശുവിന്റെ ഉറക്കം ഒരു വശത്ത് നമ്മെ ആശ്ചര്യപ്പെടുത്തുമ്പോൾ, മറുവശത്ത് അത് നമ്മെ പരീക്ഷിക്കുകയാണ്. കർത്താവ് അവിടെയുണ്ട്; വാസ്തവത്തിൽ, നാം അവിടത്തെ അതിലുള്‍പ്പെടുത്താനും അവിടുത്തെ വിളിച്ചപേക്ഷിക്കാനും നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കാനും അവിടുന്ന് കാത്തിരിക്കുകയാണ് എന്നു വേണമെങ്കില്‍ പറയാം. അവിടുത്തെ ഉറക്കം നാം ഉണര്‍ന്നിരിക്കാന്‍ കാരണമാകുന്നു. കാരണം, യേശുവിന്‍റെ ശിഷ്യന്മാരാകാൻ, ദൈവം ഉണ്ടെന്ന്, ദൈവം സന്നിഹിതനാണെന്ന് വിശ്വസിച്ചാല്‍ മാത്രം പോരാ, അവിടുന്നുമായി ഇടപഴകണം, അവിടത്തോടൊപ്പം സ്വരമുയർത്തണം. നിങ്ങള്‍ ഇത് കേൾക്കുക: അവിടത്തോടു നിലവിളിക്കണം. പ്രാര്‍ത്ഥന പലപ്പോഴു ഒരു രോദനമാണ്: “കർത്താവേ, എന്നെ രക്ഷിക്കേണമേ”. ഇന്ന്, അഭയാര്‍ത്ഥികള്‍ക്കായുള്ള ദിനത്തില്‍ ഞാന്‍ കാണുകയായിരുന്നു. നിരവധിപ്പേര്‍ ബോട്ടുകളില്‍ വരുന്നു, മുങ്ങാന്‍ തുടങ്ങുമ്പോള്‍ അവര്‍ “ഞങ്ങളെ രക്ഷിക്കൂ” എന്ന് നിലവിളിക്കുന്നു. നമ്മുടെ ജീവിതത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്: “കർത്താവേ, ഞങ്ങളെ രക്ഷിക്കേണമേ”, പ്രാർത്ഥന ഒരു നിലവിളിയായിത്തീരുന്നു. ഇന്ന് നമുക്ക് സ്വയം ചോദിക്കാം: എന്റെ ജീവിതത്തില്‍ ആഞ്ഞടിക്കുന്ന കാറ്റുകൾ ഏവയാണ്, എന്റെ യാത്രയെ തടസ്സപ്പെടുത്തുന്നതും എന്റെ ആത്മീയ ജീവിതത്തെയും എന്റെ കുടുംബജീവിതത്തെയും മാത്രല്ല, എന്റെ മാനസിക ജീവിതത്തെയും അപകടപ്പെടുത്തുന്ന തിരമാലകള്‍ ഏതൊക്കെയാണ്? ഇതെല്ലാം നമുക്ക് യേശുവിനോട് പറയാം, നമുക്ക് അവിടുത്തോട് എല്ലാം പറയാം. അവിടുന്ന് അത് ആഗ്രഹിക്കുന്നു, ജീവിതത്തിന്റെ പ്രതികൂല തിരമാലകളില്‍ നിന്ന് രക്ഷ നേടാന്‍ നാം അവിടുത്തെ മുറുകെ പിടിക്കണമെന്ന് അവിടുന്ന് അഭിലഷിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സന്ദേശത്തിന്റെ സമാപനത്തില്‍ മ്യന്മറില്‍ സമാധാനം സംജാതമാകാന്‍ പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചിരിന്നു.
Image: /content_image/News/News-2021-06-21-18:58:59.jpg
Keywords: പാപ്പ
Content: 16541
Category: 22
Sub Category:
Heading: ജോസഫ്: അന്യരെ വിധിക്കാത്തവൻ
Content: മത്തായിയുടെ സുവിശേഷം ഏഴാം അധ്യയത്തിൽ അന്യരെ വിധിക്കരുത് എന്ന ഈശോയുടെ പ്രബോധനം നാം കാണുന്നു . വിധിക്കാൻ അവകാശവും സാഹചര്യങ്ങളും ഉണ്ടായിട്ടും അന്യരെ വധിക്കാൻ മറന്നു പോയ വ്യക്തിത്വമായിരുന്നു യൗസേപ്പിതാവ്. കാപട്യവും കരുണയില്ലായ്മായും നമ്മിൽ നിറയുമ്പോൾ മറ്റുള്ളവരെ വിധിക്കുന്ന സാഹചര്യങ്ങളും നമ്മുടെ ജീവിതത്തിൽ കൂടുന്നു. ദൈവപിതാവിനെ യാഥാർത്ഥമായി അംഗീകരിക്കുമ്പോൾ വിധിക്കുവാനുള്ള അവകാശം അവനു ഞാൻ നൽകുന്നു. വിധിക്കാന്‍ നമുക്ക് അവകാശമില്ല. തെറ്റുചെയ്യുന്നവര്‍ക്കുവേണ്ടി പ്രാ‍ത്ഥിക്കുകയാണ് നമ്മുടെ ഉത്തരവാദിത്വം. തെറ്റുചെയ്യുന്നവരെ നേർവഴിയിലേക്കു കൊണ്ടുവരുന്നതിനായി അവരെ ആദ്യം മനസ്സിലാക്കാന്‍ ശ്രമിക്കുക. അതു ക്രിസ്തീയ ഉപവിയുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ്. വിധി വാചകം ഉച്ചരിച്ചതുകൊണ്ട് ആരും രക്ഷയിലേക്ക് വന്നിട്ടില്ല .തെറ്റുകളും തിരുത്തേണ്ട മേഖലകൾ കാണുമ്പോഴും അവരോടു സംസാരിക്കുവാനും, ക്ഷമിക്കാനും, കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുവാനും ശ്രമിക്കുക! അതാണ് യൗസേപ്പിതാവു നൽകുന്ന മാതൃക. നമ്മുടെ വിധി പ്രസ്താവനകൾ മാറ്റി നിർത്തലുകളും തള്ളിക്കളയലുകളും അടങ്ങിയതാണ്. യൗസേപ്പിതാവിന്റെ ജീവിത നിയമത്തിൽ തെറ്റുപറ്റുമ്പോൾ മറ്റു മനുഷ്യരെ തള്ളിക്കളയുകയോ മാറ്റി നിർത്തുകയോ ചെയ്യാതെ ചേർത്തു നിർത്തി പിന്‍തുണയ്ക്കുക ദൈവകാരുണ്യത്തിന്റെ ചൈതന്യം അടങ്ങിയിരിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-06-21-21:49:51.jpg
Keywords: ജോസഫ, യൗസേ