Contents

Displaying 16201-16210 of 25124 results.
Content: 16572
Category: 22
Sub Category:
Heading: യൗസേപ്പിതാവിന്റെ മഹത്വവും വിശുദ്ധിയും
Content: സഭാ പഠനമനുസരിച്ച് സ്വർഗ്ഗത്തിൽ സവിശേഷമായ ഒരു സ്ഥാനം വിശുദ്ധ യൗസേപ്പിതാവ് അലങ്കരിക്കുന്നു അതിനു കാരണം യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ച അനിരത സാധാരണമായ വിശുദ്ധിയാണ് . ലെയോ പതിമൂന്നാമൻ പാപ്പ ക്വാംക്വം പ്ലുറിയെസ് (Quamquam pluries) എന്ന ചാക്രിക ലേഖനത്തിൽ ഇപ്രകാരം പഠിപ്പിക്കുന്നു: "ജോസഫ് മറിയത്തിന്റെ ഭർത്താവും യേശുക്രിസ്തുവിന്റെ പിതാവും ആയിരുന്നു. ഇതിൽ നിന്ന് അവന്റെ അന്തസ്സും മഹത്വവും വിശുദ്ധിയും കൃപയുമെല്ലാം ഉയർന്നു വരുന്നു. ദൈവമാതാവായ മറിയം കഴിഞ്ഞാൽ മറ്റെല്ലാ സൃഷ്ട വസ്തുക്കളെക്കാലും ഉപരിയായി ദൈവപുത്രനെ അവൻ സ്നേഹിച്ചു എന്നതിൽ സംശയമില്ല... ദൈവീക നിയമനത്തിലൂടെ ദൈവപുത്രന്റെ രക്ഷാധികാരിയായിരുന്നതിനാൽ അവന്റെ അന്തസ്സ് ഉയർന്നു നിൽക്കുന്നു". ലെയോ മാർപാപ്പയുടെ ഈ ചാക്രിക ലേഖനത്തിൽ നിരവധി യാഥാർത്ഥ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ഒന്നാമതായി വിശുദ്ധ യൗസേപ്പിതാവിന്റെ വിശുദ്ധിയുടെ അളവിനെക്കുറിച്ചു പരാമർശം നടത്തുന്നു. യൗസേപ്പിനു കൈവന്ന കൃപയുടെ മാനദണ്ഡം അവന്റെ രണ്ടു കടമകളിൽ അടിസ്ഥാനമിട്ടായിരുന്നു - മറിയത്തിന്റെ ഭർത്താവും ഈശോ മിശിഹായുടെ പിതാവും - എന്ന കടമകളിൽ. ദൈവം യൗസേപ്പിന്റെ ആത്മാവിൽ ചൊരിഞ്ഞ കൃപ ഈ രണ്ടു ഉത്തരവാദിത്വങ്ങളുടെ പരമായ അന്തസ്സുമായി പൊരുത്തപ്പെടുന്നവയായിരുന്നു. രണ്ടാമതായി മറ്റെല്ലാവരെക്കാളും മറിയത്തിന്റെ വിശുദ്ധയെ യൗസേപ്പിതാവു അനുധാവനം ചെയ്തു. ഒരു വിശുദ്ധന്റെ മഹത്വത്തിന്റെ അളവ് അവനുണ്ടായിരുന്ന കൃപയുടെയും സദ്‌ഗുണത്തിൻറെയും തോതനുസരിച്ചാണ്. ഈ അർത്ഥത്തിൽ, എല്ലാ വിശുദ്ധന്മാർക്കും തുല്യമായ കൃപ ഉണ്ടായിരുന്നില്ല, എന്നാൽ ഓരോരുത്തർക്കും "ദൈവഹിതമനുസരിച്ച്" കൃപയുടെ അളവ് നൽകി, അത് തനിക്ക് നിയോഗിക്കപ്പെട്ട ദൗത്യം നിർവഹിക്കാൻ അവനെ പ്രാപ്തനാക്കും. യൗസേപ്പിതാവിന്റെ കാര്യത്തിൽ ഈശോയോടും മറിയത്തോടുമൊപ്പം ഹൃദയബന്ധത്തിൽ ജീവിക്കാനുള്ള അവസരം ഉണ്ടായിരുന്നതിനാൽ കൃപയിലും പുണ്യത്തിലും ദ്രുതഗതിയിലുള്ള വളർച്ച യൗസേപ്പിന്റെ ജീവിതത്തിൽ ഉണ്ടായി എന്നു വേണം മനസ്സിലാക്കാൻ.
Image: /content_image/SeasonalReflections/SeasonalReflections-2021-06-25-20:02:23.jpg
Keywords: ജോസഫ, യൗസേ
Content: 16573
Category: 1
Sub Category:
Heading: ഒറ്റപ്പെട്ട കാലത്ത് ചേര്‍ത്തുപിടിച്ചു: കത്തോലിക്ക സ്കൂളിന് 12 മില്യണ്‍ ഡോളര്‍ സമ്മാനിച്ച് 'ആമസോണ്‍' ഉടമയുടെ പിതാവ്
Content: വാഷിംഗ്ടണ്‍ ഡി‌സി: ലോകത്തെ ഏറ്റവും വലിയ ‘ഇ-കൊമേഴ്സ്’ സ്ഥാപനമായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ പിതാവ് മിഗ്വേല്‍ ബെസോസ് ഡെലവറിലെ കത്തോലിക്ക സ്കൂളിന് 12 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് 1960-കളില്‍ ക്യൂബയില്‍ നിന്നും അമേരിക്കയിലേക്ക് ആരോരുമില്ലാതെ കുടിയേറിയപ്പോള്‍ മിഗ്വേലിന് അഭയം നല്‍കുകയും പഠിപ്പിക്കുകയും ചെയ്തത് ഡെലാവറിലെ വില്‍മിംഗ്ടണിലുള്ള സലേസിയാനം സ്കൂളായിരുന്നു. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെ കത്തോലിക്ക സഭ സംഘടിപ്പിച്ച ‘പെഡ്രോ പാന്‍ ഓപ്പറേഷന്‍’ പദ്ധതിയുടെ ഭാഗമായി വിപ്ലവാനന്തര ക്യൂബയില്‍ നിന്നും അമേരിക്കയിലേക്ക് കൊണ്ടുവന്ന 14,000 കുട്ടികളില്‍ മിഗ്വേലും ഉള്‍പ്പെട്ടിരിന്നു. കുടിയേറ്റകാലത്ത് മിഗ്വേല്‍ താമസിച്ചിരുന്ന കാസാ ഡെ സാലെസ് ബോയ്സ് ഹോമിന്റെ അന്നത്തെ ഇന്‍ചാര്‍ജ്ജായിരുന്നു ‘ഒബ്ലേറ്റ്സ് ഓഫ് ഫ്രാന്‍സിസ് ഡെ സാലെസ്’ സഭാംഗമായ ഫാ. ജെയിംസ് പി. ബയണ്‍. കഴിഞ്ഞ വര്‍ഷം മരണപ്പെട്ട ഫാ. ജെയിംസ് പി. ബയണിന്റെ ആദരസൂചകമായിട്ടു കൂടിയാണ് മിഗ്വേലിന്റേയും ഭാര്യ ജാക്ക്വിലിന്റേയും ഈ സംഭാവന. ഇദ്ദേഹത്തിന്റെ പേരിലുള്ള ജെയിംസ് പി ബയണ്‍ ഒ.എസ്എഫ്.എസ് സ്കോളര്‍ഷിപ്പിന് വേണ്ടിയായിരിക്കും ഈ തുക ഉപയോഗിക്കുക. കുടിയേറ്റക്കാരെ തലമുറകളോളം പഠിപ്പിച്ച സ്കൂളെന്ന പാരമ്പര്യത്തിന്റെ സൂചകമായി വില്‍മിംഗ്ടണിലെ കുടിയേറ്റക്കാരുടെ കുട്ടികളില്‍ യോഗ്യരായവര്‍ക്ക് സ്കോളര്‍ഷിപ്പില്‍ മുന്‍ഗണന നല്‍കുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ക്യൂബന്‍ വിപ്ലവത്തിന് ശേഷം ധാരാളം കുട്ടികള്‍ മയാമിയിലെ കത്തോലിക്ക ഏജന്‍സികള്‍ വഴി അമേരിക്കയില്‍ എത്തിയിരുന്നു. രാജ്യത്തുടനീളമുള്ള കത്തോലിക്ക സഭയുടെ കീഴിലുള്ള അഭയകേന്ദ്രങ്ങളിലും, ദത്തു വീടുകളിലുമായിട്ടായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്. വില്‍മിംഗ്ടണിലെ കാസാ ഡെ സാലെസ് ബോയ്സ് ഹോമിലായിരുന്നു മിഗ്വേല്‍ താമസിച്ചിരുന്നത്. ആ ബോയ്സ് ഹോമിലെ താമസം ഒരു വലിയ അനുഭവമായിരുന്നെന്നും, അവിടെ തങ്ങള്‍ വളരെ സ്നേഹത്തോടു കൂടിയായിരുന്നു കഴിഞ്ഞിരുന്നതെന്നും 2016-ല്‍ ‘സ്മിത്ത്സോണിയന്‍ നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററി’യുടെ വെബ്സൈറ്റില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന അഭിമുഖത്തില്‍ മിഗ്വേല്‍ ബെസോസ് വിവരിച്ചിട്ടുണ്ട്. തങ്ങളില്‍ പലരും പരസ്പരം സംസാരിക്കാറുണ്ടെന്നും, തങ്ങളുടെ ഇന്‍ചാര്‍ജ്ജായിരുന്ന വൈദികനെ സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം അന്നു വെളിപ്പെടുത്തി. സലേസിയാനം സ്കൂളിലേയും അല്‍ബുക്കെര്‍ക്ക് സര്‍വ്വകലാശാലയിലേയും പഠനത്തിനു ശേഷം ‘എക്സോണ്‍ മൊബീല്‍’ കമ്പനിയില്‍ 32 വര്‍ഷങ്ങളോളം മിഗ്വേല്‍ ജോലിചെയ്തിട്ടുണ്ട്. യഥാർത്ഥത്തിൽ ജെഫ് ബെസോസിന്‍റെ വളര്‍ത്തച്ഛനാണ് മിഗ്വേല്‍ ബെസോസ്. ജെഫിന് നാല് വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്‍റെ അമ്മ മിഗ്വേല്‍ ബെസോസിനെ വിവാഹം ചെയ്യുന്നത്. 16-ാം വയസ്സില്‍ ക്യൂബയില്‍ നിന്ന് യുഎസിലെത്തിയ പിതാവിന്‍റെ നിശ്ചയദാര്‍ഢ്യവും ശുഭാപ്തി വിശ്വാസവുമാണ് ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കാരണമായതെന്നു ജെഫ് ബെസോസ് പറഞ്ഞിരുന്നു. ജെഫ് ഇന്നു 143 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ആമസോണ്‍ കമ്പനിയുടെ സിഇഒയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IjDNu6DuMUyCKH7FfPnTah}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-25-21:03:45.jpg
Keywords: ഉടമ
Content: 16574
Category: 12
Sub Category:
Heading: മരിച്ചുപോയവരുടെ ആത്മാക്കൾ അന്ത്യവിധി വരെ എവിടെയാണ്?
Content: മരിച്ചുപോയവരുടെ ആത്മാക്കൾ ഒന്നുകിൽ സ്വർഗത്തിലോ നരകത്തിലോ അല്ലെങ്കിൽ ശുദ്ധീകരണസ്ഥലത്ത് എന്നതാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. മരിച്ചവരുടെ ആത്മാക്കൾ ഈ ഭൂമിയിൽ അലഞ്ഞ് നടക്കുകയാണ് എന്നു പഠിപ്പിക്കുന്ന ചിലരെക്കുറിച്ച് നിങ്ങൾ ഒരുപക്ഷേ കേട്ടിട്ടുണ്ടാകും. അതേ സമയം ഇങ്ങനെ വാദിക്കുന്നവർ ഒറ്റപ്പെട്ടവരല്ല, അവരുമായി ബന്ധപ്പെട്ട പല പാഷണ്ഡതകളും സഭാ ചരിത്രത്തിൽ ഉണ്ടായിരുന്നു എന്നു മനസിലാക്കാൻ സാധിക്കും. അന്ത്യവിധിക്കുമു മരണസമയത്ത് ദൈവം ആത്മാവിനെ വിധിക്കുന്നോ ഇല്ലയോ എന്നുള്ളതാണ് ചോദ്യം. ദൈവം യഥാർത്ഥത്തിൽ ആത്മാക്കളെ വിധിക്കുന്നുണ്ട് എന്നും ആ വിധി മരണസമയത്തു തന്നെയാണ് സംഭവിക്കുന്നത് എന്നും അതിന്റെ ഏറ്റവും സ്പഷ്ടമായ ഉദാഹരണം. ഈശോ പറഞ്ഞ ധനവാന്റെയും ലാസറിന്റെയും ഉപമയാണ്. ഈ ഉപമയിൽ ഈശോ അതിന്റെ അർത്ഥം വ്യക്തമാക്കുന്നുണ്ട്. (Cf: ഭാഗം 5 Question 3). സഭാചരിത്രത്തിൽ തനതുവിധി ഇല്ല എന്നു പഠിപ്പിച്ചിരുന്ന അനേകം പാഷണ്ഡതകളുണ്ടായിരുന്നു. ലക്താന്തിയൂസ്, താസിയൂസ് എന്നിവരുടെ പഠനത്തിൽ തനതുവിധിയില്ലെന്നും പൊതുവിധി മാത്രമേ ഉള്ളൂ എന്നും പഠിപ്പിച്ചിരുന്നു. ഹിപ്നോസൈക്കിസം (Hypnopsychism) എന്ന പേരിൽ പ്രചരിച്ച പാഷണ്ഡത തനതുവിധിയെ നിഷേധിക്കുകയും പൊതുവിധിവരെ ആത്മാക്കൾ അബോധ നിദ്രയിലാണെന്ന് പഠിപ്പിക്കുകയും ചെയ്തു. എന്നാൽ ത്നെത്തോസൈക്കിസം (Thnetopsychism) എന്ന പാഷണ്ഡത പ്രചരിപ്പിച്ചവരുടെ അഭിപ്രായത്തിൽ ആത്മാക്കൾ സുബോധമുള്ളവരായി അലഞ്ഞു നടക്കുകയാണെന്നും. പൊതുവിധിയുടെ സമയത്ത് ശരീരം ഉയിർപ്പിക്കപ്പെട്ട് ആത്മാവുമായി ചേരുമ്പോൾ മാത്രമേ വിധിയുണ്ടാകൂ എന്നും മേൽ പറഞ്ഞ രണ്ടു പാഷണ്ഡതകളും വാദിച്ചു. പിൽക്കാലത്ത് നെസ്തോറിയൻ, അനാബാപ്റ്റിസ്റ്റ്, സോചീനിയൻ എന്നീ പാഷണ്ഡതകളും പ്രൊട്ടസ്റ്റന്റ് വിപ്ലവകാലത്ത് ലൂഥറും കാൽവിനും തനതുവിധി നിരസിച്ചിരുന്നു. തനതുവിധിയില്ല എന്നു വാദിച്ച് പ്രൊട്ടസ്റ്റന്റെ സഭാതലവന്മാർ വ്യത്യസ്തമായ ചിന്താധാര പുലർത്തിയിരുന്നു. ഉദാഹരണമായി മാർട്ടിൻ ലൂഥറിനെ തിരുത്തിക്കൊണ്ടു കാൽവിൻ പറഞ്ഞു മരിച്ചവർ അബോധാവസ്ഥയിലല്ല പൂർണബോധത്തോടെയാണ് കഴിയുന്നത്. നീതിമാന്മാരുടെ ആത്മാക്കൾ സന്തോഷത്തിൽ സ്വസ്ഥരായിരിക്കുമ്പോൾ നീതിരഹിതരുടെ ആത്മാക്കൾ നിരാശയിൽ അസ്വസ്ഥരായി അലഞ്ഞുനടക്കുന്നു. വാസ്തവത്തിൽ സ്പിരിറ്റ് ഇൻ ജീസസ്, എമ്മാനുവൽ എംപറർ, അപ്പർ റൂം തുടങ്ങിയ പ്രസ്ഥാനങ്ങൾ പറയുന്നത് കാൽവിൻ പറഞ്ഞ അതേ ആശയം തന്നെയല്ലേ? അലഞ്ഞുനടക്കുന്ന അസ്വസ്ഥരായ നരകാത്മാക്കളെക്കുറിച്ചുള്ള വിശദീകരണത്തിന്റെ ഉറവിടം കത്തോലിക്കാ പാരമ്പര്യമല്ല എന്നു വ്യക്തമാണല്ലോ. കാൽവിനിസത്തിൽ നിന്ന് കത്തോലിക്കാസഭയിലേക്ക് ഏറെദൂരമുണ്ട് എന്ന് മനസ്സിലാക്കണം. ഇത്തരം വികലമായ ചിന്തകൾക്ക് മറ്റുപല ഐതിഹ്യങ്ങളും മതഗ്രന്ഥങ്ങളുമായി സാമ്യമുണ്ട്. BC 400-ൽ എഴുതപ്പെട്ട 'ഏറിന്റെ ഐതിഹ്യം' (Myth of Er) എന്ന ഗ്രന്ഥത്തിൽ പ്ലേറ്റോ പറയുന്നു. മരണശേഷം നീതിരഹിതരുടെ ആത്മാക്കൾ പാതാളത്തിൽ കഴിയുന്നു. തരം കിട്ടുമ്പോഴൊക്കെ ശപിക്കപ്പെട്ട ഈ ആത്മാക്കൾ ഭൂമിയിലെത്തി ജീവിച്ചിരിക്കുന്നവർക്ക് ശല്യം ചെയ്യുന്നു. പ്ലേറ്റോയുടെ കഥയും നവീന വിഭാഗങ്ങളുടെ കാഴ്ചപ്പാടും തമ്മിലുള്ള ബന്ധം വായനക്കാർക്കു വ്യക്തമാണല്ലോ. ഇസ്ലാം മതവിശ്വാസമനുസരിച്ച് മരണമടഞ്ഞവരുടെ - ആത്മാക്കൾ നാകീർ, മുംകാർ എന്നീ മാലാഖമാരാൽ വിചാരണ ചെയ്യ മിടുന്നു. തിന്മ ചെയ്തവർ ശപിക്കപ്പെട്ട അവസ്ഥയിലും നീതിമാന്മാർ അനുഗ്രഹീതാവസ്ഥയിലും അന്ത്യവിധിവരെ കുഴിമാടങ്ങളിൽത്തന്നെ കഴിയുന്നു. അന്ത്യവിധിവരെ മരിച്ചവരുടെ ആത്മാക്കൾ ഈ ലോകത്ത് ഗതി കിട്ടാതെ അലഞ്ഞുനടക്കുന്നു എന്ന വിശ്വാസത്തിന് ക്രിസ്തീയ വിശ്വാസത്തേക്കാളും അടുത്തബന്ധം മറ്റു മതങ്ങളുടെ വിശ്വാസത്തോടാണ്. മരിച്ചവരുടെ ആത്മാക്കളെക്കുറിച്ച് വിഘടിത വിഭാഗങ്ങൾ പ്രചരിപ്പിക്കുന്ന കഥകൾക്ക് ഭാരതീയ സങ്കൽപത്തിലെ പ്രേത, യക്ഷിക്കഥകളോട് ഏറെ സാമ്യമുണ്ട്. പാലപ്പൂവും, പൂനിലാവും വെള്ളവസ്ത്രവും കൂട്ടിച്ചേർത്താൽ അവർ പറയുന്ന മോക്ഷം കിട്ടാത്ത ആത്മാക്കളും, നമ്മുടെ നാട്ടിൻപുറങ്ങളിലെ നാലുകെട്ടുകളിലും സർപ്പക്കാവുകളിലും സീരിയൽ - സിനിമാക്കഥകളിലും അലയുന്ന യക്ഷികളും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്. ചുരുക്കത്തിൽ മരിച്ചവരുടെ ആത്മാക്കൾ മരണനിമിഷത്തിൽ തന്നെ സ്വർഗത്തിലോ നരകത്തിലോ ശുദ്ധീകരണസ്ഥലത്തോ ആകുന്നു എന്നാണ് തിരുസഭ നൽകുന്ന ഉത്തരം. #{blue->none->b->കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ (സീറോ മലബാര്‍ സഭ) ‍}#
Image: /content_image/QuestionAndAnswer/QuestionAndAnswer-2021-06-26-11:09:46.jpg
Keywords: മരണ
Content: 16575
Category: 9
Sub Category:
Heading: ഷാർജ സെന്റ് മൈക്കിൾ ദേവാലയത്തിൽ ദുക്റാന തിരുനാളിന് കൊടിയേറി
Content: ഷാർജ: ഭാരതത്തിന്റെ അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ ഓർമ തിരുനാൾ സെന്റ് മൈക്കിൾ കത്തോലിക്കാ ദേവാലയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് കൊടിയേറി. ജൂൺ 24ന് ഫാ. മുത്തു കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ഫാ ജോസ് വട്ടുകുളത്തിൽ, ഫാ അരുൺ രാജ് എന്നിവരും വിശ്വാസികളും സന്നിഹിതരായിരിന്നു. മലയാളം പാരീഷ് കമ്മിറ്റിയും ഇടവകയിലെ സീറോ മലബാർ സമൂഹവും സംയുക്തമായാണ് മാർതോമാ ശ്ലീഹായുടെ ഓർമ്മ പുതുക്കുന്ന ദുക്റാന തിരുന്നാൾ ആഘോഷിക്കുന്നത്. ജൂലൈ മൂന്ന് വരെ എല്ലാ ദിവസവും ദേവാലയ മുറ്റത്ത് നൊവേന ഉണ്ടായിരിക്കും. മുഖ്യ തിരുനാൾ ദിവസമായ ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് ഫാ. അലക്സ് വാച്ചാപറമ്പിലിന്റെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലിയും തുടർന്ന് ഫാ. പീറ്റർ പി എം നയിക്കുന്ന വചന പ്രസംഗവുമുണ്ടായിരിക്കും. ജൂലൈ ഒന്ന്, രണ്ട് ദിവസങ്ങളിൽ ഫാ. വർഗീസ് കോഴിപ്പാടൻ, ഫാ അനൂപ് പൗലോസ് എന്നിവരുടെ കാർമികത്വത്തിൽ പ്രത്യേക കുർബാനകൾ അർപ്പിക്കുന്നതാണ്. അധികാരികൾ നൽകുന്ന മാർഗ നിർദേശമനുസരിച്ച് കൃത്യ അകലം പാലിച്ച് ദേവാലയത്തിലും പാരീഷ് ഹാളിലും മറ്റുമായായിരിക്കും തിരുനാൾ പരിപാടികൾ നടത്തുന്നതെന്ന് ഫാ ജോസ് വട്ടുകുളത്തിൽ അറിയിച്ചു. ദേവാലയത്തിൽ എത്തി തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത കൊച്ചു കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി തിരുനാൾ ദിവസങ്ങളിൽ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IjDNu6DuMUyCKH7FfPnTah}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/Events/Events-2021-06-26-11:28:11.jpg
Keywords: ദുക്റാ, തിരുനാ
Content: 16576
Category: 13
Sub Category:
Heading: സൈന്യത്തിന്റെ കിരാത അടിച്ചമര്‍ത്തലിനിടയില്‍ മ്യാൻമറിൽ സലേഷ്യൻ സഭയ്ക്ക് ആറ് നവ വൈദികർ
Content: മണ്ഡലെ: ഭരണകൂടത്തെ പുറത്താക്കി ഭരണം പിടിച്ചെടുത്ത പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്നവരും സുരക്ഷാസേനയും തമ്മിലുള്ള രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ അരങ്ങേറുന്ന മ്യാൻമറിൽ സലേഷ്യൻ സഭാംഗങ്ങളായ ആറ് ഡീക്കന്‍മാര്‍ തിരുപ്പട്ടം സ്വീകരിച്ചു. ജൂൺ 24നു മ്യാൻമറിലെ മണ്ഡലെ പ്രവിശ്യയിലെ അനിസ്കാനിൽ നടന്ന തിരുപ്പട്ട ശുശ്രൂഷയ്ക്കു മണ്ഡലെ അതിരൂപതയുടെ ആർച്ച് ബിഷപ്പായ മാർക്കോ ടിൻ വിൻ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വിവിധ ഗോത്രങ്ങളിലെ അംഗങ്ങളായ നവ വൈദികർ നാല് രൂപതകളിൽ സേവനം ചെയ്യും. പൗരോഹിത്യ സ്വീകരണം രാജ്യത്തിന് വലിയൊരു സമ്മാനവും, പ്രതീക്ഷയുമാണെന്ന് ആർച്ച് ബിഷപ്പ് ഏജൻസിയ ഫിഡേസ് മാധ്യമത്തോട് പറഞ്ഞു. പ്രതിസന്ധി നിറഞ്ഞ ഈ നാളുകളിൽ സുവിശേഷം പ്രഘോഷിക്കുകയും നല്ല ഇടയനായി മാറുകയും ചെയ്യുക എന്നതാണ് നവ വൈദികരുടെ ദൗത്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വൈദികർ ബഹുമാനിക്കപ്പെടുന്നവരും, ആളുകളോട് ചേർന്നു നിൽക്കുന്നവരും ആണെങ്കിലും ആവശ്യമായവർക്ക് മാനുഷികമായ പരിഗണന നോക്കി സഹായങ്ങൾ നൽകുമ്പോൾ സായുധ സേനകളുമായി ബന്ധമുണ്ടെന്ന് കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടാൻ പോലും സാധ്യതയുണ്ടെന്നും ആർച്ച് ബിഷപ്പ് മാർക്കോ മുന്നറിയിപ്പു നൽകി. വൈദികർ ദൈവകരുണയുടെ മുഖം എല്ലാ മനുഷ്യർക്കും വെളിപ്പെടുത്തുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രാർത്ഥനയിലൂടെയും, കൂദാശ അർപ്പണത്തിലൂടെയും സമൂഹത്തെയും സ്വർഗീയ പിതാവിനെയും വൈദികർ കോർത്തിണക്കുന്നു. രാജ്യത്തിന് എല്ലായിപ്പോഴും നല്ല വിശുദ്ധരായ വൈദികരെ നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കണമന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്. 1939 മുതൽ സലേഷ്യൻ സഭയ്ക്ക് മ്യാൻമറിൽ സാന്നിധ്യമുണ്ട്. യാംഗൂൺ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ചാൾസ് ബോ സലേഷ്യൻ സഭയിലെ അംഗമാണ്. പ്രതിസന്ധിയുടെ ഈ നാളുകളിൽ വിദ്യാഭ്യാസം നൽകിയും, അജപാലനപരമായ സഹായങ്ങൾ നൽകിയും, കുട്ടികളുടെയും, യുവജനങ്ങളുടെയും അവരുടെ കുടുംബാംങ്ങളുടെയും ഇടയിൽ നിസ്വാർത്ഥമായ സേവനമാണ് സലേഷ്യൻ സഭ നടത്തിവരുന്നത്. അതേസമയം രാജ്യത്തു പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്നവരും സുരക്ഷാ സേനയും തമ്മിലുള്ള സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ഫ്രാന്‍സിസ് പാപ്പ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും, രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവര്‍ത്തിച്ചു ആവശ്യപ്പെടുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IjDNu6DuMUyCKH7FfPnTah}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-26-12:41:29.jpg
Keywords: മ്യാന്‍
Content: 16577
Category: 1
Sub Category:
Heading: മാലിയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികനെയും സംഘത്തെയും വിട്ടയച്ചു
Content: സെഗ്യു, മാലി: ഇക്കഴിഞ്ഞ ബുധനാഴ്ച പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനെയും മറ്റ് നാല് പേരെയും വിട്ടയച്ചു. ആയുധധാരികള്‍ പിടികൂടി 72 മണിക്കൂറിനു ശേഷമാണ് മോപ്ടി രൂപതയിലെ സെഗ്യു ഇടവക വികാരിയായ ഫാ. ലിയോണ്‍ ഡൌയോന്‍ അടക്കമുള്ളവരെ വിട്ടയച്ചിരിക്കുന്നത്. ഫ്രഞ്ച് പബ്ലിക് റേഡിയോ ആർ‌എഫ്‌ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ അഞ്ച് പേരെയും മോപ്ടി രൂപതയിലെ ബങ്കാസിനും ബന്ദിയാഗരയ്ക്കും ഇടയിലുള്ള റോഡരികിൽ ഉപേക്ഷിക്കുകയായിരിന്നു. ജൂണ്‍ 22നാണ് ഓസ്കാര്‍ തേരാ എന്ന വൈദികന്റെ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ സെഗ്യുവില്‍ നിന്നും സാന്‍ പട്ടണത്തിലേക്ക് പോകുന്ന വഴിയ്ക്കു സംഘത്തെ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയത്. മാലിയുടെ അയല്‍രാജ്യമായ ബുർക്കിനഫാസോയുടെ അതിർത്തിയിൽ നിന്ന് ഏറെ അകലെയല്ലാത്ത സ്ഥലത്തു നിന്നു തട്ടിക്കൊണ്ടുപോകുന്നവരുടെ വാഹനം തകർന്നതിനെ തുടർന്നാണ് അഞ്ചുപേരെയും മോചിപ്പിച്ചതെന്ന് സെൻട്രൽ മാലിയിലെ മോപ്ടി ഗവർണർ മേജർ അബാസ് ഡെംബെലെ പറഞ്ഞു. മോചിതരായ അഞ്ചുപേരും ആരോഗ്യവാന്മാരാണെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ആഫ്രിക്കൻ വാർത്താ പങ്കാളിയായ എസി‌ഐ ആഫ്രിക്ക റിപ്പോർട്ട് ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IjDNu6DuMUyCKH7FfPnTah}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-26-14:36:50.jpg
Keywords: മാലി
Content: 16578
Category: 13
Sub Category:
Heading: ദിവ്യകാരുണ്യ ആരാധന നമ്മുടെ പാപത്തിനുള്ള റേഡിയോ തെറാപ്പി: വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റ പുതിയ തലവന്‍
Content: വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യ ആരാധന നമ്മുടെ പാപത്തിനുള്ള റേഡിയോ തെറാപ്പി പോലെയാണെന്ന് വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്‍റെ പുതിയ തലവന്‍ ആര്‍ച്ച് ബിഷപ്പ് ആര്‍തര്‍ റോച്ചെ. ജൂണ്‍ 22ന് ഇ.ഡബ്യു.ടി.എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മെത്രാപ്പോലീത്ത ഇക്കാര്യം പറഞ്ഞത്. ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യത്തേക്കുറിച്ചുള്ള അവബോധം വളര്‍ത്തുവാന്‍ വിശുദ്ധ കുര്‍ബാനയില്‍ പതിവായി പങ്കെടുക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തുമോ എന്ന കാര്യത്തില്‍ തനിക്ക് ആശങ്കയൊന്നുമില്ലെന്നും, കര്‍ത്താവിന് വേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹവും, ദാഹവും, വിശപ്പും ഇക്കാലത്ത് വര്‍ദ്ധിച്ചിരിക്കുകയാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യത്തെ മനസ്സിലാക്കുകയും, അത് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരികയുമാണ് ഏറ്റവും പരമപ്രധാനമായ കാര്യമെന്ന്‍ പറഞ്ഞ ആര്‍ച്ച് ബിഷപ്പ് റോച്ചെ, വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുക എന്നതാണ് അതിനുള്ള ഏക മാര്‍ഗ്ഗമെന്നും കൂട്ടിച്ചേര്‍ത്തു. ദിവ്യകാരുണ്യത്തിനു മുന്നിലിരിക്കുമ്പോള്‍ വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സാന്നിധ്യമാണ് നമ്മുടെ ജീവിതങ്ങളെ പ്രസരിപ്പിക്കുന്നതെന്നാണ് തനിക്ക് തോന്നുന്നത്. നാം വിശുദ്ധ കുര്‍ബാനക്ക് വരുമ്പോള്‍ നമ്മുടെ ശ്രദ്ധ ദൈവത്തിലായിരിക്കണം. ദൈവത്തെ ആരാധിക്കുവാനാണ് നമ്മള്‍ ദേവാലയത്തില്‍ വരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം വന്ന ഓരോ പാപ്പയും ദിവ്യകാരുണ്യത്തിന്റെ ഈ സവിശേഷതയെ സജീവമായി നിലനിറുത്തിയെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ആരാധനാക്രമത്തിന്റെ മനോഹാരിതയില്‍ മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ വളരെയേറെ ശ്രദ്ധാലുവായിരുന്നെന്നും, ഫ്രാന്‍സിസ് പാപ്പ വളരെ ശ്രദ്ധയോടും, അര്‍പ്പണത്തോടും കൂടിയാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാറുള്ളതെന്നും പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്ത തന്റെ അഭിമുഖം അവസാനിപ്പിച്ചത്. 2012 മുതല്‍ ആരാധനാക്രമ തിരുസംഘത്തില്‍ സേവനം ചെയ്തിരുന്ന മെത്രാപ്പോലീത്ത റോച്ചെയെ ഇക്കഴിഞ്ഞ മെയ് 27നാണ് ഫ്രാന്‍സിസ് പാപ്പ ആരാധനാക്രമ തിരുസംഘത്തിന്‍റെ തലവനായി നിയമിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IjDNu6DuMUyCKH7FfPnTah}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-26-15:59:23.jpg
Keywords: ആരാധന
Content: 16579
Category: 1
Sub Category:
Heading: കോവിഡ് പ്രതിരോധത്തിന് മലേഷ്യൻ സഭ ഒരു മില്യണ്‍ റിംഗിറ്റ് സംഭാവന നല്‍കി
Content: ക്വാലലംപൂര്‍: കോവിഡ് 19 മഹാമാരിയ്ക്കെതിരെയുള്ള പ്രതിരോധത്തിന് സോളിഡാരിറ്റി കോവിഡ് ഫണ്ടിലേക്ക് മലേഷ്യൻ കത്തോലിക്കാ മെത്രാന്‍ സമിതി ഒരു മില്യണ്‍ മലേഷ്യൻ റിംഗിറ്റ് ( ഒന്നേമുക്കാല്‍ കോടി രൂപ) സംഭാവന നല്‍കി. സൂചി ഫൌണ്ടേഷന്റെ മലേഷ്യൻ ചാപ്റ്റർ ആരംഭിച്ച ഫണ്ടിലേക്കാണ് കത്തോലിക്ക സഭയുടെ സംഭാവന. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വിവിധങ്ങളായ മേഖലകളിലും സഹായമെത്തിക്കുന്ന സംഘടനയാണ് സൂചി ഫൌണ്ടേഷന്‍. പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും പകർച്ചവ്യാധിയെ ചെറുക്കുന്നതിനുള്ള സംരംഭങ്ങളെയും പരിപാടികളെയും പിന്തുണയ്ക്കുകയാണ് സംഘടനയുടെ പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇതിലേക്കാണ് കത്തോലിക്ക സഭയുടെ മഹത്തായ സംഭാവന. ഗുരുതര രോഗബാധിതരായ കോവിഡ് രോഗികളെ നേരിടാൻ വിവിധ മെഡിക്കൽ ഉപകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ആരോഗ്യ പ്രവർത്തകരുടെ അഭ്യർത്ഥനയ്ക്കു മറുപടിയായാണ് അടിയന്തര ഫണ്ട് നല്‍കുന്നതെന്ന് ക്വാലാലംപൂർ അതിരൂപതയുടെ ചാൻസലർ ഫാ. മൈക്കൽ ചുവ പറഞ്ഞു. മലേഷ്യന്‍ സോളിഡാരിറ്റി ഫണ്ടിന് ധനസഹായം നല്‍കുവാന്‍ വിശ്വാസികള്‍ തയാറാകണമെന്നും മെത്രാന്‍ സമിതിയ്ക്കു വേണ്ടി അദ്ദേഹം പറഞ്ഞു. സമാഹരിച്ച ഫണ്ടിന്റെ 100% വിവിധങ്ങളായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കുച്ചിംഗ് അതിരൂപത 10,000 ഫേയ്സ് മാസ്കുകളും 6,200 യൂണിറ്റ് പേഴ്സണൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളും (പിപിഇ) സരാവക് ജനറൽ ആശുപത്രിക്ക് നൽകിയിരിന്നു. 2010-ലെ കണക്കുകള്‍ പ്രകാരം ഇസ്ലാം ഭൂരിപക്ഷ രാജ്യമായ മലേഷ്യയുടെ ആകെ ജനസംഖ്യയുടെ 3.56% മാത്രമാണ് കത്തോലിക്കര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IjDNu6DuMUyCKH7FfPnTah}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-26-18:10:47.jpg
Keywords: മലേഷ്യ
Content: 16580
Category: 10
Sub Category:
Heading: വിശ്വാസികളുടെ അഭ്യര്‍ത്ഥനയ്ക്കു ഫലം: രാജ്യത്തെ ദൈവമാതാവിനു പുനര്‍സമര്‍പ്പണം നടത്താന്‍ ന്യൂസിലന്‍റ്
Content: വെല്ലിംഗ്ടണ്‍: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വിശ്വാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയേ മാനിച്ച് ന്യൂസിലന്‍റ് മെത്രാന്‍ സമിതി രാഷ്ട്രത്തെ ദൈവമാതാവിന് പുനര്‍സമര്‍പ്പണം നടത്തുവാനൊരുങ്ങുന്നു. തെക്ക്-പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ദ്വീപ്‌ രാഷ്ട്രമായ ന്യൂസിലന്‍ഡ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ സ്വര്‍ഗ്ഗാരോപിത മാതാവിനു സമര്‍പ്പിക്കപ്പെട്ട രാഷ്ട്രമാണ്. “മറിയത്തിന്റെ മാര്‍ഗ്ഗത്തില്‍” (ടെ അരാ ഒ മരിയ) എന്ന പേരിലായിരിക്കും പുനര്‍സമര്‍പ്പണം. ഓക്ക്ലാന്‍ഡ് രൂപതാ വികാരി ജനറാള്‍ ഫാ. മാനുവല്‍ ബീസ്‌ലി നിര്‍ദ്ദേശിച്ച നാമത്തിനു പുനര്‍സമര്‍പ്പണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന പ്രത്യേക യോഗത്തില്‍ മെത്രാന്‍സമിതി അംഗീകാരം നല്‍കുകയായിരുന്നു. സെന്‍ട്രല്‍ വെല്ലിംഗ്ടണിലെ ചരിത്രപരമായ സെന്റ്‌ മേരി ഓഫ് ദി ഏഞ്ചല്‍സ് ദേവാലയത്തെ പരിശുദ്ധ കന്യകാമാതാവിന്റെ ദേശീയ ദേവാലയമായി പ്രഖ്യാപിക്കുന്ന കാര്യവും മെത്രാന്‍ സമിതി അംഗീകരിച്ചിട്ടുണ്ട്. പുനര്‍സമര്‍പ്പണത്തിനായി തങ്ങള്‍ക്ക് ഒരു ഔപചാരിക നാമം ആവശ്യമായിരുന്നെന്നും, മാനുവലിന്റെ നിര്‍ദ്ദേശം മിഷ്ണറി ശിഷ്യത്വത്തിന്റെ വഴിയിലേക്ക് നമ്മളെ നയിക്കുന്നതില്‍ ശിഷ്യത്വത്തിന്റെ മാതൃകയായ പരിശുദ്ധ കന്യകാമാതാവ് വഹിക്കുന്ന പങ്കിനെ മനോഹരമായി ചിത്രീകരിക്കുന്ന നാമമാണെന്നുമാണ് ഹാമില്‍ട്ടണ്‍ ബിഷപ്പ് സ്റ്റീഫന്‍ ലോവ് പുനര്‍സമര്‍പ്പണത്തിന്റെ നാമകരണത്തേക്കുറിച്ച് പറഞ്ഞത്. വരുന്ന ഓഗസ്റ്റ് 15ന് സെന്റ്‌ മേരി ഓഫ് ദി ഏഞ്ചല്‍സ് ദേവാലയത്തില്‍വെച്ച് ഡാമിയന്‍ വാക്കര്‍ എന്ന കലാകാരന്‍ വരച്ച ഉണ്ണിയേശുവുമൊത്തുള്ള പരിശുദ്ധ കന്യകാമാതാവിന്റെ പെയിന്റിംഗിന്റെ അനാച്ഛാദനവും നടക്കും. ഇതിനുശേഷം രാജ്യത്തെ ആറു കത്തോലിക്കാ രൂപതകളിലൂടെയുള്ള ഒരു തീര്‍ത്ഥാടനവും ക്രമീകരിച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ പുനര്‍സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ മെത്രാന്‍ സമിതി തങ്ങളുടെ വെബ്സൈറ്റിലൂടെ എല്ലാ ഇടവകകളേയും ക്ഷണിച്ചിട്ടുണ്ട്. 1838 ജനുവരി 13ന് സെന്റ്‌ മേരി ഓഫ് ദി ഏഞ്ചല്‍സ് ദേവാലയത്തില്‍വെച്ച് ബിഷപ്പ് ജീന്‍-ബാപ്റ്റിസ്റ്റെ പൊംപാല്ലിയര്‍ ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച അവസരത്തിലാണ് ന്യൂസിലന്റിനെ സ്വര്‍ഗ്ഗാരോപിത മാതാവിനായി സമര്‍പ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IjDNu6DuMUyCKH7FfPnTah}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-26-20:16:15.jpg
Keywords: ന്യൂസി
Content: 16581
Category: 22
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവിനെ ധാരാളം സ്നേഹിക്കുക
Content: ഇന്നു ജൂൺ 26ാം തീയതി ഒപ്പൂസ് ദേയിയുടെ സ്ഥാപകനായ വിശുദ്ധ ജോസ് മരിയ എസ്ക്രീവയുടെ തിരുനാൾ ദിനമാണ്. 1902 സ്പെയിനിലെ ബാർബാസ്ട്രോയിൽ ജനിച്ച ജോസ് മരിയ 1925ൽ പുരോഹിതനായി അഭിഷിക്തനായി. സാധാരണ ജീവിതത്തിൽ വിശുദ്ധി പടർത്തുവാനുള്ള സാർവ്വത്രിക ആഹ്വാനവുമായി 1928 ലാണ് ഒപ്പൂസ് ദേയി സ്ഥാപിതമായത്. 1975 ൽ എഴുപത്തിമൂന്നാമത്തെ വയസ്സിൽ നിര്യാതനായി. 2002 ഒക്ടോബർ ആറാം തിയതി ജോൺ പോൾ രണ്ടാമൻ പാപ്പ എസ്ക്രീവയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധ യൗസേപ്പിതാവിനോടു പ്രത്യേക ഭക്തിപുലർത്തിയിരുന്ന വ്യക്തിയായിരുന്നു ജോസ് മരിയ. തന്റെ സംഘത്തിലെ അംഗങ്ങളെ അദ്ദേഹം ഇപ്രകാരം ഉപദേശിച്ചിരുന്നു. "വിശുദ്ധ യൗസേപ്പിതാവിനെ ധാരാളം സ്നേഹിക്കുക, അവനെ പൂർണ്ണ മനസ്സോടും ആത്മാവോടും കൂടെ സ്നേനേഹിക്കുക കാരണം അവൻ ഈശോയോടും പരിശുദ്ധ കന്യകാമറിയത്തെയും അത്യധികം സ്നേഹിച്ച വ്യക്തിയും ദൈവത്തോട് ഏറ്റവും അടുത്തു വസിച്ച ആളുമാണ്. പരിശുദ്ധ അമ്മ കഴിഞ്ഞാൽ ദൈവത്തെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് യൗസേപ്പിതാവാണ്". വി. ജോസ് മരിയ തുടർന്നു: "യൗസേപ്പിതാവ് നമ്മുടെ സ്നേഹം അർഹിക്കുന്നു, അവനെ അറിയുന്നതുവഴി നിനങ്ങൾക്കു നന്മ കൈവരും കാരണം അവൻ ആത്മീയ ജീവിതത്തിൻ്റെ ഗുരുനാഥനും ദൈവത്തിൻ്റെയും ദൈവമാതാവിൻ്റെയും മുമ്പിൽ വലിയ അധികാരമുള്ളവനുമാണ്. " വിശുദ്ധ ജോസ് മരിയ എസ്ക്രീക്രീവയെപ്പോലെ വിശുദ്ധ യൗസേപ്പിതാവിനെ ധാരാളാമായി നമുക്കു സ്നേഹിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-26-21:36:03.jpg
Keywords: ജോസഫ, യൗസേ