category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയൗസേപ്പിതാവിന്റെ മഹത്വവും വിശുദ്ധിയും
Contentസഭാ പഠനമനുസരിച്ച് സ്വർഗ്ഗത്തിൽ സവിശേഷമായ ഒരു സ്ഥാനം വിശുദ്ധ യൗസേപ്പിതാവ് അലങ്കരിക്കുന്നു അതിനു കാരണം യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ച അനിരത സാധാരണമായ വിശുദ്ധിയാണ് . ലെയോ പതിമൂന്നാമൻ പാപ്പ ക്വാംക്വം പ്ലുറിയെസ് (Quamquam pluries) എന്ന ചാക്രിക ലേഖനത്തിൽ ഇപ്രകാരം പഠിപ്പിക്കുന്നു: "ജോസഫ് മറിയത്തിന്റെ ഭർത്താവും യേശുക്രിസ്തുവിന്റെ പിതാവും ആയിരുന്നു. ഇതിൽ നിന്ന് അവന്റെ അന്തസ്സും മഹത്വവും വിശുദ്ധിയും കൃപയുമെല്ലാം ഉയർന്നു വരുന്നു. ദൈവമാതാവായ മറിയം കഴിഞ്ഞാൽ മറ്റെല്ലാ സൃഷ്ട വസ്തുക്കളെക്കാലും ഉപരിയായി ദൈവപുത്രനെ അവൻ സ്നേഹിച്ചു എന്നതിൽ സംശയമില്ല... ദൈവീക നിയമനത്തിലൂടെ ദൈവപുത്രന്റെ രക്ഷാധികാരിയായിരുന്നതിനാൽ അവന്റെ അന്തസ്സ് ഉയർന്നു നിൽക്കുന്നു". ലെയോ മാർപാപ്പയുടെ ഈ ചാക്രിക ലേഖനത്തിൽ നിരവധി യാഥാർത്ഥ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ഒന്നാമതായി വിശുദ്ധ യൗസേപ്പിതാവിന്റെ വിശുദ്ധിയുടെ അളവിനെക്കുറിച്ചു പരാമർശം നടത്തുന്നു. യൗസേപ്പിനു കൈവന്ന കൃപയുടെ മാനദണ്ഡം അവന്റെ രണ്ടു കടമകളിൽ അടിസ്ഥാനമിട്ടായിരുന്നു - മറിയത്തിന്റെ ഭർത്താവും ഈശോ മിശിഹായുടെ പിതാവും - എന്ന കടമകളിൽ. ദൈവം യൗസേപ്പിന്റെ ആത്മാവിൽ ചൊരിഞ്ഞ കൃപ ഈ രണ്ടു ഉത്തരവാദിത്വങ്ങളുടെ പരമായ അന്തസ്സുമായി പൊരുത്തപ്പെടുന്നവയായിരുന്നു. രണ്ടാമതായി മറ്റെല്ലാവരെക്കാളും മറിയത്തിന്റെ വിശുദ്ധയെ യൗസേപ്പിതാവു അനുധാവനം ചെയ്തു. ഒരു വിശുദ്ധന്റെ മഹത്വത്തിന്റെ അളവ് അവനുണ്ടായിരുന്ന കൃപയുടെയും സദ്‌ഗുണത്തിൻറെയും തോതനുസരിച്ചാണ്. ഈ അർത്ഥത്തിൽ, എല്ലാ വിശുദ്ധന്മാർക്കും തുല്യമായ കൃപ ഉണ്ടായിരുന്നില്ല, എന്നാൽ ഓരോരുത്തർക്കും "ദൈവഹിതമനുസരിച്ച്" കൃപയുടെ അളവ് നൽകി, അത് തനിക്ക് നിയോഗിക്കപ്പെട്ട ദൗത്യം നിർവഹിക്കാൻ അവനെ പ്രാപ്തനാക്കും. യൗസേപ്പിതാവിന്റെ കാര്യത്തിൽ ഈശോയോടും മറിയത്തോടുമൊപ്പം ഹൃദയബന്ധത്തിൽ ജീവിക്കാനുള്ള അവസരം ഉണ്ടായിരുന്നതിനാൽ കൃപയിലും പുണ്യത്തിലും ദ്രുതഗതിയിലുള്ള വളർച്ച യൗസേപ്പിന്റെ ജീവിതത്തിൽ ഉണ്ടായി എന്നു വേണം മനസ്സിലാക്കാൻ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-25 20:01:00
Keywordsജോസഫ, യൗസേ
Created Date2021-06-25 20:02:23