category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഷാർജ സെന്റ് മൈക്കിൾ ദേവാലയത്തിൽ ദുക്റാന തിരുനാളിന് കൊടിയേറി
Contentഷാർജ: ഭാരതത്തിന്റെ അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ ഓർമ തിരുനാൾ സെന്റ് മൈക്കിൾ കത്തോലിക്കാ ദേവാലയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് കൊടിയേറി. ജൂൺ 24ന് ഫാ. മുത്തു കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ഫാ ജോസ് വട്ടുകുളത്തിൽ, ഫാ അരുൺ രാജ് എന്നിവരും വിശ്വാസികളും സന്നിഹിതരായിരിന്നു. മലയാളം പാരീഷ് കമ്മിറ്റിയും ഇടവകയിലെ സീറോ മലബാർ സമൂഹവും സംയുക്തമായാണ് മാർതോമാ ശ്ലീഹായുടെ ഓർമ്മ പുതുക്കുന്ന ദുക്റാന തിരുന്നാൾ ആഘോഷിക്കുന്നത്. ജൂലൈ മൂന്ന് വരെ എല്ലാ ദിവസവും ദേവാലയ മുറ്റത്ത് നൊവേന ഉണ്ടായിരിക്കും. മുഖ്യ തിരുനാൾ ദിവസമായ ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് ഫാ. അലക്സ് വാച്ചാപറമ്പിലിന്റെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലിയും തുടർന്ന് ഫാ. പീറ്റർ പി എം നയിക്കുന്ന വചന പ്രസംഗവുമുണ്ടായിരിക്കും. ജൂലൈ ഒന്ന്, രണ്ട് ദിവസങ്ങളിൽ ഫാ. വർഗീസ് കോഴിപ്പാടൻ, ഫാ അനൂപ് പൗലോസ് എന്നിവരുടെ കാർമികത്വത്തിൽ പ്രത്യേക കുർബാനകൾ അർപ്പിക്കുന്നതാണ്. അധികാരികൾ നൽകുന്ന മാർഗ നിർദേശമനുസരിച്ച് കൃത്യ അകലം പാലിച്ച് ദേവാലയത്തിലും പാരീഷ് ഹാളിലും മറ്റുമായായിരിക്കും തിരുനാൾ പരിപാടികൾ നടത്തുന്നതെന്ന് ഫാ ജോസ് വട്ടുകുളത്തിൽ അറിയിച്ചു. ദേവാലയത്തിൽ എത്തി തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത കൊച്ചു കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി തിരുനാൾ ദിവസങ്ങളിൽ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IjDNu6DuMUyCKH7FfPnTah}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-26 11:27:00
Keywordsദുക്റാ, തിരുനാ
Created Date2021-06-26 11:28:11