Contents

Displaying 16231-16240 of 25123 results.
Content: 16602
Category: 13
Sub Category:
Heading: 'കര്‍ത്താവായ യേശുവില്‍ വിശ്വാസം അര്‍പ്പിച്ചു, ദൈവകൃപ ഒന്നുകൊണ്ട് മാത്രം': ഒളിംപിക് ട്രയല്‍സില്‍ ലോക റെക്കോര്‍ഡ് നേടിയതിന് പിന്നാലെ യു‌എസ് താരം
Content: വാഷിംഗ്ടണ്‍ ഡി‌സി: യു.എസ് ഒളിമ്പിക് ട്രാക്ക് ആന്‍ഡ്‌ ഫീല്‍ഡ് ട്രയല്‍സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തനിക്ക് റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് ദൈവകൃപ ഒന്നുകൊണ്ട് മാത്രമാണെന്ന് അമേരിക്കന്‍ വനിതാ കായികതാരം സിഡ്നി മക്ലാലിൻ. 52 സെക്കന്റുകള്‍ക്കുള്ളില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്ന കടമ്പകടക്കുന്ന ആദ്യ വനിത എന്ന റെക്കോര്‍ഡോട് കൂടിയാണ് താരം വിജയിച്ചത്. 51.90 സെക്കന്റ് എടുത്താണ് ഇരുപത്തിയൊന്നുകാരിയായ മക്ലാലിൻ 400 മീറ്റര്‍ ഹര്‍ഡില്‍സ് പൂര്‍ത്തിയാക്കിയത്. ഓട്ടത്തിന് മുന്‍പുള്ള മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്തതാണെന്ന് പറഞ്ഞ മക്ലാലിൻ തന്റെ ചുമലിലെ ഭാരം ദൈവം ഒഴിവാക്കിയത് കാരണമാണ് തനിക്ക് സ്വതന്ത്രമായി ഓടുവാന്‍ കഴിഞ്ഞതെന്നും തന്റെ രക്ഷകനും കര്‍ത്താവുമായ യേശുവില്‍ വിശ്വാസം അര്‍പ്പിക്കുക മാത്രമാണ് ഈ ഓട്ടത്തില്‍ താന്‍ ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്രയല്‍സിന് ശേഷം എന്‍.ബി.സി സ്പോര്‍ട്ട്സിന് നല്‍കിയ അഭിമുഖത്തില്‍ “എല്ലാ മഹത്വവും ദൈവത്തിന്” എന്നായിരിന്നു മക്‌ലാഫ്ലിന്‍ പറഞ്ഞത്. “സത്യസന്ധമായി പറയുകയാണെങ്കില്‍ ഈ സീസണില്‍ എന്റെ പുതിയ കോച്ചിനും, പുതിയ സപ്പോര്‍ട്ടിംഗ് സിസ്റ്റത്തിനും ഒപ്പം പരിശീലിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ദൈവവിശ്വാസമാണ് വാസ്തവത്തില്‍ ഇത് സാധ്യമാക്കിയത്. ഇത് ശരിക്കും ദൈവത്തില്‍ നിന്നുള്ള സമ്മാനം തന്നെയാണ് എന്ന് പറയുക അല്ലാതെ എനിക്കിപ്പോള്‍ കൂടുതലായി ഒന്നു ചെയ്യുവാനില്ല”- മക്ലാലിൻ പറഞ്ഞു. എല്ലാം നിയന്ത്രിക്കുന്നത് ദൈവമാണെന്ന സത്യം അറിഞ്ഞിരിക്കണമെന്നും താന്‍ കഠിനാദ്ധ്വാനം ചെയ്യുന്ന കാലത്തോളം ദൈവം തന്നെ വഹിച്ചുകൊള്ളുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

A post shared by Sydney McLaughlin (@sydneymclaughlin16)

തന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വഴിയും മക്ലാലിൻ കര്‍ത്താവിന് നന്ദിയര്‍പ്പിച്ചു. നന്ദി അര്‍പ്പിച്ചുകൊണ്ടുള്ള മക്ലാലിനിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ‘എന്നില്‍ ശ്രദ്ധിക്കുക മാത്രം ചെയ്യൂ’ എന്ന് ദൈവം പറയുന്നത് താന്‍ കേട്ടുകൊണ്ടേയിരിക്കുന്നതാണ് താന്‍ ഉണ്ടാക്കിയ ഏറ്റവും നല്ല മത്സര പദ്ധതിയെന്നു അവര്‍ കുറിച്ചു. അംഗീകാരത്തിനു വേണ്ടി ഇനി താന്‍ ഓടില്ലെങ്കിലും, ഇതിനോടകം പാറപോലെ ഉറച്ച ദൈവത്തിന്റെ പരിപൂര്‍ണ്ണ ഇഷ്ടത്തെക്കുറിച്ച് താന്‍ ആലോചിക്കുമെന്നും, ദൈവകൃപയല്ലാതെ മറ്റൊന്നും താന്‍ അര്‍ഹിക്കുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു. വിശ്വാസത്തിലൂടെ യേശു തനിക്ക് എല്ലാം തന്നിട്ടുണ്ടെന്നും റെക്കോര്‍ഡുകള്‍ വരികയും പോവുകയും ചെയ്യുമെങ്കിലും ദൈവത്തിന്റെ മഹത്വം നിത്യമാണെന്നും പോസ്റ്റിലുണ്ട്. ടോക്കിയോയില്‍ ജൂലൈ മാസം ആരംഭിക്കുവാനിരിക്കുന്ന ഒളിംബിക്സിന്റെ അവസാനവട്ട ഒരുക്കത്തിലാണ് താരം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-30-14:28:47.jpg
Keywords: യേശു, ക്രിസ്തു
Content: 16603
Category: 1
Sub Category:
Heading: സ്കൂളുകളിലെ എല്‍‌ജി‌ബി‌ടി പ്രചരണം: അപലപിച്ചും ഹംഗറിയ്ക്ക് പിന്തുണ നല്‍കിയും ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ്
Content: പ്രാഗ്: സ്വവർഗാനുരാഗം, ഭിന്നലിംഗ ചിന്താഗതി അടക്കമുള്ളവയെ അപലപിച്ചു യൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മിലോസ് സീമാൻ രംഗത്ത്. സിഎൻഎൻ പ്രൈമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സീമാൻ തന്റെ അഭിപ്രായം പങ്കുവെച്ചത്. കുട്ടികളുടെ ഇടയിൽ എൽജിബിടി ചിന്താഗതി പ്രചരിപ്പിക്കുന്നതിനെതിരെ അയൽ രാജ്യമായ ഹംഗറി സ്വീകരിച്ച നിയമനിർമ്മാണ നടപടിയെ സീമാൻ അഭിനന്ദിച്ചു. സ്വവർഗാനുരാഗികൾക്ക് എതിരല്ലെന്നും, മറിച്ച് ലൈംഗീക വിദ്യാഭ്യാസമേഖലയിൽ മാതാപിതാക്കളുടെയും, കുട്ടികളുടെയും ചിന്താഗതിയെ വരുതിയിലാക്കാൻ നടക്കുന്ന ശ്രമങ്ങൾക്കാണ് തങ്ങൾ എതിര് നിൽക്കുന്നതെന്ന് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഓർബൻ പറഞ്ഞിട്ടുള്ളതു മിലോസ് സീമാൻ ചൂണ്ടിക്കാട്ടി. വിക്ടര്‍ ഓര്‍ബാനുമായി യോജിക്കാതിരിക്കാൻ യാതൊരു കാരണവും കാണുന്നില്ല. രാജ്യതലസ്ഥാനമായ പ്രാഗിൽ നടക്കുന്ന എൽജിബിടി റാലി അടക്കമുള്ളവ തന്നെ അസ്വസ്ഥനാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൽജിബിടി റാലിയിൽ വളരെ ഒരു ചെറിയ ശതമാനം ആളുകളുടെ ചിന്താഗതി മാത്രമേ പ്രതിഫലിക്കുന്നുള്ളൂവെന്നും അത് മറ്റുള്ള ആളുകളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടക്കുകയാണെന്നും സീമാൻ പറഞ്ഞു. ലിംഗം മാറ്റൽ ശസ്ത്രക്രിയ നടത്തുന്നവർ തങ്ങൾക്ക് തന്നെയാണ് ഉപദ്രവം വരുത്തിവെക്കുന്നതെന്ന് ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ് മുന്നറിയിപ്പുനൽകി. എൽജിബിടി പ്രചാരണത്തിനെതിരെ നിയമനിർമാണം നടത്തിയ ഹംഗറിയുടെ നടപടിക്കെതിരെ നിരവധി ലോകരാജ്യങ്ങൾ പ്രതികരിച്ചപ്പോൾ, ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ് ഹംഗറിക്ക് പിന്തുണ അറിയിച്ചത് വലിയ ശ്രദ്ധ നേടുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-30-17:01:27.jpg
Keywords: ഹംഗ
Content: 16604
Category: 1
Sub Category:
Heading: യേശു ഭക്തി ദിവസ്: ചരിത്രം കുറിക്കാന്‍ ജൂലൈ മൂന്നിന് പ്രഥമ ‘ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം’
Content: മുംബൈ: ഭാരതത്തിന്റെ അപ്പസ്തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ദിനമായ ജൂലൈ മൂന്നിന് ഇന്ത്യയിലെ മുഴുവന്‍ ക്രൈസ്തവ സഭാവിഭാഗങ്ങളും സംയുക്തമായി ‘ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം’ (യേശു ഭക്തി ദിവസ്) ആചരിക്കും. ഏഷ്യ ന്യൂസാണ് ആചരണം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഭാരതത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം എന്ന പേരില്‍ ആചരണം നടക്കാന്‍ ഇരിക്കുന്നത്. എല്ലാവര്‍ഷവും ഭാഷയോ, ആചാരാനുഷ്ടാനങ്ങളോ, വംശമോ, പ്രദേശമോ, കണക്കിലെടുക്കാതെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ അനുയായികളെന്ന നിലയില്‍ ഇന്ത്യയുടെ സാംസ്ക്കാരിക പൈതൃകത്തിനുള്ളില്‍ നമ്മുടെ വ്യക്തിത്വവും നിലനിര്‍ത്താന്‍ കഴിയുമെന്നു ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനാഘോഷത്തിന്റെ സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. വിവിധ ക്രിസ്ത്യന്‍ സഭാവിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങളാണ് ‘ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിന'ത്തിന്റെ സംഘാടകരെന്ന് ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാരതത്തില്‍ സുവിശേഷ പ്രഘോഷണം നടത്തി മൈലാപ്പൂരില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ദിനം എന്ന കാരണം കൊണ്ടുതന്നെയാണ്‌ ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം ആഘോഷിക്കുവാന്‍ ജൂലൈ 3 തെരഞ്ഞെടുത്തത്. വിശുദ്ധ തോമാശ്ലീഹ ഭാരതത്തില്‍ എത്തിയ തീയതിയേക്കുറിച്ചും,ചരിത്രത്തെക്കുറിച്ചുമുള്ള അഭിപ്രായ ഭിന്നതകള്‍ മറികടക്കുവാന്‍ സെന്റ്‌ തോമസ്‌ ദിനത്തില്‍ തന്നെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം ആഘോഷിക്കുന്നത് വഴി കഴിയുമെന്നു ദേശീയ മെത്രാന്‍ സമിതിയുടെ മുന്‍ ഔദ്യോഗിക വക്താവായിരുന്ന ഫാ. ബാബു ജോസഫ് ഏഷ്യാന്യൂസിനോട് പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യത്തെ പുരാതന ദേവാലയങ്ങളെ യുനെസ്കോ അംഗീകരിക്കണമെന്നും, ഭാരത ചരിത്രത്തില്‍ ക്രിസ്ത്യാനികള്‍ നല്‍കിയിട്ടുള്ള സംഭാവനകളെ എടുത്തുകാണിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാവണമെന്നും ഫാ. ബാബു ജോസഫ് ആവശ്യപ്പെട്ടു. ക്രൈസ്തവ വിശ്വാസത്തെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുന്ന ഒരു സുപ്രധാന നടപടിയായി ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനാഘോഷം മാറും. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി ക്രിസ്തുമതം ഇന്ത്യന്‍ ചരിത്രത്തിന്റെ ഒരു ഭാഗമാണ്. നിരവധി സാമൂഹിക നവീകരണങ്ങള്‍ക്ക് കാരണമായ ഒരു സാമൂഹ്യ പഠനക്രമവും, ആധുനിക വിദ്യാഭ്യാസവും ഇന്ത്യയില്‍ അവതരിപ്പിച്ചത് ക്രൈസ്തവ സമൂഹമാണ്. ക്രിസ്തീയതയുടെ ഈ സാംസ്കാരിക സംഭാവനകളെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ഫാ. ബാബു ജോസഫ് പറഞ്ഞു. ‘ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം’ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്ന വെബ്സൈറ്റ് സംഘാടകര്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-30-20:14:51.jpg
Keywords: ഭാരത, ഇന്ത്യന്‍
Content: 16605
Category: 22
Sub Category:
Heading: ജോസഫ്: മറിയത്തിന്റെ യോഗ്യനായ ജീവിത പങ്കാളി
Content: ഒരു സത്യാന്വോഷിയായി ജീവിച്ചു ക്രൈസ്തവ ദൈവശാസ്ത്ര മേഖലയ്ക്കു മഹത്തായ സംഭാവനകൾ നൽകിയ ദാർശികനാണ് വിശുദ്ധ ഹെൻട്രി ന്യൂമാൻ. 1801 ൽ ലണ്ടൻ നഗരത്തിലായിരുന്നു ജോൺ ഹെൻട്രി ന്യൂമാൻ്റ ജനനം. ഇരുപത്തിഅഞ്ചാം വയസ്സിൽ ദൈവത്തെ ഒരു വ്യക്തിയായി ന്യൂമാൻ കണ്ടെത്തി . രണ്ടു വർഷത്തിനു ശേഷം ആഗ്ലിക്കൻ സഭയിൽ പുരോഹിതനായി പിന്നീട് പ്രസിദ്ധമായ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിപ്പിച്ചു. 44 ലാമത്തെ വയസ്സിൽ ന്യൂമാൻ കത്തോലിക്കാ സഭയിൽ ചേർന്നു. റോമിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ ഹെൻട്രി ന്യൂമാൻ 1847 ൽ കത്താലിക്കാ വൈദീകനായി അഭിഷിക്തനായി. 1879 ൽ ലിയോ പതിമൂന്നാം പാപ്പ ന്യൂമാനെ കാർഡിനായി ഉയർത്തി. 1890 ആഗസ്റ്റു മാസം പതിനൊന്നാം തീയതി. ബർമിങ്ങ്ഹാമിലെ ഓറട്ടറിയിൽ ജോൺ ഹെൻട്രി ന്യൂമാൻ മരണമടഞ്ഞു. 2010 സെപ്റ്റംബർ 19 ന് ബനഡിക്ട് പതിനാറാമൻ പാപ്പ വാഴ്ത്തപ്പെട്ടവനായും 2019 ഒക്ടോബർ പതിമൂന്നാം തീയതി ഫ്രാൻസീസ് പാപ്പ വിശുദ്ധനായും കാർഡിനൽ ജോൺ ഹെൻട്രി ന്യൂമാനെ പ്രഖ്യാപിച്ചു. വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി ഹെൻ‌റി ന്യൂമാന്റെ ഭക്തി ചിന്തകളിലും വാക്കുകളളിലും പ്രകടമാണ്. യൗസേപ്പിതാവിനെക്കുറിച്ച് കർദ്ദിനാൾ ഇപ്രകാരം എഴുതി , " യൗസേപ്പ് മറിയത്തിന്റെ ശരിയായതും യോഗ്യനുമായ ജീവിത പങ്കാളിയായിരുന്നു, മറിയയുടെ അദൃശ്യ ജീവിത പങ്കാളിയായ പരിശുദ്ധാത്മാവിനു ദൃശ്യമായ രീതിയിൽ അവൻ സ്ഥാനം നൽകി. എല്ലാ ശത്രുക്കളുടെയും നുഴഞ്ഞുകയറ്റത്തിൽ നിന്ന് പുതിയ ഭൗമിക പറുദീസയെ കാത്തുസൂക്ഷിക്കാൻ നിയോഗിക്കപ്പെട്ട കെരൂബായിരുന്നു യൗസേപ്പ്. അവൻ പരിശുദ്ധനായ യൗസേപ്പായിരുന്നു, കാരണം, മറിയത്തിന്റെപങ്കാളിയും സംരക്ഷകനുമെന്ന അവന്റെ കടമയും ഉത്തരവാദിത്വവും സവിശേഷമായ രീതിൽ വിശുദ്ധി ആവശ്യപ്പെട്ടിരുന്നു. അവർ പരിശുദ്ധനായ യൗസേപ്പായിരുന്നു , കാരണം വെറോരു വിശുദ്ധനും എല്ലാ വിശുദ്ധിയുടെയും ഉറവിടമായ ഈശോയോടും- (മനുഷ്യവതാരം ചെയ്ത ദൈവത്തോടും) , സൃഷ്ടികളിൽ ഏറ്റവും പരിശുദ്ധയായ മറിയത്തോടും വളരെക്കാലം അടുപ്പത്തിലും പരിചയത്തിലും ജീവിച്ചിട്ടില്ല. യൗസേപ്പിതാവിന്റെ പരിശുദ്ധ ജിവിതം മാതൃകയാക്കി ഈശോയിലേക്കു നമുക്കു വളരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-30-21:58:27.jpg
Keywords: ജോസഫ, യൗസേ
Content: 16606
Category: 18
Sub Category:
Heading: കേരളത്തിലെ പ്രഥമ മിഷ്ണറി രക്തസാക്ഷി ഫാ. ജയിംസ് കോട്ടായില്‍ അനുസ്മരണം നടത്തി
Content: കോഴിക്കോട്: കേരളത്തിലെ പ്രഥമ മിഷ്ണറി രക്തസാക്ഷി ഫാ. ജയിംസ് കോട്ടായില്‍ അനുസ്മരണവും കോട്ടായില്‍ കുടുംബയോഗവും നടത്തി. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓണ്‍ലൈനായി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു കോട്ടായില്‍ സിഎംഎഫ് അധ്യക്ഷത വഹിച്ചു. 1915ല്‍ പാലാ രൂപതയിലെ തുരുത്തിപ്പള്ളി ഇടവകയില്‍ കോട്ടായില്‍ ചാക്കോമറിയം ദന്പതികളുടെ മകനായിട്ടാണ് ഫാ. ജയിംസ് ജനിച്ചത്. ഇന്റര്‍മീഡിയറ്റ് പാസായശേഷം ജസ്യൂട്ട് സഭയിലെ റാഞ്ചി പ്രോവിന്‍സില്‍ ചേര്‍ന്നു. 1948 നവംബര്‍ ഒന്നിനു പൗരോഹിത്യം സ്വീകരിച്ചു. റാഞ്ചിയില്‍നിന്ന് 25 മൈല്‍ അകലെയുള്ള നവാടാട്ട് എന്ന പിന്നാക്ക ഗ്രാമപ്രദേശത്താണ് ശുശ്രൂഷയ്ക്കായി അദ്ദേഹം നിയുക്തനായത്. നാടിന്റെ ആത്മീയവും ഭൗതികവുമായ വികസനത്തിനു നേതൃത്വം നല്കിയ ഫാ. ജയിംസിന് ധാരാളം എതിര്‍പ്പുകളെ നേരിടേണ്ടിവന്നു. 1967 ജൂലൈ 13നു രാത്രിയില്‍ സഹായം ചോദിച്ചെത്തിയ രണ്ടുപേര്‍ ഫാ. ജയിംസിനെ താമസസ്ഥലത്തു വച്ചു കുത്തിപ്പരിക്കേല്‍പ്പിച്ചു. ബഹളംകേട്ടെത്തിയ നാട്ടുകാര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാംനാള്‍ അദ്ദേഹം അന്തരിച്ചു. ഫാ. ജെയിംസിന്റെ മാതൃ ഇടവകയായ തുരുത്തിപ്പള്ളിയില്‍ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് 2019 ജൂലൈയില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കോട്ടായില്‍ കുടുംബാംഗങ്ങള്‍ കല്‍ക്കുരിശ് സ്ഥാപിച്ചു. അഡ്വ. ഡോ. ഷിബു ജോസഫ്, രാജേഷ് ജയിംസ്, ഫാ. ചാള്‍സ് ഞാറക്കുളം ഒഐസി, ഫാ. സുരാജ് കോട്ടായില്‍ സിഎംഐ (മൈസൂര്‍), കെ.പി. ഏബ്രഹാം, ചെറിയാന്‍, ജോയി, വിജി, റെജി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-07-01-11:37:26.jpg
Keywords:
Content: 16607
Category: 1
Sub Category:
Heading: മയാമി ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തകരോടൊപ്പം മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിച്ച് ക്രിസ്ത്യന്‍ സംഘടന: ചിത്രങ്ങള്‍ വൈറല്‍
Content: മയാമി: അമേരിക്കയിലെ ഫ്ലോറിഡയിലെ മയാമിയില്‍ ഭാഗികമായി തകര്‍ന്നുവീണ ബഹുനിലക്കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അഭിനന്ദിച്ചും അവര്‍ക്കൊപ്പം മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ക്രിസ്ത്യന്‍ സംഘടനാംഗങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. മയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “ലെജെന്‍ഡാരിയോസ്” എന്ന ക്രിസ്ത്യന്‍ സംഘടനയിലെ അംഗങ്ങളാണ് ഓറഞ്ചു നിറത്തിലുള്ള യൂണിഫോമും അണിഞ്ഞ് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിശ്വാസവും, പ്രതീക്ഷയും നല്‍കി പ്രാര്‍ത്ഥനയുമായി കൂടെ നിന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 24ന് പുലര്‍ച്ചെ 1.30നാണ് മയാമിയിലെ കടല്‍ക്കരയില്‍ സ്ഥിതി ചെയ്യുന്ന ചാംബ്ലൈന്‍ ടവേഴ്സ് സൗത്ത് എന്ന 12 നിലകളുള്ള കെട്ടിടം ഭാഗികമായി തകര്‍ന്നു വീണത്. 1981-ല്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തില്‍ 130 അപ്പാര്‍ട്ട്മെന്റുകളാണ് ഉണ്ടായിരുന്നത്. ദുരന്തത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 150 പേര്‍ കാണാതാവുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തേക്കുറിച്ചറിഞ്ഞ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്ക് വിശ്വാസവും, പ്രതീക്ഷയും പകരുവാന്‍ ലെജെന്‍ഡാരിയോസ് ഓടിയെത്തുകയായിരുന്നു. ദുരന്തമുഖത്ത് ഇവര്‍ നടത്തുന്ന പ്രാര്‍ത്ഥനയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരല്ലെന്നും, എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സ്ത്രീ-പുരുഷന്‍മാരില്‍ ഉണ്ടാകാവുന്ന വൈകാരികവും, ശാരീരികവുമായ ക്ഷീണം വലുതാണെന്ന് തങ്ങള്‍ക്കറിയാമെന്നും സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന പ്രസ്താവനയില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് തങ്ങളുടെ ദൗത്യം ഭംഗിയായി ചെയ്യൂന്നതിനുള്ള ശക്തി പ്രദാനം ചെയ്യുന്നതിനായി തങ്ങള്‍ ദൈവത്തോടപേക്ഷിച്ചുവെന്ന്‍ സംഘടന പറയുന്നു. മയാമിയില്‍ ഉണ്ടായ ദുരന്തത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖമറിയിക്കുകയും ദുരന്തത്തിനിരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരിന്നു. അമേരിക്കയിലെ അപ്പസ്തോലിക ന്യൂണ്‍ഷോ ക്രിസ്റ്റോഫെ പിയറെ മെത്രാപ്പോലീത്ത വഴി ജൂണ്‍ 26-നാണ് വത്തിക്കാന്‍, മയാമി മെത്രാപ്പോലീത്ത തോമസ്‌ വെന്‍സ്കിക്ക് അനുശോചനക്കുറിപ്പ്‌ കൈമാറിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-01-13:42:37.jpg
Keywords: പ്രാര്‍ത്ഥ
Content: 16608
Category: 18
Sub Category:
Heading: ദൈവദാസന്‍ മാർ ഇവാനിയോസി​ൻെറ 68ാം ഓർമപ്പെരുന്നാളിന് ആരംഭം
Content: തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി ആശ്രമ സ്ഥാപകനുമായ ദൈവദാസന്‍ ആർച്ച്​ ബിഷപ്പ് മാർ ഇവാനിയോസി​ൻെറ 68ാം ഓർമപ്പെരുന്നാളിന് ആരംഭം. ജൂലൈ 15 വരെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്‍റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന തിരുകര്‍മ്മങ്ങളില്‍ 15 പേർ വീതമുള്ള ചെറുസംഘങ്ങൾക്ക് പങ്കെടുക്കാന്‍ അനുവാദമുണ്ട്. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന്​ കത്തീഡ്രൽ ദേവാലയത്തിൽ കുർബാനയും കബറിടത്തിൽ ധൂപ പ്രാർത്ഥനയും നടക്കും. ഇന്നത്തെയും 15ലെയും അനുസ്മരണ ചടങ്ങുകൾക്ക് മേജർ ആർച്ച്​ ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകും. ഈ വർഷം തീർത്ഥാടന പദയാത്രകൾ ഉണ്ടാകില്ല. 15ന്​ രാവിലെ എട്ടുമുതൽ പെരുന്നാൾ തിരുകർമങ്ങൾ നടക്കും. മലങ്കര കാത്തലിക് യൂ ട്യൂബ് ചാനലിൽ പരിപാടി തൽസമയം പ്രക്ഷേപണം ചെയ്യും. 18ന്​ മലങ്കര സഭയിലെ എല്ലാ ദേവാലയങ്ങളിലും മാർ ഇവാനിയോസ് ഓർമപ്പെരുന്നാൾ നടക്കും.
Image: /content_image/India/India-2021-07-01-14:57:45.jpg
Keywords: ഇവാനി
Content: 16609
Category: 1
Sub Category:
Heading: പ്രോലൈഫ് മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കായി $1,00,000 ഗ്രാന്‍റ് വീണ്ടും അനുവദിച്ച് സിഡ്നി അതിരൂപത
Content: സിഡ്നി, ഓസ്ട്രേലിയ: ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകള്‍ക്ക് സഹായകമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 1,00,000 ഡോളര്‍ ഗ്രാന്റിനായി സിഡ്നി അതിരൂപത മെഡിക്കല്‍ ഗവേഷകരില്‍ നിന്നും വീണ്ടും അപേക്ഷ ക്ഷണിച്ചു. ഗർഭാശയത്തില്‍വെച്ച് തന്നെ ശിശുക്കള്‍ക്ക് നല്‍കുന്ന വൈദ്യചികിത്സകള്‍, വേദന കൈകാര്യം ചെയ്യല്‍ അല്ലെങ്കിൽ പ്രായപൂര്‍ത്തിയായ മൂലകോശങ്ങളുടെ ചികിത്സാ ഉപയോഗം എന്നിവ ഉള്‍പ്പെടെ ജീവിതത്തിന്റെ ഏത് ഘട്ടത്തിലുമുള്ള സാന്ത്വന പരിചരണം എന്നിവയാണ് ഗവേഷണത്തിന്റെ പരിധിയില്‍ വരുന്നത്. 2003 മുതലാണ് സിഡ്നി അതിരൂപത ഈ ഗ്രാന്റ് നല്‍കുവാന്‍ തുടങ്ങിയത്. പത്താമത്തെ ഗ്രാന്റാണ് 2022-ല്‍ നല്‍കുന്നത്. അപേക്ഷകര്‍ക്ക് വിജയകരമായ ട്രാക്ക് റെക്കോര്‍ഡ് ഉണ്ടായിരിക്കണമെന്നും, അവരുടെ ഗവേഷണം ശാസ്ത്ര മികവിന്റെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നും അതിരൂപത പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണംവരേയുള മനുഷ്യജീവിതത്തെ ബഹുമാനിക്കുന്ന ശാസ്ത്രീയ ഗവേഷണങ്ങള്‍ ഉള്‍പ്പെടുന്ന ജീവിത സംസ്കാരത്തിനായി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു സിഡ്നി അതിരൂപത മെത്രാപ്പോലീത്ത അന്തോണി ഫിഷര്‍ ഒ.പി ജൂണ്‍ 28ന് പുറത്തുവിട്ട പ്രസ്താവനയില്‍ കുറിച്ചു. വിവാഹം, ലൈംഗീകത, കുടുംബം ജീവിത പരിചരണത്തിന്റെ അവസാനം എന്നിവ സംബന്ധിച്ച കത്തോലിക്കാ ധാര്‍മ്മിക പ്രബോധനങ്ങള്‍ ബഹുമാനിക്കപ്പെടേണ്ടതാണെന്നും ഗവേഷണത്തില്‍ മനുഷ്യ ഭ്രൂണങ്ങളുടെ നാശമോ, ഭ്രൂണങ്ങളില്‍ നിന്നോ ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ശിശുക്കളില്‍ നിന്നോ വേര്‍തിരിക്കപ്പെട്ട സംയുക്ത കോശജാലങ്ങളുടെ ഉപയോഗവും ഗവേഷണത്തില്‍ ഉള്‍പ്പെടരുതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഫെഡറല്‍, സംസ്ഥാന നിയമങ്ങള്‍ ഗര്‍ഭഛിദ്രത്തെയും ദയാവധത്തേയും പ്രോത്സാഹിപ്പിക്കുകയും അധാര്‍മ്മികമായ വിധത്തില്‍ ശിശുക്കളെ സൃഷ്ടിക്കുവാന്‍ അനുവാദം നല്‍കുവാനുള്ള വോട്ടിംഗിനും പദ്ധതിയിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ഗ്രാന്റുകള്‍ക്ക് എന്നത്തേക്കാളുമധികം പ്രാധാന്യമുണ്ടെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. 2021 ഒക്ടോബര്‍ 18-നാണ് അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന ദിവസം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-01-15:57:28.jpg
Keywords: പ്രോലൈ
Content: 16610
Category: 1
Sub Category:
Heading: കാനഡയില്‍ 114 വര്‍ഷം പഴക്കമുള്ള കത്തോലിക്ക ദേവാലയം കത്തിനശിച്ചു: ഒരാഴ്ചയ്ക്കിടെ അഗ്നിയ്ക്കിരയായത് 6 ദേവാലയങ്ങൾ: ദുരൂഹത
Content: മോറിന്‍വില്ലെ: കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയിലെ എഡ്മൊണ്ടന്‍ മെട്രോപ്പോളിറ്റന്‍ മേഖലയിലെ മോറിന്‍വില്ലെ പട്ടണത്തില്‍ സ്ഥിതി ചെയ്തിരിന്ന ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സെന്റ്‌ ജീന്‍ ബാപ്റ്റിസ്റ്റ് കത്തോലിക്ക ദേവാലയം സംശയാസ്പദമായ തീപിടുത്തത്തില്‍ കത്തിനശിച്ചു. ഇന്നലെ ജൂണ്‍ 30 ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേന 3:20 ഓടെ സംഭവസ്ഥലത്തെത്തുകയും, രാവിലെ 7 മണിയോടെ അഗ്നി നിയന്ത്രണത്തിലാക്കിയെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് ദേവാലയത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അതേസമയം മനപൂര്‍വ്വം ആരോ തീവെച്ചതാണോ എന്ന സാധ്യത റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍.സി.എം.പി) തള്ളിക്കളയുന്നില്ല. “വിദ്വേഷത്താല്‍ പ്രേരിതമായ തീവെയ്പ്പ്” എന്നായിരുന്നു സംഭവസ്ഥലം സന്ദര്‍ശിച്ച അല്‍ബര്‍ട്ടയുടെ പ്രീമിയര്‍ (കാനഡയിൽ, ഒരു പ്രവിശ്യയുടെയോ പ്രദേശത്തിന്റെയോ സർക്കാർ തലവന്‍) ജാസണ്‍ കെന്നിയുടെ പ്രതികരണം. ആല്‍ബര്‍ട്ടായിലെ ഫ്രാങ്കോഫോണ്‍ സമൂഹത്തിന്റെ ആത്മീയ ജീവിതത്തില്‍ മുഖ്യ പങ്കുവഹിച്ചിരുന്ന ദേവാലയമാണിതെന്നും, പ്രദേശത്തെ തദ്ദേശീയരുള്‍പ്പെടെയുള്ള വിശ്വാസികളുടെ ആത്മീയ സ്ഥലങ്ങള്‍ നശിപ്പിക്കുക എന്നതാണ് ദേവാലയങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നതെന്നും സന്ദര്‍ശനത്തിന് ശേഷം ജാസണ്‍ കെന്നി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ആക്രമണ സാധ്യതയുള്ള ദേവാലയങ്ങള്‍ക്ക് ചുറ്റും പോലീസ് പട്രോളിംഗ് ശക്തമാക്കുവാന്‍ വേണ്ട നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ദേവാലയം കത്തിനശിച്ചതിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ മോറിന്‍വില്ലെ നിവാസികള്‍ മോചിതരായിട്ടില്ലെന്നും, പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഭീകരവും, ദാരുണവുമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും, നഷ്ടം നികത്തുവാന്‍ കഴിയുന്നതല്ലെന്നുമാണ് മോറിന്‍വില്ലെ മേയര്‍ ബാരി ടര്‍ണര്‍ ബുധനാഴ്ച രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. 1907-ലാണ് ദേവാലയ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അഗ്നിബാധയുടെ പശ്ചാത്തലത്തില്‍ നിലവില്‍ ചുറ്റുവട്ടത്തുള്ള കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം കഴിഞ്ഞ ആഴ്ചയില്‍ മാത്രം കാനഡയില്‍ ആറ് ദേവാലയങ്ങളാണ് അഗ്നിക്കിരയായത്. സംഭവത്തോടെ മറ്റ് ദേവാലയങ്ങളിലെ തീപിടുത്തത്തേക്കുറിച്ചും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ പ്രവർത്തനം അവസാനിപ്പിച്ച കത്തോലിക്ക റെസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്ന് തദ്ദേശീയരായ കുട്ടികളുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ദേവാലയങ്ങൾക്കും തിരുസ്വരൂപങ്ങൾക്കും നേരെയുള്ള അക്രമങ്ങൾ വ്യാപകമായത്. രണ്ട് റെസിഡൻഷ്യൽ സ്‌കൂളുകൾക്ക് സമീപത്തുനിന് ആയിരത്തിൽപ്പരം കുഴിമാടങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതിന്റെ മറവില്‍, ദുരൂഹമായ സാഹചര്യത്തില്‍ അക്രമികള്‍ ദേവാലയങ്ങള്‍ അഗ്നിയ്ക്കിരയാക്കുന്നതാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-01-19:32:50.jpg
Keywords: കാനഡ
Content: 16611
Category: 1
Sub Category:
Heading: കോണ്‍വെന്റില്‍ തുടരാന്‍ ലൂസി കളപ്പുരയ്ക്കു അവകാശമില്ല: കോണ്‍ഗ്രിഗേഷനില്‍ നിന്ന് പുറത്താക്കിയ നടപടി ശരിവെച്ച വത്തിക്കാന്‍ നിലപാടിന് പിന്നാലെ ഹൈക്കോടതിയും
Content: കൊച്ചി: ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നു വര്‍ഷങ്ങളായി അച്ചടക്ക ലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നു വിവാദത്തിലാകുകയും സന്യാസ സമൂഹത്തില്‍ നിന്നു പുറത്താക്കപ്പെടുകയും ചെയ്ത ലൂസി കളപ്പുരയ്ക്കു കോൺവെന്റിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി. ലൂസി കളപ്പുര നേരത്തെ വത്തിക്കാന് സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാനിലെ പരമോന്നത കോടതിയായ അപ്പസ്‌തോലിക്ക സിഞ്ഞത്തൂര തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് പോലീസ് സംരക്ഷണം തേടി മുന്‍ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ വത്തിക്കാ​ൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കോണ്‍വെന്‍റില്‍ തുടരാൻ ലൂസിക്ക്​ അവകാശമില്ലെന്ന്​ വാക്കാൽ നിരീക്ഷിച്ച ജസ്റ്റിസ്​ രാജ വിജയരാഘവൻ​ ചൊവ്വാഴ്​ച വരെ വിശദീകരണം ​നൽകാന്‍​ സമയം അനുവദിച്ചു​. കോണ്‍വെന്‍റില്‍ നിന്ന് ഒഴിയാൻ സമയം അനുവദിക്കാമെന്നും കോടതി പറഞ്ഞു. ലൂസി കളപ്പുരയെ ഗൗരവതരവും തുടര്‍ച്ചയായുമുള്ള അനുസരണ ദാരിദ്ര്യ വ്രതലംഘനം, ആവൃതി നിയമലംഘനം തുടങ്ങിയുള്ള സന്യാസസഭാനിയമങ്ങളുടെ ലംഘനങ്ങളും കാരണം ഏറെനാളായി നിയമനടപടി നേരിട്ടുവരികയായിരിന്നു. ദാരിദ്രം, അനുസരണം എന്നീ സന്യാസ വ്രതങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നു ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നും പുറത്താക്കിക്കൊണ്ട് മഠം അധികൃതര്‍ ഉത്തരവിറക്കിയത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്. ഇതിനെതിരെ ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് പരാതി നല്‍കി. ഇത് വത്തിക്കാന്‍ പ്രഥമദൃഷ്ട്യാ തള്ളിയിരുന്നു. എന്നാല്‍ അപ്പീലിന് അവസരവും വത്തിക്കാന്‍ ലൂസിയ്ക്കു നല്‍കി. എന്നാല്‍ വാദമുഖങ്ങള്‍ നിരത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ലൂസി കളപ്പുര നല്‍കിയ ഹര്‍ജി വത്തിക്കാന്റെ പരമോന്നത സഭാകോടതി കഴിഞ്ഞ മാസം പൂര്‍ണ്ണമായി തള്ളികളയുയായിരിന്നു. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മുന്‍ കന്യാസ്ത്രീയെ പുറത്താക്കിയ നടപടി, ശരിവെച്ച വത്തിക്കാന്‍ ഉത്തരവ് പുറത്തുവന്നു രണ്ടാഴ്ചയ്ക്കകം തന്നെ ഹൈക്കോടതിയും വിഷയത്തില്‍ സന്യാസ സമൂഹത്തിനു അനുകൂലമായ രീതിയില്‍ നിലപാടെടുത്തുവെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2021-07-01-21:09:40.jpg
Keywords: ലൂസി